പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ 2021 | ചോദ്യപേപ്പർ 09 (20 ചോദ്യോത്തരങ്ങൾ) പേജ് 09 


PSC Previous Exam Questions - 2021 | PSC SSLC, +2 Level Previous Exam 1275 Questions and Answers 
| Page 09

ചോദ്യപേപ്പർ 09 ൽ നിന്നുള്ള 20 ചോദ്യോത്തരങ്ങളാണ് ഈ പേജിൽ നൽകിയിരിക്കുന്നത്. മറ്റ് ചോദ്യപേപ്പറുകളും മറക്കാതെ കാണുക, ലിങ്ക് താഴെയുണ്ട്. പുതിയ പാറ്റേൺ പ്രകാരമുള്ള ഈ ചോദ്യോത്തരങ്ങൾ ഇനി നടക്കാനുള്ള പരീക്ഷകളിലേക്കുള്ള ഒരു മികച്ച പഠന സഹായിയായിരിക്കും. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. ചോദ്യപേപ്പറുകളുടെ പി.ഡി.എഫ്. ഫയലുകളുടെ ലിങ്കുകൾ അവയോടൊപ്പം നൽകിയിട്ടുണ്ട്.

Question Paper - 09

Question Code: 089/2021 
Date of Test: 17/07/2021

81. ഇന്ത്യയുടെ ഭാവി നിര്‍ണ്ണയിക്കുന്നത്‌ ക്ലാസ്‌ മുറികളിലാണ്‌ എന്ന്‌ അഭിപ്രായപ്പെട്ട
കമ്മീഷന്‍.
A) രാധാകൃഷ്ണ കമ്മീഷന്‍
B) ലക്ഷ്മണ കമ്മീഷന്‍
C) കോത്താരി കമ്മീഷന്‍
D) യൂണിവേഴ്സിറ്റി ഗ്രാന്റ്‌ കമ്മീഷന്‍
ഉത്തരം: (C)

82. ചുവടെ കൊടുത്തിരിക്കുന്നവയില്‍ കാര്‍ബണിന്റെ ക്രിസ്റ്റലീയ രൂപം ഏത്‌ ?
A) മരക്കരി
B) ഗ്രാഫൈറ്റ്‌
C) വിളക്കുകരി 
D) പഞ്ചസാരക്കരി
ഉത്തരം: (B)

83. മാപ്പിള കലാപങ്ങളെ കുറിച്ച്‌ അന്വേഷിക്കാന്‍ നിയോഗിച്ച കമ്മീഷന്റെ പേര്‌.
A) കപൂര്‍ കമ്മീഷന്‍ B) നരേന്ദ്രന്‍ കമ്മീഷന്‍
C) ലോഗന്‍ കമ്മീഷന്‍ D) വിജിലന്‍സ്‌ കമ്മീഷന്‍
ഉത്തരം: (C)

84. കീഴരിയൂര്‍ ബോംബ്‌ കേസ്‌ താഴെ പറയുന്നവയില്‍ ഏത്‌ സംഭവുമായി ബന്ധപ്പെട്ടതാണ്‌ ?
A) പുന്നപ്ര വയലാർ സമരം B) ക്വിറ്റ്‌ ഇന്ത്യ സമരം
C) മലബാര്‍ കലാപം D) പൂക്കോട്ടൂര്‍ യുദ്ധം
ഉത്തരം: (B)

85. ചുവടെ തന്നിട്ടുള്ളവയില്‍ ഭൂമിയുടെ ഏറ്റവും ഉള്ളിലുള്ള പാളി ഏത്‌ ?
A) മാന്റിൽ B) പുറക്കാമ്പ്‌
C) ഭൂവല്‍ക്കം D) അകക്കാമ്പ് 
ഉത്തരം: (D)

86. വിസരണം ഏറ്റവും കൂടിയ വര്‍ണ പ്രകാശം.
A) ചുവപ്പ്‌ B) നീല C) വയലറ്റ്‌ D) പച്ച
ഉത്തരം: (C)

87. താഴെ കൊടുത്തിരിക്കുന്നവയില്‍ നിന്നും സര്‍വ്വശിക്ഷ അഭിയാന്റെ (SSA) ലക്ഷ്യം
തെരഞ്ഞെടുത്ത്‌ എഴുതുക.
A) ആറ്‌ വയസ്സ്‌ വരെയുള്ള കുട്ടികളുടെ സമഗ്ര വികസനം
B) സാര്‍വത്രിക പ്രാഥമിക വിദ്യാഭ്യാസം എല്ലാവര്‍ക്കും ഉറപ്പ്‌ വരുത്തുക
C) സെക്കന്ററി വിദ്യാഭ്യാസ ലഭ്യത ഉറപ്പ്‌ വരുത്തുക
D) ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുക
ഉത്തരം: (B)

88. വൈറസുകളെക്കുറിച്ചുള്ള പ്രസ്താവനകളില്‍ ശരിയായത്‌ തെരഞ്ഞെടുത്ത്‌
എഴുതുക.
I. പ്രോട്ടീന്‍ ആവരണത്തിനുള്ളില്‍ DNA അല്ലെങ്കില്‍ RNA തന്മാത്രകളെ ഉള്‍ക്കൊള്ളുന്ന ലഘുഘടനയാണ്‌ വൈറസുകള്‍ക്ക്‌ ഉള്ളത്‌.
II. വൈറസുകളില്‍ എല്ലാ കോശാംഗങ്ങളും കാണപ്പെടുന്നു,
III. ആതിഥേയ കോശങ്ങളുടെ ജനിതക സംവിധാനം ഉപയോഗപ്പെടുത്തിയാണ്‌
വൈറസുകള്‍ പെരുകുന്നത്‌.
IV. ബാക്ടീരിയ പോലുള്ള സൂക്ഷ്മ ജീവികളെ വൈറസുകള്‍ ബാധിക്കാറില്ല.
A) I, II
B) II, III
C) I, III
D) II, IV
ഉത്തരം: (C)

89. ആരോഗ്യമുള്ള ഒരു വ്യക്തിയുടെ കണ്ണിന്റെ നിയര്‍ പോയിന്റ്‌.
A) 10 cm
B) 50 cm
C) 100 cm
D) 25 cm
ഉത്തരം: (D)

90. 2019 വര്‍ഷത്തെ ഫാല്‍ക്കെ അവാര്‍ഡ്‌ ലഭിച്ചത്‌ ആര്‍ക്ക്‌ ?
A) അമിതാഭ് ബച്ചൻ 
B) അക്ഷയ്‌കുമാർ 
C) രജനീകാന്ത്‌
D) മോഹന്‍ലാല്‍
ഉത്തരം: (C)

91. താഴെ പറയുന്നവയില്‍ ഏത്‌ സ്ഥാപനമാണ്‌ “മേരി സഹേലി' എന്ന പേരില്‍ സ്ത്രീ സുരക്ഷ പദ്ധതി ആരംഭിച്ചത്‌ ?
A) ഇന്ത്യന്‍ ആര്‍മി
B) ഇന്ത്യന്‍ ബാങ്ക് 
C) ഇന്ത്യന്‍ റെയില്‍വെ
D) ഇന്ത്യ പോസ്റ്റ്‌
ഉത്തരം: (C)

92. കേരളത്തിലെ ആദ്യത്തെ ഓപ്പണ്‍ സര്‍വ്വകലാശാല ഏത്‌ ജില്ലയിലാണ്‌ സ്ഥിതി
ചെയ്യുന്നത്‌ ?
A) തിരുവനന്തപുരം
B) കൊല്ലം
C) എറണാകുളം
D) കോട്ടയം
ഉത്തരം: (B)

93. രാജ്യസഭയുടെ അധ്യക്ഷന്‍ ആര് ?
A) രാഷ്ട്രപതി
B) പ്രധാനമന്ത്രി
C) ഉപരാഷ്ട്രപതി
D) ഇവരില്‍ ആരുമല്ല
ഉത്തരം: (C)

94. 2020 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച സംവിധായകനായി
തെരഞ്ഞെടുത്തത്‌ ആരെ ?
A) ലിജോ ജോസ്‌ പ്പെല്ലിശ്ശേരി
B) ജിയോ ബേബി
C) ദിലീഷ്‌ പോത്തന്‍
D) രഞ്ജിത്ത്‌
ഉത്തരം: (A)

95. മലയാളത്തിലെ ആദ്യ ശബ്ദ സിനിമയായ ബാലന്‍ സംവിധാനം ചെയ്യുത്‌ ആര്‌?
A) എസ്‌. നൊട്ടാണി
B) പി. ഭാസ്കരന്‍
C) ടി. ആര്‍. സുന്ദരം
D) അടൂര്‍ ഗോപാലകൃഷ്ണന്‍
ഉത്തരം: (A)

96. ഏറ്റവും ചെറിയ സമുദ്രം ഏത്‌ ?
A) ആര്‍ട്ടിക്ക്‌ സമുദ്രം
B) ശാന്ത സമുദ്രം
C) ഇന്ത്യന്‍ മഹാസമുദ്രം
D) അന്റാർട്ടിക്ക്‌ സമുദ്രം
ഉത്തരം: (A)

97. സര്‍ക്കസ്‌ കൂടാരങ്ങളിലെ മനുഷ്യാത്മാക്കളെ അവതരിപ്പിക്കുന്ന എം. ടി. യുടെ ചെറുകഥ ഏതാണ്?
A) വാരിക്കുഴി
B) വളര്‍ത്തുമൃഗങ്ങള്‍
C) ബന്ധനം
D) കുട്ട്യേടത്തി
ഉത്തരം: (B)

98. ലോക ഭാഷകളില്‍ മലയാള ഭാഷയുടെ സ്ഥാനം എത്രാമത്തെ ആണ്‌ ?
A) 18
B) 21
C) 24
D) 26
ഉത്തരം: (D)

99. 2019 വര്‍ഷത്തെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത്‌ ആര്‍ക്ക്‌ ?
A) അക്കിത്തം അച്യുതന്‍ നമ്പൂതിരി
B) എം. ടി. വാസുദേവന്‍ നായര്‍
C) വിഷ്ണു നാരായണന്‍ നമ്പൂതിരി
D) എം. മുകുന്ദന്‍
ഉത്തരം: (A)

100. ലോക ജലദിനമായി ആചരിക്കുന്നത്‌ എപ്പോള്‍ ?
A) മാര്‍ച്ച്‌ 22
B) ഏപ്രില്‍ 22
C) ജനുവരി 22
D) മെയ് 22
ഉത്തരം: (A)
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here