PSC PREVIOUS (SOLVED) QUESTIONS IN MALAYALAM 2017 
Question Paper 21
SALESMAN/SALESWOMEN -GENERAL CATEGORY-HANTEX LTD -MALAYALAM, - TVM, ALP, IDK, TSR, MPM, WYND, KNR  
Question Code: 145/2017 
Date of Test: 09/12/2017  

1. മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവ് : 
(A) രമൺ ശ്രീവാസ്തവ 
(B) എം.വി. ജയരാജൻ  (C) സുരേഷ് പി.ആർ. 
(D) ഗീത ഗോപിനാഥ് 
Answer: (D)

2. എത്രാമത്തെ സംസ്ഥാന സ്കൂൾ കലോത്സവമായിരുന്നു 2017 ജനുവരിയിൽ കണ്ണൂരിൽ വച്ച് നടന്നത്
(A) 57  (B) 56
(C) 55  (D) 58
Answer: (A)

3. ഗ്രാൻഡ് മാസ്റ്റർ പദവി കരസ്ഥമാക്കിയ ഇന്ത്യയിലെ രണ്ടാമത്തെ വനിതാ ചെസ്സ് താരം : 
(A) നിഷ മൊഹൊത്ത  (B) പറ്റിനി റൗട്ട്
(C) ദ്രോണവലി ഹരിക  (D) കൊനേരു ഹംപി 
Answer: (C)

4. മംഗൾയാൻ വിക്ഷേപണത്തിന് ഇന്ത്യ ഉപയോഗിച്ച ബഹിരാകാശവാഹനത്തിന്റെ പേര് : 
(A) പിഎസ്എ ൽവി സി 11 
(B) പിഎസ്എ ൽവി സി 25
(C) പിഎസ്എൽവി സി 13
(D) പിഎസ്എൽവി സി 17
Answer: (B)

5. 47-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ഗായകനായി തെരഞ്ഞെടുക്കപ്പെട്ടത് : 
(A) പി. ജയചന്ദ്രൻ  (B) കാർത്തിക്
(C) കെ.ജെ. യേശുദാസ് (D) സൂരജ് സന്തോഷ്
Answer: (D)

6. ആറുവരി പാതയായ സുവർണ്ണ് ചതുഷ്ക്കോണ സൂപ്പർ ഹൈവേയുടെ നിർമ്മാണ പ്രവർത്തനം ആരംഭിച്ചത് ഏതു ഗവണ്മെന്റിന്റെ കാലത്താണ്
(A) അടൽ ബിഹാരി വാജ്പേയി (B) മൻമോഹൻ സിംഗ്
(C) പി.വി. നരസിംഹറാവു  (D) ഐ.കെ. ഗുജ്റാൾ
Answer: (A)

7. ബോഡ്ഗേജ് പാതയിൽ റെയിൽ പാളങ്ങൾ തമ്മിലുള്ള അകലം : 
(A) 2 മീറ്റർ  (B) 1.126 മീറ്റർ  (C) 1.676 മീറ്റർ(D) 1 മീറ്റർ
 Answer: (C)

8. ഇന്ത്യയെയും ശ്രീലങ്കയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം : 
(A) ജവഹർ സേതു 
(B) ഹൗറ ബ്രിഡ്ജ് (C) വിദ്യാസാഗർ സേതു 
(D) രാമ സേതു 
Answer: (D)

9. ഇന്ത്യ ഏറ്റവും അധികം അതിര് പങ്കിടുന്ന രാജ്യം: 
(A) ചൈന  (C) അഫ്ഗാനിസ്ഥാൻ 
(B) ബംഗ്ലാദേശ് (D) പാക്കിസ്ഥാൻ
Answer: (B)

10. ഇന്ത്യയിൽ സ്പീഡ് പോസ്റ്റ് ആരംഭിച്ച വർഷം : 
(A) 1986 (C) 1956 (B) 1959 (D) 1969
Answer: (A)

11. ഇന്ത്യയിലെ ഏറ്റവും താഴ്ന്ന പ്രദേശം :
(A) കരിസാൽകുളം  (B) കൊളാബ 
(C) കുട്ടനാട് (D) ദിൽസുഖ് നഗർ
Answer: (C)

12. ഇന്ത്യയിലെ ആദ്യത്തെ ഇരുമ്പുരുക്ക് വ്യവസായശാല : 
(A) ദുർഗ്ഗാപ്പൂർ സ്റ്റീൽ പ്ലാന്റ്  (B) റൂർക്കേല സ്റ്റീൽ പ്ലാന്റ്
(C) ബൊക്കാറോ സ്റ്റീൽ പ്ലാന്റ്  (D) ഭിലായ് സ്റ്റീൽ പ്ലാന്റ്
Answer: ()

13. ഇന്ത്യയിലെ ആദ്യത്തെ കൽക്കരി ഖനി 
(A) താരിയ  (C) നാഗ്പൂർ 
(B)  റാണിഗഞ്ജ് (D) നെയ് വേലി
Answer: (B)

14. പശ്ചിമബംഗാളിലെ ഹൂഗ്ലി നദീതീരത്ത് കേന്ദ്രീകരിച്ചിരിക്കുന്ന പ്രധാന വ്യവസായം : 
(A) പരുത്തി വ്യവസായം 
(B) പഞ്ചസാര വ്യവസായം (C) ചണ വ്യവസായം 
(D) രാസവള വ്യവസായം
Answer: (C)

15, തമിഴ്നാട്കേരളംലക്ഷദ്വീപ് എന്നിവ ഉൾപ്പെടുന്ന പോസ്റ്റൽ സോൺ : 
(A) സോൺ 6 (B) സോൺ 5
(C) സോൺ 7  (D) സോൺ 8 
Answer: (A)

16. നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവം: 
(A) റൗലറ്റ് ആക്ട് 
(B) വാഗൺ ട്രാജഡി (C) ചൗരി ചൗര 
(D) ജാലിയൻ വാലാബാഗ്
Answer: (C)

17. "അൺഹാപ്പി ഇന്ത്യആരുടെ കൃതിയാണ്
(A) ദാദാഭായ് നവറോജി
(B) സുരേന്ദ്രനാഥ് ബാനർജി  
(C) ബാല ഗംഗാധര തിലകൻ 
(D) ലാലാ ലജ്പത് റായ് 
Answer: (D)

18. വിധവകൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി "ശാരദാ സദൻ'' സ്ഥാപിച്ചതാര്
(A) ഈശ്വർ ചന്ദ്ര വിദ്യാസാഗർ 
(B) പണ്ഡിത രമാഭായ് (C) രാജാറാം മോഹൻ റായ് 
(D) സരോജിനി നായിഡു
Answer: (B)

19, വർധാ വിദ്യാഭ്യാസ പദ്ധതി ആരംഭിച്ച വർഷം : 
(A) 1937 (B) 1936
(C) 1934   (D) 1938 
Answer: (A)

20. എവിടെ വച്ച് നടന്ന കോൺഗ്രസ്സ് സമ്മേളനത്തിലാണ് ആദ്യമായി 'ജനഗണമന'' ആലപിച്ചത്?
(A) ലാഹോർ 
(B) കൊൽക്കത്തെ (C) സൂററ്റ് 
(D) ബോംബെ
Answer: (B)

21. 1948 ഫെബ്രുവരിയിൽ നടന്ന ജനഹിതപരിശോധനയിലൂടെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിച്ച നാട്ടുരാജ്യം : 
(A) ജമ്മു-കാശ്മീർ 
(B) ഹൈദരാബാദ് - (C) തിരുവിതാംകൂർ 
(D) ജുനഗഡ് 
Answer: (D)

22. ആന്ധ്രാപ്രദേശ് സംസ്ഥാനം നിലവിൽ വന്ന വർഷം : 
(A) 1955 (B) 1956
(C) 1953  (D) 1952 
Answer: (B)

23. നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാനുള്ള ലയന കരാറിൽ ഒപ്പിട്ട വ്യക്തി 
(A) ഡോ. രാജേന്ദ്ര പ്രസാദ് 
(B) ജവഹർലാൽ നെഹ്റു
(C) ഡോ. ബി.ആർ. അംബേദ്ക്കർ
(D) സർദാർ വല്ലഭായ് പട്ടേൽ
Answer: (D)

24. 1928-ൽ സൈമൺ കമ്മീഷൻ ഇന്ത്യയിൽ വരുമ്പോൾ ഇന്ത്യയിലെ വൈസ്രോയി : 
(A) റിപ്പൺ പ്രഭു 
 (B) ഇർവിൻ പ്രഭു (C) ലിറ്റൻ പ്രഭു 
(D) വെല്ലിംഗ്ടൻ പ്രഭു
Answer: (B)

25. "ദേശബന്ധു'' എന്നറിയപ്പെടുന്നത് : , 
(A) സി.ആർ. ദാസ് (C) സുഭാഷ് ചന്ദ്ര ബോസ് 
(B) സി.എഫ്. ആൻഡ്രുസ് (D) ബിഹാരി ദാസ് 
Answer: (A)

26. പൗരന്റെ ചുമതലകൾ ഇന്ത്യൻ ഭരണഘടനയിലെ ഏതു ആർട്ടിക്കിളിലാണ് വിവരിച്ചിരിക്കുന്നത്
(A) 21 A 
(B) 51 A (C) 370 
(D) 856
Answer: (B)

27. ഇന്ത്യൻ ദേശീയപതാകയ്ക്ക് ഭരണഘടനാ നിർമ്മാണ സഭ അംഗീകാരം നൽകിയതെന്ന്
(A) 1948 ഓഗസ്റ്റ് 22 
(B) 1948 ജൂലൈ 22 (C) 1947 ഓഗസ്റ്റ് 22 
(D) 1947 ജൂ ലൈ 22
Answer: (D)

28. "വന്ദേമാതരം'' ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ഏതു നോവലിൽ നിന്നും എടുത്തിട്ടുള്ളതാണ്
(A) ആനന്ദമഠം 
(B) കപാൽകുണ്ഡല  (C) മൃണാളിനി 
(D) ദുർഗേശനന്ദിനി
Answer: (A)

29. കടുവകളെ സംരക്ഷിക്കുന്നതിനായുള്ള “പ്രൊജക്റ്റ് ടൈഗർനിലവിൽ വന്ന വർഷം 
(A) 1972   (B) 1971  (C) 1973     (D) 1974 
Answer: (C)

30. കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഇപ്പോഴത്തെ ചെയർമാൻ : 
(A) രാധാകൃഷ്ണ മാതുർ 
(B) വിജയ് ശർമ്മ - (C) രാജീവ് മാതുർ 
(D) സുഷമ സിംഗ് 
Answer: (C)

31. ഇന്ത്യൻ ദേശീയപതാകയുടെ ആദ്യരൂപം തയ്യാറാക്കിയ വ്യക്തി 
(A) പിംഗള വെങ്കയ്യ 
(B) അബനീന്ദ്രനാഥ ടാഗോർ (C) നന്ദലാൽ ബോസ് 
(D) അമൃത ഷെർഗിൽ 
Answer: (A)

32. ഇന്ത്യയിൽ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം : 
(A) 1995  (B) 1994  (C) 1991 (D) 1993 
Answer: (D)

33. ഇന്ത്യൻ ഭരണഘടനയിലെ മൗലികാവകാശങ്ങൾ എന്ന ആശയം ഏതു രാജ്യത്തിൽ നിന്നും കടമെടുത്തതാണ്
(A) സോവിയറ്റ് യൂണിയൻ 
(B) അമേരിക്കൻ ഐക്യനാടുകൾ  (C) ബ്രിട്ടൻ 
(D) അയർലണ്ട് 
Answer: (B)

34. ഇന്ത്യയുടെ ദേശീയപതാക ആദ്യം ഉയർത്തിയത് : 
(A) സരോജിനി നായിഡു
(B) ബാലഗംഗാധര തിലകൻ
(C) മാഡം ബിക്കാജി കാമ 
(D) മിസ്സിസ് ആനി ബസന്റ്
Answer: (C)

35. ഇന്ത്യയുടെ ദേശീയ മുദ്രയിലെ “സത്യമേവ ജയതേ'' ഏതു ഉപനിഷത്തിലെ മന്ത്രമാണ്
(A) മുണ്ഡകോപനിഷത്ത് 
(B) ബ്രഹദാരണ്യോപനിഷത്ത് (C) ചാന്തോഗ്യോപനിഷത്ത് 
(D) കഠോപനിഷത്ത്
Answer: (A)

36. കാസർഗോഡ് ജില്ല രൂപം കൊണ്ട് വർഷം :
(A) 1982  (B) 1984 (C) 1985  (D) 1981 
Answer: (B)

37. ഇന്ത്യയിലെ ആദ്യത്തെ കണ്ടൽ ഗവേഷണ കേന്ദ്രം : 
(A) ആയിരംതെങ്ങ് (B) വയലാർ
 (C) അഞ്ചുതെങ്ങ്  (D) ആലപ്പുഴ 
Answer: (A)

38. പൂർണ്ണമായും കമ്പ്യൂട്ടർവൽകൃതമായ കേരളത്തിലെ ആദ്യത്തെ പഞ്ചായത്ത് : 
(A) തളിക്കുളം 
(B) തെന്മല (C) വെങ്ങാനൂർ 
(D) വെള്ളനാട്
Answer: (D)

39. നക്ഷത്ര ആമകൾക്ക് പേരു കേട്ട കേരളത്തിലെ വനപ്രദേശം : 
(A) മംഗളവനം 
(B) ചിമ്മിനി (C) ചിന്നാർ 
(D) ഇരവികുളം
Answer: (C)

40. കേരളത്തിലെ ആദ്യത്തെ പ്രത്യേക സാമ്പത്തിക മേഖല : 
(A) കോഴിക്കോട് 
(B) പാലോട് (C) കഞ്ചിക്കോട് 
(D) കാക്കനാട് 
Answer: (D)

41. കേരള നിയമസഭയിലെ പ്രോട്ടേം സ്പീക്കർ ആയ ആദ്യ വനിത : 
(A) ആയിഷ ഭായ് 
(B) റോസമ്മ പുന്നൂസ്
(C) കെ.കെ. ഉഷ 
(D) അന്ന ചാണ്ടി
Answer: (B)

42. . ഏതു നദിയിലാണ് കുറുവാ ദ്വീപ്? -
(A) കുന്നിപ്പുഴ B) അഞ്ചരക്കണ്ടിപ്പുഴ
 (C) കബനിപ്പുഴ  (D) പെരിയാർ 
Answer: (C)

43. കായിക കേരളത്തിന്റെ പിതാവ് : 
(A) കേണൽ ഗോദവർമ്മ രാജ (B) എൻ.പി. പ്രദീപ്
(C) ജിമ്മി ജോർജ്ജ്  (D) ഒ.എം. നമ്പ്യാർ 
Answer: (A)

44. ഒളിമ്പിക്സിൽ ഫൈനലിലെത്തിയ ആദ്യ മലയാളി :
(A) എം.ഡി. വത്സമ്മ  (C) ഷൈനി വിൽസൺ 
(B) ബീനാ മോൾ (D) പി.ടി. ഉഷ 
Answer: (D)

45. സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്ന സ്ഥലം: 
(A) കോടനാട് 
(B) പനങ്ങാട് (C) പന്നിയൂർ 
 (D) കണ്ണാറ
Answer: (B)

46. ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിലെ ജനങ്ങൾ നടത്തിയ ആദ്യത്തെ സംഘടിത കലാപം : 
(A) കുറിച്യർ കലാപം 
(B) ആറ്റിങ്ങൽ കലാപം (C) പഴശ്ശി കലാപം 
(D) മാപ്പിള കലാപം
Answer: (B)

47. മലബാർ ബ്രിട്ടീഷ് ആധിപത്യത്തിൻ കീഴിലായ വർഷം : 
(A) 1729  (B) 1789 (C) 1792  (D) 1798 
Answer: (C)

48. ഈഴവ മെമ്മോറിയലിന് നേതൃത്വം നൽകിയത് : 
(A) ഡോ. പൽപ്പു 
(B) ജി.പി. പിള്ള (C) എൻ.വി. ജോസഫ് 
 (D) സി. കേശവൻ
Answer: (A)

49. അദ്വൈത ചിന്താ പദ്ധതി എന്ന കൃതിയുടെ കർത്താവ് : 
(A) ശങ്കരാചാര്യർ 
(B) വാഗ്ഭടാനന്ദൻ (C) ശ്രീനാരായണ ഗുരു 
(D) ചട്ടമ്പി സ്വാമികൾ
Answer: (D)

50, വി.ടി. ഭട്ടതിരിപ്പാട് സ്ഥാപിച്ചത് : 
(A) സഹോദര പ്രസ്ഥാനം (B) യോഗ ക്ഷേമ സഭ
(C) പ്രത്യക്ഷ രക്ഷാ ദൈവ സഭ  (D) ആത്മവിദ്യാ സംഘം 
Answer: (B)

51. ശ്രീമൂലം പ്രജാസഭയിൽ അംഗമായിരുന്ന സാമൂഹ്യപരിഷ്കർത്താവ് : - 
(A) കുമാരഗുരുദേവൻ 
(B) വൈകുണ്ഠ സ്വാമികൾ (C) അയ്യങ്കാളി 
(D) സഹോദരൻ അയ്യപ്പൻ 
Answer: (C)

52. ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വളണ്ടിയർ ക്യാപ്റ്റൻ 
(A). എ.കെ. ഗോപാലൻ 
(B) കെ. കേളപ്പൻ (C) പി. കൃഷ്ണപിള്ള 
(D) സി. കേശവൻ
Answer: (A)

53. പണ്ഡിറ്റ് കറുപ്പൻ അറിയപ്പെടുന്നത് : 
(A). മയ്യഴി ഗാന്ധി  (C) കേരള ഗാന്ധി 
(B) കേരള സിംഹം  (D) കേരള ലിങ്കൻ
Answer: (D)

54. വൈക്കം സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് നാഗർകോവിലിൽ നിന്ന് തിരുവനന്തപുരത്തേക്ക് സവർണ്ണജാഥ നയിച്ച വ്യക്തി 
(A) മന്നത്ത് പത്മനാഭൻ 
(B) ഡോ. എം.ഇ. നായിഡു  (C) ടി.കെ. മാധവൻ 
(D) കെ.പി. കേശവമേനോൻ
Answer: (B)

55. ശ്രീനാരായണ ഗുരു അരുവിപ്പുറം ശിവ പ്രതിഷ്ഠ നടത്തിയ വർഷം : 
 (A) 1863  (B) 1854
(C) 1853  D) 1864 
Answer: (X)

56. 2017 ഏപ്രിൽ 1 ലെ കണക്കനുസരിച്ച് കേരള മന്ത്രിസഭയിലെ അംഗങ്ങൾ : 
(A) 18  (B) 17
(C) 19 (D) 20
Answer: (C)

57. നരേന്ദ്ര മോദി സർക്കാരിലെ ജലവിഭവ വകുപ്പു മന്ത്രി 
(A) ഉമാ ഭാരതി 
(B) രവിശങ്കർ പ്രസാദ്  (C) സ്മൃതി ഇറാനി 
(D) ഡി.വി. സദാനന്ദ ഗൗഡ
Answer: (X)

58. കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് 
(A) പളിനി തോമസ് 
(B) സി.കെ. ലക്ഷ്മ ണൻ (C) അഞ്ജു ബോബി ജോർജ്ജ്
(D) ടി.പി. ദാസൻ
Answer: (D)

59. 2016 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ മലയാള കൃതി : 
(A) ജീവിതത്തിന്റെ പുസ്തകം  (B) ശ്യാമമാധവം
(C) പ്രവാചകന്മാരുടെ രണ്ടാം പുസ്തകം  (D) മഹായാത
Answer: (B)

60. ഒറ്റ വിക്ഷേപണത്തിൽ ഏറ്റവുമധികം ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ച രാജ്യം എന്ന റെക്കോർഡ് 
ഇന്ത്യ കരസ്ഥമാക്കിയത് എത്ര ഉപഗ്രഹങ്ങളെ അയച്ചുകൊണ്ടാണ്
(A) 103  (B) 104
(C) 106  (D) 107 
Answer: (B)
(X' denotes deletion)