സമകാലികം 2019 മാർച്ച് 16 to 31: ചോദ്യോത്തരങ്ങള്‍
1.
ലോക തിയേറ്റര്‍ ദിനമായി ആചരിക്കുന്നതെന്നാണ്?
Answer:
മാര്‍ച്ച് 27
യുനെസ്‌കോയുടെ
സഹകരണത്തോടെ 1948-ല്‍ സ്ഥാപിതമായ ഇന്റര്‍നാഷണല്‍ തിയേറ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ
നേതൃത്വത്തിലാണ് എല്ലാ വര്‍ഷവും മാര്‍ച്ച് 27 തിയേറ്റര്‍
ദിനമായി ആചരിക്കുന്നത്. 1962-ലായിരുന്നു ആദ്യ ദിനാചരണം.
ദിനാചരണത്തിന്റെ പ്രധാന തീം Theatre and a Culture of Peace എന്നാണ്.
2.
'ഇന്ത്യ ഫിസ്‌കല്‍ ഫെഡറലിസം'(Indian Fiscal Federalism) രചിച്ചതാര്?
Answer:
വൈ.വി. റെഡ്ഡി
15-മാത് ധനകാര്യ കമ്മിഷന്‍ ചെയര്‍മാന്‍ എന്‍.കെ. സിങ് മാര്‍ച്ച് 27-ന് 'ഇന്ത്യ ഫിസ്‌കല്‍ ഫെഡറലിസം' പ്രകാശനം ചെയ്തു. 14-ാം ധനകാര്യ കമ്മിഷന്‍ ചെയര്‍മാനും
റിസര്‍വ് ബാങ്കിന്റെ മുന്‍ ഗവര്‍ണറുമായിരുന്ന ഡോ. വൈ.വി. റെഡ്ഡി തെലങ്കാന സര്‍ക്കാരിന്റെ
ധനകാര്യ ഉപദേശകനായ ഡോ. ജി.ആര്‍.റെഡ്ഡിയുമായി ചേര്‍ന്നാണ് ഈ പുസ്തകം
തയ്യാറാക്കിയത്.
3.
ഇന്ത്യയുടെ എ സാറ്റ് മിസൈല്‍ പരീക്ഷണ പദ്ധതിയുടെ പേര്?
Answer:
മിഷന്‍ ശക്തി
മാര്‍ച്ച്
27-നാണ് ആന്റി സാറ്റലൈറ്റ് മിസൈല്‍ ഇന്ത്യ വിജയകരമായി വിക്ഷേപിച്ചത്.
ഉപഗ്രഹങ്ങളെ തകര്‍ക്കാന്‍ ശേഷിയുള്ള ഈ മിസൈല്‍ വികസിപ്പിച്ചത് ഡിഫന്‍സ് റിസര്‍ച്ച്
ഓര്‍ഗനൈസേഷനാണ്. അമേരിക്ക, റഷ്യ, ചൈന
എന്നീ രാജ്യങ്ങള്‍ക്ക് മാത്രമാണ് ഉപഗ്രഹങ്ങളെ തകര്‍ക്കാന്‍ ശേഷിയുള്ള മിസൈല്‍
ഉണ്ടായിരുന്നത്. ഒഡിഷയിലെ കലാം ദ്വീപിലുള്ള ഡോ. എ.പി.ജെ. അബ്ദുല്‍ കലാം ഐലന്റ്
ലോഞ്ച് കോംപ്ലക്‌സില്‍നിന്നായിരുന്നു എ സാറ്റിന്റെ വിക്ഷേപണം. ഇന്ത്യ അടുത്തിടെ ലോ
എര്‍ത്ത് ഓര്‍ബിറ്റിലേക്ക് വിക്ഷേപിച്ച ഒരു മൈക്രോസാറ്റിനെ തകര്‍ത്താണ് എ സാറ്റ്
വിജയം കൈവരിച്ചത്.
4.
ലോകത്ത് ഏറ്റവും കൂടുതല്‍ ദരിദ്രരുള്ള രാജ്യമേത്?
Answer:
ഇന്ത്യ
യുണൈറ്റഡ്
നാഷന്‍സ് ഡവലപ്‌മെന്റ് പ്രോഗ്രാം(യു.എന്‍.ഡി.പി.) തയ്യാറാക്കിയ 2018-ലെ മള്‍ട്ടി
ഡയമന്‍ഷനല്‍ പോവര്‍ട്ടി ഇന്‍ഡക്‌സ് പ്രകാരം ഇന്ത്യയില്‍ 364
ദശലക്ഷം ദരിദ്രരുണ്ട്. 2015-16ലെ കണക്ക് പ്രകാരമാണിത്. 2005-06ല്‍ ഇന്ത്യയില്‍ 635 ദശലക്ഷം ദരിദ്രരുണ്ടായിരുന്നു.
പത്തു വര്‍ഷംകൊണ്ട് ഇത് പകുതിയോളമായി കുറക്കാന്‍ കഴിഞ്ഞെങ്കിലും ദരിദ്രരുടെ
എണ്ണത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 2005-06ല്‍
ഇന്ത്യന്‍ ജനസംഖ്യയുടെ 55 ശതമാനവും ദരിദ്രരായിരുന്നെങ്കില്‍ 2015-16 ആവുമ്പോഴേക്ക് ഇത് 28 ശതമാനമായി കുറഞ്ഞതായും മള്‍ട്ടി
ഡയമന്‍ഷനല്‍ പോവര്‍ട്ടി ഇന്‍ഡക്‌സ് 2018 വ്യക്തമാക്കുന്നു.
5.
ട്രെയിന്‍ ബോഗി നിര്‍മാണത്തിന് അനുമതി ലഭിച്ച ആദ്യ സംസ്ഥാന പൊതുമേഖലാ
സ്ഥാപനം?
Answer:
ഓട്ടോകാസ്റ്റ്
കേരള
സര്‍ക്കാരിനു കീഴില്‍ 1984-ല്‍ സ്ഥാപിതമായ പൊതുമേഖലാ സ്ഥാപനമാണ് ചേര്‍ത്തല ആസ്ഥാനമായുള്ള
ഓട്ടോകാസ്റ്റ് ലിമിറ്റഡ്. ഇന്ത്യന്‍ റെയില്‍വേയുടെ റിസര്‍ച്ച് ഡിസൈന്‍ ആന്‍ഡ്
സ്റ്റാന്‍ഡേഡ്‌സ് ഓര്‍ഗനൈസേഷന്‍(RDSO) ആദ്യമായാണ് ബോഗി നിര്‍മാണത്തിന്
ഒരു സംസ്ഥാന പൊതുമേഖലാ സ്ഥാപനത്തിന് അനുമതി നല്‍കുന്നത്.
6.
മാര്‍ച്ച് 27-ന് തുടങ്ങിയ MITRA SHAKTI
VI ഇന്ത്യയും ഏത് അയല്‍ രാജ്യവും ചേര്‍ന്നുള്ള സംയുക്ത സൈനിക
പരിശീലനമാണ്?
Answer:
ശ്രീലങ്ക
ശ്രീലങ്കയിലെ
ദിയാത്തലാവ പരേഡ് ഗ്രൗണ്ടിലാണ് ഇന്ത്യയുമായി ചേര്‍ന്നുള്ള സൈനിക പരിശീലനം
നടക്കുന്നത്. 14 ദിവസത്തെ പരിശീലനം ഏപ്രില്‍ 8-ന് അവസാനിക്കും.
മിത്രശക്തി എന്ന പേരിലുള്ള സൈനിക പരിശീലനത്തിന്റെ ആറാം പതിപ്പാണ് 2019-ലേത്.
7.
കേരളത്തിന്റെ പുതിയ ലോകായുക്തയായി ചുമതലയേറ്റതാര്?
Answer:
ജസ്റ്റിസ് സിറിയക് ജോസഫ്
മാര്‍ച്ച്
28-നാണ് ജസ്റ്റിസ് സിറിയക് ജോസഫ് കേരളത്തിന്റെ പുതിയ ലോകായുക്തയായി
ചുമതലയേറ്റത്. ഗവര്‍ണര്‍ പി. സദാശിവം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സുപ്രിം
കോടതി ജഡ്ജിയായി 2012 ല്‍ വിരമിച്ച സിറിയക് ജോസഫ് 2015 മുതല്‍ 2017 വരെ ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ
ആക്ടിങ് ചെയര്‍പേഴ്‌സണായിരുന്നു.
8.
കംപ്യൂട്ടിങ്ങിലെ നൊബേല്‍ പ്രൈസ് (Nobel Prize of computing)എന്നറിയപ്പെടുന്ന അവാര്‍ഡ് ഏത്?
Answer:
ടൂറിങ് അവാര്‍ഡ്
2018 ലെ ടൂറിങ് അവാര്‍ഡ് മാര്‍ച്ച് 28-ന് പ്രഖ്യാപിച്ചു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഗവേഷണ രംഗത്തെ മികവിന് ജഫ്രി ഹിന്റണ്‍, യാന്‍ ലെകണ്‍, യോഷു ബെന്‍ഗോ എന്നിവര്‍ക്കാണ് 2018-ലെ പുരസ്‌കാരം. കംപ്യൂട്ടര്‍ സയന്‍സ് രംഗത്തെ മികവിന് അമേരിക്ക
ആസ്ഥാനമായുള്ള അസോസിയേഷന്‍ ഫോര്‍ കംപ്യൂട്ടിങ് മെഷിനറി എല്ലാ വര്‍ഷവും നല്‍കി
വരുന്നതാണ് ഈ അവാര്‍ഡ്. പത്ത് ലക്ഷം യു.എസ്. ഡോളറാണ് സമ്മാനത്തുക.
9.
ഗൊലാന്‍ കുന്നുകള്‍ ഏത് രാജ്യത്തിന്റെ പ്രവിശ്യയായാണ് അമേരിക്ക ഈ
അടുത്ത് അംഗീകരിച്ചത്?
Answer:
ഇസ്രായേല്‍
1967-ലെ അറബ്- ഇസ്രായേല്‍ യുദ്ധത്തിലാണ് ഇസ്രായേല്‍ സിറിയയില്‍നിന്ന് ഗൊലാന്‍
കുന്നുകള്‍ കൈയടക്കിയത്. 1981-ല്‍ ഇസ്രായേല്‍ ഔദ്യോഗികമായി
ഈ പ്രദേശം തങ്ങളുടെ രാജ്യത്തോടൊപ്പം കൂട്ടിച്ചേര്‍ത്തിരുന്നെങ്കിലും യു.എന്‍.
സുരക്ഷാ സമിതി ഇത് അംഗീകരിച്ചിട്ടില്ല. യു.എന്നില്‍ എതിര്‍പ്പുകള്‍ നിലനില്‍ക്കെയാണ്
ഡൊണാള്‍ഡ് ട്രംപ് ഇസ്രായേലിന്റെ ആവശ്യത്തിന് അംഗീകാരം നല്‍കിയത്.
10.
പുതിയ വാഹനങ്ങള്‍ക്ക് അതിസുരക്ഷ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കുന്നത്
എന്നുമുതലാണ്?
Answer:
ഏപ്രില്‍ 1
ഹോളോഗ്രാം
അടക്കമുള്ള സുരക്ഷാ ക്രമീകരണങ്ങളോടെയുള്ളതാണ് പുതിയ നമ്പര്‍ പ്ലേറ്റുകള്‍. ഏപ്രില്‍
1മുതല്‍
രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് ഡീലര്‍മാര്‍ പുതിയ നമ്പര്‍ പ്ലേറ്റ് അധിക
ചെലവില്ലാതെ നല്‍കണമെന്നാണ് നിര്‍ദേശം. ഇളക്കി മാറ്റാന്‍
കഴിയാത്തവിധത്തിലായിരിക്കും പുതിയ നമ്പര്‍ പ്ലേറ്റ് വാഹനങ്ങളില്‍ ഘടിപ്പിക്കുക.
11.
2020-ല്‍ ടോക്യോയില്‍ നടക്കുന്ന ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍
ഇന്ത്യയില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആദ്യ അത്‌ലറ്റിക് താരം?
Answer:
കെ.ടി. ഇര്‍ഫാന്‍
ജപ്പാനിലെ
നോമിയില്‍ നടന്ന ഏഷ്യന്‍ റെയ്‌സ് വോക്കിങ് ചാമ്പ്യന്‍ഷിപ്പില്‍ 20 കിലോമീറ്റര്‍
വിഭാഗത്തില്‍ നാലാം സ്ഥാനം നേടിയാണ് ഇര്‍ഫാന്‍ ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍
തിരഞ്ഞെടുക്കപ്പെട്ടത്. ഇര്‍ഫാന്റെ രണ്ടാമത് ഒളിമ്പിക്‌സാണ് ടോക്യോയിലേത്.
12.
2019-ലെ സയ്യദ് മുഷ്താഖ് അലി ക്രിക്കറ്റ് ട്രോഫി നേടിയ ടീം?
Answer:
കര്‍ണാടക
ഇന്‍ഡോറിലെ
ഹോള്‍ക്കര്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ മഹാരാഷ്ട്രയെ 8 വിക്കറ്റിന്
പരാജയപ്പെടുത്തിയാണ് കര്‍ണാടക കിരീടം നേടിയത്. സയ്യദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍
കര്‍ണാടകത്തിന്റെ ആദ്യ കിരീട നേട്ടമാണിത്. ബി.സി.സി.ഐയാണ് ഈ ടി-20 ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. 2009-10ലായിരുന്നു
ആദ്യ ടൂര്‍ണമെന്റ്.
13.
ഇന്ത്യയിലെ ഏത് മത വിഭാഗമാണ് പുതുവര്‍ഷ ആഘോഷമായ നവ്‌റോസ്(Navroz)
ആഘോഷിക്കുന്നത്?
Answer:
പാര്‍സി
ഇറാനിയന്‍
പുതുവര്‍ഷ ആഘോഷമാണ് നവ്‌റോസ്(Navroz). ഇന്ത്യയില്‍ പാര്‍സികള്‍ എല്ലാവര്‍ഷവും ഇത്
ആഘോഷിക്കുന്നുണ്ട്. മാര്‍ച്ച് 21-നായിരുന്നു ഇത്തവണത്തെ
ആഘോഷം.
14.
ഈ സീസണിലെ ഐ.എസ്.എല്‍. ചാമ്പ്യന്‍?
Answer:
ബെംഗളൂരു എഫ്.സി.
മുംബൈയില്‍
നടന്ന ഫൈനലില്‍ എഫ്.സി. ഗോവയെ 1-0ന് പരാജയപ്പെടുത്തിയാണ് ബെംഗളൂരു ഇന്ത്യന്‍ സൂപ്പര്‍
ലീഗ് ഫുട്‌ബോള്‍ കിരീടം നേടിയത്. ബെംഗളൂരുവിന്റെ ആദ്യ ഐ.എസ്.എല്‍.കിരീടമാണിത്.
ചെന്നൈ എഫ്.സിയായിരുന്നു കഴിഞ്ഞ തവണത്തെ ചാമ്പ്യന്‍.
15.
പ്രമോദ് സാവന്ത് ഏത് സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയാണ്?
Answer:
ഗോവ
മനോഹര്‍
പരീക്കര്‍ അന്തരിച്ചതിനെത്തുടര്‍ന്നാണ് ഗോവയില്‍ പ്രമോദ് സാവന്ത് പുതിയ
മുഖ്യമന്ത്രിയായി ചുമതലയേറ്റത്. 36 അംഗ നിയമസഭയില്‍ 20 പേരുടെ
പിന്തുണയോടെ സാവന്ത് മാര്‍ച്ച് 20-ന് സഭയില്‍ വിശ്വാസം
തെളിയിച്ചു. മുഖ്യമന്ത്രിയാവുന്നതിനു മുമ്പ് ഗോവ നിയമസഭയുടെ സ്പീക്കറായിരുന്നു
സാവന്ത്.
16.
വെസ്റ്റ് നൈല്‍ പനി(West Nile f-ever) മനുഷ്യനിലേക്ക്
പടരുന്നത് ഏതിലൂടെയാണ്?
Answer:
കൊതുക്
ക്യുലക്‌സ്
വിഭാഗത്തിലെ കൊതുകുകള്‍ വഴിയാണ് വൈറസ് രോഗമായ വെസ്റ്റ് നൈല്‍ പനി പടരുന്നത്.
കഴിഞ്ഞയാഴ്ച മലപ്പുറത്ത് ഏഴു വയസ്സുകാരന്‍ മരിച്ചത് ഈ പനിമൂലമാണെന്ന്
സ്ഥിരീകരിച്ചിരുന്നു. കടുത്ത തലവേദന, ഛര്‍ദ്ദി തുടങ്ങിയവയാണ് രോഗ
ലക്ഷണങ്ങള്‍. വൈറസ് ബാധിച്ച പക്ഷികളുടെ രക്തത്തിലൂടെയാണ് കൊതുകുകളില്‍
വൈറസെത്തുന്നത്. മനുഷ്യനില്‍നിന്ന് മനുഷ്യനിലേക്ക് ഈ രോഗം പകരാനുള്ള സാധ്യത
വിരളമാണ്. കൊതുകുകടി ഏല്‍ക്കാതിരിക്കലാണ് പ്രധാന പ്രതിരോധമാര്‍ഗം.
17.
2020-ലെ അണ്ടര്‍ 17 വനിതാ ലോകകപ്പ് ഫുട്‌ബോള്‍
മത്സരം എവിടെവെച്ചാണ്?
Answer:
ഇന്ത്യ
അണ്ടര്‍
17 വനിത ഫുട്‌ബോള്‍ ലോകകപ്പിന്റെ ഏഴാമത് സീസണാണ് 2020-ല്‍
ഇന്ത്യയില്‍ നടക്കുന്നത്. സ്‌പെയിനാണ് നിലവിലെ ചാമ്പ്യന്‍. ഫിഫയുടെ നേതൃത്വത്തില്‍
ഇന്ത്യയില്‍ നടക്കുന്ന രണ്ടാമത് ലോകകപ്പാണിത്. 2018-ല്‍
ഫിഫയുടെ അണ്ടര്‍ 17 പുരുഷ ഫുട്‌ബോള്‍ ലോകകപ്പും ഇന്ത്യയില്‍
വെച്ചായിരുന്നു.
18.
ഇന്ത്യന്‍ പ്രീമിയല്‍ ലീഗിന്റെ എത്രാമത് പതിപ്പാണ് 2019-ല്‍ നടക്കുന്നത്?
Answer:
12
മാര്‍ച്ച്
23 മുതല്‍ മേയ് അഞ്ച് വരെയാണ് 12-ാം സീസണ്‍ മത്സരങ്ങള്‍.
2008-ലാണ് ഐ.പി.എല്‍. ടി-20
ക്രിക്കറ്റ് ടൂര്‍ണമെന്റ് തുടങ്ങിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സാണ് നിലവിലെ
ചാമ്പ്യന്മാര്‍.
19.
ഇന്ത്യയുടെ ആദ്യ ലോക്പാലായി നിയമിതനായതാര്?
Answer:
ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷ്
സുപ്രിം
കോടതി മുന്‍ ജഡ്ജിയാണ് പിനാകി ചന്ദ്ര ഘോഷ്. 2017 മുതല്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍
അംഗമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. 2013-ല്‍ നിലവില്‍
വന്ന ലോക്പാല്‍ ലോകായുക്ത നിയമത്തിന്റെ ഭാഗമായാണ് ലോക്പാല്‍ നിയമനം നടന്നത്.
ലോക്പാലിനെ നിയമിക്കാനുള്ള സമിതിയില്‍ ഉള്‍പ്പെടേണ്ട പ്രതിപക്ഷ നേതാവ് എന്ന പദവി
ഒഴിഞ്ഞുകിടക്കുന്നതിനാല്‍ നിയമനം നീണ്ടു പോവുകയായിരുന്നു. സുപ്രിംകോടതി
ഇടപെട്ടതിനെത്തുടര്‍ന്നാണ് ലോക്പാല്‍ നിയമനം വേഗത്തിലാക്കിയത്. ജസ്റ്റിസ് ദിലീപ്
ബി ഭോസ്‌ലേ, ജസ്റ്റിസ് പ്രദീപ് കുമാര്‍ മൊഹന്തി, ജസ്റ്റിസ് അഭിലാഷ കുമാരി, അജയ്കുമാര്‍ ത്രിപാഠി
എന്നിവരാണ് ആദ്യ ലോക് പാലിലെ ജുഡീഷ്യല്‍ അംഗങ്ങള്‍. ഇതിനു പുറമെ നാല് നോണ്‍
ജുഡീഷ്യല്‍ അംഗങ്ങളും ലോക്പാലിലുണ്ട്.
20.
ജീവിതച്ചെലവ് ഏറ്റവും കുറഞ്ഞ ലോകത്തെ അഞ്ച് പ്രധാന നഗരങ്ങളില്‍ ഇടം
നേടിയ ഇന്ത്യന്‍ നഗരം?
Answer:
ബെംഗളൂരു
ദി
ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് നടത്തിയ Worldwide Cost of Living Survey 2019 പ്രകാരം ലോകത്ത് ഏറ്റവും ജീവിതച്ചെലവേറിയ നഗരങ്ങള്‍ സിംഗപ്പുര്‍, പാരിസ്, ഹോങ്കോങ് എന്നിവയാണ്. വെനസ്വേലയിലെ
കാരക്കാസാണ് ഏറ്റവും ജീവിതച്ചെലവ് കുറഞ്ഞ നഗരം.
* സമകാലികം 2019: ഫെബ്രുവരി - ഇവിടെ ക്ലിക്കുക
* സമകാലികം 2019: കറന്റ് അഫയേഴ്സ് മുൻ മാസങ്ങളിലെ ചോദ്യോത്തരങ്ങള്‍ - ഇവിടെ ക്ലിക്കുക
* സമകാലികം 2019: കറന്റ് അഫയേഴ്സ് മുൻ മാസങ്ങളിലെ ചോദ്യോത്തരങ്ങള്‍ - ഇവിടെ ക്ലിക്കുക
* സമകാലികം 2018: കറന്റ് അഫയേഴ്സ് ചോദ്യോത്തരങ്ങള്‍ - ഇവിടെ ക്ലിക്കുക
* CURRENT AFFAIRS - ഇംഗ്ലീഷില്‍ ലഭ്യമാണ് ഇവിടെ ക്ലിക്ക് ചെയ്യുക.
* CURRENT AFFAIRS PDF - Click here
* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മത്സരപ്പരീക്ഷകളിലെ കേരളം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതം- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭാഷയും വിജ്ഞാനശാഖകളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളത്തിലെ പ്രധാന പത്രങ്ങൾ - ഇവിടെ ക്ലിക്കുക
* രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും - ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
* CURRENT AFFAIRS (ENGLISH) ---> Click here
* GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
* Information Technology (Questions & Answers ) ---> Click here
* GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
* FACTS ABOUT INDIA - Click here
* FACTS ABOUT KERALA - Click here
* FACTS ABOUT WORLD - Click here
* GEOGRAPHY AND ECONOMICS - Click here
* FAMOUS PERSONALITIES - QUESTIONS & ANSWERS - Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
* PSC PREVIOUS / SOLVED QUESTION PAPERS ---> Click here
* NEW JOBS - Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍