പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
2771. വസ്തുക്കളുടെ കാലപ്പഴക്കം നിർണയിക്കുന്ന ഐസോടോപ്?
കാര്ബണ് 14

2772. നിവർത്തന പ്രക്ഷോഭം ഏതു വർഷമായിരുന്നു?
1932

2773. ചെങ്കുളം പദ്ധതി ഏതു നദിയിൽ ആണ്?
മുതിരപ്പുഴ

2774. മാർഗിസതി ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു
കൂടിയാട്ടം

2775. ഭിന്നലിംഗക്കാർക് ജോലി നൽകിയ ലോകത്തിലെ ആദ്യത്തെ മെട്രോ റെയിൽവേ
കൊച്ചി

2776. പ്രശസ്തമായ മൊണാലിസ എന്ന ചിത്രം വരച്ചതാര്
ഡാവിഞ്ചി

2777. ഇന്ത്യയിൽ GST നിലവിൽ വന്ന വർഷം
2017 ജൂലൈ 1

2778. സെബി യുടെ ആസ്ഥാനം
മുംബൈ

2779. വിജയത്തെ സൂചിപ്പിക്കാൻ 2 വിരൽ ഉയർത്തി കാണിക്കുന്നത് ആവിഷ്കരിച്ചതാര്
സർ വിൻസ്റ്റൺ ചർച്ചിൽ

2780. ഡെസ്ഡിമോണ ആരുടെ സൃഷ്ടി യാണ്
ഷേക്സ്പിയർ

2781. നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗം നടത്തുന്നതാരാണ്
ഗവർണർ

2782. അവകാശങ്ങളിൽ എറ്റവും പ്രധാനം
അഭിപ്രായ സ്വാതന്ത്ര്യം

278. മാജിക് പെൻസിൽ എന്ന പുസ്തകം രചിച്ചതാരാണ്
മലാല

2784. കേരളത്തിൽ അവസാനം രുപീകരിച്ച കോർപറേഷൻ
കണ്ണൂർ

2785. പ്രസവിക്കുന്ന പാമ്പ്
അണലി

2786. പ്രാചീന കാലത്ത് ചുള്ളി എന്ന് അറിയപ്പെടുന്ന നദി
പെരിയാർ

2787. ഇന്ത്യയുടെ ആദ്യത്തെ കൃത്രിമ ഉപഗ്രഹം
ആര്യഭട്ട

2788. KURTC യുടെ ആസ്ഥാനം
തേവര

2789. ഇന്ത്യൻ സൂപ്പർ കമ്പ്യൂട്ടർ ന്റെ പിതാവ്
വിജയ് പി ബട്കർ

2790. കേരളത്തിൽ എറ്റവും കൂടുതൽ കണ്ടൽക്കാടുകൾ ഉള്ള ജില്ല
കണ്ണൂർ

2791. ലണ്ടൻ ഏത് നദിയുടെ തീരത്താണ്
തേംസ്

2792. ഇടുക്കി ജില്ലയിലെ ഇരവികുളം ദേശീയോദ്യാനത്തിലെ വെള്ളച്ചാട്ടം
ലക്കം

2793. മൊസാദ് ഏത് രാജ്യത്തിന്റെ രഹസ്യഅന്വേഷണ ഏജൻസി ആണ്
ഇസ്രായേൽ

2794. ആര്യ സമൂഹത്തിലെ ഏറ്റവും ചെറിയ ഘടകം
കുലം

2795. വോളിബോൾ മത്സരത്തിൽ ഒരു ടീമിലെ അംഗങ്ങളുടെ എണ്ണം
6

2796. വൂളാർ തടാകം സ്ഥിതിചെയ്യുന്നത് ഏതു സംസ്ഥാനത്താണ്
*ജമ്മു-കശ്മീർ

2797. ഇന്ത്യയിലെ ഏതു നഗരത്തിലാണ് പ്രസിദ്ധമായ ദൽ താടകം?
*ശ്രീനഗർ (ജമ്മു-കശ്മീർ) 

2798. ശ്രീനഗറിന്റെ രത്നം" എന്നു വിശേഷിപ്പിക്കപ്പെടുന്ന തടാകമേത്?
*ദൽ താടകം

2799.ഉൽക്കാപതനത്തെ തുടർന്നുണ്ടായ ഇന്ത്യയിലെ ഏക തടാകമേത്?
*ലോണാർ താടകം

2800. ഏതു സംസ്ഥാനത്തിലാണ് ലോണാർ തടാകം സ്ഥിതിചെയ്യുന്നത്?
*മഹാരാഷ്ട്ര
<Chapters: 01,..., 89909192, 93, 9495105><Next>