PSC PREVIOUS (SOLVED) QUESTIONS IN MALAYALAM 2017
Question Paper 15
VILLAGE FIELD ASSISTANT  REVENUE DEPARTMENT (ALAPPUZHA, KOTTAYAM, THRISSUR, WAYANAD, KANNUR)- EXAMINATION-2017 NOVEMBER SOLVED QUESTION PAPER
Question Code:129/2017
Exam Date: 04/11/2017 Saturday
Time: 01.30 PM to 03.15 PM

1. സസ്യങ്ങളുടെ വളർച്ച മനസ്സിലാക്കുന്നതിനുള്ള ഉപകരണം "കൈകോഗ്രാഫ്' കണ്ടുപിടിച്ചതാര്
(A) സി.വി. രാമൻ  (B) ജെ.സി. ബോസ് 
(C) ഹർഗോവിന്ദ് ഖൊറാന  (D) സുബ്രഹ്മണ്യം ചന്ദ്രശേഖർ 
Answer: (B)

2. ക്ലാസിക്കൽ ഭാഷാ പദവി ലഭിച്ച ആദ്യ ഇന്ത്യൻ ഭാഷ 
(A) തമിഴ്  (B) സംസ്കൃതം 
(C) ഒഡിയ (D) തെലുങ്ക് 
Answer: (A)

3. "ബിഹു' ഏത് സംസ്ഥാനത്തിലെ ഉത്സവമാണ്
(A) മണിപ്പൂർ 
(B) ഹരിയാന (C) മഹാരാഷ്ട്ര 
(D) ആസം 
Answer: (D)

4. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി 
(A) വെങ്കയ്യ നായിഡു (B) നിതിൻ ഗഡ്കരി
(C) സുഷ്മ സ്വരാജ്  (D) സുരേഷ് പ്രഭു 
Answer: (C)

5. ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ (444 റൺസ്) എന്ന റെക്കോർഡ് നേടിയ രാജ്യം 
(A) ശ്രീലങ്ക 
(B) ദക്ഷിണാഫ്രിക്ക (C) ഇംഗ്ലണ്ട് 
(D) ഓസ്ട്രേലിയ
 Answer: (C)

6. നിലവിൽ ഗൂഗിൾ CEO ആയ ഇന്ത്യാക്കാരൻ 
(A) ടി. നന്ദകുമാർ 
(B) രജീന്ദർ ഖന്ന (C) ശേഖർ ബാസു 
(D) സുന്ദർ പിച്ചെ 
Answer: (D)

7. തുടർച്ചയായി ഏഴ് ഒളിംപിക്സ് കളിച്ച ആദ്യ ഇന്ത്യൻ ടെന്നീസ് താരം 
(A) ലിയാൻഡർ പെയ്സ് 
(B) മഹേഷ് ഭൂപതി (C) സാനിയ മിർസ 
(D) രാമനാഥൻ കൃഷ്ണൻ 
Answer: (A)

8. നിലവിലെ ലോക്സഭാ പ്രതിപക്ഷ നേതാവ്
(A) സോണിയാ ഗാന്ധി 
(B) മല്ലികാർജ്ജുൻ ഖാർഗെ (C) ഗുലാം നബി ആസാദ് 
(D) രാഹുൽ ഗാന്ധി 
Answer: (X)

9. ഇന്ത്യയിൽ മത്സ്യസമ്പത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം 
(A) കേരളം 
(B) സീമാന്ധ്ര (C) തമിഴ്നാട് 
(D) ഗുജറാത്ത് 
Answer: (D)

10. പശ്ചിമ ഘട്ടത്തെക്കുറിച്ച് പഠിക്കാനായി കേന്ദ്ര സർക്കാർ നിയമിച്ച കമ്മിറ്റിയുടെ അദ്ധ്യക്ഷൻ 
(A) കസ്തുരി രംഗൻ 
(B) സിറിയക് ജോസഫ് (C) മാധവ് ഗാഡ്ഗിൽ 
(D) അശോക് കുമാർ മാഥുർ 
Answer: (C)

11. ഇന്ത്യയിലൂടെ കടന്നു പോകുന്ന പ്രധാനപ്പെട്ട അക്ഷാംശ രേഖ 
(A) ദക്ഷിണായന രേഖ 
(B) ഉത്തരായന രേഖ (C) ഭൂമദ്ധ്യ രേഖ 
(D) ഗ്രീനിച്ച് രേഖ 
Answer: (B)

12. മൂന്ന് വശവും ബംഗ്ലാദേശ് എന്ന രാജ്യത്താൽ ചുറ്റപ്പെട്ട ഇന്ത്യൻ സംസ്ഥാനം 
(A) ത്രിപുര 
(B) മിസോറാം (C) പശ്ചിമ ബംഗാൾ 
(D) മേഘാലയ 
Answer: (A)

13. ഇന്ത്യയുടെ ധാതു നിക്ഷേപക്കലവറ എന്നറിയപ്പെടുന്ന പ്രദേശം 
(A) ചോട്ടാനാഗ്പൂർ പീഠഭൂമി (B) മാൾവ പീഠഭൂമി 
(C) ഡക്കാൻ പീഠഭൂമി  (D) ബ്രഹ്മപുത്ര സമതലം 
Answer: (A)

14. ഇന്ത്യൻ നഗരമായ ഭിലായ് ഏതു വ്യവസായത്തിന്റെ കേന്ദ്രമാണ്
(A) തീവണ്ടി യന്ത്ര നിർമ്മാണം  (B) ഇരുമ്പുരുക്ക് 
(C) തുണി  (D) രാസവളം 
Answer: (B)

15. ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ രൂപംകൊണ്ട ആദ്യ സംസ്ഥാനം 
(A) ബോംബെ 
(B) മദ്രാസ് (C) ആന്ധ് 
(D) മൈസൂർ 
Answer: (C)

16. താർ മരുഭൂമിയിലൂടെ ഒഴുകുന്ന നദി 
(A) ടീസ്റ്റ് (B) സുവാരി
(C) താപ്തി  (D) ലൂണി 
Answer: (D)

17. കേരളത്തിലെ ഏറ്റവും വലിയ ധനികൻ
(A) ക്രിസ് ഗോപാലകൃഷ്ണൻ (B) എം.എ. യൂസഫലി 
(C) കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി (D) രവി പിള്ള 
Answer: (B)

18. "കൈഗ' ആണവോർജ്ജനിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം 
(A) രാജസ്ഥാൻ 
(B) ഗുജറാത്ത് (C) മഹാരാഷ്ട്ര 
(D) കർണ്ണാടകം 
Answer: (D)

19. 2011 ലെ സെൻസസ് പ്രകാരം ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള സംസ്ഥാനം
(A) പശ്ചിമ ബംഗാൾ 
(B) ഉത്തർ പ്രദേശ് (C) ബീഹാർ 
(D) കേരളം 
Answer: (C)

20. ഇന്ത്യയിലെ സജീവമായ അഗ്നിപർവ്വതം 
(A) ബാരൻ ദ്വീപ് (C) ബരതാങ് 
(B) നാർകൊണ്ട (D) ഡക്കാൻ 
Answer: (A)

21. ഇന്ത്യയിൽ നിന്നും അവസാനമായി പുറത്തു പോയ യൂറോപ്യൻ ശക്തി
(A) പോർച്ചുഗീസുകാർ 
(B) ഡച്ചുകാർ (C) ഫ്രഞ്ചുകാർ 
(D) ഇംഗ്ലീഷുകാർ 
Answer: (A)

22. ഇന്ത്യയിൽ മിസൈലുകൾ, ടാങ്കുകൾ, അന്തർ വാഹിനികൾ എന്നിവ വികസിപ്പിക്കുന്ന ഗവേഷണ സ്ഥാപനം 
(A) ISRO 
(B) BARC (C) DRDO 
(D) CDRI 
Answer: (C)

23. ദേശീയ കായിക ദിനമായി ആചരിക്കുന്ന ഓഗസ്റ്റ് 29 ആരുടെ ജന്മദിനമാണ്
(A) മിൽഖാ സിംങ് 
(B) ധ്യാൻചന്ദ് (C) സി. കെ. നായിഡു 
(D) സച്ചിൻ ടെൻഡുൽക്കർ 
Answer: (B)

24. ഇന്ത്യയിലെ ആദ്യ വിദേശ ബാങ്ക്
(A) പ്രസിഡൻസി ബാങ്ക് (C) ആക്സിസ് ബാങ്ക് 
(B) യു.ടി.ഐ. ബാങ്ക്  (D) ചാർട്ടേഡ് ബാങ്ക് 
Answer: (D)

25. ദേശീയ ചിഹ്നത്തിൽ “സത്യമേവ ജയതേ' എന്ന വാക്യം രേഖപ്പെടുത്തിയിട്ടുള്ള ലിപി ഏത്
(A) ബ്രഹ്മി ലിപി 
(B) ഖരാഷ്ഠി ലിപി  (C) ക്യൂണിഫോം ലിപി 
(D) ദേവനാഗരി ലിപി 
Answer: (D)

26. “ഇന്ത്യയുടെ ഭാവി നിർണ്ണയിക്കപ്പെടുന്നത് ഇന്ത്യയുടെ ക്ലാസ് മുറികളിലാണ്.'' ഇതാരുടെ വാക്കുകളാണ്
(A) ഡി.എസ്. കോത്താരി (B) ഡോ. യശ്പാൽ 
(C) ലക്ഷ്മണ സ്വാമി മുതലിയാർ (D) ഡോ. രാധാകൃഷ്ണൻ 
Answer: (A)

27. മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യാക്കാരൻ 
(A) ഗാന്ധിജി  (B) ബി.ആർ. അംബേദ്കർ 
(C) ജവഹർലാൽ നെഹ്റു (D) സർദാർ വല്ലഭായ് പട്ടേൽ 
Answer: (B)

28. "ഗദർ' എന്ന പഞ്ചാബി വാക്കിന്റെ അർത്ഥം
(A) ഊർജ്ജസ്വലത 
(B) സന്തോഷം (C) വിപ്ലവം 
(D) ശാന്തത 
Answer: (C)

29. 1905-ലെ ബംഗാൾ വിഭജനം റദ്ദാക്കിയ വൈസ്രോയി ആരായിരുന്നു
(A) ഹാർഡിങ് പ്രഭു 
(B) കഴ്സൺ പ്രഭു   (C) റിപ്പൺ പ്രഭു 
(D) ഡൽഹൗസി പ്രഭു 
Answer: (A)

30. ഭൂദാന പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്
(A) മദൻ മോഹൻ മാളവ്യ  (B) സി. രാജഗോപാലാചാരി 
(C) ലാൽ ബഹദൂർ ശാസ്ത്രി  (D) ആചാര്യ വിനോബ ഭാവെ 
Answer: (D)

31. ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് ഉറപ്പു നൽകുന്ന മൗലികാവശങ്ങളുടെ എണ്ണം
(A) എട്ട് 
(B) ആറ് (C) പത്ത് 
(D) പന്ത്രണ്ട്
Answer: (B)

32. ദേശീയഗാനം ആലപിക്കാൻ എടുക്കുന്ന സമയം
(A) 58 സെക്കന്റ് 
(B) 1 മിനിട്ട് (C) 52 സെക്കന്റ് 
(D) 2 മിനിറ്റ് 
Answer: (C)

33. ഇന്ത്യയിൽ നിലവിലുള്ള ഔദ്യോഗിക ഭാഷകളുടെ എണ്ണം
(A) 14 
(B) 18 (C) 15 
(D) 22 
Answer: (D)

34. തർക്കരഹിത ഇന്ത്യൻ ഭൂപ്രദേശത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടി
(A) നന്ദാദേവി 
(B) ഗോഡ്വിൻ ആസ്റ്റിൻ (C) കാഞ്ചൻ ജംഗ 
(D) അന്നപൂർണ്ണ 
Answer: (C)

35. വന വിസ്തൃതി ഏറ്റവും കൂടുതൽ ഉള്ള ഇന്ത്യൻ സംസ്ഥാനം
(A) അരുണാചൽ പ്രദേശ് 
(B) മധ്യ പ്രദേശ് (C) ഒഡീഷ 
(D) ആന്ധ്രാ പ്രദേശ് 
Answer: (B)

36. സ്വാമി വിവേകാനന്ദന്റെ യഥാർത്ഥ നാമം
(A) നരേന്ദ്രനാഥ് ദത്ത 
(B) ബാബ ദയാൽ ദാസ് (C) സഹജാനന്ദ സ്വാമി 
(D) ദേവേന്ദ്രനാഥ് ടാഗോർ 
Answer: (A)

37. പഞ്ചായത്തീരാജിന്റെ പിതാവ് എന്നറിയപ്പെടുന്നത്
(A) ബൽവന്ത്റായ് മേത്ത  (B) എം. വിശ്വേശ്വരയ്യ 
(C) ജയപ്രകാശ് നാരായൺ (D) എം. എസ്. സ്വാമിനാഥൻ 
Answer: (A)

38. ഓരോ സർക്കാർ ഓഫീസും നലന്ന സേവനങ്ങൾ എത്ര കാലപരിധിക്കുള്ളിൽ നല്കണമെന്ന് അനുശാസിക്കുന്ന നിയമം
(A) വിവരാവകാശ നിയമം  (B) ഇ-ഗവേണൻസ് 
(C) ലോക്പാൽ നിയമം 
(D) സേവനാവകാശ നിയമം 
Answer: (D)

39. കുംഭമേള എത്രവർഷത്തിലൊരിക്കലാണ് നടക്കുന്നത്
(A) 24 വർഷം 
(B) 6 വർഷം (C) 12 വർഷം 
(D) 18 വർഷം 
Answer: (C)

40. സംസ്ഥാന പുനഃസംഘടനാ കമ്മീഷന്റെ അദ്ധ്യക്ഷൻ ആരായിരുന്നു
(A) വി.പി. മേനോൻ (B) ഫസൽ അലി 
(C) എച്ച്. എൻ. കുൻസു  (D) കെ.എം. പണിക്കർ 
Answer: (B)

41. കേരളത്തിൽ ഒരു വൃക്ഷത്തിന്റെ പേരിൽ അറിയപ്പെടുന്ന വന്യജീവി സംരക്ഷണ കേന്ദ്രം
(A) ചിമ്മിനി 
(B) ശെന്തുരുണി (C) ചിന്നാർ 
(D) നെയ്യാർ 
Answer: (B)

42. നാളികേര വികസന ബോർഡിന്റെ ആസ്ഥാനം
(A) കോട്ടയം 
(B) ആലപ്പുഴ (C) തിരുവനന്തപുരം 
(D) കൊച്ചി 
Answer: (D)

43. മാരകമായ അസുഖങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന 18 വയസ്സിനു താഴെയുള്ള കുട്ടികളുടെ ചികിത്സാ പദ്ധതി
(A) സാന്ത്വനം 
(B) സേവന (C) താലോലം 
(D) സ്നേഹിത 
Answer: (C)

44. "വിദ്യാധിരാജൻ' എന്നറിയപ്പെടുന്ന നവോത്ഥാന ചിന്തകൻ
(A) ചട്ടമ്പിസ്വാമികൾ  (B) വാഗ്ഭടാനന്ദ ഗുരു 
(C) സഹോദരൻ അയ്യപ്പൻ (D) പണ്ഡിറ്റ് കെ.പി. കറുപ്പൻ 
Answer: (A)

45. തിരുവിതാംകൂറിൽ അടിമക്കച്ചവടം അവസാനിപ്പിച്ച ഭരണാധികാരി
(A) റാണി ഗൗരിലക്ഷ്മിഭായി  (B) റാണി സേതുലക്ഷ്മിഭായി 
(C) ഗൗരി പാർവ്വതീഭായി (D) ചിത്തിരതിരുനാൾ ബാലരാമവർമ്മ 
Answer: (A)

46. കേരളത്തിൽ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ നടന്ന ആദ്യത്തെ സംഘടിത പ്രക്ഷോഭം ഏത്
(A) പഴശ്ശി കലാപം  (B) ആറ്റിങ്ങൽ കലാപം  
(C) കുറിച്യർ ലഹള  (D) കുളച്ചൽ യുദ്ധം 
Answer: (B)

47. പ്രാചീനകാലത്ത് “ചൂർണി' എന്ന പേരിൽ അറിയപ്പെട്ടിരുന്ന നദി
(A) ഭാരതപ്പുഴ 
(B) പമ്പ (C) പെരിയാർ 
(D) യമുന 
Answer: (C)

48. "കേരള പാണിനി' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ 
(A) കേരളവർമ്മ വലിയകോയിതമ്പുരാൻ  (B) ചങ്ങമ്പുഴ കൃഷ്ണപിള്ള 
(C) വള്ളത്തോൾ നാരായണ മേനോൻ (D) എ.ആർ. രാജരാജവർമ്മ 
Answer: (D)

49. ഇന്ത്യൻ രൂപയുടെ ചിഹ്നം (
) തയ്യാറാക്കിയ വ്യക്തി 
(A) ഉദയശങ്കർ 
(B) ഷാനോദേവി (C) രാംസിങ് താക്കൂർ 
(D) ഡി. ഉദയകുമാർ 
Answer: (D)

50. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷരതാ ജില്ല
(A) കോട്ടയം 
(B) ചണ്ഡീഗഡ് (C) എറണാകുളം 
(D) ഐസ്വാൾ 
Answer: (C)

51. ഒന്നാം കേരള മന്ത്രിസഭയിലെ ആകെ അംഗങ്ങളുടെ എണ്ണം
(A) 13 
(B) 11  (C) 12 
(D) 15 
Answer: (B)

52. "F' ആകൃതിയിലുള്ള കേരളത്തിലെ തടാകം 
(A) ശാസ്താംകോട്ട തടാകം  (C) പൂക്കോട് തടാകം 
(B) വെള്ളായണി തടാകം (D) ഇരവികുളം തടാകം 
Answer: (A)

53. ഭരണഘടനാ നിർമ്മാണ സഭ ഇന്ത്യയുടെ ഭരണഘടന അംഗീകരിച്ച തീയതി 
(A) 1948 ഫെബ്രുവരി 21 
(B) 1950 ജനുവരി 26 (C) 1949 നവംബർ 26 
 (D) 1947 ആഗസ്റ്റ് 15 
Answer: (C)

54. ദേശീയ വനിതാകമ്മീഷൻ നിലവിൽ വന്ന വർഷം 
(A) 1992 
(B) 1991 (C) 1990 
(D) 1989 
Answer: (A)

55. ഒരു രൂപാ കറൻസി നോട്ടിൽ ഒപ്പിടുന്നതാര്
(A) റിസർവ്വ് ബാങ്ക് ഗവർണർ (B) കേന്ദ്ര ധനകാര്യ സെക്രട്ടറി 
(C) രാഷ്ട്രപതി  (D) കേന്ദ്ര ധനകാര്യ മന്ത്രി 
Answer: (B)

56. ഏറ്റവും കൂടുതൽ നിയമസഭാ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച വ്യക്തി ആര്
(A) കെ.ആർ. ഗൗരിയമ്മ 
(B) എം.വി. രാഘവൻ  (C) കെ. കരുണാകരൻ 
(D) ഇ.കെ. നായനാർ 
Answer: (B)

57. "പ്രത്യക്ഷ രക്ഷാ ദൈവസഭ' എന്ന പരിഷ്ക്കരണ പ്രസ്ഥാനം ആരംഭിച്ചത്
(A) അയ്യങ്കാളി  (B) ബ്രഹ്മാനന്ദ ശിവയോഗി 
(C) വൈകുണ്ഠ സ്വാമികൾ  (D) കുമാര ഗുരുദേവൻ 
Answer: (D)

58. "ഹൃദയ്' പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളുടെ എണ്ണം
(A) പത്ത് 
(B) പതിനഞ്ച് (C) പതിനെട്ട് 
(D) പന്ത്രണ്ട് 
Answer: (D)

59. നീതി ആയോഗിന്റെ ഉപാധ്യക്ഷൻ ആര്
(A) അരവിന്ദ് പനഗാരിയ (C) നരേന്ദ്ര മോദി 
(B) പ്രദീപ്കുമാർ സിൻഹ (D) രഞ്ജിത്കുമാർ 
Answer: (X)

60. കേരളത്തിൽ നിലവിലുള്ള ഗ്രാമപഞ്ചായത്തുകളുടെ എണ്ണം
(A) 941 
(B) 914 (C) 1572 
(D) 999 
Answer: (A)
(X' denotes deletion)