പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ 2022 | ചോദ്യപേപ്പർ 09 (80 ചോദ്യോത്തരങ്ങൾ) പേജ് 09


PSC Previous Exam Questions - 2022 | PSC SSLC, +2, Degree Level Previous Exam Questions and Answers 
| Page 09 | Quesion Paper 9: 80 Questions & Answers

പി.എസ്.സി. 2022 ജനുവരി മുതൽ ഡിസംബർ വരെ മലയാളത്തിൽ നടത്തിയ മുഴുവൻ പരീക്ഷകളിൽ നിന്നുമുള്ള ചോദ്യോത്തരങ്ങൾ പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി ചോദ്യപേപ്പർ 09 ൽ നിന്നുള്ള 80 ചോദ്യോത്തരങ്ങളാണ് ഈ പേജിൽ നൽകിയിരിക്കുന്നത്. നേരത്തേ പ്രസിദ്ധീകരിച്ചത് മറക്കാതെ കാണുക, ലിങ്ക് താഴെയുണ്ട്. പുതിയ പാറ്റേൺ പ്രകാരമുള്ള ഈ ചോദ്യോത്തരങ്ങൾ ഇനി നടക്കാനുള്ള പരീക്ഷകളിലേക്കുള്ള ഒരു മികച്ച പഠന സഹായിയായിരിക്കും. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. ചോദ്യപേപ്പറുകളുടെ പി.ഡി.എഫ്. ഫയലുകളുടെ ലിങ്കുകൾ അവയോടൊപ്പം നൽകിയിട്ടുണ്ട്.

Question Paper - 09
Question Code: 053/2022 
Date of Test: 15/05/2022

1. ഒളിമ്പിക്സിൽ അത്ലറ്റിക്സ് വിഭാഗത്തിൽ ആദ്യമായി സ്വർണമെഡൽ നേടിയ ഇന്ത്യൻ
കായിക താരം.
A) അഭിനവ് ബിന്ദ്ര
B) കർണം മല്ലേശ്വരി
C) നീരജ് ചോപ്ര
D) സുശീൽ ശർമ
ഉത്തരം: (C)

2. ജമ്മുകാശ്മീർ പുന:സംഘടനാ നിയമം നിലവിൽ വന്നതെന്ന് ?
A) 2018
B) 2019
C) 2020
D) 2021
ഉത്തരം: (B)

3. 2021-ലെ എഴുത്തച്ഛൻ പുരസ്ക്കാരം നേടിയ വ്യക്തി ആര് ?
A) സക്കറിയ
B) ബെന്യാമിൻ
C) എം. മുകുന്ദൻ
D) പി. വത്സല
ഉത്തരം: (D)

4. കേരളത്തിൽ 2021-ൽ നിലവിൽ വന്ന നിയമസഭ സംസ്ഥാനത്തെ എത്രാമത്തെ
നിയമസഭയാണ് ?
A) പതിമൂന്ന്
B) പതിനാല്
C) പതിനഞ്ച്
D) പതിനാറ്
ഉത്തരം: (C)

5. 2022 ഫെബ്രുവരിയിൽ ഇന്ത്യ വിജയകരമായി വിക്ഷേപിച്ച കൃത്രിമ ഉപഗ്രഹം ഏത് ?
A) G SAT – 11
B) EOS - 04
C) CMS - 01
D) EMISAT
ഉത്തരം: (B)

6. 2020-ലെ ദേശീയ വിദ്യാഭ്യാസനയം രൂപീകരിച്ച സമിതിയുടെ ചെയർമാൻ ആര് ?
A) കെ. കസ്തൂരി രംഗൻ
B) എ. രാമമൂർത്തി
C) വാസുദേവ കമ്മത്ത്
D) കെ. എം. ത്രിപാഠി
ഉത്തരം: (A)

7. 18 വയസിനു താഴെയുള്ള കുട്ടികൾക്ക് മാരകരോഗങ്ങൾക്കായി സൗജന്യ ചികിത്സ നൽകുന്ന കേരള സർക്കാർ പദ്ധതി ഏത് ?
A) ആശ്വാസകിരണം
B) സമാശ്വാസം
C) സ്നേഹസാന്ത്വനം
D) താലോലം
ഉത്തരം: (D)

8. 2021-ലെ ജെ. സി. ഡാനിയൽ പുരസ്ക്കാരം നേടിയതാര് ?
A) ഹരിഹരൻ
B) മധു
C) പി. ജയചന്ദ്രൻ
D) എം. കെ. അർജ്ജുനൻ
ഉത്തരം: (X) 2021ലെ ജെ സി ഡാനിയേല്‍ പുരസ്കാരം സംവിധായകൻ കെ.പി കുമാരന്

9. കേരളത്തിലെ അന്താരാഷ്ട്ര വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഏതു ജില്ലയിലാണ് ?
A) തിരുവനന്തപുരം
B) ആലപ്പുഴ
C) തൃശ്ശൂർ
D) കോഴിക്കോട്
ഉത്തരം: (A)

10. കേരളത്തിൽ ആദ്യമായി 100% വാക്സിനേഷൻ പൂർത്തിയാക്കിയ ഗോത്രപഞ്ചായത്ത് ഏത് ?
A) കണിയാമ്പറ്റ
B) നൂൽപ്പുഴ
C) ഇടമലക്കുടി
D) മറയൂർ
ഉത്തരം: (B)

11. ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ല് എന്നറിയപ്പെടുന്ന പ്രദേശം.
A) ഡക്കാൻ പീഠഭൂമി
B) ഉത്തരമഹാസമതലം
C) തീരസമതലങ്ങൾ
D) ഹിമാലയൻ പർവ്വതമേഖല
ഉത്തരം: (B)

12. താഴെ തന്നിരിക്കുന്നവയിൽ നിന്നും ഉപദ്വീപീയ നദികളിൽ ഉൾപ്പെടാത്ത നദി
കണ്ടെത്തുക.
A) നർമ്മദ
B) മഹാനദി
C) ലൂണി
D) കാവേരി
ഉത്തരം: (C)

13. റിഗർ എന്നറിയപ്പെടുന്ന കറുത്ത മണ്ണിന് ഏറ്റവും അനുയോജ്യമായ കൃഷി
ഏത് ?
A) റബർ
B) നെല്ല്
C) ഗോതമ്പ് 
D) പരുത്തി
ഉത്തരം: (D)

14. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശമായ മൗസിൻറം ഏത്
സംസ്ഥാനത്തിലാണ് ?
A) മേഘാലയ
B) മിസോറാം
C) ആസ്സാം
D) മണിപ്പൂർ
ഉത്തരം: (A)

15. ലോക ഓസോൺ ദിനം എന്നാണ് ?
A) ജൂൺ 16
B) ജൂൺ 5
C) നവംബർ 5
D) സെപ്റ്റംബർ 16
ഉത്തരം: (D)

16. ഇന്ത്യയിൽ ഭൗമതാപോർജ്ജ പ്ലാന്റ് സ്ഥിതി ചെയ്യുന്ന പ്രദേശം.
A) മണികരൺ
B) റാഞ്ചി
C) ടിഗ് ബോയ്
D) താരാപൂർ
ഉത്തരം: (A)

17. ഇന്ത്യയിൽ ജനസാന്ദ്രത ഏറ്റവും കുറവുള്ള സംസ്ഥാനം.
A) ഉത്തർപ്രദേശ്
B) ഹിമാചൽപ്രദേശ്
C) ത്രിപുര
D) അരുണാചൽപ്രദേശ്
ഉത്തരം: (D)
18. ശ്രീനഗർ കാർഗിൽ മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം ഏത് ?
A) ഷിപ് കിലാ
B) നാഥു ലാ
C) സോജി ലാ
D) ലിപു ലാ
ഉത്തരം: (C)

19. ജൂൺ മുതൽ നവംബർ വരെ കൃഷി ചെയ്യുന്ന കാർഷിക കാലമേത് ?
A) ഖാരിഫ്
B) റാബി
C) സൈദ്
D) ഇവയൊന്നുമല്ല
ഉത്തരം: (A)

20. ബ്രഹ്മപുത്ര നദിയിൽ സാദിയ മുതൽ ധൂബ്രി വരെ നീണ്ടുകിടക്കുന്ന ജലപാത ഏത്?
A) NW 1
B) NW 2 
C) NW 3
D) NW 4
ഉത്തരം: (B)

21. ഡോക്ടർ സച്ചിദാനന്ദ സിൻഹയുടെ അധ്യക്ഷതയിൽ ചേർന്ന ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനം നടന്നതെന്ന് ?
A) 1945 മാർച്ച് 2
B) 1949 ഡിസംബർ 9
C) 1946 ഡിസംബർ 9
D) 1947 ഓഗസ്റ്റ് 15
ഉത്തരം: (C)

22. വിദ്യാഭ്യാസ അവകാശ നിയമവുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് തെരഞ്ഞെടുക്കുക.
i) ഭരണഘടനയുടെ അനുച്ഛേദം 21(A) യിലാണ് വിദ്യാഭ്യാസാവകാശം ഉൾപ്പെടുത്തിയിട്ടുള്ളത്.
ii) 6 മുതൽ 14 വയസ്സ് വരെയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം സൗജന്യവും നിർബന്ധിതവും ആയി മാറി.
iii) എല്ലാ കുട്ടികൾക്കും ഗുണമേന്മയുള്ള പ്രാഥമിക വിദ്യാഭ്യാസം നൽകേണ്ടത് രാഷ്ട്രത്തിന്റെ ഉത്തരവാദിത്തം ആണ്.
iv) വിദ്യാഭ്യാസ അവകാശ നിയമം 2009 ഓഗസ്റ്റ് 4 ന് നിലവിൽ വന്നു.
A) പ്രസ്താവന ഒന്നും നാലും
B) പ്രസ്താവന ഒന്ന്, രണ്ട്, മൂന്ന്
C) പ്രസ്താവന നാല് മാത്രം
D) പ്രസ്താവന ഒന്നും രണ്ടും
ഉത്തരം: (B)

23. സ്ത്രീവിദ്യാഭ്യാസ സംരക്ഷണ പ്രവർത്തകയും 2014-ൽ കൈലാസ് സത്യാർത്ഥിക്കൊപ്പം സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് അർഹയാവുകയും ചെയ്ത പതിനേഴുകാരി.
A) ബെറ്റി വില്യംസ്
B) ആങ് സാൻ സൂകി
C) മദർ തെരേസ
D) മലാല യൂസുഫ്സായി
ഉത്തരം: (D)

24. ഇന്ത്യൻ ദേശീയ പതാക തയ്യാറാക്കിയ പിംഗലി വെങ്കയ്യ ജനിച്ചത് ഏത്
സംസ്ഥാനത്താണ് ?
A) ഉത്തർപ്രദേശ്
B) മധ്യപ്രദേശ്
C) തമിഴ്നാട്
D) ആന്ധ്രപ്രദേശ്
ഉത്തരം: (D)

25. മൗലിക കടമകൾ ഇന്ത്യൻ ഭരണഘടനയുടെ ഭാഗമായി (ഭാഗം 4 എ) കൂട്ടിച്ചേർത്ത ഭേദഗതി ഏത് ?
A) 44
B) 86
C) 42
D) 104
ഉത്തരം: (C)

26. താഴെ പറയുന്നവയിൽ ഇന്ത്യയുടെ ദേശീയ വൃക്ഷം ഏതെന്നു കണ്ടെത്തുക.
A) കണിക്കൊന്ന
B) തെങ്ങ്
C) ഇലഞ്ഞി
D) അരയാൽ
ഉത്തരം: (X) ശരിയുത്തരം: പേരാൽ

27. ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം ബംഗാളി കവിയായ ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ഏത് കൃതിയിൽ നിന്ന് എടുത്തതാണ് ?
A) ദുർഗേശ നന്ദിനി
B) ആനന്ദ മഠം
C) കപാല കുണ്ഡല
D) വിഷവൃക്ഷം
ഉത്തരം: (B)

28. "മഹാത്മാ ഗാന്ധി കി ജയ്'' എന്ന മുദ്രാവാക്യത്തോടെ ഭരണഘടനാ നിർമാണ സഭ അംഗീകരിച്ച ഭരണഘടനാ വ്യവസ്ഥ ഏത് ?
A) മതസ്വാതന്ത്ര്യം
B) അയിത്ത നിർമ്മാർജ്ജനം
C) അഭിപ്രായപ്രകടന സ്വാതന്ത്ര്യം
D) അവസരസമത്വം
ഉത്തരം: (B)

29. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ അദ്ധ്യക്ഷനായി നിയമിക്കപ്പെട്ട ആദ്യ മലയാളി.
A) ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണൻ
B) ജസ്റ്റിസ് രംഗനാഥ് മിശ്ര
C) ജസ്റ്റിസ് ഫാത്തിമ ബീവി
D) ജസ്റ്റിസ് എച്ച്. എൽ. ദത്തു
ഉത്തരം: (A)

30. ദേശീയ വിവരാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം.
A) 2002
B) 1999
C) 2005
D) 2011
ഉത്തരം: (C)

31. പ്രാചീനമലയാളം എന്ന കൃതിയുടെ രചയിതാവ്.
A) വാഗ്ഭടാനന്ദൻ
B) ചട്ടമ്പിസ്വാമികൾ
C) കുമാരനാശാൻ
D) കുമാരഗുരുദേവൻ
ഉത്തരം: (B)

32. വസ്ത്രധാരണരീതിയിലുള്ള നിയന്ത്രണങ്ങൾക്കെതിരെ കല്ലുമാല സമരം സംഘടിപ്പിച്ച സാമൂഹ്യപരിഷ്ക്കർത്താവ്.
A) ശ്രീനാരായണ ഗുരു
B) വൈകുണ്ഠ സ്വാമികൾ
C) അയ്യങ്കാളി
D) പണ്ഡിറ്റ് കെ. പി. കറുപ്പൻ
ഉത്തരം: (C)

33. 1936-ൽ ഇലക്ട്രിസിറ്റി സമരം സംഘടിപ്പിക്കപ്പെട്ട സ്ഥലം.
A) തൃശ്ശൂർ
B) പാലക്കാട്
C) തിരുവനന്തപുരം
D) കൊച്ചി
ഉത്തരം: (A)

34. സാമൂഹ്യരംഗത്ത് പുതുചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട് 1888-ൽ ശ്രീനാരായണ ഗുരു
ശിവപ്രതിഷ്ഠ നടത്തിയ സ്ഥലം.
A) അരുവിപ്പുറം
B) വർക്കല
C) ചെമ്പഴന്തി
D) ആലുവ
ഉത്തരം: (A)
35. കേരളത്തിൽ ബ്രിട്ടീഷുകാരുടെ പ്രത്യക്ഷഭരണത്തിലുണ്ടായിരുന്ന മേഖല.
A) തിരുവിതാംകൂർ
B) കൊച്ചി
C) മലബാർ
D) ഇവയെല്ലാം
ഉത്തരം: (C)

36. മലബാറിൽ 1930-ൽ നടന്ന ഉപ്പുസത്യാഗ്രഹത്തിന്റെ പ്രധാനകേന്ദ്രം.
A) പയ്യന്നൂർ
B) മലപ്പുറം
C) ചെർപ്പുളശ്ശേരി
D) ഒറ്റപ്പാലം
ഉത്തരം: (A)

37. വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി തിരുവനന്തപുരത്തേക്ക് സവർണ്ണജാഥ
നയിച്ച നേതാവ്.
A) എ. കെ. ഗോപാലൻ
B) കെ. കേളപ്പൻ
C) മന്നത്ത് പത്മനാഭൻ
D) പി. കൃഷ്ണപിള്ള
ഉത്തരം: (C)

38. മേൽമുണ്ട് സമരം എന്നും വിശേഷിപ്പിക്കപ്പെട്ട സാമൂഹ്യനീതി സംരക്ഷണത്തിനുള്ള കേരളത്തിലെ ആദ്യകാല സമരങ്ങളിൽ ഒന്നായിരുന്നു
A) കുട്ടംകുളം സമരം
B) പാലിയം സത്യാഗ്രഹം
C) ചാന്നാർ ലഹള
D) കുറിച്ച്യ കലാപം
ഉത്തരം: (C)

39. കൊച്ചി രാജ്യപ്രജാമണ്ഡലത്തിന്റെ ആദ്യ പ്രസിഡന്റ്.
A) വി. ആർ. കൃഷ്ണനെഴുത്തച്ഛൻ
B) പട്ടം താണുപിള്ള
C) ഇ. ഇക്കണ്ട വാരിയർ
D) സി. കേശവൻ
ഉത്തരം: (X) ശരിയുത്തരം: എസ്.നീലകണ്ഠ അയ്യർ

40. 1812-ൽ ആരംഭിച്ച കുറിച്ച്യ കലാപത്തിന്റെ നേതാവ് ?
A) പഴശ്ശിരാജാ
B) എടച്ചന കുങ്കൻനായർ 
C) തലയ്ക്കൽ ചന്തു
D) രാമനമ്പി
ഉത്തരം: (D)

41. കേരളത്തിലെ ആകെ ഗ്രാമപഞ്ചായത്തുകളുടെ എണ്ണം.
A) 1000
B) 940
C) 950
D) 941
ഉത്തരം: (D)

42. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി.
A) പള്ളിവാസൽ
B) ശബരിഗിരി
C) ഇടുക്കി
D) ഷോളയാർ
ഉത്തരം: (C)

43. കേരളത്തിലെ നദികളിൽ കിഴക്കോട്ടൊഴുകുന്ന നദി ഏത് ?
A) ഭാരതപ്പുഴ
B) കബനി
C) പെരിയാർ
D) നെയ്യാർ
ഉത്തരം: (B)

44. കേരളത്തിലെ പക്ഷിസങ്കേതങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
A) തട്ടേക്കാട്
B) ചൂലന്നൂർ
C) മംഗളവനം
D) ചിന്നാർ
ഉത്തരം: (D)

45. ഭാരതപ്പുഴയുടെ ഉത്ഭവസ്ഥാനം ഏത് ?
A) ആനമല നിരകളിലെ പോത്തന്നൂരിനടുത്ത്
B) ചെട്ടിയഞ്ചാൽ കുന്നുകൾ
C) കർണ്ണാടകത്തിലെ ബ്രഹ്മഗിരിവനം
D) പശ്ചിമഘട്ടത്തിലെ ശിവഗിരിമുടി
ഉത്തരം: (A)

46. ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ കായിക താരം.
A) പി. ടി. ഉഷ
B) അഞ്ജു ബോബി ജോർജ്
C) ഷൈനി വിൽസൺ
D) കെ. എം. ബീനാമോൾ
ഉത്തരം: (B)

47. കേരളത്തിലെ പ്രധാന മത്സ്യബന്ധന തുറമുഖമായ നീണ്ടകര ഏതു ജില്ലയിലാണ്?
A) തിരുവനന്തപുരം
B) കൊല്ലം
C) എറണാകുളം
D) ആലപ്പുഴ
ഉത്തരം: (B)
48. കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം.
A) സൈലന്റ് വാലി
B) പാമ്പാടും ചോല
C) ഇരവികുളം
D) ആനമുടിച്ചോല
ഉത്തരം: (C)

49. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകം.
A) വേമ്പനാട്ടു കായൽ
B) ശാസ്താംകോട്ട കായൽ
C) അഷ്ടമുടി കായൽ
D) വെള്ളായണി കായൽ
ഉത്തരം: (B)

50. കേരളസംസ്ഥാനം നിലവിൽ വന്നതെന്ന് ?
A) 1950 നവംബർ 1
B) 1955 നവംബർ 1
C) 1947 നവംബർ 1
D) 1956 നവംബർ 1
ഉത്തരം: (D)

51. ഇന്ത്യൻ അസ്വസ്ഥതയുടെ പിതാവ് എന്നറിയപ്പെടുന്നതാര് ?
A) ബാലഗംഗാധരതിലകൻ
B) ദാദാബായ് നവറോജി 
C) ലാലാ ലജ്പത് റായ്
D) ഗോപാലകൃഷ്ണ ഗോഖലെ
ഉത്തരം: (A)

52. 1918-ൽ ഗാന്ധിജി തൊഴിലാളികൾക്കുവേണ്ടി ഇടപെട്ടത് ഏതു സത്യാഗ്രഹത്തിലാണ് ?
A) അഹമ്മദാബാദ്
B) ചമ്പാരൻ
C) ബർദോളി
D) ഖേഡ
ഉത്തരം: (A)

53. ഇന്ത്യൻ നാഷണൽ ആർമിയുടെ സ്ഥാപകൻ.
A) സുഭാഷ് ചന്ദ്രബോസ്
B) ക്യാപ്റ്റൻ ലക്ഷ്മി
C) റാഷ് ബിഹാരി ബോസ്
D) മോഹൻ സിങ്
ഉത്തരം: (C)

54. തെഭാഗസമരം നടന്നതെവിടെയാണ് ?
A) ബീഹാർ
B) യു.പി 
C) ഗുജറാത്ത്
D) ബംഗാൾ
ഉത്തരം: (D)

55. രാജാറാം മോഹൻറോയ് ബംഗാളി ഭാഷയിൽ ആരംഭിച്ച ദിനപ്രതം.
A) കേസരി
B) സംബാദ് കൗമുദി
C) ബംഗാളി
D) വന്ദേമാതരം
ഉത്തരം: (B)

56. കോൺഗ്രസ്സിന്റെ അന്തിമലക്ഷ്യം പൂർണ്ണസ്വരാജ് അല്ലെങ്കിൽ പൂർണ്ണ സ്വാതന്ത്ര്യ
മാണെന്ന് പ്രഖ്യാപിച്ച സമ്മേളനം.
A) 1920-ലെ നാഗ്പൂർ സമ്മേളനം
B) 1929-ലെ ലാഹോർ സമ്മേളനം
C) 1928-ലെ കൽക്കത്ത സമ്മേളനം
D) 1924-ലെ ബൽഗാം സമ്മേളനം
ഉത്തരം: (B)

57. നാട്ടുരാജ്യങ്ങളുടെ സംയോജനത്തിൽ പട്ടേലിനും നെഹ്രുവിനുമൊപ്പം പ്രധാന പങ്കുവഹിച്ച മലയാളി.
A) സി. ശങ്കരൻ നായർ
B) ജി. പി. പിള്ള
C) വി. കെ. കൃഷ്ണമേനോൻ
D) വി. പി. മേനോൻ
ഉത്തരം: (D)

58. കാബിനറ്റ് മിഷന്റെ നിർദേശപ്രകാരം 1946-ൽ രൂപീകരിക്കപ്പെട്ട ഭരണഘടനാ നിർമ്മാണ സഭയുടെ അധ്യക്ഷൻ.
A) ഡോ. ബി. ആർ. അംബേദ്കർ
B) സർദാർ വല്ലഭായ് പട്ടേൽ
C) സി. രാജഗോപാലാചാരി
D) ഡോ. രാജേന്ദ്രപ്രസാദ്
ഉത്തരം: (D)

59. ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ട ആദ്യ സംസ്ഥാനം.
A) ഗുജറാത്ത്
B) ആന്ധ്രപ്രദേശ്
C) പഞ്ചാബ്
D) മധ്യപ്രദേശ്
ഉത്തരം: (B)

60. പ്രസിദ്ധമായ വന്ദേമാതരം എന്ന ഗാനം അടങ്ങിയിട്ടുള്ള ആനന്ദമഠം എന്ന നോവൽ എഴുതിയതാര് ?
A) രവീന്ദ്രനാഥ ടാഗോർ
B) ബങ്കിംചന്ദ്ര ചാറ്റർജി
C) മുഹമ്മദ് ഇഖ്ബാൽ
D) ദീനബന്ധു മിത്ര
ഉത്തരം: (B)

61. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി.
A) ആഗ്നേയ ഗ്രന്ഥി
B) കരൾ
C) വൃക്ക
D) പീയൂഷ ഗ്രന്ഥി
ഉത്തരം: (B)

62. രക്തത്തിൽ കാൽസ്യത്തിന്റെ അളവ് ക്രമാതീതമായി കുറയുമ്പോൾ ഉണ്ടാകുന്ന പേശികളുടെ കോച്ചിവലിവ് എന്തു പേരിൽ അറിയപ്പെടുന്നു ?
A) സന്ധിവാതം
B) ഗൗട്ട്
C) ടെറ്റനി
D) ഡയബെറ്റിസ്
ഉത്തരം: (C)

63. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വിറ്റാമിൻ.
A) വിറ്റാമിൻ K
B) വിറ്റാമിൻ A
C) വിറ്റാമിൻ C
D) വിറ്റാമിൻ E
ഉത്തരം: (A)

64. പുകവലി മൂലം ശ്വാസകോശത്തിന് ഉണ്ടാകുന്ന രോഗം.
A) ടൈഫോയിഡ്
B) എംഫിസീമ
C) മലേറിയ
D) ന്യുമോണിയ
ഉത്തരം: (B)

65. കേരളസർക്കാരിന്റെ സമ്പൂർണ്ണ അവയവദാന പദ്ധതി.
A) സാന്ത്വനം
B) ശുഭയാത്ര
C) ആയൂർദളം
D) മൃതസഞ്ജീവനി
ഉത്തരം: (D)

66. തെങ്ങിന്റെ സങ്കരയിനം അല്ലാത്തത് ഏത് ?
A) ചന്ദ്രലക്ഷ
B) ലക്ഷഗംഗ
C) അക്ഷയ
D) ചന്ദ്രശങ്കര
ഉത്തരം: (C)

67. കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ ?
A) കോട്ടയം
B) കാസർകോഡ്
C) കോഴിക്കോട്
D) മണ്ണുത്തി
ഉത്തരം: (B)
ഒന്നു മുതൽ പ്ലസ്‌ടു വരെ ക്ലാസ്സിലെ പാഠപുസ്തകങ്ങളും അവയുടെ Notes ഉം ആണോ നിങ്ങൾ അന്വേഷിക്കുന്നത്? അതോ Teachers Manual ഉം Techers Hand book ഉം ആണോ? എങ്കിൽ ഇവിടെ ക്ലിക്കുക
68. ഭക്ഷ്യശൃംഖലയിലെ പ്രാഥമിക ഉപഭോക്താക്കൾ ആണ്
A) പ്രാഥമിക മാംസഭുക്ക്
B) സസ്യങ്ങൾ
C) സസ്യഭുക്ക്
D) സസ്യപ്ലവകങ്ങൾ
ഉത്തരം: (C)

69. അന്താരാഷ്ട്ര ജൈവ വൈവിധ്യദിനമായി ആചരിക്കുന്നത്
A) ഏപ്രിൽ 22
B) സെപ്റ്റംബർ 16 
C) മാർച്ച് 21
D) മെയ് 22
ഉത്തരം: (D)

70. വനങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് 1983-ൽ കർണാടകത്തിൽ ആരംഭിച്ച പ്രസ്ഥാനം.
A) ചിപ്കോ പ്രസ്ഥാനം
B) ജംഗിൾ ബച്ചാവോ ആന്തോളൻ
C) അപ്പിക്കോ പ്രസ്ഥാനം
D) ബൈഷ്ണോയി പ്രസ്ഥാനം
ഉത്തരം: (C)

71. താഴെ കൊടുത്തിട്ടുള്ളവയിൽ ഏതാണ് ഏകാറ്റോമികം ?
A) ഹീലിയം
B) ക്ലോറിൻ
C) വെള്ളം
D) ഫ്ലൂറിൻ
ഉത്തരം: (A)
72. ഇരുമ്പിന്റെ അയിരുകൾ ഏതെല്ലാം ?
A) ബോക്സൈറ്റ്, ഹെമറ്റൈറ്റ്
B) മാഗ്നറ്റൈറ്റ്, കലാമിൻ
C) സിങ്ക്ബ്ലെൻഡ്, ബോക്സൈറ്റ്
D) ഹെമറ്റെറ്റ്, മാഗ്നറ്റൈറ്റ്
ഉത്തരം: (D)

73. അസെറ്റോബാക്ടർ ബാക്ടീരിയ അന്തരീക്ഷത്തിലെ ഏത് വാതകവുമായി
പ്രവർത്തിച്ചാണ് നൈട്രേറ്റ് ഉണ്ടാക്കുന്നത് ?
A) കാർബൺ ഡയോക്സൈഡ്
B) ആർഗൺ
C) നൈട്രജൻ
D) നിയോൺ
ഉത്തരം: (C)

74. നേർപ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡ്, സിങ്ക് എന്ന മൂലകവുമായി പ്രവർത്തിച്ചാൽ ഉണ്ടാകുന്ന വാതകമേത് ?
A) ഓക്സിജൻ
B) സൾഫർ
C) ക്ലോറിൻ
D) ഹൈഡ്രജൻ
ഉത്തരം: (D)

75. പാൽ കേടാകാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന രീതിയെ പറയുന്ന പേരെന്ത് ?
A) റിഫൈനിംഗ്
B) പാസ്ചറൈസേഷൻ
C) അനീലിംഗ്
D) വാൻആർക്കൽ പ്രവർത്തനം
ഉത്തരം: (B)

76. കോൺകേവ് ദർപ്പണത്തിൽ പ്രകാശരശ്മി പതിക്കുമ്പോൾ 30° പതനകോൺ ഉണ്ടാകുന്നു എങ്കിൽ പ്രതിപതന കോണിന്റെ അളവ്.
A) 60°
B) 30°
C) 90°
D) 180°
ഉത്തരം: (B)

77. നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കാത്ത ഗ്രഹം.
A) ചൊവ്വ
B) വ്യാഴം
C) യുറാനസ്
D) ശനി
ഉത്തരം: (C)

78. പാരമ്പര്യ ഊർജസ്രോതസ്സ് ഏത് ?
A) സൗരോർജം
B) കാറ്റിൽ നിന്നുള്ള ഊർജം 
C) തിരമാലയിൽ നിന്നുള്ള ഊർജം
D) എൽ. പി. ജി.
ഉത്തരം: (D)

79. തെർമോമീറ്റർ അളക്കുന്ന ഭൗതീക അളവ്.
A) താപം
B) ഊഷ്മാവ്
C) മർദ്ദം
D) ആർദ്രത
ഉത്തരം: (B)

80. ദോലനത്തിനുദാഹരണം ഏത് ? 
A) ഊഞ്ഞാലിന്റെ ചലനം
B) ഭൂമി സൂര്യനുചുറ്റും തിരിയുന്നത് 
C) ചക്രം തിരിയുന്നു
D) ലിഫ്റ്റ് ഉയരുന്നതും താഴുന്നതും
ഉത്തരം: (A) 
'X ' DENOTES DELETION

👉നിങ്ങളുടെ അഭിപ്രായങ്ങൾ ഈ ബ്ലോഗിൽ കമന്റായോ ഞങ്ങളുടെ Facebook പേജിലോ WhatsAppTelegram Channel ലോ രേഖപ്പെടുത്തുക
 
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here