PSC PREVIOUS (SOLVED) QUESTIONS IN MALAYALAM 2017
Question Paper - 06
Women Police Constable (APB)-Police
Question Code: 052/2017-M  
Date of Test: 11/05/2017 

1. കേരളത്തിൽ മഹാശിലാ സ്മാരകങ്ങൾ കണ്ടെത്തിയ ആനക്കര ഏത് ജില്ലയിലാണ്
A) തൃശൂർ  B) ഇടുക്കി 
C) പാലക്കാട്  D) വയനാട് 
Answer: (C)

2. താഴെ പറയുന്നവരിൽ ആരുടെ അധ്യക്ഷതയിലാണ് കൊച്ചിരാജ്യ പ്രജാമണ്ഡലം രൂപീകരിച്ചത്
A) വി. ആർ. കൃഷ്ണനെഴുത്തച്ഛൻ B) പട്ടം താണുപിള്ള 
C) ശക്തൻ തമ്പുരാൻ  D) വീര കേരളവർമ 
Answer: (A)

3. മലയാളക്കരയിലെ ഔഷധ സസ്യങ്ങളെക്കുറിച്ച് തയ്യാറാക്കിയ “ഹോർത്തൂസ് മലബാറിക്കസ്' ആദ്യമായി പ്രസിദ്ധീകരിച്ചത് ഏത് ഭാഷയിലാണ് ?
 A) ജർമ്മൻ B) ഇംഗ്ലീഷ് 
C) മലയാളം  D) ലാറ്റിൻ 
Answer: (D)

4. ഭരണഘടനാ നിർമ്മാണ സഭയുടെ ഉപദേഷ്ടാവായി പ്രവർത്തിച്ചത് ആര്
A) ബി. ആർ. അംബേദ്കർ  B) കെ. എം. മുൻഷി
C) ബി. എൻ. റാവു   D) ഡി. എൻ. മാധവറാവു 
Answer: (C)

5. 6 വയസ്സിനും 14 വയസ്സിനുമിടയിൽ പ്രായമുള്ള കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവസരമൊരുക്കാൻ രക്ഷിതാക്കളെ ചുമതലപ്പെടുത്തുന്ന കർത്തവ്യം ഭരണഘടനയിൽ ഉൾപ്പെടുത്തിയത് എത്രാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെയാണ്
A) 86 B) 83  C) 73  D) 74 
Answer: (A)

6. പാർലമെന്റിൽ ചോദ്യോത്തരവേള ആരംഭിക്കുന്ന സമയം 
A) 12 മണി B) 11 മണി C) 9 മണി  D) 10 മണി 
Answer: (B)

7. നൈനിറ്റാൾ സുഖവാസ കേന്ദ്രം ഏത് സംസ്ഥാനത്താണ്
A) ഉത്തർപ്രദേശ് B) ഉത്തരാഖണ്ഡ്  
C) ജമ്മുകാശ്മീർ  D) ഹിമാചൽ പ്രദേശ് 
Answer: (B)

8. 2016-ൽ വീശിയടിച്ച 'വർധ' ചുഴലിക്കാറ്റിന് ആ പേര് നൽകിയ രാജ്യം ഏത്
A) ബംഗ്ലാദേശ്  B) ഇന്ത്യ 
C) മ്യാൻമാർ  D) പാക്കിസ്ഥാൻ 
Answer: (D)

9. ഡൊണാൾഡ് ട്രംപ് അമേരിക്കയുടെ എത്രാമത്തെ പ്രസിഡന്റാണ്
A) 45  B) 43  C) 44 D) 46 
Answer: (A)

10. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ ആന്റ് കാഷ്ലെസ് കോളനി 
A) കക്കയം  B) അട്ടപ്പാടി 
C) മുത്തങ്ങ  D) നെടുങ്കയം 
Answer: (D)

11. "ടോക്കൺ കറൻസി' സമ്പ്രദായം നടപ്പിലാക്കിയ ഡൽഹി സുൽത്താൻ 
A) ഫിറോസ് ഷാ തുഗ്ലക്ക് B) മുഹമ്മദ് ബിൻ തുഗ്ലക്ക് 
C) അലാവുദ്ദീൻ ഖൽജി   D) ഷേർഷ 
Answer: (B)

12. പുതുവത്സരാഘോഷങ്ങൾ നിരോധിച്ച മുഗൾ ഭരണാധികാരി ആര്
A) അക്ബ ർ B) ജഹാംഗീർ 
C) ബാബർ  D) ഔറംഗസേബ് 
Answer: (D)

13. ഹൈദരാബാദ് ഇന്ത്യൻ യൂണിയനോട് കൂട്ടിച്ചേർത്തത് എന്ന്
A) 1948 നവംബർ 23  B) 1949 നവംബർ 23 
C) 1948 ഒക്ടോബർ 22  D) 1949 നവംബർ 22 
Answer: (B)

14. വില്യം ഹോക്കിൻസ് ഇന്ത്യ സന്ദർശിച്ചപ്പോൾ മുഗൾ ചക്രവർത്തി ആരായിരുന്നു
A) ജഹാംഗീർ  B) ഷാജഹാൻ  
C) ഔറംഗസേബ്  D) അക്ബ ർ 
Answer: (A)

15. 1934-ൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ രൂപീകരണത്തിന് നേതൃത്വം കൊടുത്ത സ്വാതന്ത്ര്യ സമര സേനാനി ആര്
A) മോത്തിലാൽ നെഹ്റു  B) അരുണാ ആസഫലി 
C) ജയപ്രകാശ് നാരായൺ  D) ലാലാലജ്പത് റായ് 
Answer: (C)

16. "നീൽ ദർപ്പൺ' എന്ന ബംഗാളി നാടകത്തിന്റെ രചയിതാവ് ആര്
A) സുരേന്ദ്രനാഥ ബാനർജി  B) ദിനബന്ധു മിത്ര 
C) രവീന്ദ്രനാഥ ടാഗോർ  D) സത്യേന്ദ്രനാഥ ടാഗോർ 
Answer: (B)

17. ഹിതകാരിണി സമാജം സ്ഥാപിച്ച സാമൂഹ്യ പരിഷ്കർത്താവ് 
A) വീരേശലിംഗം  B) ജോതിബാ ഫൂലെ 
C) ഇ. വി. രാമസ്വാമി നായ്ക്കർ  D) ആത്മാറാം പാണ്ഡുരംഗ് 
Answer: (A)

18. 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിൽ ലഖ്നൗവിൽ നേതൃത്വം കൊടുത്തത് 
ആരായിരുന്നു
A) ബഹദൂർഷ II  B) മൗലവി അഹമ്മദുള്ള 
C) ബീഗം ഹസ്രത് മഹൽ  D) ചാൻസി റാണി 
Answer: (C)

19. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ നഴ്സറി എന്നു വിശേഷിപ്പിക്കുന്ന സ്ഥലം ഏത്
A) ലാഹോർ  B) ബംഗാൾ 
C) പഞ്ചാബ്   D) ഡൽഹി 
Answer: (B)

20. ലോകത്ത് ഏറ്റവും കൂടുതൽ പ്രമേഹ രോഗികളുള്ള രാജ്യം
A) അമേരിക്ക  B) ചൈന 
C) ബ്രിട്ടൻ D) ഇന്ത്യ 
Answer: (D)

21. താഴെ പറയുന്നവയിൽ ദേശസാൽകൃത ബാങ്ക് ഏതാണ്
A) ഫെഡറൽ ബാങ്ക് B) ആക്സിസ് ബാങ്ക് 
C) സൗത്ത് ഇന്ത്യൻ ബാങ്ക്  D) വിജയാ ബാങ്ക് 
Answer: (D)

22. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന രൂപീകരിച്ച വർഷം 
A) 1965  B) 1969 C) 1975 D) 1974 
Answer: (B)

23. റൂർക്കേലയിലെ ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ് ഏതു രാജ്യത്തിന്റെ സാങ്കേതിക സഹായത്തോടെയാണ് സ്ഥാപിച്ചത്
A) ഇംഗ്ലണ്ട്  B) റഷ്യ 
C) ജർമ്മനി  D) അമേരിക്ക 
Answer: (C)

24. വില്ലുവണ്ടി യാത്ര സമരം നടത്തിയ സാമൂഹ്യ പരിഷ്കർത്താവ്
A) അയ്യങ്കാളി  B) ചട്ടമ്പി സ്വാമികൾ 
C) പണ്ഡിറ്റ് കറുപ്പൻ  D) കുമാര ഗുരുദേവൻ 
Answer: (A)

25. അമോഘവർഷന്റെ "കവിരാജ മാർഗം' ഏതു ഭാഷയിൽ രചിക്കപ്പെട്ട കൃതിയാണ്
A) മറാത്തി  B) തെലുങ്ക് 
C) ബംഗാളി  D) കന്നഡ 
Answer: (D)

26. കർണ്ണാടകയിൽ രൂപംകൊണ്ട വീരശൈവ പ്രസ്ഥാനത്തിന്റെ നേതാവ്
A) രാമാനുജം B) ബസവണ്ണ C) മീരാഭായി D) സൂർദാസ് 
Answer: (B)

27. അക്ബറിന്റെ ഭരണകാലത്ത് "രാസനാമ' എന്ന പേരിൽ മഹാഭാരത കഥ പൂർണമായി ചിത്ര രൂപത്തിൽ തയാറാക്കിയത് ആര്
A) മീർ സയ്യിദ് അലി B) ബിഷൻ ദാസ് 
C) ദസ്വന്ത്   D) കല്യാൺദാസ് 
Answer: (C)

28. ചുവന്ന വെളിച്ചത്തിൽ പച്ചനിറത്തിലുള്ള ഇല ഏതു നിറത്തിലായിരിക്കും 
കാണപ്പെടുക
A) കറുപ്പ് B) ചുവപ്പ് C) മഞ്ഞ  D) പച്ച 
Answer: (A)

29. ആധുനിക ടെന്നീസിൽ (പ്രഫഷണൽ യുഗം) ഏറ്റവും കൂടുതൽ സിംഗിൾസ് കിരീടം നേടിയ താരം
A) സ്റ്റെഫി ഗ്രാഫ് B) വീനസ് വില്യംസ് 
C) മാർട്ടീന നവര്തലോവ  D) സെറീന വില്യംസ് 
Answer: (B)

30. ഇന്ത്യയിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഉപയോഗിച്ച് ആദ്യമായി തെരഞ്ഞെടുപ്പ് നടന്നത് എവിടെ
A) ന്യൂഡൽഹി B) ഗുജറാത്ത് 
C) കേരളം D) ബംഗാൾ 
Answer: (C)

31. ചൈൽഡ് ലൈൻ സ്ഥാപിതമായ വർഷം
A) 1997  B) 1996  C) 1998 D) 2000 
Answer: (B)

32. ഇന്ത്യൻ ദേശീയ പ്രസ്ഥാന ചരിത്രത്തിലെ "കൊമഗതമാരു' സംഭവവുമായി 
ബന്ധപ്പെട്ട വിപ്ലവ പ്രസ്ഥാനം ഏത്
A) അനുശീലൻ സമിതി  B) ഫോർവേർഡ് ബ്ലോക്ക് 
C) ഗദർപാർട്ടി  D) സ്വരാജ് പാർട്ടി 
Answer: (C)

33. "ഇങ്ക്വിലാബ് സിന്ദാബാദ് ' എന്ന മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ് ആര്
A) ചന്ദ്രശേഖർ ആസാദ്  B) സുഭാഷ് ചന്ദ്രബോസ് 
C) ഭഗത് സിംഗ്             D) മുഹമ്മദ് ഇക്ബാൽ 
Answer: (D)

34. 1946 -ൽ നടന്ന നാവിക കലാപം ആരംഭിച്ചത് ഏതു കപ്പലിലെ നാവികരായിരുന്നു
A) INS തൽവാർ  B) INS രജ്പുത് 
C) INS രൺവീർ   D) INS വീർ 
Answer: (A)

35. നായർ സർവീസ് സൊസൈറ്റി സ്ഥാപിതമായ വർഷം 
A) 1915 - B) 1914 - C) 1912 D) 1921 
Answer: (B)

36. കേരളത്തിൽ സേവനാവകാശ നിയമം പ്രാബല്യത്തിൽ വന്നതെന്ന്
A) 2012 നവംബർ 1         B) 2013 ഒക്ടോബർ
C) 2012 ഒക്ടോബർ 12   D) 2013 നവംബർ 12 
Answer: (A)

37. ഇന്ത്യയിൽ ഏറ്റവും കൂടുതൽ നെല്ലുൽപാദിപ്പിക്കുന്ന സംസ്ഥാനം ഏത്
A) ആന്ധ്രപ്രദേശ്  B) പഞ്ചാബ് 
C) പശ്ചിമബംഗാൾ  D) കർണ്ണാടകം 
Answer: (C)

38. ജൂട്ട് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ
A) മുംബൈ   B) കൊൽക്കത്ത 
C) ലക്നൗ     D) ഭൂവനേശ്വർ 
Answer: (B)

39. ദേശീയോദ്ഗ്രഥന ദിനമായി ആചരിക്കുന്നത് എന്ന്
A) ഒക്ടോബർ 31  B) നവംബർ 19 
C) ജനുവരി 30       D) ആഗസ്റ്റ് 20 
Answer: (B)

40. മുഴുവൻ പാർലമെന്റ് അംഗങ്ങളും അവരുടെ മണ്ഡലത്തിലെ ഒരു ഗ്രാമത്തെ ദത്തെടുത്ത് മാതൃകാഗ്രാമമായി വികസിപ്പിക്കുന്നതിനുള്ള പദ്ധതി
A) സൻസദ് ആദർശ് ഗ്രാമ യോജന 
B) രാഷ്ട്രീയ സ്വാസ്ത്യ ബീമാ യോജന 
C) പ്രധാനമന്ത്രി ഗ്രാമ സിഞ്ചയ് യോജന 
D) ദീൻ ദയാൽ ഉപാധ്യായ ഗ്രാമ ജ്യോതി യോജന 
Answer: (A)

41. കേരളാംകുണ്ട് വെള്ളച്ചാട്ടം ഏതു ജില്ലയിലാണ്
A) മലപ്പുറം  B) ഇടുക്കി C) കോഴിക്കോട് D) വയനാട് 
Answer: (A)

42. ഇന്ത്യയിലെ ആദ്യത്തെ സുഗന്ധ വ്യഞ്ജന മ്യൂസിയം എവിടെ
A) പൈനാവ്  B) കല്പറ്റ C) കൊച്ചി  D) മാനന്തവാടി 
Answer: (C)

43. കേരളത്തിലെ ഏക ഡ്രൈവ് ഇൻ ബീച്ച് 
A) പയ്യാമ്പലം  B) കാപ്പാട് C) പള്ളിക്കര  D) മുഴുപ്പിലങ്ങാട് 
Answer: (D)

44. കേരളാ സംസ്ഥാന വനിതാ കമ്മീഷന്റെ ആദ്യത്തെ അദ്ധ്യക്ഷ ആര്
A) ജയന്തി പട്നായിക്  B) ജസ്റ്റിസ് ശ്രീദേവി 
C) റോസക്കുട്ടി              D) സുഗതകുമാരി 
Answer: (D)

45. ശബ്ദത്തെ വൈദ്യുത വ്യതിയാനങ്ങളാക്കി മാറ്റുന്ന ഉപകരണം 
A) മൈക്രോഫോൺ  B) ആംപ്ലിഫയർ 
C) മൈക്രോചിപ്സ്  D) സ്പീക്കർ 
Answer: (A)

46. ഡിഫ്തീരിയ രോഗ നിർണ്ണയത്തിനുപയോഗിക്കുന്ന ടെസ്റ്റ് 
A) ഡോട്ട് ടെസ്റ്റ്  B) വൈഡൽ ടെസ്റ്റ് 
C) ഷിക് ടെസ്റ്റ്      D) ഇഷിഹാര ടെസ്റ്റ് 
Answer: (C)

47. സൂര്യാസ്തമയത്തിന് ശേഷവും അന്തരീക്ഷത്തിൽ ചൂട് നിലനിർത്തുന്നത് 
A) സംവഹനം B) അഭിവഹനം 
C) സൗരവികിരണം D) ഭൗമവികിരണം 
Answer: (D)

48. ഏറ്റവും ഭാരം കൂടിയ വാതകം ഏത്
A) ഹൈഡ്രജൻ C) റാഡോൺ 
B) ഓസ്മിയം D) ഓക്സിജൻ 
Answer: (C)

49. പ്രകൃതിയിൽ ഏറ്റവും ദുർലഭമായി കാണുന്ന ഹാലൊജൻ ഏത്
A) അസറ്റാറ്റിൻ B) അയഡിൻ 
C) ഹീലിയം D) സിനോൺ 
Answer: (A)

50. എൻഡോസൾഫാനിൽ അടങ്ങിയിരിക്കുന്ന പ്രധാന ഘടകം ഏത്
A) ഓർഗാനോ സൾഫൈഡ് B) ഓർഗാനോ ക്ലോറിൻ 
C) ഓർഗാനോ നൈട്രേറ്റ് D) ഓർഗാനോ ഫോസ്ഫേറ്റ് 
Answer: (B)

51. ഗംഗയെ ദേശീയ നദിയായി പ്രഖ്യാപിച്ചത് എന്ന്
A) 2006 നവംബർ 8  B) 2008 നവംബർ
C) 2008 നവംബർ 4  D) 2006 നവംബർ
Answer: (C)

52. പന്ത്രണ്ടാം പഞ്ചവത്സരപദ്ധതി ലക്ഷ്യം വച്ച മേഖല 
A) സുസ്ഥിര വികസനം B) ദാരിദ്ര്യ നിർമ്മാർജനം 
C) മനുഷ്യവിഭവശേഷി വികസനം  D) വ്യവസായ വികസനം 
Answer: (A)

53. താഴെ കൊടുത്തവയിൽ പട്ടികവർഗ ക്ഷേമകാര്യങ്ങൾക്കായി ഒരു പ്രത്യേക മന്ത്രി നിർബന്ധമായും ഉണ്ടായിരിക്കണമെന്ന് ഭരണഘടന നിഷ്കർഷിക്കുന്ന സംസ്ഥാനം ഏത്
A) കേരളം  B) ഉത്തർപ്രദേശ് 
C) മധ്യപ്രദേശ്  D) ഹരിയാന 
Answer: (C)

54. 2011 ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ ജനസംഖ്യാ വളർച്ചാ നിരക്ക് 
A) 17.46%  B) 21.54% C) 21. 45%  D) 17.64% 
Answer: (D)

55. രാജസ്ഥാനിലെ മസ്ദൂർ കിസാൻ ശക്തി സംഘാതന്റെ പ്രവർത്തന ഫലമായി പാസ്സാക്കിയ നിയമം 
A) ഉപഭോക്തൃ സംരക്ഷണ നിയമം 
B) വിവരാവകാശ നിയമം 
C) വിളവൈവിധ്യ കർഷകാവകാശ സംരക്ഷണ നിയമം 
D) സ്ത്രീധന നിരോധന നിയമം 
Answer: (B)

56. ഗിർന നദി പോഷക നദിയായിട്ടുള്ള ഉപദ്വീപീയ നദി ഏത്
A) ഗോദാവരി B) മഹാനദി 
C) കാവേരി  D) താപ്തി 
Answer: (D)

57. ഗാർഹിക പീഡനത്തിൽ നിന്നും സ്ത്രീകൾക്ക് സംരക്ഷണം നൽകുന്ന നിയമം നിലവിൽ വന്നതെന്ന്
A) 2005 ഒക്ടോബർ 26   B) 2009 നവംബർ 26 
C) 2006 ഒക്ടോബർ 26   D) 2004 നവംബർ 26 
Answer: (C)

58. നീതി ആയോഗ് ഉപാധ്യക്ഷൻ ആര്
A) അരവിന്ദ് പനഗാരിയ C) അജിത് ദോവൽ 
B) അരവിന്ദ് സുബ്രഹ്മണ്യൻ D) അമിതാഭ് കാന്ത് 
Answer: (A)

59. റിയോ ഒളിമ്പിക്സിൽ ഗുസ്തിയിൽ മെഡൽ നേടിയ ഇന്ത്യൻ താരം
A) ദീപ മാലിക്  B) ദീപ കർമാകർ 
C) പി. വി. സിന്ധു  D) സാക്ഷി മാലിക് 
Answer: (D)

60. 'സ്വരാജ്' എന്ന പുസ്തകത്തിന്റെ രചയിതാവ് ആര്
A) ഭഗത്സിംഗ് B) അരവിന്ദ് കേജരിവാൾ 
C) ബാലഗംഗാധര തിലക്  D) ശശി തരൂർ 
Answer: (B)