ഇന്ത്യൻ സംസ്ഥാനങ്ങളിൽ ആദ്യമായി: അറിയാം, പഠിക്കാം വിശദമായി  


ഇന്ത്യയെ സംബന്ധിക്കുന്ന ചോദ്യങ്ങൾ എല്ലാ പരീക്ഷകളുടെയും അവിഭാജ്യ ഘടകമാണ്. അതുകൊണ്ടുതന്നെ അതിന് വളരെയധികം പ്രാധാന്യവും ഉണ്ട്. ഇന്ത്യയിൽ ആദ്യമായി നിലവിൽവന്ന ചില വസ്തുതകളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. സംസ്ഥാനങ്ങൾ തിരിച്ച് നൽകിയിരിക്കുന്നു.

Kerala PSC 10th, +2, Degree Level Questions and Answers / LDC Questions / Degree Level Questions / LGS / VEO / PSC Exam Questions and Answers / Indian States
📌ആന്ധ്രാപ്രദേശ്‌ (Andhra Pradesh - Amravati)

• ഇന്ത്യയിലെ ആദ്യത്തെ കപ്പൽ നിർമാണശാല - വിശാഖപട്ടണം

• ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ രൂപംകൊണ്ട ആദ്യ സംസ്ഥാനം - ആന്ധ്ര (1953 ഒക്ടോബർ 1 ന് നിലവിൽ വന്നു. 1956-ലെ സംസ്ഥാന പുനസ്സംഘടനയോടുകൂടിയാണ് ആന്ധ്രാ പ്രദേശ് എന്ന പേര് നിലവിൽ വന്നത്)

• പഞ്ചായത്ത് രാജ് സംവിധാനം ആവിഷ്കരിച്ച ആദ്യത്തെ ദക്ഷിണേന്ത്യൻ സംസ്ഥാനം - ആന്ധ്രാപ്രദേശ് (1959-ൽ. രാജസ്ഥാനാണ് പഞ്ചായത്ത് രാജ് നടപ്പാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം) 

• പ്രധാനമന്ത്രിസ്ഥാനത്തെത്തിയ ആദ്യത്തെ ദക്ഷിണേന്ത്യക്കാരൻ- പി.വി. നരസിംഹറാവു (മുഴുവൻ പേര് പമുലപർത്തി വെങ്കട നരസിംഹറാവു)

• ഇന്ത്യയിലെ ആദ്യത്തെ റബ്ബർ ഡാം - വിശിനഗരം ജില്ലയിലെ രാജ്യലക്ഷ്മീപുരത്ത് ജാൻജവതി നദിക്കു കുറുകെ (2006).

• ആന്ധ്രപ്രദേശിലെ ബണ്ടപ്പള്ളി ഗ്രാമപഞ്ചായത്തിലാണ് ദേശീയ തൊഴിലുറപ്പ് പദ്ധതി ഉദ്ഘാടനം ചെയ്തത് (2006).

• ദക്ഷിണേന്ത്യയിലെ ആദ്യത്തെ വനിതാ ഗവർണറാണ് ശാരദാ മുഖർജി (1977-78).  മുൻ എയർ മാർഷൽ സുബ്രതോ മുഖർജിയുടെ ഭാര്യയാണ്. 

• പദവിയിലിരിക്കെ അന്തരിച്ച ആദ്യത്തെ ഉപരാഷ്ട്രപതിയാണ് കൃഷൻ കാന്ത് (1927-2002).

• ലോക്സഭയിൽ മുഖ്യ പ്രതിപക്ഷ പാർട്ടിയായ ആദ്യത്തെ പ്രാദേശിക രാഷ്ട്രീയ കക്ഷിയാണ് തെലുങ്കുദേശം.

• പൂർണമായും ഇന്ത്യയിൽ നിർമിച്ച ആദ്യ കപ്പലായ ജല ഉഷ 1948-ൽ പുറത്തിറക്കിയത് വിശാഖപട്ടണത്തിലാണ്.

• ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ സർവകലാശാല (എൻടിആർ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ്) സ്ഥാപിച്ചത് വിജയവാഡയിലാണ്. 

• ഇന്ത്യയിലെ ആദ്യത്തെ സൈബർ ഗ്രാമീൺ സെന്റർ സ്ഥാപിക്കപ്പെട്ട സംസ്ഥാനമാണ് ആന്ധ്രാപദേശ്.

• ഇന്ത്യയിലെ ആദ്യത്തെ ബയോഡീസൽ പ്ലാന്റ് സ്ഥാപിച്ചത് കാക്കിനഡയിലാണ്.

• ഇന്ത്യയിൽ ആദ്യമായി ഇ-ക്യാബിനറ്റ് യോഗം (പേപ്പർലെസ്സ് ക്യാബിനറ്റ് മീറ്റിങ്) ചേർന്നത് ആന്ധ പ്രദേശിലാണ് (2014).

• ലോക്സഭാ സ്പീക്കറായ ആദ്യത്തെ പ്രാദേശിക പാർട്ടി നേതാവ് - ജി.എം.സി. ബാലയോഗി

• ലോക്സഭാ സ്പീക്കറായ ആദ്യത്തെ ദളിത് നേതാവ്- ജി.എം.സി. ബാലയോഗി

• ഇന്ത്യൻ റിപ്പബ്ലിക്കിൽ ജനിച്ച ആദ്യത്തെ ലോക് സഭാസ്പീക്കർ- ജി.എം.സി. ബാലയോഗി 

• ആഭ്യന്തരമന്ത്രിയായ ആദ്യ ഇന്ത്യൻ വനിതയാണ് സബിത ഇന്ദ്ര റെഡ്ഡി.

• വിശാഖപട്ടണത്തെ അന്നപൂർണ മുനിസിപ്പൽ കോർപ്പറേഷൻ ഹൈസ്കൂളിലാണ് ഇന്ത്യ എന്റെ രാജ്യമാണ് എന്നു തുടങ്ങുന്ന ദേശീയ പ്രതിജ്ഞ ആദ്യമായി ചൊല്ലിയത്.

• ഗ്രാൻഡ് മാസ്റ്റർ പദം സ്വന്തമാക്കിയ ആദ്യ ഇന്ത്യൻ വനിതാ ചെസ് താരമാണ് കൊനേരു ഹംപി (2002). 2008-ൽ ചൈനയുടെ ഹൗ യിഫാൻ മറികടക്കും വരെ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ് മാസ്റ്ററായിരുന്നു ഹംപി. (ഭാഗ്യശ്രീ തിപ്സേ 1986-ൽ വനിതാ ഗ്രാൻഡ്മാസ്റ്റർ പദം നേടിയിരുന്നു. ഇതിന് ഗ്രാൻഡ് മാസ്റ്ററിന്റെതിനെക്കാൾ താഴ്ന്ന മാനദണ്ഡങ്ങളാണുള്ളത്).

• ഇന്ത്യയിലാദ്യമായി സംയോജിക്കപ്പെട്ട പ്രധാന നദികളാണ് കൃഷ്ണയും ഗോദാവരിയും.

• ലോകത്തിലെ ആദ്യത്തെ സിക്ക വാക്സിൻ നിർമിച്ച ഹൈദരാബാദ് ആസ്ഥാനമായ സ്ഥാപനമാണ് ഭാരത് ബയോടെക്.

• ഇന്ത്യയിലാദ്യമായി പാസഞ്ചർ റോഡ് ട്രാൻസ്പോർട്ട് ദേശസാത്കരിച്ചത് ആന്ധ്രാപ്രദേശിലാണ് (1932). 

• ഇന്ത്യയിലെ ആദ്യത്തെ ഹൈപ്പർലൂപ് ടണൽ നിർമിക്കുന്നത് ആന്ധ്രാപ്രദേശിലാണ്. വിജയവാഡയിൽ നിന്ന് അമരാവതിയിലേക്കുള്ള 44 കിലോമീറ്റർ ആറുമിനിട്ടുകൊണ്ട് എത്താൻ സാധിക്കും. 

• ആധുനിക സങ്കേതങ്ങൾ സമന്വയിപ്പിച്ചു കൊണ്ടുള്ള ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഇരുമ്പുരുക്ക് നിർമാണശാലയാണ് വിശാഖപട്ടണം (1982). 

• ദക്ഷി ണേന്ത്യയിൽ ആദ്യമായി ഇരുമ്പുരുക്ക് നിർമാണശാല സ്ഥാപിച്ചത് 1923-ൽ കർണാടകയിലെ ഷിമോഗ ജില്ലയിലാണ് (വിശ്വേശ്വരയ്യ സ്റ്റീൽ പ്ലാന്റ് അഥവാ ഭദ്രാവതി സ്റ്റീൽ പ്ലാന്റ് ). ഇത് ഇപ്പോൾ പൊതുമേഖലയിലാണ്.

• ഒളിമ്പിക് മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിതയാണ് കർണം മല്ലേശ്വരി. 2000-ലെ സിഡ്നി ഒളിമ്പിക്സിൽ വെയ്റ്റ് ലിഫ്റ്റിങിൽ ഇവർ വെങ്കല മെഡൽ നേടി.
📌അരുണാചല്‍പ്രദേശ്‌ (Arunachal Pradesh - Itanagar)

• ഇന്ത്യയിൽ പ്രഭാത സൂര്യന്റെ കിരണങ്ങൾ ആദ്യം പതിക്കുന്ന സംസ്ഥാനം
 
📌അസം (Assam - Dispur)

• ഇന്ത്യയിലെ ആദ്യത്തെ എണ്ണക്കിണർ കുഴിച്ചത് 1889-ൽ ദിഗ്ബോയിയിലാണ്. 
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള എണ്ണശുദ്ധീകണശാലയാണ് ദിഗ്ബോയി.

• വടക്കുകിഴക്കൻ ഇന്ത്യയിൽ നിന്ന് ആദ്യമായി ഭാരത രത്നം (മരണാനന്തര ബഹുമതി) നേടിയത് ഗോപിനാഥ് ബോർദലോയ് ആണ്.

• ഇന്ത്യയിലെ ആദ്യത്തെ സയൻസ് വില്ലേജ് സ്ഥാപിച്ചത് ജമുഗുരി ഹട്ടിലാണ്.

• ഇന്ത്യയിൽ മുഖ്യമന്ത്രി സ്ഥാനത്തെത്തിയ ആദ്യ മുസ്ലിം വനിതയാണ് സെയ്ദ അൻവാര തെയ് മൂർ (Syeda Anwara Taimur) (1980-81).

• വടക്കു കിഴക്കൻ ഇന്ത്യയിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയാണ് സെയ്ദ അൻവാര തെയ് മൂർ (1980-81). 

• ജ്ഞാനപീഠത്തിനർഹനായ ആദ്യത്തെ അസമീസ് സാഹിത്യകാരനാണ് ബിരേന്ദ്രകുമാർ ഭട്ടാചാര്യ (1979-മൃത്യുഞ്ജയ എന്ന നോവലിന്)

• ഇന്ത്യയിലെ ആദ്യത്തെ ദ്വീപുജില്ല മജുലി ആണ് (2016). മുമ്പ് ഈ പ്രദേശം ജോർഹത് ജില്ലയുടെ ഭാഗമായിരുന്നു.

• സ്വന്തമായി നഗര മൃഗം ഉള്ള ആദ്യ ഇന്ത്യൻ നഗരം- ഗുവഹത്തി

• അസമിലെ നോർത്ത് കാച്ചാർ ജില്ലയിലാണ് ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് പ്രൂഫ് ട്രെയിൻ ഓടിയത്. തീവ്രവാദി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷാ ഉറപ്പാക്കാനാണ് ഈ സംവിധാനം ഏർപ്പെടുത്തിയത്. (2008).

• ഇന്ത്യയിലെ ആദ്യത്തെ സഹകരണ സർവകലാശാല സ്ഥാപിക്കുന്ന സ്ഥലമാണ് ശിബ് സാഗർ. 

• ഭിന്നശേഷിക്കാർക്കായി രാജ്യത്തെ ആദ്യത്തെ ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് (ഐ.ടി.ഐ.) സ്ഥാപിക്കുന്നത്. ദിബ്രുഗഢിലാണ്.

📌ബിഹാര്‍ (Bihar - Patna)

• ഇന്ത്യാചരിത്രത്തിലെ ആദ്യത്തെ ചക്രവർത്തി എന്നു വിശേഷിപ്പിക്കപ്പെടുന്ന ചന്ദ്രഗുപ്ത മൗര്യൻ സ്ഥാപിച്ച വംശം- മൗര്യ (തലസ്ഥാനം പാടലീപുത്രം)

• ലോകത്തിലെ ആദ്യത്തെ റിപ്പബ്ലിക് എന്നറിയപ്പെടുന്നത് വൈശാലിയാണ്. ലിച്ഛാവിയുടെ തലസ്ഥാനമായിരുന്നു വൈശാലി.

• മഗധയുടെ ആദ്യ തലസ്ഥാനം രാജഗൃഹമായിരുന്നു. ബി.സി. 483-ൽ ഒന്നാം ബുദ്ധമത സമ്മേളനം നടന്നത് ഇവിടെയാണ്. വിശ്വശാന്തി സ്‌തൂപം രാജഗൃഹത്തിലാണ്.

• ഗാന്ധിജി ഇന്ത്യയിൽ സംഘടിപ്പിച്ച ആദ്യത്തെ സത്യാഗ്രഹം- ചമ്പാരൻ (1917ൽ. നീലം കർഷകരുടെ പ്രശ്നപരിഹാരത്തിനുവേണ്ടി. ഗാന്ധിജി ആദ്യമായി സത്യാഗ്രഹമനുഷ്ഠിച്ചത് ദക്ഷിണാഫ്രിക്കയിലെ ജൊഹന്നസ്ബർഗിലായിരുന്നു. സത്യാഗ്രഹത്തിന്റെ ജന്മസ്ഥലം ജൊഹന്നസ്ബർഗ്)

• ഇന്ത്യയിലെ ആദ്യത്തെ ഗരീബ് രഥ് ട്രെയിൻ ഓടിയത് ബീഹാറിലെ സഹർസ് മുതൽ പഞ്ചാബിലെ അമൃത്സർ വരെയാണ് (2006 ഒക്ടോബർ 5). 

• ലോകത്തിലെ ആദ്യത്തെ റസിഡൻഷ്യൽ സർവകലാശാല- നളന്ദ (ലോകത്തിലെ ആദ്യത്തെ സർവകലാശാല എന്നു വിശേഷിപ്പിക്കപ്പെടുന്ന തക്ഷശില ഇപ്പോൾ പാകിസ്താനിലാണ്)

• ഇന്ത്യയിലെ ആദ്യത്തെ ഡോൾഫിൻ ഗവേഷണ കേന്ദ്രം സ്ഥാപിച്ചത് പട്ന സർവകലാശാലയിലാണ്. 

• 1912-ലെ കോൺഗ്രസ് സമ്മേളനം നടന്നത് പാറ്റ്നയ്ക്ക് സമീപം ബങ്കിപ്പൂരിലാണ്. ജവാഹർലാൽ നെഹ്രു പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനമായിരുന്നു അത്. 1962ലെ കോൺഗ്രസ് സമ്മേളനം നടന്നതും പാറ്റ്നയിലാണ്.

• ബോൾധ്ഗയയിൽ ആദ്യമായി ക്ഷേത്രം പണികഴിപ്പിച്ചത് അശോക ചക്രവർത്തിയാണ്.

• ആദ്യത്തെ വനിതാ കബഡി ലോക കപ്പിന് ആതിഥേയത്വം വഹിച്ചത് പാടലീപുത്ര സ്റ്റേഡിയമാണ്. 
📌ഛത്തിസ്ഗഢ് (Chhattisgarh - Atal Nagar (Naya Raipur)

• ഇന്ത്യയിൽ ആദ്യമായി സ്വകാര്യവൽക്കരിക്കപ്പെട്ട നദി- ഷിയോനാഥ് (ഈ നടപടി പിന്നീട് റദ്ദാക്കി) 

• ഛത്തീസിന്റെ ആദ്യത്തെ മുഖ്യമന്ത്രി അജിത് ജോഗി

• ഐ.എ.എസ്. ഓഫീസറായിരുന്ന ശേഷം മുഖ്യമന്ത്രിയായ ആദ്യ വ്യക്തിയാണ് അജിത് ജോഗി. 

• ഇന്ത്യയിലെ ആദ്യത്തെ ജിയോ തെർമൽ പ്ലാന്റ് സ്ഥാപിക്കുന്നത് ഛത്തീസ്ഗഢിലെ ബൽറാംപൂർ ജില്ലയിലാണ്.

📌ഗോവ (Goa - Panaji)

• ഏകീകൃത സിവിൽ കോഡ് നടപ്പാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം (ഏകീകൃത സിവിൽ കോഡി നെപ്പറ്റി പരാമർശിക്കുന്ന ഭരണഘടനാ അനുച്ഛേദം 44)

• ഇലക്ട്രോണിക് വോട്ടിങ് മെഷീൻ (ഇ.വി.എം.) ഉപയോഗിച്ച് പൂർണമായും ഇലക്ഷൻ നടത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം (കേരളത്തിലാണ് ഏതെങ്കിലുമൊരു മണ്ഡലത്തിൽ ആദ്യമായി ഇ.വി.എം. ഉപയോഗിച്ചത്. 1982 ൽ പറവൂർ ഉപതിരഞ്ഞെടുപ്പിൽ)

• ഇന്ത്യയിൽ ആദ്യമായി സ്കൈ ബസ് സംവിധാനം നിലവിൽ വന്ന സംസ്ഥാനം (2013-ൽ ഈ പദ്ധതി ഉപേക്ഷിച്ചു)

• ഇന്ത്യയിലെ ആദ്യത്തെ പ്രിന്റിംഗ് പ്രസ് സ്ഥാപിക്കപ്പെട്ടത് ഗോവയിൽ

• ബി.ജെ.പി.അധികാരത്തിൽ വന്ന ആദ്യ ദക്ഷിണേന്ത്യൻ സംസ്ഥാനമാണ് ഗോവ. 
2000 ഒക്ടോബർ 24-നാണ് ഇവിടെ മനോഹർ പരീക്കർ മുഖ്യമന്ത്രിയായത്.

• കോൺഗ്രസ് നേതാവല്ലാത്ത ഇന്ത്യയിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി (1973) ശശികല കക്കോദ്കറാണ് (മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി). 

• ഇന്ത്യയിൽ, അഞ്ചുവർഷക്കാലമോ അതിൽക്കൂടുതലോ തുടർച്ചയായി ഭരിച്ച ആദ്യ വനിതാ മുഖ്യമന്ത്രിയാണ് ശശികല കക്കോദ്കർ (1973 ഓഗസ്റ്റ് 12 -1979 ഏപ്രിൽ 27).

• മിസ് വേൾഡ് പട്ടം നേടിയ ആദ്യ ഇന്ത്യക്കാരിയായ (1966) റീത്ത ഫരിയ ജനിച്ചത് (1945) ഗോവയി ലാണ്. പിൽക്കാലത്ത് അവർ ഡോക്ടറായി.

📌ഗുജറാത്ത്‌ (Gujarat - Gandhinagar)

• ഇന്ത്യയിലെ ആദ്യത്തെ തുറമുഖം- ലോത്തൽ (സിന്ധു നദീതട സംസ്കാരത്തിന്റെ ഭാഗമായിരുന്നു.) 

• ഇന്ത്യയിൽ സ്വന്തമായി റേഡിയോ സ്റ്റേഷൻ തുടങ്ങിയ ആദ്യത്തെ സർവകലാശാല - സർദാർ പട്ടേൽ സർവകലാശാല

• ഇന്ത്യയിലെ ആദ്യത്തെ മറൈൻ നാഷണൽ പാർക്ക്- പിറോട്ടൻ, ഗുജറാത്ത്

• ഇന്ത്യയിൽ പാഴ്സി (സൊരാഷ്ട്രമതക്കാർ) അഭയാർഥികൾ ആദ്യമെത്തിയ സ്ഥലം- സൻജാൻ (പാഴ്സികളുടെ ഉദ്ഭവം ഇറാനിലാണ്) 

• ബ്രിട്ടീഷ് ഭരണകാലത്ത് ഏത് നാട്ടുരാജ്യമാണ് ആദ്യമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയത് കത്തിയ വാഡ് (അതിനുമുമ്പ് ആദ്യമായി ഇന്ത്യയിൽ സ്റ്റാമ്പിറക്കിയത് ബ്രിട്ടീഷുകാരാണ് കറാച്ചിയിൽ 1852ൽ -പേര് സിന്ധ് ഡാക്ക്. എച്ച്.എൽ.തൂലിയർ രൂപകൽപന ചെയ്തത്)

• ഏഷ്യയിലാദ്യമായി പ്രത്യേക സാമ്പത്തിക മേഖല സ്ഥാപിതമായ തുറമുഖമാണ് കാണ്ട്ല (1965). 

• ഗുജറാത്ത് ഗവർണറായ ആദ്യ മലയാളി- കെ.കെ.വിശ്വനാഥൻ

• ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ തുറമുഖം - പിപ വാവ്

• ഇന്ത്യയിലാദ്യമായി ജെല്ലിഫിഷുള്ള തടാകം കണ്ടെത്തിയത് ഗുജറാത്തിലാണ് (2014).

• ഇന്ത്യയിലെ ആദ്യത്തെ ദ്രവീകൃത വാതക ടെർമിനലാണ് ദാഹേജ്.

• ഇന്ത്യയിലെ ബ്രിട്ടീഷ് സാന്നിധ്യത്തിനു തുടക്കമിട്ട നഗരമാണ് സൂറത്ത്, ഇംഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനി ഇന്ത്യയിൽ ആദ്യത്തെ ഫാക്ടറി ആരംഭിച്ച സ്ഥലമാണിത്.

• കടൽത്തറയിൽനിന്നുള്ള എണ്ണ ഖനനം ആദ്യമായി ആരംഭിച്ചത് 1970-ൽ ഗുജറാത്തിലെ അലിയ ബെറ്റ് എന്ന സ്ഥലത്താണ്. ബോംബെ ഹൈയിൽ എണ്ണ കണ്ടെത്തിയത് പിന്നീടാണ്. 

• ഇന്ത്യയിലാദ്യമായി പ്രത്യേക സാമ്പത്തിക മേഖല സ്ഥാപിതമായ തുറമുഖമാണ് ഗുജറാത്തിലെ കണ്ട് ല 

• ഇന്ത്യയിലെ ആദ്യത്തെ (മാതൃക) ഇ-കോടതി ആരംഭിച്ചത് അഹമ്മദാബാദിലാണ് (2009).

• ഏഷ്യയിലെ ആദ്യത്തെ എക്സ്പോർട്ട് പ്രോസസിംഗ് സോൺ കാണ്ട് ലയിൽ1965-ലാണ് ആരംഭിച്ചത്. 

• ഇന്ത്യയിലെ ആദ്യത്തെ പ്രൈവറ്റ് സെക്ടറിലെ ഓയിൽ റിഫൈനറി സ്ഥാപിച്ചത് ജാംനഗറിലാണ്. 

• ലോകത്തെ ആദ്യത്തെ സ്വാമിനാരായണ ക്ഷേത്രം അഹമ്മദാബാദിലാണ് സ്ഥാപിച്ചത്.

• സ്വാതന്ത്ര്യാനന്തരം ഇന്ത്യയിലാദ്യമായി അന്താരാഷ്ട്ര വിമാനത്താവള പദവി നൽകപ്പെട്ട വിമാനത്താവളം അഹമ്മദാബാദിലേതാണ്.

• ഇന്ത്യയിലെ ആദ്യത്തെ കോറൽ ഗാർഡൻ സ്ഥാപിതമായത് ദ്വാരകാ ദേവഭൂമി ജില്ലയിലെ മിത്താപൂരിലാണ്.

• എ.ടി.എമ്മുകളുടെ മാതൃകയിൽ എനി ടൈം മിൽക്ക് മെഷീൻ സ്ഥാപിച്ച ഇന്ത്യയിലെ ആദ്യ നഗരമാണ് ആനന്ദ്

• പാൽപ്പൊടി നിർമിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്ഥാപനമാണ് അമുൽ (1955).

• ഡൽഹിയ്ക്കുപുറത്ത് സംസ്കരിക്കപ്പെട്ട ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രി മൊറാർജി ദേശായി

 ഇന്ത്യയിലെ ആദ്യത്തെ ഉപപ്രധാനമന്ത്രി സർദാർ പട്ടേൽ (ആദ്യത്തെ കേന്ദ്ര ആഭ്യന്തര മന്ത്രിയും അദ്ദേഹമാണ്. ഗുജറാത്തിലെ നദിയാദിലാണ് ജനനം)

 ഇന്ത്യയിലെ ആദ്യത്തെ സംസാരിക്കുന്ന എ.ടി.എം. അഹമ്മദാബാദിലാണ് സ്ഥാപിച്ചത്.

 ഇന്ത്യയിലെ ആദ്യത്തെ സോളാർ പവർ പാർക്ക് സ്ഥാപിച്ചത്. ഗുജറാത്തിലെ ചരങ്ക വില്ലേജിലാണ് (2012).

 ഇന്ത്യയിലെ ആദ്യത്തെ ആയുർവേദ സർവകലാ ശാലയാണ് ജാംനഗറിലെ ഗുജറാത്ത് ആയുർവേദ യൂണിവേഴ്സിറ്റി (1967)

 ജ്ഞാനപീഠത്തിനർഹനായ ആദ്യത്തെ ഗുജറാത്തി സാഹിത്യകാരനാണ് ഉമാശങ്കർ ജോഷി (1967). നിഷിത എന്ന കൃതിയാണ് അദ്ദേഹത്തെ പുരസ്കാര ജേതാവാക്കിയത്. പന്നലാൽ പട്ടേൽ (1985), രാജേന്ദ്ര ഷാ (2001), രഘുവീർ ചൗധരി (2015) എന്നിവരും ജ്ഞാനപീഠജേതാക്കളായ ഗുജറാത്തി സാഹിത്യകാരൻമാരാണ്.

 ഇന്ത്യയിലെ ആദ്യത്തെ യോഗ സർവകലാശാലയാണ് അഹമ്മദാബാദിലെ ലകുലിഷ് യോഗ സർവകലാശാല.

 ഇന്ത്യയിലെ ആദ്യത്തെ ഏവിയേഷൻ പാർക്ക് സ്ഥാപിക്കുന്നത് അഹമ്മദാബാദ് ജില്ലയിലെ ഭഗോദര വില്ലേജിലാണ്.

 ഗുജറാത്തിലെ ആദ്യ നാവികത്താവളമാണ് ഐ.എൻ.എസ് ദ്വാരക. 2015 ൽ ആരംഭിച്ച സംസ്ഥാന ത്തെ രണ്ടാമത്തെ നാവികത്താവളമാണ് ഐ.എ ൻ.എസ്. സർദാർ പട്ടേൽ,

 പബ്ലിക് - പ്രൈവറ്റ്പാർട്ടിസിപ്പേഷൻ മാതൃകയിൽ ഇന്ത്യയിൽ ആദ്യത്തെ റെയിൽവേ ലൈൻ നിർമ്മിക്കുന്നത് ഗുജറാത്തിലാണ്.

 ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നത് വഡോദരയിലാണ്.

 ഇന്ത്യയിലെ ആദ്യത്തെ ഭിന്നശേഷി സൗഹൃദ ബീച്ചാണ് ദോത്തിലെ വൽസദ്  ജില്ലയിലെ തിത്തൽ ബീച്ച്.

 ഇന്ത്യയിലാദ്യമായി ഇന്റർനെറ്റ് വോട്ടിങ് നടത്തിയത് ഗുജറത്തിലെ 2010-ൽ നടന്ന മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ആറ് വാർഡുകളിലാണ്. 

 ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ വില്ലേജാണ് അകോദര (2016).

 ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റിൻ ട്രെയിൻ പദ്ധതിക്ക് തുടക്കമിട്ടത് അഹമ്മദാബാദിലാണ്.

 സ്വതന്ത്ര ഇന്ത്യയിൽ ജനിച്ച് പ്രധാനമന്ത്രി പദത്തിലെത്തിയ ആദ്യ വ്യക്തിയാണ് നരേന്ദ്ര മോദി (2014). 1950 സെപ്തംബർ 17-ന് ഗുജറാത്തിലെ വട്നഗറിലാണ് മോദി ജനിച്ചത്.
📌ഹരിയാന (Haryana - Chandigarh)

 ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൗൺ പാനിപ്പട്ട് 

 ഇന്ത്യയിലെ ആദ്യത്തെ റോക്ക് ഗാർഡൻ - ചണ്ഢീഗഡ് (ഇത് രൂപകല്പന ചെയ്തത് നേക് ചന്ദ് )

 ഇന്ത്യയിലെ ആദ്യത്തെ ആധുനിക അംഗൻവാടി പ്രവർത്തനമാരാംഭിച്ചത് സോണിപ്പട്ടിലെ ഹസൻപൂർ വില്ലേജിലാണ് (2015 ജൂൺ)

 ഇന്ത്യയെ പ്രതിനിധാനം ചെയ്ത് ഒളിമ്പിക്സിൽ ബാഡ്മിന്റണിൽ മെഡൽ നേടിയ ആദ്യ താരമാണ് സെയ്ന നെഹ്വാൾ (2012-ലണ്ടൻ ഒളിമ്പിക്സ്-വെങ്കലം).

 ബാഡ്മിന്റണിൽ ലോക റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തിയ ആദ്യ ഇന്ത്യൻ വനിതയാണ് സെയ് ന നെഹ് വാൾ.

 ബഹിരാകാശത്തുപോയ ആദ്യ ഇന്ത്യൻ വംശജ കൽപന ചൗള (കർണാലിലാണ് ജനിച്ചത്.)

 ഒളിമ്പിക്സിൽ വ്യക്തിഗത സ്വർണം നേടിയ ആദ്യ ഇന്ത്യക്കാരൻ അഭിനവ് ബിന്ദ്ര (2008)

 ഇന്ത്യയിലെ ആദ്യത്തെ വനിതാ സ്പീക്കർ ഷാ നോദേവി (1966 ഡിസംബർ 6 മുതൽ 1967 മാർച്ച് 17 വരെ)

 ഇന്ത്യയിലെ ആദ്യത്തെ പ്രതിരോധ സർവകലാശാല സ്ഥാപിക്കുന്നത് ബിനോല ഗ്രാമത്തിലാണ്. 

 ഇന്ത്യയിലെ ആദ്യത്തെ ആയുഷ് സർവകലാശാല സ്ഥാപിക്കുന്നത് കുരുക്ഷേത്രയിലാണ്.

📌ഹിമാചല്‍ പ്രദേശ്‌ (Himachal Pradesh - Shimla / Dharamshala)

 ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമാറ്റിക് ടെലഫോൺ എക്സ്ചേഞ്ച് സ്ഥാപിതമായ സ്ഥലം - ഷിംല (1913-ൽ. ഇന്ത്യയിലാദ്യമായി ടെലഫോൺ തുടങ്ങിയത് 1881-82-ൽ കൊൽക്കത്തയിലാണ്). 

 ഇന്ത്യയിൽ ആദ്യമായി സംസ്ഥാന ഹൈക്കോടതിയിൽ ജഡ്ജിയായ വനിതയാണ് ലീലാ സേത്ത് (1991).

 ഹിമാചലിന്റെ ആദ്യ മുഖ്യമന്ത്രി യശ്വന്ത് സിങ് പാർമർ

 ഇന്ത്യയിലെ ആദ്യത്തെ കടലാസ് മുക്ത നിയമസഭ ഹിമാചൽ പ്രദേശിലെതാണ് (2014). 

 ഇന്ത്യയിലെ ആദ്യത്തെ കടലാസ് മുക്ത ബജറ്റ് അവതരിപ്പിച്ചത് ഹിമാചൽ പ്രദേശിലാണ് (2015). 

 ഇന്ത്യയിലെ ആദ്യത്തെ ഇ-അസംബ്ലി കോൺസ്റ്റി റ്റ്യുവൻസി ഹിമാചൽ പ്രദേശിലെ പലംപൂർ ആണ് (2016).

 ആദ്യത്തെ പരമവീരചക്രം ജേതാവായ മേജർ സോം നാഥ് ശർമ ജനിച്ചത് കാംഗ്രയിലാണ് (1923),

📌ജമ്മു-കശ്മീർ 
(ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി ഒഴിവാക്കി പകരം ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചു.)

 ഇന്ത്യയിലെ ആദ്യത്തെ ഹരിത റെയിൽവേ സ്റ്റേഷൻ എന്ന അംഗീകാരം ജമ്മു-ഉധംപൂർ റൂട്ടിലെ മനുവാൽ സ്റ്റേഷന് സ്വന്തമാണ്. സൗരോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്റ്റേഷൻ എന്ന നിലയ്ക്കാണ് ഈ ബഹുമതി.

 ഇന്ത്യയിൽ മുഖ്യമന്ത്രി സ്ഥാനത്തെത്തിയ ആദ്യത്തെ ഇസ്ലാം മതസ്ഥനാണ് ഷേക് അബ്ദുള്ള. 

 സ്വതന്ത്ര ഇന്ത്യ ആദ്യമായി സൈനിക നടപടി നടത്തിയത് കശ്മീരിലാണ്.

 സിയാച്ചിൻ മഞ്ഞുമല സന്ദർശിച്ച ആദ്യ രാഷ്ട്രത്തലവൻ എ.പി.ജെ. അബ്ദുൾ കലാമാണ്.

 സിയാച്ചിൻ മഞ്ഞുമല സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിങാണ് (രണ്ടാമത്തേത് നരേന്ദ്ര മോദി).

 കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിയായ ആദ്യത്തെ ഇസ്ലാം മതസ്ഥനാണ് വി.പി.സിങ് മന്ത്രിസഭയിൽ അംഗമായിരുന്ന മുഫ്തി മുഹമ്മദ് സയ്യിദ്. 

 ജമ്മു കാശ്മീരിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായത് മെഹബൂബ മുഫ്തി.

📌ജാര്‍ഖണ്ഡ്‌ (Jharkhand - Ranchi) 

 ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത വ്യവസായ നഗരം - ജംഷഡ്‌പൂർ 

 ജാർഖണ്ഡിന്റെ ആദ്യത്തെ മുഖ്യമന്ത്രി ബാബു ലാൽ മറാണ്ടി

 സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വളം നിർമാണശാല- സിന്ധ്രി 

 ഇന്ത്യയിലെ ആദ്യത്തെ ഐ.എസ്.ഒ. 9005 സർട്ടി ഫൈഡ് നഗരം- ജംഷഡ്പൂർ

 തദ്ദേശീയമായ ഉപകരണങ്ങളും പരിജ്ഞാനവും ധാരാളമായി ഉപയോഗിച്ചതിനാൽ ഇന്ത്യയുടെ ആദ്യത്തെ സ്വദേശി സ്റ്റീൽ പ്ലാന്റെന്ന് വിശേഷിപ്പിക്കപ്പെടുന്ന സംരംഭമാണ് ബൊക്കാറോ (1965).ഇത് നിർമിച്ചത് സോവിയറ്റ് യൂണിയന്റെ സഹകരണത്തോടെയാണ്.

 ഇന്ത്യയിലെ സ്വകാര്യമേഖലയിലെ ആദ്യത്തെ സ്റ്റീൽ പ്ലാന്റ് നിർമിച്ച സ്ഥലമാണ് ജംഷഡ്പൂർ. 

 ബ്രിട്ടിഷുകാർക്കെതിരെ ആയുധമെടുത്ത ആദ്യത്തെ ആദിവാസിയാണ്  Baba Tilka Manjhi.

 പദവിയിലിരിക്കെ കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ആദ്യത്തെ കേന്ദ്രമന്ത്രിയാണ് ഷിബു സോറൻ   

 ജാർഖണ്ഡ് മുഖ്യമന്ത്രിയായ സ്വതന്ത്രനാണ് മധു കോഡ (2006).

 ദാമോദർ വാലി കോർപ്പറേഷന്റെ ആദ്യഘട്ടമായി നിർമിച്ച നാല് മൾട്ടി പർപ്പസ് അണക്കെട്ടുകളിൽ ആദ്യത്തേതാണ് കൊഡർമ ജില്ലയിൽ ബരാകർ നദിയിൽ നിർമിച്ചിരിക്കുന്ന തിലയ്യ അണക്കെട്ട് (1953), 

 ഹസാരിബാഗ് ജില്ലയിലാണ് ദാമോദർ വാലി കോർപ്പറേഷന്റെ ഭാഗമായ രണ്ടാമത്തെ അണക്കെട്ടായ കോനാർ ഡാം (1955). ഇത് ദാമോദറിന്റെ പോഷകനദിയായ കോനാറിലാണ്.

 ബരാകർ നദിയിലെ മൈത്തോൺ ഡാമിനോടനുബന്ധമായിട്ടാണ് തെക്കനേഷ്യയിലെ ആദ്യത്തെ ഭൂഗർഭ വൈദ്യുതി നിലയം നിർമിച്ചിരിക്കുന്നത് (1957). 

 ധൻബാദ് ജില്ലയിലാണ് ദാമോദർ വാലി കോർപ്പറേഷന്റെ ഭാഗമായ നാലാമത്തെ അണക്കെട്ടായ Panchet Dam (1959). ദാമോദർ നദിയിലാണ് ഈ അണക്കെട്ട് 

 ട്രൈബൽ വിഭാഗക്കാരനല്ലാത്ത ആദ്യത്തെ ജാർഖണ്ഡ് മുഖ്യമന്ത്രിയാണ് രഘുവർ ദാസ് (2014), 

 ഇന്ത്യയിൽ ഗവർണർ പദവിയിലെത്തിയ ആദ്യത്തെ ട്രൈബൽ വനിതയാണ് ദ്രൗപദി മുർമു (2015), ഒഡിഷയാണ് സ്വന്തം സംസ്ഥാനം.

 ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത വ്യവസായ നഗരമാണ് ജംഷഡ്പൂർ

 ഇന്ത്യയിലെ ആദ്യത്തെ ഐ.എസ്.ഒ. 9005 സെർട്ടി ഫൈഡ് സിറ്റിയാണ് ജംഷഡ്പൂർ.

 പൂർണമായും സൗരോർജം കൊണ്ട് പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ കോടതി സമുച്ചയം ഖുന്തിയിലാണ്.
📌കര്‍ണാടകം (Karnataka - Bengaluru)

 യുദ്ധത്തിന് റോക്കറ്റുപയോഗിച്ച ആദ്യത്തെ ഇന്ത്യൻ ഭരണാധികാരി- ടിപ്പു (ടിപ്പുവിന്റെ യഥാർഥ പേര് ഫത്തേഹ് അലി).

 ഇന്ത്യയിലാദ്യമായി നിയമനിർമാണസഭ ആരംഭിച്ച നാട്ടു രാജ്യമാണ് - മൈസൂർ (1881)

 ആദ്യമായി ഐഎസ്ഒ സർട്ടിഫിക്കേഷൻ ലഭിച്ച ഇന്ത്യൻ ബാങ്ക് - കനറ ബാങ്ക്

 ദക്ഷിണേന്ത്യയിലെ ആദ്യത്തെ ആഡംബര ടൂറിസ്റ്റ് ട്രെയിൻ - ഗോൾഡൻ ചാരിയറ്റ്

 ഇന്ത്യയിലെ ആദ്യത്തെ പ്രവാസി സർവകലാശാല - ബാംഗ്ളൂർ 

 ഇന്ത്യയിൽ ആദ്യമായി കാപ്പികൃഷിക്ക് തുടക്കം കുറിച്ച് ബാബാ ബുദാൻ എന്ന സൂഫി സന്ന്യാസിയാണ്. 

 ലോകസുന്ദരി മത്സരത്തിന് വേദിയായ ആദ്യ ഇന്ത്യൻ നഗരമാണ് ബാംഗ്ലൂർ (1990).

 വൈദ്യുതീകരിക്കപ്പെട്ട (1906)ആദ്യത്തെ പ്രമുഖ ദക്ഷിണേന്ത്യൻ നഗരമാണ് ബാംഗ്ലൂർ. 1902-ൽ കോളാർ സ്വർണഖനി വൈദ്യുതീകരിക്കപ്പെട്ടിരുന്നു.

 ഇന്ത്യയിലെ ആദ്യത്തെ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ സ്ഥാപിതമായത് ബാംഗ്ലൂരിലാണ്.

 സാർക്ക് സമ്മേളനത്തിനു വേദിയായ ആദ്യ ഇന്ത്യൻ നഗരമാണ് (1980)ബാംഗ്ലൂർ (രാജീവ് ഗാന്ധിയായിരുന്നു. ഈ സമ്മേളനത്തിന്റെ ആതിഥേയ നേതാവ്)

 ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ബസ് ആരംഭിച്ചത് ബാംഗ്ലൂരിലാണ് (2015),

 ഇന്ത്യയിലെ ആദ്യത്തെ വൈ-ഫൈ എനാബിൾഡ് സിറ്റി എന്നറിയപ്പെടുന്നത് മൈസൂറാണ് (2001),

 ഇന്ത്യയിലെ ആദ്യത്തെ അന്ധ സൗഹൃദ റെയിൽവേ സ്റ്റേഷൻ (visually challenged friendly station) മൈസുരു ആണ്.

 ഐഎസ്ആർഒയുടെ ആദ്യത്തെ മാസ്റ്റർ കൺട്രോൾ ഫെസിലിറ്റി സെന്റർ ആരംഭിച്ചത് ഹസ്സനിലാണ് (1982). 

 മിസ് എർത്ത് പട്ടം നേടിയ (2010) ആദ്യ ഇന്ത്യക്കാരിയായ നിക്കോൾ ഫരിയ ജനിച്ചത് (1990) ബാംഗ്ലൂരിലാണ്. 

 മിസ് സുപ്രാ ഇന്റർനാഷണൽ പട്ടം നേടിയ (2014) ആദ്യ ഇന്ത്യക്കാരിയായ ആശാ ഭട്ട് ജനിച്ചത് ഭദ്രാവതിയിലാണ് (1992), 

 സംസ്ഥാനഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയിലാദ്യമായി ബൈക്ക് ആംബുലൻസ് സംവിധാനം ഏർപ്പെടുത്തിയത് ബംഗലുരുവിലാണ് (2015),

 ഏഷ്യയിലെ ആദ്യത്തെ റൈസ് ടെക്നോളജി പാർക്ക് സ്ഥാപിക്കുന്നത് ഗംഗാവതിയിലാണ്.

 ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഇരുമ്പുരുക്ക് ശാലയാണ് 1923-ൽ മൈസൂർ ഗവൺമെന്റ് ആരംഭിച്ച വിശ്വേശരയ്യ സ്റ്റീൽ പ്ലാന്റ് അഥവാ ഭദ്രാവതി സ്റ്റീൽ പ്ലാന്റ്. പിൽക്കാല ആ കർണാടക സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും സംയുക്ത ഉടമസ്ഥതയിലായ ഈ സംരംഭം ഇപ്പോൾ സ്റ്റീൽ അതോരിറ്റി ഓഫ് ഇന്ത്യയുടെ കീഴിലാണ്.

📌കേരളം (Kerala - Thiruvananthapuram)

 ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പ്രോജക്ട്- തെന്മല 

 ഇന്ത്യയിലെ ആദ്യത്തെ മോസ്ക്- കൊടുങ്ങല്ലൂർ 

 ഇന്ത്യയിലെ ആദ്യത്തെ ചർച്ച്- കൊടുങ്ങല്ലൂർ 

 ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ചത് പറവൂർ (1982 ൽ പറവൂർ മണ് ഡലത്തിലെ 50 ബൂത്തുകളിലാണ് ഇ.വി.എം. ഉപയോഗിച്ചത്.)

 ഇന്ത്യയിലെ ആദ്യത്തെ ആർച്ച് ഡാം - ഇടുക്കി (കുറവൻ കുറത്തി മലകൾക്കിടയിലാണ് ഡാം)

📌മധ്യപ്രദേശ്‌ (Madhya Pradesh - Bhopal)

 ഇന്ത്യയിലെ ആദ്യത്തെ പത്രപ്രവർത്തക സർവകലാശാല- മഖൻലാൽ ചതുർവേദി രാഷ്ട്രീയ പത്രകാരിത വിശ്വ വിദ്യാലയ, കോപ്പാൽ

 ഇന്ത്യയിലെ ആദ്യത്തെ ആദിവാസി സർവകലാശാല സ്ഥാപിച്ച സ്ഥലം- അമർകണ്ടക് (2007).

 ഇന്ത്യയിൽ ഏത് സ്ഥലത്തുനിന്നാണ് സതി എന്ന ആചാരം സംബന്ധിച്ച് ഏറ്റവും പഴക്കമുള്ള തെളിവ് ലഭിച്ചത് - ഏറാൻ

 ഇന്ത്യൻ സംസ്ഥാനത്ത് മുഖ്യമന്ത്രിയായ ആദ്യ സന്ന്യാസിനിയാണ് ഉമാഭാരതി (2003).

 ഇന്ത്യയിലെ ആദ്യത്തെ ന്യൂസ് പ്രിന്റ് ഫാക്ടറി നേപ്പാനഗറിലാണ് സ്ഥാപിതമായത്.

 ഇന്ത്യയിലെ ആദ്യത്തെ റൂറൽ വാഴ്സിറ്റി 1991-ൽ മധ്യപ്രദേശിൽ സ്ഥാപിച്ചത് - നാനാജി ദേശ്മുഖ്

 മെട്രോപൊളിറ്റൻ സിറ്റി എന്ന പദവി ലഭിച്ച മധ്യപ്രദേശിലെ ആദ്യ നഗരം ഇൻഡോറാണ്.

 മൂന്നാം ലിംഗക്കാർക്കായി ഇഗ്നോയുടെ ആദ്യ സ്റ്റഡി സെന്റർ ആരംഭിച്ചത് ഭോപ്പാലിലാണ്.

 ഇന്ത്യയിൽ ജനിച്ച് സമാധാന നൊബേൽ സമ്മാനത്തിനർഹനായ (2014) ആദ്യ വ്യക്തി-കൈലാഷ് സത്യാർഥി (1979-ൽ സമാധാന പുരസ്കാരം നേടിയ മദർ തെരേസയ്ക്ക് ഇന്ത്യൻ പൗരത്വം ഉണ്ടായിരുന്നെങ്കിലും മദർ ജനിച്ചത് മുൻ യുഗോസ്ലാവ്യയിലായിരുന്നു).

 ഇന്ത്യയിൽ ഐഎസ്ഒ 9000-2001 സർട്ടിഫിക്കേഷൻ ലഭിച്ച ആദ്യത്തെ റെയിൽവേ സ്റ്റേഷൻ ഭോപ്പാലിലെ ഹബീബ് ഗഞ്ച് ആണ്. 

 ഇന്ത്യയിൽ ഐഎസ്ഒ 9000-2001 സർട്ടിഫിക്കേഷൻ ലഭിച്ച ആദ്യത്തെ ട്രെയിൻ ഭോപ്പാൽ എക്സ്പ്രസ് ആണ്. ഇത് ഡൽഹിയിലെ ഹസ്രത്ത് നിസാമുദ്ദിനും ഭോപ്പാലിലെ ഹബീബ് ഗഞ്ചിനും ഇടയിൽ സർവീസ് നടത്തുന്നു.

 കായികാഭ്യാസത്തിനുള്ള ഇന്ത്യയിലെ ആദ്യത്തെ ദേശീയ കോളേജ് സ്ഥാപിച്ചത് ഗ്വാളിയോറിലാണ് (1957).
📌മഹാരാഷ്ട്ര (Maharashtra - Mumbai)

 ഇന്ത്യയിൽ ആദ്യത്തെ റെയിൽപ്പാത- മുംബൈ-താനെ (1853 ഏപ്രിൽ 26)

 ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ സ്റ്റേഷൻ- ബോറിബന്ദർ (1853)

 ഇന്ത്യയിലെ ആദ്യത്തെ റെയിൽവേപ്പാലം Dapoorile Viaduct on the Mumbai-Thane route

 ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ട്രെയിൻ ഓടിയത്. 1925 ഫെബ്രുവരി മൂന്നിന് ബോംബെ വി.ടി.യ്ക്കും കുർളയ്ക്കും ഇടയിൽ

 ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യസമ്മേളന വേദിയായത് മുംബൈയിലെ ഗോകുൽദാസ് തേജ്‌പാൽ സംസ്കൃത കോളേജാണ്. 1885 ഡിസംബറിൽ നടന്ന സമ്മേളനത്തിൽ ഡബ്ലിയു.സി ബാനർജിയായിരുന്നു അധ്യക്ഷൻ. 72 പ്രതിനിധികളാണ് ആ സമ്മേളനത്തിൽ പങ്കെടുത്തത് 

 ദത്തവകാശ നിരോധന നിയമപ്രകാരം ബ്രിട്ടീഷ് ഇന്ത്യയോടു ചേർത്ത ആദ്യ നാട്ടുരാജ്യം - സത്താറ (ഡൽഹൗസി പ്രഭുവാണ് ദത്തവകാശ നിരോധന നിയമം ആവിഷ്കരിച്ചത്).

 ഇന്ത്യയിൽ ആദ്യമായി ഐ.എസ്.ഡി.സംവിധാനം നിലവിൽ വന്നത് മുംബൈയിലാണ്. 1960-ൽ ലണ്ടനുമായി ബന്ധിപ്പിച്ചു.

 ഇന്ത്യയിലെ ആദ്യത്തെ ന്യൂക്ലിയാർ റിയാക്ടർ - അപ്സര (ട്രോംബെ - 1956)

 ഇന്ത്യയിലെ ആദ്യത്തെ ചലച്ചിത്ര പ്രദർശനം നടന്ന നഗരമാണ് മുംബൈ

 ഇന്ത്യയിൽ ആദ്യമായി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ നടന്ന നഗരം- മുംബൈ (1952-ൽ). 

 ഇന്ത്യയിലാദ്യ മായി ചലച്ചിത്രോത്സവം നടന്നതും മുംബൈയിലാണ് (1951-ൽ)

 ഇന്ത്യയിൽ ആദ്യമായി എ.ടി.എം. (ഓട്ടോമേറ്റഡ് ടെല്ലർ മെഷീൻ) സംവിധാനം നിലവിൽ വന്ന നഗരം- മുംബൈ (1987). എച്ച്.എസ്.ബി.സിയാണ് ഈ സംവിധാനം ഏർപ്പെടുത്തിയത്.

 ഇന്ത്യയിലെ ആദ്യത്തെ അറ്റോമിക് പവർ സ്റ്റേഷൻ- താരാപ്പൂർ (1969)

 ഇന്ത്യയിലെ ആദ്യത്തെ സിനിമാ പ്രദർശനം നടന്നത് മുംബെയിലെ വാട്സൺ ഹോട്ടലിൽ (1896 ജൂലായ് 7) 

 ഇന്ത്യയിലെ ആദ്യത്തെ വനിതാ സർവകലാശാലയായ ശ്രീമതി നാഥിഭായ് താക്കർസി വിമൻസ് യൂണിവേഴ്സിറ്റിയുടെ (1916) ആസ്ഥാനം (എസ് എൻ ഡി റ്റി യൂണി വേഴ്സിറ്റി) പുനെയാണ്. ദോണ്ഡോ കേശവ് കാർവേ യാണ് ഇതിന്റെ സ്ഥാപകൻ. ഇദ്ദേഹമാണ് ഏറ്റവും ഉയർന്ന പ്രായത്തിൽ ഭാരത രത്നയ്ക്ക് അർഹനായത്. 

 ഇന്ത്യയിലെ ആദ്യത്തെ ടെലിവിഷൻ റിസപ്ഷൻ സെന്റർ- ആർവി (പൂനെയ്ക്കടുത്ത്) 

 ഇന്ത്യക്കാരുടേതായ ആദ്യത്തെ ലൈഫ് ഇൻഷുറൻസ് കമ്പനി - ബോംബെ മ്യൂച്വൽ ലൈഫ് അഷ്വറൻസ് സൊസൈറ്റി (1870)

 ഇന്ത്യയിലെ ആദ്യത്തെ മോണോ റെയിൽ പരീക്ഷണാർഥം ഓടിച്ചത്- മുംബൈയിൽ (2010).

 ഇന്ത്യയിലെ ആദ്യത്തെ നവോദയ സ്കൂൾ എവിടെയാണ് സ്ഥാപിക്കപ്പെട്ടത്- Khairi in Nagpur

 ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളം- മുംബൈയിലെ ജൂഹുവിലെ ഗ്രാസ് എയറോഡ്രോം (1932).

 ഇന്ത്യയിൽ സ്ത്രീകൾക്കായിട്ടുള്ള ആദ്യത്തെ തുറന്ന ജയിൽ എവിടെയാണ് സ്ഥാപിച്ചത്- യെർവാദ

 ഇന്ത്യയിൽ ആദ്യമായി ആധാർ കാർഡ് ഏർപ്പെടുത്തിയ സംസ്ഥാനം മഹാരാഷ്ട്രയാണ് (തേംഭ് ലി എന്ന സ്ഥലത്ത്). രജനാ സോനാവാണെയാണ് ആദ്യത്തെ ആധാർ കാർഡിനുടമ.

 ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ കംപ്യൂട്ടറായ പരം 8000 വികസിപ്പിച്ചെടുത്തത് പൂനെയിലെ സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ് (സി-ഡാക്) ആണ് .

 ഏഷ്യയിലെ ആദ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ചാണ് 1875-ൽ സ്ഥാപിതമായ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് 

 ഇന്ത്യയിലെ ആദ്യത്തെ വിമാനക്കമ്പനി എന്നറിയപ്പെടുന്ന ടാറ്റ എയർലൈൻസ് 1932-ൽ ആരംഭിച്ചത് ജെ.ആർ. ഡി.ടാറ്റയാണ്.

 ഒറ്റയ്ക്ക് വിമാനം പറത്തിയ ആദ്യ ഇന്ത്യക്കാരനാണ് ജെ. ആർ.ഡി.ടാറ്റ.

 ജെ.ആർ.ഡി.ടാറ്റ തന്റെ ആദ്യ ആകാശയാത്ര നടത്തിയത് ജൂഹു എയർപോർട്ട് മുതൽ കറാച്ചി വരെയാണ് (1932). 

 ഇന്ത്യയിൽ ആദ്യമായി ബസ് റാപ്പിഡ് ട്രാൻസിറ്റ് സംവിധാനം നടപ്പാക്കിയ നഗരമാണ് പൂനെ.

 ഇന്ത്യയിലെ ആദ്യത്തെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത് പൂനെയിലാണ്.

 ഇന്ത്യയിലാദ്യമായി വനിതാ മേയർ അധികാരമേറ്റ നഗരമാണ് മുംബൈ (1956). സുലോചനാ മോഡിയാണ് ആ വനിത.

 ഇന്ത്യയിലെ ആദ്യത്തെ ലയൺസ് ക്ലബ് 1956-ൽ സ്ഥാപിതമായത് മുംബൈയിലാണ്.

 ഭാരതീയ മഹിളാ ബാങ്കിന്റെ ആദ്യത്തെ ബ്രാഞ്ച് ഉദ്ഘാടനം ചെയ്യപ്പെട്ടത് മുംബൈ നരിമാൻ പോയിന്റിലാണ് (2013).

 ഇന്ത്യയിലെ ആദ്യത്തെ ജനന നിയന്ത്രണ ക്ലിനിക് 1921-ൽ ആരംഭിച്ചത് മുംബൈയിലാണ്. രഘുനാഥ് ദോണ്ഡോ കാർവെയായിരുന്നു അതിന്റെ ഉപജ്ഞാതാവ് (ഭാരതരത് ന ജേതാവ് ഡി.കെ.കാർവേയുടെ മകൻ).

 ഇന്ത്യയിലെ ആദ്യത്തെ ഡബിൾ ഡെക്കർ ഫ്ളൈ ഓവർ സ്ഥാപിക്കപ്പെട്ടത് മുംബൈയിലാണ്.

 ഇന്ത്യയിലെ ആദ്യത്തെ ഡബിൾ ഡെക്കർ ട്രെയിൻ സർവീസ് മുംബൈയ്ക്കും പൂനെയ്ക്കും ഇടയിലാണ് ഓടിയത് (സിംഹഗഢ് എക്സ്പ്രസ്)

 ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ സ്ഥാപിക്കുന്നതിന് തിരഞ്ഞെടുക്കപ്പെട്ട റൂട്ട് മുംബൈ-അഹമ്മദാബാദ് ആണ്.

 ആദ്യത്തെ ജനശതാബ്ദി എക്സ്പ്രസ് ഓടിയത് മുംബൈയ്ക്കും മഡ്ഗാവിനും ഇടയിലാണ്.

 ഇന്ത്യയിലെ ആദ്യത്തെ മോട്ടോർ ടാക്സി നിലവിൽ വന്നത് മുംബൈയിലാണ്.

 ടാറ്റ ഗ്രൂപ്പിന്റെ ആദ്യത്തെ ടെക്സ്റ്റൈൽ മിൽ 1877-ൽ സ്ഥാപിച്ചത് നാഗ്പൂരിലാണ്.

 ഇന്ത്യയിലെ ആദ്യത്തെ നാഷണൽ ഫയർ സർവീസ് കോളേജ് സ്ഥാപിക്കപ്പെട്ടതും നാഗ്പൂരിലാണ്.

 മഹാരാഷ്ട്രാ ഗവർണറായ ആദ്യ വനിതയാണ് വിജയലക്ഷ്മി പണ്ഡിറ്റ് (1962).

 ബോംബെ സംസ്ഥാനം വിഭജിച്ച് മഹാരാഷ്ട്രയും ഗുജറാത്തും രൂപംകൊണ്ടപ്പോൾ മഹാരാഷ്ട്രയുടെ ആദ്യത്തെ മുഖ്യമന്ത്രിയായത് യശ്വന്ത് റാവു ചവാനാണ് (1960-62). അവിഭക്ത ബോംബെ സംസ്ഥാനത്തിന്റെ അവസാനത്തെ മുഖ്യമന്ത്രിയും അദ്ദേഹമാണ്.

 മഹാരാഷ്ട്ര മുഖ്യമന്ത്രിയായ ആദ്യ ഇസ്ലാം മതസ്ഥൻ എ.ആർ.ആന്തുലെ ആണ്.

 ഇന്ത്യയിലെ ആദ്യത്തെ സൈബർ കഫേ 1996-ൽ ആരം ഭിച്ചത് മുംബൈയിലാണ്.

 ഇന്ത്യയിൽ ആദ്യമായി എ.ടി.എം. സംവിധാനം നിലവിൽ വന്ന നഗരം എന്ന വിശേഷണം മുംബൈയ്ക്ക് സ്വന്തമാണ്.

 സൗജന്യമായി വൈ-ഫൈ കണക്ഷൻ ലഭ്യമാക്കിയ ആദ്യത്തെ ഇന്ത്യൻ വില്ലേജാണ് മഹാരാഷ്ട്രയിലെ പച് ഗവോൺ (2015 ജൂലൈ).

 കോടതിയലക്ഷ്യത്തിന് സുപ്രീംകോടതി ഒരു മാസത്തെ തടവിന് വിധിച്ച (2006 മെയ് 12) മഹാരാഷ്ട്രയിലെ സ്വരൂപ് സിങ് നായിക് ആണ് പദവിയിലിക്കെ ജയിലിലടയ്ക്കപ്പെട്ട ആദ്യത്തെ മന്ത്രി. 

 ഇന്ത്യയിലെ ആദ്യത്തെ സബർബൻ റെയിൽവേ ലൈനാണ് മുംബൈയിലെ സബർബൻ റെയിൽവേ (1857). 

 ഇന്ത്യയിൽ ആദ്യമായി മോട്ടോർ ടാക്സി നിലവിൽ വന്ന നഗരം മുംബൈയാണ് (1911).

 ഇന്ത്യയിലെ ആദ്യത്തെ എയർ കണ്ടീഷൻഡ് ഡബിൾ ഡക്കർ ശതാബ്ദി എക്സ്പ്രസ് ബന്ധിപ്പിക്കുന്നത്-മുംബൈയെയും ഗോവയുമാണ്.

 ഇന്ത്യയിൽ പുള്ളിപ്പുലികളുടെ സംരക്ഷണത്തിനായി ആനിമൽ സഫാരി എന്ന പദ്ധതി ആദ്യമായി ആരംഭിച്ചത് റായ്ഗഢ് ജില്ലയിലെ റോഹയിലാണ്.

 റെയിൽ ടെല്ലും ഗൂഗിളും സഹകരിച്ച് സൗജന്യമായി നടപ്പാക്കുന്ന അതിവേഗ വൈഫൈ ഇന്റർനെറ്റ് സംവിധാനം രാജ്യത്ത് ആദ്യം നടപ്പാക്കിയത് മുംബൈ സെൻട്രലിലാണ് (2015).

 രാജ്യത്തെ ആദ്യത്തെ ആധാർ എ.ടി.എം. സ്ഥാപിച്ചത്. മുംബൈയിലാണ്. ഡി.സി.ബി. ബാങ്ക് ആണ് സ്ഥാപിച്ചത് 

 മിസിസ് വേൾഡ് പട്ടം നേടിയ (2001) ആദ്യ ഇന്ത്യക്കാരിയായ അദിതി ഗോവിത്രികർ ജനിച്ച പാൻവെല്ലിലാണ് (1974).

 ഇന്ത്യയിലെ ആദ്യത്തെ റഡാർ പരിശീലന കേന്ദ്രം ആ രംഭിച്ചത് മുംബെയിലാണ് (1953).

 രാജ്യത്തെ ആദ്യ വിദേശ് ഭവൻ ഉദ്ഘാടനം ചെയ്യപ്പെട്ടത് എവിടെയാണ് - മുംബൈ

 സർക്കാർ ഭൂമിയിലെ മുഴുവൻ കണ്ടൽക്കാടുകളെയും സംരക്ഷിത വനമേഖല (റിസർവ് വനം) ആയി പ്രഖ്യാപിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം (2016).

 ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ ജില്ലയായി പ്രഖ്യാപിച്ചത് നാഗ്പൂരിനെയാണ് (2016).

 ഇന്ത്യയിലെ ആദ്യത്തെ പുസ്തക ഗ്രാമം സ്ഥാപിച്ചത് സത്താറ ജില്ലയിലെ ഭിലാർ എന്ന ഗ്രാമത്തിലാണ് (2017). 

 ഇന്ത്യയിലെ ആദ്യത്തെ മെഗാ കോസ്റ്റൽ ഇക്കണോമിക് സോൺ സ്ഥാപിക്കുന്നത്. മുംബൈയിലെ ജവാഹർലാൽ നെഹ്രു തുറമുഖത്തിലാണ്.
📌മണിപ്പൂർ (Manipur - Imphal)

 ഇന്ത്യയിലെ ആദ്യത്തെ സെൻട്രൽ അഗ്രികൾച്ചർ യൂണിവേഴ്സിറ്റി ഇംഫാലിലാണ്.

 രണ്ടാം ലോക മഹായുദ്ധക്കാലത്ത് ഇന്ത്യൻ നാഷണൽ ആർമി ഇന്ത്യൻ മണ്ണിൽ ആദ്യമായി 1944 ഏപ്രിൽ 14-ന് ദേശീയ പതാക ഉയർത്തിയ സ്ഥലമാണ് മൊയ് രാങ്. 

 1948 ജൂൺ 11 മുതൽ ജൂലൈ 27 വരെ മണിപ്പൂർ സ്റ്റേറ്റ് അസംബ്ളിയിലേക്ക് പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ നടന്ന തിരഞ്ഞെടുപ്പ് ഇന്ത്യയിൽത്തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ തിരഞ്ഞെടുപ്പാണെന്ന് പരാമർശിക്കപ്പെടുന്നു (1948 ഫെബ്രുവരിയിൽ തിരുവിതാംകൂറിൽ പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടന്നിരുന്നു. എന്നാൽ, അതിന്റെ ഫലമായി രൂപം കൊണ്ട് ജനപ്രതിനിധിസഭ പ്രവർത്തിച്ചത് ഭരണഘടന നിർമാണസഭ എന്ന നിലയി ലാണ്. പിന്നീട് ബഹുജനനേതാക്കളുടെ അഭ്യർഥന ആദരിച്ച് 1948 മാർച്ച് 24-ന് അസംബ്ലിയെ നിയമനിർമാണ സഭയാക്കിക്കൊണ്ടുള്ള വിളംബരം തിരുവിതാംകൂർ മഹാരാജാവ് പുറപ്പെടുവിക്കുകയുണ്ടായി. കൊച്ചി ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടന്നത് 1948 സെപ്തംബറിലാണ്). 

 1956-ൽ മണിപ്പൂരിന്റെ പാർട്ട് സി സംസ്ഥാനം എന്ന പദവി അവസാനിക്കുകയും കേന്ദ്രഭരണ പ്രദേശമാകുകയും ചെയ്തു. 1972 ജനുവരി 21-ന് ആണ് മണിപ്പൂരിന് സംസ്ഥാന പദവി ലഭിക്കുന്നത്. 

 ഇന്ത്യയിലെ ആദ്യത്തെ കറൻസി രഹിത ദ്വീപ് - കരാങ് 

 ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര നിലവാരത്തിലുള്ള കായിക സർവകലാശാല സ്ഥാപിക്കുന്നത് മണിപ്പൂരിലാണ് 


 അസം റൈഫിൾസിന്റെ ആസ്ഥാനം- ഷില്ലോങ് (ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള അർധ സൈനിക വിഭാഗമാണിത്)

 അസം റൈഫിൾസിന്റെ പഴയ പേര്- കാച്ചാർ ലെവി 

 സെന്റിനൽസ് ഓഫ് നോർത്ത് ഈസ്റ്റ് (Sentinels of North East) എന്നറിയപ്പെടുന്ന സൈനിക വിഭാഗം അസം റൈഫിൾസ്

 മേഘാലയ മുഖ്യമന്ത്രിയായ ആദ്യ സ്വതന്ത്രനാണ് ഡോ. എഫ്.എ.ഖോങ് ലം (Dr F A Khonglam-2002).

 മേഘാലയ ഗവർണറായ ആദ്യ മലയാളിയാണ് എം.എം.ജേക്കബ്ബ്


 ഇന്ത്യയിൽ കൂറുമാറ്റ നിയമത്തിലൂടെ അയോഗ്യനാക്കപ്പെട്ട ആദ്യ ലോകസഭാംഗം- ലാൽഡുഹോമ (1988) 

 ഭവനരഹിതരില്ലാത്ത സംസ്ഥാനം എന്ന നേട്ടം കൈവരിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം മിസോറമാണ്.
ഒന്നു മുതൽ പ്ലസ്‌ടു വരെ ക്ലാസ്സിലെ പാഠപുസ്തകങ്ങളും അവയുടെ Notes ഉം ആണോ നിങ്ങൾ അന്വേഷിക്കുന്നത്? അതോ Teachers Manual ഉം Techers Hand book ഉം ആണോ? എങ്കിൽ ഇവിടെ ക്ലിക്കുക

 സ്വതന്ത്ര ഭാരതത്തിൽ കിഴക്കൻ തീരത്ത് ആരംഭിച്ച ആദ്യത്തെ തുറമുഖം- പാരദ്വീപ് (കൃത്രിമ ലഗൂണിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ തുറമുഖം)

 ചതുപ്പുനില സംരക്ഷണാർഥമുള്ള റംസാർ കൺവൻഷൽ പട്ടികയിൽ ഇന്ത്യയിൽ നിന്ന് ആദ്യമായി ഉൾപ്പെടുത്തിയത്- ചിൽക്ക

 ഇന്ത്യയിൽ പൊതുമേഖലയിൽ സ്ഥാപിതമായ ആദ്യത്തെ ഇന്റഗ്രെറ്റഡ് സ്റ്റീൽ പ്ലാന്റാണ് റൂർക്കേല (1959)

 ഒഡിഷ മുഖ്യമന്ത്രിയായ സ്വതന്ത്രനാണ് ബിശ്വനാഥ് ദാസ് (1971).

 ആദിവാസി ഗോത്ര വിഭാഗത്തിൽ നിന്ന് ഇന്ത്യയുടെ രാഷ്ട്രപതി പദവിയിലെത്തിയ ആദ്യ വനിതയും, പ്രതിഭ പാട്ടീലിന് ശേഷം രാഷ്ട്രപതിയായ രണ്ടാമത്തെ വനിതയുമാണ് - ദ്രൗപതി മുർമു

 ഏറ്റവും കുറവ് പ്രായത്തിൽ രാഷ്ട്രപതിയായ ആദ്യ വനിതയും കൂടിയാണ് ദ്രൗപതി മുർമു

 വേൾഡ് അസോസിയേഷൻ ഓഫ് സൂസ് ആൻഡ് അക്വാറിയംസ് (World Association of Zoos and Aquariums- WAZA) ൽ ചേർന്ന ആദ്യത്തെ ഇന്ത്യൻ മൃഗശാലയാണ് നന്ദൻകാനൻ.

 ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരമായി കേന്ദ്ര സർക്കാർ 2017-ൽ പ്രഖ്യാപിച്ച പൈക കലാപം ആരംഭിച്ചത് 1817-ൽ ആണ്. 
ഗജപതി രാജാക്കൻമാർ പൈക സമുദായത്തിന് പരമ്പരാഗതമായി പാട്ടത്തിന് നൽകിയിരുന്ന കൃഷിഭൂമി ഈസ്റ്റിന്ത്യാക്കമ്പനി ഒഡിഷ കീഴടക്കിയോതോടെ നിർത്തലാക്കി. ഇതിനെതിരെ ബക്ഷി ജഗബന്ധുവിന്റെ നേതൃത്വത്തിൽ ആദിവാസി വിഭാഗത്തിന്റെ സഹായത്തോടെ 1817-ൽ കമ്പനിയ്ക്കെതിരെ നടത്തിയ സായുധ ലഹളയാണ് പൈക ലഹള. തുടക്കത്തിൽ ലഹളക്കാർക്ക് മുന്നേറാൻ കഴിഞ്ഞെങ്കിലും കമ്പനി സൈന്യം മേധാവിത്വം തിരികെപ്പിടിച്ചു. നൂറുകണക്കിന് സൈനികരെ വധിച്ചു. ജഗബന്ധുവടക്കം അനേകം പേരെ വധിച്ചു.


 സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ, ആസൂത്രിത സംസ്ഥാന തലസ്ഥാനമാണ് ചണ്ഡിഗഢ്. 

 ചണ്ഡിഗഢ് നഗരം ആസൂത്രണം ചെയ്തത് സ്വിസ് ബോൺ ഫ്രഞ്ച് ആർക്കിടെക്ട് (Swiss born French architect) ആയ ലെ കോർബൂസിയെ  (Le Courbusier-1887-1965) ആണ്. ഇദ്ദേഹത്തിന്റെ യഥാർഥ പേരാണ് ചാൾഡ് എഡ്വേർഡ് ജെനെറെറ്റ് (Charles-Edouard Jeanneret).

 രക്തസാക്ഷിത്വം വരിച്ച ആദ്യ സിഖു ഗുരു അർജുൻ ദേവ് (ജഹാംഗീറായിരുന്നു അപ്പോൾ മുഗൾ ചക്രവർത്തി) 

 ഇന്ത്യയിൽ ആര്യൻമാർ ആദ്യം താമസമുറപ്പിച്ച പ്രദേശം പഞ്ചാബ് (സപ്ത സിന്ധു എന്നും അറിയപ്പെട്ടു) 

 ഇന്ത്യയിലാദ്യമായി അന്ധവിദ്യാലയം സ്ഥാപിക്കപ്പെട്ട സ്ഥലമാണ് അമൃത്സർ.

 ഇന്ത്യയിലെ ആദ്യത്തെ സ്പോർട്സ് മ്യൂസിയം സ്ഥാപിച്ചത് പാട്യാലയിലാണ്.

 ഇന്ത്യയിലെ ആദ്യത്തെ വധിക്കപ്പെട്ട മുഖ്യമന്ത്രിയാണ് പഞ്ചാബിലെ ബിയാന്ത്സിങ് (1995).

 ഇന്ത്യൻ പൊലീസ് സർവീസിലെ ആദ്യത്തെ വനിതാ ഓഫീസറാണ് കിരൺ ബേദി (1972).

 ഐക്യരാഷ്ട്രസഭയുടെ സിവിലിയൻ പൊലീസ് ഓഫീസറായി നിയമിതയായ ആദ്യത്തെ വനിത കിരൺ ബേദിയാണ്.

 പഞ്ചാബ് മുഖമന്ത്രിയായ ആദ്യ വനിതയാണ് രജിന്ദർ കൗർ ഭട്ടൽ (1996-97).

 ഇന്ത്യൻ സംസ്ഥാനത്ത് ധനമന്ത്രിയായ ആദ്യ വനിതയാണ് ഡോ.ഉപീന്ദർജിത് കൗർ.

 ക്യാബിനറ്റ് സെക്രട്ടറിയായ ആദ്യത്തെ സിഖ് മതസ്ഥൻ എസ് എസ് ഖേര ആണ് (1962).

 സ്വതന്ത്ര ഇന്ത്യയിൽ ഉദ്ഖനനം നടന്ന ആദ്യ ഹാരപ്പൻ കേന്ദ്രമാണ് റോപ്പർ 

 രാഷ്ട്രപതിയായ ആദ്യ സിഖ് മതസ്ഥൻ ഗ്യാനി സെയിൽ സിങാണ്.

 പ്രധാനമന്ത്രിയായ ആദ്യ സിഖ് മതസ്ഥനാണ് ഡോ.മൻമോഹൻ സിങ്.

 കേന്ദ്രത്തിൽ ക്യാബിനറ്റ് മന്ത്രിപദം വഹിച്ച ആദ്യ സിഖുക മതസ്ഥനാണ് ബൽദേവ് സിങ് (പ്രതിരോധം).

 ജ്ഞാനപീഠ പുരസ്കാരത്തിനർഹയായ ആദ്യ പഞ്ചാബി സാഹിത്യപ്രതിഭയാണ് അമൃതാ പ്രീതം (1956)

 സാഹിത്യ അക്കാദമി അവാർഡിനർഹയായ ആദ്യ വനിതയാണ് അമൃതാ പ്രീതം (1981). കാഗസ് തേ കാൻവാസ് എന്ന രചനയെ മുൻനിർത്തിയായിരുന്നു പുരസ്കാരം. ജ്ഞാനപീഠം നേടിയ രണ്ടാമത്തെ വനിതയാണ് അവർ (ആദ്യത്തേത് ബംഗാളിയിലെ ആശാപൂർണാദേവി-1976) 

 ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയുടെ അധ്യക്ഷയായ ആദ്യ വനിതയാണ് ബീബി ജാഗിർ കൗർ.

 പഞ്ചാബിലെ ആദ്യത്തെ മുഖ്യമന്ത്രി ഗോപിചന്ദ് ഭാർഗവയാണ് (1947–49).

 കോൺഗ്രസുകാരനല്ലാത്ത ആദ്യ പഞ്ചാബ് മുഖ്യമന്ത്രിയാണ് ഗുർനം സിങ് (1967).

 ഇന്ത്യൻ ആർമിയുടെ ചീഫായ ആദ്യ സിഖു മതസ്ഥൻ ജോഗിന്ദർ ജസ്വന്ത് സിങാണ് (2004).

 കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ പുരുഷ അത്ലറ്റ് മിൽഖാ സിങാണ്.

 പത്മശ്രീ ബഹുമതിക്ക് അർഹനായ ആദ്യ കായികതാരമാണ് മിൽഖാ സിങ്.

 ഏഷ്യൻ ഗെയിംസിൽ ട്രാക്ക് ആൻഡ് ഫീൽഡിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ വനിത അത്ലറ്റാണ് കമൽ ജിത് കൗർ സന്ധു (1970).

 രാജ്യത്തെ ആദ്യത്തെ സ്മാൾ ഫിനാൻസ് ബാങ്ക് പ്രവർത്തനം ആരംഭിച്ചത് പഞ്ചാബിലാണ് (2016 ഏപ്രിൽ 25).

 ഇന്ത്യയിലെ ആദ്യത്തെ കോൺഗ്രസിതര സർക്കാർ അധികാരത്തിൽ വന്നത് ഐക്യമുന്നണി നേതാവ് സർദാർ ഗ്യാൻസിങ് ററിവാലയുടെ (Gian Singh Rarewala) നേതൃത്വത്തിൽ പെപ്സുവിലാണ് (PEPSU Legislative Assembly) (1952 ഏപ്രിൽ 22).

 ഒരു ഇന്ത്യൻ സംസ്ഥാനത്ത് ധനകാര്യമന്ത്രിയായ ആദ്യ വനിതയാണ് ഡോ.ഉപിന്ദർജിത് കൗർ.

 ഇന്ത്യയിലെ ആദ്യത്തെ പാർട്ടിഷൻ മ്യൂസിയം സ്ഥാപിക്കുന്നത് അമൃതസറിലാണ്

 ഉത്തരേന്ത്യയിൽ ആദ്യമായി സമ്പൂർണ സാക്ഷരത നേടിയ ജില്ല- അജ്മീർ

 ഇന്ത്യയിലാദ്യമായി പഞ്ചായത്ത് രാജ് നടപ്പാക്കിയ സംസ്ഥാനമാണ് രാജസ്ഥാൻ. 1959 ഒക്ടോബർ രണ്ടിന് രാജസ്ഥാനിലെ നഗൗരിൽ ഇത് ഉദ്ഘാടനം ചെയ്തത് പഞ്ചായത്ത് രാജ് എന്ന വാക്കിന്റെ ഉപജ്ഞാതാവായ ജവാഹർലാൽ നെഹ്രുവാണ്.

 ഇന്ത്യ ആദ്യമായി അണുവിസ്ഫോടനം നടത്തിയ (1974 മെയ് 18) സ്ഥലം- പൊഖ്‌റാൻ (ജയ്സാൽമീർ ജില്ലയിലാണ് ഈ സ്ഥലം).

 ഇന്ത്യയുടെ ആദ്യത്തെ ആണവപരീക്ഷണത്തിന്റെ രഹസ്യ നാമമാണ് ഓപ്പറേഷൻ ലാഫിങ് ബുദ്ധ. 

 ഇന്ത്യൻ വിദേശകാര്യ വകുപ്പ് ഇതിനെ പൊഖ്‌റാൻ-1 എന്നാണ് വിശേഷിപ്പിച്ചത്, 1998 മെയ് 11, 13 തീയതികളിലാണ് പൊഖ്‌റാൻ -2 പരീക്ഷണം ഇന്ത്യ നടത്തിയത്.

 ഇന്ത്യയുടെ ആദ്യത്തെ ഭൂഗർഭ എയർബേസ് ആയ ഉത്തർലായ് (Uttarlai) ബാർമർ ജില്ലയിലാണ്.

 ഇന്ത്യയിലെ ആദ്യത്തെ മൈനോരിറ്റി സൈബർ വില്ലേജ് സ്ഥാപിച്ചത് ആൾവാർ ജില്ലയിലെ ചന്ദോളിയിലാണ് (2014). 

 ഇന്ത്യയിലെ ആദ്യത്തെ പ്രഷറൈസ്‌ഡ്‌ വാട്ടർ റിയാക്ടർ സ്ഥാപിച്ചത് രാജസ്ഥാനിലാണ്.

 ഇന്ത്യയിലെ ആദ്യത്തെ സാമ്പത്തിക സൂപ്പർ മാർക്കറ്റ് നിലവിൽ വന്നത് ജയ്പൂരിലാണ്.

 സി.ഐ.എസ്.എഫിന്റെ സംരക്ഷണച്ചുമതലയിൽ കൊണ്ടുവന്ന ആദ്യ വിമാനത്താവളമാണ് ജയ്പൂർ (2000), 

 മുഗൾ മേൽക്കോയ്മ അംഗീകരിച്ച ആദ്യ രജപുത്ര രാജ്യമാണ് ആംബർ.

 രാജസ്ഥാനിലെ ആദ്യത്തെ സോളാർ തെർമൽ പവർ പ്ലാന്റ് സ്ഥാപിച്ചത് ജയ്സാൽമർ ജില്ലയിലാണ്.

 രാജസ്ഥാൻ മുഖ്യമന്ത്രി പദത്തിലെത്തിയ ആദ്യ വനിത വസുന്ധര രാജയാണ് (2003).

 മഹാരാജ സവായ് ജയ്സിങ് രണ്ടാമൻ 1727-ൽ പണികഴിപ്പിച്ച ജയ്പൂർ ഇന്ത്യയിൽ നിലവിലുള്ളവയിൽ ആദ്യത്തെ ആസൂത്രിത നഗരമാണ്.

 സ്വതന്ത്ര ഇന്ത്യയിൽ ഒളിമ്പിക്സിൽ വ്യക്തിഗത വെള്ളി മെഡൽ നേടിയ ആദ്യ കായികതാരമാണ് രാജ്യവർധൻ സിങ് റാത്തോഡ്. 2004-ലെ ഏഥൻസ് ഒളിമ്പിക്സിൽ മെൻസ് ഡബിൾ ട്രാപ് ഷൂട്ടിങിലാണ് ഇദ്ദേഹം മെഡൽ കരസ്ഥമാക്കിയത്. ജയ്സാമൽമറിലാണ് ഇദ്ദേഹം ജനിച്ചത് (1970). 

 2013-ൽ ആർമിയിൽനിന്ന് ലഫ്.കേണൽ റാങ്കിൽ വിരമിച്ച റാത്തോഡ് ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്ന് 2014-ലെ തിരഞ്ഞെടുപ്പിലൂടെ ലോക്സഭാംഗമാകുകയും തുടർന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് വകുപ്പിന്റെ ചുമതലയുള്ള മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് ആകുകയും ചെയ്തു.

 ഇന്ത്യയിലെ ആദ്യത്തെ ഒലിവ് റിഫൈനറി സ്ഥാപിച്ചത് ബിക്കാനിരിലെ ലുൻകരൻസർ (Lunkaransar) ൽ ആണ്. 

 മെട്രോപൊളിറ്റൻ സിറ്റി എന്ന പദവി ലഭിച്ച രാജസ്ഥാനിലെ ആദ്യ നഗരം ജയ്പൂരാണ്.

 സ്വാതന്ത്ര്യലബ്ധിയുടെ സമയത്ത് ഇന്ത്യാഗവൺമെന്റുമായി ഇൻസ്ട്രുമെന്റ് ഓഫ് അസഷനിൽ ഒപ്പുവച്ച (1943 ഓഗസ്റ്റ് 7) ആദ്യത്തെ രാജാക്കൻമാരിൽ ഒരാളായിരുന്നു. ബിക്കാനീറിലെ ഭരണാധികാരിയായിരുന്ന സാദുൾ സിങ്. 

 ഹീരാ ലാൽ ശാസ്ത്രിയാണ് രാജസ്ഥാന്റെ ആദ്യ മുഖ്യമന്ത്രി (1949-51).

 ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുമായി ഉടമ്പടിയിലേർപ്പെട്ട ആദ്യ രജപുത്ര രാജ്യമാണ് ആൾവാർ,

 ഇന്ത്യയിലെ ആദ്യത്തെ പേയ്മെന്റ്സ് ബാങ്കായ എയർടെൽ പേമെന്റ്സ് ബാങ്ക് പ്രവർത്തനം ആരംഭിച്ചത് രാജസ്ഥാനിലാണ്.

📌സിക്കിം (ikkim - Gangtok)

 നിർമൽ സ്റ്റേറ്റ് പദവി ലഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനമാണ് സിക്കിം. പൊതുസ്ഥലത്ത് മലവിസർജനം പൂർണമായും ഇല്ലാത്ത അവസ്ഥ കൈവരിക്കുന്ന സംസ്ഥാനങ്ങൾക്കാണ് ഈ അംഗീകാരം നൽകുന്നത്.

 ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ ലോട്ടറിയായ പ്ളേ വിൻ ആരംഭിച്ചത് സിക്കിമിലാണ്.

📌തമിഴ്നാട്‌ (Tamil Nadu - Chennai)

 ഇന്ത്യൻ സംസ്ഥാനത്ത് മുഖ്യമന്ത്രിസ്ഥാനത്തെത്തിയ ആദ്യ സിനിമാ നടൻ- എം ജി രാമചന്ദ്രൻ

 ഇന്ത്യയിൽ മുഖ്യമന്ത്രി സ്ഥാനത്തെത്തിയ ആദ്യ സിനിമാനടി- ജാനകീരാമചന്ദ്രൻ

 ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ച ആദ്യ ഇന്ത്യൻ ഭാഷ തമിഴ് (രണ്ടാമത്തെത് സംസ്കൃതം)

 ഇന്ത്യയിൽ കോർപ്പറേറ്റ് മേഖലയുടെ സഹകരണത്തോടെ നിർമിച്ച ആദ്യ മേജർ തുറമുഖം- എണ്ണൂർ 

 ദക്ഷിണേന്ത്യയിലെ ആദ്യത്തെ ആധുനിക സർവകലാശാലയായ മദ്രാസ് സർവകലാശാലയുടെ (1857) ആസ്ഥാനം ചെന്നൈയിലാണ്.

 ജ്ഞാനപീഠം നേടിയ ആദ്യ തമിഴ് സാഹിത്യകാരൻ പി.വി.അഖിലാണ്ഡൻ (അഖില)

 തമിഴിൽ രാമായണം ആദ്യമായി തയ്യാറാക്കിയത്- കമ്പർ 

 ഇന്ത്യയിലെ ആദ്യത്തെ സിമന്റ് ഫാക്ടറി സ്ഥാപിതമായ നഗരം- ചെന്നൈ (1904)

 ഇന്ത്യയിലെ ആദ്യത്തെ കമാൻഡോ പൊലീസ് യൂണിറ്റ് സ്ഥാപിച്ച സംസ്ഥാനം- തമിഴ്നാട്

 1988 ജനുവരി 7 മുതൽ 30 വരെ തമിഴ്നാട്ടിൽ മുഖ്യമന്ത്രിയായ ജാനകീ രാമചന്ദ്രനാണ് ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് മുഖ്യമന്ത്രിയായ ആദ്യ വനിത. എം.ജി. ആറിന്റെ ഭാര്യയായ അവർ അദ്ദേഹത്തിന്റെ മരണത്തെത്തുടർന്നാണ് മുഖ്യമന്ത്രിയായത്. (കോട്ടയം ജില്ലയിലെ വൈക്കം സ്വദേശിനിയാണ്).

 ഇന്ത്യൻ സംസ്ഥാനത്ത് സ്വന്തം നിലയിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്ന ആദ്യത്തെ പ്രാദേശിക രാഷ്ട്രീയ പാർട്ടി (1967) ഡി.എം.കെ. (ദ്രാവിഡ മുന്നേറ്റ കഴകം)

 ഭാരതരത്ന നേടിയ ആദ്യത്തെ സിനിമാതാരം- എം.ജി. രാമചന്ദ്രൻ (ഇദ്ദേഹം ശ്രീലങ്കയിലെ കാൻഡി എന്ന സ്ഥലത്താണ് ജനിച്ചത്. ശ്രീലങ്കൻ അഭയാർഥി പ്രശ്നം പരിഹരിക്കുന്നതിൽ കാണിച്ച ഭരണനൈപുണ്യം കണക്കി ലെടുത്താണ് അദ്ദേഹത്തിന് ഭാരതരത്നം മരണാനന്തര ബഹുമതിയായി നൽകിയത്)

 ഇന്ത്യയിലെ ആദ്യത്തെ സായാഹ്ന പത്രം - മദ്രാസ് മെയിൽ (1868)

 തെക്കേ ഇന്ത്യയിലെ ആദ്യ റെയിൽവേ ലൈൻ - വെയസാർ പാണ്ടി മുതൽ വലാജാ റോഡ് വരെ (1856)

 ഇന്ത്യയിലെ ആദ്യത്തെ സോളാർ ഒബ്സർവേറ്ററി - കൊഡൈക്കനാൽ (1901).

 ഇന്ത്യയിലെ ആദ്യത്തെ ലോക് അദാലത്ത് 1986-ൽ സ്ഥാപിതമായത് - ചെന്നെ

 ഇന്ത്യയിൽ സംസ്ഥാന നിയമസഭയിൽ പ്രതിപക്ഷനേതാവായ ആദ്യ വനിത- ജയലളിത (1989)

 ബൈബിൾ അച്ചടിക്കപ്പെട്ട ആദ്യത്തെ ഇന്ത്യൻ ഭാഷയാണ് തമിഴ്.

 1885-ൽ രൂപംകൊണ്ട ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമ്മേളനത്തിനുവേദിയായ ആദ്യത്തെ ദക്ഷിണേന്ത്യൻ നഗരമാണ് ചെന്നൈ. 1887-ൽ നടന്ന സമ്മേളനത്തിന്റെ അധ്യക്ഷൻ ബദറുദ്ദീൻ തയ്യബ്ജി ആയിരുന്നു.

 ഇന്ത്യയിലാദ്യമായി എയ്ഡ്സ് റിപ്പോർട്ട് ചെയ്യപ്പെട്ട നഗരം (1986) ചെന്നൈയാണ്. മദ്രാസ് മെഡിക്കൽ കോളേജിലെ മൈക്രോ ബയോളജി വിഭാഗം പ്രൊഫസറായിരുന്ന ഡോ.സുനീതി സോളമനാണ് ഇത് കണ്ടെത്തിയത്.

 ഇന്ത്യയിലാദ്യമായി വൃക്ക മാറ്റശസ്ത്രക്രിയ നടത്തിയ ആശുപത്രിയാണ് ക്രിസ്ത്യൻ മെഡിക്കൽ കോളേജ്, വെല്ലൂർ.

 ദക്ഷിണേന്ത്യയിലെ ആദ്യ റെയിൽവേ സ്റ്റേഷൻ ചെന്നൈക്കടുത്തുള്ള റോയപുരമാണ്. 1856 മെയ് 28ന് ഇതിന്റെ ഉദ്ഘാടനം മദ്രാസ് ഗവർണർ ഹാരിസ് പ്രഭു നിർവഹിച്ചു. 

 ദക്ഷിണേന്ത്യയിലെ ആദ്യത്തെ തീവണ്ടി സർവീസ് റോയപുരം (വെയ്സാർ പാടി) മുതൽ ആർക്കോട്ടിനുസമീപം വലജ റോഡു വരെയായിരുന്നു (ഏകദേശം 100 കി.മീ.). മദ്രാസ് റെയിൽവേ കമ്പനിയായിരുന്നു നിർമാണച്ചുമതല. 1856 ജൂലൈ ഒന്നിനാണ് പാത ഗതാഗതത്തിനു തുറന്നുകൊടുത്തത്.

 ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട് അയോഗ്യയായ ആദ്യ മുഖ്യമന്ത്രി ജയലളിതയാണ് (2014), പദവിയിലിരിക്കെ അയോഗ്യയാക്കപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ മുഖ്യമന്ത്രിയും ജയലളിതയാണ്.

 ഇന്ത്യയിലെ ആദ്യത്തെ രാസവള നിർമാണശാല 1906-ൽ തമിഴ്നാട്ടിലെ റാണിപെട്ട് എന്ന സ്ഥലത്ത് ആരംഭിച്ചു. (ഇന്ത്യയിലെ ആദ്യത്തെ വൻതോതിലുള്ള ആദ്യരാസവള നിർമാണശാല സിന്ധ്രിയിൽ ആരംഭിച്ചു (1951). മുമ്പ് ബീഹാറിലായിരുന്ന സിന്ധ്രി ജാർഖണ്ഡ് രൂപവത്കരിച്ചതോടെ ആ സംസ്ഥാനത്തായി. 2002ൽ സിൻഡ്രി വളനിർമാണ ശാല അടച്ചു.)

 ഇന്ത്യയിലെ ആദ്യത്തെ അണക്കെട്ടാണ് കരികാല ചോളൻ കാവേരിയിൽ നിർമിച്ച കല്ലണൈ 

 ഇന്ത്യയിലെ ആദ്യത്തെ അപ്പാരൽ പാർക്ക് സ്ഥാപിച്ചത് തിരുപ്പൂരിലാണ്.

 ആയിരം മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ ശേഷിയുള്ള ഇന്ത്യയിലെ ആദ്യത്തെ ആണവനിലയമാണ് കൂടംകുളം.

 പോട്ട നിയമത്തിന്റെ പ്രയോഗത്തിലൂടെ ഇന്ത്യയിലാദ്യമായി തടവിലാക്കപ്പെട്ടത്  വൈക്കോ എന്നറിയപ്പെടുന്ന വൈ.ഗോപാലസ്വാമിയാണ്.

 ഇന്ത്യൻ സംസ്ഥാനത്ത് പദവിയിലിരിക്കെ അന്തരിച്ച ആദ്യ മുഖ്യമന്ത്രി സി.എൻ. അണ്ണാദുരൈ ആണ്.

 ഇന്ത്യയിലെ ആദ്യത്തെ പോസ്റ്റ് ഓഫീസ് സേവിങ് സ് ബാങ്ക് എ.ടി.എം. സ്ഥാപിച്ചത് ചെന്നൈയിലാണ്. 

 രണ്ട് ഓസ്കർ നേടിയ ആദ്യത്തെ ഇന്ത്യക്കാരൻ എ.ആർ.റഹ്മാനാണ്.

 ഗ്രാൻഡ് മാസ്റ്റർ പദവി നേടിയ ആദ്യത്തെ ഇന്ത്യക്കാരനാണ് - വിശ്വനാഥൻ ആനന്ദ് (1988). 1969-ൽ മയിലാടു തുറയിൽ ജനിച്ചു.

 ഇന്ത്യയിലെ ആദ്യത്തെ ഇന്റർനാഷണൽ ടൗൺഷിപ്പാ ണ് ഔറോവില്ലി. യുനെസ്കോയുടെ സഹായത്തോടെയാണ് മീര അൽഫാസ്സ ഇത് നിർമിച്ചത് (1968). റോജർ ആംഗർ ആണ് ആർക്കിടെകട് 

 തെക്കേ ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ കോളേജാണ് മദ്രാസ് മെഡിക്കൽ കോളേജ്. കൊൽക്കത്ത മെഡിക്കൽ കോളേജ് ആരംഭിച്ച 1835-ൽ തന്നെയാണ് ഇതും തുടങ്ങിയത്. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള രണ്ടാമത്തെ മെഡിക്കൽ കോളേജാണിത്.

 ഒരു ഇന്ത്യൻ സംസ്ഥാനത്ത് കാലാവധി തികച്ചു ഭരിച്ച ആദ്യ വനിതാ മുഖ്യമന്ത്രി ജയലളിതയാണ് (1991-96) 

 1929-ൽ രൂപവത്കൃതമായ മദ്രാസ് പബ്ലിക് സർവീസ് കമ്മിഷനാണ് ഇന്ത്യയിലെ ആദ്യത്തെ പ്രൊവിൻഷ്യൽ പബ്ലിക് സർവീസ് കമ്മിഷൻ (ബ്രിട്ടിഷ് ഇന്ത്യയിൽ കേന്ദ്ര പബ്ലിക് സർവീസ് കമ്മിഷൻ നിലവിൽ വന്നത് 1926-ലാണ്).

 ദക്ഷിണേന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു ജനിച്ചത് ചെന്നൈയിലെ ജി.ജി. ആശുപത്രിയിലാണ്. കമലാ രത്തിനം എന്നായിരുന്നു കുഞ്ഞിന്റെ പേര്. ഡോ.കമലാ സെൽവരാജാണ് ഈ വൈദ്യശാസ്ത്ര നേട്ടത്തിന് നേതൃത്വം നൽകിയത്. ഡോക്ടറോടുള്ള ആദരസൂചകമായിട്ടാണ് കുഞ്ഞിന് പേരിട്ടത്. പ്രശസ്ത തമിഴ് നടനായിരുന്ന ജമിനി ഗണേശന്റെ മകളാണ് ഡോ.കമലാ സെൽവരാജ്.

 ലിഗ്നൈറ്റ് കൊണ്ട് പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ താപ വൈദ്യുതി നിലയമാണ് നെയ്‌വേലി (1962). ഇതിന്റെ നിർമാണത്തിൽ സഹകരിച്ച രാജ്യം സോവിയറ്റ് യുണിയനാണ്.

 സുഖോയ് വിമാനങ്ങൾക്കുവേണ്ടി ദക്ഷിണേന്ത്യയിൽ നിർമിച്ച ആദ്യത്തെ താവളം തഞ്ചാവൂരിലാണ്.

 ഇന്ത്യയിൽനിന്ന് ആദ്യമായി ഷെവലിയർ പുരസ്കാരം നേടിയ നടൻ ശിവാജി ഗണേശനാണ്.

 1951 ഏപ്രിൽ 14-ന് രൂപവത്കൃതമായ സതേൺ റെയിൽവേ ആണ് ഇന്ത്യയിലെ ആദ്യ റെയിൽവേ സോൺ. 

 ഇന്ത്യയിലാദ്യമായി പൊലീസ് ഡോഗ് സ്ക്വാഡ് സ്ഥാപിക്കപ്പെട്ടത് മദ്രാസ് സംസ്ഥാനത്താണ് (1951).

 ഇന്ത്യയിലാദ്യമായി ഇരുനില ബസ് സർവീസ് ആരംഭിച്ചത് ചെന്നൈയിലാണ് (1953).

 ഇന്ത്യൻ റെയിൽവേയിൽ ആദ്യമായി ഹരിത കോറിഡോർ നടപ്പാക്കിയത് തമിഴ് നാട്ടിലാണ്.
📌തെലങ്കാന (Telangana - Hyderabad)

 തെലങ്കാനയുടെ ആദ്യ മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവാണ്.

 ഇന്ത്യയിൽ ആദ്യമായി ഭൂദാന പ്രസ്ഥാനത്തിന് വിനോബാ ഭാവെ (വിനായക് നരഹരി ഭാവെ എന്ന് യഥാർഥ പേര്) തുടക്കം കുറിച്ച സ്ഥലം- പോച്ചമ്പള്ളി (1951)

 ഭൂദാന പ്രസ്ഥാനത്തിന് ഭൂമി ദാനം ചെയ്ത ആദ്യ വ്യക്തി - രാമചന്ദ്ര റെഡ്ഡി

 ഇന്ത്യയിൽ ഇംഗ്ലീഷിനായി സ്ഥാപിതമായ ആദ്യ സർവകലാശാല ഹൈദരാബാദിലെ ഇംഗ്ളീഷ് ആന്റ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റി (മുമ്പ് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലിഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് - സീഫൽ എന്നറിയപ്പെടുന്നത്.)

 ഇന്ത്യയിലെ ആദ്യത്തെ മൾട്ടി കാമ്പസ് സർവകലാശാല എന്നു വിശേഷിപ്പിക്കുന്നത് ഇംഗ്ലിഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റിയാണ്.

 ആദ്യത്തെ ആഫ്രോ-ഏഷ്യൻ ഗെയിംസ് (2003)വേദി- ഹൈദരാബാദ്

 വെല്ലസ്ലി പ്രഭുവിന്റെ സൈനികസഹായ വ്യവസ്ഥയിൽ ഒപ്പുവെച്ച ആദ്യത്തെ നാട്ടുരാജ്യം-ഹൈദരാബാദ്

 തെക്കേ ഇന്ത്യയിലെ ആദ്യത്തെ ഐമാക്സ് തിയേറ്ററണ് ഹൈദരാബാദിലെ പ്രസാദ്സ് തിയേറ്റർ. 

 സ്വാതന്ത്ര്യത്തിനുശേഷം ദക്ഷിണേന്ത്യയിൽ നടന്ന ആദ്യത്തെ സൈനിക നടപടിയാണ് ഹൈദരാബാദിലെ ഓപ്പറേഷൻ പോളോ (1948).

 ഇന്ത്യയിലാദ്യമായി ഭിന്നലിംഗക്കാരെ സൂചിപ്പിക്കുന്ന മിക്സ് (എംഎക്സ്) എന്ന സംബോധനയോടെ ബിരുദ സർട്ടിഫിക്കറ്റ് നേടിയത് അനിന്തിത മുഖർജിയാണ് (നൽസർ സർവകലാശാല, ഹൈദരാബാദ്).

 ലോകത്തിലെ ആദ്യത്തെ ഗ്രാനൈറ്റ് ക്ഷേത്രമാണ് തഞ്ചാവൂരിലെ ബൃഹദീശ്വരക്ഷേത്രം.

 മിസ് യൂണിവേഴ്സ് പട്ടം നേടിയ ആദ്യ ഇന്ത്യക്കാരിയായ (1994) സുസ്മിത സെൻ ജനിച്ചത് ഹൈദരാബാദിലാണ് (1975).

 ഇന്ത്യയിലെ ആദ്യത്തെ ഇ-കോർട്ട് (പേപ്പർ രഹിത) സ്ഥാപിതമായത് ഹൈദരാബാദ് ഹൈക്കോടതിയിലാണ്. 

 ദക്ഷിണേന്ത്യയിലെ ആദ്യത്തെ കറൻസി രഹിത ഗ്രാമമാണ് ഇബ്രാഹിംപൂർ (2016).

 ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ മിസൈൽ നിർമാണ ഫാക്ടറിയാണ് ഹൈദരാബാദിലെ കല്യാണി റഫേൽ അഡ്വാൻസ്ഡ് സിസ്റ്റംസ്.

📌ത്രിപുര (Tripura - Agartala)

 ഇന്ത്യയിലെ ആദ്യത്തെ സൈബർ ഫോറൻസിക് ലബോറട്ടറി സ്ഥാപിതമായത് ത്രിപുരയിലാണ്.

📌ഉത്തര്‍പ്രദേശ്‌ (Uttar Pradesh - Lucknow)

 ഇന്ത്യയിലെ ആദ്യത്തെ എയർമെയിൽ സംവിധാനം നിലവിൽ വന്ന ഉത്തർപ്രദേശിലെ സ്ഥലങ്ങൾ - അലഹബാദ് - നൈനി (നൈനിറ്റാൾ എന്ന സ്ഥലം ഉത്തരാഖണ്ഡിലാണ്)

 ഒന്നാം സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെട്ട സ്ഥലം- മീററ്റ് 

 ഇന്ത്യയിലാദ്യമായി 1960ൽ എസ്.ടി.ഡി. സംവിധാനത്തിലൂടെ ലക്നൗവുമായി ബന്ധപ്പെടുത്തിയ നഗരമാണ് കാൺപൂർ 

 ഇന്ത്യൻ മണ്ണിൽ വച്ച് 1925-ൽ കമ്യൂണിസ്റ്റ് പാർട്ടി രൂപം കൊണ്ടത് കാൺപൂരിലാണ്.

 ഇന്ത്യയിൽ ഗവർണർ പദവിയിലിരിക്കെ അന്തരിച്ച ആദ്യവ്യക്തി- സരോജിനി നായിഡു

 തീവ്ര ദേശീയവാദികളെയും വിപ്ലവകാരികളെയും ഏകോപിപ്പിക്കുന്നതിനായി 1924-ൽ ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ രൂപംകൊണ്ടത് കാൺപുരിലാണ്.

 ഇന്ത്യയിലെ ആദ്യത്തെ കമ്പിളി വ്യവസായം 1876-ൽ കാൺപൂരിൽ ആരംഭിച്ചു.

 ഇന്ത്യയിലാദ്യമായി ഡി.പി.ഇ.പി. (ഡിസ്ട്രിക്ട് പ്രൈമറി എഡ്യുക്കേഷൻ പ്രോഗ്രാം) ആരംഭിച്ച സംസ്ഥാനമാണ് ഉത്തർ പ്രദേശ്.

 അമേരിക്കയിലേക്കുള്ള ഇന്ത്യൻ അംബാസഡറായ ആദ്യ വനിതയാണ് വിജയലക്ഷ്മി പണ്ഡിറ്റ്

 ഉത്തർപ്രദേശിൽ ആദ്യമായി അഞ്ചുവർഷം തികച്ചു ഭരിച്ച മുഖ്യമന്ത്രി മായാവതിയാണ്.

 ഇന്ത്യയിൽ ഡെബിറ്റ് കാർഡ് സംവിധാനം ഏർപ്പെടുത്തിയ ആദ്യത്തെ റീജിയണൽ റൂറൽ ബാങ്കാണ് കാശി - ഗോമതി സംയുക്ത ഗ്രാമീൺ ബാങ്ക്.

 പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെ ആദ്യ ദേശീയ സമ്മേളനം 1954-ൽ അലഹബാദിലാണ് നടന്നത്.

 സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വനിതാ ഐ.എ.എ സ്.ഓഫീസർ - ഇഷാ ബസന്ത് ജോഷി.

 ട്വിറ്റർ അക്കൗണ്ടുള്ള ഇന്ത്യയിലെ ആദ്യത്തെ ചരിത്ര സ്മാരകം താജ്മഹലാണ് (2015).

 ഇന്ത്യൻ സംസ്ഥാനത്ത് മുഖ്യമന്ത്രിയായ ആദ്യ ദളിത് വനിത- മായാവതി

 ഇന്ത്യയിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി സുചേതാ കൃപലാനി (ജെ.ബി.കൃപലാനിയുടെ ഭാര്യ)

 ഇന്ത്യയില്‍ ആദ്യമായി വാര്‍ധക്യ കാല പെന്‍ഷന്‍ നടപ്പിലാക്കിയ സംസ്ഥാനം (1957).

 ഇന്ത്യയിലെ ആദ്യത്തെ റീജിയണൽ റൂറൽ ബാങ്ക് എ. ടി.എം. സ്ഥാപിച്ചത് വാരാണസിയിലാണ്.

 ഇന്ത്യയിൽ വികലാംഗർക്കുവേണ്ടിയുള്ള ആദ്യത്തെ സർവകലാശാലയാണ് ചിത്രകൂടത്തിൽ 2001-ൽ സ്ഥാപിച്ച ജഗദ്ഗുരു രാമഭദ്രാചാര്യ ഹാൻഡികാപ്പ്ഡ് യൂണിവേഴ്സിറ്റി.

 ഇന്ത്യയിലെ ആദ്യത്തെ സോളാർ നഗരമാണ് ആഗ്ര 

 ഇന്ത്യയിൽ ആദ്യമായി പരീക്ഷണാടിസ്ഥാനത്തിൽ വ്യോമസേനയുടെ മിറാഷ് വിമാനം റോഡിലിറക്കിയത് യമുനാ എക്സ്പ്രസ് ഹൈവേയിലാണ്.

 ഇന്ത്യയിലെ ആദ്യത്തെ സൈക്ലിങ് വേ ബന്ധിപ്പിക്കുന്നത് ആഗ്രയെയും ഇട്ടാവയെയുമാണ്. 207 കിലോ മീറ്ററാണ് നീളം.

 ഇന്ത്യയിലെ ആദ്യത്തെ വ്യോമയാന മ്യൂസിയം സ്ഥാപിക്കുന്നത് റായ്ബറേലിയിലാണ്.

 ലോകപൈതൃകപ്പട്ടികയിൽ സ്ഥാനംപിടിച്ച ഇന്ത്യയിലെ ആദ്യത്തെ കോട്ടയാണ് ആഗ്ര കോട്ട (1983).

📌ഉത്തരാഖണ്ഡ്‌ (Uttarakhand - Dehradun)

 ഇന്ത്യയിൽ ആദ്യമായി പ്രോജക്ട് ടൈഗർ നടപ്പിലാക്കിയത് കോർബറ്റ് ദേശീയോദ്യാനത്തിലാണ്.

 ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള എഞ്ചിനീയറിങ് കോളേജ് - റൂർക്കി

 ഇന്ത്യയിലെ ആദ്യത്തെ പബ്ലിക് സ്കൂളാണ് 1915-ൽ ആരംഭിച്ച ഡെറാഡൂണിലെ ഡൂൺ സ്കൂൾ.

 ഇന്ത്യയിലെ ആദ്യത്തെ അഗ്രികൾച്ചർ യൂണിവേഴ്സി റ്റി സ്ഥാപിക്കപ്പെട്ടത് ഉത്തരാഖണ്ഡിലെ പന്ത് നഗറിലാണ്.

 ഒളിമ്പിക്സിൽ സ്വർണമെഡൽ നേടിയ ആദ്യ ഇന്ത്യക്കാരനായ അഭിനവ് ബിന്ദ്ര (2008 ഷൂട്ടിംഗ്) ജനിച്ചത് ഡെറാഡൂണിലാണ് (1982)

 ലോക്പാൽ ബിൽ പാസാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ഉത്തരാഖണ്ഡാണ് (2011).

 എവറസ്റ്റ് കീഴടക്കിയ ആദ്യ വനിതയാണ് ബചേന്ദ്രി പാൽ (1984).

 ഇന്ത്യയിലെ ആദ്യ വനിതാ ഡി.ജി.പി. കാഞ്ചൻ ഭട്ടാചാര്യയാണ്.

 ഇന്ത്യയിലെ ആദ്യത്തെ ഭൂകമ്പ മുന്നറിയിപ്പ് യന്ത്രം (Earthquake early warning system) സ്ഥാപിച്ചത് ഡറാഡൂണിലാണ്.

 നിത്യാനന്ദസ്വാമിയാണ് ആദ്യ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി. 

 ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം- കോർബറ്റ് ദേശീയോദ്യാനം (ഇതിന്റെ ആദ്യ പേർ ഹെയ്‌ലി നാഷണൽ പാർക്ക്. അതിനുശേഷം രാംഗംഗ നാഷണൽ പാർക്ക് എന്നറിയപ്പെട്ടു. ഇതിലൂടെ ഒഴുകുന്ന നദി രാംഗംഗ) 
ഉത്തരാഖണ്‍ഡിനെക്കുറിച്ച് കൂടുതലറിയാൻ ഇവിടെ ക്ലിക്കുക  

📌പശ്ചിബംഗാള്‍ (West Bengal - Kolkata)

 ഇന്ത്യയിലാദ്യമായി കോട്ടൺ മിൽ, ടെലഫോൺ, ലിഫ് റ്റ്, ജനറൽ പോസ്റ്റോഫീസ്, മ്യൂസിയം, കോളേജ് (ഫോർട്ട് വില്യം) വനിതാ കോളേജ് (ബേതുൺ കോളേജ്), സിനിമാഹാൾ (എൽഫിൻസ്റ്റൺ പിക്ചർ പാലസ്) എന്നിവ സ്ഥാപിച്ചത് കൊൽക്കത്തയിലാണ്.

 ബ്രിട്ടീഷ് ഭരണകാലത്ത് ഗവർണർ ജനറലിന്റെ ഔദ്യോഗിക വസതിയിലാണ് ആദ്യ ലിഫ്റ്റ് സ്ഥാപിക്കപ്പെട്ടത്. ഈ മന്ദിരം ഇപ്പോൾ പശ്ചിമ ബംഗാളിലെ രാജ്ഭവനാണ് 

 ഇന്ത്യയിലെ ആദ്യത്തെ കൽക്കരി ഖനി- റാണിഗഞ്ജ് 

 ഇന്ത്യയിലെ ആദ്യത്തെ ശാസ്ത്രനഗരം- കൊൽക്കത്ത (ഹൂഗ്ലിയുടെ തീരത്ത്

 ഇന്ത്യയിലാദ്യമായി കോട്ടൺ മിൽ സ്ഥാപിക്കപ്പെട്ടത് കൊൽക്കത്തയിലെ ഫോർട്ട് ഗ്ലോസ്റ്ററിലാണ് (1818). ആധുനിക രീതിയിലുള്ള പരുത്തിമിൽ 1854-ൽ മുംബൈയിലാണ് തുടങ്ങിയത്.

 ഇന്ത്യയിലാദ്യമായി മെട്രോ റെയിൽവേ (1984) നിലവിൽ വന്നത്- കൊൽക്കത്ത (രണ്ടാമത്തേത് ന്യൂഡൽഹിയിൽ) 

 1854-ൽ ഇന്ത്യയിലെ ആദ്യത്തെ ചണമിൽ സ്ഥാപിച്ച സ്ഥലം- റിഷ്റ 

 ഇന്ത്യയിലെ ആദ്യത്തെ വനിതാ കോളേജായ ബേതുൺ കോളേജ് നിലവിൽ വന്നത് കൊൽക്കത്തയിലാണ് (1879). ഒരു സ്കൂളായിട്ടാണ് 1849-ൽ ഇത് ആരംഭിച്ചത്. സ്കൂൾ സ്ഥാപിച്ച ജോൺ ഏലിയറ്റ് ഡ്രിങ്ക് വാട്ടർ ബേതുൺ (John Elliot Drinkwater Bethune, 1801-1851) ന്റെ പേരിലാണ് അത് അറിയപ്പെട്ടത്. 

 ഈശ്വര ചന്ദ്ര വിദ്യാസാഗറും ദ്വാരകാനാഥ് വിദ്യാഭൂഷണും ആദ്യത്തെ രണ്ടു ദശാബ്ദങ്ങളിൽ ഈ സ്ഥാപനത്തിന് ശക്തമായ പിന്തുണ നൽകിയിരുന്നു.

 ഇന്ത്യയിലെ ആദ്യത്തെ ആധുനിക പേപ്പർമിൽ 1832-ൽ സ്ഥാപിക്കപ്പെട്ടത്- സെഹ്റാംപൂർ

 ഇന്ത്യയിൽ ചെക്ക് സമ്പ്രദായം ഏർപ്പെടുത്തിയ ആദ്യ ബാങ്ക്- ബംഗാൾ ബാങ്ക് (1784)

 ഇന്ത്യയിലെ ആദ്യത്തെ പാരിസ്ഥിതിക ബഞ്ച് സ്ഥാപിച്ച ഹൈക്കോടതി- കൽക്കട്ട ഹൈക്കോടതി

 ഇന്ത്യയിലെ ആദ്യത്തെ ബാങ്ക് - ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ, കൊൽക്കത്തെ (1770), 1832-ൽ പ്രവർത്തനം നിലച്ചു. (തീർത്തും തദ്ദേശീയമായ ആദ്യ ബാങ്ക് അലഹബാദ് ബാ ങ്കാണ് (1865).)

 ഇന്ത്യയിലെ ആദ്യത്തെ പെൺപള്ളിക്കൂടം- കൊൽക്കത്തയിൽ 1789-ൽ ആരംഭിച്ച സെന്റ് തോമസ് ഗേൾസ് സ്കൂൾ

 പശ്ചിമബംഗാളിലെ ഹൗറയിലാണ് ഇന്ത്യയിലെ ആദ്യത്തെ ആധുനിക പട്ടുനിർമാണശാല ആരംഭിച്ചത് (1832). 

 ഇന്ത്യയിലെ ആദ്യത്തെ വിരലടയാള ബ്യൂറോ ആരംഭിച്ച സ്ഥലം- കൊൽക്കത്ത

 മുഖ്യമന്ത്രിപദം വഹിച്ച ആദ്യ സ്വതന്ത്രൻ പ്രഫുല്ല ചന്ദ്ര ഘോഷ് (1967-68) ആണ്. പശ്ചിമ ബംഗാളിലെ ആദ്യത്തെ മുഖ്യമന്ത്രിയും അദ്ദേഹമായിരുന്നു (1947-48). ആ സമയത്ത് അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിലായിരുന്നു.

 ആദ്യത്തെ ബംഗാൾ ഗവർണർ സി.രാജഗോപാലാചാരി ആയിരുന്നു.

 ബ്രിട്ടണു പുറത്ത് ഗോൾഫ് ക്ലബ് സ്ഥാപിതമായ ആദ്യ നഗരമാണ് കൊൽക്കത്ത, ഈ നഗരം ഇന്ത്യയിൽ റഗ് ബി യൂണിയന്റെ തലസ്ഥാനം എന്നറിയപ്പെടുന്നു. 

 ഇന്ത്യയിലാദ്യമായി പത്രം അച്ചടിച്ചത് കൊൽക്കത്തയി ലാണ് (1780). ബംഗാൾ ഗസറ്റ് അഥവാ കൽക്കട്ട ജനറൽ അഡ്വർട്ടൈസർ എന്ന് പേരുണ്ടായിരുന്ന പത്രത്തിന്റെ ഉപജ്ഞാതാവ് ജയിംസ് അഗസ്റ്റസ് ഹിക്കി ആയിരുന്നു.

 ഇന്ത്യയിലെ ആദ്യത്തെ ഭാഷാപത്രമാണ് 1818 മെയ് 23- ന് സെറാംപൂർ മിഷൻ പ്രസിൽ നിന്ന് ബംഗാളിയിൽ പസിദ്ധീകരിച്ച സമാചാർ ദർപ്പൺ.

 ഇന്ത്യയിലാദ്യമായി സബ് വേ സംവിധാനം ആവിഷ്കരിക്കപ്പെട്ട നഗരമാണ് കൊൽക്കത്ത (1986).

 കൊൽക്കത്ത മുതൽ ഡയമണ്ട് ഹാർബർ വരെയാണ് ഇന്ത്യയിലെ ആദ്യത്തെ ടെലഗ്രാഫ് ലൈൻ സ്ഥാപിച്ചത്. 

 ഇന്ത്യയിലെ ആദ്യത്തെ നേത്രബാങ്ക് സ്ഥാപിതമായ നഗരമാണ് കൊൽക്കത്ത

 ഗാന്ധിജി പങ്കെടുത്ത ആദ്യത്തെ കോൺഗ്രസ് സമ്മേളനമാണ് 1901ലെ കൊൽക്കത്ത സമ്മേളനം.

 ബ്രിട്ടീഷുകാർ ഇന്ത്യയിൽ സ്ഥാപിച്ച ആദ്യത്തെ യൂണിവേഴ്സിറ്റി കൽക്കട്ടയിലാണ്.

 ഇന്ത്യയിലെ ആദ്യത്തെ ആർട്ട് ഗാലറി 1814-ൽ സ്ഥാപിതമായത് കൊൽക്കത്തയിലാണ്.

 ഇന്ത്യയിലെ ആദ്യത്തെ സ്റ്റീൽ പ്ലാന്റ് അയൺ വർക്ക് കമ്പനി 1870-ൽ ബംഗാളിലെ കുൾട്ടിയിൽ സ്ഥാപിച്ചതാണ്. എന്നാൽ വൻതോതിലുള്ള ഉൽപാദനം ആരംഭിച്ചത് ടാറ്റ അയൺ ആന്റ് സ്റ്റീൽ കമ്പനി 1907-ൽ ജംഷഡ്പൂരിൽ പ്രവർത്തനം തുടങ്ങിയതോടെയാണ്.

 ഇന്ത്യയിലാദ്യമായി മെഡിക്കൽ കോളേജ് സ്ഥാപിച്ചത് (1835) കൊൽക്കത്തയിലാണ്. ഗവർണർ ജനറൽ വില്യം ബെന്റിക്കാണ് സ്ഥാപിച്ചത്.

 1942-ൽ കൽക്കട്ടയിലാണ് ഇന്ത്യയിലെ ആദ്യത്തെ ബ്ലഡ് ബാങ്ക് സ്ഥാപിതമായത്.

 സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ മൾട്ടി പർപ്പസ് പ്രോജക്ട് ആണ് ദാമോദർ വാലി കോർപ്പറേഷൻ. യുഎസ്എ യിലെ ടെന്നിസി വാലി അതോരിറ്റിയുടെ മാതൃകയിലാണ് ഇത് നിർമിച്ചിരിക്കുന്നത്. ഈ പദ്ധതിയുടെ ഭാഗമായ ആദ്യത്തെ അണക്കെട്ട് ദാമോദറിന്റെ പോഷകനദിയായ ബരാകറിൽ 1953-ൽ നിർമിച്ച തിലയ്യ അണക്കെട്ട് ആണ്. (ഝാർഘണ്ട്)

 ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു (ഇൻവിട്രോ ഫെർട്ടിലൈസേഷനിലൂടെയുള്ള ജനനം) ദുർഗയാണ് (കാനുപ്രിയ അഗർവാൾ). 1978 ഒക്ടോബർ മൂന്നിന് കൊൽക്കത്തയിൽ ജനിച്ച ദുർഗയുടെ ജനനത്തിന് വൈദ്യ ശാസ്ത്ര പിന്തുണ നൽകിയത് ഡോ. സുഭാഷ് മുഖോപാധ്യായ ആയിരുന്നു. 

 ലോകത്തിലെ രണ്ടാമത്തെ ടെസ്റ്റ് ട്യൂബ് ശിശുവാണ് ദുർഗ. 63 ദിവസം മുമ്പ് ജനിച്ച (1978 ജൂലൈ 25) ലൂയി ബ്രൗൺ ആണ് ലോകത്തിലെ ആദ്യ ടെസ്റ്റ് ട്യൂബ് ശിശു. അർഹമായ അംഗീകാരം കിട്ടാത്തതിൽ നിരാശനായ ഡോ.സുഭാഷ് മുഖോപാധ്യായ ആത്മഹത്യ ചെയ്യുകയാണുണ്ടായത്. 

 പ്രശസ്ത ബംഗാളി സംവിധായകൻ തപൻ സിൻഹ ഡോക്ടറുടെ ജീവിതം ഏക് ഡോക്ടർ കി മോത്ത് എന്ന പേരിൽ ചലച്ചിത്രം ആക്കിയിട്ടുണ്ട്.

 ഇന്ത്യയിലെ ആദ്യ ഐ.ഐ.ടി. (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) സ്ഥാപിതമായത് ഖരഗ്പൂരിലാണ്. 

 ഇന്ത്യയിലെ ആദ്യത്തെ ഐ.ഐ.ഇ.എസ്.ടി. (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനിയറിങ് ആന്റ് ടെക്നോളജി) സ്ഥാപിതമായത് പശ്ചിമ ബംഗാളിലെ ഷിബ് പൂരിലാണ്. 

 ഇന്ത്യയിലെ ആദ്യത്തെ വൈ-ഫൈ മെട്രോ നഗരം കൊൽക്കത്തയാണ്.

 1897-ൽ ഡാർജിലിങിലെ സിഡ്രാപോങിലാണ് ഇന്ത്യയിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി സ്ഥാപിച്ചത്. വൈദ്യുതീകരിക്കപ്പെട്ട ആദ്യ സ്ഥലവും ഡാർജിലിങാണ് (1897), കൊൽക്കത്ത 1898-ൽ വൈദ്യുതീകരിക്കപ്പെട്ടു. 

 ഇന്ത്യയിലെ ആദ്യത്തെ വനിതാ കോടതി സ്ഥാപിക്കപ്പെട്ട സ്ഥലമാണ് മാൽഡ (2013).

 മൊബൈൽ ഫോൺ കവറേജുള്ള ആദ്യ ഇന്ത്യൻ നഗരം കൊൽക്കത്തയാണ് (1995 ജൂലൈ 31). അന്നത്തെ ബംഗാൾ മുഖ്യമന്ത്രി ജ്യോതി ബസു കേന്ദ്ര കമ്യൂണിക്കേഷൻ മന്ത്രി സുഖ്റാമിനെ വിളിച്ചുകൊണ്ടാണ് മൊബൈൽ സർവീസ് ഉദ്ഘാടനം ചെയ്തത്. 

 മോദി ടെൽസ്ട്ര ആയിരുന്നു സേവനദാതാവ്. നോക്കിയ ആയിരുന്നു അന്ന് മോദി ടെൽസ്ട്രയുടെ സാങ്കേതിക പങ്കാളി. മൊബൈൽ നെറ്റ് എന്ന പേരിലായിരുന്നു പ്രവർത്തനം. 

 മോദി ടെൽസ്ട്ര പിന്നീട് സ്പൈസ് മൊബൈൽ എന്ന് പേരുമാറ്റി. ഇന്ത്യൻ കമ്പനിയായ മോദി ഗ്രൂപ്പിന്റെയും ഓസ്ട്രേലിയൻ കമ്പനിയായ ടെൽസ്ട്രയുടെയും സംയുക്ത സംരംഭമായിരുന്നു മോദി ടെൽസ്ട്ര 

 ഇന്ത്യയിലെ ആദ്യത്തെ എയർ കണ്ടിഷൻഡ് ഡബിൾ ഡെക്കർ ട്രെയിൻ ഓടിയത് ഹൗറയ്ക്കും ധൻബാദിനും ഇടയ്ക്കാണ് (2011).

 ബംഗാളിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയാണ് മമത ബാനർജി (2011). 

 ബംഗാളിന്റെ ആദ്യ വനിതാ ഗവർണർ പദ്മജാ നായിഡു (1956).

 4G സ്പീഡിൽ ഇന്ത്യയിലാദ്യമായി വൈ-ഫൈ സംവിധാനമേർപ്പെടുത്തിയ നഗരം കൊൽക്കത്തയാണ് (2015). 

 ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ഗ്രീൻഫീൽഡ് വിമാനത്താവളമാണ് ദുർഗാപ്പൂരിന് സമീപമുള്ള അൻഡൽ. 

 ഇന്ത്യയിലെ ആദ്യത്തെ ക്രിക്കറ്റ് ക്ലബ് സ്ഥാപിതമായത്. 1792-ൽ കൊൽക്കത്തയിലാണ് (കൽക്കട്ട ക്രിക്കറ്റ് ക്ലബ്ബ്).

 വൈ-ഫൈ സോണുമായി ബന്ധിക്കപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ റോഡാണ് രാജാർഹട്ട്.

 കൽക്കട്ട സർവകലാശാലയുടെ വൈസ് ചാൻസലറായിരുന്ന അശുതോഷ് മുഖർജിയുടെ അധ്യക്ഷതയിലാണ് ഇന്ത്യൻ സയൻസ് കോൺഗ്രസിന്റെ ആദ്യ യോഗം 1914 ജനുവരിയിൽ കൊൽക്കത്തയിൽ നടന്നത്, എല്ലാ വർഷവും ജനുവരി ആദ്യവാരത്തിലാണ് ഇന്ത്യൻ സയൻസ് കോൺഗ്രസ് സമ്മേളിക്കുന്നത്.

 ഇന്ത്യയിലെ ആദ്യത്തെ സർവകലാശാലാ മ്യൂസിയമാണ് കൊൽക്കത്തയിലെ അശുതോഷ് മ്യൂസിയം ഓഫ് ഇന്ത്യൻ ആർട്

 ഇന്ത്യയിലെ ആദ്യത്ത ഡോൾഫിൻ കമ്മ്യൂണിറ്റി റിസർവ് - പശ്ചിമ ബംഗാൾ

 പൊതുസ്ഥലങ്ങളിൽ മലവിസർജനമില്ലാത്ത രാജ്യത്തെ ആദ്യ ജില്ലയായി പ്രഖ്യാപിച്ചത് നദിയ ജില്ലയാണ് (2015).

 ഇന്ത്യയിലാദ്യുമായി മെഡിക്കൽ വിദ്യാഭ്യാസം നൽകുന്ന രാജ്യത്തെ ആദ്യത്തെ എഞ്ചിനിയറിങ് വിദ്യാഭ്യാസ സ്ഥാപനമാണ് ഖരഗ്പൂർ ഐ.ഐ.ടി.

 മരങ്ങൾക്ക് തിരിച്ചറിയൽ കാർഡ് ഏർപ്പെടുത്തിയ രാജ്യത്തെ ആദ്യത്തെ നഗരസഭയാണ് കൊന്നഗർ. 

 ഇന്ത്യയിൽ ആദ്യമായി കറൻസി ബിൽ അച്ചടിച്ചത് കൊൽക്കത്തയിലാണ്.

 ഇന്ത്യയിലെ ആദ്യത്തെ ഗോൾഫ് ക്ലബ് സ്ഥാപിക്കപ്പെട്ടത് കൊൽക്കത്തയിലാണ്.

 സ്വതന്ത്ര ഇന്ത്യയിൽ മിസ്റ്റർ യൂണിവേഴ്സ് പട്ടം നേടിയ ആദ്യ വ്യക്തിയാണ് മനോഹർ ഐച്ച് (1952). പോക്കറ്റ് ഹെർക്കുലീസ് എന്നറിയപ്പെട്ട ഇദ്ദേഹം ജനിച്ചത് ബംഗ്ലാദേശിലെ കോമില്ല ജില്ലയിലാണ്.

 ഇന്ത്യയിലെ ആദ്യത്തെ മൗണ്ടൻ റെയിൽവേ ഡാർജിലിങ് ആണ്.

 ഇന്ത്യയിലെ ആദ്യത്തെ റോട്ടറി ക്ലബ് സ്ഥാപിതമായത് കൊൽക്കത്തയിലാണ് (1919).

 ഇന്ത്യയിലെ ആദ്യത്തെ അണ്ടർ വാട്ടർ റെയിൽ ടണൽ നിർമിച്ചത് കൊൽക്കത്ത മെട്രോയുടെ ഭാഗമായി ഹൂഗ്ലി നദിയിലാണ് (2017).

 ഇന്ത്യയിലെ ആദ്യത്തെ സ്പേസ് വെതർ റീഡിങ് സെന്റർ ആരംഭിച്ചത് കൊൽക്കത്തയിലാണ് (2013).

 ഇന്ത്യയിലെ ആദ്യത്തെ വയർലെസ് ടെലഗ്രാഫ് സ്റ്റേഷൻ സ്ഥാപിക്കപ്പെട്ടത് സാഗർ ഐലൻഡിനും സാൻഡ് ഫെഡിനും ഇടയിലാണ് (1902).

 സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചെയർമാനായ ആദ്യ വനിതയായ അരുന്ധതി ഭട്ടാചാര്യ ജനിച്ചത് കൊൽക്കത്തയിലാണ് (1956).

 ഇന്ത്യയുടെ ആദ്യത്ത ഹോമിയോപ്പതി വൈറോളജി ലാബ്- കൊൽക്കത്ത


പ്രധാന പഠന സഹായികൾ👇   

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here