പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
5561. ലഭ്യമായ ഏറ്റവും പുരാതന മലയാള കൃതിയേത്?
രാമചരിതം
5562.
മലയാളത്തിലെ ആദ്യ ചരിത്രനോവലും അതിന്റെ രചയിതാവും?
മാർത്താണ്ഡവർമ, എഴുതിയത് സി.വി. രാമൻപിള്ള
5563. തോട്ടിയുടെ മകൻ എന്ന പ്രശസ്ത
കൃതി ആരുടേത്?
തകഴിശിവശങ്കരപ്പിള്ള
5564. ബേപ്പൂർ സുൽത്താൻ എന്ന്
അറിയപ്പെടുന്ന മലയാള സാഹിത്യകാരൻ?
വൈക്കം മുഹമ്മദ് ബഷീർ
5565. കേന്ദ്രസാഹിത്യ അക്കാഡമി
പുരസ്കാരം ലഭിച്ച സുന്ദരികളും സുന്ദരന്മാരും എന്ന നോവൽ രചിച്ചത് ആര്?
ഉറൂബ് (പി.സി. കുട്ടികൃഷ്ണൻ)
5567. മയ്യഴിയുടെ കഥാകാരൻ
എന്നറിയപ്പെടുന്ന മലയാള സാഹിത്യകാരൻ?
എം.മുകുന്ദൻ
5568. അപ്പുക്കിളി എന്ന കഥാപാത്രം ഏത് നോവലിലേതാണ്?
ഖസാക്കിന്റെ ഇതിഹാസം
5569. നിരണം കവികൾ
എന്നറിയപ്പെട്ടിരുന്നവർ ആരൊക്കെ?
മാധവപണിക്കർ,ശങ്കരപണിക്കർ,രാമപണിക്കർ
5570. കേരള സർക്കാരിന്റെ ഏറ്റവും വലിയ
സാഹിത്യ ബഹുമതി?
എഴുത്തച്ഛൻ പുരസ്കാരം
5571. ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം- ആരുടെ വരികൾ?
കുഞ്ചൻ നമ്പ്യാർ
5572. ഉള്ളൂർ എസ്. പരമേശ്വര അയ്യർ
രചിച്ച മഹാകാവ്യം ഏത്?
ഉമാകേരളം
5573. കേരള കലാമണ്ഡലം സ്ഥാപിച്ചത് ആര്?
വള്ളത്തോൾ നാരായണ മേനോൻ
5574. അരവിന്ദ് അഡിഗയ്ക്ക് ബുക്കർ
പ്രൈസ് നേടിക്കൊടുത്ത കൃതി?
ദ വൈറ്റ് ടൈഗർ
5575. ജ്ഞാനപീഠ പുരസ്കാരം
നൽകിത്തുടങ്ങിയ വർഷം?
1965
5576. വിങ്സ് ഒഫ് ഫയർ (അഗ്നിച്ചിറകുകൾ)
ആരുടെ ആത്മകഥയാണ്?
എ.പി.ജെ. അബ്ദുൾകലാം
5577. കിരൺ ദേശായിയുടെ ഏത് കൃതിക്കാണ്
ബുക്കർ പ്രൈസ് ലഭിച്ചത്?
ഇൻഹെറിറ്റൻസ് ഒഫ് ലോസ്
5578. നാറാണത്ത് ഭ്രാന്തൻ എന്ന പേരിൽ
പ്രസിദ്ധീകരിക്കപ്പെട്ട കവിതാസമാഹാരം ആരുടേത്?
വി. മധുസൂദനൻ നായർ
5579. അന്ന കരിനീന എന്ന പ്രശസ്ത
നോവലിന്റെ കർത്താവ്?
ലിയോ ടോൾസ്റ്റോയ്
5580. ഹാരി പോട്ടർ നോവൽ പരമ്പരയുടെ
രചയിതാവ്?
ജെ.കെ. റൗളിങ്
5581. ഒലിവർ ട്വിസ്റ്റ് എന്ന പ്രശസ്ത കഥാപാത്രത്തെ
സൃഷ്ടിച്ചത് ആര്?
ചാൾസ് ഡിക്കൻസ്
5582. കേരളത്തിന്റെ ആദ്യ വിദ്യാഭ്യാസ
മന്ത്രിയായിരുന്ന സാഹിത്യകാരൻ?
ജോസഫ് മുണ്ടശേരി
5583. മലയാള സർവകലാശാലയുടെ ആദ്യ വൈസ്
ചാൻസലറായി നിയമിതനായത് ആര്?
കെ. ജയകുമാർ
5584. ഏഷ്യയുടെ വെളിച്ചം എന്ന്
വിളിക്കുന്നത് ആരെയാണ്?
ശ്രീബുദ്ധനെ
5585. കേരളത്തിലെ അശോകൻ
എന്നറിയപ്പെട്ട രാജാവാര്?
വിക്രമാദിത്യ വരഗുണൻ
5586. ആരാണ് ഇന്ത്യൻ മാക്യവെല്ലി എന്നു
പ്രസിദ്ധൻ?
ചാണക്യൻ
5587. ആധുനിക ഇന്ത്യയുടെ പിതാവ്
എന്നറിയപ്പെടുന്നത് ആരാണ്?
രാജാറാം മോഹൻ റോയ്
5588. ഇന്ത്യയുടെ വജ്രം എന്നറിയപ്പെട്ടത് ഏത് നേതാവാണ്?
ഗോപാലകൃഷ്ണ ഗോഖലെ
5589. കേരളത്തിലെ ലിങ്കൺ എന്നറിയപ്പെട്ട സാമൂഹിക പരിഷ്കർത്താവാര്?
പണ്ഡിറ്റ് കെ.പി. കറുപ്പൻ
5590. ദേശബന്ധു എന്നറിയപ്പെട്ടത് ഏത് നേതാവാണ്?
ചിത്തരഞ്ജൻദാസ്
0 അഭിപ്രായങ്ങള്‍