PSC PREVIOUS (SOLVED) QUESTIONS IN MALAYALAM 2017
Question Paper - 01
LABORATORY ASSISTANT - KHSE/LAB ATTENDER - DRUGS CONTROL/MALE WARDEN - SC DEVELOPMENT/MALE WARDER - JAIL / THEATRE ASSISTANT - AYURVEDA COLLEGE
Question Code: 002/2017       
Date of Test: 07/01/2017 


1. ഇന്ത്യയിൽ നടപ്പിലാക്കിയ 8 ാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യം എന്ത്?  
(A) മാനവ ശേഷി വികസനം  (B) വ്യാവസായിക വികസനം 
(C) കാർഷിക മേഘലയുടെ വികസനം (D) ദാരിദ്രനിർമ്മാർജനം 
Answer: (X)

2. നീതി ആയോഗ് നിലവിൽ വന്ന വർഷം
(A) 2015 നവമ്പർ
(B) 2015 ജനുവരി 5 (C) 2015 ജനുവരി
(D) 2015 ഡിസംബർ
Answer: (C)

3. ലോക തണ്ണീർത്തട ദിനമായി ആചരിക്കുന്ന ദിവസം : 
(A) ഫെബ്രുവരി 2 
(B) ജനുവരി 1 (C) മാർച്ച് 4 
(D) ഏപ്രിൽ 5 
Answer: (A)

4. അമേരിക്കയുടെ സ്വാതന്ത്യം ഇംഗ്ലണ്ട് അംഗീകരിച്ച ഉടമ്പടി : 
(A) വേഴ്സാ ഉടമ്പടി  (B) പാരിസ് ഉടമ്പടി 
(C) മ്യൂണിച്ച് ഉടമ്പടി  (D) ശ്രീരംഗപട്ടണം ഉടമ്പടി 
Answer: (B)

5. ഫ്രഞ്ച് വിപ്ലവത്തിന്റെ പ്രവാചകൻ 
(A) റൂസ്സോ  (B) മോണ്ടെസ്ക്യു
(C) ലനിൻ (D) തോമസ് പെയ്ൻ 
Answer: (A)

6. ഞാനാണ് രാഷ്ട്രം എന്ന് പ്രഖ്യാപിച്ചത് ആര് ? 
(A) ലൂയി XVI (B) ലൂയി XIV 
(C) ഹിറ്റ്ലർ  (D) മുസോളിനി 
Answer: (B)

7. മലബാർ ബ്രിട്ടിഷുകാർക്ക് ലഭിച്ചത് ഏത് ഉടമ്പടി പ്രകാരമാണ് ? 
(A) ശ്രീരംഗപട്ടണം ഉടമ്പടി (B) ഗാന്ധി ഇറുവിൻസന്ധി 
(C) പാരിസ് ഉടമ്പടി  (D) വേഴ്സാ ഉടമ്പടി. 
Answer: (A)

8. കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ? 
(A) R. ബാലകൃഷ്ണ പിള്ള (B) ബേബിജോൺ 
(C) ജോസഫ് മുണ്ടശ്ശേരി (D) C.H. മുഹമ്മദ് കോയ. 
Answer: (C)

9. 2016 -ലെ ഒളിമ്പിക്സ് ഏത് രാജ്യത്താണ് നടന്നത് ? 
(A) ബ്രസ്സിൽ (B) ചിലി 
(C) മെക്സിക്കോ  (D) ജപ്പാൻ 
Answer: (A)

10. ബ്രിട്ടിഷ് സാമ്രാജ്യത്തെ 'വെളുത്ത ഡവിൾഎന്ന് വിളിച്ചതാര് ? 
(A) ശ്രീനാരായണഗുരു 
(B) സ്വാമി വിവേകാനന്ദൻ (C) വൈകുണ്ഠ സ്വാമി 
(D) ചട്ടമ്പി സ്വാമികൾ 
Answer: (C)

11. പെരിനാട്ടുലഹള നടന്ന വർഷം ? 
(A) 1920   (B) 1928 
(C) 1915   (D) 1918 
Answer: (C)

12. കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ രാഷ്ട്രപതി : 
(A) Dr. രാധാകൃഷ്ണൻ (B) K.R. നാരായണൻ 
(C) വെങ്കിട്ടരാമൻ  (D) V.V. ഗിരി 
Answer: (B)

13. താഴെ കൊടുത്തിരിക്കുന്നതിൽ നികുതിയിതര വരുമാനം : 
(A) വരുമാന നികുതി (B) വിൽപന നികുതി  
(C) പിഴ (D) തൊഴിൽ നികുതി 
Answer: (C)

14. ഡേവീസ് കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടതാണ് ? 
(A) ഫുട്ട്ബോൾ (B) ക്രിക്കറ്റ് 
(C) ഹോക്കി , (D) ടെന്നിസ് 
Answer: (D)

15, ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വളണ്ടിയർ ക്യാപ്റ്റൻ : 
(A) K. കേളപ്പൻ (B) Dr. പൽപ്പു 
(C) K. ദാമോധരൻ (D) A.K. ഗോപാലൻ  
Answer: (D)

16. ഏത് ഭരണഘടനാ വകുപ്പ് അനുസരിച്ചാണ് പ്രസിഡന്റിന് ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാനുള്ള അവകാശം ? 
(A) 352-ാം വകുപ്പ് (B) 356-ാം വകുപ്പ് 
(C) 325-ാം വകുപ്പ് (D) 346-ാം വകുപ്പ് 
Answer: (A)

17, ഭരണഘടനാ പ്രകാരം ലോകസഭയിലെ പരമാവധി അംഗസംഖ്യ എത്ര ? 
(A) 556  (B) 550 
(C) 536  (D) 527 
Answer: (B)

18. ലോകസഭയിൽ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകുന്നത് ആര് ? 
(A) പ്രതിപക്ഷം 
(B) ധനകാര്യമന്ത്രി (C) ഡെപ്യൂട്ടി സ്പീക്കർ 
(D) ഉപരാഷ്ട്രപതി 
Answer: (A)

19. കക്കയം ഡാം സ്ഥിതി ചെയ്യുന്ന പുഴ : 
(A) കാവേരി (B) കുറ്റ്യാടിപ്പുഴ 
(C) കല്ലട ആറ്  (D) ഭാരതപ്പുഴ 
Answer: (B)

20. കുളച്ചൽ യുദ്ധം നടന്ന വർഷം : 
A) 1741  (B) 1751 
(C) 1740  (D) 1761 
Answer: (A)

21. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ടത് എവിടെ ? 
(A) ഗുജാറാത്ത് (B) മീററ്റ് 
(C) ഡൽഹി (D) കൊൽക്കത്തെ 
Answer: (B)

22. ഇന്ത്യയിൽ ബ്രിട്ടിഷ് ഭരണത്തിന് അടിത്തറ പാകിയ യുദ്ധം : 
(A) ബക്സാർ 
(B) ആറ്റിങ്ങൽ കലാപം (C) പ്ലാസിയുദ്ധം 
(D) കുളച്ചൽ യുദ്ധം 
Answer: (C)

23. ഭക്ഷ്യസുരക്ഷാ നിയമം പാർലമെന്റ് പാസാക്കിയ വർഷം : 
(A) 2013 (B) 2014 
(C) 2012 (D) 2015 
Answer: (A)

24, ഇന്ത്യയിൽ രാജ്യസഭാംഗമാകാൻ വേണ്ട കുറഞ്ഞ പ്രായം : 
(A) 35 വയസ് (B) 25 വയസ് 
(C) 40 വയസ് (D) 30 വയസ് 
Answer: (D)

25. ഒറീസയുടെ ദുഃഖം എന്നറിയപ്പെടുന്ന നദി : 
(A) മഹാനദി (B) കാവേരി 
(C) കൃഷ്ണ നദി (D) നർമ്മദ നദി 
Answer: (A)

26. ചുവന്ന നദിയുടെ നാട് : 
(A) ഗോവ (B) ആസാം 
(C) ഉത്തർപ്രദേശ് (D) ഉത്തരാഞ്ചൽ 
Answer: (B)

27. കൃഷ്ണാ നദിക്ക് കുറുകെയുള്ള അണക്കെട്ട് : 
(A) ഹിരാക്കുഡ് 
(B) തെഹ്രി (C) ഭക്രാനംഗൽ 
(D) നാഗാർജുന സാഗർ 
Answer: (D)

28. പഞ്ച നദിയുടെ നാട് : 
(A) പഞ്ചാബ് (B) ആസാം 
(C) ഡൽഹി (D) മൈസൂർ 
Answer: (A)

29. ഇന്ത്യൻ ഭരണ ഘടനയുടെ മനസാക്ഷി എന്ന് അറിയപ്പെടുന്നത് 
(A) നിർദ്ദേശക തത്വങ്ങൾ 
(B) മൗലികാവകാശങ്ങൾ (C) മൗലിക കടമകൾ 
(D) ആമുഖം 
Answer: (A)

30. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ആരംഭിച്ച വർഷം : 
(A) 2010  (B) 2011 
(C) 2014 (D) 2013 
Answer: (A)

31. മലബാറിൽ ഞാനൊരു യഥാർത്ഥ മനുഷ്യനെ കണ്ടു എന്ന് സ്വാമി വിവേകാനന്ദൻ ആരെ കുറിച്ചാണ് പറഞ്ഞത് ? 
(A) അയ്യങ്കാളി 
(B) ശ്രീനാരായണഗുരു (C) ചട്ടമ്പിസ്വാമികൾ 
(D) വൈകുണ്ഠസ്വാമി 
Answer: (C)

32. പെരിനാട്ടു ലഹള എന്നറിയപ്പെടുന്ന സമരം : 
(A) കല്ലുമാല സമരം (B) മേൽമുണ്ട് സമരം 
(C) അയിത്തോച്ചാടന സമരം (D) കുറിച്ചിയാർ ലഹള 
Answer: (A)

33. സാക്ഷാം പദ്ധതി ആരംഭിച്ച വർഷം : 
(A) 2014  (B) 2011 
(C) 2012  (D) 2013 
Answer: (A)

34. കുടുബശ്രീ പദ്ധതി നിലവിൽ വന്ന വർഷം : 
(A) 1996 (B) 1998 
(C) 1995  (D) 1997 
Answer: (B)

35. വിദ്യാഭ്യാസ അവകാശ നിയമം പാർലമെന്റ് പാസാക്കിയ വർഷം : 
(A) 2010 April 1 (B) 2010 March 1 
(C) 2011 March 2  (D) 2013 March 3 
Answer: (A)

36. കുമ്മായത്തിന്റെ ശാസ്ത്ര നാമം 
(A) കാത്സ്യം ഹൈപ്പോക്ലോറൈഡ് (B) കാത്സ്യം ഹൈഡ്രോക്സൈഡ് 
(C) കാൽസ്യം സൾഫേറ്റ്  (D) കാത്സ്യം ഹൈഡ്രൈഡ് 
Answer: (B)

37. സിലിക്കണിന്റെ ആറ്റോമിക നമ്പർ : 
(A) 16  (B) 18 
(C) 14  (D) 20 
Answer: (C)

38. പുളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് : 
(A) മാലിക് ആസിഡ്  (B) സ്റ്റിയറിക് ആസിഡ് 
(C) പ്രൂസിക് ആസിഡ് (D) ടാർടാറിക് ആസിഡ് 
Answer: (D)

39. ബിസ്മില്ലാഖാൻ ഏത് വാദ്യ ഉപകരണത്തിൽ പ്രസിദ്ധനാണ് ? 
(A) ഷെഹ്നായ് (B) പുല്ലാങ്കുഴൽ 
(C) തബല (D) സാരംഗി 
Answer: (A)

40. ആദ്യത്തെ തുള്ളൽ കൃതി : 
(A) കണ്യാർകളി (C) ദുര്യോധന വധം 
(B) കല്യാണ സൗഗന്ധികം(D) ഇതൊന്നുമല്ല 
Answer: (B)

41. ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി വനിത : 
(A) ഷൈനി വിൽസൺ  (B) മേഴ്സികുട്ടൻ 
(C) അഞ്ജുബോബി ജോർജ്  (D) P.T. ഉഷ 
Answer: (D)

42. ഒളിമ്പിക്സ് പതാകയുടെ നിറം : 
(A) മഞ്ഞ (B) വെള്ള 
(C) നീല  (D) തവിട്ട് 
Answer: (B)

43. ഹോക്കി ടീമിലെ കളിക്കാരുടെ എണ്ണം : 
(A) 14  (B) 12 
(C) 7  (D) 11 
Answer: (D)

44. ചാലക്കുടി പുഴ പതിക്കുന്ന കായൽ 
(A) കൊടുങ്ങല്ലൂർ കായൽ  (B) ഭാരതപ്പുഴ 
(C) കുറ്റ്യാടിപ്പുഴ  (D) കബനി നദി 
Answer: (A)

45. പറമ്പിക്കുളം വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല : 
(A) പാലക്കാട് (B) വയനാട് 
(C) ഇടുക്കി (D) തൃശ്ശൂർ 
Answer: (A)

46, ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണത്തിന് സഹായിച്ച രാജ്യം : 
(A) ഇംഗ്ലണ്ട് (B) റഷ്യ 
(C) കാനഡ (D) ജപ്പാൻ 
Answer: (C)

47. കേരളാ സ്റ്റേറ്റ് IT മിഷന്റെ ചെയർമാൻ : 
(A) ഗവർണ്ണർ (B) മുഖ്യമന്ത്രി 
(C) സ്പീക്കർ (D) വിദ്യാഭ്യാസ മന്ത്രി 
Answer: (B)

48. ഐച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗം : 
(A) തലാമസ് 
(B) സെറിബ്രം (C) മെഡുല്ല ഒബ്ലാംഗേറ്റ 
(D) സെറിബെല്ലം 
Answer: (B)

49. കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകളുള്ള ജില്ല : 
(A) കണ്ണൂർ (B) കൊല്ലം 
(C) ആലപ്പുഴ  (D) ഇടുക്കി 
Answer: (A)

50. ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന മൂലകം : 
(A) ഹൈഡ്രജൻ (B) മഗ്‌നീഷ്യം 
(C) സിലിക്കൺ (D) അലൂമിനിയം 
Answer: (X)

51. ക്ലോണിംഗിന്റെ പിതാവ് : 
(A) ഇയാൻ വിൽമുട്ട് (B) ഐസക് ന്യൂട്ടൻ 
(C) ഗലിലിയോ (D) ഇവയൊന്നുമല്ല 
Answer: (A)

52. പ്രസവിക്കുന്ന പാമ്പ് : 
(A) മൂർഖൻ  (B) ശംഖ് വരയൻ 
(C) ആനക്കോണ്ട് (D) അണലി 
Answer: (D)

53. നെഹ്റു സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത് എവിടെ ? 
(A) ഡൽഹി (B) ചെന്നൈ 
(C) ലക്നൗ  (D) ബംഗളുരു 
Answer: (X)

54, 'വരിക വരിക സഹജരേഎന്ന ഗാനം ഏതു സമരവുമായി ബന്ധപ്പെട്ടതാണ്
(A) ഉപ്പുസത്യാഗ്രഹം  (B) ഗുരുവായൂർ സത്യാഗ്രഹം 
(C) പയ്യന്നൂർ സത്യാഗ്രഹം (D) വൈക്കം സത്യാഗ്രഹം 
Answer: (C)

55. രാജീവ് ഗാന്ധിയുടെ സമാധിസ്ഥലം : 
(A) രാജ്ഘട്ട് (B) അഭയഘട്ട് 
(C) വീർഭൂമി  (D) കിസാൻഘട്ട് 
Answer: (C)

56. ദേശീയ സ്പോർട്ട്സ് ദിനം ആരുടെ ജന്മദിനമാണ് ? 
(A) കപിൽദേവ് 
(B) സച്ചിൻ തെണ്ടുൽക്കർ (C) ധ്യാൻ ചന്ദ് 
(D) ജിമ്മിജോർജ് 
Answer: (C)

57. ഡിസ്കവറി ഒഫ് ഇന്ത്യ ആരുടെ പുസ്തകമാണ് ? 
(A) മൗണ്ട് ബാറ്റൻ 
(B) അംബേദ്കർ (C) ഇന്ദിരാഗാന്ധി 
(D) നെഹ്റു  
Answer: (D)

58. സർവ്വകലാശാലയുടെ ചാൻസിലർ : 
(A) ഗവർണ്ണർ (B) മുഖ്യമന്ത്രി 
(C) സ്പീക്കർ (D) ഇതൊന്നുമല്ല. 
Answer: (A)

59. ധവളവിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ? 
(A) പാല് ഉത്പാദനം  (B) കാർഷിക ഉതാദനം 
(C) തുണി ഉതാദനം  (D) പഞ്ചസാര ഉതാദനം 
Answer: (A)

60. നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ : 
(A) വിറ്റാമിൻ A (B) വിറ്റാമിൻ C 
(C) വിറ്റാമിൻ B  (D) വിറ്റാമിൻ D 
Answer: (B)

('X'denotes deletion)

* ഈ ചോദ്യപേപ്പറിന്റെ Pdf ഡൗൺ ലോഡ് ചെയ്യാൻ ഇവിടെ ക്ലിക്കുക.

* ഇംഗ്ലീഷിലുള്ള ചോദ്യോത്തരങ്ങള്‍ക്ക് ഇവിടെ ക്ലിക്കുക