പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ 2022 | ചോദ്യപേപ്പർ 08 (45 ചോദ്യോത്തരങ്ങൾ) പേജ് 08


PSC Previous Exam Questions - 2022 | PSC SSLC, +2, Degree Level Previous Exam Questions and Answers 
| Page 08 | Quesion Paper 8: 45 Questions & Answers

പി.എസ്.സി. 2022 ജനുവരി മുതൽ ഡിസംബർ വരെ മലയാളത്തിൽ നടത്തിയ മുഴുവൻ പരീക്ഷകളിൽ നിന്നുമുള്ള ചോദ്യോത്തരങ്ങൾ പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി ചോദ്യപേപ്പർ 08 ൽ നിന്നുള്ള 45 ചോദ്യോത്തരങ്ങളാണ് ഈ പേജിൽ നൽകിയിരിക്കുന്നത്. നേരത്തേ പ്രസിദ്ധീകരിച്ചത് മറക്കാതെ കാണുക, ലിങ്ക് താഴെയുണ്ട്. പുതിയ പാറ്റേൺ പ്രകാരമുള്ള ഈ ചോദ്യോത്തരങ്ങൾ ഇനി നടക്കാനുള്ള പരീക്ഷകളിലേക്കുള്ള ഒരു മികച്ച പഠന സഹായിയായിരിക്കും. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. ചോദ്യപേപ്പറുകളുടെ പി.ഡി.എഫ്. ഫയലുകളുടെ ലിങ്കുകൾ അവയോടൊപ്പം നൽകിയിട്ടുണ്ട്.

Question Paper - 08
Question Code: 042/2022 
Date of Test: 23/04/2022

1. പഴശ്ശിരാജയെക്കുറിച്ച് താഴെ കൊടുത്ത പ്രസ്താവനകളിൽ ശരിയല്ലാത്തതേത്?
(A) കോട്ടയം രാജ്യത്തിന്റെ രാജകുമാരനായിരുന്നു
(B) പതിനേഴാം നൂറ്റാണ്ടിലെ അവസാനത്തിൽ മൈസൂർ രാജ്യത്തിനും പിന്നീട് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കുമെതിരെ ശക്തമായി ചെറുത്തു നിൽപ്പ് നയിച്ചു
(C) കേരളസിംഹം എന്നറിയപ്പെടുന്നു
(D) പഴശ്ശിരാജ ആരംഭിച്ച ഗറില്ലാ യുദ്ധമുറ ബ്രിട്ടീഷ് സൈന്യത്തിന് വൻ നാശനഷ്ടങ്ങൾ വരുത്തി
ഉത്തരം: (B)

2. കേരള നവോത്ഥാനവുമായി ബന്ധപ്പെട്ട ചില വ്യക്തികളെക്കുറിച്ചും വസ്തുതകളെക്കുറിച്ചുള്ള പട്ടികയാണിത്. ഉചിതമായി യോജിപ്പിച്ചത് കണ്ടെത്തുക:
1. ഗുരുവായൂർ സത്യാഗ്രഹം5. കെ.പി. കേശവമേനോൻ
2. വൈക്കം സത്യാഗ്രഹം6. മന്നത്ത് പത്മനാഭൻ
3. ചെമ്പഴന്തി ആശ്രമം7. അയ്യങ്കാളി
4. ചാന്നാർ ലഹള8. സഹോദരൻ അയ്യപ്പൻ

9. ശ്രീനാരായണഗുരു
(A) 1-5, 2-6, 3-7, 4-8
(B) 1-6, 2-5, 3-9, 4-7
(C) 1-7, 2-8, 3-9, 4-6
(D) 1-8, 2-9, 3-7, 4-6
ഉത്തരം: (B)

3. വക്കം അബ്ദുൽ ഖാദർ മൗലവിയെക്കുറിച്ച് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ
ശരിയല്ലാത്തതേത്?
(A) സ്വദേശാഭിമാനി പ്രതിവാരപ്രതം ആരംഭിച്ചു
(B) കേരളത്തിലെ മുസ്ലീംകൾക്കിടയിലെ സാമൂഹ്യപരിഷ്കർത്താവ്
(C) നേതാജി സുഭാഷ് ചന്ദ്രബോസ് ആരംഭിച്ച ഇന്ത്യൻ നാഷണൽ ആർമിയിൽ പ്രവർത്തിച്ചു
(D) ഇസ്ലാം ധർമ്മ പരിപാലനസംഘം രൂപീകരിച്ചു
ഉത്തരം: (C)

4. ഉപ്പു സത്യാഗ്രഹത്തെക്കുറിച്ച് താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ വിലയിരുത്തുക:
1. കെ. കേളപ്പൻ നയിച്ചു
2. കോഴിക്കോട് മുതൽ പയ്യന്നൂർ കടപ്പുറം വരെ
3. 1930 ൽ നടന്നു
4. വൈക്കം സത്യാഗ്രഹത്തിന്റെ തുടർച്ചയായാണ് പയ്യന്നൂരിൽ നടന്ന ഉപ്പുസത്യാഗ്രഹം
5. നൂറോളം സ്വാതന്ത്ര്യസമരസേനാനികളാണ് പങ്കെടുത്തത്
(A) 1, 2, 3 പ്രസ്താവനകൾ ശരിയാണ് 
(B) 1, 2, 5 പ്രസ്താവനകൾ ശരിയാണ്
(C) 2, 3, 4 പ്രസ്താവനകൾ ശരിയാണ്
(D) എല്ലാ പ്രസ്താവനകളും ശരിയാണ്
ഉത്തരം: (A)

5. ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലെ ചില പ്രധാന സംഭവങ്ങൾ താഴെ ചേർക്കുന്നു. ഈ സംഭവങ്ങളുടെ ശരിയായ കാലക്രമം കണ്ടെത്തുക :
1. ജാലിയൻ വാലാബാഗ് കൂട്ടക്കൊല
2. ചൗരിചൗരാ സംഭവം
3. ഉപ്പുസത്യാഗ്രഹം
4. ബംഗാൾ ഗസ്റ്റ്
5. ക്വിറ്റിന്ത്യാ സമരം
(A) 1, 2, 3, 4, 5
(B) 4, 2, 1, 5, 3
(C) 2, 3, 4, 5, 1
(D) 4, 1, 2, 3, 5
ഉത്തരം: (D)

6. കൂട്ടത്തിൽ പെടാത്തത് ഏത്?
(A) പ്രാർത്ഥനാ സമാജം
(B) ആര്യ സമാജം
(C) ഹിന്ദു സമാജം
(D) ബ്രഹ്മ സമാജം
ഉത്തരം: (C)

7. താഴെ തന്നിരിക്കുന്നവയിൽ കൂട്ടത്തിൽ പെടാത്തതേത്?
(A) നീല വിപ്ലവം
(B) ധവള വിപ്ലവം
(C) ഹരിത വിപ്ലവം
(D) ഓറഞ്ച് വിപ്ലവം
ഉത്തരം: (D)

8. ഇന്ത്യൻ ബഹിരാകാശ പരിപാടിയുടെ സ്ഥാപക പിതാവായി കണക്കാക്കപ്പെടുന്നത് ആരെയാണ്?
(A) ഡോ. വിക്രം എ. സാരാഭായി
(B) ഡോ. എ.പി.ജെ. അബ്ദുൽ കലാം
(C) ഡോ. സി.വി. രാമൻ
(D) ഡോ. ചന്ദ്രശേഖർ
ഉത്തരം: (A)

9. ഈജിപ്ഷ്യൻ സംസ്കാരത്തെക്കുറിച്ച് താഴെ തന്നിരിക്കുന്ന പ്രസ്താവനകളെ വിലയിരുത്തുക :
1. നൈൽ നദീതടങ്ങളിലാണ് വികസിച്ചത്
2. ഗിസയിലെ പിരമിഡുകൾ പുരാതന ഈജിപ്ഷ്യൻ സംസ്കാരത്തിന്റെ ഏറ്റവും തിരിച്ചറിയാവുന്ന ചിഹ്നങ്ങളാണ്
3. തെക്കൻ ഈജിപ്തിലെ ആദ്യകാല സംസ്കാരങ്ങളിൽ ഏറ്റവും വലുത് ബദേറിയൻ സംസ്കാരമാണ്
4. പുരാതന ഈജിപ്തിൽ ശവകുടീരങ്ങൾ ആഭരണങ്ങളും മറ്റുനിധികളും കൊണ്ട് നിറച്ചിരുന്നു 
(A) പ്രസ്താവന 1, 2 ശരിയാണ്
(B) പ്രസ്താവന 3, 4 ശരിയാണ്
(C) പ്രസ്താവന 1, 2, 4 ശരിയാണ്
(D) മുഴുവൻ പ്രസ്താവനകളും ശരിയാണ്
ഉത്തരം: (D)

10. താഴെ തന്നിരിക്കുന്നവയിൽ ഹാരപ്പൻ നാഗരികതയുടെ മറ്റൊരു പേരായി അറിയപ്പെടുന്നത് ഏത്? 
(A) ആര്യൻ നാഗരികത
(B) സിന്ധു നദീതടസംസ്കാരം
(C) വൈദിക നാഗരികത
(D) ഇവയെല്ലാം
ഉത്തരം: (B)

11. ഏത് മന്ത്രാലയത്തിന് കീഴിലാണ് ദേശീയ ജനസംഖ്യാ രജിസ്റ്റർ (National Population Register) തയ്യാറാക്കുന്നത്?
(A) ആഭ്യന്തര മന്ത്രാലയം
(B) വനിതാ ശിശു വികസന മന്ത്രാലയം 
(C) വിദ്യാഭ്യാസ മന്ത്രാലയം
(D) ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം
ഉത്തരം: (A)

12. സ്കൂൾ കുട്ടികൾക്ക് വേണ്ടിയുള്ള അന്തർദ്ദേശീയ പരീക്ഷയായ പിസാ ടെസ്റ്റ് മായി (PISA - Programme for International Student Assessement) ബന്ധപ്പെട്ട ചില പ്രസ്താവനകൾ വിലയിരുത്തുക :
1. മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ നമ്മുടെ കുട്ടികൾ എവിടെ നിൽക്കുന്നു എന്ന് വിലയിരുത്തേണ്ടത് അനിവാര്യമാണ്
2. വായന, ഗണിതം, ശാസ്ത്രം എന്നീ വിഷയങ്ങളിലാണ് പിസ പരീക്ഷയിലൂടെ കുട്ടിയുടെ കഴിവ് വിലയിരുത്തുന്നത്
3. രണ്ടായിരത്തിൽ ആരംഭിച്ച പിസ പരീക്ഷ മൂന്നുവർഷം കൂടുമ്പോഴാണ് നടത്താറുള്ളത്
4. പിസ റാങ്കിങ്ങിൽ മികച്ചു നിൽക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ
5. 2021-08 നടന്ന പിസ പരീക്ഷയിൽ കേരളമടക്കമുള്ള നാല് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള കുട്ടികൾ പങ്കെടുത്തിട്ടുണ്ട്
(A) 1, 3, 5 പ്രസ്താവനകൾ ശരിയാണ്
(B) 1, 2, 3 പ്രസ്താവനകൾ ശരിയാണ്
(C) 1, 2, 4 പ്രസ്താവനകൾ ശരിയാണ്
(D) 1, 3, 4 പ്രസ്താവനകൾ ശരിയാണ്
ഉത്തരം: (B)
13. ഇന്ത്യയിൽ വാണിജ്യബാങ്കുകളുടെ വളർച്ചയുമായി ബന്ധപ്പെട്ട പ്രസ്താവനകളാണ് ചുവടെ നല്കിയിരിക്കുന്നത്.
ഇതിൽ ശരിയായ പ്രസ്താവന / പ്രസ്താവനകൾ കണ്ടെത്തുക :
(i) ഇന്ത്യയിൽ ബാങ്കിംഗ് സമ്പ്രദായം ആരംഭിക്കുന്നത് 1786 ൽ ജനറൽ ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിച്ചതോടെയാണ്
(ii) 1984 ലെ റിസർവ്വ് ബാങ്ക് ആക്ട് (ആർ.ബി.ഐ. ആക്ട്) പ്രകാരം 1935 ൽ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിതമായി
(iii) വാണിജ്യബാങ്കുകളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിനായി ഇന്ത്യാ ഗവണ്മെന്റ് 1949 ൽ ബാങ്കിംഗ് റെഗുലേഷൻസ് ആക്ട് നടപ്പിലാക്കി
(iv) ഇമ്പീരിയൽ ബാങ്ക് ഓഫ് ഇന്ത്യയെ ദേശസാൽക്കരിച്ച് യുണൈറ്റഡ് കൊമേഴ്സ്യൽ ബാങ്ക് എന്ന പേരിലാക്കി
(A) (i), (ii) & (iv)
(B) (i), (ii) & (iii)
(C) (ii), (iii) & (iv)
(D) (i), (iii) & (iv)
ഉത്തരം: (B)

14. താഴെ കൊടുത്തിരിക്കുന്നവയിൽ ഉപദ്വീപീയ നദികളിൽ പെടാത്തത് ഏത്?
(A) ഗോദാവരി 
(B) മഹാനദി
(C) നർമ്മദ
(D) ബ്രഹ്മപുത്ര 
ഉത്തരം: (D)

15. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ 'സ്ഥിതിസമത്വം, മതേതരത്വം' എന്നീ ആശയങ്ങൾ കൂട്ടിച്ചേർത്തത് എത്രാമത്തെ ഭരണഘടനാ ഭേദഗതി പ്രകാരമാണ്?
(A) 42 (B) 44 (C) 41 (D) 43
ഉത്തരം: (A)

16. സാമൂഹ്യ നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രസ്താവനകളാണ് താഴെ നല്കിയിരിക്കുന്നത്. ഇതിൽ ശരിയായ പ്രസ്താവന / പ്രസ്താവനകൾ കണ്ടെത്തുക :
(i) പോലീസ്, കോടതി, ജയിൽ എന്നീ സ്ഥാപനങ്ങൾ വഴിയാണ് ഔപചാരിക സാമൂഹ്യനിയന്ത്രണം സാധ്യമാകുന്നത്
(ii) കുടുംബം, മതം, സമപ്രായക്കാരുടെ സംഘം തുടങ്ങിയവയിലൂടെയാണ് ഔപചാരിക സാമൂഹിക നിയന്ത്രണം സാധ്യമാകുന്നത്
(iii) നിയമം, വിദ്യാഭ്യാസം, ബലപ്രയോഗം എന്നിവയാണ് അനൗപചാരിക സാമൂഹ്യ നിയന്ത്രണത്തിന്റെ പ്രധാന മാർഗ്ഗങ്ങൾ
(iv) ഔപചാരിക സാമൂഹ്യ നിയന്ത്രണത്തിന്റെ ലംഘനം ശിക്ഷാർഹമാണ്
(A) (ii), (iv)
(B) (i), (iv)
(C) (ii), (iii)
(D) (i), (iii)
ഉത്തരം: (B)

17. സാമൂഹ്യശാസ്ത്ര ക്ലാസ്സിൽ അദ്ധ്യാപികയ്ക്ക് ഉപയോഗിക്കാവുന്ന ഒരു ഡസ്ക്ടോപ്പ് പ്ലാനറ്റോറിയം സോഫ്റ്റ്വെയർ താഴെ കൊടുത്തിട്ടുള്ളവയിൽ ഏതാണ്?
(A) ഫെറ്റ് 
(B) ജികോമ്പ്രിസ്
(C) സ്റ്റെല്ലേറിയം
(D) ടക്സ്പെയ്ന്റ്
ഉത്തരം: (C)

18. കേരളത്തിൽ പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്ക് വിക്ടേഴ്സ് ചാനലിലൂടെ ക്ലാസ്സുകൾ സംസ്ഥാനതലത്തിൽ ലഭ്യമാക്കിക്കൊണ്ടിരിക്കുന്ന സ്ഥാപനം :
(A) State Institute of Educational Management and Training
(B) Institute of Advanced Studies in Education
(C) State Institute of Educational Technology
(D) Kerala Infrastructure and Technology for Education
ഉത്തരം: (D)

19. ആരോഗ്യം, ഊർജ്ജം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിൽ പ്രയോജനപ്പെടുത്തുന്നതിനായി ജപ്പാൻ അടുത്ത കാലത്തായി രൂപകല്പന ചെയ്ത സൂപ്പർ കംപ്യൂട്ടർ ഏത്?
(A) പവലിയൻ 15 (B) ഫുഗാക്കു 
(C) മിഹിർ  (D) പ്രത്യുഷ് 
ഉത്തരം: (B)

20. വൈദ്യുത ചാർജ്ജിന്റെ യൂണിറ്റാണ് :
(A) ആംപിയർ
(B) ഫാരഡെ
(C) കൂളോം
(D) വോൾട്ട്
ഉത്തരം: (C)

21. നിശ്ചലമായിരിക്കുന്ന ഒരു വസ്തുവിന്റെ സ്ഥാനാന്തര സമയ ഗ്രാഫ് താഴെ പറയുന്നവയിൽ ഏതാണ്?
ഉത്തരം: (A)

22. ആദ്യ ബഹിരാകാശ സഞ്ചാരിയായ യൂറി ഗഗാറിനെ ബഹിരാകാശത്ത് എത്തിച്ച ബഹിരാകാശ പേടകമാണ് :
(A) മെർക്കുറി
(B) വോസ്റ്റോക്ക് 1
(C) സോയൂസ്
(D) കൊളംബസ്
ഉത്തരം: (B)

23. കടലിൽ നീന്തുന്നത് പുഴയിൽ നീന്തുന്നതിനേക്കാൾ എളുപ്പമാണ്. കാരണം :
(A) കടൽ വെള്ളത്തിൽ തരംഗങ്ങൾ ഉള്ളതുകൊണ്ട്
(B) കടൽ വെള്ളത്തിന്റെ സാന്ദ്രത പുഴയിലെ വെള്ളത്തേക്കാൾ കൂടുതലാണ് 
(C) പ്ലവക്ഷമബലം കടൽ വെള്ളത്തിൽ കുറവായതുകൊണ്ട്
(D) കടലിൽ കൂടുതൽ വെള്ളം ഉള്ളതുകൊണ്ട്
ഉത്തരം: (B)

24. ശബ്ദം ഒരു മാധ്യമത്തിൽ നിന്നും മറ്റൊന്നിലേക്ക് പ്രവേശിക്കുമ്പോൾ താഴെ കൊടുത്തിരിക്കുന്നവയിൽ ഏതിനാണ് മാറ്റം സംഭവിക്കുന്നത്?
(A) വേഗത, തരംഗദൈർഘ്യം
(B) ആവൃത്തി, തരംഗദൈർഘ്യം
(C) ആവൃത്തി, വേഗത
(D) തീവ്രത, ആവൃത്തി
ഉത്തരം: (A)
25. ഒന്നിലധികം സെല്ലുകൾ ശ്രേണി രീതിയിൽ ബന്ധിപ്പിച്ചാൽ താഴെ കൊടുത്ത പ്രസ്താവന കളിൽനിന്നും ശരിയായത് തെരഞ്ഞെടുക്കുക :
(i) ഓരോ സെല്ലിലൂടെയും കടന്നു പോകുന്ന കറന്റ് തുല്യമാണ്
(ii) ആകെ ഇ.എം.എഫ്. സർക്കീട്ടിലെ സെല്ലുകളുടെ ഇ.എം.എഫ്. ന്റെ തുകയ്ക്ക് തുല്യമായിരിക്കും
(iii) സർക്കീട്ടിൽ ബാറ്ററി ഉളവാക്കുന്ന ആന്തരപ്രതിരോധം കുറയുന്നു
(A) (i) & (ii)
(B) (ii) & (iii) 
(C) (i) & (iii)
(D) (i), (ii) & (iii)
ഉത്തരം: (A)

26. താഴെ പറയുന്നവയിൽ ഏതൊക്കെയാണ് വൈദ്യുത പ്രവാഹത്തിന്റെ 
താപഫലം പ്രയോജനപ്പെടുത്തുന്ന ഉപകരണങ്ങൾ?
(i) ഇലക്ട്രിക് ഹീറ്റർ
(ii) മൈക്രോവേവ് ഓവൻ
(iii) റ്റഫിജറേറ്റർ
(A) (i) & (ii)
(B) (ii) & (iii) 
(D) (i), (ii) & (iii)
(C) (i) & (iii)
ഉത്തരം: (A)

27. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മിസൈൽ വേധ മിസൈലുകളുടെ ആക്രമണത്തെ അതിജീവിക്കാൻ കഴിവുള്ള ഏറ്റവും പുതിയ ബാലിസ്റ്റിക് മിസൈലാണ് :
(A) ബ്രഹ്മോസ്
(B) പൃഥ്വി
(C) അഗ്നി
(D) പ്രളയ് 
ഉത്തരം: (D)

28. ഇൻഡ്യ ബെയ്സ്ഡ് ന്യൂട്രിനോ ഒബ്സർവേറ്ററി (INO) യുടെ നിർമ്മാണം പുരോഗമിക്കുന്നത് എവിടെയാണ്?
(A) മഹാരാഷ്ട
(B) കർണ്ണാടക
(C) തമിഴ്നാട്
(D) ഒറീസ്സ
ഉത്തരം: (C)

29. താഴെ കൊടുത്തിരിക്കുന്നവയിൽ കൊളോയിഡിന്റെ സവിശേഷതകൾ ഏതെല്ലാം?
(i) ഘടകങ്ങളെ അരിച്ച് വേർതിരിക്കാൻ കഴിയില്ല
(ii) പ്രകാശത്തിന്റെ പാത ദൃശ്യമാണ്
(iii) പദാർത്ഥ കണികകളെ നഗ്നനേത്രങ്ങൾകൊണ്ട് കാണാൻ കഴിയും
(A) Only (i) & (ii)
(B) Only (ii) & (iii)
(C) Only (i) & (iii)
(D) All of the above ((i), (ii) & (iii))
ഉത്തരം: (A)

30. ഏതാനും ആസിഡുകളുടെ അയോണീകരണ സമവാക്യങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവയിൽ ശരിയായവ ഏതെല്ലാം?
(i) HCI H+ CI
(ii) H2CO3 → 2H + CO2-
(iii) H2SO4 → H+ HSO
(iv) H3PO4 → 3H*+ PO2 ̄
(A) Only (i), (ii) & (iii)
(B) Only (ii), (iii) & (iv)
(C) All of the above ((i), (ii), (iii) & (iv))
(D) Only (i), (iii) & (iv)
ഉത്തരം: (C)

31. പീരിയോഡിക് ടേബിളിലെ ക്രമാവർത്തന പ്രവണതകളെ സംബന്ധിക്കുന്ന ഏതാനും പ്രസ്താവനകളാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവയിൽ ശരിയായ പ്രസ്താവന ഏതെല്ലാം?
(i) പീരിയഡിൽ ഇടത്തുനിന്നും വലത്തോട്ട് പോകുന്തോറും ആറ്റത്തിന്റെ വലുപ്പം പൊതുവെ കുറഞ്ഞു വരുന്നു
(ii) പീരിയഡിൽ ഇടത്തുനിന്നും വലത്തോട്ട് പോകുന്തോറും ന്യൂക്ലിയർ ചാർജ്ജ് കൂടുന്നു 
(iii) ആറ്റത്തിന്റെ വലുപ്പം കൂടുമ്പോൾ അയോണീകരണ ഊർജ്ജം കുറയുന്നു
ഉത്തരം: ()
(A) Only (i) & (ii)
(B) Only (ii) & (iii)
(C) Only (i) & (iii)
(D) All of the above ((i), (ii) & (iii))
ഉത്തരം: (D)

32. 180 ഗ്രാം ജലത്തിൽ അടങ്ങിയിരിക്കുന്ന ജലതന്മാത്രകളുടെ എണ്ണം എത്ര?
(A) 18 x 6.022 × 10²³
(B) 10 × 6.022 × 10²³
(C) 180 x 6.022 × 10²³
(D) 1.8 × 6.022 × 10²³
ഉത്തരം: (B)

33. താഴെ കൊടുത്തിരിക്കുന്നവയിൽ സാന്ദ്രീകരിച്ച് അയിരിൽനിന്നും ലോഹത്തെ വേർതിരിക്കാൻ ഉപയോഗിക്കുന്ന മാർഗ്ഗങ്ങൾ ഏതെല്ലാം?
(i) ഉരുക്കി വേർതിരിക്കൽ
(ii) കാൽസിനേഷൻ
(iii) ലീച്ചിംഗ്
(iv) റോസ്റ്റിംഗ്
(A) Only (i) & (iii)
(B) Only (i), (ii) & (iv)
(C) Only (ii) & (iv)
(D) Only (ii), (iii) & (iv)
ഉത്തരം: (C)

34. A(g) + 3B(g) ⇌ 2C(g) + താപം. ഈ രാസപ്രവർത്തനത്തിൽ താഴെ കൊടുത്തിരിക്കുന്നവയിൽ ഏതെല്ലാം മാർഗ്ഗങ്ങളാണ് പുരോപ്രവർത്തനം വേഗത്തിലാക്കാൻ സഹായിക്കുന്നത്?
(ii) C യുടെ ഗാഢത വർദ്ധിപ്പിക്കുന്നു
(ii) താപനില വർദ്ധിപ്പിക്കുന്നു
(iii) മർദ്ദം വർദ്ധിപ്പിക്കുന്നു
(iv) A യുടെ ഗാഢത വർദ്ധിപ്പിക്കുന്നു
(A) Only (iii) & (iv)
(B) Only (ii) & (iv)
(C) Only (i), (ii) & (iv)
(D) All of the above ((i), (ii), (iii) & (iv))
ഉത്തരം: (A)
ഒന്നു മുതൽ പ്ലസ്‌ടു വരെ ക്ലാസ്സിലെ പാഠപുസ്തകങ്ങളും അവയുടെ Notes ഉം ആണോ നിങ്ങൾ അന്വേഷിക്കുന്നത്? അതോ Teachers Manual ഉം Techers Hand book ഉം ആണോ? എങ്കിൽ ഇവിടെ ക്ലിക്കുക
35. താഴെ കൊടുത്തിരിക്കുന്നവയിൽ ഫങ്ഷണൽ ഐസോമറുകൾ (functional isomers) ഏതെല്ലാം?
(i) CH₃-CH2-OH
(ii) CH₃-CH-CH₃
          ∣
        OH
(iii) CH₃-O-CH₃
(iv) CH-CH-CH-OH
(A) Only (iii) & (iv)
(B) Only (i) & (ii)
(C) Only (ii) & (iv)
(D) Only (i) & (iii)
ഉത്തരം: (D)

36. താഴെ കൊടുത്തിരിക്കുന്നവയിൽ കാർബണിന്റെ രൂപാന്തരങ്ങൾ (Allotropes) ഏതെല്ലാം?
(i) ക്യുമീൻ
(ii) ഫ്യുള്ളിറീൻ
(iii) ഗ്രാഫൈറ്റ് 
(iv) ഗ്രാഫീൻ 
(A) All of the above ((i), (ii), (iii) & (iv))
(B) Only (ii), (iii) & (iv)
(C) Only (i), (ii) & (iii)
(D) Only (i), (ii) & (iv)
ഉത്തരം: (B)

37. U.N. ജനറൽ അസംബ്ലി, ഇന്റർനാഷണൽ ഇയർ ഓഫ് പീരിയോഡിക് ടേബിൾ (International Year of Periodic Table) ആയി പ്രഖ്യാപിച്ച വർഷം ഏത്?
(A) 2021
(B) 2020 
(C) 2019
(D) 2018
ഉത്തരം: (C)

38. ചുവടെ കൊടുത്തിരിക്കുന്നവയിൽ കോശവിജ്ഞാനീയ ചരിത്രവുമായി ബന്ധപ്പെട്ട ശരിയായ ജോഡി ഏത്?
(A) തിയോഡർ ഷാൻ - കോശത്തിന് ന്യൂക്ലിയസ് എന്ന കേന്ദ്രം കണ്ടെത്തി
(B) റുഡോൾഫ് വിർഷോ - ജന്തുശരീരം കോശങ്ങളാൽ നിർമ്മിതം
(C) റോബർട്ട് ബ്രൗൺ - നിലവിലുള്ള കോശങ്ങളിൽ നിന്നു മാത്രമെ പുതിയ കോശങ്ങൾ ഉണ്ടാകൂ
(D) എം.ജെ. പീഡൻ - സസ്യശരീരം കോളങ്ങളാൽ നിർമ്മിതം
ഉത്തരം: (D)

39. പോഷണ പ്രക്രിയയിലെ ശരിയായ ഘട്ടങ്ങളെ സൂചിപ്പിക്കുന്ന ഫ്ലോചാർട്ട് ചുവടെ തന്നിരിക്കുന്നവയിൽ നിന്നും കണ്ടെത്തി എഴുതുക :
(A) ആഹാരസ്വീകരണം ദഹനംആഗിരണംസ്വാംശീകരണംവിസർജ്ജനം
(B) ആഹാരസ്വീകരണം→സ്വാംശീകരണം ദഹനം→ ആഗിരണം→വിസർജ്ജനം
(C) സ്വാംശീകരണം ആഹാരസ്വീകരണം→ ആഗിരണം ദഹനംവിസർജ്ജനം
(D) ദഹനം വിസർജ്ജനംആഹാരസ്വീകരണം → ആഗിരണംസ്വാംശീകരണം
ഉത്തരം: (A)
40. കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിനുകളുടെ കൂട്ടം കണ്ടെത്തി എഴുതുക :
(A) വിറ്റാമിൻ A, B, C, D
(B) വിറ്റാമിൻ B, C, D, K
(C) വിറ്റാമിൻ A, D, E, K
(D) വിറ്റാമിൻ A, B, E, K
ഉത്തരം: (C)

41. ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ സെറിബ്രത്തിന്റെ ധർമ്മവുമായി ബന്ധമില്ലാത്തത് ഏത്?
(A) ഇന്ദ്രിയാനുഭവങ്ങൾ ഉളവാക്കുന്നതിന്റെ കേന്ദ്രം
(B) പേശീപ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നു
(C) ചിന്ത, ബുദ്ധി, ഭാവന, ഓർമ്മ എന്നിവയുടെ കേന്ദ്രമായി വർത്തിക്കുന്നു
(D) ഐശ്ചിക ചലനങ്ങളെ നിയന്ത്രിക്കുന്നു
ഉത്തരം: (B)

42. തന്നിരിക്കുന്നവയിൽ വാക്സിനേഷനിലൂടെ പ്രതിരോധശക്തി ആർജിക്കാൻ സാധിക്കാത്ത രോഗം ഏത്?
(A) സിക്കിൾ സെൽ അനീമിയ
(B) ക്ഷയം
(C) വില്ലൻചുമ
(D) ഡിഫ്ത്തീരിയ
ഉത്തരം: (A)

43. പ്രകാശസംശ്ലേഷണ സമയത്ത് പുറന്തള്ളുന്ന ഓക്സിജന്റെ ഉറവിടം ഏതാണ്?
(A) അന്നജത്തിന്റെ വിഘടനം
(B) കാർബൺ ഡൈ ഓക്സൈഡിന്റെ വിഘടനം
(C) ജലത്തിന്റെ വിഘടനം
(D) ATP യുടെ വിഘടനം
ഉത്തരം: (C)

44. 2021 ലെ ചൂടും സ്പർശവും അറിയുന്നതിന് മനുഷ്യനെ സഹായിക്കുന്ന സ്വീകരണികളെ കണ്ടെത്തിയതിന് വൈദ്യശാസ്ത്ര നോബൽ സമ്മാനം ലഭിച്ചത് ആർക്ക്?
(A) സ്യൂകുരോ മനാ
(B) ഡേവിഡ് ജൂലിയസ്
(C) ക്ലോസ് ഹാസെൽമാൻ
(D) ജ്യോർജിയോ പാരിസി
ഉത്തരം: (B)

45. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പരിസ്ഥിതി സംരക്ഷണ പ്രവർത്തനവുമായി ബന്ധപ്പെട്ട് കേരളത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ പരിപാടി ഏത്?
(A) ഹരിതകേരളം
(B) എന്റെ മരം 
(C) മണ്ണെഴുത്ത്
(D) ജൈവവൈവിധ്യ ഉദ്യാനം
ഉത്തരം: (D)

👉നിങ്ങളുടെ അഭിപ്രായങ്ങൾ ഈ ബ്ലോഗിൽ കമന്റായോ ഞങ്ങളുടെ Facebook പേജിലോ WhatsAppTelegram Channel ലോ രേഖപ്പെടുത്തുക
 
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here