PSC PREVIOUS (SOLVED) QUESTIONS IN MALAYALAM 
Question Paper 22
BOAT DECKMAN-EXCISE - MALAYALAM
Question Code: 150/2017 
Date of Test: 15/12/2017  

1. തമിഴകത്തിലെ ഐന്തിണകളിൽ കൃഷിചെയ്തിരുന്ന പ്രദേശത്തെ
അറിയപ്പെടുന്നത്
A) മുല്ലൈ B) മരുതം
C) പാലൈ   D) നെയ്തൽ
Answer: (B)

2. മധ്യകാലഘട്ടത്തിൽ കേരളത്തിൽ വേണാട് എന്നറിയപ്പെട്ടിരുന്ന സ്വരൂപം ഏത്?
A) തിരുവിതാംകൂർ
B) കോഴിക്കോട്
C) കൊച്ചി
D) മലബാർ
Answer: (A)

3. 1865 ലെ പണ്ടാരപാട്ട വിളംബരം പുറപ്പെടുവിച്ച തിരുവിതാംകൂർ മഹാരാജാവ്
A) ശ്രീമൂലം തിരുന്നാൾ
B) സ്വാതിതിരുന്നാൾ
C) ആയില്യം തിരുന്നാൾ
D) ശ്രീ ഉത്രാടം തിരുന്നാൾ
Answer: (C)

4. "തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക്എന്നത് ഏത്പ്രക്ഷോഭവുമായി
-ബന്ധപ്പെട്ട മുദ്രാവാക്യമാണ് ?
A) മലയാളി മെമ്മോറിയൽ
B) ഈഴവ മെമ്മോറിയൽ C) കയ്യൂർ സമരം
D) നിവർത്തന പ്രക്ഷോഭം
Answer: (D)

5. കേരളത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ജില്ല ഏത് ?
A) കണ്ണൂർ
B) തിരുവനന്തപുരം C) ആലപ്പുഴ
D) കോഴിക്കോട്
Answer: (A)

6. കേരളത്തിൽ 'തെക്കൻ ഗയഎന്നറിയപ്പെടുന്ന സ്ഥലം ഏത് ?
A) ഗുരുവായൂർ
B) കാലടി C) തിരുനെല്ലി
D) ആലുവ
Answer: (7)

7. തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ കണ്ട് വരുന്ന ധാതു നിക്ഷേപം
A) ബോക്സൈറ്റ്
B) ലിഗ്നൈറ്റ് C) ഇൽമനൈറ്റ്
D) മോണോസൈറ്റ്
Answer: (B)

8. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായുള്ള ലൈംഗികാതിക്രമങ്ങൾ തടയുവാനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതി
A) ഉജ്ജ്വല
B) ശരണ്യ C) നിർഭയ
D) അഭയ
Answer: (C)

9. ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര അപ്പാരൻ പാർക്ക് സ്ഥാപിച്ചത് എവിടെ?
A) തമിഴ്നാട്
B) കർണാടക C) മഹാരാഷ്ട
D) കേരളം
Answer: (D)

10. ആലുവയിൽ അദ്വൈതാശ്രമം സ്ഥാപിച്ച സാമൂഹ്യ പരിഷ്കർത്താവാര് ?
A) ചട്ടമ്പിസ്വാമികൾ
B) ശ്രീനാരായണ ഗുരു  C) അയ്യങ്കാളി
D) സ്വാമി ചിന്മയാനന്ദ
Answer: (B)

11. ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ ദേശീയപാത ഏത് ?
A) എൻ എച്ച് 43
B) എൻ എച്ച് 44 C) എൻ എച്ച് 45
D) എൻ എച്ച് 46
Answer: (B)

12. കേരളത്തിലെ അന്തർദേശീയ വിമാനത്താവളങ്ങളുടെ എണ്ണം
A) ഒന്ന്
B) രണ്ട് C) മൂന്ന്
D) നാല്
Answer: (C)

13. ബംഗാൾഗസ്റ്റ് ദിനപത്രം ഏത് ഭാഷയിലാണ് പ്രസിദ്ധീകരിച്ചിരുന്നത് ?
A) ബംഗാളി
B) ഹിന്ദി C) മറാത്തി
D) ഇംഗ്ലീഷ്
Answer: (D)

14. കൊയാലി എണ്ണ ശുദ്ധീകരണശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം
A) ഗുജറാത്ത്
B) രാജസ്ഥാൻ C) മഹാരാഷ്ട
D) മധ്യപ്രദേശ്
Answer: (A)

15. കുംഭമേള ആഘോഷിക്കുന്ന സംസ്ഥാനം ഏത് ?
A) ഹരിയാന
B) ഉത്തർപ്രദേശ് C) മധ്യപ്രദേശ്
D) പഞ്ചാബ്
Answer: (B)

16. പവിഴപ്പുറ്റുകളാൽ നിർമ്മിതമായ ഇന്ത്യയുടെ കേന്ദ്രഭരണ പ്രദേശം
A) ഛണ്ഡിഗഡ്
B) പുതുച്ചേരി   C) ദാമൻ ആൻഡ് ദിയു
D) ലക്ഷദ്വീപ്
Answer: (D)

17. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ പൊതുമേഖല ബാങ്ക്
A) സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ
B) എച്ച്. എസ്. ബി. സി.
C) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
D) എച്ച്. ഡി. എഫ്. സി.
Answer: (C)

18. ഇന്ത്യയിൽ ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ചത് എത്രാമത്തെ പഞ്ചവൽസര പദ്ധതിയിലാണ് ? -
A) ഒന്നാം പഞ്ചവൽസര പദ്ധതി
B) രണ്ടാം പഞ്ചവൽസര പദ്ധതി
C) മൂന്നാം പഞ്ചവൽസര പദ്ധതി
D) നാലാം പഞ്ചവൽസര പദ്ധതി
Answer: (C)

19. ഇന്ത്യയിലെ ആദ്യത്തെ ലൈഫ് ഇൻഷ്വറൻസ് കമ്പനി
A) ഓറിയന്റൽ ലൈഫ് ഇൻഷ്വറൻസ് കമ്പനി
 B) എൽ ഐ സി ഓഫ് ഇന്ത്യ കമ്പനി
C) ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി
D) യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് കമ്പനി
Answer: (A)

20. കേന്ദ്രഗവൺമെന്റിന്റെ മേയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ചിഹ്നം ഏത് മൃഗമാണ് ?
A) കടുവ
B) സിംഹം C) പുലി
D) ജ്വാഗർ
Answer: (B)

21. 1917 ൽ ചമ്പാരനിൽ ഗാന്ധിജി ഏത് വിഭാഗം കർഷകരുടെ സമരത്തിൽ പങ്കെടുത്തു കൊണ്ടാണ് പൊതുപ്രവർത്തനം ആരംഭിച്ചത് ?
A) ചണം
B) പരുത്തി C) നീലം
D) തേയില
Answer: (C)

22. ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം ആരംഭിച്ചത് എവിടെ ?
A) തിരുവനന്തപുരം
 B) ചെന്നെ C) ബാംഗ്ലൂർ
D) ഹൈദ്രാബാദ്
Answer: (A)

23. ഒളിമ്പിക്സിൽ വനിതാ ബാഡ്മിന്റനിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യക്കാരി
A) സാക്ഷി മാലിക്
B) ദീപ കർമാർക്കർ C) ലളിതാബാബർ
D) പി. വി. സിന്ധു
Answer: (D)

24. ബ്രിട്ടീഷ് ഗവൺമെന്റ് ലണ്ടനിലെ ജയിംസ് പാലസിൽ വിളിച്ച് ചേർത്ത വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജി പങ്കെടുത്ത വർഷം
A) 1930
B) 1931 C) 1932
D) 1933
Answer: (B)

25. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി രൂപീകരിക്കപ്പെട്ട വിപ്ലവ പ്രസ്ഥാനമായ ഇന്ത്യൻ റിപ്പബ്ലിക്കൻ ആർമിയുടെ നേതാവ്
A) വി.ഡി. സർവർക്കർ
B) ലാലാ ഹർദയാൽ C) പുലിൻ ബിഹാരിദാസ്
D) സൂര്യസെൻ
Answer: (D)

26. ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനസ്സംഘടിപ്പിക്കുന്നതിനായി രൂപീകരിച്ച സംസ്ഥാന പുനസ്സംഘടനാ കമ്മീഷൻ അധ്യക്ഷൻ ആരായിരുന്നു ?
A) ഫസൽ അലി
B) കെ. എം. പണിക്കർ C) എച്ച്. എൻ. കുൻസ്ര
D) പൊട്ടി ശ്രീരാമലു
Answer: (A)

27. റൂർക്കേല ഇരുമ്പുരുക്ക് വ്യവസായശാല ഏത് രാജ്യത്തിന്റെ സഹായത്തോടെയാണ്  സ്ഥാപിച്ചത് ?
A) ഇംഗ്ലണ്ട്
B) ഇറ്റലി C) ജർമ്മനി
D) ഫ്രാൻസ്
Answer: (C)

28. ഇന്ത്യ അടുത്തിടെ വിക്ഷേപിച്ച ഗതിനിർണ്ണയ ഉപഗ്രഹം ഏത് ?
A) ഐ. ആർ. എൻ. എൻ.
B) ഐ. ആർ. എൻ. എസ്. എസ്. C) ഐ. ആർ. എൻ. എസ്.
D) ഐ. ആർ. എസ്.
Answer: (B)

29. കേരളസാഹിത്യ അക്കാദമി ഇപ്പോഴത്തെ പ്രസിഡന്റ്
A) വൈശാഖൻ
B) കമൽ C) എൻ. രാമചന്ദ്രൻ
D) എസ്. കെ. ശർമ
Answer: (A)

30. “കേരളലിങ്കൺഎന്നറിയപ്പെടുന്ന അരയസമാജ സ്ഥാപകൻ ആര് ?
A) പണ്ഡിറ്റ് കെ. പി. കറുപ്പൻ B) സഹോദരൻ അയ്യപ്പൻ
C) ഡോ. പൽപു   D) വൈകുണ്ഠ സ്വാമികൾ
Answer: (A)

31. ഭരണഘടനയിലെ യൂണിയൻ ലിസ്റ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിഷയം
A) കസ്റ്റംസ് തീരുവ
B) ഭൂനികുതി C) ചുങ്കങ്ങൾ
D) തലവരിനികുതി
Answer: (A)

32. അയ്യപ്പൻകുഞ്ഞൻപിള്ള എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന സാമൂഹ്യ
പരിഷ്കർത്താവ്
A) അയ്യാഗുരു
B) വി.ടി. ഭട്ടതിരിപ്പാട് C) ചട്ടമ്പിസ്വാമികൾ
D) ശ്രീനാരായണഗുരു
Answer: (C)

33. ഇന്ത്യയുടെ പൂർവ്വതീര സമതലത്തിന്റെ തെക്ക്ഭാഗം അറിയപ്പെടുന്നത്
A) കൊങ്കൻ തീരം
B) കോറമാൻഡൽ തീരം C) വടക്കൻ സിർക്കാസ് തീരം
D) മലബാർ തീരം
Answer: (B)

34. ഉത്തരേന്ത്യയിൽ അതികഠിനമായ ചൂടിന് കാരണമാക്കുന്ന ഉഷ്ണകാറ്റ് ഏത്?
A) ചിനൂക്ക്
B) ഹെർമാറ്റൻ C) ലൂ
D) നോർവെസ്റ്റർ
Answer: (C)

35. "ഭഗീരഥിഏത് ഇന്ത്യൻ നദിയുടെ പോഷക നദിയാണ് ?
A) ബ്രഹ്മപുത്ര
B) യമുന് C) സിന്ധു
D) ഗംഗ
Answer: (D)

36. ജോഗ് വെള്ളച്ചാട്ടം ദക്ഷിണേന്ത്യയിലെ ഏത് നദിയിലാണ് ?
A) ശരാവതി
B) കൃഷ്ണ C) കാവേരി
D) തുംഗഭദ്ര
Answer: (A)

37. ഇന്ദിരാഗാന്ധി കനാൽ പദ്ധതിയുടെ ഗുണഭോക്സ് സംസ്ഥാനം ഏത് ?
A) ഗുജറാത്ത്
B) രാജസ്ഥാൻ C) ജമ്മുകാശ്മീർ
D) ഉത്തരാഖണ്ഡ്
Answer: (B)

38. ഇന്ത്യയിലെ പ്രധാന രാസവള ഉല്പാദക കേന്ദ്രം
A) പിംപ്രി
B) സിന്ധി C) ഭിലായ്
D) കുദ്രേമുഖ്
Answer: (A)

39. ചെമ്പ് നിക്ഷേപം ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം
A) ഗുജറാത്ത്
B) മധ്യപ്രദേശ് C) ഹരിയാന
D) രാജസ്ഥാൻ
Answer: (D)

40. നാഥുലാ ചുരം സ്ഥിതിചെയ്യുന്ന സംസ്ഥാനം
A) ഹിമാചൽ പ്രദേശ്
B) സിക്കിം
C) അരുണാചൽ പ്രദേശ്
D) ജമ്മുകാശ്മീർ
Answer: (B)

41. ഭരണഘടനയുടെ ആമുഖത്തിന് ഏത് രാജ്യത്തെയാണ് ഇന്ത്യ മാതൃകയാക്കിയിട്ടുള്ളത് ?
A) അമേരിക്ക
B) ജപ്പാൻ C) ഇംഗ്ലണ്ട്
D) കാനഡ
Answer: (A)

42. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇപ്പോഴത്തെ അധ്യക്ഷൻ
A) ജസ്റ്റിസ് ജേക്കബ് ബെഞ്ചമിൻ കോശി
B) ജസ്റ്റിസ് പി. സദാശിവം
C) ജസ്റ്റിസ് എച്ച്. എൽ. ദത്തു
D) ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണൻ
Answer: (C)

43. വിവരാവകാശ നിയമപ്രകാരം വ്യക്തിയേയോ ജീവനേയോ സ്വാതന്ത്ര്യത്തെയോ ബാധിക്കുന്ന വിവരങ്ങൾ പൊതുവിവരാവകാശ ഉദ്യോഗസ്ഥൻ നൽകേണ്ട സമയ പരിധി
A) 24 മണിക്കൂർ
B) 48 മണിക്കൂർ C) 7 ദിവസം
D) 30 ദിവസം
Answer: (B)

44. ദേശീയ പട്ടികജാതി കമ്മീഷനിലെ നിലവിലുള്ള അംഗങ്ങളുടെ എണ്ണം
A) മൂന്ന്
B) നാല് C) അഞ്ച്
D) ആറ്
Answer: (C)

45. മറ്റൊരാളുടെ ഇ-മെയിൽ അഡ്രസോ ഫോൺ നമ്പരോ മോഷ്ടിച്ച് അത് വഴി നടത്തുന്ന തട്ടിപ്പിലൂടെയുള്ള സൈബർ ക്രൈം
A) സൂഫിങ്ങ്
B) ഫിഷിങ്ങ് C) ഹാക്കിങ്ങ്
D) സ്റ്റാർഫിങ്ങ്
Answer: (A)

46. സൈബർ ടെറസിസം തടയുന്നതിനുള്ള ഐ.ടി. ആക്ടിലെ വകുപ്പ്
A) 66 
B) 66 എഫ് C) 66 എച്ച്
D) 66 
Answer: (B)

47. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ വനിതാകോടതി സ്ഥാപിതമായ സംസ്ഥാനം
A) പശ്ചിമ ബംഗാൾ
B) മഹാരാഷ്ട C) കേരളം
D) ഉത്തർപ്രദേശ്
Answer: (A)

48. സ്ത്രീ സുരക്ഷാ നിയമത്തിൽ സ്ത്രീകളെ മാനസികവും ശാരീരികവുമായ
പീഡനത്തിനെതിരെ പ്രതിപാതിച്ചിരിക്കുന്ന വകുപ്പ് ഏത് ?
A) 495 ഐ. പി. സി.
B) 496 ഐ. പി. സി. C) 497 ഐ. പി. സി.
D) 498 ഐ. പി. സി.
Answer: (D)

49. നിയമ വിരുദ്ധമായി ഒരു വ്യക്തിയെ തടവിൽ വയ്ക്കുന്നത് തടയുക എന്ന ഉദ്ദേശത്തോടെ ഹൈക്കോടതിയോ സുപ്രീം കോടതിയോ പുറപ്പെടുവിക്കുന്ന റിട്ട്
A) മാൻഡമസ്
B) ഹേബിയസ് കോർപ്പസ് C) പ്രൊഹിബിഷൻ
D) കോവാറന്റോ
Answer: (B)

50. ചരക്ക് സേവന നികുതി ബിൽ പാർലമെന്റ് പാസാക്കിയ വർഷം
A) 2016 ആഗസ്റ്റ്
B) 2015 ആഗസ്റ്റ് C) 2016 സെപ്റ്റംബർ
D) 2015 സെപ്റ്റംബർ
Answer: (A)

51. കണ്ടൽ വനവിസ്തൃതിയിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം
A) കേരളം
B) മഹാരാഷ്ട C) പശ്ചിമബംഗാൾ
D) ഒറീസ
Answer: (C)

52. 46-ാമത് അന്താരാഷ്ട്ര ഭൗമദിനം ആചരിച്ചത് എവിടെ ?
A) വാഷിംങ്ങ്ടൺ
B) ലണ്ടൻ C) ന്യൂയോർക്ക്
D) അലാസ്ക
Answer: (C)

53. 2016 ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാര ജേതാവ്
A) ഹുവാൻ മാനുവൽ സാന്റോസ്
B) ഒലിവർ ഹാർട്ട് C) ബോബ് ഡിലൻ
D) യോഷിനോരി ഒസ്മി
Answer: (C)

54. ചന്ദ്രനിൽ നിന്നുള്ള പ്രകാശം ഭൂമിയിലെത്താൻ വേണ്ട സമയം
A) 1.3 സെക്കൻഡ്
B) 2.3 സെക്കൻഡ് C) 3.3 സെക്കൻഡ്
D) 4.3 സെക്കൻഡ്
Answer: (A)

55. ഔഷധ വിതരണരംഗത്തെ വിദ്യാഭ്യാസ നിരീക്ഷണ സംവിധാനം അറിയപ്പെടുന്നത് -
A) ഇന്ത്യൻ നെഴ്സിങ്ങ് കൗൺസിൽ
B) മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ
C) ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ
D) ഡെന്റൽ കൗൺസിൽ ഓഫ് ഇന്ത്യ
Answer: (C)

56. “ജീവനുള്ള ഗ്രഹത്തിനായി'' എന്ന ആപ്ത വാക്യമുള്ള പരിസ്ഥിതി സംഘടന ഏത് ?
A) ഡബ്ലു. ഡബ്ലു. എഫ്.
B) ഗ്രീൻപീസ് C) ഐ. യു. സി. എൻ.
D) ഗ്രീൻ പ്രോട്ടോകോൾ
Answer: (A)

57. ഐ. എസ്. ആർ. ഒ. യുടെ മേൽനോട്ടത്തിൽ അണ്ണാ യൂണിവേഴ്സിറ്റി നിർമ്മിച്ച ക്രിത്രിമോപഗ്രഹം
A) റിസാറ്റ്
B) അനുസാറ്റ് C) ഹാംസാറ്റ്
D) ഇൻസാറ്റ്
Answer: (B)

58. പദ്മശ്രീ പുരസ്കാരം ലഭിച്ച മലയാളി ഹോക്കി താരം
A) തങ്കവേലു മാരിയപ്പൻ
B) സാക്ഷി മാലിക് C) പി. ആർ. ശ്രീജേഷ്
D) ദീപ കർമാർക്കർ
Answer: (C)

59. ഇന്ത്യയുടെ ആസൂത്രണ കമ്മീഷൻ അധ്യക്ഷൻ
A) പ്രധാനമന്ത്രി
B) രാഷ്ട്രപതി C) ഉപരാഷ്ട്രപതി
D) ലോകസഭാ സ്പീക്കർ
Answer: (A)

60. ഇന്ത്യൻ ഭരണഘടന നിർമ്മാണസഭ രൂപീകൃതമായ വർഷം
A) 1945
B) 1946 C) 1947
D) 1948

Answer: (B)