കേരളത്തിലെ ജില്ലകൾ: കോട്ടയം - പി.എസ്.സി. ചോദ്യോത്തരങ്ങൾ


PSC 10th, +2, Degree Level Questions & Answers / LDC Questions / Degree Level Questions / LGS / VEO / PSC Exam Questions / PSC 
Kottayam Questions /
 PSC Districts in Kerala: Kottayam Questions and Answers / PSC Online Coaching / PSC Exam Materials/ 
Kottayam Important places / KottayamTourist places.

മധ്യകേരളത്തില്‍ സ്ഥിതി ചെയ്യുന്ന കോട്ടയം ജില്ലയുടെ കിഴക്ക് ഗംഭീരമായ മലനിരകളുള്ള പശ്ചിമഘട്ടവും, പടിഞ്ഞാറ് വേമ്പനാട് കായലും, കുട്ടനാട്ടിലെ നെൽപ്പാടങ്ങളും അതിര്‍ത്തികളായി വരുന്ന അതുല്യമായ സവിശേഷതകളുള്ള ഭൂപ്രദേശമാണ്. ഇന്‍ഡ്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ സാക്ഷരതാ നഗരം കോട്ടയമാണ്. കേരളത്തിലെ ആദ്യത്തെ അച്ചടി ശാലയും 1821-ല്‍ കോട്ടയത്ത് ശ്രീ.ബെഞ്ചമിന്‍ ബെയ്‍ലി സ്ഥാപിച്ചതാണ്. സംസ്ഥാനത്തെ ആദ്യത്തെ കോളേജും 1840-ല്‍ (സി.എം.എസ്.കോളേജ്) കോട്ടയത്ത് ആരംഭിച്ചു. മലയാളം – ഇംഗ്ലീഷ് നിഘണ്ടുവും, ഇംഗ്ലീഷ് – മലയാളം നിഘണ്ടുവും ആദ്യമായി അച്ചടിച്ച് പ്രസിദ്ധീകരിച്ചത് യഥാക്രമം 1846 ലും, 1847 ലും കോട്ടയത്തു നിന്നുമാണ്. അടുത്തറിയാം കോട്ടയം ജില്ലയെ..

ഈ പേജിൽ നൽകിയിരിക്കുന്ന മുഴുവൻ വിവരങ്ങളും പഠിക്കുക. ഏറ്റവും അവസാനമായി നൽകിയിരിക്കുന്ന പരിശീലന ചോദ്യോത്തരങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.  

പ്രത്യേകതകൾ
• റബർ ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്ന ജില്ല 

• സമുദ്രതീരമില്ലാത്തതും കേരളത്തിലെ ജില്ലകളുമായി മാത്രം അതിർത്തി പങ്കിടുന്നതുമായ ജില്ല

• ഇന്ത്യയിലെ ആദ്യത്തെ പുകയില വിമുക്ത ജില്ല

• മൂന്ന് L കളുടെ നാട് (Lakes, Latex, Letters).

• സമ്പൂർണ സാന്ത്വന പരിചരണജില്ല എന്ന നേട്ടം കൈവരിച്ച ജില്ല.

ആദ്യത്തെത്

• കേരളത്തിലെ ആദ്യത്തെ ജോയിന്റ് സ്റ്റോക്ക് കമ്പനി- മലയാള മനോരമ (1888- ലാണ് സ്ഥാപിതമായത്. മനോരമ പത്രം ആരംഭിച്ചത് 1890 ൽ)

* അയിത്തത്തിനെതിരെ ഇന്ത്യയിൽ നടന്ന ആദ്യ സംഘടിതസമരം- വൈക്കം സത്യാഗ്രഹം (1924-25).

• കേരളത്തിലെ ആദ്യത്തെ റബറൈസ്ഡ് റോഡ്- കോട്ടയം- കുമളി

• കേരളത്തിൽ മലയാളം അച്ചടിക്കുന്ന ആദ്യത്തെ പ്രസ് കോട്ടയത്ത് സ്ഥാപിച്ചത്  ബെഞ്ചമിൻ ബെയ്ലി (1821)

• സമ്പൂർണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യത്തെ പട്ടണം - കോട്ടയം

• മലയാളത്തിലെ ആദ്യ യാത്രാ വിവരണഗ്രന്ഥം രചിച്ചത് - പാറേമ്മാക്കൽ തോമാക്കത്തനാർ

• മലയാളത്തിൽ ആദ്യമായി ബൈബിൾ പ്രസിദ്ധീകരിച്ചത് എവിടെനിന്നാണ് - കോട്ടയം

• ഇന്ത്യയിലെ ആദ്യത്തെ ഉൾനാടൻ തുറമുഖം- നാട്ടകം

• മലയാളികളാൽ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യത്തെ മലയാള പത്രമാണ് ജ്ഞാനനി ക്ഷേപം (1848). ആർച്ച് ഡീക്കൻ കോശിയും റവറന്റ് ജോർജ് മാത്തനുമാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്. 

• ലോഹങ്ങളുപയോഗിച്ച് (അച്ചുകൂടത്തിൽ) അച്ചടിച്ച ആദ്യത്തെ മലയാള പത്രവും വിഷയവിവരങ്ങൾ നൽകിയ ആദ്യത്തെ മലയാള പത്രവും ആണ് ജ്ഞാനനിക്ഷേപം. 

• ഒരു വ്യക്തിയുടെ പേരിൽ അറിയപ്പെട്ട കേരളത്തിലെ ആദ്യത്തെ സർവകലാശാല മഹാത്മാഗാന്ധി സർവകലാശാല (ആദ്യത്തെ പേര് ഗാന്ധിജി സർവകലാശാല) 

• ഇന്ത്യയിലെ ആദ്യത്തെ തണ്ണീർത്തട ഗവേഷണ കേന്ദ്രം സ്ഥാപിക്കപ്പെട്ടത് കോട്ടയത്താണ്. 

• കോട്ടയം സിഎംഎസ് ഹൈസ്കൂളിലാണ് കേരളത്തിലാദ്യമായി സ്കൗട്ട് പ്രസ്ഥാനം ആരംഭിച്ചത്.

• വൈസ് ചാൻസലർ പദവിയിലെത്തിയ ആദ്യത്തെ മലയാളി വനിതയാണ് ഡോ. ജാൻസി ജെയിംസ് (എം.ജി.യൂണിവേഴ് സിറ്റി).

• കേരളത്തിലെ ആദ്യത്തെ വിദ്യാലയ പ്രസിദ്ധീകരണമാണ് 1864-ൽ സിഎംഎസ് കോളേജിൽ നിന്ന് പുറത്തിറങ്ങിയ വിദ്യാ സംഗ്രഹം. 

• മലയാളത്തിലെ ആദ്യകാല നോവലുകളിലൊന്നായ 'ഘാതകവധം' പ്രസിദ്ധീകരിച്ചത് വിദ്യാസംഗ്രഹത്തിലാണ്.

• കേരളത്തിലാദ്യമായി ലോട്ടറി നടത്തിയത് വൈക്കത്തു പാച്ചുമൂത്തതാണ്. ശുചീന്ദ്രം ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനുവേണ്ടി ധനസമാഹരണം നടത്താൻ ശ്രീമൂലം തിരുനാൾ രാജാവ് അനുമതി നൽകിയത് പ്രകാരമാണ് ലോട്ടറി നടത്തിയത്. 

• മിസ് ഇന്ത്യാ പട്ടം നേടിയ ആദ്യ മലയാളിയാണ് പാർവതി ഓമനക്കുട്ടൻ (2008) 

• ചുമർചിത്ര നഗരമായി പ്രഖ്യാപിക്കപ്പെട്ട കേരളത്തിലെ ആദ്യത്തെ നഗരമാണ് കോട്ടയം.

• കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഫെലോഷിപ്പ് നേടിയ ആദ്യ മലയാളിയാണ് വൈക്കം മുഹമ്മദ് ബഷീർ.

• പാലാ നാരായണൻ നായർക്കാണ് ആദ്യത്തെ വള്ളത്തോൾ പുരസ്കാരം ലഭിച്ചത്. കേരളം വളരുന്നു എന്ന കൃതി രചിച്ചത് ഇദ്ദേഹമാണ്.

• വിശുദ്ധയായി (canonised) പ്രഖ്യാപിക്കപ്പെട്ട ആദ്യ ഇന്ത്യൻ വനിതയാണ് അൽഫോൻസാമ്മ 

• ഒരു വ്യക്തിയുടെ പേരിൽ അറിയപ്പെടുന്ന കേരളത്തിലെ ആദ്യ സർവകലാശാലയാണ് മഹാത്മാഗാന്ധി സർവകലാശാല. 

• കേരള പൊലീസിന്റെ ആദ്യത്തെ സെൻട്രലൈസ്ഡ് ലോക്കപ്പ് സ്ഥാപിച്ചത് കോട്ടയത്താണ്.

• മാന്നാനം സെന്റ് ജോസഫ്സ് പ്രസിൽ നിന്ന് അച്ചടിച്ച ആദ്യ പുസ്തകമാണ് ജ്ഞാനപീയൂഷം 

• മലയാളത്തിലെ ഏറ്റവും പഴക്കമുള്ള പത്രമായ ദീപിക പ്രസിദ്ധീകരണമാരംഭിച്ചത് മാന്നാനം സെന്റ് ജോസഫ്സ് പ്രസിൽ നിന്നാണ്.

• മലയാളം അച്ചടിയും ലിപിവിന്യാസത്തെയും മാറ്റിമറിച്ച ചന്ദ്രക്കല ചിഹ്നം ആദ്യമായി ഉപയോഗിച്ചത് കണ്ടത്തിൽ വറുഗീസ് മാപ്പിളയാണ്.

• ഇന്ത്യയിലെ കത്തോലിക്കാസഭയുടെ പ്രഥമ രാജ്യാന്തര തീർഥാടന കേന്ദ്രമാണ് മലയാറ്റൂർ

• കേരളനിയമസഭയിൽ അംഗമായ ആദ്യത്തെ (മുൻ) ഐ.എ.എസ്. ഉദ്യോഗസ്ഥനാണ് അൽഫോൻസ് കണ്ണന്താനം.
• മസൂറിയിലെ നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷൻ ഏർപ്പെടുത്തിയ  ആദ്യത്തെ ദേശീയ ഫെലോഷിപ്പിന് അർഹനായ കേരള കേഡർ ഐ.എ.എസ്. ഉദ്യോഗസ്ഥനാണ് സി.വി.ആനന്ദബോസ്. ആനന്ദ ബോസ് ഇപ്പോൾ പശ്ചിമ ബംഗാൾ ഗവർണറായി സേവനമനുഷ്ഠിക്കുന്നു.

• കേരളത്തിലാദ്യമായി ഒരു സർക്കാർ ആശുപത്രിയിൽ ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയത് കോട്ടയം മെഡിക്കൽ കോളേജിലാണ് (2015). ഡോ.ടി.കെ.ജയകുമാറാണ് ഇതിന് നേതൃത്വം നൽകിയത്. 

• കേരളത്തിലെ മാധ്യമചരിത്രത്തിൽ ആദ്യമായി നിരോധിക്കപ്പെട്ട പത്രമാണ് സന്ദിഷ്ടവാദി. ആയില്യം തിരുനാൾ മഹാരാജാവിന്റെ കാലത്താണ് ഇത് നിരോധിച്ചത്.

• 1867-ൽ കോട്ടയത്തുനിന്നും ട്രാവങ്കൂർ ഹെറാൾഡ് എന്ന ഇംഗ്ലീഷ് പത്രത്തിനു് അനുബന്ധമായി പ്രസിദ്ധീകരണം ആരംഭിച്ച പത്രമാണ് സന്ദിഷ്ടവാദി. ഡബ്ല്യു. എച്ച്. മൂർ എന്നയാളായിരുന്നു പ്രസാധകൻ. 

• സി.എം.എസ്സ് പ്രസ്സിൽ നിന്നുമാണ് ന്ദിഷ്ടവാദി പത്രം അച്ചടിച്ചിരുന്നത്. ദിവാൻ മാധവറാവുവിന്റെ ദുർഭരണങ്ങൾക്കെതിരെ ശക്തമായ വിമർശനങ്ങൾ ഉന്നയിച്ചതിന്റെ ഫലമായി തിരുവിതാംകൂർ സർക്കാർ പത്രം അടച്ചുപൂട്ടാൻ ഉത്തരവിട്ടു. 

• ഫാക്സിമിലി സംവിധാനം ഏർപ്പെടുത്തിയ ആദ്യത്തെ മലയാള പത്രമാണ് മലയാള മനോരമ.

• മലയാളത്തിലെ ആദ്യത്തെ സ്പോർട്സ് പ്രസിദ്ധീകരണങ്ങളിലൊന്നായ സ്പോർട്സ് ഹെറാൾഡ് പുറത്തിറക്കിയത് കോട്ടയത്താണ്. ബി.പി.മൊയ്തീനാണ് അതിനു പിന്നിൽ പ്രവർത്തിച്ചത്.

• ഇന്ത്യയിലെ ആദ്യത്തെ നിയമസാക്ഷര നഗരമായി പ്രഖ്യാപിക്കാൻ പോകുന്നത്. ചങ്ങനാശ്ശേരിയെ ആണ്.

സൂപ്പർലേറ്റീവുകൾ 

• കേരളത്തിലെ ഏറ്റവും പഴക്കമുള്ള പത്രം - ദീപിക (1887ൽ സ്ഥാപിതം)

• കേരളത്തിലെ ഏറ്റവും പ്രചാരമുള്ള പത്രം - മലയാള മനോരമ (ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള പ്രാദേശിക ഭാഷാ ദിനപ്പത്രം)

• ഏറ്റവും കൂടുതൽ ദൂരം പൊതുമരാമത്ത് റോഡുകളുള്ള ജില്ല കോട്ടയമാണ്. 

• കേരളത്തിൽ ഒരു അസംബ്ലി മണ്ഡലത്തിൽനിന്ന് (പാല) ഏറ്റവും കൂടുതൽ തവണ ജയിച്ച് നിയമസഭാംഗമായ വ്യക്തി കെ.എം.മാണിയാണ്. 1965-ൽ ആയിരുന്നു. ആദ്യ ജയം. എന്നാൽ അപ്രാവശ്യം നിയമസഭ ചേർന്നില്ല. 1967 മുതൽ തുടർച്ചയായ വിജയം.

• ലോകത്തിലെ ഏറ്റവും ചെറിയ പശു ഇനമായ വെച്ചൂർ പശുവിന്റെ ജന്മദേശം വൈക്കത്തെ വെച്ചൂർ ഗ്രാമമാണ്.

• കേരളത്തിലെ ഏറ്റവും പഴക്കമുള്ള രണ്ടാമത്തെ പബ്ലിക് ലൈബ്രറി കോട്ടയം പബ്ലിക് ലൈബ്രറിയാണ്.

• കേരളത്തിൽ നിന്ന് കിട്ടിയിട്ടുള്ളതിൽവച്ച് ഏറ്റവും പഴയ ലിഖിതമാണ് വാഴപ്പള്ളി ശാസനം. എ.ഡി.830-ൽ വാഴപ്പള്ളി മഹാദേവ ക്ഷേത്രത്തിൽ ഒത്തുചേർന്ന നാട്ടു പ്രമാണിമാരും പത്തില്ലത്തിൽ പോറ്റിമാരും രാജാവുമായി നാട്ടുക്കൂട്ടം കൂടി തിരുവാറ്റാ ക്ഷേത്രത്തിലെ മുട്ടുബലിയെക്കുറിച്ച് തീരുമാനങ്ങളെടുക്കുന്നതാണ് ഇതിലെ പ്രമേയം.

• ഏറ്റവും കൂടുതൽ പ്രവാസിമലയാളികളുള്ള മുനിസിപ്പാലിറ്റി കോട്ടയമാണ്.
അപരനാമങ്ങൾ

• 'അക്ഷര നഗരം' എന്നറിയപ്പെടുന്നത് കോട്ടയം

• "ഹൈറേഞ്ചിലേക്കും കുട്ടനാട്ടിലേക്കുമുള്ള കവാടം'' എന്നറിയപ്പെടുന്നത് ചങ്ങനാശ്ശേരി

• ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്നത് പനച്ചിക്കാട് ക്ഷേത്രം

നദികള്‍
• മിനച്ചിലാറ്‌,
• മണിമലയാറ്‌,
• മൂവാറ്റുപുഴയാറ്‌

ടൂറിസ്റ്റ് കേന്ദ്രങ്ങള്‍
• കുമരകം,
• ഇലവീഴാ പൂഞ്ചിറ,
• പൂഞ്ഞാര്‍ കൊട്ടാരം
• അയ്യമ്പാറ,
• ഇല്ലിക്കല്‍കല്ല്‌,
• മരമല വെള്ളച്ചാട്ടം

പ്രധാനപ്പെട്ട വസ്തുതകൾ

• കോട്ടയം ജില്ലയിലെ പ്രശസ്തമായ പക്ഷി സങ്കേതം- കുമരകം

• ഏത് നദിയുടെ തീരത്താണ് കോട്ടയം- മീനച്ചിൽ

• ഏത് ക്ഷേത്രത്തിലാണ് നടരാജന്റെ ചിത്രം - ഏറ്റുമാനൂർ 

• സമ്പൂർണ്ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ പട്ടണം\ മുനിസിപ്പാലിറ്റി - കോട്ടയം (1989)

• അക്ഷരനഗരം എന്നറിയപ്പെടുന്നത് - കോട്ടയം

• അരുന്ധതി റോയിക്ക് ബുക്കർ സമ്മാനം നേടിക്കൊടുത്ത ഗോഡ് ഓഫ് സ്മാൾ തിങ്ങ്സ് എന്ന നോവലിന് പശ്ചാത്തലമായ ഗ്രാമം - അയ്‌മനം (പശ്ചാത്തലമായ നദി: മീനച്ചിലാർ)

• കോട്ടയത്തിൻറെ കുലശേഖര കാലഘട്ടത്തിലെ പേര് - വെമ്പൊലിനാട്

• കേരളത്തിലെ ആദ്യത്തെ റബറൈസ്‌ഡ്‌ റോഡ് - കോട്ടയം- കുമളി റോഡ്

• ദക്ഷിണേന്ത്യയിലെ ആദ്യത്തെ സയൻസ് സിറ്റി സ്ഥാപിതമാകുന്നത് - കുറുവിലങ്ങാട് (കോട്ടയം)

• മുൻ രാഷ്‌ട്രപതി കെ ആർ നാരായണൻറെ ജന്മസ്ഥലം - ഉഴവൂർ, കോട്ടയം

• ഏറ്റവും കൂടുതൽ റബർ ഉത്പാദിപ്പിക്കുന്ന ജില്ല - കോട്ടയം

• ഇന്ത്യയിലെ ആദ്യത്തെ ചുമർചിത്ര നഗരി - കോട്ടയം

• സമുദ്രതീരമില്ലാത്തതും മറ്റു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടാത്ത ഏക ജില്ല -  കോട്ടയം

• കേരളത്തിൽ തണ്ണീർത്തട ഗവേഷണകേന്ദ്രം സ്ഥാപിതമാകുന്നത് - കോട്ടയം

• കുട്ടനാടിൻറെ കവാടം എന്നറിയപ്പെടുന്നത് - ചങ്ങനാശേരി

• ചന്ദനക്കുടം മഹോത്സവം നടക്കുന്ന ജില്ല - കോട്ടയം

• ഒരു വ്യക്തിയുടെ പേരിൽ അറിയപ്പെട്ട കേരളത്തിലെ ആദ്യ സർവകലാശാല - മഹാത്മാ ഗാന്ധി സർവകലാശാല (ആസ്ഥാനം : അതിരമ്പുഴ)

• വൈക്കം മുഹമ്മദ് ബഷീർ, കെ ജി ബാലകൃഷ്ണൻ എന്നിവരുടെ സ്വദേശം - തലയോലപ്പറമ്പ്

• കേരളത്തിലെ ആദ്യത്തെ ജോയിൻറ് സ്റ്റോക്ക് കമ്പനി - മലയാള മനോരമ (1888)

• ഇലവീഴാ പൂഞ്ചിറ, ഇല്ലിക്കൽ കല്ല്, മണ്ണാർക്കാട് പള്ളി, താഴത്തങ്ങാടി ജുമാ മസ്ജിദ്, പൂഞ്ഞാർ കൊട്ടാരം, തിരുനക്കര ക്ഷേത്രം എന്നിവ സ്ഥിതിചെയ്യുന്ന ജില്ല - കോട്ടയം

• കേരളത്തിലെ ആദ്യ ഫാസ്റ്റ് ട്രാക്ക് കോടതി സ്ഥാപിച്ചത് -  കോട്ടയം

• കേരളത്തിൽ നിലവിലുള്ള ഏറ്റവും പഴക്കമുള്ള പത്രം - ദീപിക (1887)

• കേരളത്തിലെ ആദ്യ കോളേജ് - സി എം എസ് കോളേജ്, കോട്ടയം (1817)

• കേരളത്തിലെ ആദ്യ പ്രസ് -  സി എം എസ്പ്രസ്, (1821)(സ്ഥാപിച്ചത് ബെഞ്ചമിൻ ബെയ്‌ലി)

• ഏഷ്യയിലെ സ്കോട്ട്ലൻഡ് എന്നറിയപ്പെടുന്നത് - വാഗമൺ

• മലയാളി മെമ്മോറിയലിന് തുടക്കം കുറിച്ചത് - കോട്ടയം പബ്ലിക്ക് ലൈബ്രറി

• ഏഴരപ്പൊന്നാന എഴുന്നള്ളത്തിന് പ്രസിദ്ധമായ ക്ഷേത്രം - ഏറ്റുമാനൂർ ക്ഷേത്രം, കോട്ടയം

• ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്നത് - പനച്ചിക്കാട് സരസ്വതി ക്ഷേത്രം

• വിശുദ്ധ അൽഫോൻസാമ്മയുടെ ഭൗതികാവശിഷ്ടം സൂക്ഷിച്ചിരിക്കുന്ന പള്ളി - ഭരണങ്ങാനം പള്ളി

• കേരളത്തിലെ ആദ്യ സിമൻറ് ഫാക്ടറി - ട്രാവൻകൂർ സിമൻറ്സ്, നാട്ടകം, കോട്ടയം

• കേരള ഫോറസ്റ്റ് ഡെവലപ്മെൻറ് കോർപ്പറേഷൻ ആസ്ഥാനം - കോട്ടയം

• ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻറ് ഫാക്ടറി സ്ഥിതിചെയ്യുന്നത് -  വെള്ളൂർ

• പ്ലാൻറെഷൻ കോർപ്പറേഷൻ ആസ്ഥാനം - കോട്ടയം

• റബർ ബോർഡ്, റബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത് - കോട്ടയം
വേറിട്ട വസ്തുതകൾ

• അയിത്തത്തിനെതിരെ ഇന്ത്യയില്‍ നടന്ന ആദ്യ സംഘടിത സത്യാഗ്രഹമാണ്‌ 1924-ലെ വൈക്കം സത്യാഗ്രഹം.

• തിരുവിതാംകൂറില്‍ ഉത്തരവാദഭരണ പ്രക്ഷോഭവുമായി ബന്ധപ്പെട്ട്‌ നടന്ന സംഭവമാണ്‌ 1938-ലെ പുതുപ്പള്ളി വെടിവെപ്പ്‌.

• ശ്രീമൂലം തിരുനാളിന്റെ ദിവാനായിരുന്ന പി. രാമറാവു ആണ്‌ കോട്ടയം നഗരത്തിന്റെ ശില്പി.

• മാര്‍ത്താണ്ഡവര്‍മ അമര്‍ച്ചചെയ്ത എട്ടുവീട്ടില്‍ പിള്ളമാരുടെ സ്മാരകം വേട്ടടികാവില്‍ സ്ഥിതിചെയ്യുന്നു.

• ആയുഷ്‌ വകുപ്പിന്‌ കീഴില്‍ വരുന്ന സെന്‍ട്രല്‍ റിസര്‍ച്ച്‌ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ ഹോമിയോപ്പതി കോട്ടയത്താണ്‌.

• കേരളത്തിലെ ഏറ്റവും വലിയ ചുമര്‍ച്ചിത്രമായ നോഹയുടെ പേടകം തെള്ളകം പുഷ്പഗിരി ദേവാലയത്തിലാണ്‌.

• മഹാകവി ഉള്ളൂരിന്റെ ജന്മസ്ഥലമാണ്‌ കോട്ടയം ജില്ലയിലെ താമരശ്ശേരി ഇല്ലം.

• നായര്‍ സര്‍വീസ്‌ സൊസൈറ്റിയുടെ (N.S.S) ആസ്ഥാനമാണ്‌ പെരുന്ന (ചങ്ങനാശ്ശേരി).

• ഹിന്ദുസ്ഥാന്‍ ന്യൂസ്‌ പ്രിന്‍റ്‌ ഫാക്ടറി സ്ഥിതിചെയ്യുന്നത്‌ വെള്ളൂര്‍.

• വൈക്കം മുഹമ്മദ്‌ ബഷീര്‍, സുപ്രീംകോടതിമുന്‍ ചീഫ്‌ ജസ്റ്റിസായ കെ.ജി. ബാലകൃഷ്ണന്‍ എന്നിവരുടെ സ്വദേശം തലയോലപ്പറമ്പ്‌.

• മുന്‍ രാഷ്ടപതി കെ.ആര്‍. നാരായണന്റെ ജന്മസ്ഥലമാണ്‌ കോട്ടയം ജില്ലയിലെ ഉഴവൂര്‍.

• മലയാളി മെമ്മോറിയലിന്‌ (1891) തുടക്കംകുറിച്ചത്‌ കോട്ടയം പബ്ലിക്‌ ബ്രറിയില്‍വെച്ചാണ്‌.

• കേരളത്തിലെ ഏക സൂര്യക്ഷേത്രം ആദിത്യപുരം.

• 'ഏഴരപ്പൊന്നാന' എഴുന്നള്ളിപ്പിന്‌ പ്രശസ്തമാണ്‌ ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം.

• വിശുദ്ധ സിസ്റ്റര്‍ അല്‍ഫോണ്‍സാമ്മയുടെ ഭൗതികാവശിഷ്ടങ്ങൾ സുക്ഷിച്ചിരിക്കുന്ന ദേവാലയമാണ്‌ ഭരണങ്ങാനം പള്ളി.

• വാഴ്‌ത്തപ്പെട്ട ചാവറ ഏലിയാസ്‌ കുര്യാക്കോസ്‌ അച്ചന്റെ ശവകുടീരമാണ്‌ മാന്നാനം പള്ളി.

• കേരളത്തിലെ ആദ്യഫാസ്റ്റ്ട്രാക്ക്‌ കോടതി കോട്ടയത്താണ്‌.

• ഐതീഹ്യമാലയുടെ കര്‍ത്താവായ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ സ്വദേശമാണ്‌ കോട്ടയം.

• വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി കേരളം സന്ദര്‍ശിച്ച്‌ 'വൈക്കം ഹീറോ' എന്ന വിശേഷണം സ്വന്തമാക്കിയ നേതാവാണ്‌ ഇ.വി. രാമസ്വാമി നായ്ക്കര്‍.

• ബഷീര്‍ സ്മാരകം തലയോലപ്പറമ്പിലും മന്നത്ത്‌ പത്മനാഭന്‍ സ്മാരകം പെരുന്നയിലുമാണ്‌.

• കേരളത്തിലെ ആദ്യ അച്ചടിശാലയായ സി.എം.എസ്‌. പ്രസ്‌ കോട്ടയത്ത്‌ ബെഞ്ചമിന്‍ ബെയ്‌ലി 1821ല്‍ സ്ഥാപിച്ചു.
ഒന്നു മുതൽ പ്ലസ്‌ടു വരെ ക്ലാസ്സിലെ പാഠപുസ്തകങ്ങളും അവയുടെ Notes ഉം ആണോ നിങ്ങൾ അന്വേഷിക്കുന്നത്? അതോ Teachers Manual ഉം Techers Hand book ഉം ആണോ? എങ്കിൽ ഇവിടെ ക്ലിക്കുക
• ഗിന്നസ്‌ ബുക്കില്‍ ഇടംനേടിയ ലോകത്തിലെ ഏറ്റവും ചെറിയ പശുവര്‍ഗമാണ്‌ വെച്ചൂര്‍ പശു.

• കേരളത്തിലെ ആദ്യ സിമന്‍റ്‌ ഫാക്ടറിയായ ട്രാവന്‍കൂര്‍ സിമന്‍റ്‌ ഫാക്ടറി നാട്ടകം.

• മലയാളികൾ തുടങ്ങിയ ആദ്യപത്രമായ 'ജ്ഞാനനിക്ഷേപം' 1848-ല്‍ കോട്ടയത്തുനിന്നു പ്രസിദ്ധീകരിച്ചു.

• നിലവിലുള്ള ഏറ്റവും പഴയ പത്രമായ ദീപിക 1881-ല്‍ മാന്നാനത്തുനിന്നും പ്രസിദ്ധീകരണം ആരംഭിച്ചു.

• സാഹിത്യപ്രവര്‍ത്തക സഹകരണസംഘം 1940-ല്‍ കോട്ടയത്ത്‌ പ്രവര്‍ത്തനമാരംഭിച്ചു.

• അരുന്ധതി റോയിയുടെ "ഗോഡ്‌ ഓഫ്‌ സ്മാൾ തിങ്‌സ്‌" എന്ന നോവലില്‍ പ്രതിപാദിക്കുന്ന അയ്മനം ഗ്രാമം മീനച്ചിലാറിന്റെ തീരത്താണ്‌.

• ആദ്യകാലത്ത്‌ "ബേക്കേഴ്‌സ്‌ എസ്റ്റേറ്റ്‌" എന്നറിയപ്പെട്ട കുമരകം പക്ഷിസങ്കേതം വേമ്പനാട്ടുകായലിന്റെ തീരത്താണ്‌.

• മീനച്ചിലാറിന്റെ പതനസ്ഥാനം വേമ്പനാട്ടുകായലാണ്‌.
പരിശീലന ചോദ്യോത്തരങ്ങൾ 

• കോട്ടയം ജില്ല രൂപീകരിച്ച വർഷം?
- 1949 ജൂലൈ 1- ന്

• ദക്ഷിണ ഇന്ത്യയിലെ ആദ്യ സയൻസ് സിറ്റി സ്ഥാപിതമാകുന്ന സ്ഥലം?
- കുറുവിലങ്ങാട്

• ഇന്ത്യയിലെ ആദ്യ ഉൾനാടൻ തുറമുഖം?
- നാട്ടകം

• അഞ്ച് വിളക്കുകളുടെ നഗരം എന്നറിയപ്പെടുന്നത്?
- ചങ്ങനാശ്ശേരി

• കോട്ടയം ജില്ലയിൽ പടയണി നടക്കുന്ന ഏക സ്ഥലം?
- ആലപ്ര

• കേരളത്തിലെ ആദ്യ കലാലയ മാഗസിൻ?
- വിദ്യാസംഗ്രഹം

• ബിയോണ്ട് ബ്ലാക്ക് വാട്ടേഴ്സ് എന്നത് ഏത് പക്ഷി സങ്കേതവുമായി ബന്ധപ്പെട്ടതാണ്?
- കുമരകം പക്ഷിസങ്കേതം

• കേരളത്തിൻ്റെ സ്കോട്ട്ലാൻസ് എന്നറിയപ്പെടുന്നത്?
- വാഗമൺ

• കേരളത്തിലെ ആദ്യത്തെ കോളേജ്? 
- സിഎംഎസ് കോളേജ് (കോട്ടയം)

• കേരളത്തിലെ ഏക സൂര്യ ക്ഷേത്രം?
- ആദിത്യപുരം സൂര്യക്ഷേത്രം

• ബഷീർ സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ?
- തലയോലപ്പറമ്പ്

• കേരളത്തിലെ ആദ്യത്തെ റബ്ബറൈസ്ഡ് റോഡ്?
- കോട്ടയം – കുമളി

• സമുദ്രതീരം ഇല്ലാത്തതും കേരളത്തിലെ ജില്ലകളുമായി മാത്രം അതിർത്തി പങ്കിടുന്നതുമായ ഏക ജില്ല?
- കോട്ടയം

• സമ്പൂർണ്ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ പട്ടണം, സമ്പൂർണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ മുൻസിപ്പാലിറ്റി?
- കോട്ടയം

• ഏറ്റവും കൂടുതൽ റബ്ബർ ഉത്പാദിപ്പിക്കുന്ന ജില്ല?
- കോട്ടയം.

• കേരളത്തിലെ ആദ്യ പുകയില വിരുദ്ധ ജില്ല?
- കോട്ടയം.

• ബുക്കർ സമ്മാന ജേതാവ് അരുന്ധതി റോയിയുടെ ഗോഡ് ഓഫ് സ്മോൾ തിങ്സ് എന്ന നോവലിന് പശ്ചാത്തലമായ പുഴ?
- മീനച്ചിലാർ.

• 'ഗോഡ് ഓഫ് സ്മോൾ തിങ്സ്' എന്ന നോവലിന് പശ്ചാത്തലമായ കോട്ടയത്തെ ഗ്രാമം?
- അയ്മനം.

• കോട്ടയം കുലശേഖര സാമ്രാജ്യ ത്തിന്റെ ഭാഗമായിരുന്നപ്പോൾ അറിയപ്പെട്ടിരുന്നത് ഏത് പേരിൽ?
- വെമ്പൊലിനാട്.

• മുൻ രാഷ്ട്രപതി കെ. ആർ. നാരായണന്റെ ജന്മസ്ഥലം?
- ഉഴവൂർ. (കോട്ടയം ജില്ല.)

• കെ. ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് & ആർട്സ് സ്ഥിതി ചെയ്യുന്നത്?
- തെക്കുംതല. (കോട്ടയം.)

• കേരളത്തിലെ ആദ്യത്തെ ജോയിന്റ് സ്റ്റോക്ക് കമ്പനി ഏത്?
- മലയാള മനോരമ.

• മലയാളമനോരമ പത്രം കോട്ടയത്തുനിന്നും ആരംഭിച്ചവർഷം?
- 1888.

• മലയാള മനോരമ എന്ന പേരിന്റെ ഉപജ്ഞാതാവ്?
- കേരളവർമ്മ വലിയകോയിത്തമ്പുരാൻ.

• മലയാള മനോരമ പത്രത്തിന്റെ സ്ഥാപകൻ?
- കണ്ടത്തിൽ വർഗീസ് മാപ്പിള.

• കേരളത്തിൽ നിലവിലുള്ള ഏറ്റവും പഴക്കമുള്ള പത്രം?
- ദീപിക.

• അഖില കേരള ബാലജനസഖ്യം രൂപവൽക്കരിച്ചതാര്?
- കെ. സി. മാമ്മൻ മാപ്പിള.

• കേരളത്തിലെ ആദ്യ ഫാസ്റ്റ് ട്രാക്ക് കോടതി സ്ഥാപിച്ച സ്ഥലം?
- കോട്ടയം.

• കോട്ടയം ആസ്ഥാനമായി സാഹിത്യപ്രവർത്തകസഹകരണസംഘം രൂപം കൊണ്ട വർഷം?
- 1945.

• കോട്ടയം ഇടുക്കി അതിർത്തിയിൽ മാങ്കുന്ന്, കടയന്നൂർ മല, താന്നിപ്പാറ എന്നീ മലനിരകൾക്കിടയിൽ സ്ഥിതിചെയ്യുന്ന വിനോദസഞ്ചാര കേന്ദ്രം?
- ഇലവീഴാപൂഞ്ചിറ.

• കോട്ടയം ജില്ലയിൽ പ്രചാരമുള്ള ക്രിസ്ത്യാനികളുടെ ദൃശ്യകലാരൂപം?
- ചവിട്ടുനാടകം.

• കേരളത്തിലെ ആദ്യ സിമന്റ് ഫാക്ടറി?
- ട്രാവൻകൂർ സിമന്റ്സ്, (നാട്ടകം, കോട്ടയം.)

👉ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here