461. സെര്‍ബിയയുടെ തലസ്ഥാനമായ ബല്‍ഗ്രേഡ്, ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്ന, ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റ് എന്നിവ ഏതു നദീതീരത്താണ് സ്ഥിതി ചെയ്യുന്നത്?
ഡാന്യൂബ്

462. 1341-ല്‍ പെരിയാറിലുണ്ടായ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് നശിച്ച തുറമുഖമേത്?
കൊടുങ്ങല്ലൂര്‍

463. ആഹാരം പൂര്‍ണമായും ത്യജിച്ച് ഉപവാസത്തിലൂടെ ജൈന മത വിശ്വാസികള്‍ മരണത്തെ വരിക്കുന്ന ആചാരത്തിനു പറയുന്ന പേരെന്ത്?
സന്താര

464. 2015-ല്‍ അര്‍ജുന അവാര്‍ഡ് നേടിയ മലയാളി ഹോക്കി താരം?
പി.ആര്‍. ശ്രീജേഷ്

465. ഇന്ത്യയില്‍ ബാങ്കുകള്‍ ദേശസാല്‍ക്കരിച്ച പ്രധാനമന്ത്രി?
ഇന്ദിരാഗാന്ധി

466. ബാങ്കുകള്‍ ആദ്യമായി ദേശസാല്‍ക്കരിച്ചത് 1969-ല്‍ ആണ്. എത്ര ബാങ്കുകളാണ് ദേശസാല്‍ക്കരിച്ചത്?
14. (1980-ല്‍ 6 ബാങ്കുകളും ദേശസാല്‍ക്കരിച്ചു)

467. ഋതുമര്‍മ്മരങ്ങള്‍, ഹൃദയത്തിന്റെ കൈയൊപ്പ്, സമ്മോഹനം എന്നീ കൃതികള്‍ ഒരു മലയാളസിനിമാ താരത്തിന്‍േറതാണ്. ആരുടെ?
മോഹന്‍ലാല്‍

468. മികച്ച നടനുള്ള ദേശീയ അവാര്‍ഡ് മമ്മൂട്ടിക്ക് 3 പ്രാവശ്യം ലഭിച്ചിട്ടുണ്ട്. മോഹന്‍ലാലിന് എത്രപ്രാവശ്യം ലഭിച്ചിട്ടുണ്ട്?
രണ്ടു പ്രാവശ്യം

469. ബുക്കര്‍ പുരസ്‌കാരത്തിന്റെ 40-ാം വാര്‍ഷികാഘോഷവേളയില്‍ (2008) പ്രഖ്യാപിച്ച അവാര്‍ഡാണ് 'ങ്ങല്പന്ഥന്ധ ഗ്നക്ഷ ങ്ങഗ്നഗ്നഗ്നല്പത്സ' ഏതു കൃതിക്കാണ് അവാര്‍ഡ് ലഭിച്ചത്?
ദ മിഡ്‌നൈറ്റ്‌സ് ചില്‍ഡ്രന്‍

470. സൗരയൂഥത്തിലെ ഏതു ഗ്രഹത്തിലാണ് വലിയ ചുവപ്പ് അടയാളം കാണുന്നത്?
വ്യാഴം

471. 'കാശ്മീരിന്റെ വാനമ്പാടി' എന്നറിയപ്പെട്ടിരുന്ന പ്രശസ്ത ഗായിക
രാജ്ബീഗം

472. പക്ഷിപ്പനിയെക്കുറിച്ച് നിരീക്ഷിക്കുവാന്‍ കേന്ദ്രകൃഷിമന്ത്രാലയം നിയോഗിച്ച കമ്മിറ്റി?
മുനിയാലപ്പ കമ്മിറ്റി

473. ഏറ്റവും വലിയ ഗ്രഹം?
വ്യാഴം

474. രാജ്യാന്തര മാതൃഭാഷാദിനം?
ഫെബ്രുവരി 21

475. ഏറ്റവും കൂടുതല്‍ തവണ നെഹ്‌റുട്രോഫി നേടിയത്?
കാരിച്ചാല്‍ ചുണ്ടന്‍ (14 തവണ)

476. സ്ത്രീ സുരക്ഷയ്ക്കായി കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധനന്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ ഉദ്ഘാടനം ചെയ്ത മൊബൈല്‍ ആപ്ലിക്കേഷന്‍?
ഐ ഫീല്‍ സെയ്ഫ്

477. ലോകത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപായി ഗിന്നസ്ബുക്കില്‍ ഇടം നേടിയത്?
മാജുലി

478. യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയില്‍ ഇടംനേടുന്ന ഇന്ത്യയിലെ ആദ്യ മിക്‌സഡ് സൈറ്റ്?
കാഞ്ചന്‍ജംഗ ദേശീയോദ്യാനം
479. ജനസൗഹൃദ സര്‍ക്കാര്‍ ആശുപത്രികള്‍ക്കായുള്ള കേരള സര്‍ക്കാരിന്റെ പുതിയ പദ്ധതി?
ആര്‍ദ്രം.

480. ഇന്ത്യന്‍ നാവികസേനയുടെ പ്രവര്‍ത്തനത്തില്‍ നിന്ന് പിന്‍വലിച്ച് മ്യൂസിയമാക്കി സംരക്ഷിക്കപ്പെടുന്ന യുദ്ധക്കപ്പല്‍?
INS വിരാട്

481. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 50 വിക്കറ്റ് നേടുന്ന ഇന്ത്യന്‍താരം?
അമിത്മിശ്ര (32 മത്സരങ്ങള്‍)

482. 'നമശിവായ' എന്ന വന്ദന വാക്യത്തോടെ ആരംഭിക്കുന്ന ശാസനം?
വാഴപ്പള്ളി

483. ഇന്ത്യയില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന പോസ്‌റ്റോഫീസ്?
ഹിക്കിം

484. 'ദൂതവാക്യം' എന്ന കൃതിയുടെ കര്‍ത്താവ്?
ഭാസന്‍

485. പുഷ്പിച്ചാല്‍ വിളവ് കുറയുന്ന സസ്യം?
കരിമ്പ്

486. അലോഹങ്ങളിൽ വൈദ്യുതിയുടെ ഏറ്റവും നല്ല ചാലകം
- ഗാഫൈറ്റ്

487. ഇന്ത്യയിലെത്തിയ ആദ്യത്തെ യുറോപ്യൻ ആക്രമണകാരി
 - അലക്സാണ്ടർ

488. ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്ര പതി
- എസ്. രാധാകൃഷ്ണൻ

489. ഇന്ത്യയുടെ രണ്ടാമത്തെ കൃത്രിമോ പ്രഗഹം
- ഭാസ്കര-രണ്ട്

490. രണ്ടാം താനേശ്വർ യുദ്ധത്തിൽ (1192) പൃഥിരാജ് ചൗഹാനെ തോൽപ്പി ച്ച് ഡൽഹിയിൽ മുസ്ലിം ഭരണത്തിന് അടിത്തറയിട്ട ആക്രമണകാരി
-മുഹമ്മദ് ഗോറി
<Next Page><Previous>
<Chapters: 01,...15, 16, 17, 18, 19, 20,....47>