Header Ads Widget

Ticker

6/recent/ticker-posts

PSC PREVIOUS (SOLVED) QUESTIONS IN MALAYALAM 2017 - Question Paper 07

PSC PREVIOUS (SOLVED) QUESTIONS IN MALAYALAM 2017
Question Paper - 07
L.D.CLERK- VARIOUS-THIRUVANANTHAPURAM AND MALAPPURAM DISTICTS
Question Code: 069/2017 - M     
Date of Test: 17/06/2017 


1. കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തുള്ള നദി : 
(A) നെയ്യാർ (B) കരമനയാർ 
(C) പെരിയാർ  (D) ചാലിയാർ 
Answer: (A)

2. ഹിമാലയത്തിന്റെ നട്ടെല്ല് എന്നു വിശേഷിപ്പിക്കാവുന്ന ഏറ്റവും ഉയരമേറിയ പർവത നിര : 
(A) ഹിമാദ്രി (B) ഹിമാചൽ 
(C) സിവാലിക്  (D) ട്രാൻസ് ഹിമാലയൻ 
Answer: (A)

3. ഡൽഹിയിൽ സുൽത്താൻ ഭരണ കാലത്തിലെ വംശങ്ങളുടെ ശരിയായ ക്രമം ഏത്
(A) അടിമ, തുഗ്ലക്ക്, ഖിൽജി, സയ്യിദ്, ലോദി  
(B) അടിമ, സയ്യിദ്, തുഗ്ലക്ക്, ഖിൽജി, ലോദി 
(C) അടിമ, ഖിൽജി, സയ്യിദ്, തുഗ്ലക്ക്, ലോദി 
(D) അടിമ, ഖിൽജി, തുഗ്ലക്ക്, സയ്യിദ്, ലോദി 
Answer: (D)

4. വിജയനഗര രാജാവായിരുന്ന കൃഷ്ണദേവരായർ ഏത് രാജവംശത്തിലുൾ പ്പെടുന്നു
(A) സംഗമ (B) സാലുവ (C) തുളുവ (D) അരവീഡു 
Answer: (C)

5. കബനി ഏത് നദിയുടെ പോഷക നദിയാണ്
(A) കൃഷ്ണ (B) കാവേരി (C) നർമ്മദാ (D) താപ്തി 
Answer: (B)

6. ബിഹു ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്
(A) ഒറീസ (B) മണിപ്പൂർ (C) പഞ്ചാബ്  (D) അസം 
Answer: (D)

7. കേരളത്തിലെ നിത്യഹരിതവനങ്ങളായ സൈലന്റ് വാലി ഏത് ജില്ലയിലാണ്
(A) വയനാട് (B) കോഴിക്കോട് (C) ഇടുക്കി (D) പാലക്കാട് 
Answer: (D)

8. പഴശ്ശിരാജയുടെ ഐതിഹാസിക പോരാട്ടത്തെ കേന്ദ്രമാക്കി കേരള സിംഹം എന്ന ചരിത്രനോവൽ രചിച്ചതാര്
(A) കെ.എൻ. പണിക്കർ  (B) കെ.എം. പണിക്കർ 
(C) സി.വി. രാമൻപിള്ള  (D) അപ്പൻ തമ്പുരാൻ 
Answer: (B)

9. താഴെ പറയുന്ന ആണവ നിലയങ്ങളിൽ ശരിയല്ലാത്തതേത്
(A) താരാപ്പൂർ - മഹാരാഷ്ട്ര (B) നറോറ - ഉത്തർപ്രദേശ് 
(C) കൽപ്പാക്കം - കർണ്ണാടകം (D) കൈഗാ - കർണ്ണാടകം 
Answer: (C)

10. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചണമില്ലുകൾ ഉള്ള സംസ്ഥാനം ഏത്
(A) ഉത്തർപ്രദേശ് (B) പശ്ചിമബംഗാൾ 
(C) തമിഴ്നാട് (D) മഹാരാഷ്ട്ര 
Answer: (B)

11. പഞ്ചശീല തത്ത്വങ്ങളിൽ ഒപ്പുവച്ച ചൈനീസ് പ്രധാനമന്ത്രി : 
(A) ചൗ മൗ (B) ജിയാങ്സു (C) ചൗ എൻ ലായി (D) ഹു-ജിന്റോ 
Answer: (C)

12. ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്നത് : 
(A) നബാർഡ്  (B) എസ്.ബി.ഐ. 
(C) റിസർവ് ബാങ്ക്  (D) യൂണിയൻ ബാങ്ക് 
Answer: (C)

13. ദേശീയ തൊഴിലുറപ്പുനിയമം പാർലമെന്റ് പാസ്സാക്കിയ വർഷം : 
(A) 2005 (B) 2006 (C) 2008  (D) 2003 
Answer: (A)

14. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യത്തെ അധ്യക്ഷൻ : 
(A) രംഗനാഥമിശ്ര  (B) വൈ.വി. ചന്ദ്രചൂഡ് 
(C) കെ.ജി. ബാലകൃഷ്ണൻ (D) ജെ.എസ്. വർമ്മ 
Answer: (A)

15. ഭരണഘടനയുടെ ഏത് അനുഛേദത്തിലാണ് ബാലവേല നിരോധിച്ചിരിക്കുന്നത്
(A) 21-ാം അനുഛേദം  (B) 16-ാം അനുഛേദം 
(C) 24-ാം അനുഛേദം  (D) 23-ാം അനുഛേദം 
Answer: (C)

16. കേന്ദ്ര മാനവ ശേഷി വികസന മന്ത്രി ആര്
(A) സ്മൃതി ഇറാനി  (B) പ്രകാശ് ജാവഡേക്കർ 
(C) അർജുൻ റാം മേഘ്വാൾ (D) ഇവരാരുമല്ല 
Answer: (B)

17. യൂറോപ്യൻ യൂണിയന്റെ ആസ്ഥാനം : 
(A) പാരീസ് (B) റോം (C) സ്വീഡൻ  (D) ബ്രസൽസ് 
Answer: (D)

18. 1857-ലെ വിപ്ളവത്തിന്റെ താത്ക്കാലിക വിജയത്തെ തുടർന്ന് വിപ്ളവകാരികൾ ഡൽഹിയിൽ ചക്രവർത്തിയായി വാഴിച്ചത് ആരെയാണ് ? (A) നാനാസാഹിബ്  (B) ബഹദൂർഷാ II 
(C) റാണി ലക്ഷ്മീഭായി  (D) ഔറംഗസേബ് 
Answer: (B)

19. “പോവർട്ടി ആന്റ് അൺബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ' എന്ന പുസ്തകം രചിച്ചത് : 
(A) ദാദാഭായ് നവറോജി (B) രമേഷ് ചന്ദ്ര ദത്ത് 
(C) ഗോപാല കൃഷ്ണ ഗോഖലെ (D) മഹാത്മാ ഗാന്ധി 
Answer: (A)

20. ഇന്ത്യൻ ഭരണ ഘടനയുടെ ആമുഖം എഴുതിത്തയ്യാറാക്കിയത് ആരാണ്
(A) B.R. അംബേദ്കർ  (B) ജവഹർലാൽ നെഹ്റു  
(C) രാജേന്ദ്രപ്രസാദ്   (D) സച്ചിദാനന്ദ സിൻഹ 
Answer: (B)

21. അടിസ്ഥാന തലത്തിൽ കായികരംഗം വികസിപ്പിക്കുന്നതിനും കായിക പ്രതിഭകളെ വാർത്തെടുക്കുന്നതിനുമായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പുതിയ പദ്ധതി ഏത്
(A) ടോപ് ഇന്ത്യ  (B) ഖേൽ അഭിയാൻ  
(C) ഖേലോ ഇന്ത്യ (D) സ്പോർട്സ് ടാലന്റ് സർച്ച് സ്കീം 
Answer: (C)

22. 15-ാം കേരള നിയമസഭയുടെ സ്പീക്കർ : 
(A) വി. ശശി  (B) പി. ശ്രീരാമകൃഷ്ണൻ 
(C) എം. വിജയകുമാർ  (D) ടി.പി. രാമകൃഷ്ണൻ
 Answer: (X)

23. ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ അധ്യക്ഷനെ കൂടാതെ എത്ര ഔദ്യോഗിക അംഗങ്ങളുണ്ട്
(A) 3  (B) 4  (C) 5  (D) 2 
Answer: (B)

24. ജനകീയ പദ്ധതി എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി : 
(A) രണ്ടാം പഞ്ചവത്സര പദ്ധതി (B) ഏഴാം പഞ്ചവത്സര പദ്ധതി 
(C) എട്ടാം പഞ്ചവത്സര പദ്ധതി (D) ഒൻപതാം പഞ്ചവത്സര പദ്ധതി 
Answer: (D)

25. കേരളത്തിൽ അഗതികളുടെ പുനരധിവാസത്തിനായി രൂപം കൊടുത്ത സമഗ്ര വികസന പദ്ധതി : 
(A) അഭയ (B) ആശ്രയ (C) മഹിളാമന്ദിരം (D) ആഫ്റ്റർ കെയർ ഹോം 
Answer: (B)

26.  ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം : 
(A) 1994 (B) 1992 (C) 1996  (D) 1993 
Answer: (D)

27. വിമോചന സമരം നടന്ന വർഷം ഏത്
(A) 1958 (B) 1959 (C) 1971 (D) 1957 
Answer: (B)

28. കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ കലവറ എന്നറിയപ്പെടുന്ന ജില്ല : 
(A) വയനാട് (B) കോഴിക്കോട് 
(C) ഇടുക്കി (D) പാലക്കാട് 
Answer: (C)

29. 2015 ജനുവരി 1 മുതൽ ഇന്ത്യൻ ആസൂത്രണ കമ്മീഷന് പകരമായി വന്ന പുതിയ സംവിധാനത്തിന്റെ പേരെന്ത്
(A) നീതി നിർവഹൺ  (B) നീതി ആയോഗ് 
(C) പ്ലാനിങ് അതോറിറ്റി  (D) നീതി ആവേഗ് 
Answer: (B)

30. 2012-ൽ ആരംഭിച്ച് 2017-ൽ അവസാനിക്കുന്ന 12-ാം പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യം ഏത്
(A) വ്യവസായിക വികസനം (B) ദാരിദ്രനിർമാർജനം 
(C) മാനവശേഷി വികസനം   (D) സുസ്ഥിര വികസനം 
Answer: (D)

31. ഒരു നിശ്ചിതപാതയിലൂടെ ന്യൂക്ലിയസ്സിനെ ചുറ്റി സഞ്ചരിക്കുന്ന ആറ്റത്തിലെ കണം : 
(A) പ്രോട്ടോൺ (B) ഇലക്ട്രോൺ 
(C) ന്യൂട്രോൺ (D) ഇവയൊന്നുമല്ല 
Answer: (B)

32. ഇരുമ്പിന്റെ പ്രധാന അയിരിന്റെ പേര് : 
(A) ബോക്സൈറ്റ്  (B) സിങ്ക്ബൻഡ് 
(C) കോപ്പർ പൈറൈറ്റ്സ് (D) ഹേമറ്റൈറ്റ് 
Answer: (D)

33. പീരിയോഡിക് ടേബിളിലെ (ആവർത്തനപ്പട്ടിക) ഗ്രൂപ്പുകളുടെ എണ്ണം : 
(A) 14  (B) 7  (C) 18  (D) 10 
Answer: (C)

34. ശ്വസനത്തിനുപയോഗിക്കുന്ന വാതകം ഏത്
(A) ഓക്സിജൻ (B) ഹൈഡ്രജൻ (C) നൈട്രജൻ  (D) ഹീലിയം 
Answer: (A)

35. താഴെ തന്നിരിക്കുന്നവയിൽ നിന്നും ഗ്ലാസ് നിർമാണത്തിനുപയോഗിക്കുന്ന പദാർത്ഥം കണ്ടെത്തുക. 
(A) സിമന്റ് (B) സിലിക്ക (C) ബേക്കലൈറ്റ് (D) പോളിത്തീൻ 
Answer: (B)

36. ഏതു പദാർത്ഥത്തിന്റെ അഭാവം മൂലമാണ് ശൂന്യാകാശത്ത് ശബ്ദം കേൾക്കാൻ സാധിക്കാത്തത്
(A) ജലം (B) മണ്ണ് (C) വായു (D) താപം 
Answer: (C)

37. എല്ലാ പ്രവൃത്തിക്കും തുല്യവും വിപരീതവുമായ പ്രതിപ്രവൃത്തി ഉണ്ടായിരിക്കും. ഐസക് ന്യൂട്ടന്റെ എത്രാമത്തെ ചലനനിയമമാണിത്
(A) 2  (B) 1 (C) 4 (D) 3 
Answer: (D)

38. സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ എണ്ണം : 
(A) 8  (B) 6  (C) 7  (D) 9 
Answer: (A)

39. ജലം ഐസാകുന്ന താപനില : 
(A) 0°C) (B) 310°C  (C) 100°C  (D) 101°
Answer: (A)

40. ശബ്ദത്തിന്റെ യൂണിറ്റ് ഏത്
(A) ഹെട്സ് (B) ജൂൾ 
(C) ഡെസിബൽ (D) വാട്ട് 
Answer: (C)

41. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അന്തഃസ്രാവി ഗ്രന്ഥി ഏത്
(A) പിറ്റ്യൂട്ടറി ഗ്രന്ഥി  (B) തൈറോയിഡ് ഗ്രന്ഥി 
(C) അഡ്രിനൽ ഗ്രന്ഥി  (D) തൈമസ് ഗ്രന്ഥി 
Answer: (B)

42. ശരിയായ കാഴ്ചശക്തി ലഭിക്കുന്നതിനാവശ്യമായ വിറ്റാമിൻ ഏത്
(A) വിറ്റാമിൻ C (B) വിറ്റാമിൻ
(C) വിറ്റാമിൻ A (D) വിറ്റാമിൻ
Answer: (C)

43. പേശികളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം ഏത്
(A) സെറിബെല്ലം  (B) സെറിബ്രം 
(C) തലാമസ്  (D) മെഡുല്ല ഒബ്ളോംഗേറ്റ 
Answer: (A)

44. DPT വാക്സിൻ ഫലപ്രദമല്ലാത്തത് താഴെ പറയുന്നവയിൽ ഏത് രോഗത്തിനാണ്
(A) ഡിഫ്ത്തീരിയ (B) പോളിയോ (C) ടെറ്റനസ് (D) വില്ലൻചുമ 
Answer: (B)

45. മലയൻ ഡ്വാർഫ് ഏത് വിളയുടെ സങ്കരയിനമാണ്
(A) തെങ്ങ് (B) പപ്പായ (C) കവുങ്ങ്  (D) റബ്ബർ 
Answer: (A)

46. പേപ്പട്ടി വിഷബാധയ്ക്കെതിരെ ആദ്യത്തെ വാക്സിൻ വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞൻ ആര്
(A) അലക്സാണ്ടർ ഫ്ലമിംഗ് (B) ലൂയി പാസ്റ്റർ 
(C) എഡ്വേർഡ് ജന്നർ  (D) റോബർട്ട് കോച്ച് 
Answer: (B)

47. മനുഷ്യന്റെ കണ്ണിലെ ലെൻസിന് പ്രകാശം കടത്തിവിടാനുള്ള കഴിവ് നഷ്ടപ്പെടുന്നതു കൊണ്ടുണ്ടാകുന്ന രോഗം ഏത്
(A) തിമിരം (B) ഗ്ലോക്കോമ (C) ദീർഘദൃഷ്ടി (D) വർണ്ണാന്ധത 
Answer: (A)

48. 1977-ൽ ഗ്രീൻബെൽറ്റ് മൂവ്മെന്റ് എന്ന പരിസ്ഥിതി സംഘടന ആരംഭിച്ച വനിത ആര്
(A) റെയ്ചൽ കഴ്സൺ (B) ജൂലിയ ഹിൽ 
(C) വൻഗാരി മാതായ്  (D) സുനിത നരെയ്ൻ 
Answer: (C)

49. രോഗപ്രതിരോധശേഷി നൽകുന്ന രക്തത്തിലെ പ്രധാന ഘടകം ഏത്
(A) ചുവന്ന രക്താണുക്കൾ (B) പ്ലേറ്റ്ലറ്റുകൾ 
(C) കൊളസിറോൾ  (D) ശ്വേതരക്താണുക്കൾ 
Answer: (D)

50. കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം ഏത്
(A) കോഴിക്കോട് (B) വെള്ളാനിക്കര 
(C) ചാലക്കുടി (D) കാസർകോട് 
Answer: (D)
X' denotes deletion

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍