PSC PREVIOUS (SOLVED) QUESTIONS IN MALAYALAM 2017
Question Paper 17
VILLAGE FIELD ASSISTANT- REVENUE -KOLLAM - ERNAKULAM -MALAPPURAM - KASARAGOD MEDIUM OF QUESTION -- MALAYALAM
Question Code: 137/2017
Date of Test : 25/11/2017  

1. താഴെ പറയുന്നവയിൽ ഹിമാലയ പർവ്വതനിരയുടെ സവിശേഷത ഏത് ?
(A) കിഴക്കോട്ടുപോകുന്തോറും ഉയരം കൂടുന്നു.
(B) പടിഞ്ഞാറ് ഭാഗത്ത് ഉയരം ഏറ്റവും കുറവ്.
(C) കിഴക്കോട്ടുപോകുംന്തോറും ഉയരം കുറയുന്നു.
(D) എല്ലാഭാഗത്തും ഒരേ ഉയരം.
Answer: (C)

2. ഖിലാഫത്ത് പ്രസ്ഥാനവും ദേശീയ പ്രസ്ഥാനവും ഒരുമിച്ചു പ്രവർത്തിച്ച കാലയളവ്
(A) നിസ്സഹകരണ സമരം
(B) നിയമ ലംഘന സമരം (C) ക്വിറ്റ് ഇന്ത്യ സമരം
(D) ഉപ്പു സത്യാഗ്രഹം
Answer: (A)

3. താഴെ പറയുന്നവയിൽ കിഴക്കോട്ടൊഴുകുന്ന നദി
(A) പമ്പ
(B) പെരിയാർ (C) പാമ്പാർ
(D) കുന്തി
Answer: (C)

4.  കേരള നിയമസഭയിൽ പട്ടിക വർഗ്ഗ സംവരണ മണ്ഡലങ്ങൾ
(A) പതിനാല്
(B) രണ്ട് (C) പത്ത്
(D) നാല്
Answer: (B)

5. അഹമ്മദാബാദ് തുണിമിൽ സമരത്തിന്റെ മുഖ്യ കാരണം ?
(A) നിലം കൃഷിയുടെ തകർച്ച (B) ഊർജ്ജ പ്രതിസന്ധി
(C) പ്ലേഗ് ബോണസ്
(D) പരുത്തി ക്ഷാമം
Answer: (C)

6. "ജാതിക്കുമ്മി'യുടെ കർത്താവ്
(A) വക്കം അബ്ദുൾ ഖാദർ മൗലവി (B) ചട്ടമ്പി സ്വാമികൾ
(C) അയ്യൻകാളി  (D) പണ്ഡിറ്റ് കറുപ്പൻ
Answer: (D)

7. സംസ്ഥാന പുനഃസംഘടനാ കമ്മീഷന്റെ അധ്യക്ഷൻ
(A) ഫസൽ അലി
(B) ഹൃദയനാഥ് കുൻസു (C) സർദാർ പട്ടേൽ
(D) വി.പി. മേനോൻ
Answer: (A)

8. 1856 ലെ ഹിന്ദു വിധവാ പുനർവിവാഹ നിയമത്തിനുവേണ്ടി പ്രവർത്തിച്ച സാമൂഹ്യ പരിഷ്കർത്താവ് ?
(A) രാജാറാം മോഹൻ റോയ് (B) മാഡം കാമ
(C) സരോജിനി നായിഡു   (D) ഈശ്വരചന്ദ്ര വിദ്യാസാഗർ
Answer: (D)

9. അടിസ്ഥാന സൗകര്യ വികസനത്തിനായി കേരള സർക്കാർ രൂപീകരിച്ച "കിഫ്ബി' ബോർഡിന്റെ ചെയർ പേഴ്സൺ ?
(A) ചീഫ് സെക്രട്ടറി
(B) ധനകാര്യ മന്ത്രി (C) മുഖ്യമന്ത്രി
(D) ഡി.ജി.പി.
Answer: (C)

10. ഏറ്റവും കുറവ് ആദിവാസികളുള്ള ജില്ല ?
(A) കോട്ടയം (C) എറണാകുളം
(B) ആലപ്പുഴ (D) കൊല്ലം
Answer: (B)

11. മുഴുവൻ ഭാഗങ്ങളും ഇന്ത്യയിൽതന്നെ നിർമ്മിച്ച ആദ്യ ട്രെയിൻ ?
(A) മയൂര
(B) മേഘ (C) GOLD
(D) മാളവിക
Answer: (C)

12. കല്ലുമാല സമരം നടന്ന സ്ഥലം ?
(A) വേങ്ങാനൂർ (C) കൊല്ലൂർ
(B) പെരിനാട് (D) തലശ്ശേരി
Answer: (B)

13. ഇലക്ട്രോണിക് സാങ്കേതിക വിദ്യയുടെ ഭരണ രംഗത്തെ ഉപയോഗം അറിയപ്പെടുന്നത് ?
(A) ഇ-ഗവേണൻസ്
(B) ഇ-കൊമേഴ്സ് (C) ഇ-മെയിൽ
(D) ഇ-സാക്ഷരത
Answer: (A)

14. ഇന്ത്യയിൽ ഏറ്റവും ഉയരം കൂടിയ ദേശീയ പതാകാസ്തംഭം സ്ഥാപിച്ചിരിക്കുന്നതെവിടെ ?
(A) ബിക്കാനീർ
(B) റാഞ്ചി (C) ലേ
(D) അട്ടാരി
Answer: (D)

15. കേരളത്തിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനങ്ങളിൽ ഏറ്റവും ചെറുത് ?
(A) ഇരവികുളം
(B) പെരിയാർ (C) പാമ്പാടും ചോല
(D) കരിമ്പുഴ
Answer: (C)

16. സ്വാമി വിവേകാനന്ദൻ ആരംഭിച്ച സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനം ?
(A) രാമകൃഷ്ണ മിഷൻ
(B) ആര്യ സമാജം (C) വിവേകാനന്ദ സഭ
(D) പ്രാർത്ഥനാ സമാജം
Answer: (A)

17. കറൻസിയേതര പണം കൈമാറ്റത്തെ പ്രോത്സാഹിപ്പിക്കുവാൻ ഇന്ത്യാ ഗവൺമെന്റ് തയ്യാറാക്കിയിരിക്കുന്ന "മൊബൈൽ ആപ്പ് ?
(A) ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (B) ഡിജിലോക്കർ - (C) ആധാർ പേ
(D) ഭാരത് ഇന്റർഫേസ് ഫോർ മണി
Answer: (D)

18. ഉത്തർപ്രദേശ് മുഖ്യമന്ത്രി
(A) അമരീന്ദർ സിങ് (C) ത്രിവേന്ദ്രസിങ് റാവത്ത്
(B) യോഗി ആദിത്യനാഥ്  (D) ബീരേൻ സിങ്
 Answer: (B)

19. അമേരിക്കൻ ഗവൺമെന്റിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ അഡ്മിനിസ്ട്രേറ്ററായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജ?
(A) രാധാ കുൽക്കർണി
(B) മീര സരോവർ (C) സാമാ വർമ്മ
(D) മേധ പട്നായിക്
Answer: (X)

20. കേരളത്തിലെ ഏറ്റവും വലിയ ഭൂഗർഭ വൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന സ്ഥലം ?
(A) മൂലമറ്റം
(B) കായംകുളം (C) ഷോളയാർ
(D) ചെങ്കുളം
Answer: (A)

21. "നാഥുല ചുരം ബന്ധിപ്പിക്കുന്ന പ്രദേശങ്ങൾ
(A) ഉത്തരാഖണ്ഡ് - ടിബറ്റ് (B) ഹരിയാന- ടിബറ്റ് (C) ഉത്തർപ്രദേശ്- ടിബറ്റ് (D) സിക്കിം - ടിബറ്റ്
Answer: (D)

22. ഇന്ത്യയുടെ അക്ഷാംശ വ്യാപ്തി
(A) 68° 7' കിഴക്ക് - 97° 25' കിഴക്ക് (B) 8° 4' വടക്ക് - 37° 6' വടക്ക്
(C) 12° 8' വടക്ക് - 97° 25' വടക്ക്  (D) 84' കിഴക്ക് – 37° 6' കിഴക്ക്
Answer: (B)

23. കൊങ്കൺ റെയിൽവേ ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ
(A) മുംബൈ- മംഗലാപുരം (B) ഭട്കൽ - ഉഡുപ്പി
(C) റോഹ- മംഗലാപുരം - (D) മുംബൈ - ഉഡുപ്പി
Answer: (C)

24. കറൻസി രഹിത പണമിടപാടുകൾക്കുവേണ്ടിയുള്ള ടോൾ ഫ്രീ ഹെൽപ്പ്ലൈൻ നമ്പർ
(A) 15555
(B) 1515 (C) 1414
(D) 14444
Answer: (D)

25. സ്വാതന്ത്ര്യ സമരകാലത്ത് ആദ്യമായി രൂപം നല്കിയ ത്രിവർണ്ണ പതാകയിൽ രേഖപ്പെടുത്തിയിരുന്ന താമരകളുടെ എണ്ണം ?
(A) എട്ട്
(B) നാല് (C) പത്ത്
(D) രണ്ട്
Answer: (A)

26. "വന്ദേ മാതരം' ഉൾപ്പെടുത്തിയിരിക്കുന്ന "ആനന്ദ മഠം' എന്ന കൃതി ഏതു സാഹിത്യ ശാഖയിൽപ്പെടുന്നതാണ് ?
(A) കഥ
(B) കവിത  (C) യാത്രാവിവരണം
(D) നോവൽ
Answer: (D)

27. ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളെ നിയമിക്കുന്നത്
(A) കേന്ദ്ര മന്ത്രിസഭ
(B) രാഷ്ട്രപതി (C) യു.പി.എസ്.സി.
(D) പാർലമെന്റ്
Answer: (B)

28. “വേല ചെയ്താൽ കൂലി വേണം' ഈ മുദ്രാവാക്യം ഉയർത്തിയത് ?
(A) സ്വാമി വിവേകാനന്ദൻ - (B) ശ്രീനാരായണഗുരു (C) മന്നത്തു പത്മനാഭൻ
(D) വൈകുണ്ഠ സ്വാമികൾ
Answer: (D)

29. മലബാറിൽ നടന്ന ഉപ്പു സത്യാഗ്രഹത്തിന്റെ പ്രധാന നേതാവ്?
(A) കെ.സി.എസ്. മണി
(B) കെ. കേളപ്പൻ (C) അലി മുസലിയാർ
(D) അംശി നാരായണപിള്ള
Answer: (B)

30. "വിദ്യാധിരാജ' എന്നറിയപ്പെട്ട നവോത്ഥാന നായകൻ
(A) ചട്ടമ്പി സ്വാമികൾ
(B) പൊയ്കയിൽ യോഹന്നാൻ (C) വാഗ്ഭടാനന്ദൻ
(D) ടി.കെ. മാധവൻ
Answer: (A)

31. ചേറ്റൂർ ശങ്കരൻ നായർ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധ്യക്ഷ പദവിയിലേക്കു തെരഞ്ഞെടുക്കപ്പെട്ട സമ്മേളനം ?
(A) കാക്കിനഡ
(B) ലാഹോർ - (C) പാലക്കാട്
(D) അമരാവതി
Answer: (D)

32. ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ പഴശ്ശിരാജയെ സഹായിച്ച കുറിച്യ നേതാവ് ?
(A) തലയ്ക്കൽ ചന്തു
(B) ചെമ്പൻ പോക്കർ (C) കുങ്കൻ നായർ
(D) കൈതേരി അമ്പു
Answer: (A)

33. കെ.പി.ആർ. ഗോപാലനെ വധശിക്ഷയ്ക്കു വിധിക്കാൻ കാരണമായ പ്രക്ഷോഭം ?
(A) ആറ്റിങ്ങൽ കലാപം (B) മൊറാഴ സമരം
(C) അഞ്ചുതെങ്ങ് കലാപം (D) കരിവെള്ളൂർ സമരം
Answer: (B)

34. ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരിക്കുന്നതിനുമുമ്പ് എ.ഒ. ഹ്യൂം സ്ഥാപിച്ച സംഘടന
(A) ഇന്ത്യൻ അസോസിയേഷൻ (B) മദ്രാസ് മഹാജന സഭ
(C) ഇന്ത്യൻ നാഷണൽ യൂണിയൻ (D) കൽക്കത്തെ അസോസിയേഷൻ
Answer: (B)

35. "നയിതാലിം' വിദ്യാഭ്യാസ പദ്ധതി അവതരിപ്പിച്ചതാര് ?
(A) ടാഗോർ
(B) ഗാന്ധിജി (C) ഗോഖലെ
(D) നെഹ്റു
Answer: (B)

36. "നീൽ ദർപ്പൺ' എന്ന നാടകത്തിന്റെ രചയിതാവ്
(A) ദിനബന്ധു മിത്ര
(B) ശിശിർകുമാർ ഘോഷ് (C) ബങ്കിം ചന്ദ്ര ചാറ്റർജി
(D) സത്യേന്ദ്രനാഥ ടാഗോർ
Answer: (A)

37. മൗലീകാവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി സുപ്രീം കോടതി "റിട്ട് ' പുറപ്പെടുവിക്കുന്നത് ഭരണഘടനയുടെ ഏത് അനുചേദമനുസരിച്ചാണ് ?
(A) 32-ാം അനുഛേദം
(B) 29-ാം അനുഛേദം (C) 17-ാം അനുഛേദം
(D) 21-ാം അനുഛേദം
Answer: (A)

38. ഇന്ത്യൻ ദേശീയ മുദ്രയുടെ അടിസ്ഥാനമായ അശോക സ്തംഭം സ്ഥിതി ചെയ്യുന്ന സ്ഥലം
(A) കാശി
(B) ബോധ്ഗയ (C) സാരാനാഥ്
(D) കൊണാർക്ക്
Answer: (C)

39. വിവരാവകാശ നിയമപ്രകാരം തെറ്റായ മറുപടി നല്കിയ ഉദ്യോഗസ്ഥന്റെ മേൽ ശരിയായ മറുപടി നൽകുന്നതുവരെയുള്ള കാലയളവിൽ ഓരോ ദിവസവും എത്ര രൂപവരെ പിഴ ചുമത്താൻ  വിവരാവകാശ കമ്മീഷന് അധികാരമുണ്ട് ?
(A) 500 രൂപ
(B) 250 രൂപ (C) 1000 രൂപ
(D) 100 രൂപ.
Answer: (B)

40. സ്വരൺ സിംഗ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം ഭരണഘടനയിൽ കൂട്ടിച്ചേർത്ത ഭാഗം
(A) നിർദ്ദേശക തത്വങ്ങൾ
(B) മൗലികാവകാശങ്ങൾ (C) ദേശീയ ചിഹ്നം
(D) മൗലിക കടമകൾ
Answer: (D)

41. ഇന്ത്യയിലെ ആദ്യ വനിതാ സർവ്വകലാശാലയുടെ സ്ഥാപകൻ
(A) ഡി.കെ. കാർവെ  (B) ജി.ജി. അഗാർക്കർ
(C) സി. രാജഗോപാലാചാരി | (D) സർ സയ്യിദ് അഹമ്മദ്
Answer: (A)

42. കേരളത്തിന്റെ ഔദ്യോഗിക മൃഗം
(A) കടുവ (B) ആന
(C) വരയാട്  (D) നക്ഷത്ര ആമ
Answer: (B)

43. "മംഗളവനം' പക്ഷി സങ്കേതം ഏതു നഗരത്തിലാണ് ?
(A) കോഴിക്കോട്
(B) തൃശ്ശൂർ (C) തിരുവനന്തപുരം
(D) എറണാകുളം
Answer: (D)

44. "ചാകര' എന്ന പ്രതിഭാസം കാണപ്പെടുന്ന കടൽ
(A) ചെങ്കടൽ
(B) ബംഗാൾ ഉൾക്കടൽ  (C) അറബിക്കടൽ
(D) കാസ്പിയൻ കടൽ
Answer: (C)

45. സ്ത്രീ-പുരുഷ അനുപാതം ഏറ്റവും കൂടുതലുള്ള ജില്ലയേത് ?
(A) ആലപ്പുഴ
(B) കണ്ണൂർ (C) കാസർഗോഡ്
(D) മലപ്പുറം
Answer: (B)

46. സംസ്ഥാനതലത്തിൽ പൊതു പ്രവർത്തർക്കും ഉദ്യോഗസ്ഥർക്കും എതിരെയുള്ള അഴിമതി കേസുകൾ കൈകാര്യം ചെയ്യുന്ന സ്ഥാപനം
(A) ലോക്പാൽ
(B) വിജിലൻസ് കമ്മീഷൻ (C) ഓംബുഡ്സ്മാൻ
(D) ലോകായുക്ത
Answer: (D)

47. ഗംഗ, യമുന എന്നീ നദികൾക്ക് നിയമപരമായി വ്യക്തിത്വം കണക്കാക്കണമെന്ന് വിധി
പുറപ്പെടുവിച്ച കോടതി
(A) സുപ്രീം കോടതി  (B) മുംബൈ ഹൈക്കോടതി
(C) ഉത്തരാഖണ്ഡ് ഹൈക്കോടതി (D) ഉത്തർപ്രദേശ് ഹൈക്കോടതി
Answer: (C)

48. സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ യൂണിയനിൽ ചേരാൻ വിസമ്മതിച്ച നാട്ടു രാജ്യങ്ങൾ
(A) കൊച്ചി, മൈസൂർ, പാട്യാല (B) ഹൈദരാബാദ്, കാശ്മീർ, ജുനഗഡ്
(C) ഹൈദരാബാദ്, മൈസൂർ, കൊച്ചി (D) തിരുവിതാംകൂർ, കൊച്ചി, ജുനഗഡ്
 Answer: (B)

49. 2016 ലെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ചിത്രം ?
(A) കമ്മട്ടിപ്പാടം  (B) ഒറ്റയാൾപ്പാത
(C) അനുരാഗ കരിക്കിൻവെള്ളം (D) മാൻഹോൾ
Answer: (D)

50. ശ്രീനാരായണഗുരുവിന്റെ ജനനസ്ഥലം
(A) ചെമ്പഴന്തി  (B) മുരുക്കുംപുഴ
(C) ഉല്ലല   (D) ശിവഗിരി
Answer: (A)

51. മിശ്ര വിവാഹത്തിന്റെ പ്രചാരണത്തിനുവേണ്ടി "സാമൂഹിക പരിഷ്കരണ ജാഥ' നയിച്ചതാര് ?
(A) സഹോദരൻ അയ്യപ്പൻ (B) വി.ടി. ഭട്ടതിരിപ്പാട്
(C) കുമാരഗുരു  (D) കുമാരനാശാൻ
Answer: (B)

52. ബ്രഹ്മപുത്രയുടെ പോഷകനദി
(A) ഝലം  (B) യമുന
(C) തി   (D) ലൂണി
Answer: (C)

53. "ധാതുക്കളുടെ കലവറ' എന്നറിയപ്പെടുന്ന ഇന്ത്യൻ ഭൂവിഭാഗം
(A) ഉപദ്വീപീയ പീഠഭൂമി  (B) തീര സമതലങ്ങൾ
(C) ഉത്തരപർവ്വത മേഖല  (D) ദ്വീപു സമൂഹങ്ങൾ
Answer: (A)

54. സുവർണ്ണ ചതുഷ്കോണ സൂപ്പർ ഹൈവേ എത്രവരി പാതയാണ് ?
(A) നാല് വരി
(B) പത്ത് വരി  (C) എട്ട് വരി
(D) ആറ് വരി
Answer: (X)

55. ദക്ഷിണേന്ത്യയിലെ ആദ്യ ഇരുമ്പുരുക്കു ശാല
(A) ഭിലായ് ഇരുമ്പുരുക്കുശാല (B) ബൊക്കാറോ ഇരുമ്പുരുക്കുശാല
(C) വിശ്വേശ്വരയ്യ ഇരുമ്പുരുക്കുശാല (D) ടാറ്റ ഇരുമ്പുരുക്കുശാല
Answer: (C)

56. കേരളത്തിലെ തീരദേശ മണലിൽ നിന്നും ഉല്പാദിപ്പിക്കുന്ന ആണവ ധാതു
(A) യുറേനിയം
(B) തോറിയം (C) പോളികാർബൺ
(D) ചുണ്ണാമ്പുകല്ല്
Answer: (B)

57. കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച "സറോഗസി റഗുലേഷൻ ബിൽ 2016' ലക്ഷ്യം വയ്ക്കുന്നതെന്ത് ?
(A) വാടക ഗർഭധാരണ നിയന്ത്രണം
(B) ദത്തെടുക്കൽ നിരുത്സാഹപ്പെടുത്തൽ
(C) ലിംഗനിർണ്ണയ പരിശോധനാ നിയന്ത്രണം
(D) സിസേറിയൻ നിയന്ത്രണം
Answer: (A)

58. കേരളത്തിൽ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ ചെസ് ഗ്രാൻഡ്മാസ്റ്ററായി തെരഞ്ഞെടുക്കപ്പെട്ട ചെസ്താരം ?
(A) സെബാസ്റ്റ്യൻ സേവ്യർ (B) സാജൻ പ്രകാശ്
(C) നിഹാൻ സരിൻ  (D) എസ്. എൽ. നാരായണൻ
Answer: (C)

59. കേരള സംസ്ഥാന കായിക ദിനം
(A) ആഗസ്റ്റ് 26  (B) സെപ്റ്റംബർ 9
(C) ഒക്ടോബർ 13  (D) നവംബർ 1
Answer: (C)

60. വെള്ളപ്പൊക്കം തടയുന്നതിന് വേമ്പനാട് കായലിൽ നിർമ്മിച്ചിരിക്കുന്ന തടയണ
(A) തോട്ടപ്പള്ളി സ്പിൽവേ  (B) തണ്ണീർമുക്കം ബണ്ട്
(C) വില്ലിംങ്ടൺ ദ്വീപ്  (D) പാതിരാമണൽ ദ്വീപ്
Answer: (B)
(X' denotes deletion)