പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ 2021 | ചോദ്യപേപ്പർ 11 (70 ചോദ്യോത്തരങ്ങൾ) പേജ് 11
PSC Previous Exam Questions - 2021 | PSC SSLC, +2 Level Previous Exam 1275 Questions and Answers | Page 11
ചോദ്യപേപ്പർ 11 ൽ നിന്നുള്ള 70 ചോദ്യോത്തരങ്ങളാണ് ഈ പേജിൽ നൽകിയിരിക്കുന്നത്. മറ്റ് ചോദ്യപേപ്പറുകളും മറക്കാതെ കാണുക, ലിങ്ക് താഴെയുണ്ട്. പുതിയ പാറ്റേൺ പ്രകാരമുള്ള ഈ ചോദ്യോത്തരങ്ങൾ ഇനി നടക്കാനുള്ള പരീക്ഷകളിലേക്കുള്ള ഒരു മികച്ച പഠന സഹായിയായിരിക്കും. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. ചോദ്യപേപ്പറുകളുടെ പി.ഡി.എഫ്. ഫയലുകളുടെ ലിങ്കുകൾ അവയോടൊപ്പം നൽകിയിട്ടുണ്ട്.
Question Paper - 11
Question Code: 100/2021
Date of Test: 07/10/2021
1. ഭാഷ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുനസ്സംഘടിപ്പിക്കുന്നതിനായി രൂപീകരിച്ച സംസ്ഥാന പുനസ്സംഘടനാ കമ്മീഷന്റെ അധ്യക്ഷന്‍ ആരായിരുന്നു?
A) സലിം അലി
B) എച്ച്. എന്‍. കുന്‍സ്രു
C) ഫസല്‍ അലി
D) കെ. എം. പണിക്കര്‍
ഉത്തരം: (C)
2. ഇന്ത്യയിലെ ഏറ്റവും വലിയ ധാതു അധിഷ്ഠിത വ്യവസായം ?
A) മാംഗനീസ് വ്യവസായം
B) ഇരുമ്പുരുക്ക് വ്യവസായം
C) ചെമ്പ് വ്യവസായം
D) ബോക്സൈറ്റ് വ്യവസായം
ഉത്തരം: (B)
3. ബ്രിട്ടീഷ് രേഖകളില്‍ “കൊട്ട്യോട്ട് രാജ”” എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഭരണാധികാരി ?
A) വേലുത്തമ്പി ദളവ
B) പഴശ്ശിരാജ
C) മാര്‍ത്താണ്ഡവര്‍മ്മ
D) പാലിയത്തച്ചന്‍
ഉത്തരം: (B)
4. ഇന്ത്യയിലെ ആദ്യത്തെ ദേശീയ ജലപാത ?
A) അലഹബാദ്-ഹാല്‍ഡിയ
B) സദിയ-ധൂബ്രി
C) കാക്കിനട-പുതുച്ചേരി
D) കൊല്ലം-കോഴിക്കോട്
ഉത്തരം: (A)
5. സ്വരാജ് പാര്‍ട്ടിക്ക് രൂപം നല്‍കിയവര്‍ ആരെല്ലാം ?
A) സി. ആര്‍. ദാസ്, ജവഹര്‍ലാല്‍ നെഹ്റു
B) സി. ആര്‍. ദാസ്, മോത്തിലാല്‍ നെഹ്റു
C) മോത്തിലാല്‍ നെഹ്റു, സുഭാഷ്ചന്ദ്രബോസ്
D) മോത്തിലാല്‍ നെഹ്റു, ചന്ദ്രശേഖര്‍ ആസാദ്
ഉത്തരം: (B)
6. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ആകെ വിസ്തൃതി ?
A) 165.2 ലക്ഷം ച. കി. മീ.
B) 73.4 ലക്ഷം ച. കി. മീ.
C) 82.4 ലക്ഷം ച. കി. മീ.
D) 14.09 ലക്ഷം ച. കി. മീ.
ഉത്തരം: (B)
7. അഗ്നിപുത്രി എന്നു വിശേഷിപ്പിക്കുന്ന ഭാരതീയ വനിത ?
A) ടെസ്സി തോമസ്
B) പി. ടി. ഉഷ
C) ഡോ. ജാന്‍സി ജെയിംസ്
D) ജെനി. ജെറോം
ഉത്തരം: (A)
8. കേരളത്തിന്റെ ഭാഗമല്ലാത്ത ഭൂപ്രകൃതി വിഭാഗം ?
A) മലനാട്
B) ഇടനാട്
C) മരുപ്രദേശം
D) തീരപ്രദേശം
ഉത്തരം: (C)
9. ചേരിചേരാ പ്രസ്ഥാനം രൂപവത്ക്കരിക്കുവാന്‍ തീരുമാനിച്ച സമ്മേളനം ?
A) ബെല്‍ഗ്രേഡ് സമ്മേളനം
B) ബാന്ദുങ്ങ് സമ്മേളനം
C) വെനസ്വേല സമ്മേളനം
D) ലാഹോര്‍ സമ്മേളനം
ഉത്തരം: (B)
10. സമീപകാലത്ത് വാമൊഴിയില്‍ നിന്നും വരമൊഴിയിലേക്ക് രൂപാന്തരപ്പെട്ട കേരള - കര്‍ണാടക ഭാഷ ?
A) തുളു
B) കൊങ്കിണി
C) ബ്യാരി
D) കന്നഡ
ഉത്തരം: (C)
11. ടെന്നീസ് കോര്‍ട്ട് പ്രതിജ്ഞ ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
A) റഷ്യന്‍ വിപ്ലവം
B) ഫ്രഞ്ച് വിപ്ലവം
C) ചൈനീസ് വിപ്ലവം
D) അമേരിക്കന്‍ വിപ്ലവം
ഉത്തരം: (B)
12. വടക്കേ അമേരിക്കയിലെ റോക്കി പര്‍വതനിരയുടെ കിഴക്കന്‍ ചരിവിലൂടെ വീശുന്ന ഉഷ്ണകാറ്റ് ?
A) ചിനൂക്ക്
B) ഫൊന്‍
C) ലൂ
D) ഹെര്‍മാറ്റന്‍
ഉത്തരം: (A)
13. കാര്‍ഷിക കാലങ്ങളെ അടിസ്ഥാനമാക്കിയുള്ള വിളകള്‍ താഴെ തന്നിരിക്കുന്നു.
1) ഖാരിഫ്- നെല്ല്
2) റാബി -- പരുത്തി
3) സൈദ് - പഴവര്‍ഗ്ഗങ്ങള്‍
മുകളില്‍ തന്നിരിക്കുന്നവയില്‍ ശരിയായ ജോഡികള്‍ ഏതൊക്കെയാണ് ?
A) 1 മാത്രം
B) 1, 2 എന്നിവ
C) 1, 3 എന്നിവ
D) 2 മാത്രം
ഉത്തരം: (C)
14. താഴെ തന്നിട്ടുള്ളവയില്‍ വാണിജ്യബാങ്കുകളുടെ ധര്‍മ്മങ്ങളില്‍ ഉള്‍പ്പെടുന്നത് ഏത്?
A) നോട്ട് അച്ചടിച്ചിറക്കല്‍
B) വായ്പ നിയന്ത്രിക്കല്‍
C) സര്‍ക്കാരിന്റെ ബാങ്ക്
D) നിക്ഷേപങ്ങള്‍ സ്വീകരിക്കുക
ഉത്തരം: (D)
15. താഴെ തന്നിരിക്കുന്നവയില്‍ ശരിയായ ജോഡി ഏതൊക്കെയാണ് ?
1) ഭിലായ് - ഒഡിഷ
2) റൂർക്കേല - ഛത്തീസ്ഗഢ്
3) ദുര്‍ഗാപുര്‍ - പശ്ചിമ ബംഗാള്‍
4) ബൊക്കാറോ - ഝാര്‍ഖണ്ഡ്
A) 1, 3 എന്നിവ
B) 2, 3 എന്നിവ
C) 3, 4 എന്നിവ
D) 1, 4 എന്നിവ
ഉത്തരം: (C)
16. താഴെ തന്നിരിക്കുന്ന പ്രസ്താവനകള്‍ നിരീക്ഷിക്കുക.
1) ഇന്ത്യയിലെ മുഖ്യതാപോര്‍ജ്ജ സ്രോതസ്സാണ് കല്‍ക്കരി.
2) പ്രധാന വ്യവസായിക ഇന്ധനമാണ് കല്‍ക്കരി.
3) ബിറ്റുമിനസ് വിഭാഗത്തില്‍പ്പെട്ട കല്‍ക്കരിയാണ് ഇന്ത്യയില്‍ കൂടുതലായും
കാണപ്പെടുന്നത്.
4) മഹാരാഷ്ട്രയിലെ 'മുംബൈ-ഹൈ' യാണ് ഇന്ത്യയിലെ ഏറ്റവും വലിയ കല്‍ക്കരിപ്പാടം.
മുകളില്‍ തന്നിരിക്കുന്നവയില്‍ ശരിയായിട്ടുള്ളത് ഏതൊക്കെയാണ് ?
A) 1, 2 എന്നിവ
B) 1, 2, 3 എന്നിവ
C) 2, 3, 4 എന്നിവ
D) 2, 4 എന്നിവ
ഉത്തരം: (B)
17. ചുവടെ കൊടുത്തിട്ടുള്ള പ്രസ്താവനകളില്‍ ഉദാരവല്‍ക്കരണത്തിന്റെ ഫലമായുള്ള മാറ്റത്തില്‍ പെടുന്നവ ഏവ ?
1) വ്യവസായങ്ങള്‍ തുടങ്ങാനുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിച്ചു.
2) കമ്പോളനിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.
3) കൂടുതല്‍ മേഖലകളില്‍ വിദേശനിക്ഷേപം അനുവദിച്ചു.
4) ഇറക്കുമതിച്ചുങ്കവും നികുതികളും കൂട്ടി.
A) 1, 2, 4 എന്നിവ
B) 1, 2, 3 എന്നിവ
C) 1, 4 എന്നിവ
D) 2, 4 എന്നിവ
ഉത്തരം: (B)
18. 2020 ഏപ്രില്‍ 1 ന് നിലവില്‍ വന്ന ബാങ്ക് ലയനത്തോടുകൂടി ഇന്ത്യയിലെ
ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖല ബാങ്ക് ഏത് ?
A) സ്റ്റേറ്റ് ബാങ്ക് ഓഫ്‌ഇന്ത്യ
B) പഞ്ചാബ് നാഷണല്‍ ബാങ്ക്
C) കാനറാ ബാങ്ക്
D) യൂണിയന്‍ ബാങ്ക് ഓഫ്‌ഇന്ത്യ
ഉത്തരം: (B)
19. UNDP യുടെ 2020-ലെ റിപ്പോര്‍ട്ട് അനുസരിച്ച് മാനവവികസന സൂചികയില്‍
ഇന്ത്യയുടെ സ്ഥാനം.
A) 128
B) 129
C) 130
D) 131
ഉത്തരം: (D)
20. ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന സമത്വത്തിനുള്ള അവകാശം എന്ന മൗലിക അവകാശത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ആശയങ്ങളില്‍ പെടാത്തത് ഏത്?
1) മതഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
ആരംഭിക്കുന്നതിനുള്ള അവകാശം.
2) ജാതി, മതം, ലിംഗം, ജനനസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം നിരോധിക്കല്‍.
3) സ്ഥാനപ്പേരുകൾ നിര്‍ത്തലാക്കല്‍.
4) പൊതുനിയമനങ്ങളില്‍ അവസര സമത്വം ഉറപ്പാക്കല്‍.
A) ഒന്നും മൂന്നും
B) ഒന്ന് മാത്രം
C) ഒന്നും രണ്ടും
D) ഒന്നും രണ്ടും നാലും
ഉത്തരം: (B)
21. കേരള കൃഷി വകുപ്പിന്റെ സേവനങ്ങള്‍ ടെക്നോളജിയുടെ സഹായത്തോടെ കര്‍ഷകര്‍ക്ക് എത്തിക്കാനായി ആവിഷ്ക്കരിച്ച പദ്ധതിയായ AIMS ന്റെ പൂര്‍ണ്ണരൂപം.
A) അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മാനേജ്മെന്റ് സിസ്റ്റം
B) അഗ്രികള്‍ച്ചര്‍ ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ് സൊലൂഷന്‍
C) അഗ്രികള്‍ച്ചര്‍ ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ് സിസ്റ്റം
D) അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മാനേജ്മെന്റ് സൊലൂഷന്‍
ഉത്തരം: (C)
22. കേരള സ്റ്റേറ്റ് ഇലക്ഷന്‍ കമ്മീഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകള്‍ ഏവ ?
1) 1993 ഡിസംബര്‍ 3-ാം തിയ്യതി നിലവില്‍ വന്നു.
2) ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 243 കെ പ്രകാരമാണ് സ്റ്റേറ്റ് ഇലക്ഷന്‍
കമ്മീഷന്‍ സ്ഥാപിതമായത്.
3) പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പുകള്‍ നടത്തുക
എന്നതാണ് കമ്മീഷന്റെ പ്രധാന ചുമതല.
4) പഞ്ചായത്ത്, നിയമസഭാ മണ്ഡലം, കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി എന്നിവയുടെ അതിര്‍ത്തി നിര്‍ണ്ണയം സ്റ്റേറ്റ് ഇലക്ഷന്‍ കമ്മീഷന്റെ ചുമതലയാണ്.
A) ഒന്നും രണ്ടും
B) ഒന്നും മൂന്നും
C) മൂന്നും നാലും
D) ഒന്നും രണ്ടും മൂന്നും
ഉത്തരം: (D)
23. കേരള ദുരന്ത നിവാരണ അതോറിറ്റിയുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്ലാവന/
പ്രസ്താവനകള്‍ ഏവ ?
1) 2005 ലെ ദുരന്ത നിവാരണ നിയമപ്രകാരം സ്ഥാപിച്ചു.
2) “സുരക്ഷായനം' എന്നതാണ് ആപ്തവാക്യം.
3) ദുരന്ത നിവാരണ അതോറിറ്റിയുടെ ചെയര്‍മാന്‍ മുഖ്യമന്ത്രിയാണ്.
4) 2008 മെയ് നാലിന് ആണ് കേരളത്തിലെ ആദ്യത്തെ ദുരന്ത നിവാരണ അതോറിറ്റി നിലവില്‍ വന്നത്.
A) നാല് മാത്രം
B) മൂന്ന് മാത്രം
C) ഒന്നും നാലും
D) രണ്ടും നാലും
ഉത്തരം: (A)
24. കേരള സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള “മന്ദഹാസം പദ്ധതി” എന്തുമായി
ബന്ധപ്പെട്ടിരിക്കുന്നു ?
A) ഭിന്നശേഷിക്കാരായ അമ്മമാര്‍ക്ക് പ്രസവാനന്തരം കുഞ്ഞിനെ പരിപാലിക്കുന്നതിനും അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുന്നതിനുമായി പ്രതിമാസം 2,000 രൂപ ധനസഹായം നല്‍കുന്ന പദ്ധതി.
B) അന്യസംസ്ഥാനക്കാരായ താമസക്കാരെ സ്വന്തം സംസ്ഥാനത്തേക്ക് എത്തിക്കുന്നതിന് ആവിഷ്ക്കരിച്ച പദ്ധതി.
C) മാനസിക വെല്ലുവിളി നേരിടുന്ന മുതിര്‍ന്നവരെ പുനരധിവസിപ്പിക്കുന്നതിനും
പരിപാലിക്കുന്നതിനും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എന്‍. ജി. ഒ. കള്‍ക്ക് ഗ്രാന്റ്
അനുവദിക്കുന്ന പദ്ധതി.
D) കൃത്രിമ ദന്തങ്ങളുടെ പൂര്‍ണ്ണസെറ്റ് സൗജന്യമായി വെച്ചു കൊടുക്കുന്ന പദ്ധതി.
ഉത്തരം: (D)
25. കേരളത്തിലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം നിലവില്‍ വന്നത്?
A) 2008 ആഗസ്റ്റ് 11
B) 2011 ആഗസ്റ്റ് 11
C) 2018 ആഗസ്റ്റ് 15
D) 2011 ആഗസ്റ്റ് 15
ഉത്തരം: (A)
26. കേരളത്തിലെ നിലവിലെ തൊഴില്‍ വകുപ്പ്‌മന്ത്രി ആര് ?
A) ശ്രീ. വി. എന്‍. വാസവന്‍
B) ശ്രീ. എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍
C) ശ്രീ. വി. ശിവന്‍കുട്ടി
D) ശ്രീ. സജി ചെറിയാന്‍
ഉത്തരം: (C)
27. 15-ാം കേരള നിയമസഭയിലെ വനിത എം. എല്‍. എ. മാര്‍ എത്ര ?
A) 10
B) 11
C) 15
D) 13
ഉത്തരം: (B)
28. ഇന്ത്യന്‍ ഭരണഘടനപ്രകാരം മൗലിക കര്‍ത്തവ്യങ്ങളുമായി ബന്ധപ്പെട്ട് താഴെ
പറയുന്നവയില്‍ ശരിയായ പ്രസ്താവനകള്‍ ഏവ ?
1) 1976 -ലെ 42-ാം ഭരണഘടനാ ഭേദഗതിപ്രകാരം കൂട്ടിച്ചേര്‍ത്തു.
2) 1977 ജനുവരി മൂന്ന് മുതല്‍ പ്രാബല്യം.
3) ഭരണഘടനയുടെ 4 എ ഭാഗത്ത് പ്രതിപാദിക്കുന്നു.
4) നിലവില്‍ 10 മൗലിക കര്‍ത്തവ്യങ്ങളാണ് ഉള്ളത്.
A) ഒന്ന് മാത്രം
B) ഒന്നും മൂന്നും
C) ഒന്നും രണ്ടും മൂന്നും
D) ഒന്നും മൂന്നും നാലും
ഉത്തരം: (C)
29. ഇന്ത്യന്‍ രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതിനുള്ള യോഗ്യതകള്‍ വിവരിക്കുന്ന
ഭരണഘടനാ ആര്‍ട്ടിക്കിള്‍ ഏത് ?
A) 58
B) 57
C) 56
D) 55
ഉത്തരം: (A)
30. ദാദ്ര നാഗര്‍ഹവേലി, ദാമന്‍ ദിയൂ എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളുടെ നിലവിലെ
അഡ്മിനിസ്‌ട്രേറ്റര്‍ ആരാണ് ?
A) അനില്‍ ബൈജാല്‍
B) D.K ജോഷി
C) പ്രഫുല്‍ പട്ടേല്‍
D) രാധാകൃഷ്ണ മാതൂര്‍
ഉത്തരം: (C)
31. ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏവ ?
1) ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇപ്പോള്‍ മൂന്ന് പേര്‍ അടങ്ങുന്ന സമിതിയാണ്.
2) രാഷ്ട്രപതിയാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നത്.
3) തിരഞ്ഞെടുപ്പ് നടത്താന്‍ വിപുലമായ ഉദ്യോഗസ്ഥവൃന്ദം തിരഞ്ഞെടുപ്പ് കമ്മീഷനുണ്ട്.
4) രാഷ്ട്രപതി, ഉപരാഷ്ട്രപതി, രാജ്യസഭ, ലോക്സഭ, സംസ്ഥാന നിയമസഭ
തിരഞ്ഞെടുപ്പുകള്‍ നടത്തുന്നത് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷനാണ്.
A) ഒന്നും രണ്ടും നാലും
B) മൂന്ന് മാത്രം
C) മൂന്നും നാലും
D) ഒന്നും രണ്ടും മൂന്നും
ഉത്തരം: (B)
32. പ്രധാനമന്ത്രിയുള്‍പ്പെടെ കേന്ദ്രമന്ത്രി സഭയുടെ ആകെ അംഗങ്ങളുടെ എണ്ണം ലോക്സഭാ മെമ്പര്‍മാരുടെ 15% ആയി നിജപ്പെടുത്തിയ ഭരണഘടനാഭേദഗതി ഏത് ?
A) 42-ാം ഭരണഘടനാ ഭേദഗതി
B) 91-ാം ഭരണഘടനാ ഭേദഗതി
C) 44-ാം ഭരണഘടനാ ഭേദഗതി
D) 101-ാം ഭരണഘടനാ ഭേദഗതി
ഉത്തരം: (B)
33. സ്റ്റേറ്റ്, യൂണിയന്‍, കണ്‍കറന്റ് ലിസ്റ്റുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയില്‍
ശരിയായ പ്രസ്താവന ഏത് ?
A) സ്റ്റേറ്റ് ലിസ്റ്റ് 97 വിഷയങ്ങള്‍, യൂണിയന്‍ ലിസ്റ്റ് 66 വിഷയങ്ങള്‍, കണ്‍കറന്റ് ലിസ്റ്റ് 47 വിഷയങ്ങള്‍.
B) സ്റ്റേറ്റ് ലിസ്റ്റ് 47 വിഷയങ്ങള്‍, യൂണിയന്‍ ലിസ്റ്റ് 66 വിഷയങ്ങള്‍, കണ്‍കറന്റ് ലിസ്റ്റ് 97 വിഷയങ്ങള്‍.
C) സ്റ്റേറ്റ് ലിസ്റ്റ് 66 വിഷയങ്ങള്‍, യൂണിയന്‍ ലിസ്റ്റ് 47 വിഷയങ്ങള്‍, കണ്‍കറന്റ് ലിസ്റ്റ് 97 വിഷയങ്ങള്‍.
D) സ്റ്റേറ്റ് ലിസ്റ്റ് 66 വിഷയങ്ങള്‍, യൂണിയന്‍ ലിസ്റ്റ് 97 വിഷയങ്ങള്‍, കണ്‍കറന്റ് ലിസ്റ്റ് 47 വിഷയങ്ങള്‍.
ഉത്തരം: (D)
34. ബി ലിംഫോസൈറ്റുകളെ സംബന്ധിച്ച താഴെ കൊടുത്ത പ്രസ്താവനകളില്‍ തെറ്റായവ തെരഞ്ഞെടുക്കുക.
1) വൈറസ് ബാധിച്ച കോശങ്ങളെ നശിപ്പിക്കുന്നു.
2) ബാക്ടീരിയയെ നശിപ്പിക്കുന്നു.
3) ആന്റിജനുകളുടെ വിഷാംശത്തെ നിര്‍വ്വീര്യമാക്കുന്നു.
4) കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നു.
A) ഒന്നും രണ്ടും തെറ്റ്
B) രണ്ടും മൂന്നും തെറ്റ്
C) മൂന്നും നാലും തെറ്റ്
D) ഒന്നും നാലും തെറ്റ്
ഉത്തരം: (D)
35. സര്‍ക്കാരിന്റെ രോഗപ്രതിരോധവല്‍ക്കരണ പ്രക്രിയയില്‍ ജീവകം A ഉള്‍പ്പെടുത്തിയതിന്റെ ഉദ്ദേശ്യങ്ങള്‍ ഏവ ?
1) കോര്‍ണിയ വരള്‍ച്ച തടയുന്നതിന്
2) തിമിരബാധ തടയുന്നതിന്
3) ഗ്ലോക്കോമ തടയുന്നതിന്
4) നിശാന്ധത തടയുന്നതിന്
A) ഒന്നും നാലും
B) രണ്ടും നാലും
C) മൂന്നും നാലും
D) ഇവയൊന്നുമല്ല
ഉത്തരം: (A)
36. പ്രമുഖ പ്രകൃതി ശാസ്ത്രജ്ഞനായ ജോണ്‍ റേയുടെ സംഭാവനകളില്‍ ശരിയായവ
ഏതെല്ലാം ?
1) സസ്യങ്ങളെ ഏക വര്‍ഷികള്‍, ദ്വിവര്‍ഷികള്‍, ബഹുവര്‍ഷികള്‍ എന്ന് തരം തിരിച്ചു.
2) സ്പീഷീസ് എന്ന പദം ആദ്യമായി ഉപയോഗിച്ചു.
3) 18000- ത്തിലധികം സസ്യങ്ങളെ ഉള്‍ക്കൊള്ളിച്ച് ഹിസ്റ്റോറിയ പ്ലാന്റേറം എന്ന
പുസ്തകം പുറത്തിറക്കി.
4) ജീവികളെ ചുവന്ന രക്തമുള്ളവ അല്ലാത്തവ എന്നിങ്ങനെ തരംതിരിച്ചു.
A) ഒന്നും മൂന്നും ശരിയാണ്
B) രണ്ടും മുന്നും ശരിയാണ്
C) മൂന്നും നാലും ശരിയാണ്
D) രണ്ടും നാലും ശരിയാണ്
ഉത്തരം: (B)
37. ചിക്കന്‍ പോക്സ് (chicken pox) പകര്‍ത്തുന്ന സൂക്ഷ്മാണു ജീവി ഏത് ?
A) വാരിയോള വൈറസ് (Variola)
B) വാരിസെല്ല വൈറസ് (Varicella)
C) റൂബിയോള വൈറസ് (Rubeola)
D) റുബെല്ല വൈറസ് (Rubella)
ഉത്തരം: (B)
38. താഴെ പറയുന്ന അസുഖങ്ങളില്‍ ““സൂണോറ്റിക്ക് (Zoonotic) വിഭാഗത്തില്‍പ്പെടുന്ന
അസുഖമേത് ?
A) വില്ലന്‍ചുമ
B) പോളിയോ
C) എലിപ്പനി
D) മലമ്പനി
ഉത്തരം: (C)
39. ശരാശരി ബ്ലഡ് പ്രഷര്‍ (Normal Blood Pressure) എത്രയാണ് ?
A) 120/80 mm of Hg
B) 140/80 mm of Hg
C) 120/100 mm of Hg
D) 140/90 mm of Hg
ഉത്തരം: (A)
40. ദേശീയ ആരോഗ്യദൗത്യം (National Health Mission) ആരംഭിച്ചത് ?
A) 2015
B) 2014
C) 2013
D) 2018
ഉത്തരം: (C)
41. 'ക്രഷിങ്ങ് ദി കര്‍വ്” (Crushing the Curve) താഴെ പറയുന്നവയില്‍ ഏത്
അസുഖവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
A) സിക്ക വൈറസ്
B) നിപ്പ വൈറസ്
C) ഇബോള വൈറസ്
D) കോറോണ വൈറസ്
ഉത്തരം: (D)
42. വീര്‍പ്പിച്ച ഒരു ബലൂണ്‍ വെള്ളത്തിന് അടിയിലേക്ക് താഴ്ത്തുമ്പോള്‍ അതിന്റെ വലുപ്പം കുറയുന്നു. ഇത് താഴെ തന്നിരിക്കുന്ന ഏത് നിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു?
A) ചാള്‍സ് നിയമം
B) ബോയിൽ നിയമം
C) പാസ്‌ക്കല്‍ നിയമം
D) അവോഗാഡ്രോ നിയമം
ഉത്തരം: (B)
43. താഴെ പറയുന്നവയില്‍ ലോഹങ്ങളുടെ സവിശേഷത അല്ലാത്തത് ഏത് ?
1) ലോഹങ്ങള്‍ക്ക് ഇലക്ട്രോ നെഗറ്റിവിറ്റി കൂടുതല്‍ ആണ്.
2) രാസപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുമ്പോള്‍ ലോഹങ്ങള്‍ ഇലക്ട്രോണുകളെ
വിട്ടുകൊടുക്കുന്നു.
3) ലോഹങ്ങളുടെ അയോണീകരണ ഊര്‍ജം കുറവാണ്.
ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
A) 1 മാത്രം
B) 3 മാത്രം
C) 2ഉം 3ഉം
D) 2 മാത്രം
ഉത്തരം: (A)
44. യഥാര്‍ത്ഥ ലായനിയുമായി ബന്ധപ്പെട്ട പ്രസ്ലാവന തിരഞ്ഞെടുക്കുക.
A) തീവ്രമായ പ്രകാശം കടത്തി വിടുമ്പോള്‍ പ്രകാശപാത കാണാന്‍ കഴിയുന്നു.
B) ഫില്‍റ്റര്‍ പേപ്പര്‍ ഉപയോഗിച്ച് കണികകളെ അരിച്ചു മാറ്റാന്‍ കഴിയില്ല.
C) അനക്കാതെ വയ്ക്കുമ്പോള്‍ കണികകള്‍ അടിയുന്നു.
D) ഫില്‍റ്റര്‍ പേപ്പര്‍ ഉപയോഗിച്ച് കണികകളെ അരിച്ചു മാറ്റാന്‍ കഴിയും.
ഉത്തരം: (B)
45. ദ്രവ്യത്തിന്റെ ഒമ്പതാമത്തെ അവസ്ഥ ഏത് ?
A) ക്വാര്‍ക്ക്-ഗ്ലുവോ പ്ലാസ്മ
8) റൈഡ്ബെര്‍ഗ്
0) ജാ൯-ടെല്ലര്‍ മെറ്റല്‍
൧) ബോസ്-ഐന്‍സ്റ്റീന്‍ കണ്ടന്‍സേറ്റ്
ഉത്തരം: (C)
46. ലോകത്തിലെ മൂന്നാമത്തെ വലിയ വജ്രം ഖനനം ചെയ്യെടുത്തത് എവിടെ നിന്നാണ് ?
A) കിംബര്‍ലി
B) സൈബീരിയ
C) പ്രിട്ടോറിയ
D) ബോട്സ്വാന
ഉത്തരം: (D)
47. ഒരു കോണ്‍കേവ് ദര്‍പ്പണത്തിന്റെ പോളില്‍ നിന്നും മുഖ്യഫോക്കസിലേക്കുള്ള ദൂരം 12 cm ആണെങ്കില്‍ അതിന്റെ വക്രതാആരം എത്ര ?
A) 6 cm
B) 12 cm
C) 24 cm
D) 36 cm
ഉത്തരം: (C)
48. ഒരു വസ്തുവിനെ ഭൂമിയുടെ ധ്രുവ്പ്രദേശത്തുനിന്നുംഭൂമദ്ധ്യരേഖാ പ്രദേശത്തേക്ക് കൊണ്ടു പോകുമ്പോള്‍ അതിന്റെ പിണ്ഡവും ഭാരവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.
A) പിണ്ഡവും ഭാരവും കുറയുന്നു
B) പിണ്ഡം മാറുന്നില്ല, ഭാരം കുറയുന്നു
C) പിണ്ഡവും ഭാരവും കൂടുന്നു
D) പിണ്ഡം മാറുന്നില്ല, ഭാരം കൂടുന്നു
ഉത്തരം: (B)
49. പ്രസ്താവന (S) - ചലിക്കുന്ന യന്ത്രഭാഗങ്ങളുടെ സമ്പര്‍ക്കത്തില്‍ വരുന്ന പ്രതലങ്ങള്‍ക്കിടയ്ക്ക് ഘര്‍ഷണം കുറയ്ക്കുന്നതിനു വേണ്ടി ബെയറിങ്ങുകള്‍ ഉപയോഗിക്കുന്നു.
കാരണം (R) - ഉരുളല്‍ ഘര്‍ഷണം നിരങ്ങല്‍ ഘര്‍ഷണത്തേക്കാള്‍ കുറവാണ്.
A) S ഉം R ഉം ശരിയാണ്, S ന് ഉള്ള ശരിയായ വിശദീകരണമാണ് R
B) S ഉം R ഉം ശരിയാണ്, S ന് ഉള്ള ശരിയായ വിശദീകരണമല്ല R
C) S ശരിയാണ്, R തെറ്റാണ്
D) S തെറ്റാണ്, R ശരിയാണ്
ഉത്തരം: (A)
50. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ദാത്യം ഏത് ?
A) മംഗള്‍യാന്‍
B) ചന്ദ്രയാന്‍
C) ആദിത്യ എന്‍ 1
D) ഗഗന്‍യാന്‍
ഉത്തരം: (D)
51. ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ. ഒ. എസ് 3 വിക്ഷേപിക്കാന്‍ ഉപയോഗിച്ച വിക്ഷേപണവാഹനം ഏത് ?
A) GSLV - F10
B) GSLV - F09
C) GSLV - F11
D) GSLV - F08
ഉത്തരം: (A)
52. 'ഗദ്ദിക' എന്ന പ്രശസ്ത ആദിവാസികലയെ പരിപോഷിപ്പിക്കുന്നതില്‍ മുഖ്യ പങ്ക്
വഹിച്ച വ്യക്തി ആര് ?
A) ഊരാളി
B) കെ. കുമാരന്‍
C) പി. കെ. കറുപ്പന്‍
D) പി. കെ. കാളന്‍
ഉത്തരം: (D)
53. താഴെ കൊടുത്തവയില്‍ ഏത് സിനിമയാണ് ജി. അരവിന്ദന്‍ സംവിധാനം
ചെയ്യാത്തത് ?
A) ഉത്തരായനം
B) എലിപ്പത്തായം
C) കാഞ്ചന സീത
D) തമ്പ്
ഉത്തരം: (B)
54. 1990-ല്‍ വിംബിള്‍ഡണ്‍ ജൂനിയര്‍ ചാമ്പ്യനായ ഇന്ത്യന്‍ ടെന്നീസ് കളിക്കാരന്‍.
A) രമേശ് കൃഷ്ണന്‍
B) മഹേഷ്‌ഭൂപതി
C) രാമനാഥന്‍ കൃഷ്ണന്‍
D) ലിയാന്‍ഡര്‍ പേസ്
ഉത്തരം: (D)
55. താഴെ കൊടുത്തവയില്‍ ഏത് കൃതിയാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ ചെറുകഥകളില്‍ ഉള്‍പ്പെടാത്തത് ?
A) വിഡ്ഡികളുടെ സ്വര്‍ഗ്ഗം
B) ഭൂമിയുടെ അവകാശികള്‍
C) ഏകാന്ത പഥികന്‍
D) ഓര്‍മ്മക്കുറിപ്പ്
ഉത്തരം: (C)
56. 1998-ലെ ഏറ്റവും മികച്ച നടനുള്ള ദേശീയ അവാര്‍ഡ് മമ്മൂട്ടിക്കൊപ്പം പങ്കിട്ട
സിനിമാ നടന്‍ ആര് ?
A) മിഥുന്‍ ചക്രവര്‍ത്തി
B) അജയ് ദേവഗണ്‍
C) കമലഹാസന്‍
D) റിഥി സെന്‍
ഉത്തരം: (B)
57. 2018-ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നിലയില്‍ ഇന്ത്യയുടെ സ്ഥാനം എത്രയായിരുന്നു?
A) നാല്
B) മൂന്ന്
C) അഞ്ച്
D) ആറ്
ഉത്തരം: (B)
58. 2020-ഒളിംപിക്സ് ഫുട്ബാള്‍ സ്വര്‍ണ്ണം നേടിയ ബ്രസീലിന് വേണ്ടി ഗോള്‍ നേടിയ
കളിക്കാരന്‍ ആര് ?
A) നെയ്മര്‍
B) ഒയര്‍സബാള്‍
C) ആല്‍വസ്
D) മാല്‍ക്കം
ഉത്തരം: (D)
59. താഴെ പറയുന്ന നെറ്റുവർക്ക് ഉപകരണങ്ങളില്‍ പ്രോട്ടോക്കോള്‍ പരിവര്‍ത്തനത്തിന് കഴിവുള്ളത് ആര്‍ക്ക് ?
A) റിപ്പീറ്റര്‍
B) ബ്രിഡ്ജ്
C) റൗട്ടര്‍
D) ഗേറ്റ്‌വേ
ഉത്തരം: (D)
60. ഒറിജിനല്‍ വെബ്‌സൈറ്റ് ആണെന്ന് തോന്നിപ്പിച്ച് കൊണ്ട് വ്യാജ വെബ്‌സൈറ്റ് ഉപയോഗിച്ച് യൂസര്‍നെയിം, പാസ്സ്‌വേഡ് എന്നിവ മോഷ്ടിക്കുന്ന രീതി ?
A) ഹാക്കിംഗ്
B) ഫിഷിങ്ങ്
C) സ്പാം
D) പ്ലേജിയറിസം
ഉത്തരം: (B)
61. താഴെ പറയുന്നവയില്‍ കമ്പ്യൂട്ടറിലെ പ്രൊസ്സസ്സറിനോട് ഏറ്റവും അടുത്ത് സ്ഥിതി
ചെയ്യുന്ന മെമ്മറി ഏത് ?
A) ക്യാഷ് മെമ്മറി
B) RAM
C) DVD
D) ഹാർഡ്‍ഡിസ്ക്
ഉത്തരം: (A)
62. കേന്ദ്ര ഇലക്ട്രോണിക്സ് ഐ.ടി. മന്ത്രാലയത്തിന്‍റെ ഡിജിറ്റല്‍ ഇന്ത്യ ഇനീഷ്യേറ്റീവിന് കീഴില്‍ 2020 ല്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സിംഗ് സൊല്യൂഷന്‍ ഡവലപ്മെന്റ് ചലഞ്ചിലെ വിജയിയായ കമ്പനി ?
A) ടെക്ജെന്‍ഷ്യ
B) ടെക് മഹീന്ദ്ര
C) ഐബി എസ്
D) സൂം
ഉത്തരം: (A)
63.ഇന്ത്യയില്‍ ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ്‌വെയർ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി C-DAC വികസിപ്പിച്ചെടുത്ത GNU/Linux സോഫ്റ്റ്‌വെയർ.
A) ഉബണ്ടു
B) BOSS
C) എഡ്യൂബണ്ടു
D) ഫെഡോറ
ഉത്തരം: (B)
64. 2005-ലെ വിവരാവകാശ നിയമപ്രകാരം പൌരന് ലഭിക്കാവുന്ന വിവരവുമായി
ബന്ധപ്പെട്ട ശരി ഉത്തരം ഏതാണ് ?
A) ആഗ്രഹിക്കുന്ന ഏതൊരു വിവരവും ലഭ്യമാകുന്നതാണ്.
B) പൊതു അധികാര സ്ഥാപനങ്ങളുടെ പക്കലുള്ള എല്ലാ വിവരങ്ങളും
ലഭ്യമാകുന്നതാണ്.
C) വകുപ്പ് 8, 9 എന്നിവയില്‍ പറഞ്ഞിട്ടുള്ളതൊഴികെ പൊതു അധികാര സ്ഥാപനങ്ങളുടെ പക്കലുള്ള വിവരങ്ങള്‍ ലഭ്യമാകുന്നതാണ്.
D) ഭരണഘടനാ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ മാത്രം ലഭ്യമാകുന്നതാണ്.
ഉത്തരം: (C)
65. 2019-ലെ ഉപഭോക്ത്യ സംരക്ഷണ നിയമത്തിന്‍ കീഴില്‍ അന്വേഷണത്തിനുള്ള അധികാരങ്ങള്‍ നല്കപ്പെട്ടിട്ടുള്ളത് ആര്‍ക്കാണ് ?
A) ഡയറക്ടര്‍ ജനറല്‍
B) ജില്ലാ കളക്ടര്‍
C) പോലീസ് ഓഫീസര്‍
D) ഡയറക്ടര്‍ ജനറലിനും ജില്ലാ കളക്ടര്‍ക്കും
ഉത്തരം: (D)
66. ഏതുനിയമത്തിലാണ് “സാമൂഹിക ബഹിഷ്ക്കരണം” എന്ന പദം ഉപയോഗിച്ചിരിക്കുന്നത്?
A) ഇന്ത്യന്‍ ഭരണഘടന, 1950
B) പട്ടികജാതി, പട്ടികവര്‍ഗ്ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമം, 1989
C) സിവില്‍ അവകാശ സംരക്ഷണ നിയമം, 1955
D) പട്ടിക വര്‍ഗ്ഗക്കാരും മറ്റ് പാരമ്പര്യ വനവാസികളും (വനാവകാശങ്ങള്‍) നിയമം, 2006
ഉത്തരം: (B)
67. 2005-ലെ ഗാര്‍ഹിക പീഡനത്തില്‍ നിന്നുള്ള സ്ത്രീസംരക്ഷണ നിയമത്തിന്റെ
വ്യവസ്ഥകളുമായി ബന്ധപ്പെട്ട് തെറ്റായ ഉത്തരം ഏതാണ് ?
A) നിയമപരമായി വിവാഹിതനായ ഭര്‍ത്താവിനെതിരെ മാത്രമേ പരിഹാരങ്ങള്‍
അവകാശപ്പെടാനാകുകയുള്ളൂ
B) മജിസ്‌ട്രേറ്റിനു നടപടികള്‍ രഹസ്യമായി നടത്താവുന്നതാണ്
C) ഉത്തരവിന്റെ പകര്‍പ്പുകള്‍ കോടതി സൗജന്യമായി നല്‍കണം
D) മജിസ്‌ട്രേറ്റിനു നഷ്ടപരിഹാര ഉത്തരവുകള്‍ പുറപ്പെടുവിക്കാവുന്നതാണ്
ഉത്തരം: (A)
68. 2012-ലെ ലൈംഗികാതിക്രമങ്ങളില്‍ നിന്ന് കുട്ടികള്‍ക്കുള്ള സംരക്ഷണ നിയമത്തിന്റെ സംരക്ഷണം ലഭിക്കുന്ന കുട്ടിയുടെ പ്രായപരിധി.
A) 18 വയസ്സില്‍ താഴെ
B) 16 വയസ്സില്‍ താഴെ
C) 21 വയസ്സില്‍ താഴെ
D) 14 വയസ്സില്‍ താഴെ
ഉത്തരം: (A)
69. ഇന്ത്യയുടെ മുഖ്യ വിവരാവകാശകമ്മീഷണര്‍ ആരാണ് ?
A) ബിമല്‍ ജൂള്‍ക
B) അരുണ്‍ കുമാര്‍ മിശ്ര
C) സുധിര്‍ ഭാര്‍ഗവ
D) യശവര്‍ധന്‍കുമാര്‍ സിന്‍ഹ
ഉത്തരം: (D)
70. ദേശീയ പിന്നോക്കവിഭാഗ കമ്മീഷന്‍ ഭരണഘടനാ പദവി നല്‍കിയതു ഏതു ഭേദഗതിയിലൂടെയാണ് ?
A) 103-ഠം ഭേദഗതി നിയമം, 2019
B) 102-ാം ഭേദഗതി നിയമം, 2018
C) 101-ാം ഭേദഗതി നിയമം, 2016
D) 104-ാം ഭേദഗതി നിയമം, 2020
ഉത്തരം: (B)
0 അഭിപ്രായങ്ങള്‍