പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ 2021 | ചോദ്യപേപ്പർ 17 (20 ചോദ്യോത്തരങ്ങൾ) പേജ് 17
PSC Previous Exam Questions - 2021 | PSC SSLC, +2 Level Previous Exam 1275 Questions and Answers | Page 17
ചോദ്യപേപ്പർ 17 ൽ നിന്നുള്ള 20 ചോദ്യോത്തരങ്ങളാണ് ഈ പേജിൽ നൽകിയിരിക്കുന്നത്. മറ്റ് ചോദ്യപേപ്പറുകളും മറക്കാതെ കാണുക, ലിങ്ക് താഴെയുണ്ട്. പുതിയ പാറ്റേൺ പ്രകാരമുള്ള ഈ ചോദ്യോത്തരങ്ങൾ ഇനി നടക്കാനുള്ള പരീക്ഷകളിലേക്കുള്ള ഒരു മികച്ച പഠന സഹായിയായിരിക്കും. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. ചോദ്യപേപ്പറുകളുടെ പി.ഡി.എഫ്. ഫയലുകളുടെ ലിങ്കുകൾ അവയോടൊപ്പം നൽകിയിട്ടുണ്ട്.
Question Paper - 17
Question Code: 139/2021
Date of Test: 29/12/2021
1. തിരുവിതാംകൂര്‍ ഭരണാധികാരിയായിരുന്ന സ്വാതി തിരുനാള്‍ രാമവര്‍മ്മയുമായി
ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന ഏത് ?
i) “ഗര്‍ഭ ശ്രീമാന്‍” എന്നറിയപ്പെട്ടു.
ii) തിരുവനന്തപുരത്ത് വാനനിരീക്ഷണ കേന്ദ്രം തുടങ്ങി.
iii) ഒരു സത്യപരീക്ഷയായിരുന്ന “ശുചീന്ദ്രം പ്രത്യയം” അഥവാ 'ശുചീന്ദ്രം കൈമുക്കല്‍' നിര്‍ത്തലാക്കി.
iv) ഏറ്റവും കൂടുതല്‍ കാലം തിരുവിതാംകൂര്‍ ഭരണാധികാരിയായി.
A) i & ii
B) ii & iv
C) iii മാത്രം
D) iv മാത്രം
ഉത്തരം: (D)
2. താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലുമായി
ബന്ധപ്പെട്ട് ശരിയല്ലാത്തത് ഏത് ?
i) ഇന്ത്യയുടെ പ്രഥമ ഉപപ്രധാനമന്ത്രിയായിരുന്നു.
ii) ലാഹോര്‍ കോണ്‍ഗ്രസ്സിന്റെ അധ്യക്ഷനായിരുന്നു.
iii) ജന്മദിനമായ ഒക്ടോബര്‍ 31 രാഷ്ട്രീയ ഏകതാ ദിവസ് മായി ആചരിക്കുന്നു.
iv) മരണാനന്തര ബഹുമതിയായി 'ഭാരതരത്നം' പുരസ്കാരം ലഭിച്ചിട്ടുണ്ട്.
A) ii & iii
B) i & iv
C) ii മാത്രം
D) iv മാത്രം
ഉത്തരം: (C)
3. പശ്ചിമഘട്ടത്തിലെ ബ്രഹ്മഗിരി നിരകളില്‍ ഉത്ഭവിക്കുന്ന നദി.
A) കൃഷ്ണ
B) ഗോദാവരി
C) കാവേരി
D) മഹാനദി
ഉത്തരം: (C)
4. ഉഷ്ണമേഖലാ ഉയര്‍ന്ന മര്‍ദ്ദത്തില്‍ നിന്ന് ഭൂമധ്യരേഖാ താഴ്‌ന്ന മര്‍ദ്ദ മേഖലയിലേക്ക്
വീശുന്ന കാറ്റ്.
A) വാണിജ്യവാതങ്ങള്‍
B) പശ്ചിമവാതങ്ങള്‍
C) ധ്രുവീയ പൂര്‍വവാതങ്ങള്‍
D) പ്രദേശികവാതങ്ങള്‍
ഉത്തരം: (A)
5. ഇന്ത്യയിലെ വിളകളെ കുറിച്ച് താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളില്‍ ശരിയായത് ഏത് ?
i) ഖാരിഫ് വിളയായ നെല്ലിന് എക്കല്‍ മണ്ണാണ് ഏറ്റവും അനുയോജ്യം.
ii) ഭക്ഷ്യധാന്യങ്ങളുടെ ഉല്ലാദനത്തില്‍ ചോളത്തിനു മൂന്നാം സ്ഥാനമാണുള്ളത്.
iii) ലോകത്തില്‍ ഏറ്റവും കൂടുതല്‍ തേയില ഉല്ലാദിപ്പിക്കുന്നത് ഇന്ത്യയിലാണ്.
iv) ഗോതമ്പ് ഒരു ഖാരിഫ് വിളയാണ്. നീര്‍വാര്‍ച്ചയുള്ള എക്കല്‍ മണ്ണാണ് ഏറ്റവും
അനുയോജ്യം.
A) i മാത്രം ശരി
B) i ഉം ii ശരി
C) i ഉം ii ഉം iii ശരി
D) എല്ലാം ശരി
ഉത്തരം: (C)
6. സര്‍ക്കാറിന്റെ ധനനയവുമായി ബന്ധമില്ലാത്തത് ഏത് ?
A) പൊതുവരുമാനം
B) പൊതുചെലവ്
C) പൊതു കടം
D) പൊതു വിതരണം
ഉത്തരം: (D)
7. ഇന്ത്യന്‍ ഭരണഘടനയുടെ 86-ാം ഭേദഗതിയുമായി ബന്ധപ്പെട്ട് ശരിയായതേത് ?
i) ഭരണഘടനയില്‍ പുതുതായി 21 (എ) വകുപ്പ് കൂട്ടിച്ചേര്‍ത്തു.
ii) 2004 ല്‍ പാര്‍ലമെന്റ് പാസാക്കി.
iii) ഭരണഘടനയുടെ 45-ാം വകുപ്പില്‍ 6 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ശൈശവകാല പരിചരണവുംവിദ്യാഭ്യാസവും നല്‍കേണ്ടത് രാഷ്ട്രത്തിന്റെ കടമയാണെന്ന് വ്യവസ്ഥ ചെയ്യു.
A) i മാത്രം ശരി
B) i ഉം ii ഉം ശരി
C) i ഉം iii ഉം ശരി
D) എല്ലാം ശരിയാണ്
ഉത്തരം: (C)
8. ചുവടെ തന്നിരിക്കുന്നവയില്‍ ഗ്രാമസഭയെ കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യന്‍
ഭരണഘടനാ വകുപ്പേത് ?
A) 224 (എ)
B) 242
C) 240
D) 243 (എ)
ഉത്തരം: (D)
9. കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന 'ശരണ്യ' പദ്ധതി താഴെ പറയുന്നതില്‍ ഏതു
മേഖലയുമായി ബന്ധപ്പെട്ടതാണ് ?
A) സ്വയം തൊഴില്‍
B) ക്ഷീരവികസനം
C) വിദ്യാഭ്യാസം
D) ആരോഗ്യം
ഉത്തരം: (A)
10. താഴെ പറയുന്നവയില്‍ കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷനുമായി ബന്ധപ്പെട്ട് ശരിയായത് ഏത് ?
i) ചെയര്‍മാന്‍ ഉള്‍പ്പെടെ 3 അംഗങ്ങള്‍.
ii) നിലവില്‍ വന്നത് 2013 മെയ് 15ന്.
iii) ചെയര്‍മാന്റെയും അംഗങ്ങളുടെയും കാലാവധി ചുമതലയേറ്റ തീയ്യതി മുതല്‍ 5 വര്‍ഷം.
A) iii മാത്രം ശരി
B) i ഉം ii ഉം ശരി
C) ii ഉം iii ഉം ശരി
D) എല്ലാം ശരിയാണ്
ഉത്തരം: (B)
11. താഴെ പറയുന്നവയില്‍ ഒരു തൊഴില്‍ജന്യ രോഗമേത് ?
A) ഹീമോഫീലിയ
B) എംഫീസിമ
C) സിലിക്കോസിസ്
D) സിക്കിള്‍ സെല്‍ അനീമിയ
ഉത്തരം: (C)
12. നവംബര്‍ 14 ലോക പ്രമേഹദിനമായി ആചരിക്കുന്നു. ലോക പ്രമേഹദിനത്തിന്റെ
ലോഗോ ഏതാണ് ?
A) ചുവപ്പ് വൃത്തം
B) നീല വൃത്തം
C) പച്ച വൃത്തം
D) മഞ്ഞ വൃത്തം
ഉത്തരം: (B)
13. ഭൂമിയുടെ ധ്രുവപ്രദേശത്ത് വച്ച് മാസും ഭാരവും നിര്‍ണയിച്ച ഒരു വസ്തുവിനെ
ഭൂമധ്യരേഖക്കടുത്ത് വച്ചിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?
A) മാസ് മാറുന്നില്ല, ഭാരം ഏറ്റവും കൂടുതല്‍
B) മാസും ഭാരവും ഏറ്റവും കൂടുതല്‍
C) മാസ് മാറുന്നില്ല ഭാരം ഏറ്റവും കുറവ്
D) മാസും ഭാരവും ഏറ്റവും കുറവ്
ഉത്തരം: (C)
14. വസ്തുവിനേക്കാള്‍ വലുതും നിവര്‍ന്നതും മിഥ്യയും ആയ പ്രതിബിംബം രൂപീകരിക്കുന്ന ഒരു ദര്‍പ്പണത്തിന്റെ വക്രതാ ആരം 45 cm (R - 45 cm) ആയാല്‍ ദര്‍പ്പണം ഏത് തരം?
ദര്‍പ്പണത്തിന്റെ ഫോക്കസ് ദൂരം എത്ര ?
A) കോണ്‍വെക്സ് ദര്‍പ്പണം, F = + 90 cm
B) കോണ്‍കേവ് ദര്‍പ്പണം, F = - 90 cm
C) കോണ്‍വെക്സ് ദര്‍പ്പണം, F = + 22.5 cm
D) കോണ്‍കേവ് ദര്‍പ്പണം, F = - 22.5 cm
ഉത്തരം: (D)
15. ഊതി വീര്‍പ്പിച്ച ബലൂണ്‍ അല്പനേരം വെയിലത്ത് വെച്ചാല്‍ പൊട്ടാന്‍ കാരണം .
A) V ∝ n
B) V ∝ T
C) P ∝ 1/V
D) P ∝ T
ഉത്തരം: (B)
16. സ്ഥിരകാന്തം നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ലോഹസങ്കരം ഏത് ?
A) സ്റ്റെയിന്‍ലസ് സ്റ്റീല്‍
B) നിക്രോം
C) അല്‍നിക്കോ
D) ബ്രാസ്സ്
ഉത്തരം: (C)
17. നന്ദനാര്‍ എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന എഴുത്തുകാരന്‍ ആരാണ് ?
A) എം. കെ. മേനോന്‍
B) പി. സി. ഗോപാലന്‍
C) പി. സച്ചിദാനന്ദന്‍
D) എം. പി. ഭട്ടതിരിപ്പാട്
ഉത്തരം: (B)
18. ഏത് കായികതാരത്തോടുള്ള ആദര സൂചകമായാണ് ആഗസ്ത് 29 ന് ഇന്ത്യ ദേശീയ കായികദിനമായി ആചരിക്കുന്നത് ?
A) യശ്പാല്‍ ശര്‍മ്മ
B) മില്‍ക്കാ സിങ്ങ്
C) ധ്യാന്‍ചന്ദ്
D) മന്‍സൂര്‍ അലിഖാന്‍ പട്ടാഡി
ഉത്തരം: (C)
19. താഴെ പറയുന്നതില്‍ വൊളറ്റൈല്‍ മെമ്മറിയ്ക്ക് (Volatile Memory) ഉദാഹരണം ഏത് ?
A) ROM
B) RAM
C) ഹാര്‍ഡ് ഡിസ്ക്
D) ഫ്ലാഷ് മെമ്മറി
ഉത്തരം: (B)
20. ഇന്‍ഫൊര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ടെക്നോളജി (ICT) യുടെ സഹായത്തോടെ സര്‍ക്കാര്‍ സേവനങ്ങള്‍ സൗകര്യപ്രദവും കാര്യക്ഷമവും സുതാര്യവുമായ രീതിയില്‍ പൌരന്‍മാരിലേക്ക് എത്തിക്കുന്നതിനുള്ള സംവിധാനമാണ്.
A) ഇ ഗവേര്‍ണന്‍സ്
B) ഇന്റര്‍നെറ്റ്
C) ലാന്‍ (LAN)
D) വാന്‍ (WAN)
ഉത്തരം: (A)
0 അഭിപ്രായങ്ങള്‍