സമകാലികം 2018 നവംബർ: ചോദ്യോത്തരങ്ങള്‍: അദ്ധ്യായം -01
1. ടെസ്റ്റില്‍ രണ്ട് ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പര്‍ എന്ന റെക്കോഡ് ബംഗ്ലാദേശ് താരം മുഷ്ഫിഖുര്‍ റഹീമിന് സ്വന്തം. ഏത് രാജ്യത്തിനെതിരെയാണ് ഈ നേട്ടം കൈവരിച്ചത്?
- സിംബാബ്‌വെ

2. മലയാളത്തിലെ പ്രശസ്ത സാഹിത്യകാരി ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ 109-ാം ജന്മവാര്‍ഷകത്തോട് അനുബന്ധിച്ച് ലളിതാംബിക അന്തര്‍ജ്ജനം ഫൗണ്ടേഷനും കേരള ഫോക്കസും സംയുക്തമായി നല്‍കുന്ന ഈ വര്‍ഷത്തെ സാഹിത്യ പുരസ്‌കാരം ലഭിച്ചതാർക്ക് ?
- സോഹന്‍ റോയി (അണുകാവ്യം എന്ന കവിതാ സമാഹാരത്തിന്)

3. മാമി മുംബൈ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച സിനിമാഗ്രന്ഥത്തിനുള്ള പുരസ്‌കാരത്തിന് അര്‍ഹമായ മധു ഇറവങ്കരയുടെ കൃതി.
- ‘ഇന്ത്യന്‍ സിനിമ- നൂറു വര്‍ഷം നൂറു സിനിമ’

4. രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതോടെ, ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന പാര്‍ലമെന്റ് പിരിച്ചുവിട്ടു. പിരിച്ചുവിടപ്പെട്ട പ്രധാനമന്ത്രി ആര് ?
- മഹീന്ദ്ര രജപക്‌സെ

5. ഹൈക്കോടതി ആറ് വര്‍ഷത്തേയ്ക്ക് അയോഗ്യനാക്കുകയും പിന്നീട് താൽക്കാലികമായി ഉത്തരവ് സ്റ്റേ ചെയ്യുകയും ചെയ്ത അഴീക്കോട് എം.എൽ.എ .
- കെ.എം.ഷാജി 

6. 2018-ലെ എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിച്ചത്.
- എം.മുകുന്ദൻ 

7. 2018-ലെ ഡി.സി നോവല്‍ സാഹിത്യ പുരസ്‌കാരം ലഭിച്ചത് .
- അനില്‍ ദേവസ്സി (യാ ഇലാഹി ടൈംസ് എന്ന കൃതിക്ക്)

8.  ഏതാണ്ട് ആയിരം കോടി വര്‍ഷം മുമ്പ് ആകാശഗംഗ മറ്റൊരു വലിയ ഗാലക്‌സിയുമായി ലയിച്ചു എന്ന കണ്ടെത്തൽ നടത്തിയ ജ്യോതിശാസ്ത്ര പ്രൊഫസർ.
- അമിന ഹെല്‍മി

9. റോം ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒരേയൊരു ഏഷ്യൻ സിനിമ 
Mere Pyare Prime Minister

10.  അയോദ്ധ്യ എന്ന് പുനർനാമകരണം ചെയ്യപ്പെട്ട ഉത്തർപ്രദേശിലെ സ്ഥലം.
- ഫൈസാബാദ് 

11. 2018 -ലെ ലോക വനിതാ ബോക്സിംഗ് ചാമ്പ്യൻ ഷിപ്പിന്റെ ബ്രാൻഡ് അംബാസഡർ.
- മേരി കോം.

12. ഇന്ത്യൻ നാഷണൽ ആർമിയുടെ ഭാഗമായിരുന്ന ഈയിടെ അന്തരിച്ച  സ്വാതന്ത്ര്യ സമര സേനാനി വി.രത്തിനം ഏത് സംസ്ഥാനത്ത് നിന്നുള്ളയാളാണ് ?
- തമിഴ്‌നാട് 

13. യമുനാ നദിക്ക് കുറുകെ വടക്കന്‍ ദില്ലിയേയും വടക്ക്-കിഴക്കന്‍ ദില്ലിയേയും ബന്ധിപ്പിക്കുന്ന സിഗ്‌നേച്ചര്‍ ബ്രിഡ്ജ് ഉദ്ഘാടനം ചെയ്തത് ആര്?
- ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ 

14. 2018 - അന്താരാഷ്‌ട്ര ചെറിബ്ലോസം ഫെസ്റ്റിവൽ നടന്നത് എവിടെ ?
- ഷില്ലോങ് 

15. കാർബൺ വമന പട്ടികയിൽ ഇന്ത്യക്ക് ലോകത്ത് എത്രാം സ്ഥാനമാണ്
-3 

16. കാർബൺ വമന പട്ടികയിൽ ലോകത്ത് ഒന്നാം സ്ഥാനത്തുളള രാജ്യം
-ചൈന 

17. ഈയിടെ അന്തരിച്ച എം.എൻ. പാലൂരിന്റെ പൂർണനാമം
-പാലൂർ മാധവൻ നമ്പൂതിരി 

18. രാജിവച്ച, ഐക്യരാഷ്ട്രസഭയിലെ യു.എൻ. പ്രതിനിധിയായ ഇന്ത്യൻ വംശജ
-നിക്കി ഹാലി 

19. ഗംഗാനദി ശാശ്വതമായി ശുചീകരിക്കണം എന്ന ആവ ശ്യവുമായി 111 ദിവസമായി നടത്തിവന്ന ഉപവാസത്തിനൊടുവിൽ അന്തരിച്ചത്
- ജി.ഡി.അഗർവാൾ 

20. ഈയിടെ വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ടത്
-സാൽവഡോർ ബിഷപ്പ്, പോപ്പ് പോൾ ആറാമൻ

21. തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിന്റെ ഡയറക്ടറായി നിയമിതനായ ആദ്യ വനിത
-ഡോ.രേഖാ നായർ 

22. ഈയിടെ അന്തരിച്ച പ്രശസ്ത സംഗീതജ്ഞ
-അന്നാ പൂർണാ ദേവി (റോഷനാരാ ഖാൻ എന്നായിരുന്നു ആ
ദ്യ പേര്) 

23. രാജ്യത്തെ ആദ്യത്തെ ക്രിപ്റ്റോ കറൻസി എ.ടി.എം. - സ്ഥാപിതമായത് എവിടെ
-ബെംഗലുരു 

24.  മി സ് കേരളയായി തിരഞ്ഞെടുക്കപ്പെട്ടത്
 -പ്രതിഭാ സായി 

25. ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം
-103 

26. അലഹബാദ് നഗരത്തിന്റെ പുതിയ പേര്
- പ്രയാഗരാജ് 

27. ഈയിടെ അന്തരിച്ച പ്രശസ്ത സംഗീതജ്ഞ അന്നാ പൂർണാദേവി 14-ാം വയസ്സിൽ വിവാഹം ചെയ്ത പ്രശസ്ത സംഗീതജ്ഞൻ
-രവിശങ്കർ 

28. ഈയിടെ സോളിസ്റ്റർ ജനറലായി നിയമിതനായ പ്രശസ്ത അഭിഭാഷകൻ
-തുഷാർ മേത്ത (രാജ്യത്തെ ഏറ്റ വും ഉയർന്ന രണ്ടാമത്തെ ലോ ഓഫീസറാണ് സോളിസ്റ്റർ ജനറൽ)

29. ഡാ.പി.പൽപു അവാർഡിന് ഇപ്രാവശ്യം അർഹനായത്
-വി.എസ്.അച്ചുതാനന്ദൻ 

30. രാജ്യത്തെ ആദ്യത്തെ ട്രൈബൽ എംപ്ലോയ്മെന്റ് എക്സചേഞ്ച് പ്രവർത്തനമാരംഭിച്ചത് എവിടെയാണ് 
- പാലോട് 

31. ദ്രവ്യത്തിന്റെ മൗലിക കണങ്ങൾ കണ്ടെത്തുന്നതിൽ വലിയ പങ്കുവഹിച്ച ഭൗതികശാസ്ത്രജ്ഞൻ ഈയിടെ അന്തരിച്ചു. പേര്
-ലെയോൺ ലെഡർമാൻ 

32. ആന്ധ്രാ -ഒഡിഷ തീരങ്ങളിൽ വൻ നാശം വിതച്ച ചുഴലിക്കാറ്റ്
-തിത് ലി 

33. സംസ്ഥാനത്തെ ആദ്യത്തെ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം എവിടെയാണ് സ്ഥാപിച്ചത്
-തിരുവനന്തപുരം 

34. കേരള സംസ്ഥാന സാമൂഹികക്ഷേമബോർഡ് അധ്യക്ഷയായി നിയമിതയായത്
-സൂസൻ കോടി 

35. ഈ യിടെ അന്തരിച്ച മഞ്ചേശ്വരം എം. എൽ. എ. 
- പി ബി അബ്ദുൾ റസാഖ് , 

36. ദുരന്തവേളകളിൽ മികച്ച രക്ഷാപ്രവർത്തനം നടത്തുന്ന പൊലീസ്ഉ ദ്യോഗസ്ഥർക്ക് പുതുതായി ഏർപ്പെടുത്തി യ പുരസ്കാരം
-നേതാജി സുഭാഷ് ചന്ദ്രബോസ് പുരസ് കാരം (നേതാജിയുടെ ജൻമദിനമായ ജനുവരി 23 നാണ് പുരസ്കാരം പ്രഖ്യാപിക്കുന്നത്) 

37. ഈയിടെ ഉദ്ഘാടനം ചെയ്യപ്പെട്ട ലോകത്തിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലം
-ഹോങ്കോങ് മക്കാവു ( 55 കിലോ മീറ്ററാണ് നീളം) 

38.  കേരളത്തിൽ ഗോത്രബന്ധു പദ്ധതി നടപ്പാക്കുന്നത് എവിടെയാണ്
-അട്ടപ്പാടി 

39. മാതൃ-ശിശു മരണവുമായി ബന്ധപ്പെട്ട യുനിസെഫ് അംഗങ്ങളുടെ സമ്മേളനത്തിന് ഡിസംബറിൽ വേദിയാകുന്ന രാജ്യം
-ഇന്ത്യ . 

40. അഴിമതിക്കെതിരെയുള്ള പോരാട്ടത്തിൽ കാൻപൂർ ഐ. ഐ.ടി. നൽകുന്ന സത്യേന്ദ്രദുബേ സ്മാരക അവാർഡി ന് അർഹനായത്
-രാജു നാരായണ സ്വാമി
<Next Chapter><01, 020304>
* സമകാലികം 2018: കറന്റ്‌ അഫയേഴ്സ് മുൻ മാസങ്ങളിലെ ചോദ്യോത്തരങ്ങള്‍ - ഇവിടെ ക്ലിക്കുക  
* CURRENT AFFAIRS - ഇംഗ്ലീഷില്‍ ലഭ്യമാണ് ഇവിടെ ക്ലിക്ക് ചെയ്യുക.

* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരളചരിത്രവും രാജാക്കന്‍മാരുംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മത്സരപ്പരീക്ഷകളിലെ കേരളം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ദേശീയ ചലച്ചിത്ര പുരസ്കാരം  ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സംസ്ഥാന ചലച്ചിത്ര അവാർഡ്ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* നോബല്‍ സമ്മാനം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മലയാളത്തിലെ പ്രധാന പത്രങ്ങൾ ഇവിടെ ക്ലിക്കുക
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
NEW JOBS Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here