PSC PREVIOUS (SOLVED) QUESTIONS IN MALAYALAM 2017
Question Paper - 12
L.D Clerk - Various (Pathanamthitta, Palakkad)
Question Code: 084/2017 - M     
Date of Test : 05/08/2017 

1. സാമ്രാജ്യത്വത്തിന്റെ എറ്റവും പ്രകടമായ പ്രത്യേകത 
(A) ചൂഷണം, (B) വർണ്ണവിവേചനം (C) ദേശീയത (D) വികസനം 
Answer: (A)

2. മനുഷ്യൻ സസ്തനികളിലെ ഉയർന്ന വർഗ്ഗമായ --------- എന്ന ഗണത്തിൽ പെട്ടവയാണ്. 
(A) പ്രൈമേറ്റുകൾ (B) ആൾകുരങ്ങ് 
(C) ചിമ്പൻസി (D) ആസ്തലോപിക്കസ് 
Answer: (A)

3. ഇറ്റലിയുടെ ഏകീകരണത്തിനു ശ്രമിച്ച ചിന്തകൻ 
(A) ഗാരിബാൾഡി ( B) കൗണ്ട് കാവൂർ 
(C) മസീനി  (D) വിക്ടർ ഇമ്മാനുവൽ 
Answer: (C)

4. സുഡാനിലെ നീഗ്രോകളെ നമമൾ എന്തു വിളിക്കുന്നു
(A) ബുഷ്മെൻ  (B) സെൽറ്റുകൾ 
(C) കാപ്പിരി (D) കോക്കസായ്ഡ് 
Answer: (C)

5. ചൈനയിൽ പ്രവർത്തിച്ചു വന്നിരുന്ന വിവിധ വിപ്ലവ സംഘടനകളെ യോജിപ്പിച്ചുകൊണ്ട് സൺയാറ്റ്സൺ രൂപീകരിച്ച സംഘടന 
(A) കുമിന്താങ്ങ് പാർട്ടി  (B) ഡമോക്രാറ്റിക് പാർട്ടി 
(C) ചൈനീസ് വല്യൂഷണറി ലീഗ് (D) കമ്മ്യൂണിസ്റ്റ് ലീഗ് 
Answer: (X)

6. ജീവന്റെ ഉത്ഭവം എവിടെയാണ് ? . 
(A) കരയിൽ (B) സമുദ്രത്തിൽ 
(C) അന്തരീക്ഷത്തിൽ (D) ചന്ദ്രനിൽ 
Answer: (B)

7. 1889-ലെ രണ്ടാം ഇന്റർനാഷണൽ നടന്ന സ്ഥലം 
(A) ലണ്ടൻ (B) ന്യൂയോർക്ക് (C) പാരീസ്  (D) ഇറ്റലി 
Answer: (C)

8. അഖില സ്ലാവ് പ്രസ്ഥാനത്തിന്റെ വക്താവ് 
(A) ജർമ്മനി (B) ബ്രിട്ടൺ (C) റഷ്യ  (D) ഇറ്റലി 
Answer: (C)

9. ഒന്നാം ലോക മഹായുദ്ധകാലത്ത് അമേരിക്കൻ പ്രസിഡന്റ് 
(A) എബ്രഹാം ലിങ്കൺ  (B) ജോർജ് വാഷിംഗ്ടൺ 
(C) വുഡ്റോ വിൽസൺ (D) റൂസ്വെൽറ്റ് 
Answer: (C)

10. കാലിത്തീറ്റ, ജൈവ വളം എന്നിവയുടെ നിർമ്മാണത്തിനുപയോഗിക്കുന്ന കടൽ സസ്യങ്ങൾ ഏതാണ് 
(A) ആമ്പൽ  (B) ഹൈഡ്രില്ല 
(C) ആൽഗകൾ (D) വാലിസ്നേറിയ  
Answer: (C)

11. മനുഷ്യന്റെ ഏതു പ്രവർത്തനങ്ങളാണ് സാമുദ്ര പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയ്ക്ക് കോട്ടം ഉണ്ടാക്കുന്നത്
(A) മത്സ്യബന്ധനം  (B) നീന്തൽ 
(C) സമുദ്ര മലിനീകരണം (D) ഉപ്പളങ്ങൾ 
Answer: (C)

12. പസഫിക് സമുദ്രത്തിൽ ഏകദേശം എത്ര ദ്വീപുകൾ കാണപ്പെടുന്നു
(A) 2,000  (B) 20,000 (C) 10,000  (D) 30,000 
Answer: (X)

13. മധ്യ അറ്റ്ലാന്റിക്ക് പർവ്വത നിരയുടെ നീളം എത്രയാണ് 
(A) 11,000 km (B) 12,000 km (C) 14.000 km (D) 20,000 km
Answer: (X)

14. 1921 ൽ കിഴക്കൻ അയർലണ്ടിലെ 26 പ്രവിശ്യകൾ ഉൾപ്പെടുത്തി രൂപികരിച്ച സ്റ്റേറ്റ് 
(A) ഐറിഷ് ഫ്രീ സ്റ്റേറ്റ്  (B) ജർമ്മനി  
(C) യുണൈറ്റഡ് സ്റ്റേറ്റ്സ്  (D) ഇസ്താംബുൾ 
Answer: (A)

15. “സുനാമി" എന്ന ജാപ്പനീസ് പദത്തിന്റെ അർത്ഥം 
(A) സീസ്മിക് തരംഗങ്ങൾ  (B) അഗ്നിപർവ്വതം 
(C) തുറമുഖ തിരകൾ  (D) പ്രകാശ തരംഗങ്ങൾ 
Answer: (C)

16. ഫാസിസ്റ്റ് സ്വേച്ഛാധിപത്യത്തിന്റെ ജർമ്മനിയിലെ കിരാതരൂപം 
(A) കമ്മ്യുണിസം (B) നാസിസം 
(C) സോഷ്യലിസം  (D) ഇവയൊന്നുമല്ല 
Answer: (B)

17. നാസി പാർട്ടി എന്നത് താഴെ കൊടുത്തിട്ടുള്ള ഏതിന്റെ ചുരുക്കെഴുത്താണ്
(A) നാഷണൽ ഡെമോക്രാറ്റിക് പാർട്ടി
(B) നാഷണൽ ഡെമോക്രാറ്റിക് അലയൻസ് 
(C) നാഷണൽ സോഷ്യലിസ്റ്റ് ജർമ്മൻ വർക്കേഴ്സ് പാർട്ടി 
(D) ഇവയൊന്നുമല്ല. 
Answer: (C)

18. സമുദ്രത്തിന്റെ ഏതു ഭാഗത്താണ് വേലിയേറ്റം ഉണ്ടാകുന്നത് 
(A) ചന്ദ്രനെ അഭിമുഖീകരിക്കുന്ന ഭാഗത്തുനിന്നും ഏതാണ്ട് 90 കോണീയ അകലത്തിൽ 
(B) ചന്ദ്രനെയും, സൂര്യനെയും അഭിമുഖീകരിക്കുന്ന സമുദ്ര ഭാഗങ്ങൾ 
(C) സുര്യനെ അഭിമുഖീകരിക്കുന്ന സമുദ്ര ഭാഗം. 
(D) ചന്ദ്രനെ അഭിമുഖീകരിക്കുന്ന സമുദ്ര ഭാഗം 
Answer: (D)

19, തിരാതടവും തിരാശിഖിരവും തമ്മിലുള്ള ലംബദൂരം 
(A) തിരാദൈർഘ്യം  (B) ആവർത്തി (C) ഉന്നതി  (D) സമദൂരം 
Answer: (C)

20. 1398-ൽ തന്നെ നാം യുദ്ധം ആരംഭിക്കേണ്ടതായിരുന്നു. പക്ഷേ “ഭീരുക്കളെപ്പോലെ അവർ നമുക്ക് കീഴടങ്ങി, നമുക്ക് മ്യൂണിച്ചിൽ നഷ്ടമായത് ഒരു വ്യത്യസ്ത സന്ദർഭമാണ്.'' ഈ വാക്കുകൾ ആരുടേതാണ്
(A) മുസ്സോളിനി  (B) ഹിറ്റ്ലർ 
(C) ചേമ്പർലെയിൻ  (D) ക്രൂഷ്ചേവ് 
Answer: (X)

21. 1945-ൽ സോവിയറ്റ് സേന ഉപരോധിച്ച ജർമ്മൻ തലസ്ഥാനം ഏതാണ്
(A) ബെർലിൻ  (B) മോസ്കോ 
(C) ന്യൂയോർക്ക്  (D) പെട്രോഗ്രാഡ് 
Answer: (A)

22. ഐക്യരാഷ്ട്ര സംഘടനയുടെ ഭരണനിർവ്വഹണ ഘടകമാണ് 
(A) പൊതു സഭ   (B) രക്ഷാസമിതി 
(C) സെക്രട്ടേറിയറ്റ്  (D) അന്താരാഷ്ട്ര നീതിന്യായ കോടതി 
Answer: (C)

23. സ്വയം ഭരണം ഇല്ലാത്ത പ്രദേശങ്ങളുടെ ഭരണനിർവ്വഹണത്തിനുള്ള ഘടകമാണ് 
(A) ട്രസ്റ്റീഷിപ്പ് കൗൺസിൽ  (B) രക്ഷാ സമിതി 
(C) പൊതു സഭ  (D) സാമ്പത്തിക-സാമൂഹികം സമിതി 
Answer: (A)

24. വൻകരവിസാപനം എന്ന ആശയത്തിന് ശാസ്ത്രീയ പരിവേഷം നല്കിയത് ആരാണ്
(A) എഡ്വേർഡ് സൂയസ്  (B) പെല്ലിഗ്രിനി 
(C) ആൽഫ്രഡ് വെഗ്നർ  (D) ഫ്രാൻസിസ് ബേക്കൺ 
Answer: (C)

25. ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ദക്ഷിണാർദ്ധഗോളത്തിൽ സ്ഥിതി ചെയ്തിരുന്ന വൻകരയുടെ പേര് 
(A) പന്തലാസ  (B) ഗോണ്ട്വാനാലാന്റ് 
(C) ലോറഷ്യ  (D) പാൻജിയ 
Answer: (B)

26. പാൻജിയയെ വലയം ചെയ്തിരുന്ന പ്രാചീന സമുദ്രത്തെ അറിയപ്പെട്ടിരുന്നത് 
(A) പാറ്റഗോണിയ  (B) പസഫിക് 
(C) പന്തലാസ  (D) ട്രയാസിക് 
Answer: (C)

27. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം രൂപംകൊണ്ട സോഷ്യലിസ്റ്റ് രാജ്യങ്ങളിൽ പെടാത്തത് ഏത്
(A) യൂഗോസ്ലാവ്യ  (B) മംഗോളിയ 
(C) ഹംഗറി  (D) ബൾഗേറിയ 
Answer: (B)

28. ഏതു സമ്മേളനത്തിന്റെ തീരുമാനമനുസരിച്ചാണ് ജർമ്മനി വിഭജിക്കപ്പെട്ടത്
(A) യാട്ടാ സമ്മേളനം   (B) മോസ്കോ സമ്മേളനം 
(C) സാൻഫ്രാൻസിസ്കോ സമ്മേളനം (D) പോട്സ്ഡാ൦ സമ്മേളനം 
Answer: (A)

29. ചൈനയിലെ ആഭ്യന്തര യുദ്ധത്തിൽ പങ്കെടുത്ത സന്നദ്ധ സംഘം ഏത്
(A) ചെങ്കുപ്പായക്കാർ (B) ബ്രൗൺ ഷർട്സ് 
(C) ജനകീയ വിമോചന സേന (D) ഇതൊന്നുമല്ല 
Answer: (C)

30. ചൈന ജനകീയ റിപ്പബ്ലിക്കായ വർഷം 
(A) 1911  (B) 1916   (C) 1946   (D) 1949 
Answer: (D)

31. ഊതി വീർപ്പിച്ച ഒരു ബലൂൺ അല്പസമയം വെയിലത്തുവെച്ചാൽ അത് വികസിക്കുകയും പൊട്ടുകയും ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട വാതക നിയമം ഏത് 
(A) ചാൾസ് നിയമം  (B) അവഗാഡ്രോ നിയമം  
(C) ജൂൾ നിയമം  (D) ബോയിൽ നിയമം 
Answer: (A)

32. ഒരു ലെൻസിന്റെ പവർ 2D എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ലെൻസിനെ സംബന്ധിച്ച് ശരിയായ പ്രസ്താവന കണ്ടെത്തുക. 
(A) 50 സെ.മീ. ഫോക്കസ് ദൂരമുള്ള കോൺകേവ് ലെൻസ് 
(B) 200 സെ.മി, ഫോക്കസ് ദൂരമുള്ള കോൺകവ് ഒലീസ് 
(C) 50 സെ.മി. ഫോക്കസ് ദൂരമുള്ള കോൺവെക്സ് ലൈൻസ് 
(D) 200 സെ.മീ, ഫോക്കസ് ദൂരമുള്ള കോൺവെക്സ് ലെൻസ് 
Answer: (C)

33. നീളം അളക്കുന്നതിന് ഉപയോഗിക്കുന്ന യൂണിറ്റുകളാണ് താഴെ തന്നിരിക്കുന്നത്. ഇവയിൽ ഏറ്റവും വലിയ യൂണിറ്റ് ഏത്
(A) നാനോ മീറ്റർ  (B) പർസക് 
(C) പ്രകാശ വർഷം  (D) അസ്ട്രോണമിക്കൽ യൂണിറ്റ് 
Answer: (B)

34. "ബ്രൗൺ എനർജീ" എന്ന വിഭാഗത്തിൽ വരുന്ന ഊർജ്ജസ്രോതസ്സാണ് 
(A) സൗരോർജ്ജം (B) ആണവ നിലയം (C) ബയോമാസ്  (D) കാറ്റാടി 
Answer: (B)

35. വൈദ്യുത കാന്തങ്ങളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നത് 
(A) അൽനിക്കോ  (B) ഉരുക്ക് (C) വാർപ്പിരുമ്പ്  (D) പച്ചിരുമ്പ് 
Answer: (D)

36. താഴെ കൊടുത്തിരിക്കുന്ന പദാർഥങ്ങളിൽ ഒരേ എണ്ണം തന്മാത്രകളുള്ളവ ഏതെല്ലാം
I. 36 ഗ്രാം ജലം  II. 32 ഗ്രാം ഓക്സിജൻ  
III. 34 ഗ്രാം അമോണിയ IV. 45 ഗ്രാം ഗ്ലുക്കോസ് 
(A) I ഉം II ഉം          (B) II ഉം III ഉം 
(C) III ഉം IV  ഉം     (D) I ഉം III ഉം 
Answer: (D)

37. താഴെ കൊടുത്തിട്ടുള്ളവയിൽ ജലകാഠിന്യത്തിന് കാരണമാകുന്ന രാസവസ്തു ഏതാണ്
(A) സോഡിയം ക്ലോറൈഡ് (B) സോഡിയം കാർബണേറ്റ് 
(C) കാൽസ്യം ക്ലോറൈഡ് (D) കാൽസ്യം കാർബണേറ്റ് 
Answer: (C)

38.
³⁵R₁₇ എന്നത് ഒരു മൂലകത്തെ സൂചിപ്പിക്കുന്നു. ഇതിന്റെ ആറ്റത്തിലുള്ള ന്യൂട്രോണുകളുടെ എണ്ണം എത്ര
(A) 18 (B) 52 (C) 17 (D) 35 
Answer: (A)

39. വ്യാവസായികമായി സൾഫ്യൂരിക് ആസിഡ് നിർമ്മിക്കുമ്പോൾ ഉപയോഗിക്കുന്ന ഉൽപ്രേരകം ഏത് 
(A) വനേഡിയം പെന്റോക്സൈഡ് (B) ഇരുമ്പ് 
(C) ഫോസ്ഫോറിക് ആസിഡ്  (D) പ്ലാറ്റിനം 
Answer: (A)

40. ആധുനിക ആവർത്തന പട്ടികയിൽ S ബ്ലോക്ക് മൂലകങ്ങളേയും P ബ്ലോക്ക് മൂലകങ്ങളേയും  പൊതുവായി _____ എന്നു പറയുന്നു. 
(A) സംക്രമണ മൂലകങ്ങൾ (B) അന്തസ്സംക്രമണ മൂലകങ്ങൾ 
(C) ഉൽകൃഷ്ട വാതകങ്ങൾ  (D) പ്രാതിനിധ്യ മൂലകങ്ങൾ 
Answer: (D)

41. സീറോഫ്താൽമിയ ഏത് വിറ്റാമിന്റെ അപര്യാപ്തത കൊണ്ട് ഉണ്ടാകുന്ന രോഗമാണ്
(A) വിറ്റാമിൻ K  (B) വിറ്റാമിൻ
(C) വിറ്റാമിൻ A  (D) വിറ്റാമിൻ D 
Answer: (C)

42. ശരീരത്തിലെ ഏത് അവയവത്തെയാണ് എക്സിമ ബാധിക്കുന്നത്
(A) കണ്ണ്  (B) ത്വക്ക്  (C) കരൾ (D) തൊണ്ട 
Answer: (B)

43. ഒരു സസ്യ ഹോർമോൺ ആണ് --------------
(A) ഇൻസുലിൻ  (C) തൈറോക്സിൻ 
(B) അഡ്രിനാലിൻ (D) ഗിബ്ബറിലിൻ 
Answer: (D)

44. ഏതു വിളയുടെ അത്യുല്പാദനശേഷിയുള്ള ഇനമാണ് പന്നിയൂർ-
(A) കുരുമുളക് (B) നെല്ല്  (C) കരിമ്പ്  (D) ഗോതമ്പ്
 Answer: (A)

45. കവുങ്ങിനെ ബാധിക്കുന്ന മഹാളി രോഗത്തിന്റെ രോഗകാരി ഏത്
(A) വൈറസ്  (B) ഫംഗസ് (C) ബാക്ടീരിയ (D) എഫിഡ് 
Answer: (B)

46. തലച്ചോറിനെയും സുഷമയെയും ആവരണം ചെയ്ത് കാണുന്ന സ്തരം 
(A) മയലിൻ ഷീത്ത്  (B) പ്ലൂറാ സ്തരം 
(C) മെനിഞ്ചസ്  (D) പെരികാർഡിയം 
Answer: (C)

47. അസ്ഥികളിലെ പ്രധാന ഘടകവസ്തുവായ രാസപദാർത്ഥം
(A) സോഡിയം ഫോസ്ഫേറ്റ് (B) കാൽസ്യം ഫോസ്ഫേറ്റ് 
(C) അമോണിയം ഫോസ്ഫേറ്റ് (D) മഗ്നീഷ്യം ഫോസ്ഫേറ്റ് 
Answer: (B)

48. മാനിഹോട്ട് യൂട്ടിലിസിമ എന്നത് ഏതിന്റെ ശാസ്ത്രീയ നാമം ആണ് 
(A) മരച്ചീനി  (B) നെല്ല് (C) ഗോതമ്പ്  (D) ഉള്ളി 
Answer: (A)

49. ലോകാരോഗ്യദിനമായി ആചരിക്കുന്നത് എന്നാണ്
(A) ജൂൺ 7 (B) ജനുവരി 7 (C) മാർച്ച് 7  (D) ഏപ്രിൽ
Answer: (D)

50. ആദ്യത്തെ വാക്സിൻ കണ്ടുപിടിച്ചത് ആര്
(A) എഡ്വർഡ് ജന്നർ  (B) ലൂയി പാസ്ചർ 
(C) ലാൻസ്റ്റെയിനർ   (D) ഹാർവെ 
Answer: (A)
X' denotes deletion