491. ഗാന്ധിജിയുടെ ചിന്തകളെ സ്വാധീനിച്ച പുസ്തകമേത്?
അണ്‍ ടു ദിസ് ലാസ്റ്റ് (ജോണ്‍ റസ്‌കിന്‍ രചിച്ചത്)

492. ഇന്ത്യന്‍ ഭരണഘടനയുടെ സംരക്ഷകന്‍ ആര്?
സുപ്രീംകോടതി

493. ചീഫ് ജസ്റ്റീസുള്‍പ്പെടെ സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം എത്ര?
31

494. ദി ഇന്‍സൈഡര്‍ ഏത് മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ആത്മകഥയാണ്?
പി.വി. നരസിംഹറാവു

495. എല്ലാ ഗ്രാമങ്ങളും വൈദ്യുതീകരിക്കപ്പെട്ട ആദ്യ ഇന്ത്യന്‍ സംസ്ഥാനം?
ഹരിയാന

496. വ്യക്തിയുടേയോ വസ്തുവിന്റെയോ സ്ഥാനം മനസിലാക്കാന്‍ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ ഏത്?
ജി.പി.എസ്. (ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം)

497. ഡയബെറ്റിസ്, ക്യാന്‍സര്‍, ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം എന്നീ രോഗങ്ങള്‍ക്കുള്ള പൊതുവായ പ്രത്യേകത എന്ത്?
ജീവിതശൈലീ രോഗങ്ങളാണിവ (രോഗാണുക്കള്‍ മൂലമല്ല)

498. ശുദ്ധമായ ജലത്തിന്റെ പി.എച്ച്. മൂല്യം എത്ര?
ഏഴ്

499. അടുത്തകാലത്ത് മുട്ടത്തുവര്‍ക്കി ഫൗണ്ടേഷന്റെ സാഹിത്യ പുരസ്്ക്കാരത്തിനര്‍ഹനായതാര്?
കവി കെ. സച്ചിദാനന്ദന്‍

500. കുംഭമേളയ്ക്ക് വേദിയാകുന്ന നഗരങ്ങള്‍ ഏവ?
ഹരിദ്വാര്‍, അലഹബാദ്, നാസിക്, ഉജ്ജയിനി

501. ഒരു തീപ്പെട്ടിയുടെ വക്കുകളുടെ എണ്ണം?
പന്ത്രണ്ട്

502. 13-ാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം?
കെ.എസ്. ശബരീനാഥന്‍

503. ശാസ്ത്രങ്ങളുടെ രാജ്ഞി എന്നറിയപ്പെടുന്ന ശാസ്ത്രം ഏത്?
ഗണിതശാസ്ത്രം

504. കേരളത്തിലേറ്റവും കൂടുതല്‍ കശുവണ്ടി ഫാക്ടറികള്‍ കൊല്ലം ജില്ലയിലാണ്. ഏറ്റവും കൂടുതല്‍ കശുവണ്ടി ഉല്പാദിപ്പിക്കുന്ന ജില്ലയേത്?
കണ്ണൂര്‍

505. പദവിയിലിരിക്കെ അന്തരിച്ച കേരളത്തിലെ ആദ്യ നിയമസഭാംഗം?
ഡോ. എ.ആര്‍. മേനോന്‍

506. ടെന്നീസില്‍ ഗോള്‍ഡന്‍ സ്ലാം നേടിയിട്ടുള്ള ഏക വനിത?
സ്‌റ്റെഫിഗ്രാഫ്

507. ലോകത്തിലെ ഏറ്റവും വലിയ ശീതമരുഭൂമി?
ഗോബി (മംഗോളിയ)

508. പിങ്ക്‌സിറ്റി എന്നറിയപ്പെടുന്ന ഇന്ത്യന്‍നഗരം?
ജയ്പൂര്‍

509. കേരളത്തില്‍ കശുവണ്ടി വ്യവസായശാലകള്‍ കൂടുതലുള്ള ജില്ല?
കൊല്ലം
510. ബാലഗുരു എന്നറിയപ്പെട്ടിരുന്ന കേരള സാമൂഹിക പരിഷ്‌കര്‍ത്താവ്
വാഗ്ഭടാനന്ദന്‍

511. ഇന്ത്യാ ചരിത്രത്തിലെ നിശ്ശബ്ദനായ വിപ്‌ളവകാരി എന്ന് സരോജിനി നായിഡു വിശേഷിപ്പിച്ചതാരെ
ഡോ.പല്‍പ്പു

512. ബേക്കല്‍ ടൂറിസ്റ്റ് കേന്ദ്രം കേരളത്തിലെ ഏത് ജില്ലയിലാണ്
കാസര്‍കോഡ്

513. കേരളത്തില്‍ വനിതകള്‍ കെട്ടിയാടുന്ന തെയ്യം
ദേവക്കൂത്ത്

514. ഐ.എസ്.ആര്‍ -യുടെ ലോഗോയിലെ ഒരു നിറം ഓറഞ്ചാണ്. രണ്ടാമത്തെ നിറം ഏത്
നീല

515. ഏഷ്യയിലെ ഏറ്റവും വലിയ പഴ സംസ്‌കരണശാല
പര്‍വ്വന

516. രണ്ടു വിരലുകളുള്ള പക്ഷി
-ഒട്ടകപ്പക്ഷി

517. കരികാലൻ ഒന്നാം ശതകത്തിൽ കാവേരിയിൽ പണികഴിപ്പിച്ച കല്ലണ ആ ണ് ഇന്ത്യയിലെ ആദ്യത്തെ അണക്കെ ട്ട്. ഏത് നദിയിലാണത്
-കാവേരി

518. കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറിയായ ആദ്യത്തെ ദക്ഷിണേന്ത്യ ക്കാരൻ
- കെ.സച്ചിദാനന്ദൻ

519. ഇന്ത്യ സന്ദർശിച്ച ആദ്യത്തെ ബി ട്ടീഷ് പ്രധാനമന്ത്രി
- ഹാരോൾഡ് മാക് മില്ലൻ

520. ഇന്റർ സ്റ്റേറ്റ് കൗൺസിൽ സ്ഥാപിതമായ വർഷ൦
- 1990
<Next Page><Previous>
<Chapters: 01,...15, 16, 17, 181920,....47>