പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ

5501. യു.എന്നിന്റെ ആദ്യത്തെ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ?
ലൂയിസ് ഫ്രെക്കറ്റ് (Louise Fréchette)

5502. യു.എൻ സെക്രട്ടറി ജനറൽ ആയശേഷം ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയായത്?
ജാവിയർ പെരസ് ഡിക്വയർ

5503.ഐക്യരാഷ്ട്രസംഘടന നിലവിൽ വരുമ്പോൾ എത്ര അംഗരാഷ്ട്രങ്ങളുണ്ടായിരുന്നു?
51

5504. യു.എൻ പൊതുസഭയുടെ അപരനാമം?
ലോക പാർലമെന്റ്

5505. സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് മത്സരിച്ച ഇന്ത്യക്കാരൻ?
ശശിതരൂർ

5506. യു.എൻ സുരക്ഷാസമിതിയിലെ ആകെ അംഗസംഖ്യ?
15

5507. യു.എൻ രക്ഷാസമിതിയിൽ സ്ഥിരമല്ലാത്ത രാജ്യങ്ങളുടെ കാലാവധി?
2 വർഷം

5508. അംഗരാജ്യങ്ങളുടെ കാലാവധി?
മൂന്നുവർഷം

5509. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ആസ്ഥാനം?
 ഹേഗ് (നെതർലൻഡ്സ്)

5510. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഔദ്യോഗിക ഭാഷകൾ?
ഇംഗ്ളീഷ്, ഫ്രഞ്ച്

5511. ഇന്ത്യ ഐക്യരാഷ്ട്ര സംഘടനയിൽ അംഗമായത്?
1945 ഒക്ടോബർ 30

5512. യു.എൻ പൊതുസഭയുടെ പ്രസിഡന്റായ ഏക ഇന്ത്യക്കാരി?
വിജയലക്ഷ്മി പണ്ഡിറ്റ്

5513. ഐക്യരാഷ്ട്രസംഘടനയിൽ ഹിന്ദിയിൽ പ്രസംഗിച്ചത്?
 എ.ബി. വാജ്പേയ്

5514. ഇന്റർപോളിന്റെ വൈസ് പ്രസിഡന്റായ ആദ്യ ഇന്ത്യൻ?
ഫ്രെഡറിക് വിക്ടർ അരുൾ

5515. യു.എൻ രജതജൂബിലി ചടങ്ങിൽ പാടാൻ അവസരം കിട്ടിയത്?
എം.എസ്. സുബ്ബലക്ഷ്മി

5516. ലോകബാങ്കുമായി ബന്ധപ്പെട്ട പദം‌?
 ദ തേർഡ് വിൻഡോ

5517. അന്താരാഷ്ട്ര തൊഴിൽ സംഘടന നിലവിൽ വന്നത്?
1919 ഏജൻസിയായി

5518. ലോകാരോഗ്യസംഘടനയുടെ തലപ്പത്തെത്തിയ ആദ്യ ഏഷ്യൻ?
ഡോ. മാർഗരറ്റ് ചാൻ

5519. അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ പ്രഥമ പ്രസിഡന്റ്?
 ഫിലിപ്പ് കിർഷ്

5520. അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ വിചാരണ ചെയ്യപ്പെട്ട പ്രഥമ രാഷ്ട്രത്തലവൻ?
സ്ളൊബോദാൻ മിലാസേവിച്ച്

5521. യുനിസെഫ് ഇപ്പോൾ അറിയപ്പെടുന്ന പേര്?
യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് ഫണ്ട്

5522. അന്തർദ്ദേശീയ മനുഷ്യാവകാശദിനം?
ഡിസംബർ 10

5523. യു.എൻ ഏജൻസിയായി നിലവിൽ വന്നത്?
1974

5524. ഐക്യരാഷ്ട്ര സംഘടനയുടെ പ്രത്യേക ഏജൻസിയായത്?
 1947

5525. കോമൺവെൽത്തിന്റെ പ്രതീകാത്മക തലവൻ?
ബ്രിട്ടീഷ് രാജാവ് / രാജ്ഞി

5526. കോമൺവെൽത്തിന്റെ ആകെ അംഗസംഖ്യ?
54

5527. കോമൺവെൽത്ത് രാജ്യങ്ങളിൽ ബ്രിട്ടന്റെ കോളനി അല്ലാത്ത രാജ്യങ്ങൾ?
 മൊസാംബിക്, റുവാണ്ട

5528. ചേരിചേരാ പ്രസ്ഥാനത്തിന്റെ പ്രഥമ സമ്മേളനം നടന്നത്?
 ബെൽഗ്രേഡ്

5529. ചേരിചേരാ പ്രസ്ഥാനത്തിന്റെ അടിത്തറ പാകിയ സമ്മേളനം?
ബന്ദൂങ്ങ് സമ്മേളനം

5530. സാർക്കിന്റെ സ്ഥിരം സെക്രട്ടേറിയറ്റ്?
കാഠ്മണ്ഡു, നേപ്പാൾ