പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ 2021 | ചോദ്യപേപ്പർ 08 (80 ചോദ്യോത്തരങ്ങൾ) പേജ് 08
PSC Previous Exam Questions - 2021 | PSC SSLC, +2 Level Previous Exam 1275 Questions and Answers | Page 08
ചോദ്യപേപ്പർ 08 ൽ നിന്നുള്ള 80 ചോദ്യോത്തരങ്ങളാണ് ഈ പേജിൽ നൽകിയിരിക്കുന്നത്. മറ്റ് ചോദ്യപേപ്പറുകളും മറക്കാതെ കാണുക, ലിങ്ക് താഴെയുണ്ട്. പുതിയ പാറ്റേൺ പ്രകാരമുള്ള ഈ ചോദ്യോത്തരങ്ങൾ ഇനി നടക്കാനുള്ള പരീക്ഷകളിലേക്കുള്ള ഒരു മികച്ച പഠന സഹായിയായിരിക്കും. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. ചോദ്യപേപ്പറുകളുടെ പി.ഡി.എഫ്. ഫയലുകളുടെ ലിങ്കുകൾ അവയോടൊപ്പം നൽകിയിട്ടുണ്ട്.
Question Paper - 08
Question Code: 084/2021
Date of Test: 03/07/2021
1. സംവരണേതര സമുദായങ്ങള്‍ക്കുള്ള സാമ്പത്തിക സംവരണത്തിനുള്ള മാനദണ്ഡങ്ങള്‍ നിര്‍ദേശിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്‍.
A) രാമചന്ദ്രന്‍നായര്‍ കമ്മിറ്റി
B) ജസ്റ്റിസ് അയ്യപ്പന്‍ കമ്മിറ്റി
C) കെ. ആര്‍. കോശി കമ്മിറ്റി
D) ജസ്റ്റിസ് കെ. ശ്രീധരന്‍നായര്‍ കമ്മിറ്റി
ഉത്തരം: (D)
2. ഖേലോ ഇന്ത്യ പദ്ധതിയുടെ കീഴില്‍ മികവിന്റെ കേന്ദ്രമായി കായിക മന്ത്രാലയം
തിരഞ്ഞെടുത്ത കേരളത്തിലെ സ്ഥാപനം.
A) സായി ട്രയ്‌നിങ് സെന്റര്‍, കോഴിക്കോട്
B) കേരള സ്പോര്‍ട്സ് കൗണ്‍സില്‍
C) ജി.വി. രാജ സ്പോര്‍ട്സ് സ്‌ക്കൂള്‍, തിരുവനന്തപുരം
D) ലക്ഷ്മിഭായി നാഷണല്‍ കോളേജ് ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍
ഉത്തരം: (C)
3. കേരള സംസ്ഥാനത്തെ ആദ്യത്തെ സമ്പൂര്‍ണ വിള ഇന്‍ഷുറന്‍സ് ജില്ല.
A) ആലപ്പുഴ
B) പാലക്കാട്
C) കാസര്‍കോട്
D) തിരുവനന്തപുരം
ഉത്തരം: (C)
4. അംഗപരിമിതർക്ക് അടിയന്തിരഘട്ടത്തിൽ സഹായം നൽകുന്നതിനായി സാമൂഹ്യനീതി വകുപ്പ് ആരംഭിച്ച പദ്ധതി ഏത്?
A) ഉദിഷ
B) പ്രഗതി
C) പരിരക്ഷ
D) സാക്ഷം
ഉത്തരം: (C)
5. 2011-2020 വര്‍ഷത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് താരത്തിനുള്ള ഐ.സി.സി. ഗാര്‍ഫീല്‍ഡ് സോബ്ബേഴ്സ് അവാര്‍ഡ് ലഭിച്ചത്.
A) എ.ബി. ഡിവില്ലേര്‍സ്
B) എം. എസ്. ധോണി
C) സ്റ്റീവ് സ്മിത്ത്
D) വിരാട് കോഹ്‌ലി
ഉത്തരം: (D)
6. ഇന്‍സ്റ്റഗ്രാമില്‍ അഞ്ചുകോടി ഫോളോവ്വേഴ്സ് നേടുന്ന ആദ്യ ഇന്ത്യന്‍ സെലിബ്രിറ്റി
ആര് ?
A) സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍
B) അമിതാഭ് ബച്ചന്‍
C) വിരാട് കോഹ്ലി
D) രജനികാന്ത്
ഉത്തരം: (C)
7. “ കര്‍ഷകരുടെ വളം സബ്സിഡിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിക്കാന്‍
നിയോഗിക്കപ്പെട്ട പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി മേധാവിയാര് ?
A) ആനന്ദ് ശര്‍മ്മ
B) വിജയ്സായ് റെഡ്ഡി
C) കനിമൊഴി കരുണാനിധി
D) കേശവ റാവു
ഉത്തരം: (C)
8. ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന്റെ സീനിയര്‍ വൈസ് പ്രസിഡന്റായി
തിരഞ്ഞെടുക്കപ്പെട്ടതാര് ?
A) അഞ്ജു ബോബി ജോര്‍ജ് B) മേഴ്‌സിക്കുട്ടന്‍
C) ഷൈനി വില്‍സണ്‍ D) പി. ടി. ഉഷ
ഉത്തരം: (A)
9. ഇന്ത്യന്‍ ലാംഗ്വേജ് ട്രാന്‍സ്‌ലേഷന്‍ വിഭാഗത്തില്‍ ക്രോസ് വേഡ് പുരസ്കാരം നേടിയ മലയാളി എഴുത്തുകാരന്‍ ?
A) പ്രഭാ വര്‍മ്മ B) എന്‍. പ്രഭാകരന്‍
C) എം.എ. റഹ്മാന്‍ D) എസ്. ജോസഫ്
ഉത്തരം: (B)
10. പഞ്ചാബ് അതിര്‍ത്തി പങ്കിടുന്ന അയല്‍ രാജ്യമേതാണ് ?
A) പാക്കിസ്ഥാന്‍
B) നേപ്പാള്‍
C) അഫ്ഗാനിസ്ഥാന്‍
D) ചൈന
ഉത്തരം: (A)
11. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ തെക്കേ അറ്റം.
A) ഇന്ദിരാ പോയിന്റ് B) കന്യാകുമാരി
C) ഇന്ദിരാ കോള്‍ D) തിരുവനന്തപുരം
ഉത്തരം: (B)
12. ഇന്ത്യയെ വടക്കേ ഇന്ത്യ, തെക്കേ ഇന്ത്യ എന്നിങ്ങനെ വേര്‍തിരിക്കുന്ന മലനിര.
A) പൂര്‍വഘട്ടം
B) സാത്പുര
C) ആരവല്ലി
D) വിന്ധ്യപര്‍വ്വതം
ഉത്തരം: (D)
13. ഏറ്റവും വലിയ നദീതടമുള്ള ഇന്ത്യന്‍ നദി.
A) സിന്ധു B) കൃഷ്ണ C) ബ്രഹ്മപുത്ര D) ഗംഗ
ഉത്തരം: (D)
14. സോയില്‍ ആന്‍ഡ് ലാന്റ് യൂസ് സര്‍വേ ഓഫ് ഇന്ത്യ സ്ഥാപിതമായ വര്‍ഷമേത് ?
A) 1963 B) 1958 C) 1835 D) 1950
ഉത്തരം: (B)
15. അന്റാര്‍ട്ടിക്കയിലെ ഇന്ത്യന്‍ പോസ്റ്റോഫീസ് ഏത് പോസ്റ്റല്‍ ഡിവിഷന്റെ കീഴിലാണ് ?
A) മുംബൈ B) പൂനെ C) നാഗ്പൂര്‍ D) ഗോവ
ഉത്തരം: (D)
16. ഏത് ഭാഷയിലാണ് ബംഗാള്‍ ഗസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നത് ?
A) ഹിന്ദി B) ബംഗാളി C) ഇംഗ്ലീഷ് D) ഉര്‍ദു
ഉത്തരം: (C)
17. ഇന്ത്യയിലെ ഏത് ദേശീയോദ്യാനമാണ് ആദ്യകാലത്ത് 'ഹെയ് ലി ദേശീയോദ്യാനം" എന്ന പേരിലറിയപ്പെട്ടത് ?
A) കാസിരംഗ
B) ബന്ദിപൂര്‍
C) കന്‍ഹ
D) ജിം കോര്‍ബ്റ്റ്
ഉത്തരം: (D)
18. ശ്രീശൈലം പദ്ധതി സ്ഥിതി ചെയ്യുന്ന നദി.
A) കാവേരി
B) ഗോദാവരി
C) കൃഷ്ണാ നദി
D) മുസി
ഉത്തരം: (C)
19. ഇവയില്‍ ഖാരിഫ് വിളയല്ലാത്തത്.
A) പരുത്തി
B) ചണം
C) ചോളം
D) ബാര്‍ലി
ഉത്തരം: (D)
20. മസൂലി പട്ടണം ഇപ്പോള്‍ ഏതു സംസ്ഥാനത്താണ് ?
A) കര്‍ണ്ണാടക
B) തമിഴ്‌നാട്
C) ആന്ധ്രാപ്രദേശ്
D) ഗോവ
ഉത്തരം: (C)
21. ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന വിപ്ലവം.
A) 1764 ലെ ബക്ലാര്‍ യുദ്ധം
B) 1757 ലെ പ്ലാസി യുദ്ധം
C) 1857 ലെ വിപ്ലവം
D) ഇവയൊന്നുമല്ല
ഉത്തരം: (C)
22. പ്ലാസി യുദ്ധത്തില്‍ സിറാജ് ഉദ് ദൗളയെ പരാജയപ്പെടുത്തിയത് ആരായിരുന്നു ?
A) തോമസ് ഹാര്‍വേ ബാബര്‍
B) റോബര്‍ട്ട് ക്ലൈവ്
C) സര്‍ ഐര്‍കുൂട്ട്
D) ആര്‍തര്‍ വെല്ലസ്സി
ഉത്തരം: (B)
23. ഏത് ഭാഷയിലാണ് ഏകദൈവ വിശ്വാസികള്‍ക്ക് ഒരുപഹാരം (തുഹാഫത്തൂല്‍
മുജാഹിദ്ദീന്‍) എന്ന പുസ്തകം രചിച്ചിട്ടുള്ളത് ?
A) ഇംഗ്ലീഷ്
B) പേര്‍ഷ്യന്‍
C) ഉറുദു
D) ഹിന്ദി
ഉത്തരം: (X)
24. നാട്ടുരാജ്യങ്ങളെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കാനുള്ള ലയന കരാറില്‍ ഒപ്പിട്ട
വ്യക്തി.
A) ഡോ. രാജേന്ദ്രപ്രസാദ്
B) ജവഹര്‍ലാല്‍ നെഹ്റു
C) ഡോ. ബി. ആര്‍. അംബേദ്ക്കര്‍
D) സര്‍ദാര്‍ വല്ലഭായ് പട്ടേല്‍
ഉത്തരം: (D)
25. പോസ്റ്റ് ഓഫീസ് എന്ന കൃതി രചിച്ചത് ആര് ?
A) ഗോപാല കൃഷ്ണ ഗോഖലെ
B) നന്ദലാല്‍ ബോസ്
C) പ്രേംചന്ദ്
D) രബീന്ദ്രനാഥ ടാഗോര്‍
ഉത്തരം: (D)
26. ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല നടന്നത് ?
A) 1919 ഏപ്രില്‍ 13
B) 1919 ഏപ്രില്‍ 14.
C) 1919 ഏപ്രില്‍ 15
D) 1919 ഏപ്രില്‍ 16
ഉത്തരം: (A)
27. ആസാദ് ഹിന്ദ് ഗവണ്‍മെന്റ് സ്ഥാപിച്ചത് എവിടെ ?
A) ബാങ്കോക്ക് B) ടോക്കിയോ
C) സിങ്കപ്പൂര്‍ D) റങ്കൂണ്‍
ഉത്തരം: (C)
28. പഞ്ചശീല തത്വങ്ങളില്‍ ഒപ്പുവച്ച രാജ്യങ്ങള്‍.
A) ഇന്ത്യ-ശ്രീലങ്ക B) ഇന്ത്യ-പാക്കിസ്ഥാന്‍
C) ഇന്ത്യ-ബംഗ്ലാദേശ് D) ഇന്ത്യ-ചൈന
ഉത്തരം: (D)
29. ഹൊറൈസന്‍സ് ഓഫ് ഇന്ത്യന്‍ എഡ്യൂക്കേഷന്‍ എന്ന പുസ്തകത്തിന്റെ
രചയിതാവ് ?
A) എ. പി. ജെ. അബ്ദുള്‍ കലാം B) കെ. ആര്‍. നാരായണന്‍
C) ഡോ. ശങ്കര്‍ ദയാല്‍ ശര്‍മ്മ D) ആര്‍. വെങ്കിട്ടരാമന്‍
ഉത്തരം: (C)
30. പതിനാറാമത് പി. കേശവദേവ് പുരസ്കാരത്തിനര്‍ഹനായത്.
A) ഡോ. എം. വി. പിള്ള B) പ്രഭ വര്‍മ്മ
C) വിജയകൃഷ്ണന്‍ D) സുഗതകുമാരി
ഉത്തരം: (C)
31. ഭരണഘടന ഉറപ്പു നല്‍കുന്ന 6 തരം മൗലികാവകാശങ്ങളെക്കുറിച്ച് പറയുന്ന
വകുപ്പുകള്‍.
A) ആര്‍ട്ടിക്കിള്‍ 36 മുതല്‍ 51 വരെ B) ആര്‍ട്ടിക്കിള്‍ 52 മുതല്‍ 73 വരെ
C) ആര്‍ട്ടിക്കിള്‍ 239 മുതല്‍ 242 വരെ D) ആര്‍ട്ടിക്കിള്‍ 14 മുതല്‍ 32 വരെ
ഉത്തരം: (D)
32. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 29 - 30 വരെ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
A) സാംസ്കാരികവുംവിദ്യാഭ്യാസപരവുമായ അവകാശം
B) സ്വാതന്ത്ര്യത്തിനുള്ള അവകാശം
C) മതസ്വാതന്ത്ര്യത്തിനുള്ള അവകാശം
D) സമത്വത്തിനുള്ള അവകാശം
ഉത്തരം: (A)
33. നിയമത്തിന്റെ അനുമതിയോടെയല്ലാതെ ജീവനും സ്വത്തിനും അപായം സംഭവിക്കാതിരിക്കാനുള്ള അവകാശത്തെക്കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം.
A) 5-ാം അനുച്ഛേദം B) 21-ാം അനുച്ഛേദം
C) 36-ാം അനുച്ഛേദം C39 D) 52-ാം അനുച്ഛേദം
ഉത്തരം: (D)
34. മൗലികാവകാശങ്ങളില്‍ മൗലികമായത് എന്നറിയപ്പെടുന്നത്.
A) 25-ാം അനുച്ഛേദം B) 28-ാം അനുച്ഛേദം
C) 32-ാം അനുച്ഛേദം D) 39-ാം അനുച്ഛേദം
ഉത്തരം: (C)
35. ഗംഗയെ ഇന്ത്യയുടെ ദേശീയ നദിയായി പ്രഖ്യാപിച്ചതെന്ന് ?
A) 2004
B) 2005
C) 2008
D) 2010
ഉത്തരം: (C)
36. താമരയുടെ ശാസ്ത്രീയനാമമെന്ത് ?
A) സ്ട്രോബിലാന്തസ് കുന്തിയാന
B) നെലംബോ ന്യൂസിഫെറ
C) ലൂക്കാസ് ആസ്പെറ
D) ഓസിമം സാങ്റ്റം
ഉത്തരം: (B)
37. കേരള സംസ്ഥാന വനിതാകമ്മീഷന്റെ ആസ്ഥാനം എവിടെ ?
A) എറണാകുളം
B) തൃശൂര്‍
C) കോഴിക്കോട്
D) തിരുവനന്തപുരം
ഉത്തരം: (D)
38. വിവരാവകാശ നിയമപ്രകാരം വിവരം ലഭിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കേണ്ടത് ആര്‍ക്ക് ?
A) ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ക്കോ ഇന്‍ഫര്‍മേഷന്‍ കമ്മീഷനിലെ അംഗങ്ങള്‍ക്കോ
B) ഇന്‍ഫര്‍മേഷന്‍ കമ്മീഷനിലെ അംഗങ്ങള്‍ക്കോ പബ്ലിക് ഇന്‍ഫര്‍മേഷന്‍
ഓഫീസര്‍ക്കോ
C) പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്കോ അസിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍
ഓഫീസര്‍ക്കോ
D) ഇവയൊന്നുമല്ല
ഉത്തരം: (C)
39. ചെയര്‍മാന്‍ ഉള്‍പ്പടെ ദേശീയ പട്ടികജാതി കമ്മീഷന്റെ അംഗസംഖ്യ.
A) 3
B) 6
C) 5
D) ഇവയൊന്നുമല്ല
ഉത്തരം: (C)
40. പാലക്കാട് ചുരത്തിലൂടെ ഒഴുകുന്ന നദി.
A) പെരിയാര്‍
B) ഭാരതപ്പുഴ
C) ശിരുവാണി
D) പമ്പ
ഉത്തരം: (B)
41. കേരളത്തിലെ ഏറ്റവും വലിയ ഭൂമേഖല.
A) ഇടനാട്
B) തീരപ്രദേശം
C) മലനാട്
D) കായലോരം
ഉത്തരം: (C)
42. ഭാരതപ്പുഴയെ വെള്ളിയാങ്കോട്ടു കായലുമായി ബന്ധിപ്പിക്കുന്നത്.
A) കനോലി കനാല്‍
B) പൊന്നാനി കനാല്‍ (മലപ്പുറം)
C) പയ്യോളി കനാല്‍
D) സുല്‍ത്താന്‍ കനാല്‍
ഉത്തരം: (B)
43. കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ ഏപ്രില്‍-മെയ് മാസങ്ങളില്‍.
ഇടിമിന്നലോടു കൂടി പെയ്യുന്ന വേനല്‍ മഴ ഏത് പേരില്‍ അറിയപ്പെടുന്നു ?
A) മാംഗോ ഷവര്‍ B) ചെറി ബ്ലോസം
C) നോര്‍വെസ്റ്റര്‍ D) ലൂ
ഉത്തരം: (A)
44. ലോക മണ്ണ് ദിനമായി ആചരിക്കുന്നത് എന്നാണ് ?
A) ഡിസംബര്‍ 5 B) ജനുവരി 5
C) ഒക്ടോബര്‍ 5 D) ഒക്ടോബര്‍ 15
ഉത്തരം: (A)
45. കേരളത്തിലെ രണ്ടാമത്തെ ദേശീയോദ്യാനത്തിന്റെ പേരെന്താണ് ?
A) പറമ്പിക്കുളം B) മുത്തങ്ങ
C) സൈലന്റ് വാലി D) ഇരവികുളം
ഉത്തരം: (C)
46. പെരിയാര്‍ വന്യമൃഗസങ്കേതം ഏതു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
A) ഇടുക്കി B) വയനാട്
C) പത്തനംതിട്ട D) കോട്ടയം
ഉത്തരം: (A)
47. കെ. എസ്. ഇ. ബി. സ്ഥാപിതമായ വര്‍ഷം ?
A) 1957 മാര്‍ച്ച് 31 B) 1980 ഏപ്രില്‍ 31
C) 1975 മാച്ച് 31 D) 1985 ഏപ്രില്‍ 31
ഉത്തരം: (A)
48. ഏറ്റവും സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ പാരമ്പര്യേതര ഊര്‍ജം.
A) ആണവോര്‍ജം B) സൌരോര്‍ജം
C) കാറ്റ് D) തിരമാല
ഉത്തരം: (C)
49. കേരള മത്സ്യഫെഡിന്റെ ആസ്ഥാനം.
A) കൊല്ലം B) തിരുവനന്തപുരം
C) ആലപ്പുഴ D) കോഴിക്കോട്
ഉത്തരം: (B)
50. 1917-ലെ റഷ്യന്‍ വിപ്ലവത്തിന് പിന്തുണ പ്രഖ്യാപിച്ച മലയാള പത്രം.
A) യുക്തിവാദി B) മിതവാദി
C) പ്രബുദ്ധ കേരളം D) അമൃതവാണി
ഉത്തരം: (B)
51.1913-ല്‍ ചരിത്ര പ്രസിദ്ധമായ കായല്‍ സമ്മേളനം സംഘടിപ്പിച്ച നവോത്ഥാന
നായകന്‍.
A) അയ്യങ്കാളി B) വാഗ്ഭടാനന്ദന്‍
C) സഹോദരന്‍ അയ്യപ്പന്‍ D) പണ്ഡിറ്റ് കറുപ്പന്‍
ഉത്തരം: (D)
52. ശ്രീരാമകൃഷ്ണ മിഷന്റെ കേരളഘടകത്തിലെ സജീവ പ്രവര്‍ത്തകനായിരുന്ന
നവോത്ഥാന നായകന്‍.
A) ആനന്ദതീര്‍ത്ഥന്‍
B) ശങ്കരാചാര്യന്‍
C) വാഗ്ഭടാനന്ദന്‍
D) ആഗമാനന്ദ സ്വാമി
ഉത്തരം: (D)
53. sisters of the congregation of the Mother of Carmel (CMC) എന്ന സന്യാസിനി
സഭ സ്ഥാപിച്ചത് ആര് ?
A) പാലക്കുന്നത്ത് എബ്രഹാം മാല്‍പ്പന്‍
B) കുര്യാക്കോസ് ഏലിയാസ് ചാവറ
C) പാമ്പാടി ജോണ്‍ ജോസഫ്
D) കെ. പി. വള്ളോന്‍
ഉത്തരം: (B)
54. വാഴത്തട വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്ന നവോത്ഥാന നായകന്‍ ആര് ?
A) പാമ്പാടി ജോണ്‍ ജോസഫ്
B) ആനന്ദ തീര്‍ത്ഥന്‍
C) പണ്ഡിറ്റ് കറുപ്പന്‍
D) കുര്യാക്കോസ് ഏലിയാസ് ചാവറ
ഉത്തരം: (D)
55. 'തിരുനാള്‍ക്കുമ്മി' എന്ന കൃതിയുടെ കര്‍ത്താവാര് ?
A) ചട്ടമ്പി സ്വാമികള്‍
B) ടി. എസ്. തിരുമുമ്പ്
C) കുമാരനാശാന്‍
D) പണ്ഡിറ്റ് കറുപ്പന്‍
ഉത്തരം: (D)
56. മയ്യഴി ജനകീയ സമരത്തിനു നേതൃത്വം കൊടുത്തത്.
A) കേളപ്പന്‍
B) ശ്രീനാരായണ ഗുരു
C) ഐ. കെ. കുമാരന്‍ മാസ്റ്റര്‍
D) ഈ. കെ. നയനാര്‍
ഉത്തരം: (C)
57. എടച്ചേന കുങ്കന്‍ നായര്‍, തലയ്ക്കല്‍ ചന്തു, കണ്ണവത്ത് ശങ്കരന്‍ നമ്പ്യാര്‍, കൈതേരി അമ്പു എന്നിവര്‍ ഏതു കലാപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
A) പഴശ്ശി കലാപം
B) കുറിച്യര്‍ കലാപം
C) മൊറാഴ സമരം
D) പൂക്കോട്ടൂര്‍ കലാപം
ഉത്തരം: (A)
58. കേരളത്തിലെ ആദ്യത്തെ സംഘടിത കര്‍ഷക തൊഴിലാളി സമരം ആരുടെ നേതൃത്വത്തിലായിരുന്നു നടന്നത് ?
A) അയ്യന്‍കാളി B) കെ. കേളപ്പന്‍
C) സി. കൃഷ്ണന്‍ D) എ. കെ. ഗോപാലന്‍
ഉത്തരം: (A)
59. പഞ്ചമി എന്ന ദളിത് വിദ്യാർത്ഥിനിയെ ഊരൂട്ടമ്പലം സ്ക്കൂളില്‍ പ്രവേശിപ്പിക്കുന്നതിനെ സവര്‍ണ സമുദായക്കാര്‍ എതിര്‍ത്തതിനെത്തുടര്‍ന്നുണ്ടായ പ്രക്ഷോഭം.
A) മൊറാഴ സമരം B) പെരിനാട് ലഹള
C) കടയ്ക്കല്‍ കലാപം D) തൊണ്ണൂറാമാണ്ട് ലഹള
ഉത്തരം: (D)
60. ഇന്ത്യയുടെ ദേശീയ വൃക്ഷമേത് ?
A) അരയാല്‍ B) അരശ്
C) പേരാല്‍ D) തേക്ക്
ഉത്തരം: (C)
61. പ്രായപൂര്‍ത്തിയായ മനുഷ്യന്‍ ഒരു മിനിറ്റില്‍ ശരാശരി എത്ര പ്രാവശ്യം
ശ്വസിക്കുന്നു ?
A) 70-72 B)50-55
C) 30-34 D) 12-18
ഉത്തരം: (D)
62. ശ്വേതരക്താണുക്കള്‍ രോഗാണുക്കളെ വിഴുങ്ങി നശിപ്പിക്കുന്ന പ്രക്രിയ ?
A) എറിത്രോസൈറ്റോസിസ്
B) ത്രോംബോസൈറ്റോസിസ്
C) എക്സോസൈറ്റോസിസ്
D) ഫാഗോസൈറ്റോസിസ്
ഉത്തരം: (D)
63. മനുഷ്യ ശരീരത്തിലുള്ള നാഡികള്‍.
A) 41 ജോഡി B) 42 ജോഡി
C) 44 ജോഡി D) 43 ജോഡി
ഉത്തരം: (D)
64. മൂത്രത്തിന്റെ മഞ്ഞ നിറത്തിനു കാരണം.
A) യൂറിക്കാസിഡ് B) യൂറിയ
C) മെലാനിന്‍ D) യൂറോക്രോം
ഉത്തരം: (D)
65. പേശീകമ്ലത്തിന് കാരണമാവുന്നത് എന്ത് അടിഞ്ഞു കൂടുന്നതാണ് ?
A) ഗ്ലൂക്കോസ് B) കാല്‍സ്യം
C) ലാക്ടിക് ആസിഡ് D) അമോണിയ
ഉത്തരം: (C)
66. അയഡിന്‍ അടങ്ങിയ ഹോര്‍മോണ്‍.
A) തൈമോസിന്‍
B) മെലാടോണിന്‍
C) തൈറോക്സിന്‍
D) ഇന്‍സുലിന്‍
ഉത്തരം: (C)
67. വിറ്റാമിനുകളുടെ ലയത്വമനുസരിച്ച് അവയെ എത്രയായി തിരിച്ചിരിക്കുന്നു ?
A) 2
B) 3
C) 4
D) 5
ഉത്തരം: (A)
68. അനാഥരോ, മാതാപിതാക്കളുടെ അനാരോഗ്യത്താല്‍ സംരക്ഷിക്കാന്‍ ആളില്ലാതിരിക്കുകയോ ചെയ്യുന്ന കൂട്ടികള്‍ക്ക് പ്രതിമാസ ധനസഹായം നല്‍കുന്ന പദ്ധതി.
A) ഉഷസ്
B) ചിസ്പ്ലസ്
C) സുകൃതം
D) സ്നേഹപൂര്‍വ്വം
ഉത്തരം: (D)
69. പോഷണത്തിനായി സസ്യാഹാരികളെ ആശ്രയിക്കുന്ന മാംസാഹാരികള്‍ ഉള്‍പ്പെടുന്ന പോഷണതലം.
A) ഒന്ന്
B) രണ്ട്
C) മൂന്ന്
D) നാല്
ഉത്തരം: (C)
70. ശരീരത്തിലെത്തുന്ന വിഷ വസ്തുക്കളെ നിര്‍വീര്യമാക്കുന്ന അവയവം.
A) വൃക്ക
B) ശ്വാസകോശം
C) കരള്‍
D) ഹൃദയം
ഉത്തരം: (C)
71. നിറമുള്ള സംയുക്തങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന മൂലകങ്ങളാണ്.
A) ആല്‍ക്കലൈന്‍ എര്‍ത്ത് ലോഹങ്ങള്‍
B) ഉപലോഹങ്ങള്‍
C) d ബ്ലോക്ക് മൂലകങ്ങള്‍
D) ആല്‍ക്കലി ലോഹങ്ങള്‍
ഉത്തരം: (C)
72. സംക്രമണ മൂലകങ്ങളുടെ ആദ്യത്തെ വരിയില്‍ ഇലക്ട്രോണ്‍ നിറയുന്നത് ഏത്
ഓര്‍ബിറ്റലില്‍ ?
A) 4d
B) 3d
C) 3s
D) 3f
ഉത്തരം: (B)
73. ആസിഡുകളും ലോഹങ്ങളും പ്രവര്‍ത്തിച്ചാല്‍ ------------- വാതകം ഉണ്ടാകും.
A) ആര്‍ഗോണ്‍
B) ഹൈഡ്രജന്‍
C) കാര്‍ബണ്‍ ഡൈ ഓക്സൈഡ്
D) നൈട്രജന്‍
ഉത്തരം: (B)
74. സോപ്പു നിര്‍മ്മാണത്തില്‍ സോപ്പിനെ ഗ്ലിസറിനില്‍ നിന്നും വേര്‍തിരിക്കാന്‍
ഉപയോഗിക്കുന്നത്.
A) സോഡിയം ഹൈഡ്രോക്സൈഡ്
B) സോഡിയം ക്ലോറൈഡ്
C) പൊട്ടാസ്യം ഹൈഡ്രോക്സൈഡ്
D) പൊട്ടാസ്യം ക്ലോറൈഡ്
ഉത്തരം: (B)
75. വൈദ്യുതോര്‍ജ്ജത്തെ യാന്ത്രികോര്‍ജ്ജവും താപോര്‍ജ്ജവുമാക്കിമാറ്റുന്ന
ഉപകരണം.
A) ഇലക്ട്രിക് അയണ്‍
B) ഇലക്ട്രിക് ബള്‍ബ്
C) ഡൈനാമോ
D) ഇലക്ട്രിക് ഫാന്‍
ഉത്തരം: (D)
76. ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥ.
A) പ്ലാസ്മ
B) വാതകം
C) ഫെര്‍മിയോണിക് കണ്ടന്‍സേറ്റ്
D) ബോസ് ഐന്‍സ്റ്റീന്‍ കണ്ടന്‍സേറ്റ്
ഉത്തരം: (D)
77. ഐസില്‍ കറിയുപ്പ് ചേര്‍ത്താല്‍ ദ്രവണാങ്കം
A) കുറയുന്നു
B) കൂടുന്നു
C) മാറ്റമുണ്ടാകുന്നില്ല
D) കുറയുകയും ശേഷം കൂടുകയുംചെയ്യുന്നു
ഉത്തരം: (A)
78. സ്പ്രിംഗ് ത്രാസിന്റെ പ്രവര്‍ത്തനത്തിനു പിന്നിലെ അടിസ്ഥാന നിയമം.
A) ബോയിൽ നിയമം B) ഹൂക്ക്‌സ് നിയമം
C) പാസ്കല്‍ നിയമം D) ബര്‍ണോളി നിയമം
ഉത്തരം: (B)
79. ചാന്ദ്രയാത്ര കഴിഞ്ഞ് നീല്‍ ആംസ്ട്രോങും കൂട്ടരും തിരികെ ഇറങ്ങിയ സമുദ്രം.
A) പസഫിക് സമുദ്രം
B) അറ്റ്ലാന്റിക് സമുദ്രം
C) ആര്‍ട്ടിക് സമുദ്രം
D) ഇന്ത്യന്‍ മഹാസമുദ്രം
ഉത്തരം: (A)
80 ഏത് സംയുക്തത്തെ ചൂടാക്കിയാണ് ജോസഫ് പ്രിസ്റ്റിലി ആദ്യമായി ഓക്സിജന്‍
നിര്‍മ്മിച്ചത് ?
A) ലെഡ് ഓക്സൈഡ്
B) കാല്‍സ്യം ഓക്സൈഡ്
C) മെര്‍ക്കുറിക്ക് ഓക്സൈഡ്
D) പൊട്ടാസ്യം ഓക്സൈഡ്
ഉത്തരം: (C)
X' DENOTES DELETION
0 അഭിപ്രായങ്ങള്‍