പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ 2021 | ചോദ്യപേപ്പർ 10 (50 ചോദ്യോത്തരങ്ങൾ) പേജ് 10
PSC Previous Exam Questions - 2021 | PSC SSLC, +2 Level Previous Exam 1275 Questions and Answers | Page 10
ചോദ്യപേപ്പർ 10 ൽ നിന്നുള്ള 50 ചോദ്യോത്തരങ്ങളാണ് ഈ പേജിൽ നൽകിയിരിക്കുന്നത്. മറ്റ് ചോദ്യപേപ്പറുകളും മറക്കാതെ കാണുക, ലിങ്ക് താഴെയുണ്ട്. പുതിയ പാറ്റേൺ പ്രകാരമുള്ള ഈ ചോദ്യോത്തരങ്ങൾ ഇനി നടക്കാനുള്ള പരീക്ഷകളിലേക്കുള്ള ഒരു മികച്ച പഠന സഹായിയായിരിക്കും. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. ചോദ്യപേപ്പറുകളുടെ പി.ഡി.എഫ്. ഫയലുകളുടെ ലിങ്കുകൾ അവയോടൊപ്പം നൽകിയിട്ടുണ്ട്.
Question Paper - 10
Question Code: 085/2021
Date of Test: 17/08/2021
1. കേരളത്തില്‍ ഗോത്ര സംസ്ക്കാരികസമുച്ഛയം നിലവില്‍ വന്ന ജില്ല.
A) എറണാകുളം
B) തൃശ്ശൂര്‍
C) പാലക്കാട്
D) വയനാട്
ഉത്തരം: (A)
2. ലോക്ക്ഡാണിന് ശേഷം പിന്‍വലിച്ചാല്‍ നടപ്പിലാക്കേണ്ട നിയന്ത്രണങ്ങള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ൾ തയ്യാറാക്കുന്നതിനായി കേരള സര്‍ക്കാര്‍ രൂപീകരിച്ച കമ്മിറ്റിയുടെ തലവന്‍.
A) ടോം ജോസ്
B) കെ. എം. എബ്രഹാം
C) ഗീതസേഥ്
D) എ. വി. ബാബു
ഉത്തരം: (B)
3. ചന്ദ്രനിലെ ഗുരുത്വാകര്‍ഷണം ഭൂമിയിലേതിന്റെ ---------- ആണ്.
4) 1/4
B) 1/5
C) 1/6
D) 1/3
ഉത്തരം: (C)
4. 2020 ഫെബ്രുവരിയില്‍ പേപ്പര്‍ലെസ് ബഡ്ജറ്റ് നടപ്പിലാക്കിയ സംസ്ഥാനം
A) ഹിമാചല്‍പ്രദേശ്
B) തമിഴ്നാട്
C) കേരളം
D) ഒഡീഷ
ഉത്തരം: (X)
5. പോക്‌സോ (POCSO) നിയമം നിലവില്‍ വന്ന വര്‍ഷം ഏത് ?
A) 2012
B) 2010
C) 2013
D) 2018
ഉത്തരം: (A)
6. സൌരയൂഥ സിദ്ധാന്തം ആവിഷ്ക്കരിച്ചത് ആര് ?
A) ഗുട്ടന്‍ ബര്‍ഗ്
B) കോപ്പര്‍ നിക്കസ്
C) മാര്‍ട്ടിന്‍ ലൂഥര്‍
D) ജോണ്‍ കെയ്
ഉത്തരം: (B)
7. മനസ്സാണ് ദൈവം എന്ന് പറഞ്ഞ സാമൂഹിക പരിഷ്കര്‍ത്താവ്
A) കുമാരഗുരു
B) കെ. കേളപ്പന്‍
C) സി കേശവന്‍
D) ബ്രഹ്മാനന്ദ ശിവയോഗി
ഉത്തരം: (D)
8. കേന്ദ്ര സ്ഥിതിവിവര പദ്ധതിനിർവ്വഹണ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനം.
A) ISO
B) ISRO
C) CSO
D) ICRO
ഉത്തരം: (C)
9. ഹോര്‍ത്തൂസ് മലബാറിക്കസ് എന്ന പുസ്തകം തയ്യാറാക്കാന്‍ മുന്‍കൈയെടുത്ത ഡച്ച് ഗവര്‍ണര്‍ ആര് ?
A) വാന്‍റീഡ്
B) അല്‍മേഡ
C) അല്‍ബുക്കര്‍ക്ക്
D) ക്ലമന്‍റ് ആറ്റ്ലി
ഉത്തരം: (A)
10. ഭാരതത്തിന്റെ കേപ് കെന്നഡി ഏതാണ് ?
A) തുമ്പ
B) ഹസന്‍
C) ഫ്രഞ്ച്ഗയാന
D) ശ്രീഹരിക്കോട്ട
ഉത്തരം: (D)
11. ഒരു വര്‍ഷത്തില്‍ രാവും പകലും തമ്മിലുള്ള വ്യത്യാസം ഏറ്റവും കൂടുതലാകുന്നതിനെ പറയുന്ന പേര് ?
A) വിഷുവങ്ങള്‍
B) അയനാന്തം
C) പരിക്രമണം
D) അപ്പോജി
ഉത്തരം: (B)
12. ഭൂവല്‍ക്കത്തിന് താഴെയുള്ള കനംകൂടിയ മണ്ഡലം.
A) അകക്കാമ്പ്
B) സിയാല്‍
C) മാന്‍റില്‍
D) സീമ
ഉത്തരം: (C)
13. ഇന്ത്യയുടേതിന് തുല്യമായ പ്രദേശിക സമയമുള്ള രാജ്യമേത് ?
A) മ്യാന്‍മാര്‍
B) ചൈന
C) ശ്രീലങ്ക
D) റഷ്യ
ഉത്തരം: (C)
14. ഇന്ത്യന്‍ ബഹിരാകാശവകുറപ്പിന്റെ ആദ്യ ചൊവ്വാ ദൗത്യം.
A) അനുസാറ്റ്
B) മംഗള്‍യാന്‍
C) എഡ്യുസാറ്റ്
D) രോഹിണി
ഉത്തരം: (B)
15. കാറ്റിന്റെ നിക്ഷേപ്രപ്രകിയമൂലം രൂപംകൊള്ളുന്ന ഭൂരൂപമാണ്.
A) ലോയ്‌സ്
B) ബസാൾട്ട്
C) ഗ്രാനൈറ്റ്
D) ചോക്ക്
ഉത്തരം: (A)
16. ഉപരാഷ്ട്രപതിയുടെ കാലാവധി.
A) 3 വര്‍ഷം
B) 6 വര്‍ഷം
C) 4 വര്‍ഷം
D) 5 വര്‍ഷം
ഉത്തരം: (D)
17. ഇന്ത്യയുടെ മുട്ടപാത്രം എന്നറിയപ്പെടുന്നത്?
A) അസം
B) പഞ്ചാബ്
C) മണിപ്പൂര്‍
D) ആന്ധ്രാപ്രദേശ്
ഉത്തരം: (D)
18. എന്താണ് ഏക (EKA)?
A) സൂപ്പര്‍ കമ്പ്യൂട്ടര്‍
B) റോബോര്‍ട്ട്
C) സ്വതന്ത്ര സോഫ്ട്‍വെയർ
D) മൈക്രോ സോഫ്ട്‍വെയർ
ഉത്തരം: (A)
19. പൗരന്മാര്‍ക്ക് അറിയാനുള്ള അവകാശം നല്‍കുന്ന ലോകത്തിലെ എത്രാമത്തെ
രാജ്യമാണ് ഇന്ത്യ ?
A) 30
B) 55
C) 45
D) 50
ഉത്തരം: (B)
20. ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത വ്യാവസായിക നഗരം.
A) ബാംഗ്ലൂര്‍
B) ഉദയപൂര്‍
C) ജംഷഡ്പൂര്‍
D) കൊല്‍ക്കത്ത
ഉത്തരം: (C)
21. കേരളത്തിലെ ആദ്യത്തെ ധനകാര്യമന്ത്രി.
A) ജോണ്‍ മത്തായി
B) അച്ച്യുതമേനോന്‍
C) പട്ടം താണുപിള്ള
D) ആര്‍. ശങ്കര്‍
ഉത്തരം: (B)
22. റിസര്‍വ്വ് ബാങ്കിന്റെ ചിഹ്നത്തില്‍ ഉള്ള മൃഗമേത് ?
A) കടുവ B) സിംഹം C) ആന D) കുതിര
ഉത്തരം: (A)
23. ഒരു ഇന്‍പുട്ട് ഉപകരണം.
A) പ്ലോട്ടര്‍
B) പ്രിന്റര്‍
C) എല്‍. സി. ഡി.
D) ട്രാക്ക്‌്ബോള്‍
ഉത്തരം: (D)
24. ബ്രിട്ടന്‍വുഡ് സമ്മേളനത്തില്‍ പങ്കെടുത്ത ഇന്ത്യക്കാരന്‍.
A) ജോണ്‍ മത്തായി
B) സര്‍ദാര്‍ വല്ലഭായ് പട്ടേല്‍
C) ആര്‍. കെ. ഷണ്‍മുഖംചെട്ടി
D) ജവഹര്‍ലാല്‍ നെഹ്റു
ഉത്തരം: (C)
25. ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത സെര്‍ച്ച് എഞ്ചിന്‍.
A) ബിങ് B) ബോസ് C) ക്രോം D) ഗുരുജി
ഉത്തരം: (D)
26. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം വിളിച്ച് ചേര്‍ക്കുന്നതാര് ?
A) ഉപരാഷ്ടടപതി
B) സ്പീക്കര്‍
C) രാഷ്ട്രപതി
D) പ്രധാനമന്ത്രി
ഉത്തരം: (C)
27. പച്ചസ്വര്‍ണം എന്നറിയപ്പെടുന്ന കാര്‍ഷിക ഉല്‍പന്നം.
A) കുങ്കുമം B) വാനില C) കാപ്പി D) കുരുമുളക്
ഉത്തരം: (B)
28. എത്ര തരത്തിലുള്ള അടിയന്തിരാവസ്ഥയെക്കുറിച്ചാണ് ഭരണഘടനയില്‍ പ്രതിപാദിക്കുന്നത്?
A) മൂന്ന് B) രണ്ട് C) ഒന്ന് D) നാല്
ഉത്തരം: (A)
29. തത്വചിന്തകനായ രാഷ്ട്രപതി എന്നറിയപ്പെടുന്നത്.
A) ഡോ എസ് രാധാകൃഷ്ണൻ
B) വിവി.ഗിരി
C) ഫ്രക്രുദിന്‍ അലി ആഹമ്മദ്
D) ഡോ. രാജേന്ദ്രപ്രസാദ്
ഉത്തരം: (A)
30. ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള ഇന്റര്‍നെറ്റ് സൗഹൃദക്കൂട്ടായ്മ.
A) ഓര്‍ക്കൂട്ട് B) ട്വിറ്റര്‍ C) ഫേസ്ബുക്ക് D) ക്ലാസ്‌മേറ്റ്
ഉത്തരം: (C)
31. ലോകത്തിലെ ആദ്യത്തെ ഇലക്ട്രോണിക് ഓഹരി വിപണി.
A) ഫ്രാങ്ക്പാര്‍ട്ട് B) നാസ്ദാക്ക് C) ടെല്‍അവീവ് D) മാഡ്രിഡ്
ഉത്തരം: (B)
32. കണ്ണാടിയില്‍ സ്വന്തം പ്രതിബിംബത്തെ ആരാധിക്കാന്‍ നിര്‍ദ്ദേശിച്ച നവോത്ഥാന നായകന്‍.
A) ശ്രീ നാരായണ ഗുരു
B) ഡോ. പല്‍പ്പു
C) പണ്ഡിറ്റ് കറുപ്പന്‍
D) വൈകുണ്ഠസ്വാമികള്‍
ഉത്തരം: (X)
33. സിന്ധുനദീതട സംസ്ക്കാരത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ ഹാരപ്പ ഏത് നദികരയിലായിരുന്നു ?
A) ചിനാബ്
B) സോണ്‍
C) രവി
D) യമുന
ഉത്തരം: (C)
34. നീതി ആയോഗിന്റെ പ്രഥമ ഉപാധ്യക്ഷന്‍.
A) അരവിന്ദ് പതഗരിയ
B) നരേന്ദ്രമോദി
C) സിന്ധു ശ്രിബുള്ളര്‍
D) നിതിന്‍ ഖഡ്ഗരി
ഉത്തരം: (A)
35. ഹരിതവിപ്ലവത്തിന്റെ ജന്മദേശം.
A) ഫിലിപ്പിന്‍സ്
B) ബ്രസീല്‍
C) പെറു
D) മെക്സിക്കോ
ഉത്തരം: (D)
36. സ്വാതന്ത്ര സമരചരിത്രത്തിലെ വീരനായകന്മാരായ ആദിവാസി വിഭാഗം.
A) കുറുമര്‍
B) കുറിച്യർ
C) വെളര്‍
D) ഊരാളര്‍
ഉത്തരം: (B)
37. മംഗളദേവിക്ഷേത്രം ഏത് വന്യജീവി സങ്കേതത്തിലാണുള്ളത് ?
A) ഇരവികുളം
B) തട്ടേക്കാട്
C) പെരിയാര്‍
D) നീലഗിരി
ഉത്തരം: (C)
38. ചോര്‍ച്ചാ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആര് ?
A) ദാദാഭായ് നവറോജി
B) ആഡംസ്തിത്ത്
C) മഹലനോബിസ്
D) കെ. എന്‍. രാജ്
ഉത്തരം: (A)
39. കേരള ഗ്രാമീണ ബാങ്കിന്റെ ആസ്ഥാനം.
A) തിരുവനന്തപുരം
B) മലപ്പുറം
C) എറണാകുളം
D) വയനാട്
ഉത്തരം: (B)
40. വരുമാനം കൂടുതലും ചെലവ് കുറവും കാണിക്കുന്ന ബജറ്റ്.
A) കമ്മിബജറ്റ്
B) സന്തുലിതബജറ്റ്
C) ധനബജറ്റ്
D) മിച്ചബജറ്റ്
ഉത്തരം: (D)
41. ഏറ്റവും കൂടുതല്‍ രാജ്യസഭാംഗങ്ങളും ലോകസഭാംഗങ്ങളുമുള്ള ഇന്ത്യന്‍
സംസ്ഥാനം
A) ഉത്തര്‍പ്രദേശ്
B) രാജസ്ഥാന്‍
C) പഞ്ചാബ്
D) മഹാരാഷ്ട
ഉത്തരം: (A)
42. നാഷണല്‍ പ്ലാനിംഗ് കൗണ്‍സില്‍ രൂപീകരിച്ച വര്‍ഷം.
A) 1964 B) 1960 C) 1965 D) 1963
ഉത്തരം: (C)
43. ചിത്രകൂടം ആരുടെ സ്മാരകമാണ് ?
A) കുമാരനാശാന്‍ B) സഹോദരന്‍ അയ്യപ്പന്‍
C) പണ്ഡിറ്റ് കറുപ്പന്‍ D) അയ്യന്‍കാളി
ഉത്തരം: (D)
44. ഇന്ത്യന്‍ സമ്പദ്ഘടനയുടെ നട്ടെല്ല് എന്നറിയപ്പെടുന്നത് ?
A) വ്യവസായം B) കൃഷി
C) സേവനമേഖല D) ഇവയൊന്നുമല്ല
ഉത്തരം: (B)
45. ഒന്നുകില്‍ ലക്ഷ്യം നേടി ഞാന്‍ തിരിച്ചുവരും പരാജയപ്പെട്ടാല്‍ ഞാനെന്റെ ശരീരം
സമുദ്രത്തിന് സമര്‍പ്പിക്കും ഏത് സംഭവത്തെ സംബന്ധിച്ചാണ് ഗാന്ധിജി ഇങ്ങനെ
പറഞ്ഞത് ?
A) നിസഹകരണപ്രസ്ഥാനം B) ഖേഡാസമരം
C) അഹമ്മദാബാദ് തുണിമില്‍ D) ദണ്ഡിയാത്ര
ഉത്തരം: (D)
46. പെട്രോളിയം തുടങ്ങിയ ഫോസിൽ ഇന്ധനങ്ങൾ കത്തുമ്പോൾ അന്തരീക്ഷത്തിൽ കൂടുതലായി കലരുന്ന വാതകം?
A) മീഥൈന്‍ B) CO2
C) നൈട്രസ് ഓക്സൈഡ് D) ഓസോണ്‍
ഉത്തരം: (B)
47. ദക്ഷിണേന്ത്യയിലെ നെല്ലറ എന്നറിയപ്പെടുന്ന നദി.
A) ഭവാനി B) പമ്പ C) കൃഷ്ണ D) പെരിയാര്‍
ഉത്തരം: (C)
48. കുത്തനെ ചരിവുള്ള പ്രദേശങ്ങളിലെ പാറയും മണ്ണും ചെളിയും അതിവേഗം താഴേക്ക് നീങ്ങുന്ന പ്രതിഭാസമാണ്.
A) ഉരുള്‍പൊട്ടല്‍ B) ഭൂവല്‍ക്കം
C) മണ്ണിടിയല്‍ D) സുനാമി
ഉത്തരം: (A)
49. മനുഷ്യരില്‍ നിന്ന് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച ആദ്യ മൃഗം.
A) കടുവ B) പൂച്ച C) നായ D) പ്രാവ്
ഉത്തരം: (A)
50. ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്ന മൗലിക അവകാശങ്ങളിൽ പെടാത്തത്.
A) സ്വാതന്ത്ര്യത്തിനുള്ള അവകാശം
B) സമത്വത്തിനുള്ള അവകാശം
C) സ്വത്ത് സമ്പാദിക്കുന്നതിനുള്ള അവകാശം
D) ചൂഷണത്തിന് എതിരെയുള്ള അവകാശം
ഉത്തരം: (C)
0 അഭിപ്രായങ്ങള്‍