കേരളത്തിലെ ജില്ലകൾ: എറണാകുളം - പി.എസ്.സി. ചോദ്യോത്തരങ്ങൾ


PSC 10th, +2, Degree Level Questions & Answers / LDC Questions / Degree Level Questions / LGS / VEO / PSC Exam Questions / PSC 
Ernakulam Questions /
 PSC Districts in Kerala: Ernakulam Questions and Answers / PSC Online Coaching / PSC Exam Materials/ 
Ernakulam Important places / ErnakulamTourist places.

കേരളത്തിലെ ഏറ്റവും വ്യവസായവത്കൃതമായ ജില്ലയാണ് എറണാകുളം. ഇന്ത്യയിലെ ആദ്യത്തെ യൂറോപ്യൻ കോട്ട നിർമിക്കപ്പെട്ടത് കൊച്ചിയിലാണ്. ഇന്ത്യയിൽ പോർച്ചുഗീസുകാർ നിർമിച്ച ആദ്യ പള്ളിയും എറണാകുളം ജില്ലയിലാണ്. ജൂതത്തെരുവുകളും, ചീനവലകളും, ബോൾഗാട്ടി കൊട്ടാരവുമൊക്കെ ഈ ജില്ലയുടെ ഗതകാല പ്രൗഢി വിളിച്ചറിയിക്കുന്നു. പോർച്ചുഗീസുകാരും ഡച്ചുകാരും ഇംഗ്ലിഷുകാരും ആധിപത്യം പുലർത്തിയ കൊച്ചിയുടെ ഇന്നലെകൾ കേരളചരിത്രത്തിലെ സുപ്രധാന ഏടുകളാണ്. അടുത്തറിയാം എറണാകുളം ജില്ലയെ..

ഈ പേജിൽ നൽകിയിരിക്കുന്ന മുഴുവൻ വിവരങ്ങളും പഠിക്കുക. ഏറ്റവും അവസാനമായി നൽകിയിരിക്കുന്ന പരിശീലന ചോദ്യോത്തരങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.  

• ജില്ലാ ആസ്ഥാനം- കാക്കനാട്‌
• ഇന്ത്യയില്‍ സമ്പൂര്‍ണ സാക്ഷരത നേടിയ ആദ്യ ജില്ല (1990).
• ഏറ്റവും കുടുതല്‍ ദേശീയപാതകൾ കടന്നുപോകുന്ന ജില്ല.
• കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിശീര്‍ഷവരുമാനമുള്ള ജില്ല.
• കേരള ഹൈക്കോടതിയുടെ ആസ്ഥാനം.
• പ്രാചിനകാലത്ത്‌ ഋഷിനാഗകുളം എന്നറിയപ്പെട്ടു.
• ജാതിക്ക, പൈനാപ്പിൾ ഉല്ലാദനത്തില്‍ ഒന്നാം സ്ഥാനം.

പ്രത്യേകതകൾ
• വ്യവസായവത്കരണത്തിന്റെ കാര്യത്തിൽ കേരളത്തിൽ ഒന്നാം സ്ഥാനമുള്ള ജില്ല

• കേരളത്തിൽ ഏറ്റവും കൂടുതൽ വ്യവസായ യൂണിറ്റുകളുള്ള ജില്ല 

• കേരളത്തിൽ ജൂതൻമാർ ഏറ്റവും കൂടുതലുള്ള ജില്ല

• കേരളത്തിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള ജില്ല 

• ഏറ്റവും കൂടുതൽ നഗരസഭകളുള്ള ജില്ല

• കേരളത്തിലെ ആദ്യത്തെ ശിശുസൗഹ്യദ ജില്ല

• കേരളത്തിലെ ആദ്യത്തെ ബച് ത് (സമ്പാദ്യം) ജില്ല

• ഏറ്റവും കൂടുതൽ നഗരവാസികളുള്ള ജില്ല

• കേരളത്തിൽ ഏറ്റവും കൂടുതൽ (എണ്ണം) ദേശീയ പാതകൾ കടന്നുപോകുന്ന ജില്ല

• കേരളത്തിൽ ഏറ്റവും കൂടുതൽ ദൂരം ദേശീയ പാതകൾ കടന്നുപോകുന്ന ജില്ലയും എറണാകുളമാണ്.

• ഏറ്റവും കൂടുതൽ മ്യൂസിയങ്ങളുള്ള, കേരളത്തിലെ ജില്ല

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
• ശ്രി ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല - കാലടി
• ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (CUSAT) - കൊച്ചി
• ഫിഷറീസ്‌ യൂനിവേഴ്‌സിറ്റി - പനങ്ങാട്‌
• നാഷണല്‍ യുനിവേഴ്സിറ്റി ഓഫ്‌ അഡ്വാന്‍സ്ഡ്‌ ലീഗല്‍ സ്റ്റഡീസ്‌ (NUALS)- കലൂര്‍

വ്യവസായ സ്ഥാപനങ്ങള്‍
• ഫെര്‍ട്ടിലൈസര്‍ ആന്‍ഡ്‌ കെമിക്കല്‍സ്‌ ഓഫ്‌ ട്രാവന്‍കൂര്‍ (FACT) - ആലുവ
• ഇന്ത്യന്‍ റെയര്‍ എര്‍ത്ത്‌ ലിമിറ്റഡ്‌ - ആലുവ
• ഹിന്ദുസ്ഥാന്‍ മെഷീന്‍ ടൂൾസ്‌ (HMT) - കളമശ്ശേരി
• സ്മാര്‍ട്ട്‌ സിറ്റി- കാക്കനാട്‌
• കേരള അഗ്രോ മെഷീനറി കോര്‍പ്പറേഷന്‍ - അത്താണി

ആദ്യത്തെത്
• സമ്പൂർണ സാക്ഷരത കൈവരിച്ച ഇന്ത്യയിലെ ആദ്യത്തെ ജില്ല എറണാകുളമാണ് (1990)

• സമ്പൂർണ സാക്ഷരത കൈവരിച്ച ഇന്ത്യയിലെ ആദ്യത്തെ പഞ്ചായത്തായ പോത്തണിക്കാട് എറണാകുളം ജില്ലയിലാണ്. സ്റ്റേറ്റ് ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് ഈ നേട്ടം കൈവരിച്ചത്.

• ഇന്ത്യയിൽ പോർച്ചുഗീസുകാർ നിർമിച്ച ആദ്യ പള്ളി സെന്റ് ഫ്രാൻസിസ് പള്ളി (വാസ്കോഡഗാമയെ ആദ്യം സംസ്കരിച്ചത് ഈ പള്ളിയിലാണ്. 1538-39ൽ ഭൗതികാവശിഷ്ടം സ്വദേശമായ പോർച്ചുഗലിലേക്ക് കൊണ്ടുപോയി)

• ഇന്ത്യയിൽ യൂറോപ്യൻമാർ നിർമിച്ച ആദ്യത്തെ കോട്ട- കൊച്ചിക്കോട്ട. 

• കൊച്ചിയിലെ സെന്റ് ഫ്രാൻസിസ് പള്ളിക്കു സമീപം കടൽക്കരയിലുള്ള ബാസ്റ്റ്യൻ ബംഗ്ളാവ് മുതൽ തെക്കു ഭാഗത്ത് ഡച്ചു സെമിത്തേരിക്കു പിൻഭാഗം വരെ നീണ്ടു കിടക്കുന്നതായിരുന്നു കൊച്ചിക്കോട്ട.

• 1504-ലെ സാമൂതിരിയുടെ കൊച്ചി ആക്രമണത്തിനുശേഷം പോർച്ചുഗീസുകാർ ചെങ്കല്ലും കുമ്മായവും ഉപയോഗിച്ച് കോട്ട ബലപ്പെടുത്തുകയും നിരവധി കൊത്തളങ്ങളും നിരീക്ഷണകേന്ദ്രങ്ങളും മറ്റും നിർമിച്ച് വിപുലമാക്കുകയും ചെയ്തു.

• നിരവധി പള്ളികളും പണ്ടകശാലകളും പട്ടാളക്കാർക്കുള്ള കെട്ടിടങ്ങളും ഓഫീസുകളും ഒക്കെയുണ്ടായിരുന്ന കൊച്ചിക്കോട്ട കേരളത്തിലുള്ള പോർച്ചുഗീസ് സ്ഥാപനങ്ങളുടെ ആസ്ഥാനം കൂടിയായിരുന്നു.

• 1663-ൽ പോർച്ചുഗീസുകാരിൽ നിന്ന് കോട്ട പിടിച്ചെടുത്ത ഡച്ചുകാർ പിന്നീടതിന്റെ വലുപ്പം കുറച്ചു. 1795-ൽ ഡച്ചുകാരിൽനിന്ന് ഇംഗ്ളീഷുകാർ കോട്ട കൈവശപ്പെടുത്തി.

• കാലപ്പഴക്കത്താൽ നശിച്ചു തുടങ്ങിയ കോട്ടയുടെ വലുപ്പം ഇംഗ്ളീഷുകാർ വീണ്ടും കുറയ്ക്കുകയും ക്രമേണ പൂർണമായും ഇല്ലാതാക്കുകയും ചെയ്തു. 

• ഇന്ത്യയിൽ യൂറോപ്യൻമാർ നിർമിച്ചവയിൽ ഏറ്റവും പഴക്കം ചെന്ന കോട്ട - പള്ളിപ്പുറം കോട്ട

• ഈ കോട്ടയ്ക്ക് ആയക്കോട്ട, അഴിക്കോട്ട എന്നീ പേരുകളും ഉണ്ട്. ഷഡ് കോണാകൃതിയിലുള്ള കോട്ട നിർമ്മിക്കാൻ വെട്ടുകല്ലാണ് ഉപയോഗിച്ചിരിക്കുന്നത്.

• പ്രധാന കവാടത്തിന്റെ നിർമാണം കരിങ്കല്ലിലാണ്. 1661ൽ പോർച്ചുഗീസുകാരെ തോൽപിച്ച് കോട്ട പിടിച്ചടക്കിയ ഡച്ചുകാർ പിന്നീടത് തിരുവിതാംകൂറിനു കൈമാറി (1789)

• തിരുവിതാംകൂർ ദിവാൻ രാജാ കേശവദാസൻ മുൻകൈയെടുത്താണ് കോട്ടയെ തിരുവിതാംകൂറിന്റെ സ്വന്തമാക്കിയത്.

• കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുതനിലയം- ബ്രഹ്മപുരം 

• ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ വിമാനത്താവളം- നെടുമ്പാശ്ശേരി

• നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ ശിൽപി എന്നറിയപ്പെടുന്നത് - കെ
കരുണാകരൻ

• കേരളത്തിലെ ആദ്യത്തെ ബാല പഞ്ചായത്ത് -നെടുമ്പാശ്ശേരി 

• കൊച്ചിയിലെ ആദ്യ ദിവാൻ - കേണൽ മൺറോ (അതിനുമുമ്പ് പാലിയത്തച്ചൻമാർ എന്ന പാരമ്പര്യ മന്ത്രിമാരാണ് ഉണ്ടായിരുന്നത്)

• കേരളത്തിലെ ആദ്യത്തെ പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബ് എഫ്.സി, കൊച്ചിൻ

• കേരളത്തിലെ ആദ്യത്തെ ടൂറിസം ഗ്രാമം - കുമ്പളങ്ങി

• കൊച്ചി കപ്പൽ നിർമാണശാലയിൽ നിർമിച്ച ആദ്യത്തെ കപ്പൽ - എം.വി. റാണി പദ്മിനി (1981)

• കേരളത്തിലെ ആദ്യത്തെ മൾട്ടിപ്ലക് സ് സ്ഥാപിതമായ സ്ഥലം- കൊച്ചി

• കേരളത്തിലെ ആദ്യത്തെ ഇലക്ട്രിക് ട്രെയിൻ ഓടിയത് - എറണാകുളം മുതൽ ഷൊർണൂർ വരെയാണ് (2000 ഏപ്രിൽ 21).

• കേരളത്തിലെ ആദ്യത്തെ സ്പീഡ് പോസ്റ്റ് സെന്റർ- എറണാകുളം 

• കേരളത്തിലെ ആദ്യത്തെ കരൾമാറ്റ ശസ്ത്രക്രിയ നടത്തിയ ആശുപത്രി അമൃതാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, ഇടപ്പള്ളി, ഇതിന് നേതൃത്വം നൽകിയത് ഡോ.സുധീന്ദ്രൻ ആണ്.

• കേരളത്തിലെ ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ ആശുപത്രി മെഡിക്കൽ ട്രസ്റ്റ് (എറണാകുളം). ഡോ. ജോസ് ചാക്കോ പെരിയപുരമാണ് ശസ്ത്രക്രിയ നടത്തിയത് (2003).

• ഇന്ത്യയിൽ രാജ്യാന്തരപദവി ലഭിച്ച ആദ്യത്തെ തീർഥാടന കേന്ദ്രം- മലയാറ്റൂർ 

• കേരളത്തിലെ ആദ്യത്തെ വനിതാ പഞ്ചായത്ത് പ്രസിഡന്റ് - അന്നമ്മ ജേക്കബ്ബ് (കവളങ്ങാട് പഞ്ചായത്ത്) 1968
• കേരളീയ മാതൃകയിൽ യൂറോപ്യൻമാർ (പോർച്ചുഗീസുകാർ) ഇന്ത്യയിൽ നിർമിച്ച ആദ്യത്തെ കൊട്ടാരമാണ് മട്ടാഞ്ചേരി കൊട്ടാരം, പെരുമ്പടപ്പുസ്വരൂപത്തിന്റെ ഭരദേവതയായ പഴയന്നൂർ ഭഗവതിയെ ഈ നാലുകെട്ട്കൊട്ടാരത്തിന്റെ നടുമുറ്റത്ത് പ്രതിഷ്ഠിച്ചിരിക്കുന്നു. ഇത് കൊച്ചി പഴയന്നൂര്‍ ഭഗവതിക്ഷേത്രം എന്നറിയപ്പെടുന്നു.

• എന്നാൽ തൃശ്ശൂര്‍ ജില്ലയിലെ (thrissur) പഴയന്നൂരില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് ശ്രീ പഴയന്നൂര്‍ ഭഗവതിക്ഷേത്രം (Pazhayannur bhagavathy temple). കൊച്ചി രാജവംശത്തിന്റെ പരദേവതയും ഉപാസനമൂര്‍ത്തിയുമാണ് പഴയന്നൂര്‍ ഭഗവതി എന്ന് വിശ്വാസം.

• കേരളത്തിലെ ആദ്യത്തെ ടൂറിസം പൊലീസ് സ്റ്റേഷൻ ഫോർട്ട് കൊച്ചി 

 ഇന്ത്യയിലെ ആദ്യത്തെ റബ്ബർ പാർക്ക് - ഐരാപുരം

 ഇന്ത്യയിലെ ആദ്യത്തെ മാതൃകാ മത്സ്യ ബന്ധന ടൂറിസം ഗ്രാമം - കുമ്പളങ്ങി

 കേരളത്തിലെ ആദ്യത്തെ സ്പീഡ് പോസ്റ്റ് സെന്റർ- കൊച്ചി

 ഇന്ത്യയിലെ ആദ്യത്തെ അക്വാ ടെക് നോളജി പാർക്ക് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം- എറണാകുളം ജില്ലയിലെ കിഴക്കേ കൊടുങ്ങല്ലൂർ 

 എറണാകുളം ജില്ലയിലെ പനങ്ങാട് ആസ്ഥാനമായ ഫിഷറീസ് സർവകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസലർ ഡോ.മധുസൂദനക്കുറുപ്പ് 

 ബിനാലേക്ക് ആതിഥേയത്വം വഹിച്ച ആദ്യ ഇന്ത്യൻ നഗരം കൊച്ചിയാണ്. 

 കൊച്ചി തുറമുഖത്തെക്കുറിച്ച് പ്രതിപാദിച്ച ആദ്യത്തെ വിദേശ സഞ്ചാരി മാഹ്വാനാണ്. (Ma Huan was a Chinese traveller)

 എ.ടി.എമ്മിലൂടെ പാൽ ലഭ്യമാകുന്ന സംവിധാനം മിൽമ കേരളത്തിലാദ്യമായി ആവിഷ്കരിച്ചത് കൊച്ചിയിലാണ്. 

 കൊച്ചി നിയമനിർമാണസഭയിൽ അംഗമായ ആദ്യ വനിത തോട്ടയ്ക്കാട്ട് മാധവിയമ്മയാണ്. മന്നത്ത് പദ്മനാഭന്റെ സഹധർമ്മണിയായിരുന്നു അവർ. ഇന്ത്യയിൽ ഒരു നിയമനിർമാണസഭയുടെ തുടക്കത്തിൽത്തന്നെ ഒരു വനിതയെ സർക്കാർ നാമനിർദ്ദേശം ചെയ്ത് അംഗമാക്കിയ ആദ്യ അവസരമായിരുന്നു അത് (1925)

 ജോൺ ഗോൺസാൽവസ് 1577-ൽ കൊച്ചിയിൽ അച്ചടിച്ച മലബാർ തമിഴിലുള്ള വേദോപദേശമാണ് കേരളത്തിൽ അച്ചടിച്ച ആദ്യഗ്രന്ഥം. 

 മലയാളം അക്ഷരങ്ങൾ ആദ്യമായി അച്ചടിച്ചത് 1678-ൽ ഹോളണ്ടിലെ (നെതർലൻഡ്സ്) ആംസ്റ്റർഡാമിൽ മുദ്രണം ചെയ്ത ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥത്തിലാണ്. 

 കേരളത്തിലെ ആദ്യത്തെ ഫുൾ ഫോർമാറ്റ് ഷോപ്പിംഗ് മാൾ കൊച്ചിയിലെ ഒബറോൺ മാളാണ്. 

 കേരളത്തിലെ ആദ്യത്തെ സാറ്റലൈറ്റ് മണിയോർഡർ സ്റ്റേഷൻ കൊച്ചിയിലാണ് സ്ഥാപിച്ചത്.

 ഇന്ത്യയിലെ ആദ്യത്തെ സയൻസ് സ്കൂൾ സ്ഥാപിച്ചത് കൊച്ചിയിലാണ്. 

 കൊച്ചിയിൽ കേരളത്തിലെ ആദ്യത്തെ പ്രത്യേക സാമ്പത്തിക മേഖല നിലവിൽവന്നത് 1983-ലാണ്.

 കേരളത്തിലെ ആദ്യത്തെ ശിശു സൗഹാർദ്ദ സ്കൂൾ നഗരമാണ് കൊച്ചി (2008).

 കേരളത്തിലെ ആദ്യത്തെ ടെലഫോൺ എക്സ്ചേഞ്ച് സ്ഥാപിതമായത് 1923-ൽ കൊച്ചിയിലാണ്. 

 മിഷണറിമാരുടേതല്ലാത്ത ആദ്യ മലയാള പത്രമാണ് കൊച്ചിയിൽ നിന്ന് 1864-ൽ പുറത്തിറങ്ങിയ പശ്ചിമതാരക. വെസ്റ്റേൺ സ്റ്റാർ എന്ന ഇംഗ്ലീഷ് പത്രത്തിന്റെ തനി തർജമയായിരുന്നു അത്.

 മലയാളത്തിലെ ആദ്യത്തെ വാരികയാണ് 1881-ൽ കൊച്ചിയിൽനിന്ന് പുറത്തിറങ്ങിയ കേരളമിത്രം. കണ്ടത്തിൽ വറുഗീസ് മാപ്പിളയായിരുന്നു എഡിറ്റർ. 

 സ്ത്രീ-ബാലപീഢനകേസുകൾ വിചാരണ ചെയ്യാൻ രാജ്യത്തെ ആദ്യത്തെ ഫാസ്റ്റ് ട്രാക്ക് കോടതി സ്ഥാപിച്ചത് കൊച്ചിയിലാണ്.

 മത്സ്യങ്ങൾക്കുവേണ്ടിയുള്ള ഇന്ത്യയിലെ ആദ്യത്തെ ആശുപത്രി സ്ഥാപിക്കുന്നത് കൊച്ചിയിലാണ്. 

 യു.ജി.സിയുടെ സ്വയംഭരണ പദവി ലഭിച്ച കേരളത്തിലെ ആദ്യത്തെ സർക്കാർ കോളേജാണ് എറണാകുളം മഹാരാജാസ് കോളേജ്.

 കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് എം.എൽ.എ. എന്നറിയപ്പെടുന്നത് 1949-ൽ കൊച്ചി നിയമസഭാംഗമായ ഇ. ഗോപാലകൃഷ്ണമേനോനാണ്.

 എസ്കലേറ്റർ സംവിധാനമുള്ള കേരളത്തിലെ ആദ്യത്തെ റെയിൽവേ സ്റ്റേഷനാണ് എറണാകുളം സൗത്ത് (2013). 

 ഇന്ത്യയിലെ ആദ്യത്തെ ഇ-തുറമുഖം കൊച്ചിയാണ്.

 ഒരു കേരളീയന്റെ പേരിൽ അറിയപ്പെടുന്ന കേരളത്തിലെ ആദ്യ സർവകലാശാലയാണ് ശ്രീശങ്കര സംസ്കൃത സർവകലാശാല.

 പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഇന്ത്യയിൽ തുടങ്ങിയ ആദ്യത്തെ ബിസിനസ് ഇൻകുബേറ്ററാണ് കൊച്ചി സ്റ്റാർട്ട് അപ് വില്ലേജ്.

 ആവശ്യമായ മുഴുവൻ വൈദ്യുതിയും സ്വന്തം നിലയിൽ ഉൽപാദിപ്പിക്കുന്ന ലോകത്തെ ആദ്യത്തെ വിമാനത്താവളമാണ് നെടുമ്പാശ്ശേരി.

 1583 ൽ മറ്റു ചില വ്യാപാരികളുമൊത്ത് ഇംഗ്ലണ്ടിൽ നിന്ന് പുറപ്പെട്ട് കൊച്ചിയിലെത്തിയ മാസ്റ്റർ റാൽഫ് ഫിച്ചാണ് കേരളത്തിലെത്തിയ ആദ്യത്തെ ഇംഗ്ലീഷുകാരൻ.

 കേന്ദ്ര മന്ത്രിയായിരിക്കെ അന്തരിച്ച ആദ്യ മലയാളി പനമ്പിള്ളി ഗോവിന്ദ മേനോനാണ്.

 കൊച്ചിരാജ്യത്ത് നിരോധിക്കപ്പെട്ട ആദ്യത്തെ പത്രമാണ് ലോകമാന്യൻ (1923).

 ഇന്ത്യയിലെ ആദ്യത്തെ എയർ കണ്ടിഷൻഡ് ഡെമു (ഡീസൽ ഇലക്ട്രിക്കൽ മൾട്ടിപ്പിൾ യൂണിറ്റ്) ഓടിയത് കൊച്ചിയിലാണ് (2015).

 2004-ൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് കേരളത്തിലെ ആദ്യത്തെ ഒഴുകുന്ന എ.ടി.എം. കൊച്ചിക്കും വൈപ്പിൻ ദ്വീപിനും ഇടയിൽ സർവീസ് നടത്തുന്ന ഒരു ജങ്കാറിൽ സ്ഥാപിച്ചത്. 

 ഭാരതീയ സഭകളിൽനിന്ന് ആദ്യം പരിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടത് (1947) പരുമല തിരുമേനിയാണ് (ഗീവർഗീസ് മാർ ഗ്രിഗോറിയോസ്).

 മലയാളത്തിൽ അച്ചടിച്ച ആദ്യത്തെ യാത്രാവിവരണം പരുമല തിരുമേനിയുടെ ഊർശ്ളേം യാത്രാവിവരണമാണ് (1895). പരുമല തിരുമേനിയുടെ യെരുശലേം സന്ദർശനമാണ് പ്രതിപാദ്യം. 

 മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണമായ വർത്തമാന പുസ്തകം 1785-ൽ എഴുതപ്പെട്ടെങ്കിലും അച്ചടിച്ചു പ്രസിദ്ധീകരിച്ചത് 1936-ൽ ആണ്. 

 സച്ചിൻ ടെൻഡുൽക്കറുടെ പേരിൽ പവലിയൻ ആരംഭിച്ച കേരളത്തിലെ ആദ്യത്തെ സ്റ്റേഡിയമാണ് കൊച്ചിയിലെ ജവാഹർലാൽ നെഹ്രു സ്റ്റേഡിയം. 

 കേരളത്തിലെ ആദ്യത്ത പക്ഷി സങ്കേതമാണ് തട്ടേക്കാട്.

 ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഗർഭസ്ഥ ശിശു ചികിത്സ വിഭാഗം ആരംഭിച്ച അമൃത ഫീറ്റൽ കെയർ സെന്റർ കൊച്ചിയിലാണ്. 

 കേരളത്തിൽ എ.ടി.എം. സംവിധാനം ഏർപ്പെടുത്തിയ ആദ്യ സഹകരണ ബാങ്ക് എറണാകുളം ജില്ലാ സഹകരണ ബാങ്കാണ്.

 യേശുദാസിനെ ആദ്യമായി ഗാനഗന്ധർവൻ എന്നു വിശേഷിപ്പിച്ചത് ജി.ശങ്കരക്കുറുപ്പാണ്.

 കേരളത്തിൽ ആദ്യമായി റബ്ബർതൈ നട്ടത് നേര്യമംഗലത്താണ്. ജോൺ ജോസഫ് മർഫി എന്ന അയർലൻഡു കാരനാണ് അതിനു മുൻകൈ എടുത്തത്. പിന്നീട് കോട്ടയം ജില്ലയിലെ മുണ്ടക്കയത്തിനടുത്തുള്ള ഏന്തയാറിൽ അദ്ദേഹം റബ്ബർ കൃഷി ചെയ്തു.
നദികള്‍
 പെരിയാര്‍,
 മൂവാറ്റുപുഴയാര്‍

ടൂറിസ്റ്റ് കേന്ദ്രങ്ങള്‍
 ഭൂതത്താന്‍കെട്ട്‌,
 ബോൾഗാട്ടി ദ്വീപ്‌,
 ഗുണ്ടു ദ്വീപ്‌,
 പാണിയേലിപ്പോര്‌,
 മട്ടാഞ്ചേരി ജൂതപള്ളി,
 മലയാറ്റൂര്‍ കുരിശുമുടി
 ഇടമലയാർ ജലവൈദ്യുത പദ്ധതി
 ബ്രഹ്മപുരം ഡീസല് വൈദ്യുത നിലയം
 ബി എസ് ഇ എസ് താപനിലയം

വേറിട്ട വസ്തുതകള്‍
 പെരുമ്പടപ്പ്‌ സ്വരൂപം എന്നറിയപ്പെട്ടത്‌ കൊച്ചി രാജവംശമാണ്‌.

 കൊച്ചിയുടെ സുവര്‍ണകാലഘട്ടം എന്നറിയപ്പെട്ടത്‌ ശക്തന്‍ തമ്പുരാന്റെ കാലഘട്ടമാണ്‌.

 ഇന്ത്യയില്‍ യൂറോപ്യന്‍മാര്‍ നിര്‍മിച്ച ആദ്യ കോട്ടയായ മാനുവല്‍ കോട്ട - പള്ളിപ്പുറം, വൈപ്പിന്‍, ആയക്കോട്ട എന്നിങ്ങനെ അറിയപ്പെടുന്നു.

 പണ്ഡിറ്റ്‌ കറുപ്പന്‍ വാലസമുദായ പരിഷ്കാര സഭയ്ക്ക് തുടക്കമിട്ടത്‌ - തേവര (കൊച്ചി) യിലാണ്‌.

 സഹോദരന്‍ അയ്യപ്പന്‍ സഹോദരസംഘത്തിന് തുടക്കമിട്ടത്‌ ചെറായിലാണ്‌.

 കൊച്ചിരാജാവിന്റെ പ്രധാനമന്ത്രിയായിരുന്ന പാലിയത്തച്ഛന്മാരുടെ ആസ്ഥാനമായിരുന്നു ചേന്ദമംഗലം.

 അയിത്ത നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട്‌ 1948ല്‍ നടന്ന സത്യാഗ്രഹമാണ്‌ പാലിയം സത്യാഗ്രഹം.

 ഉദയംപേരൂര്‍ സുന്നഹദോസ്‌ 1599ലും കൂനന്‍കുരിശ്‌പ്രതിജ്ഞ (മട്ടാഞ്ചേരി) 1655ലുമാണ്‌ നടന്നത്‌.

 1941ല്‍ കൊച്ചി പ്രജാമണ്ഡലം സ്ഥാപിച്ചത്‌ വി.ആര്‍.കൃഷ്ണനെഴുത്തച്ഛന്‍.

 പോര്‍ച്ചുഗീസുകാരുടെ ഇന്ത്യയിലെ ആദ്യ തലസ്ഥാനമായിരുന്നു കൊച്ചി.

 യുൂറോപ്യന്‍രേഖകളില്‍ 'റപ്പോളിന്‍' എന്നറിയപ്പപെട്ടിരുന്നത്‌ ഇടപ്പള്ളി.

 ഇളങ്ങല്ലൂര്‍ സ്വരൂപം എന്നറിയപ്പെട്ടിരുന്നത്‌ ഇടപ്പള്ളി രാജവംശമാണ്‌.

 കൊച്ചിരാജാക്കന്‍മാരുടെ കിരീടധാരണം നടന്ന സ്ഥലമാണ്‌ ചിത്രകൂടം.

 കേരളത്തിലെ ആദ്യ ശിശുസൗഹൃദ ജില്ല - എറണാകുളം.

 അറബികടലിന്റെ റാണി എന്ന്‌ കൊച്ചിയെ വിശേഷിപ്പിച്ചത്‌ ആര്‍.കെ ഷണ്‍മുഖം ചെട്ടിയാണ്‌.

 കേരളത്തിലെ ഏക ക്രിസ്ത്യന്‍ രാജവംശമാണ്‌ വില്ല്യാര്‍വട്ടം.

 കേരളത്തിന്റെ വ്യാവസായിക തലസ്ഥാനം എന്നറിയപ്പെടുന്നത്‌ കാക്കനാട്‌ (എറണാകുളം).

 കൊച്ചി തുറമുഖത്തിന്റെ ആഴം വര്‍ധിപ്പിക്കുന്നതിന്റെ ഫലമായി രൂപപ്പെട്ട വെല്ലിങ്ടണ്‍ ദ്വീപാണ്‌ കേരളത്തിലെ ഏക കൃത്രിമ ദ്വീപ്.

 കേരളത്തിലെ ഏറ്റവും ചെറിയ ദേശീയപാത 966B (കുണ്ടന്നൂര്‍- വെല്ലിങ്ടണ്‍).

 കേരളത്തിലെ ഏക ജൂതത്തെരുവ്‌ മട്ടാഞ്ചേരിയിലാണ്.

 കേരളത്തിലെ നിലവിലുള്ള ഏക ജൂതദേവാലയം സ്ഥിതിചെയ്യുന്നത്‌ മട്ടാഞ്ചേരിയിലാണ്‌.

 മംഗളവനം പക്ഷിസങ്കേതമാണ്‌ കേരളത്തിലെ ഏറ്റവും ചെറിയ വന്യജീവിസങ്കേതം.

 കേരളത്തിലെ ആദ്യ പക്ഷിസങ്കേതമായ തട്ടേക്കാട്‌ സാലിം അലി പക്ഷിസങ്കേതം എന്നറിയപ്പെടുന്നു.

 സ്വകാര്യ പങ്കാളിത്തത്തോടെ ഇന്ത്യയില്‍ നിര്‍മിച്ച ആദ്യ വിമാനത്താവളമാണ്‌ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം.

 കേരളത്തിലെ ആദ്യ ഡീസല്‍ വൈദ്യുതനിലയം ബ്രഹ്മപുരത്താണ്.

 കേരളത്തിലെ ഏറ്റവും വലിയ ആര്‍ക്കിയോളജിക്കുല്‍ മ്യൂസിയം തൃപ്പുണിത്തുറ ഹില്‍പാലസ്‌ മ്യൂസിയമാണ്‌.

 ഇന്ത്യയിലെ ആദ്യ റബ്ബര്‍പാര്‍ക്ക്‌ ഐരാപുരത്താണ്‌.

 കേരളത്തിലെ ആദ്യ സ്വാശ്രയ സര്‍വകലാശാലയാണ്‌ കൊച്ചി നിയമസര്‍വകലാശാല (NUALS).

 ഇന്ത്യയിലാദ്യമായി ഇലക്ട്രോണിക്‌ വോട്ടിങ്‌ യന്ത്രം ഉപയോഗിച്ച്‌ തിരഞ്ഞെടുപ്പ്‌ നടത്തിയത്‌ വടക്കന്‍ പറവൂർ (1982).

 കേരളത്തിലെ ഏറ്റവും വലിയ പൈനാപ്പിൾ വിപണനകേന്ദ്രം വാഴക്കുളം.

 കേരളത്തിലെ ആദ്യ മാതൃക മത്സ്യബന്ധനഗ്രാമം, ടൂറിസ്റ്റ്‌ ഗ്രാമം എന്നറിയപ്പെടുന്നത്‌ കുമ്പളങ്ങി.

 കേരള പഞ്ചായത്ത്‌രാജ്‌ സംവിധാനം 1960-ല്‍ നെഹ്റു ഉദ്ഘാടനം ചെയ്തത്‌ എറണാകുളത്താണ്‌.

 കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത്‌ നേര്യമംഗലത്താണ്‌.

 കേരളത്തിലെ ആദ്യ കരൾ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നത്‌ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്‌ (കൊച്ചി).

 കേരളത്തിലെ ആദ്യഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നത്‌ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ (ജോസ്‌ചാക്കോ പെരിയപുറം നടത്തി).

 ആദ്യത്തെ മിനറല്‍ വാട്ടര്‍ പ്ലാന്‍റ്‌ സ്ഥാപിക്കപ്പെട്ട കുമ്പളങ്ങിയിലാണ്‌.

 കേരളത്തില്‍ സ്പീഡ്പോസ്റ്റ്‌ സംവിധാനത്തിന് തുടക്കമിട്ടത്‌ കൊച്ചിയിലാണ്‌.

 ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന എം ടി.എം കൊച്ചി വൈപ്പിന്‍ ദ്വീപിലാണ്‌ സ്ഥാപിച്ചത്.

 1974-ല്‍ ഡച്ചുകാരാണ്‌ കൊച്ചിയിലെ ബോൾ ഗാട്ടി പാലസ്‌ പണിതത്‌.

 1568-ല്‍ പോര്‍ച്ചുഗീസുകാര്‍ നിര്‍മിച്ച കൊട്ടാരമാണ് ഇപ്പോൾ ഡച്ച്‌ കൊട്ടാരം എന്ന റിയപ്പെടുന്നത്‌ (മട്ടാഞ്ചേരി).

 ആനപരിശിീലനകേന്ദ്രം സ്ഥിതിചെയ്യുന്നത കോടനാട്‌.

 അദ്വൈതാചാര്യനായ ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടി പെരിയാറിന്റെ തീരത്താണ്‌.

 ഏഷ്യയിലെ ഏക ക്രിസ്ത്രീയ അന്താരാഷ്ട തീര്‍ത്ഥാടനകേന്ദ്രമാണ്‌ മലയാറ്റൂര്‍ പള്ളി.

 കോതമംഗലമാണ്‌ ഹൈറേഞ്ചിന്റെ കവാടം എന്നറിയപ്പെടുന്നത്‌.

 ജില്ലയിലെ പ്രസിദ്ധമായ വൈദ്യുതപദ്ധിതികളാണ് ബ്രഹ്മപുരം, ഇടമലയാര്‍, നേര്യമംഗലം.

 കേരളത്തിലെ ആദ്യ ടൂറിസ്റ്റ്‌ പോലിസ്‌ സ്റ്റേഷൻ ഫോര്‍ട്ട്‌ കൊച്ചിയിലാണ്‌.

 കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ്‌ സ്‌കൂൾ മട്ടാഞ്ചേരിയിലാണ്‌ സ്ഥാപിതമായത്‌

 വാസ്‌കോ ഡ ഗാമയുടെ ഭൗതികശരീരം അടക്കം ചെയ്തിരുന്നത്‌ കൊച്ചിയിലെ സെന്‍റ്‌ ഫ്രാന്‍സിസ്‌ പള്ളിയിലായിരുന്നു.

 ഇന്ത്യയില്‍ ആദ്യത്തെ ടെലികോം സ്റ്റാര്‍ട്ട്‌ അപ്പ്‌ വില്ലേജ്‌ കളമശ്ശേരിയില്‍ ആരംഭിച്ചു.

 ആലുവാ അദ്വൈതാശ്രമം സ്ഥാപിച്ചത്‌ ശ്രീനാരായണഗുരു. ഇവിടെവെച്ചാണ്‌ 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്‌ എന്ന സന്ദേശം അദ്ദേഹം നല്‍കിയത്‌.

 ആലുവായില്‍വെച്ചാണ്‌ പെരിയാര്‍ മംഗലപ്പുഴയെന്നും മാര്‍ത്താണ്ഡന്‍പുഴയെന്നും രണ്ടായി പിരിയുന്നത്‌.
സ്മാരകങ്ങൾ, മ്യൂസിയങ്ങള്‍
 കേരള ചരിത്ര മ്യൂസിയം- ഇടപ്പള്ളി
 പരീക്ഷിത്തുതമ്പുരാന്‍ മ്യൂസിയം - എറണാകുളം
 കേരള ഫോക്ലോര്‍ മ്യൂസിയം - തേവര
 ചങ്ങമ്പുഴ സ്മാരകം - ഇടപ്പള്ളി
 സഹോദരന്‍ അയ്യപ്പന്‍ സ്മാരകം- ചെറ്റായി

ഗവേഷണ കേന്ദ്രങ്ങള്‍
 പുല്‍ത്തൈല ഗവേഷണകേന്ദ്രം - ഓടക്കാലി
 നെല്ല് ഗവേഷണകേന്ദ്രം - വൈറ്റില
 സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ്‌ റിസര്‍ച്ച്‌ ഇൻസ്റ്റിറ്റ്യൂട്ട് - കൊച്ചി
 പൈനാപ്പിൾ ഗവേഷണ കേന്ദ്രം- വാഴക്കുളം

ആസ്ഥാന മന്ദിരങ്ങള്‍
 കേരള പ്രസ്‌ അക്കാദമി- കാക്കനാട്‌
 സ്പൈസസ്‌ ബോര്‍ഡ്‌ - കൊച്ചി
 നാളീകേര വികസന ബോര്‍ഡ്‌ - കൊച്ചി
 കേരള സ്റ്റേറ്റ്‌ സിവില്‍ സപ്ലൈസ്‌ കോര്‍പ്പറേഷന്‍ - കാക്കനാട്‌
 കേരള സ്റ്റേറ്റ്‌ ബാംബൂ കോര്‍പ്പറേഷന്‍ - അങ്കമാലി
 CBIയുടെ കേരളത്തിലെ ആസ്ഥാനം - കൊച്ചി
 ദക്ഷിണ നാവിക കമാന്‍ഡ്‌ - കൊച്ചി
 കേരള സ്റ്റേറ്റ്‌ വെയര്‍ഹസിങ്‌ കോര്‍പ്പറേഷന്‍ - എറണാകുളം

പരിശീലന ചോദ്യോത്തരങ്ങൾ 

1. വ്യവസായവൽക്കരണത്തിന് കാര്യത്തിൽ കേരളത്തിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ജില്ല...? 
- എറണാകുളം

2. പ്രാചീനകാലത്ത് ഋഷിനാഗകുളം എന്നറിയപ്പെട്ടിരുന്നത്...? 
- എറണാകുളം.

3. ഇന്ത്യയിൽ സമ്പൂർണ്ണ സാക്ഷരത നേടിയ ആദ്യ ജില്ല...? 
- എറണാകുളം 1990

4. എറണാകുളം ജില്ലയുടെ ആസ്ഥാനം...? 
- കാക്കനാട്

5. ഏറ്റവും കൂടുതൽ മുനിസിപ്പാലിറ്റികൾ ഉള്ള ജില്ല...? 
- എറണാകുളം 13

6. ഏറ്റവും കൂടുതൽ താലൂക്കുകൾ ഉള്ള ജില്ലകൾ...? 
- എറണാകുളം മലപ്പുറം തൃശൂർ

7. കേരളത്തിൽ ഏറ്റവും കൂടുതൽ വാഹന രജിസ്ട്രേഷൻ ചെയ്തിട്ടുള്ള ജില്ല...? 
- എറണാകുളം

8. ഉദയംപേരൂർ സുന്നഹദോസ് നടന്ന പള്ളി സ്ഥിതി ചെയ്യുന്നത്...? 
- എറണാകുളം 1599

9. കൊച്ചി തുറമുഖത്തിന് ശില്പി...? 
- റോബർട്ട് ബ്രിസ്റ്റോ

10. വെല്ലിംഗ്ടൺ ദ്വീപിലെ റോബിൻസൺ ക്രൂസോ എന്നറിയപ്പെടുന്നത്...? 
- റോബർട്ട് ബ്രിസ്റ്റോ

11. കൊച്ചിൻ സാഗ എന്ന ഗ്രന്ഥത്തിന്റെ കർത്താവ്...? 
- റോബർട്ട് ബ്രിസ്റ്റോ

12. ഇടമലയാർ പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല...? 
- എറണാകുളം

13. ഭൂതത്താൻകെട്ട് അണക്കെട്ട് സ്ഥിതി ചെയ്യുന്ന ജില്ല...? 
- എറണാകുളം

14. കൊച്ചി കപ്പൽ നിർമ്മാണശാല യിൽ നിർമിച്ച ആദ്യ കപ്പൽ...? 
- റാണി പത്മിനി 1981

15. മട്ടാഞ്ചേരിയിൽ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ സ്ഥാപിച്ചത്...? 
- ജെ ഡൗസൺ 

16. കൊച്ചിയിൽ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ സ്ഥാപിക്കപ്പെട്ട വർഷം...? 
-1818

17. ഗോശ്രീ പാലം സ്ഥിതിചെയ്യുന്നത്...? 
- എറണാകുളം

18. വല്ലാർപാടത്തെ എറണാകുളമായും വൈപ്പിൻ ദ്വീപുമായും ബന്ധിപ്പിക്കുന്ന പാലം...? 
- ഗോശ്രീ പാലം

19. കൊച്ചിൻ കപ്പൽ നിർമ്മാണ ശാലയുടെ നിർമാണത്തിന് മേൽനോട്ടം വഹിച്ച ജപ്പാനീസ് കമ്പനി....? 
- മിസ്തുബിഷി ഹെവി ഇൻഡസ്ട്ര

20. കൊച്ചിയിൽ പ്രചാരത്തിൽ ഉണ്ടായിരുന്ന ഏറ്റവും പഴയ നാണയം...? 
- കാലിയമേനി

21. കേരളത്തിൽ ഏക സ്റ്റോക്ക് എക്സ്ചേഞ്ച് ചെയ്യുന്ന പട്ടണം...? 
- കൊച്ചി 1978

22. കേരളത്തിലെ ആദ്യ മെട്രോ റെയിൽ പദ്ധതി ആരംഭിച്ചത്...? 
- കൊച്ചി

23. ബിനാലെയ്ക്ക് വേദിയായ ആദ്യ ഇന്ത്യൻ നഗരം...? 
- കൊച്ചി

24. കേരളത്തിലെ ആദ്യ ബാല പഞ്ചായത്ത്...? 
- നെടുമ്പാശ്ശേരി

25. കേരളത്തിലെ ആദ്യത്തെ ശിശു സൗഹൃദ ജില്ല...? 
- എറണാകുളം

26. കേരളത്തിൽ ഏറ്റവും കൂടുതൽ ചെറുകിട വ്യവസായ യൂണിറ്റുകൾ ഉള്ള ജില്ല...? 
- എറണാകുളം

27. കേരളത്തിലെ ആദ്യത്തെ സ്പീഡ് പോസ്റ്റ് സെന്റർ...? 
- എറണാകുളം

28. കേരളത്തിന്റെ വ്യാവസായിക തലസ്ഥാനം...? 
- കൊച്ചി

29. ഏറ്റവും കൂടുതൽ ദേശീയപാതകൾ കടന്നുപോകുന്ന കേരളത്തിലെ ജില്ല...? 
- എറണാകുളം

30. കേരളത്തിൽ ജൂതന്മാർ ഏറ്റവും കൂടുതലുള്ള ജില്ല...? 
- എറണാകുളം

31. ഓണത്തിന്റെ വരവറിയിച്ചുകൊണ്ട് പ്രസിദ്ധമായ അത്തച്ചമയം നടക്കുന്ന സ്ഥലം...? 
- തൃപ്പൂണിത്തറ

32. ഇന്ത്യയിലെ ആദ്യ റബ്ബർ പാർക്ക് സ്ഥിതി ചെയ്യുന്ന സ്ഥലം...? 
- ഐരാപുരം

33. കേരള ഹിസ്റ്ററി മ്യൂസിയം സ്ഥിതിചെയ്യുന്നത്...? 
- ഇടപ്പള്ളി

34. യൂറോപ്യൻ രേഖകളിൽ 'റിപ്പോളിൻ' എന്ന് പരാമർശിക്കുന്ന സ്ഥലം...? 
- ഇടപ്പള്ളി

35. കേരളത്തിലെ ഏറ്റവും വലിയ ആർക്കിയോളജിക്കൽ മ്യൂസിയം...? 
- തൃപ്പൂണിത്തറ ഹിൽ പാലസ്

36. സ്വകാര്യ പൊതുമേഖലാ പങ്കാളിത്തത്തോടെ ആരംഭിച്ച ഇന്ത്യയിലെ ആദ്യ ടെലികോം സ്റ്റാർട്ട് വില്ലേജ് സ്ഥിതിചെയ്യുന്നത്...? 
- കളമശ്ശേരി

37. ആദ്യ മാതൃക മത്സ്യ ബന്ധന ഗ്രാമം...?
- കുമ്പളങ്ങി

38. കേരളത്തിലെ ആദ്യ ടൂറിസ്റ്റ് ഗ്രാമം...? 
- കുമ്പളങ്ങി
കൊച്ചി രാജവംശം

39. കൊച്ചി ഭരിച്ചിരുന്ന പ്രശസ്തനായ രാജാവ്...? 
- ശക്തൻ തമ്പുരാൻ

40. കൊച്ചിയിലെ മാർത്താണ്ഡവർമ്മ എന്നറിയപ്പെടുന്നത്...? 
- ശക്തൻ തമ്പുരാൻ

41. പെരുമ്പാടപ്പ് സ്വരൂപം എന്നറിയപ്പെടുന്ന രാജവംശം...? 
- കൊച്ചി രാജവംശം

42. കൊച്ചി രാജവംശത്തിലെ തലസ്ഥാനം...? 
- തൃപ്പൂണിത്തറ

43. കൊച്ചി രാജാക്കന്മാരുടെ കിരീടധാരണം നടന്നിരുന്ന സ്ഥലം...? 
- ചിത്രകൂടം

44. കൊച്ചി ചരിത്രത്തിലെ ആദ്യ വനിതാ ഭരണാധികാരി...? 
- റാണി ഗംഗാധര ലക്ഷ്മി

45. കൊച്ചിയിലെ ആദ്യ ദിവാൻ...? 
- കേണൽ മൺറോ

46. കൊച്ചിയിലെ അവസാന ദിവാൻ...? 
- സി പി കരുണാകരൻ മേനോൻ

47. കൊച്ചിരാജ്യത്തെ അടിമത്തം നിർത്തലാക്കിയ ദിവാൻ,.,? 
- ശങ്കരവാര്യർ

48. കേരളത്തിൽ ഏറ്റവും കൂടുതൽ കൈതച്ചക്ക ഉത്പാദിപ്പിക്കുന്ന ജില്ല...? 
- എറണാകുളം

49. കേരളത്തിലെ ഏക മേജർ തുറമുഖം...? 
- കൊച്ചി തുറമുഖം

50. കൊച്ചി മേജർ തുറമുഖമായ വർഷം...? 
- 1936.

51. കൊച്ചി തുറമുഖത്തിന് പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുന്നത്...? 
- കൊച്ചിൻ പോർട്ട് ട്രസ്റ്റ്

52. കൊച്ചിൻ പോർട്ട് ട്രസ്റ്റ് നിലവിൽ വന്നവർഷം...? 
- 1964

53. കൊച്ചി തുറമുഖം രൂപപ്പെടാൻ കാരണമായ പെരിയാറിലെ വെള്ളപ്പൊക്കം ഉണ്ടായ വർഷം...? 
- 1341

54. കൊച്ചി തുറമുഖത്തിന് ആഴം കൂട്ടാനായി കുഴിച്ചെടുത്ത മണ്ണ് നിക്ഷേപിച്ച ഉണ്ടായ ദ്വീപ്...? 
- വില്ലിംഗ്ടൺ

55. കേരളത്തിലെ ഏക മനുഷ്യനിർമ്മിത ദ്വീപ്..? 
- വില്ലിങ്ടൺ ദ്വീപ്

56. കൊച്ചി എണ്ണ ശുദ്ധീകരണ ശാല സ്ഥിതി ചെയ്യുന്ന സ്ഥലം...? 
- അമ്പലമുകൾ

57. ഇന്ത്യയിലെ ആദ്യ E - തുറമുഖം നിലവിൽ വന്ന സ്ഥലം...? 
- കൊച്ചി

58. സൈനിക ആവശ്യത്തിനുള്ള വിമാനത്താവളം...? 
- വില്ലിങ്ടൺ

59. കേരളത്തിലെ ആദ്യ ഡീസല് വൈദ്യുത നിലയം...? 
- ബ്രഹ്മപുരം

60. കേരളത്തിലെ ആദ്യ ടൂറിസം പോലീസ് സ്റ്റേഷൻ സ്ഥിതിചെയ്യുന്നത്...? 
- ഫോർട്ട് കൊച്ചി

61. ഗോശ്രീ എന്ന് പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന പ്രദേശം...? 
- കൊച്ചി

62. കൊച്ചി തുറമുഖ വികസനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച രാജ്യം...? 
- ജപ്പാൻ

63. കൊച്ചി എണ്ണ ശുദ്ധീകരണശാല യുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച രാജ്യം...? 
- അമേരിക്ക

64. കൊച്ചിയെ അറബിക്കടലിലെ റാണി എന്ന് വിശേഷിപ്പിച്ചത്...? 
- കൊച്ചി ദിവാനായിരുന്ന ആർ കെ ഷണ്മുഖം ചെട്ടി

65. ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര ട്രാൻഷിപ്മെന്റ് കണ്ടെയ്നർ ടെർമിനൽ സ്ഥാപിതമായത്...? 
- കൊച്ചി വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ

66. വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ ഉദ്ഘാടനം ചെയ്തത്..? 
- ഡോക്ടർ. മൻമോഹൻ സിംഗ്  - 2011

67. പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളം....? 
- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

68. വല്ലാർപാടം കണ്ടെയ്നർ ടെർമിനലിലെ പ്രവർത്തന ചുമതല വഹിക്കുന്നത്...? 
- ദുബായ് പോർട്ട് വേൾഡ് (ഡിപി വേൾഡ്)

69. രാജ്യത്തെ നീളം കൂടിയ റെയിൽവേ പാലം...? 
- ഇടപ്പള്ളി to വല്ലാർപാടം 4.62 കിലോമീറ്റർ

70. ഇന്ത്യയിൽ പോർച്ചുഗീസുകാർ നിർമ്മിച്ച ആദ്യ പള്ളി...? 
- സെന്റ് ഫ്രാൻസിസ് പള്ളി

71. ഇന്ത്യയിലെ ആദ്യ യൂറോപ്യൻ കോട്ട...? 
- മാനുവൽ കോട്ട 1503
72. യൂറോപ്യൻമാർ ഇന്ത്യയിൽ പണികഴിപ്പിച്ച ആദ്യത്തെ കൊട്ടാരം...? 
- മട്ടാഞ്ചേരി കൊട്ടാരം

73. ബോൾഗാട്ടി പാലസ് പണികഴിപ്പിച്ചതാര്...? 
- ഡച്ചുകാർ

74. കോമൺവെൽത്ത് രാജ്യങ്ങളിലെ ഏറ്റവും പഴയ സിനഗോഗ് അഥവാ ജൂതപ്പള്ളി സ്ഥിതിചെയ്യുന്നത്...? 
- മട്ടാഞ്ചേരി

75. മട്ടാഞ്ചേരിയിലെ ജൂത പള്ളി സ്ഥാപിച്ചത്...? 
- ജോസഫ് അസർ

76. മട്ടാഞ്ചേരി ജൂതപ്പള്ളി സ്ഥാപിതമായത്...? 
- 1568 (പി എസ് സി സൂചിക പ്രകാരം) എന്നാൽ ഔദ്യോഗിക രേഖകളിൽ 1567 എന്നും കാണപ്പെടുന്നു.

77. പരദേശി സിനഗോഗ് എന്നറിയപ്പെടുന്നത്..? 
- മട്ടാഞ്ചേരി ജൂതപ്പള്ളി

78. ചരിത്രപ്രസിദ്ധമായ ജൂതത്തെരുവ് സ്ഥിതി ചെയ്യുന്നത്...? 
- മട്ടാഞ്ചേരി

79. പെരുമ്പടപ്പ് എന്നറിയപ്പെടുന്ന പ്രദേശം...? 
- ബോൾഗാട്ടി ദ്വീപ്

80. വാസ്കോഡ ഗാമയുടെ ഭൗതികശരീരം ആദ്യം കബറടക്കിയത്...? 
- സെന്റ് ഫ്രാൻസിസ് പള്ളി - കൊച്ചി

81. ഡച്ച് കൊട്ടാരം എന്നറിയപ്പെടുന്നത്...? 
- മട്ടാഞ്ചേരി കൊട്ടാരം

82. രാജ്യാന്തര പദവി ലഭിച്ച കേരളത്തിലെ ആദ്യ തീർത്ഥാടന കേന്ദ്രം..? 
- മലയാറ്റൂർ കുരിശുമുടി( മലയാറ്റൂർ സെന്റ് തോമസ് ദേവാലയം) 

83. കേരളത്തിലെ ആദ്യ നിയമ സർവകലാശാലയുടെ ആസ്ഥാനം ( National University of Advanced legal studies [NUALS] )
- കളമശ്ശേരി

84. NUALS ന്റെ ചാൻസിലർ...? 
- ഹൈക്കോടതി ചീഫ് ജസ്റ്റിസ്

85. NUALS ന്റെ ആദ്യ ചാൻസിലർ...? 
- വൈ കെ സബർവാൾ

86. NUALS ന്റെ ആദ്യ വൈസ് ചാൻസലർ..,? 
- എസ് ജി ഭട്ട്

87. ചോറ്റാനിക്കര ദേവീക്ഷേത്രം സ്ഥിതി ചെയ്യുന്നത്..? 
- എറണാകുളം
ഒന്നു മുതൽ പ്ലസ്‌ടു വരെ ക്ലാസ്സിലെ പാഠപുസ്തകങ്ങളും അവയുടെ Notes ഉം ആണോ നിങ്ങൾ അന്വേഷിക്കുന്നത്? അതോ Teachers Manual ഉം Techers Hand book ഉം ആണോ? എങ്കിൽ ഇവിടെ ക്ലിക്കുക
88. ചോറ്റാനിക്കര ദേവി ക്ഷേത്രത്തിലെ പ്രസിദ്ധമായ ഉത്സവം...? 
- ചോറ്റാനിക്കര മകം

89. ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്...? 
- കൊച്ചി കലൂർ

90. 2017ലെ അണ്ടർ 17 ലോകകപ്പ് ഫുട്ബോളിന് വേദിയായ കേരളത്തിലെ സ്റ്റേഡിയം...? 
- ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയം

91. ഫിഷറീസ് സർവ്വകലാശാലയുടെ ആദ്യ വൈസ് ചാൻസലർ...? 
- ഡോക്ടർ ബി മധുസൂദന ക്കുറുപ്പ്

92. കൊച്ചി നഗരത്തിലെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പക്ഷിസങ്കേതം...? 
- മംഗള വനം

93. ലഹരി വസ്തുക്കൾ കണ്ടെത്തുന്നതിനായി എറണാകുളം ജില്ലയിൽ എക്സൈസ് വകുപ്പ് നടത്തിയ പരിശോധന? 
- ഓപ്പറേഷൻ ഭായ്

94. കേരളത്തിലെ ഏറ്റവും ചെറിയ സുരക്ഷിത പ്രദേശം...? 
- മംഗള വനം

95. കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്നത്...? 
- മംഗള വനം

96. കേരളത്തിലെ ആദ്യ പക്ഷി സങ്കേതം...? 
- തട്ടേക്കാട് എറണാകുളം

97. തട്ടേക്കാട് പക്ഷി സങ്കേതത്തിലെ പ്രത്യേകത ആദ്യമായി ചൂണ്ടിക്കാണിച്ച് വ്യക്തി...? 
- ഡോക്ടർ സലിം അലി

98. തട്ടേക്കാട് ബോട്ട് ദുരന്തം അന്വേഷിച്ച കമ്മീഷൻ...? 
- ജസ്റ്റിസ് പരീത് പിള്ള കമ്മീഷൻ

99. കേരളത്തിലെ ആദ്യ സ്വകാര്യ ഐടി പാർക്ക്....? 
- മുത്തൂറ്റ് ടെക്നോ പോളിസ് കൊച്ചി.

100. ഇൻഫോ പാർക്ക്‌ സ്ഥിതിചെയ്യുന്നത്..? 
- കാക്കനാട്

101. കേരളത്തിലെ ആദ്യ ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ വേദിയായ ആശുപത്രി..? 
- മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ 2003 മെയ് 13
102. കേരളത്തിലെ ആദ്യ കരൾമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ ഹോസ്പിറ്റൽ..? 
- അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്

103. ശിവരാത്രി മഹോത്സവത്തിന് പ്രശസ്തമായ എറണാകുളം ജില്ലയിലെ സ്ഥലം...?
- ആലുവ

104. പെരിയാർ രണ്ടായി പിരിഞ്ഞു മാർത്താണ്ഡൻ പുഴയും മംഗലപ്പുഴയും ആകുന്ന പ്രദേശം...? 
- ആലുവ

105. ആലുവയിൽ അദ്വൈത ആശ്രമം സ്ഥാപിച്ച് സാമൂഹിക പരിഷ്കർത്താവ്...? 
- ശ്രീനാരായണഗുരു

106. അദ്വൈത ദർശനത്തിന് ആചാര്യനായ ശ്രീ ശങ്കരാചാര്യരുടെ ജന്മംകൊണ്ട് പരിപാവനമായ സ്ഥലം..? 
- കാലടി

107. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ ആസ്ഥാനം...? 
- പെരിയാർ

108. ഇന്ത്യയിലെ ആദ്യ ഫ്ലോട്ടിങ് എടിഎം സ്ഥാപിതമായത്..? 
- കൊച്ചി 2004 (കൊച്ചിക്കും വൈപ്പിൻ ഇടയിൽ സർവീസ് നടത്തുന്ന ജങ്കാർ ബോട്ടിലാണ് എടിഎം സ്ഥാപിച്ചത്) 

109. ഫ്ലോട്ടിങ് എടിഎം സ്ഥാപിച്ച ബാങ്ക്...? 
- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

110. എടിഎം കൗണ്ടറിലൂടെ പാൽ ലഭ്യമാക്കുന്ന മിൽമയുടെ സംരംഭം ആരംഭിച്ച സ്ഥലം...? 
- കൊച്ചി

111. കേരളത്തിലെ ആദ്യ ഐപിഎൽ ടീം...? 
- കൊച്ചിൻ ടസ്കേഴ്സ് കേരള

112. കേരളത്തിലെ ആദ്യ പ്രൊഫഷണൽ ഫുട്ബോൾ ടീം...? 
- എഫ് സി കൊച്ചിൻ

113. കേരളത്തിലെ ഏക കയറ്റുമതി സംസ്കരണ മേഖല...? 
- കൊച്ചി

114. കേരളത്തിൽ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ നിർമിച്ച ആദ്യ വിമാനത്താവളം...? 
- നെടുമ്പാശ്ശേരി വിമാനത്താവളം

115. ആന പരിശീലന കേന്ദ്രം സ്ഥിതി ചെയ്യുന്നത്...? 
- കോടനാട്

116. ചങ്ങമ്പുഴ സ്മാരകം സ്ഥിതി ചെയ്യുന്നത്...? 
- ഇടപ്പള്ളി

117. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥലം...? 
- നേര്യമംഗലം

118. ഐഎൻഎസ് ഗരുഡ, ഐ എൻ എസ് വെണ്ടുരുത്തി, ഐഎൻഎസ് ദ്രോണാചാര്യ ഇവയെല്ലാം സ്ഥിതിചെയ്യുന്നത്...? 
- കൊച്ചി

119. കൊച്ചി സ്റ്റേറ്റ് മാനുവൽ രചിച്ചത്...? 
- സി അച്യുതമേനോൻ

120. ദക്ഷിണ മേഖല  നേവൽ കമാൻഡ് ആസ്ഥാനം....? 
- കൊച്ചി
👉കേരളത്തിലെ മറ്റു ജില്ലകൾ പഠിക്കാം - ഇവിടെ ക്ലിക്കുക
👉ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക


YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here