പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
1991. Ph മൂല്യം 7ൽ താഴെ വരുന്ന പദാർത്ഥങ്ങൾ_____ ആണ്?
ആസിഡ്

1992. ഹൈഡ്രജൻ അറ്റങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ആസിഡുകളെ പ്രധാനമായും എത്ര ആയി താരം തിരിച്ചിരിക്കുന്നു?
3

1993. താഴെ പറയുന്ന ആസിഡുകളിൽ സസ്യജന്യ ആസിഡിനു(organic asid) ഉദാഹരണം അല്ലാത്തത് ഏത്?
നൈട്രിക് ആസിഡ്

1994. സ്വർണത്തിന്റെ ശുദ്ധത പരിശോധിക്കാനുപയോഗിക്കുന്ന ആസിഡ് ഏതാണ്?
നൈട്രിക് ആസിഡ്

1995. സോഡാവെള്ളത്തിൽ അടങ്ങിയ ആസിഡ്?
കാർബോണിക് ആസിഡ്

1996. ശ്രീനാരായണ ഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ വർഷം?
1888

1997. കുഞ്ഞന്പിള്ള എന്നറിയപ്പെട്ടിരുന്ന നവോഥാന നായകൻ?
ചട്ടമ്പി സ്വാമി

1998. ഗാന്ധിജിയും ശ്രീനാരായണ ഗുരുവും കേരളത്തിൽ കണ്ടെത്തിയ സ്ഥലം?
ശിവഗിരി

1999. 'ഇന്ത്യയുടെ മഹാനായ പുത്രൻ' എന്നു അയ്യങ്കാളിയെ വിശേഷിപ്പിച്ചത് ആരാണ്?
ഇന്ദിരാഗാന്ധി

2000. പ്രത്യക്ഷ രക്ഷാ ദൈവസഭ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് ആരാണ്?
പൊയ്കയിൽ യോഹന്നാൻ

2001. അടി ലഹള എന്നറിയപ്പെട്ടിരുന്ന പ്രക്ഷോഭം നടത്തിയത് ആരാണ്?
പൊയ്കയിൽ യോഹന്നാൻ

2002. "ഞാനിതാ പുലയ ശിവനെ പ്രതിഷ്ഠിക്കുന്നു" എന്നു പറഞ്ഞത് ആരാണ്?
അയ്യൻകാളി

2003. താഴെ പറയുന്നവയിൽ ചട്ടമ്പി സ്വാമികളുടെ കൃതി അല്ലാത്തത് ഏത്?
നിർവൃതി പഞ്ചകം

2004. ശ്രീനാരായണഗുരു ആലുവയിൽ സർവമത സമ്മേളനം നടത്തിയ വർഷം?
1924

2005. അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി ആരംഭിച്ച വർഷം?
2010

2006. പത്തനംതിട്ട ജില്ല സ്ഥാപിതമായ വർഷം?
1982 നവംബർ 1

2007. കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ജില്ലാ?
ആലപ്പുഴ

2008. കേരളം റബ്ബർ റീസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട്ന്റെ ആസ്ഥാനം?
കോട്ടയം

2009. ചവിട്ടുനാടകം ഏതു വിദേശികളുടെ സംഭാവന ആണ്?
പോർച്ചുഗീസ്

2010. രാജകീയ ദ്രാവകം എന്നറിയപ്പെടുന്നത്?
അക്വയറീജിയ

2011. 27-മത് സംസ്ഥാന ശാസ്ത്ര കോൺഗ്രസ് നടന്നത് എവിടെയാണ്?
ആലപ്പുഴ

2012. കുട്ടനാടിന്റെ കഥാകാരൻ?
തകഴി

2013. കേരളത്തിൽ മലയാളം അച്ചടിക്കുന്ന ആദ്യത്തെ പ്രസ് സ്ഥാപിച്ചത് ആരാണ്?
ബെഞ്ചമിൻ ബെയിലി

2014. കേരളത്തിൽ ഏറ്റവും കൂടുതൽ കുടിൽ വ്യവസായം ഉള്ള ജില്ല?
ആലപ്പുഴ

2015. എല്ലാ അസിഡുകളിലെയും പൊതു മൂലകം?
ഹൈഡ്രജൻ

2016. ലോകത്തിന്റെ Fashion City എന്നറിയപ്പെടുന്നത്?
- പാരീസ്

2017. ധവള നഗരം എന്നറിയപ്പെടുന്നത്?
- ബെൽഗ്രേഡ്

2018. ധവള പാത എന്നറിയപ്പെടുന്നത്?
- ബ്രോഡ് വേ,ന്യൂയോർക്ക് (Broadway ,New York)

2019. ധീരസമീരേ... യമുനാ തീരേ ... ആരുടെ വരികളാണ്?
- ജയദേവൻ

2020. ധീരതയ്ക്കുള്ള പരമോന്നത സൈനിക ബഹുമതി ഏതാണ്?
- പരമവീര ചക്രം
<Chapters: 01,...,646566, 67, 68697071,...,75><Next>