ഇന്ത്യാചരിത്രം: ചോദ്യോത്തരങ്ങൾ 
(അദ്ധ്യായം: ഏഴ്)
301. ഏതു സ്ഥലത്തെ അശോകസ്തംഭത്തില്‍ നിന്നാണ്‌ ഇന്ത്യയുടെ ദേശീയ ചിഹ്നം എടുത്തിട്ടുള്ളത്‌
- സാരനാഥ്‌

302. കപ്പല്‍മാര്‍ഗം ആറു പ്രാവശ്യം ഇന്ത്യയില്‍ വരികയും ഷാജഹാന്റെയും ഓ ഔറംഗസിബിന്റെയും കാലത്തെപ്പറ്റി വിവരിച്ചെഴുതുകയും ചെയ്ത ഫ്രഞ്ചുകാരന്‍
- ജീവ്‌ ബാപ്റ്റിസ്റ്റ്‌ ടവേണിയര്‍

303. ദാരയുടെ പീരങ്കിപ്പടയില്‍ സേവനമനുഷ്ഠിച്ച ഇറ്റലിക്കാരന്‍
- നിക്കോളൊ മനുച്ചി

304. ഓഗസ്റ്റ്‌ വിപ്ലവം എന്നറിയപ്പെടുന്നത്‌ 
- ക്വിറ്റിന്ത്യാസമരം

305. വിപ്ലവപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച്‌ അരവിന്ദഘോഷ്‌ സന്ന്യാസജീവിതം നയിച്ചത്‌ എവിടെയാണ്‌
-പുതുച്ചേരി

306. ദക്ഷിണാഫ്രിക്കയില്‍വെച്ച്‌ ഗാന്ധിജി തീവണ്ടിയില്‍നിന്നും പുറത്താക്കപ്പെട്ട
സ്റ്റേഷന്‍
- പീറ്റര്‍മാരിറ്റ്സ്ബെര്‍ഗ്‌

307. ബംഗാള്‍ വിഭജനത്തെ ഇന്ത്യയിലെ ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ മേല്‍വീണ
ബോംബ്‌ എന്നു വിശേഷിപ്പിച്ചതാര്  
- സുര്രേന്ദനാഥ്‌ ബാനര്‍ജി

308. ബംഗാള്‍ വിഭജനം റദ്ദാക്കിയ ബ്രിട്ടീഷ്‌ രാജാവ്‌
- ജോര്‍ജ്‌ അഞ്ചാമന്‍

309. പതിനേഴുതവണ ഇന്ത്യ ആക്രമിച്ച്‌ മുസ്ലീം ഭരണാധികാരി
- മഹമുദ്‌ ഗസ്നി

310. ഇന്ത്യയില്‍ ഏത്‌ സ്ഥലത്തുനിന്നാണ്‌ സതി എന്ന ആചാരം സംബന്ധിച്ച്‌ ഏറ്റവും പഴക്കമുള്ള തെളിവ്‌ ലഭിച്ചത്‌
- ഏറാന്‍

311. ഇന്ത്യയില്‍ വന്ന്‌ അത്യാഡംബരത്തില്‍ ദര്‍ബാര്‍ നടത്തിയ ബ്രിട്ടിഷ്‌ ച്രകവര്‍ത്തി
- ജോര്‍ജ്‌ അഞ്ചാമന്‍

312. ശിവജിയുടെ മുഖ്യ സചിവന്‍
- പേഷ്വാ 

313. ശിവജി നടപ്പാക്കിയ പ്രധാന നികുതികള്‍
- ചൗത്‌, സര്‍ദേശ്മുഖി

314. ഡിണ്ടിഗലിലെ ഗാന്ധിഗ്രാം റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ സ്ഥാപകനായ ഗാന്ധിയന്‍
-ജി രാമച്രന്ദന്‍

315. തഗ്ഗുകളെ അമര്‍ച്ച ചെയ്ത ഗവര്‍ണര്‍ജനറല്‍ 
- വില്യം ബെന്റിക്‌ പ്രഭു

315. ഇന്ത്യയില്‍ വ്യവസ്ഥാപിതമായ സിവില്‍ സര്‍വിസ്‌ തുടങ്ങിയത്‌ ആരുടെ കാലത്താണ്‌
- കോണ്‍വാലിസ്‌

317. ജൈനമതധര്‍മശാസ്ത്രങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന പൂര്‍വങ്ങള്‍ എത്രയെണ്ണമാണ്‌
- 14

318. ജൈനമതത്തിലെ പഞ്ചധര്‍മങ്ങള്‍
- അഹിംസ, സത്യം, അസ്തേയം, ബ്രഹ്മചര്യം, അപരിഗൃഹം

319. ആഗ്രയിലെ മോട്ടി മസ്‌ജിദ്‌ നിര്‍മിച്ചത്‌
- ഷാജഹാന്‍

320. ബാഹ്മിനിവംശത്തിന്റെയും വിജയനഗരത്തിന്റെയും പ്രധാന തര്‍ക്ക വിഷയമായിരുന്ന പ്രദേശം
- റെയ്ച്ചുര്‍ ദോബ്‌

321. മധുര മീനാക്ഷി ക്ഷേത്രം നിര്‍മിച്ച വിജയ നഗര രാജാവ്‌
- തിരുമല നായക്‌

322. ശതവാഹന വംശം സ്ഥാപിച്ചത്‌
- സിമുകന്‍

323. ഏത്‌ സിഖ്‌ ഗുരുവാണ്‌ പഹുല്‍ സമ്പ്രദായം നടപ്പാക്കിയത്‌
- ഗോബിന്ദ സിങ്‌

324. ഖല്‍സ 1699-ല്‍ സ്ഥാപിച്ചത്‌
- ഗോബിന്ദ്‌ സിങ്‌

325. ടിപ്പു സുല്‍ത്താന്‍ വധിക്കപ്പെട്ട വര്‍ഷം
- 1799

326. ടിപ്പു സുല്‍ത്താന്റെ തലസ്ഥാനമായിരുന്നത്‌
- ശ്രീരംഗപട്ടണം

327. ഏതു രാജാവിന്റെ ആസ്ഥാനകവിയായിരുന്നു ബാണഭട്ടന്‍
- ഹര്‍ഷന്‍

328. നര്‍മദയുടെ തീരത്തുവച്ച്‌ ഹര്‍ഷനെ പരാജയപ്പെടുത്തിയ ചാലുക്യരാജാവ്‌
- പുലികേശി രണ്ടാമന്‍

329. സിക്കുകാരുടെ ആദ്യ ഗുരുവായ നാനാക്ക്‌ (1469-1539) ജനിച്ച ഗ്രാമം
- തല്‍വന്ദി

330. ടിപ്പുവിന്റെ പിതാവ്‌
- ഹൈദരലി

331. പഞ്ചസിദ്ധാന്തിക, ബൃഹത്സംഹിത എന്നിവ രചിച്ചത്‌
- വരാഹമിഹിരന്‍

332. വിജയനഗര സാമ്രാജ്യത്തിന്റെ അവശിഷ്‌ടങ്ങള്‍ കാണാന്‍ കഴിയുന്ന ഹംപി ഏത്‌ സംസ്ഥാനത്താണ്‌
- കര്‍ണാടകം

333. സംഘകാലത്തെ രാജവംശങ്ങളില്‍ ഏതിനെക്കുറിച്ചാണ്‌ മെഗസ്തനീസ്‌ ആദ്യം പരാമര്‍ശിച്ചത്‌
- പാണ്ഡ്യ

334. ഏതു മുഗള്‍ ച്രകവര്‍ത്തിയാണ്‌ ശിവജിയെ തടവുകാരനാക്കിയത്‌
- ഓറംഗസിബ്‌

335. ശിവജി ഛത്രപതിയായ വര്‍ഷം
- 1674

336. അച്യുത ദേവരായരുടെ കാലത്ത് വിജയനഗരം സന്ദര്‍ശിച്ച പോര്‍ച്ചുഗീസുകാരനായ കുതിര വ്യാപാരി
- ഫെര്‍നാവോ ന്യുനിസ്‌

337. ടിപ്പുസുല്‍ത്താന്‍ വധിക്കപ്പെടുമ്പോള്‍ ഗവര്‍ണര്‍ ജനറല്‍
- വെല്ലസ്ലി പ്രഭു

338. ഷാജഹാന്‍ എന്ന വാക്കിനര്‍ഥം
- ലോകത്തിന്റെ രാജാവ്‌

339. ബാഹ്മിനി രാജ്യത്തിലെ ആദ്യ സുല്‍ത്താനായ ഹസ്സന്‍ ഗംഗു കിരീടധാരണം
നടത്തിയപ്പോള്‍ സ്വീകരിച്ച പേര്‍
- അലാവുദ്ദിന്‍ ബാഹ്മന്‍ ഷാ

340. ക്വിറ്റിന്ത്യാസമരവിളംബരം നടന്ന മൈതാനം
- ബോംബെയിലെ ഗോവാലിയടാങ്ക് ( ഇപ്പോള്‍ ഓഗസ്ത്‌ ക്രാന്തി മൈതാനം)

341. സുഭാഷ്‌ ച്രന്ദബോസ്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റായിരിക്കെ (1938) രൂപവത്കരിച്ച ദേശീയാസുത്രണസമിതിയുടെ അധ്യക്ഷന്‍
- ജവാഹര്‍ലാല്‍ നെഹ്‌റു 

342. ബിദാറിലെ ബരീദ്ഷാഹിവംശം സ്ഥാപിച്ചത്‌
- അമീര്‍ അലി ബാരിദ്‌ (1526-27)

343. ഹൈദരാബാദില്‍ ചാര്‍മിനാര്‍ നിര്‍മിച്ചത്‌
- ഖുലി കുത്ഖ്‌ ഷാ

344. വിജയനഗര സാമ്രാജ്യസ്ഥാപകന്‍
- ഹരിഹരനും ബുക്കനും

345. ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ്‌ റിപ്പബ്ലിക്കന്‍ അസോസിയേഷന്‍ നേതൃത്വം നല്‍കിയത്‌
 -ഭഗത്‌ സിങ്‌

346. ഹിന്ദു-മുസ്ലിം മൈത്രിയുടെ പ്രതിപുരുഷന്‍ എന്ന്‌ ജിന്നയെ വിശേഷിപ്പിച്ചത്‌
സരോജിനി നായിഡു

347. ആവലാതിച്ചങ്ങല നിറുത്തലാക്കിയ മുഗള്‍ ച്ക്രവര്‍ത്തി
- ഷാജഹാന്‍

348. എ നേഷന്‍ ഇന്‍ മേക്കിങ്‌ രചിച്ചത്‌ 
- സുര്രേന്ദനാഥ്ബാനര്‍ജി

349. എ.ബി.വാജ്പേയിജനിച്ച സ്ഥലം
- ഗ്വാളിയോര്‍

350. ജൈനമതത്തിലെ ത്രിരത്നങ്ങള്‍
- ശരിയായ വിശ്വാസം, ശരിയായ അറിവ്‌, ശരിയായ പ്രവൃത്തി
<ഇന്ത്യാചരിത്രം: ചോദ്യോത്തരങ്ങൾ അടുത്തപേജിൽ തുടരുന്നു..> 

<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here