PSC PREVIOUS (SOLVED) QUESTIONS IN MALAYALAM 2017
Question Paper - 11
LDCLERK -VARIOUS-BY TRANSFER 
Question Code: 090/2017 - M     
Date of Test : 19/08/2017 

1. നാട്ടുരാജ്യങ്ങളായി തിരുവിതാംകൂർ, കൊച്ചി എന്നിവ ലയിച്ച് തിരുക്കൊച്ചി സംസ്ഥാനം രൂപം കൊണ്ട വർഷം 
(A) 1948  (B) 1949  (C) 1939  (D) 1036 
Answer: (B)

2. കേരളത്തിലെ ഏറ്റവും നിളം കൂടിയ നദി 
(A) പെരിയാർ (B) ഭാരതപ്പുഴ 
(C) പമ്പ  (D) അച്ചൻകോവിൽ 
Answer: (A)

3. മലയാളത്തിലെ ആദ്യത്തെ ദിനപ്പത്രം 
(A) സ്വദേശാഭിമാനി (B) രാജ്യസമാചാരം 
(C) പശ്ചിമോദയം  (D) ദീപിക 
Answer: (B)

4. കേരളത്തിൽ തോറിയം അടങ്ങുന്ന മണൽ കിട്ടുന്ന സ്ഥലം ഏതാണ് 
(A) നീണ്ടകര  (B) ആലപ്പുഴ  (C) കഴക്കൂട്ടം (D) ചവറ 
Answer: (X)

5. "സൗന്ദര്യ ലഹരി" എന്ന കൃതിയുടെ കർത്താവ്
(A) ചട്ടമ്പിസ്വാമികൾ (B) വൈകുണ്ഠ സ്വാമികൾ 
(C) ശങ്കരാചാര്യര്‍   (D) സ്വാമി വിവേകാനന്ദൻ 
Answer: (C)

6. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ അണക്കെട്ടായ ഭക്രാനംഗൽ പദ്ധതി ഏത് നദിയിലാണ് നിർമിച്ചിരിക്കുന്നത് 
(A) ത്ധലം (B) ചിനാബ് (C) ബിയാസ്  (D) സത്ലജ് 
Answer: (D)

17. ലോക രാജ്യങ്ങളുടെ ഇടയിൽ ഏത് ലോഹത്തിന്റെ ഉല്പാദനത്തിനാണ് ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം
(A) അഭ്രം  (B) മാംഗനീസ് (C) ബോക്സൈറ്റ് (D) ഇല്‍മനൈറ്റ് 
 Answer: (A)

8. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം
(A) ഡൽഹി (B) ബാംഗ്ലൂർ (C) കൊൽക്കത്ത (D) മുംബൈ 
Answer: (D)

9. ഇന്ത്യയുടെ ആദ്യത്തെ കൃത്രിമ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ച വർഷം
(A) 1975  (B) 1969 (C) 1045  (D) 1972 
Answer: (A)

10. ഏഷ്യയിലെ ആദ്യത്തെ ആണവ വൈദ്യുതി ഉത്പാദന കേന്ദ്രം ഏതാണ് 
(A) മുംബൈ (B) തുമ്പ (C) ട്രോംബെ  (D) വിഴിഞ്ഞം 
Answer: (C)

11. ഇന്ത്യയിലെ ആദ്യത്തെ തീവണ്ടിപ്പാത ഏതാണ്
(A) ബോംബ - പൂനെ  (B) ബോംബ -കുർള 
(C) ബോംബെ-ഗാന്ധിനഗർ (D) ബോംബെ-താനെ 
Answer: (D)

12. നാഗലാന്റിന്റെ തലസ്ഥാനം ഏതാണ്
(A) ഇംഫാൽ (C) കൊഹിമ 
(H) അഗർത്തല (D) ദിസ്പൂർ 
Answer: (C)

13. ബ്രിട്ടീഷ് ഇന്ത്യയിൽ ഹണ്ടർ വിദ്യാഭ്യാസ കമ്മീഷനെ നിയമിച്ചത് ആര്
(A) ലിട്ടൺ പ്രഭു  (B) വില്യം ബെന്റിക് പ്രഭു 
(C) റിപ്പൺ പ്രഭു (D) വെല്ലസ്ലി പ്രഭു 
Answer: (C)

14. "പോവർട്ടി ആൻ അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ' എന്ന ഗ്രന്ഥത്തിന്റെ കർത്താവാര്
(A) രമേശ് ചന്ദ്രദത്ത് (B) ദാദാഭായ് നവറോജി 
(C) W.C ബാനർജി  (D) ഡോ. രാജേന്ദ്ര പ്രസാദ് 
Answer: (B)

15. 1526 - ലെ പാനിപ്പത്ത് യുദ്ധത്തിൽ ബാബർ പരാജയപ്പെടുത്തിയ ഡൽഹി ഭരണാധികാരി ആര്
(A) പൃഥിരാജ് ചൗഹാൻ  (B) ഇബ്രാഹിം ലോദി 
(C) സിക്കന്ദർ ലോദി  (D) ബഹദൂർഷാ രണ്ടാമൻ 
Answer: (B)

16. ഇന്ത്യയിലെ ആദ്യത്തെ ജല മ്യൂസിയം ഏതാണ്
(A) പള്ളിവാസൽ  (B) പറമ്പിക്കുളം 
(C) പെരിങ്ങളം  (D) തൂത്തുക്കുടി 
Answer: (C)

17. ഗ്രാമീണ വികസനവും വികേന്ദ്രീകൃതാസൂത്രണവും ഏത് പഞ്ചവത്സര പദ്ധതികളുടെ  ലക്ഷ്യമായിരുന്നു
(A) ഒമ്പതാം പഞ്ചവത്സര പദ്ധതി (B) എട്ടാം പഞ്ചവത്സര പദ്ധതി 
(C) അഞ്ചാം പഞ്ചവത്സര പദ്ധതി D) പത്താം പഞ്ചവത്സര പദ്ധതി 
Answer: (A)

18. കേന്ദ്ര ആസൂത്രണ കമ്മീഷന്റെ പ്രവർത്തനം അവസാനിച്ചതിനുശേഷം പകരം വന്ന സംവിധാനത്തിന്റെ പേരെന്ത് ? .
(A) പഞ്ചായത്തീ രാജ്  (B) ബോംബെ പദ്ധതി 
(C) നീതി ആയോഗ്  (D) ജനകീയ പദ്ധതി 
Answer: (C)

19. യാണിയൻ ലിസ്റ്റിന്റെ അധികാര പരിധിയിൽപ്പെടുന്നത് താഴെ പറയുന്നവയിൽ ഏതാണ്
(A) വാർത്താവിനിമയം  (B) ക്രമസമാധാനം  
(C) വിദ്യുച്ഛക്തി            (D) ജനസംഖ്യാ നിയന്ത്രണം 
Answer: (A)

20. എത്രാമാത്തെ ഭേദഗതിയിലൂടെയാണ് മൗലിക കടമകൾ ഇന്ത്യൻ ഭരണഘടനയിൽ കൂട്ടിച്ചേർക്കപ്പെട്ടത്
(A) 39 (B) 36 (C) 42 (D) 43 
Answer: (C)

21. അഴിമതി തടയുന്നതിന് "സെൻട്രൽ വിജിലൻസ് കമ്മീഷൻ' എന്ന സ്ഥാപനം രൂപം കൊണ്ട വർഷം 
(A) 1972  (B) 1964 (C) 1962 (D) 1974 
Answer: (B)

22. ഇന്ത്യയിൽ സ്ത്രീകൾക്ക് വോട്ടവകാശം ലഭിച്ച വർഷം
(A) 1947 (B) 1952 (C) 1938  (D) 1926 
Answer: (A)

23. വിവരാവകാശ നിയമം പാസ്സായ വർഷം
(A) 2002 (B) 2014 (C) 2008 (D) 2015 
Answer: (D)

24. സാർവ്വദേശീയ മനുഷ്യാവകാശ ദിനം 
(A) നവംബർ 10 (B) ഡിസംബർ 10
(C) നവംബർ 11  (D) ഡിസംബർ 11 
Answer: (B)

25. പട്ടികജാതിക്കാർ കൂടുതലുള്ള കേരളത്തിലെ ജില്ല
(A) വയനാട് (B) പാലക്കാട് 
(C) മലപ്പുറം  (D) എറണാകുളം 
Answer: (B)

26. അന്താരാഷ്ട്ര യോഗാ ദിനം എന്നാണ്
(A) ജൂലൈ 23  (B) ജൂൺ 23 (C) ജൂലൈ 21  (D) ജൂൺ
Answer: (D)

27. Wi-Fi യുടെ പൂർണ്ണരൂപം എന്താണ്
(A) വയർലസ് ഫിക്സിറ്റി (B) വൈഡ് ഫിഡിലിറ്റി
(C) വയർലസ് ഫിഡിലിറ്റി  (D) വൈഡ് ഇന്റർനെറ്റ് ഫിഡിലിറ്റി 
Answer: (C)

28. വ്യാഴത്തിന്റെ ഭ്രമണപഥത്തിലേക്ക് നാസ ജൂണോ എന്ന പേടകം വിക്ഷേപിച്ച വർഷം
(A) 2011 ആഗസ്റ്റ് 5  (B) 2011 ആഗസ്റ്റ്
(C) 2012 ആഗസ്റ്റ് 2  (D) 2012 ആഗസ്റ്റ്
Answer: (A)

29, 2016 ലെ കോപ്പ അമേരിക്ക ഫുട്ബോൾ ഫൈനൽ മത്സരത്തിൽ കിരീടം നേടിയ രാജ്യം
(A) ചിലി  (B) അർജന്റീന (C) ജർമ്മനി  (D) ഇറ്റലി 
Answer: (A)

30. ഇപ്പോഴത്തെ കേന്ദ്ര മാനവശേഷി വികസന വകുപ്പു മന്ത്രി
(A) സ്മൃതി ഇറാനി  (B) അരുൺ ജയ്റ്റ്ലി 
(C) രാജ്നാഥ് സിംഗ്  (D) പ്രകാശ് ജാവദേക്കർ 
Answer: (D)

31. താപനിലയുടെ SI യൂണിറ്റ് എന്ത്
(A) കലോറി  (B) കെൽവിൻ (C) ഡിഗ്രി സെൽഷ്യസ് (D) ജൂൾ 
Answer: (B)

32. പ്രകാശ പ്രകീർണ്ണനത്തിന് കാരണമായ പ്രതിഭാസം ഏതാണ്
(A) പ്രതിപതനം   (B) ട്വിന്റല്‍  പ്രഭാവം 
(C) അപവർത്തനം (D) വിസരണം 
Answer: (C)

33. വായുവിൽ പ്രതിധ്വനി കേൾക്കാൻ പ്രതിപതന തലത്തിന് ഉണ്ടായിരിക്കേണ്ട ചുരുങ്ങിയ അകലം 
(A) 17 m ൽ കുറവ്  (B) എത്ര അകലത്തിലും
(C) 34 m               (D). 17 m ൽ കൂടുതൽ 
Answer: (B)

34. താഴെ പറയുന്നവയിൽ കൃത്രിമ സിൽക് എന്നറിയപ്പെടുന്നത് ഏത് 
(A) റയോൺ  (B) പോളിസ്റ്റർ (C) നൈലോണ്‍  (D) ടെർലിൻ 
Answer: (A)

35. ജിപ്സം എത് ലോഹത്തിന്റെ ധാതുവാണ്
(A) സോഡിയം (B) കോപ്പർ (C ) ഇരുമ്പ് (D) കാൽസ്യം 
Answer: (D)

36. ജനറേറ്ററിൽ നടക്കുന്ന ഊർജ്ജ പരിവർത്തനം എന്ത്
(A) വൈദ്യുതോർജ്ജത്തെ യാന്ത്രികോർജമാക്കുന്നു. 
(B) യാന്ത്രികോർജത്തെ വൈദ്യുതോർജ്ജമാക്കുന്നു. 
(C) യാന്ത്രികോർജത്തെ താപോർജമാക്കുന്നു. 
(D) വെദ്യുതോർജത്തെ കാത്തികോർജ്ജമാക്കുന്നു. 
Answer: (B)

37. ഐസോടോപ്പുകൾ ഉണ്ടാകാൻ കാരണം
(A) പ്രോട്ടോണുകളുടെ എണ്ണത്തിലുണ്ടാകുന്ന വ്യത്യാസം 
(B) പ്രോട്ടോണിന്റെയും ന്യൂട്രോണിന്റേയും എണ്ണത്തിലുണ്ടാകുന്ന വ്യത്യാസം (C) ന്യൂട്രോണിന്റെ എണ്ണത്തിലുണ്ടാകുന്ന വ്യത്യാസം 
(D) ഇവയൊന്നുമല്ല 
Answer: (C)

38. കറങ്ങിക്കൊണ്ടിരിക്കുന്ന ഫാൻ ഓഫാക്കിയാലും അല്പസമയംകൂടി കറങ്ങിക്കൊണ്ടിരിക്കുന്നു. ഇതിനു കാരണം 
(A) ചലന ജഡത്വം  (B) അഭികേന്ദ്രബലം 
(C) നിശ്ചല ജഡത്വം  (D) ഘർഷണം
Answer: (A)

39. ഭൂമിയുടെ ഉപരിതലത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം 
(A) ഹെഡ്രജൻ (B) കാർബൺ (C) നൈട്രജൻ  (D) ഓക്സിജൻ 
Answer: (D)

40. ഏറ്റവും ഉയർന്ന കലോറിക മൂല്യമുള്ള ഇന്ധനം 
(A) LPG  (B) കൽക്കരി (C) ഹൈഡ്രജൻ  (D) പെട്രോൾ 
Answer: (C)

41. സാധാരണ വ്യക്തിയുടെ സിസ്റ്റളിക്ക് പ്രഷർ എത്ര ?
(A) 80 mm Hg (B) 120 mm Hg (C) 102 mm Hg (D) 60 mm Hg 
Answer: (B)

42. ഏത് രോഗികളോട് അനുഭാവം പ്രകടിപ്പിക്കാനുള്ള പ്രതീകമായാണ് 'ചുവന്ന റിബ്ബൺഉപയോഗിക്കുന്നത്
(A) എയ്ഡ്സ്  (B) അരിവാൾ രോഗം 
(C) ഹൈപ്പറ്റൈറ്റിസ്  (D) സിഫിലിസ്
Answer: (A)

43, ഒരു ഇക്കോളജിക്കൽ ഹോട്സ്പോട്ടിന് ഉദാഹരണം എഴുതുക 
(A) അഗസ്ത്യമല  (B) ആനമുടിച്ചോല (C) പേപ്പാറ (D) പശ്ചിമഘട്ടം 
Answer: (D)

44. ഒരു മിനുട്ടിൽ വ്യക്കയിൽ വെച്ച് എത്ര ഗ്ലോമറുലാർ ഫിൽട്രേറ്റ് മൂത്രമായി മാറുന്നു
(A) 1 ml  (B) 127 ml (C) 126 ml (D) 3 ml
Answer: (A)

45. കേരളത്തിലെ കുരുമുളക് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ
(A) മങ്കൊമ്പ് (B) അമ്പലവയൽ (C) പന്നിയുർ  (D) കടലുണ്ടി 
Answer: (C)

46. "എബോള'യുടെ രോഗകാരിയേത്
(A) ബാക്ടീരിയ (C) ഫംഗസ് 
(B) വൈറസ്  (D) പ്രോട്ടോസോമ 
Answer: (B)

47. വംശനാശ ഭീഷണി നേരിടുന്ന ഒരു ജീവി 
(A) സഞ്ചാരിപ്രാവ്  (B) ഡോഡോ  
(C) ക്വാഗ്ഗ  (D) മലബാർ വെരുക് 
Answer: (D)

48. പല്ലിൽ കാണുന്ന നിർജീവമായ ഒരു ഭാഗമേത്
(A) സിമന്റ൦   (B) ഡെൻറ്റൈൻ (C) ഇനാമൽ  (D) പൾപ്പ് 
Answer: (C)

49. ഏത് ജീവകത്തിന്റെ അപര്യാപ്തതമൂലം ഉണ്ടാകുന്ന രോഗമാണ് കണ?
(A) ജീവകം D  (B) ജീവകം K (C) ജീവകം A  (D) ജിവകം
Answer: (A)

50. "DOTS' ചികിത്സാ സംവിധാനം ബന്ധപ്പെട്ടിരിക്കുന്നത് ഏത് രോഗവുമായിട്ടാണ് 
(A) ടെറ്റനസ്  (B) ഡിഫ്ത്തീരിയ (C) സാർസ് (D) ക്ഷയം 
Answer: (D)
X' denotes deletion