PSC PREVIOUS (SOLVED) QUESTIONS IN MALAYALAM 2017 
Question Paper - 09
L D CLERK- VARIOUS- ERNAKULAM- KANNUR
Question Code: 078/2017 - M     
Date of Test : 15/07/2017 

1. കേരള സംസ്ഥാനം രൂപീകൃതമായപ്പോൾ കർണ്ണാടക ജില്ലയുടെ ഭാഗമായിരുന്ന ഏത് താലൂക്കാണ് കൂട്ടിച്ചേർത്തത്
(A) തോവാള (B) അഗസ്തീശ്വരം 
(C) ഹോസ് ദുർഗ് (D) വിളവൻകോട് 
Answer: (C)

2. ഇന്ത്യയിലെ ആദ്യത്തെ ഇന്റർനെറ്റ് പത്രം ഏതാണ്
(A) ദ കോണിക്കൾ  (B) ഇന്ത്യന്‍ എക്സ്പ്രസ്സ്‌
(C) ദ ഹിന്ദു  (D) ഫിനാൻഷ്യൽ എക്സ്പ്രസ്സ് 
Answer: (D)

3. ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന ദ്വീപ സമൂഹമാണ് 
(A) ലക്ഷദ്വീപ്  (B) ആൻഡമാൻ നിക്കോബാർ 
(C) ഇന്തോനേഷ്യ  (D) ശ്രീലങ്ക 
Answer: (B)

4. ഗാർഹിക പീഡനത്തിൽ നിന്നും സ്ത്രീകൾക്ക് സംരക്ഷണം നൽകുന്ന നിയമം നിലവിൽ വന്ന വർഷം : 
(A) 2014  (B) 2005 (C) 2006  (D) 2010 
Answer: (B)

5. ഇന്ത്യയിൽ വിവരാവകാശ നിയമം ബാധകമല്ലാത്ത സംസ്ഥാനം : 
(A) പഞ്ചാബ് (B) തെലുങ്കാന
(C) ജമ്മു-കാശ്മീർ  (D) ഗുജറാത്ത് 
Answer: (C)

6. താഴെ കൊടുത്തിരിക്കുന്നവരിൽ വൈക്കം സത്യാഗ്രഹത്തിലെ ആദ്യ ദിവസത്തെ സത്യാഗ്രഹികളിൽ പെടാത്തത് ആര്
(A) കുഞ്ഞപ്പി  (B) ബാഹുലേയൻ 
(C) ഗോവിന്ദപ്പണിക്കർ  (D) കെ.പി. കേശവമേനോൻ 
Answer: (D)

7. ഖേത്രി ചെമ്പ് ഖനി സ്ഥിതിചെയ്യുന്ന സംസ്ഥാനം : 
(A) ആന്ധ്രാപ്രദേശ് (B) ജാർഖണ്ഡ്
(C) ബീഹാർ  (D) രാജസ്ഥാൻ 
Answer: (D)

8. 68-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനം : 
(A) ഗുജറാത്ത്  (B) കേരളം 
(C) ഉത്തർപ്രദേശ്  (D) തമിഴ്നാട് 
Answer: (A)

9. 2015-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ കെ.ആർ. മീരയുടെ നോവൽ : 
(A) ആരാച്ചാർ  (B) മനുഷ്യനൊരാമുഖം 
(C) തലമുറകൾ  (D) ഒറോത 
Answer: (A)

10. ശിവജിയെ ഭരണത്തിൽ സഹായിച്ചിരുന്ന അഷ്ടപ്രധാൻ എന്ന സമിതിയിലെ പ്രധാനമന്ത്രി അറിയപ്പെട്ടിരുന്നത് : 
(A) പേഷ്വ  (B) സുമന്ത്  (C) അമാത്യൻ  (D) സചിവൻ 
Answer: (A)

11. "ഗ്രാമീണ ചെണ്ടക്കാരൻ' എന്ന ചിത്രം ആരുടേതാണ്
(A) അമൃതാ ഷെർഗിൽ  (B) അബനീന്ദ്രനാഥ ടാഗോർ  
(C) നന്ദലാൽ ബോസ്  (D) രാജാ രവിവർമ്മ 
Answer: (C)

12. ഹിതകാരിണി സമാജം സ്ഥാപിച്ചത് ആര്
(A) ആനി ബസന്റ് (B) വിരേശലിംഗം 
(C) സ്വാമി ദയാനന്ദ  (D) ജ്യോതി ബാ ഫൂലെ 
Answer: (B)

13. രക്തത്തിലും വർണ്ണത്തിലും ഇന്ത്യാക്കാരനും അഭിരുചിയിലും അഭിപ്രായത്തിലും ധാർമ്മികതയിലും ബുദ്ധിയിലും ഇംഗ്ലീഷുകാരുമായ ഒരു വർഗ്ഗത്തെ സൃഷ്ടിക്കുകയാണ് നമ്മുടെ ലക്ഷ്യം. ആരുടേതാണ് ഈ വാക്കുകൾ
(A) കഴ്സൺ പ്രഭു  (B) വാറൻ ഹേസ്റ്റിങ്ങ്സ് 
(C) വില്യം ബെന്റിക് പ്രഭു  (D) മെക്കാളെ പ്രഭു 
Answer: (D)

14. ഇന്ത്യയും പാക്കിസ്ഥാനും "താഷ്കെന്റ് കരാർ ഒപ്പിട്ട വർഷം : 
(A) 1972 (B) 1948 (C) 1969  (D) 1966 
Answer: (D)

15. ആങ് സാൻ സൂകി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാർട്ടി 
(A) നാഷണൽ ലീഗ് ഫോർ ഡെമോക്രസി (B) ഡെമോക്രാറ്റിക് റിപ്പബ്ലിക് 
(C) റിപ്പബ്ലിക് ഓഫ് മ്യാൻമർ  (D) നാഷണൽ ലീഗ് 
Answer: (A)

16. ഐക്യരാഷ്ട്ര സഭ പൊതുസഭയുടെ നിയമസമിതിയുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട രാജ്യം : 
(A) ചൈന (B) ഇറ്റലി  (D) ജപ്പാൻ (C) ഇസ്രായേൽ 
Answer: (C)

17. സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി 
(A) കക്കാട്  (B) മണിയാർ 
(C) കുറ്റ്യാടി  (D) ഇടുക്കി 
Answer: (B)

18. വളരെ പ്രധാനപ്പെട്ട പൊതുപ്രശ്നങ്ങളിൽ ജനങ്ങളുടെ തീരുമാനം അറിയിക്കുവാനുള്ള സംവിധാനം : 
(A) ഹിത പരിശോധന  (B) ജനഹിത പരിശോധന 
(C) അഭിക്രമം  (D) തിരിച്ചു വിളിക്കൽ 
Answer: (B)

19. പഞ്ചവത്സര പദ്ധതികൾക്ക് അനുമതി നൽകുന്നത് : 
(A) പാർലമെന്റ്  (B) പ്ലാനിങ്ങ് കമ്മീഷൻ 
(C) പ്രസിഡന്റ്  (D) നാഷണൽ ഡവലപ്പ്മെന്റ് കൗൺസിൽ 
Answer: (D)

20. ഇൻഷുറൻസ് മേഖലയിലെ സ്വകാര്യവത്ക്കരണവുമായി ബന്ധപ്പെട്ട കമ്മിറ്റി : 
(A) ലക്കഡാവാല കമ്മിറ്റി  (B) കുമരപ്പ കമ്മിറ്റി 
(C) മൽഹോത്ര കമ്മിറ്റി  (D) രാജാ ചെല്ലയ്യ കമ്മിറ്റി 
Answer: (C)

21. തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ ----------------- നിക്ഷേപങ്ങൾ കണ്ടുവരുന്നു. 
(A) ലിഗ്നൈറ്റ് (B) ബോക്സൈറ്റ് 
(C) ചുണ്ണാമ്പ് കല്ല്  (D) സ്പടിക മണൽ 
Answer: (A)

22. നേപ്പാളും ഇന്ത്യയും ചേർന്നുള്ള സംയുക്ത സംരംഭമാണ് : 
(A) തുംഗഭദ്രാ വിവിധോദ്ദേശ പദ്ധതി (B) കോസി പദ്ധതി 
(C) ദാമോദർ നദീതട പദ്ധതി  (D) ഇന്ദിരാഗാന്ധി പദ്ധതി 
Answer: (B)

23. പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടത്തിയ ഇന്ത്യയിലെ ആദ്യത്തെ പ്രദേശം : 
(A) മണിപ്പൂർ (B) ഹൈദരാബാദ്
(C) കാശ്മീർ  (D) ജുനഗഡ് 
Answer: (A)

24. ഇന്ത്യയിലെ ചില പ്രമുഖ വ്യവസായികൾ ചേർന്ന് തയ്യാറാക്കിയ പദ്ധതിയാണ് 
(A) ബിർളാ പദ്ധതി  (B) ജനകീയ പദ്ധതി 
(C) ഗാന്ധിയൻ പദ്ധതി  (D) ബോംബെ പദ്ധതി 
Answer: (D)

25. കേരളത്തിന്റെ ജനസാന്ദ്രത എത്രയാണ്
(A) 382 (C) 819 (B) 860  (D) 840  
Answer: (B)

26. IFC കോഡിന് എത്ര ഡിജിറ്റുകളുണ്ട്
(A) 10 (C) 11  (B) 12 (D) 9 
Answer: (X)

27. കേരള നിയമസഭയിലെ ഇപ്പോഴത്തെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി : 
(A) ജോൺ ഫെർണാണ്ടസ് (B) സൈമൺ ബ്രിട്ടോ  
(C) മാത്യു ടി. തോമസ്  (D) തോമസ് ഐസക് 
Answer: (A)

28. മട്ടാഞ്ചേരിയിൽ ജൂതപ്പള്ളി പണികഴിപ്പിച്ച വർഷം : 
(A) 1658 (C) 1568  (B) 1745 (D) 1468 
Answer: (C)

29. ലോകസഭയിൽ പട്ടിക ജാതി പട്ടിക വർഗ്ഗ ജനവിഭാഗങ്ങൾക്കായി സീറ്റുകൾ സംവരണം ചെയ്തിരിക്കുന്നതുമായി ബന്ധപ്പെട്ട അനുച്ഛേദം : 
(A) 243 (B) 330  (C) 332  (D) 46 
Answer: (B)

30. ഇപ്പോഴത്തെ ദേശീയ മനുഷ്യാവകാശ ചെയർപേഴ്സൺ ആര്
(A) എസ്. ആനന്ദ്  (B) കെ.ജി. ബാലകൃഷ്ണൻ 
(C) രാജേന്ദ്ര ബാബു  (D) എച്ച്.എൽ. ദത്ത്
Answer: (D)

31. ഇന്ത്യ ആദ്യമായി ബഹിരാകാശത്ത് സ്ഥാപിച്ച വാനനിരീക്ഷണ കേന്ദ്രം ഏത്
(A) ആസ്ട്രോസാറ്റ്  (B) എഡ്യൂസാറ്റ്  
(C) കോസ്കോസാറ്റ്  (D) ജിസാറ്റ് - 15 
Answer: (A)

32. ഒരു കുളത്തിന്റെ അടിത്തട്ടിൽ നിന്നും ഉയർന്നു വരുന്ന ഒരു വാതക കുമിളയുടെ വലുപ്പം ക്രമേണ കൂടി വരുന്നു. ഇതുമായി ബന്ധപ്പെട്ട വാതക നിയമം : 
(A) ചാൾസ് നിയമം (B) ജൂൾ നിയമം 
(C) അവഗാഡ്രോ നിയമം  (D) ബോയിൽ നിയമം 
Answer: (D)

33. ആകാശത്തിന്റെ നിലനിറത്തിന് കാരണമായ പ്രകാശ പ്രതിഭാസം ഏത്
(A) അപവർത്തനം (B) പ്രതിഫലനം 
(C) വിസരണം (D) പൂർണ്ണാന്തര പ്രതിഫലനം 
Answer: (C)

34. 300 K താപനിലയിൽ സ്ഥിതിചെയ്യുന്ന 1 kg ജലത്തിനും 1 kg വെളിച്ചെണ്ണക്കും 4200 J താപോർജ്ജം നൽകി. ഇവയുടെ പുതിയ താപനില എത്രയായിരിക്കും
(A) ജലം 301 K, വെളിച്ചെണ്ണ 301 K 
(B) ജലം 302 K, വെളിച്ചെണ്ണ 302 K 
(C) ജലം 301 K, വെളിച്ചെണ്ണ 302 K 
(D) ജലം 302 K, വെളിച്ചെണ്ണ 301 K 
Answer: (C)

35. വായു, ഇരുമ്പ്, ജലം എന്നീ മാദ്ധ്യമങ്ങളെ ശബ്ദത്തിന്റെ പ്രവേഗം കൂടി വരുന്ന ക്രമത്തിൽ എഴുതുക : 
(A) വായു, ജലം, ഇരുമ്പ്  (B) വായു, ഇരുമ്പ്, ജലം 
(C) ജലം, വായു, ഇരുമ്പ്  (D) ഇരുമ്പ്, വായു, ജലം 
Answer: (A)

36. താഴെ കൊടുത്തിരിക്കുന്ന മൂലകങ്ങളിൽ ഐസോടോപ്പുകൾ ഏതെല്ലാം? (മൂലകങ്ങളുടെ പ്രതീകങ്ങൾ യഥാർത്ഥമല്ല) : 
¹⁶W, ¹²X, ¹⁴Y, ¹⁴Z
(A) ¹⁶W, ¹²X     (B) ¹⁶W, ¹⁴Y
(C) ¹⁴Y, ¹⁴Z      (D) ¹²X, ¹⁴Z
Answer: (D)

37. മൂന്ന് ഗ്ലൂക്കോസ് [C
H₁₂O) തന്മാത്രകളിൽ ആകെ എത്ര ആറ്റങ്ങൾ ഉണ്ടായിരിക്കും
(A) 72  (B) 135 (C) 27 (D) 540 
Answer: (A)

38. മീഥേയ്ൻ എന്ന വാതകത്തിന് യോജിക്കാത്ത പ്രസ്താവന ഏത്
(A) ബയോഗ്യാസിലെ മുഖ്യഘടകം 
(B) പാചക വാതകത്തിലെ പ്രധാന ഘടകം 
(C) മാർഷ് ഗ്യാസ് എന്നറിയപ്പെടുന്ന വാതകം 
(D) പ്രകൃതി വാതകത്തിലെ പ്രധാന ഘടകം 
Answer: (B)

39. ഒരാറ്റത്തിന്റെ N ഷെല്ലിൽ ഉൾക്കൊള്ളാൻ കഴിയുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം എത്ര
(A) 8 (B) 16 (C) 32  (D) 24 
Answer: (C)

40. വ്യവസായികമായി അമോണിയ നിർമ്മിക്കുന്ന രീതിക്ക് പറയുന്ന പേരെന്ത്
(A) സമ്പർക്ക പ്രക്രിയ  (B) ഹേബർ പ്രക്രിയ 
(C) ഹാൾ ഹെറൗൾട്ട് പ്രക്രിയ  (D) ബേയർ പ്രകിയ 
Answer: (B)

41. മനുഷ്യന്റെ അക്ഷാസ്ഥികൂടത്തിലെ അസ്ഥികളുടെ ആകെ എണ്ണം : 
(A) 70 (B) 206 (C) 100  (D) 80 
Answer: (D)

42. വനങ്ങൾ ഇല്ലാത്ത കേരളത്തിലെ ജില്ല ഏത്
(A) കോട്ടയം  (B) ആലപ്പുഴ (C) മലപ്പുറം (D) എറണാകുളം 
Answer: (B)

43. സ്വയം പ്രതിരോധ വൈകല്യത്തിനുദാഹരണമാണ് : 
(A) വാതപ്പനി (B) ആസ്തമ (C) അലർജി (D) ടെറ്റനി 
Answer: (A)

44. കേരളത്തിൽ നെല്ലു ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത് എവിടെയാണ്
(A) കോട്ടയം  (B) പന്നിയൂർ 
(C) പട്ടാമ്പി   (D) കാസർഗോഡ് 
Answer: (C)

45. ഗോയിറ്റർ എന്ന രോഗം ഏതു ഗ്രന്ഥിയെയാണ് ബാധിക്കുന്നത്
(A) പിയൂഷ ഗ്രന്ഥി  (B) തൈറോയ്ഡ് ഗ്രന്ഥി 
(C) തൈമസ് ഗ്രന്ഥി  (D) ആഗ്നേയ ഗ്രന്ഥി 
Answer: (B)

46. കേരള ഗവണ്മെന്റ് മാരക രോഗങ്ങളുടെ ചികിത്സയ്ക്കായി നടപ്പാക്കി വരുന്ന പദ്ധതിയുടെ പേരെന്ത്
(A) അക്ഷയ  (B) ആരോഗ്യ കിരൺ (C) സുഹൃദം  (D) കാരുണ്യ 
Answer: (D)

47. വനനശീകരണം, വ്യവസായവത്ക്കരണം എന്നിവ മൂലം കാർബഡൈയോക്സൈഡിന്റെ അളവ് കൂടുന്നതുമൂലം ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്നം ഏത്
(A) ആഗോളതാപനം (B) കാലാവസ്ഥ വ്യതിയാനം 
(C) ജലദൗർല്ലഭ്യം  (D) കൃഷിനാശം 
Answer: (A)

48. ഓങ്കോളജി ഏതു രോഗവുമായി ബന്ധപ്പെട്ട ചികിത്സയാണ്
(A) പിള്ളവാതം (B) ക്ഷയം (C) ക്യാൻസർ  (D) ടെറ്റനസ് 
Answer: (C)

49. വിറ്റാമിൻ D യുടെ അഭാവം മൂലം ഉണ്ടാകുന്ന അപര്യാപ്തത രോഗം ഏത്
(A) സിറോഫ്താൽമിയ (B) മരാസ്മസ് 
(C) കണ  (D) ക്വാഷിയോർക്കർ 
Answer: (C)

50. മലമ്പനിക്ക് കാരണമായ രോഗകാരി ഏത്
(A) പ്ലാസ്റ്റോഡിയം  (C) ഫംഗസ് 
(B) വൈറസ് (D) ബാക്ടീരിയ 
Answer: (A)
X' denotes deletion