2018 -ലെ വിവിധ വിഭാഗങ്ങളിലെ നോബൽ സമ്മാനം നേടിയവർ ...

1. സമാധാന നൊബേൽ രണ്ടുപേർക്ക് – 
* നാദിയാ മ‌ുറാദ് (Nadia Murad)
* ഡെന്നിസ് മുക്‌വെഗേ (Denis Mukwege)
കോംഗോയിൽ സ്ത്രീകളെയും കുട്ടികളെയും ദുരുപയോഗം ചെയ്യുന്നതിനെതിരെ പ്രക്ഷോഭം നയിക്കുന്നതിൽ പുലർത്തിയ ശക്തമായ നിലപാടുകളെ മാനിച്ചാണ് ഡോ. ഡെന്നീസ്‌ മുക്‌വെഗെ നൊബേൽ സമ്മാനത്തിന് അർഹനായത്. ആഫ്രിക്കൻ രാജ്യമായ കോംഗോയിലെ ഡോക്ടറാണ് ഡെന്നിസ് മുക്‌വെഗേ.
ഇറാഖിൽ നിന്നുള്ള ഇരുപത്തിമൂന്നുകാരിയായ നാദിയ മുറാദ് ബാസി താഹ യുദ്ധത്തിൽ പീഡനങ്ങൾക്ക് ഇരയാകുന്ന സ്ത്രീത്വത്തിന്റെ ജീവിക്കുന്ന പ്രതീകം കൂടിയാണ്. ലൈംഗിക അടിമകളാക്കപ്പെട്ട പെൺകുട്ടികളടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന നാദിയയുടെ ആത്മകഥ ‘ദ് ലാസ്റ്റ് ഗേൾ’ നിരവധി പതിപ്പുകളാണ‌ു വിറ്റുപോയത്.

2. രസതന്ത്ര നൊബേൽ പുരസ്കാരം മൂന്നു പേർക്ക്- 
* ഫ്രാൻസെസ് എച്ച്.ആർണോൾഡ്  (Frances H. Arnold)
* ജോർജ് പി.സ്മിത്ത് (George P. Smith)
* സർ ഗ്രിഗറി പി.വിന്റർ  (Sir Gregory Winter)
എൻസൈമുകളുടെ പരിണാമം സംബന്ധിച്ച ഗവേഷണങ്ങൾക്കാണു കലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഫ്രാൻസെസ് എച്ച്.അർണോൾഡിനു പുരസ്കാരം.
പെപ്റ്റൈഡ്സ്, ആന്റിബോഡീസ് പഠനങ്ങൾക്കാണ് കൊളംബിയയിലെ യൂണിവേഴ്സിറ്റി ഓഫ് മിസോറിയിലെ ജോർജ് പി.സ്മിത്ത്, കേംബ്രിജ് എംആർസി ലബോറട്ടറി ഓഫ് മോളിക്യുലാർ ബയോളജിയിലെ ഗ്രിഗറി പി.വിന്റർ എന്നിവർ പുരസ്കാരം പങ്കിട്ടത്.

3. വൈദ്യശാസ്ത്ര നൊബേൽ -
* ജയിംസ് പി.അലിസോൺ (James P. Allison)
* ടസുകു ഹോൻജോയ്ക്ക് (Tasuku Honjo)
കാൻസർ തെറപ്പിയിലെ ഗവേഷണത്തിനു ജയിംസ് പി.അലിസോൺ (യുഎസ്), ടസുകു ഹോൻജോ (ജപ്പാൻ) എന്നിവർക്കുമാണു പുരസ്കാരം. കാന്‍സറിനെതിരെയുള്ള പോരാട്ടത്തിൽ രോഗപ്രതിരോധ കോശങ്ങളിലെ നിർണായക പ്രോട്ടീനിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതിനാണു ഹോൻജോയ്ക്കു പുരസ്കാരം. കാന്‍സർ കോശങ്ങൾക്കെതിരെ പ്രതിരോധം ശക്തമാക്കുംവിധം പ്രോട്ടീനുമായി ബന്ധപ്പെട്ട പഠനത്തിനാണ് അലിസോണിനു പുരസ്കാരം.

4. ഭൗതികശാസ്ത്ര നൊബേൽ -
* ആർതർ ആഷ്കിൻ (Arthur Ashkin)
* ഷെറാദ് മൊറു (Gérard Mourou)
* ഡോണ സ്ട്രിക്‌ലൻഡ് (Donna Strickland)
അർബുദ ചികിൽസാരംഗത്തും നേത്ര ശസ്ത്രക്രിയയിലും വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കിയ ഒപ്റ്റിക്കൽ ലേസർ സാങ്കേതികവിദ്യ കണ്ടുപിടിച്ച ശാസ്ത്രപ്രതിഭകൾക്ക് ഈ വർഷത്തെ ഭൗതികശാസ്ത്ര നൊബേൽ.
ആർതർ ആഷ്കിൻ (96)- യുഎസ് പൗരൻ. ‘ഒപ്റ്റിക്കൽ റ്റ്വീസർ’ എന്ന ലേസർ സാങ്കേതികവിദ്യയുടെ ഉപജ്ഞാതാവാണ് ആഷ്കിൻ. നൊബേൽ നേടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് 96 വയസ്സുള്ള ആർതർ ആഷ്കിൻ.
ഷെറാദ് മൊറു (74) -യുഎസ് പൗരത്വവുമുള്ള ഫ്രഞ്ചുകാരൻ.
ഡോണ സ്ട്രിക്‌ലൻഡ് (59)- കാനഡക്കാരി 

5. സാമ്പത്തിക ശാസ്ത്ര നോബൽ 
* വില്യം ഡി. നോഡാസ് (William D. Nordhaus (USA))
* പോൾ എം. റോമർ  (Paul M. Romer (USA))
ഈ വര്‍ഷത്തെ സാമ്പത്തിക നൊബേല്‍ പുരസ്കാരം അമേരിക്കന്‍ സാമ്പത്തികശാസ്ത്രജ്ഞരായ വില്യം ഡി. നോഡാസും പോള്‍ എം.റോമറും പങ്കിട്ടു. സുസ്ഥിര ആഗോള വളര്‍ച്ചയ്ക്ക് ഇരുവരും നല്‍കിയ സംഭാവനകള്‍ക്കാണ് പുരസ്കാരം.
യേല്‍ സര്‍വകലാശാല പ്രഫസറായ വില്യം ഡി.നോഡാസ് കാലാവസ്ഥാ വ്യതിയാനവും സാമ്പദ്്്വ്യവസ്ഥയും തമ്മിലുളള ബന്ധം അടിസ്ഥാനമാക്കി പഠനമാതൃക അവതരിപ്പിച്ച ആദ്യശാസ്ത്രജ്ഞനാണ്. 
ന്യൂയോര്‍ക് സ്റ്റേണ്‍ സ്കൂള്‍ ഓഫ് ബിസിനസ് പ്രഫസറായ പോള്‍ എം. റോമര്‍.  ലോകബാങ്ക് മുന്‍ ചീഫ് ഇക്കണോമിസ്റ്റാണ്. എല്ലാ രാജ്യങ്ങൾക്കും അവിടെ നിന്നു പുറന്തള്ളപ്പെടുന്ന ഹരിതഗൃഹ വാതകങ്ങളുടെ അളവിന്റെ അടിസ്ഥാനത്തിൽ ‘കാർബൺ ടാക്സ്’ ഏർപ്പെടുത്തണമെന്നതായിരുന്നു നോർഡ്ഹൗസിന്റെ സിദ്ധാന്തം

Important Links
* ഹോം പേജ് - ഇവിടെ ക്ലിക്കുക 
* ഇന്ത്യൻ ഭരണഘടന- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
കേരളം അടിസ്ഥാനവിവരങ്ങൾ- ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരള നവോത്ഥാന നായകർ - ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക 
* കേരളചരിത്രവും രാജാക്കന്‍മാരുംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മത്സരപ്പരീക്ഷകളിലെ കേരളം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* സ്വാതന്ത്ര്യാനന്തര ഭാരതംചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* ഭൂമിശാസ്ത്രം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* മലയാളഭാഷ ; സാഹിത്യം ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* വനങ്ങളും വന്യജീവികളും ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
* കേരളം - പതിനാലാം മന്ത്രിസഭ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
മലയാളത്തിലെ പ്രധാന പത്രങ്ങൾ ഇവിടെ ക്ലിക്കുക
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും ഇവിടെ ക്ലിക്കുക
Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS (English) - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
NEW JOBS Click here
* SCERT KERALA TEXT BOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here