പി.എസ്.സി . പരീക്ഷകളിലെ മലയാളം ; ചോദ്യോത്തരങ്ങൾ: Chapter -13 

1201. മടി+ശീല =മടിശ്ശീല സന്ധിയേത്? 
(എ) ആഗമസന്ധി (ബി) ആദേശസന്ധി 
(സി) ദ്വിത്വസന്ധി (ഡി) ലോപസന്ധി 
ഉത്തരം : (സി )

1202. മലയാളം എന്നപദം ശരിയായ അർഥത്തിൽ പിരിക്കുന്നത്: 
(എ) മലയ+ ആളം (ബി) മല +അളം 
(സി) മലയ + ആളം (ഡി) മല+ആളം 
ഉത്തരം : (ഡി )

1203. ആദേശ സന്ധിക്ക് ഉദാഹരണം അല്ലാത്തത്: 
(എ) വിണ്ടലം (ബി) പൊന്നുണ്ട് 
(സി) നെന്മണി (ഡി) പൊല്ക്കുടം 
ഉത്തരം : (ബി )

1204. ലളിതഗാനം എന്ന പദത്തിന്റെ സമാസം: 
(എ) ദ്വന്ദ്വൻ  (ബി) കർമധാരയൻ 
(സി) അവ്യയീഭാവൻ (ഡി) ബഹുവ്രീഹി 
ഉത്തരം : (ബി )

1205. "പകൽക്കിനാവ്' ഏത് സന്ധിക്കുദാഹരണമാണ്? 
(എ) ആഗമസന്ധി (ബി) ആദേശസന്ധി 
(സി) ദ്വിത്വസന്ധി (ഡി) ലോപസന്ധി 
ഉത്തരം : (സി )

1206. പ്രത്യുപകാരം എന്ന പദം പിരിച്ചെഴുതുക: 
(എ) പതൃത് + ഉപകാരം (ബി) പ്രതി + ഉപകാരം 
(സി) പ്രത്യു +ഉപകാരം (ഡി) പത് + ഉപകാരം 
ഉത്തരം : (ബി )

1207. വെൺ+ചാമരം= വെഞ്ചാമരം- സന്ധിയേത്? 
(എ)ലോപം  (ബി) ആദേശം 
(സി) ദ്വിത്വം  (ഡി) ആഗമം 
ഉത്തരം : (ബി )

1208. ആയിരത്താണ്ട് സന്ധി ചെയ്യുന്നത്: 
(എ) ആയിരം+ആണ്ട് (ബി) ആയിര+ആണ്ട് 
(സി) ആയിരത്ത്+ ആണ്ട് (ഡി) ആയിരം+ ത്ത് ആണ്ട് 
ഉത്തരം : (എ )

1209. വിഭക്തി പ്രത്യയം ചേരാത്ത പദയോഗം: 
(എ) സന്ധി (ബി) സമാസം 
(സി) യമകം  (ഡി) കൂട്ടക്ഷരം 
ഉത്തരം : (ബി )

1210. കന്മദം എന്നത് ഏത് സന്ധിക്ക് ഉദാഹരണമായി നൽകാം? 
(എ) ആഗമം  (ബി) ദ്വിത്വം 
(സി) ആദേശം (ഡി) ലോപം 
ഉത്തരം : (സി )

1211. നാമത്തിന് ഉദാഹരണമേത്? 
(എ) ഇരുന്നു (ബി) കറുത്ത 
(സി) ചാടുക (ഡി) പുഷ്പം 
ഉത്തരം : (ഡി )

1212. ശരിയായ സമാസമേത്? -അഞ്ചാറ് : 
(എ) ദ്വിഗു  (ബി) കർമധാരായൻ 
(സി) തത്പുരുഷൻ (ഡി) ദ്വന്ദ്വൻ 
ഉത്തരം : (ഡി )

1213. പഞ്ചവേദം എന്ന വാക്കിന്റെ സമാസം: 
(എ) ദിഗു (ബി) അവ്യയീഭാവൻ 
(സി) തത്പുരുഷൻ (ഡി) ബഹുവ്രീഹി
ഉത്തരം : (എ )

1214. ക്രിയകളിൽ നിന്നുണ്ടാകുന്ന നാമമാണ്: 
(എ) കൃത്ത് (ബി) തദ്ധിതം (സി) ഭേദകം 
(ഡി) ഇവയൊന്നുമല്ല. 
ഉത്തരം : (എ )

1215. ശാസ്ത്രജ്ഞൻ എന്ന പദം എങ്ങനെ പിരിച്ചെഴുതാം? 
(എ) ശാസ്ത+ ജ്ഞൻ (ബി) ശാസ്ത്രം+ അൻ 
(സി) ശാസ്ത്രം+ജ്ഞൻ (ഡി) ശാസ്ത്ര+ ജ്ഞൻ 
ഉത്തരം : (സി )

1216. ത്രിമൂർത്തികൾ- എന്നതിലെ സമാസം: 
(എ) ദ്വന്ദ്വസമാസം (ബി) ബഹുവ്രീഹി 
(സി) തത്പുരുഷൻ (ഡി) ദ്വിഗുസമാസം 
ഉത്തരം : (ഡി )

1217. തെറ്റായ രൂപമേത്? 
(എ) രക്ഷാകർത്താവ് (ബി) വാല്മീകി 
(സി) ഷഷ്ടിപൂർത്തി (ഡി) ആശ്ചര്യചൂഢാമണി 
ഉത്തരം : (ഡി )

1218. വെൺ+ചാമരം= വെഞ്ചാമരം- സന്ധിയേത്? 
(എ) ആദേശം  (ബി) ലോപം 
(സി) ദ്വിത്വം  (ഡി) ആഗമം 
ഉത്തരം : (എ )

1219. ഒരു വ്യക്തിയുടെ പേരാണ്: 
(എ) സംജ്ഞാനാമം (ബി) സാമാന്യ നാമം  
(സി) മേയനാമം  (ഡി) സർവനാമം 
ഉത്തരം : (എ )

1220. കല്+മദം= കന്മദം- സന്ധിയേത്? 
(എ) ആദേശം  (ബി) ലോപം
(സി) ദ്വിത്വം  (ഡി) ആഗമം 
ഉത്തരം : (എ )

1221. ഘടകപദങ്ങളിൽ മധ്യത്തിലുള്ള അർധസിദ്ധങ്ങളായ പദങ്ങൾ ലോപിക്കുന്ന സമാസമാണ്: 
(എ) മധ്യമപദലോപി (ബി) ബഹുവ്രീഹി 
(സി) തത്പുരുഷൻ (ഡി) നിത്യസമാസം 
ഉത്തരം : (എ )

1222. മധ്യമ പുരുഷന് ഉദാഹരണമാണ്. 
(എ) അവൻ (ബി) അവർ 
(സി) അദ്ദേഹം (ഡി) നീ 
ഉത്തരം : (ഡി )

1223. ഘടകപദങ്ങളിൽ പൂർവപദത്തിന് പ്രാധാന്യമുള്ള സമാസം: 
(എ) കർമധാരയൻ (ബി) അവ്യയീഭാവൻ 
(സി) തത്പുരുഷൻ (ഡി) ദ്വിഗു 
ഉത്തരം : (ബി )

1224. വട്ടം+ ചട്ടി= വട്ടച്ചട്ടി- സന്ധിയേത്? 
(എ) ആദേശസന്ധി (ബി) ആഗമസന്ധി 
(സി) ലോപ സന്ധി (ഡി) ദ്വിത്വസന്ധി 
ഉത്തരം : (ഡി )

1225.മൂവാണ്ട്- സമാസമേത്? 
(എ) ബഹുവ്രീഹി (ബി) കർമധാരയൻ 
(സി) ദ്വിഗു  (ഡി) ദ്വിത്വം 
ഉത്തരം : (സി )

1226.വർണങ്ങൾ തമ്മിൽ ചേരുമ്പോഴുണ്ടാകുന്ന മാറ്റം: 
(എ) സന്ധി  (ബി) സമാസം 
(സി) കൃത്ത്  (ഡി) തദ്ധിതം 
ഉത്തരം : (എ )

1227.തൊൾ+ നൂറ്= തൊണ്ണൂറ്- സന്ധിയേത്? 
(എ) ആദേശസന്ധി (ബി) ആഗമസന്ധി 
(സി) ലോപ സന്ധി (ഡി) ദ്വിത്വസന്ധി 
ഉത്തരം : (എ )

1228.വിശേഷ്യത്തിന്റെ സ്വഭാവത്തെ വ്യക്തമാക്കുന്ന വിശേഷണമാണ്. 
(എ) പാരിമാണികം (ബി) സാർവനാമകം 
(സി) ശുദ്ധം  (ഡി) വിഭാവകം 
ഉത്തരം : (ഡി )

1229. ശരിയായ രൂപമേത്? 
(എ) ശരത്ചന്ദ്രൻ (ബി) ശരഛന്ദ്രൻ 
(സി) ശരച്ഛന്ദ്രൻ (ഡി) ശരച്ചന്ദ്രൻ 
ഉത്തരം : (ഡി )

1230. ജഗത്+മോഹിനി = ............... 
(എ) ജഗന്മോഹിനി (ബി) ജഗൽമോഹിനി 
(സി) ജഗന്മോഹിനി (ഡി) ജഗൻമോഹിനി. 
ഉത്തരം : (സി )

1231. “അടിയനിനിയുമുണ്ടാം ജന്മമെന്നാലതെല്ലാ - 
മടിമുതൽ മുടിയോളം നിന്നിലാകട്ടെ തായെ ' എന്ന വരികൾ ഏത് കൃതിയിലേതാണ്? 
(എ) ഉമാകേരളം (ബി) ദുരവസ്ഥ 
(സി) കേരളം വളരുന്നു (ഡി) അമ്പലമണി 
ഉത്തരം : (എ )

1232. "There is little water in that well' -എന്നതിന്റെ ശരിയായ പരിഭാഷ: 
(എ) കുറച്ചുവെള്ളമേ ആ കിണറ്റിലുള്ളു 
(ബി) ആ കിണറ്റിൽ വെള്ളം കുറവാണ് 
(സി) ആ കിണറ്റിൽ വെള്ളം ഒട്ടുമില്ല. 
(ഡി) ആ കിണറ്റിൽ വെള്ളം കുറഞ്ഞു വരുന്നു 
ഉത്തരം : (സി )

1233.തകഴിയെ വയലാർ അവാർഡിന് അർഹനാക്കിയ കൃതി: 
(എ) ഏണിപ്പടികൾ (ബി) രണ്ടിടങ്ങഴി 
(സി) ചെമ്മീൻ (ഡി) കയർ 
ഉത്തരം : (ഡി )

1234. "വേദന, വേദന, ലഹരിപിടിക്കും 
വേദന-ഞാനതിൽ മുഴുകട്ടെ' എന്ന് രചിച്ചത്: 
(എ) കുറ്റിപ്പുറത്ത് കേശവൻനായർ 
(ബി) ഉള്ളൂർ 
(സി) പാലാ നാരായണൻനായർ 
(ഡി) ചങ്ങമ്പുഴ 
ഉത്തരം : (ഡി )

1235. “അപ്പുക്കിളി' എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്: 
(എ) എം.ടി. (ബി) ഒ.വി. വിജയൻ 
(സി) ഉറൂബ് (ഡി) കേശവദേവ് 
ഉത്തരം : (ബി )

1236.ആരുടെ തൂലികാനാമമാണ് അഭയദേവ്?:
(എ) എ.പി.പത്രോസ് (ബി) കെ.ശ്രീകുമാർ
(സി) അയ്യപ്പൻ പിള്ള (ഡി) എ.അയ്യപ്പൻ
ഉത്തരം : (സി )

1237.കാക്കേ കാക്കേ കൂടെവിടെ എന്ന ഗാനം രചിച്ചത്:
(എ) കുമാരനാശാൻ (ബി) വള്ളത്തോൾ
(സി) അക്കിത്തം (ഡി) ഉള്ളൂർ
ഉത്തരം : (ഡി )

1238. ആരുടെ തൂലികാനാമമാണ് തുളസീവനം?
(എ) ആർ.രാമചന്ദ്രൻനായർ (ബി) പി.സച്ചിദാനന്ദൻ
(സി) വി.മാധവൻനായർ  (ഡി) കുഞ്ഞനന്തൻ നായർ
ഉത്തരം : (എ )

1239. "ബാലരാമഭരതം' രചിച്ച തിരുവിതാംകൂർ രാജാവ്:
(എ) സ്വാതി തിരുനാൾ (ബി) ചിത്തിര തിരുനാൾ
(സി) മാർത്താണ്ഡവർമ (ഡി) കാർത്തിക തിരുനാൾ
ഉത്തരം : (ഡി )

1240."ഒരു സങ്കീർത്തനം പോലെ' രചിച്ചത്:
(എ) പെരുമ്പടവം ശ്രീധരൻ (ബി) എം.മുകുന്ദൻ
(സി) ഉണ്ണികൃഷ്ണൻ പുതൂർ (ഡി) കോവിലൻ
ഉത്തരം : (എ )

1241. കഥകളിയിൽ ബ്രാഹ്മണർ, മുനിമാർ, സ്തീകൾ തുടങ്ങിയ കഥാപാത്രങ്ങൾ ഉപയോഗിക്കുന്ന വേഷം:
(എ) പച്ച (ബി) മിനുക്ക്
(സി) കത്തി  (ഡി) കരി
ഉത്തരം : (ബി )
1242. "കുന്ദൻ' എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്:
(എ) ആനന്ദ് (ബി) അപ്പു നെടുങ്ങാടി
(സി) ഒ.വി.വിജയൻ (ഡി) എം.മുകുന്ദൻ
ഉത്തരം : (എ )

1243. പാട്ട് പ്രസ്ഥാനത്തിൽ ഉൾപ്പെടുന്ന ആദ്യ മലയാള കൃതി:
(എ) രാമചരിതം (ബി) കൃഷ്ണഗാഥ
(സി) കല്യാണസൗഗന്ധികം (ഡി) അധ്യാത്മരാമായണം
ഉത്തരം : (എ )

1244.ജി.ശങ്കരക്കുറുപ്പ് ഏർപ്പെടുത്തിയ ഓടക്കുഴൽ അവാർഡിന്റെ ചുമതല വഹിക്കുന്നത്;
(എ) ഗുരുവായൂരപ്പൻ ട്രസ്റ്റ് (ബി) മൂർത്തിദേവി ട്രസ്റ്റ്
(സി) ഓടക്കുഴൽ ടസ് (ഡി) മലബാർ ട്രസ്റ്റ്
ഉത്തരം : (എ )

1245. "പെരിഞ്ചക്കോടൻ' എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്. -
(എ) ചന്തുമേനോൻ (ബി) അപ്പു നെടുങ്ങാടി
(സി) സി.വി. രാമൻ പിള്ള(ഡി) തകഴി
ഉത്തരം : (സി )

1246. ഗാഥാ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്:
(എ) കുഞ്ചൻ നമ്പ്യാർ (ബി) കുഞ്ഞിക്കുട്ടൻ തമ്പുരാൻ
(സി) ചെറുശ്ശേരി  (ഡി) രാമപുരത്ത് വാര്യർ
ഉത്തരം : (സി )

1247. "ചെമ്പൻകുഞ്ഞ്' എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്.
(എ) ചന്തുമേനോൻ (ബി) അപ്പു നെടുങ്ങാടി
(സി) സി.വി. രാമൻ പിള്ള (ഡി) തകഴി
ഉത്തരം : (ഡി )

1248. മലയാളത്തിലെ ആദ്യത്തെ ബാലസാഹിത്യകൃതിയായ
"ചെറുപൈതങ്ങൾക്ക് ഉപകാരാർഥം ഇംഗ്ലീഷിൽനിന്ന് പരിഭാഷപ്പെടുത്തിയ കഥകൾ' രചിച്ചത്:
(എ) ഹെർമൻ ഗുണ്ടർട്ട് (ബി) കാൽഡ്വെൽ
(സി) ബെഞ്ചമിൻ ബെയ്‌ലി  (ഡി) വില്യം ലോഗൻ
ഉത്തരം : (സി )

1249. "പൊക്കമില്ലായ്മയാണെന്റെ പൊക്കം' എന്ന് രചിച്ചത്:
(എ) കുഞ്ഞുണ്ണി (ബി) എ. അയ്യപ്പൻ
(സി) ബാലചന്ദ്രൻ ചുള്ളിക്കാട് (ഡി) അക്കിത്തം
ഉത്തരം : (എ )

1250. ഹരിപഞ്ചാനനൻ ആരുടെ കഥാപാത്രമാണ്?
(എ) ചന്തുമേനോൻ (ബി) കേരള വർമ
(സി) അപ്പൻ തമ്പുരാൻ (ഡി) സി.വി. രാമൻപിള്ള
ഉത്തരം : (ഡി )

1251. നാടകത്തിലെ നാന്ദിക്ക് സമാനമായ, കഥകളിയിലെ രംഗച്ചടങ്ങ്:
(എ) തോടയം (ബി) കേളി
(സി) അരങ്ങുകേളി (ഡി) പുറപ്പാട്
ഉത്തരം : (എ )

1252. "അഖിലാണ്ഡമണ്ഡലമണിയിച്ചൊരുക്കി' എന്ന് രചിച്ചത്:
(എ) പന്തളം കേരള വർമ
(ബി) ബോധേശ്വരൻ
(സി) പന്തളം കെ.പി. രാമൻ പിള്ള
(ഡി) വള്ളത്തോൾ
ഉത്തരം : (സി )

1253. മലയാളത്തിലെ ആദ്യത്തെ സാഹിത്യ ചരിത്രമായ "മലയാള ഭാഷാ ചരിത്രം' രചിച്ചത്:
(എ) പി. ഗോവിന്ദപ്പിള്ള
(ബി) ആർ.നാരായണപ്പണിക്കർ
(സി) ഉള്ളൂർ
(ഡി) എ.ആർ.രാജരാജവർമ
ഉത്തരം : (എ )

1254. കഥകളിയിൽ ഭീമൻ, ദുശ്ശാസനൻ തുടങ്ങിയ കഥാപാത്രങ്ങൾ ഉപയോഗിക്കുന്ന വേഷം:
(എ) പച്ച  (ബി) മിനുക്ക്
(സി) കത്തി (ഡി) കരി
ഉത്തരം : (സി )

1255, ആരുടെ തൂലികാനാമമാണ് ഓംചേരി?
(എ) നീലകണ്ഠൻ (ബി) അയ്യപ്പൻ പിള്ള
(സി) എൻ.നാരായണപിള്ള (ഡി) സേതുമാധവൻ
ഉത്തരം : (സി )

1256."വാളല്ലെൻ സമരായുധം, ഝണഝണ ധ്വാനം മുഴക്കീടുവാനാള,
ല്ലെൻ കരവാളുവിറ്റൊരു മണിപ്പൊൻവീണവാങ്ങിച്ചു ഞാൻ' എന്ന് രചിച്ചത്: (എ) ഒ.എൻ.വി. (ബി) കുമാരനാശാൻ
(സി) ചങ്ങമ്പുഴ  (ഡി) വയലാർ
ഉത്തരം : (ഡി )

1257. "കൊന്തയിൽനിന്ന് കുരിശ്ശിലേക്ക് രചിച്ചത്:
(എ) പെരുമ്പടവം ശ്രീധരൻ (ബി) ജോസഫ് മുണ്ടശ്ശേരി
(സി) ഉണ്ണികൃഷ്ണൻ പുതൂർ (ഡി) സാറാ തോമസ്
ഉത്തരം : (ബി )

1258. ആട്ടക്കഥാ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്:
(എ) കുഞ്ചൻ നമ്പ്യാർ(ബി) കുഞ്ഞിക്കുട്ടൻ തമ്പുരാൻ
(സി) കൊട്ടാരക്കരത്തമ്പുരാൻ (ഡി) രാമപുരത്ത് വാര്യർ
ഉത്തരം : (സി )

1259. "അൽഫോൻസച്ചൻ' എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്:
(എ) ആനന്ദ് - (ബി) അപ്പു നെടുങ്ങാടി
(സി) ഒ.വി.വിജയൻ (ഡി) എം.മുകുന്ദൻ
ഉത്തരം : (ഡി )

1260."സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ
സ്നേഹിച്ചിടാത്തൊരു തത്ത്വശാസ്ത്രത്തെയും' എന്ന് രചിച്ചത്:
(എ) വയലാർ (ബി) കുമാരനാശാൻ
(സി) ചങ്ങമ്പുഴ (ഡി) കടമ്മനിട്ട
ഉത്തരം : (എ )

1261. "ചന്ത്രക്കാരൻ' എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്:
(എ) ആനന്ദ് (ബി) അപ്പു നെടുങ്ങാടി
(സി) ഒ.വി.വിജയൻ (ഡി) സി.വി.രാമൻ പിള്ള
ഉത്തരം : (ഡി )
1262. "വെയിൽ തിന്നുന്ന പക്ഷി'രചിച്ചത്:
(എ) അയ്യപ്പപ്പണിക്കർ (ബി) എ.അയ്യപ്പൻ
(സി) ഡി.വിനയചന്ദ്രൻ (ഡി) ലളിതാ ലെനിൻ
ഉത്തരം : (ബി )

1263, "അരി വാങ്ങാൻ ക്യൂവിൽ നിൽക്കുന്നു ഗാന്ധി
അരികെ കൂറ്റൻ കാറിലേറി നീങ്ങുന്നു ഗോഡ്സെ' എന്ന് രചിച്ചത്:
(എ) എൻ.വി.കൃഷ്ണവാര്യർ (ബി) വയലാർ
(സി) ചങ്ങമ്പുഴ (ഡി) പാലാ നാരായണൻ നായർ
ഉത്തരം : (എ )

1264. മലയാളത്തിലെ ആദ്യത്തെ വനിതാ നോവലിസ്റ്റ്:
(എ) സരസ്വതിയമ്മ (ബി) ലളിതാംബിക അന്തർജനം
(സി) ജെ.പാറുക്കുട്ടിയമ്മ (ഡി) മേരി ജോൺ തോട്ടത്തിൽ
ഉത്തരം : (സി )

1265. "മഞ്ഞ്' എന്ന നോവൽ ഏത് വിഭാഗത്തിൽപ്പെടുന്നു?
(എ) യാത്രാവിവരണം (ബി) കാവ്യാഖ്യായിക
(സി) കഥാകാവ്യം (ഡി) ബോധധാരാ നോവൽ
ഉത്തരം : (ഡി )

1266. പി.വി.നാരായണൻ നായരുടെ തൂലികാനാമം:
(എ) പമ്മൻ  (ബി) പവനൻ
(സി) അക്കിത്തം (ഡി) ഏകലവ്യൻ
ഉത്തരം : (ബി )

1267. കിളിപ്പാട്ട് പ്രസ്ഥാനത്തിൽ ഉൾപ്പെടുന്ന ആദ്യ മലയാള കൃതി:
(എ) രാമചരിതം (ബി) കൃഷ്ണഗാഥ
(സി) കല്യാണസൗഗന്ധികം (ഡി) അധ്യാത്മരാമായണം
ഉത്തരം : (ഡി )

1268. കഥകളിയുടെ സാഹിത്യരൂപം:
(എ) ചമ്പു (ബി) മണിപ്രവാളം
(സി) ആട്ടക്കഥ (ഡി) വഞ്ചിപ്പാട്ട്
ഉത്തരം : (സി )

1269. “അടിയനിനിയുമുണ്ടാം ജന്മമെന്നാലതെല്ലാ
മടിമുതൽ മുടിയോളം നിന്നിലാകട്ടെ തായെ ' എന്ന വ രികൾ ഏത് കൃതിയിലേതാണ്?
(എ) ഉമാകേരളം (ബി) ദുരവസ്ഥ
(സി) കേരളം വളരുന്നു (ഡി) അമ്പലമണി
ഉത്തരം : (എ )

1270. ഗാഥാ പ്രസ്ഥാനത്തിൽ ഉൾപ്പെടുന്ന ആദ്യ മലയാള കൃതി:
(എ) രാമചരിതം
(ബി) കൃഷ്ണഗാഥ
(സി) കല്യാണസൗഗന്ധികം
(ഡി) അധ്യാത്മരാമായണം
 ഉത്തരം : (ബി )

1271. ആരുടെ തൂലികാനാമമാണ് മീശാൻ
(എ) എ.പി. പത്രോസ് (ബി) മാത്യു ഐപ്പ്
(സി) സേതുമാധവൻ (ഡി) കെ.എസ്.കൃഷ്ണപിള്ള
ഉത്തരം : (ഡി )

1272. കഥകളിയിൽ ധീരോദാത്തരായ രാജാക്കൻമാരെ സുചിപ്പിക്കാൻ ഉപയോഗിക്കുന്ന വേഷം:
(എ) പച്ച  (ബി) മിനുക്ക്
(സി) കത്തി (ഡി) കരി
ഉത്തരം : (എ )

1273. മലയാളത്തിലെ ആദ്യത്തെ ലക്ഷണയുക്തമായ നോവലായി പരിഗണിക്കപ്പെടുന്ന "ഇന്ദുലേഖ'യുടെ കർത്താവ്;
(എ) ചന്തുമേനോൻ (ബി) അപ്പു നെടുങ്ങാടി
(സി) സി.വി.രാമൻ പിള്ള (ഡി) തകഴി
ഉത്തരം : (എ )

1274. അരങ്ങുകാണാത്ത നടൻ എന്ന കൃതി ഏത് സാഹിത്യവിഭാഗത്തിൽപ്പെടുന്നു?
(എ) ചെറുകഥ (ബി) നാടകം
(സി) ആത്മകഥ  (ഡി) നോവൽ
ഉത്തരം : (സി )

1275. കഥകളിയിൽ തോടയം എന്ന രംഗചടങ്ങിൽ ഉപയോഗിക്കാത്ത വാദ്യോപകരണം:
(എ) ചെണ്ട (ബി) മദ്ദളം (സി) ചേങ്ങില (ഡി) ഇലത്താളം
ഉത്തരം : (എ )

1276. "കുഞ്ഞനാച്ചൻ' എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത് :
(എ) ഒ. ചന്തുമേനോൻ (ബി) കേശവദേവ്
(സി) എം.ടി.വാസുദേവൻനായർ (ഡി) പാറപ്പുറത്ത്
ഉത്തരം : (ഡി )

1277. “നമുക്കു നാമേ പണിവതു നാകം
നരകവുമതുപോലെ' എന്നു രചിച്ചത്:
(എ) വയലാർ (ബി) ചങ്ങമ്പുഴ
(സി) ഉള്ളൂർ  (ഡി) വള്ളത്തോൾ
ഉത്തരം : (സി )

1278. മാപ്പിള ലഹള പശ്ചാത്തലമാക്കി ജാതി വ്യവസ്ഥക്കെതിരെ കുമാരനാശാൻ രചിച്ച കൃതിയാണ്.
(എ) ദുരവസ്ഥ (ബി) ലീല
(സി) കരുണ  (ഡി) വീണപൂവ്
ഉത്തരം : (എ )

1279. "കേരള ടെന്നിസൺ' എന്നറിയപ്പെടുന്നത്;
(എ)ചീരാമൻ  (ബി) മേൽപ്പത്തൂർ
(സി) പൂന്താനം (ഡി) വള്ളത്തോൾ
ഉത്തരം : (ഡി )

1280. “കനകംമൂലം കാമിനിമൂലം
കലഹം പലവിധമുലകിൽ സുലഭം' എന്നു രചിച്ചത്
(എ) കുഞ്ചൻ നമ്പ്യാർ (ബി) ചങ്ങമ്പുഴ
(സി) പൂന്താനം (ഡി) സുഗതകുമാരി
ഉത്തരം : (എ )

1281. "അഷ്ടപദി'രചിച്ചത്:
(എ) പെരുമ്പടവം ശ്രീധരൻ (ബി) എം. മുകുന്ദൻ
(സി) ഉണ്ണികൃഷ്ണൻ പുതൂർ (ഡി) കോവിലൻ
ഉത്തരം : (എ )
1282."മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ
മർത്യനു പെറ്റമ്മ തൻ ഭാഷാതാൻ' എന്നു രചിച്ചത്:
(എ) കുമാരനാശാൻ (ബി) ഉള്ളൂർ
(സി) വള്ളത്തോൾ (ഡി) വൈലോപ്പിള്ളി
ഉത്തരം : (സി )

1283. "ഭ്രാന്തൻ വേലായുധൻ' എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത് :
(എ) ഒ. ചന്തുമേനോൻ (ബി) പാറപ്പുറത്ത്
(സി) സി.വി.രാമൻപിള്ള  (ഡി) എം.ടി.വാസുദേവൻനായർ
ഉത്തരം : (ഡി )

1284. വിക്ടർ യൂഗോയുടെ "ലെ മിറാബ് ലെ ' എന്ന നോവൽ
പാവങ്ങൾ എന്ന പേരിൽ മലയാളത്തിലേക്ക് തർജമ ചെയ്തത്:
(എ) നാലപ്പാട്ട് നാരായണമേനോൻ(ബി) കമലാദാസ്
(സി) എം. മുകുന്ദൻ (ഡി) സി.എച്ച്. കുഞ്ഞപ്പ
ഉത്തരം : (എ )

1285. “എട്ടുകാലി മമ്മൂഞ്ഞ്' എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത് :
(എ) സി.വി.രാമൻപിള്ള (ബി) പാറപ്പുറത്ത്
(സി) ബഷീർ  (ഡി) ഒ. ചന്തുമേനോൻ
ഉത്തരം : (സി )

1286. "പയ്യൻ കഥകൾ രചിച്ചത്:
(എ) കോവിലൻ (ബി) നന്തനാർ
(സി) വി.കെ.എൻ. (ഡി) എം. മുകുന്ദൻ
ഉത്തരം : (സി )

1287, "സ്നേഹമാണഖിലസാരമൂഴിയിൽ' എന്ന പരാമർശമുള്ള കുമാരനാശാന്റെ കാവ്യം:
(എ) ലീല (ബി) കരുണ
(സി) ദുരവസ്ഥ  (ഡി) നളിനി
ഉത്തരം : (ഡി )

1288. “വാഴക്കുല' രചിച്ചത്:
(എ) ചങ്ങമ്പുഴ (ബി) ഇടശ്ശേരി
(സി) വൈലോപ്പിള്ളി (ഡി) അക്കിത്തം
ഉത്തരം : (എ )

1289. "മുൻപേ പറക്കുന്ന പക്ഷികൾ'രചിച്ചത്:
(എ) ഒ.എൻ.വി. (ബി) എം.മുകുന്ദൻ
(സി) കോവിലൻ (ഡി) സി.രാധാകൃഷ്ണൻ
ഉത്തരം : (ഡി )

1290. "മാധവൻ' എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത് :
(എ) ഒ. ചന്തുമേനോൻ (ബി) പാറപ്പുറത്ത്
(സി) സി.വി.രാമൻപിള്ള (ഡി) പി.കേശവദേവ്
ഉത്തരം : (എ )

1291. “ഭഗവത്ഗീത'യ്ക്ക് ആദ്യമായി മലയാള പരിഭാഷ രചിച്ചത്:
(എ) വള്ളത്തോൾ (ബി) മാധവപ്പണിക്കർ
(സി) രാമപ്പണിക്കർ (ഡി) ശങ്കരപ്പണിക്കർ
ഉത്തരം : (ബി )

1292. “ദൈവമേ കൈതൊഴാം കേൾക്കുമാറാകണം' എന്നു രചിച്ചത്:
(എ) ജി.ശങ്കരക്കുറുപ്പ് (ബി) പൂന്താനം
(സി) പന്തളം കേരളവർമ (ഡി) പന്തളം കെ.പി.
ഉത്തരം : (സി )

1293. "ജയ ജയ കോമള കേരള ധരണി
ജയ ജയ മാമക പൂജിത ജനനി' എന്നു രചിച്ചത്:
(എ) അംശി നാരായണപിള്ള (ബി) വള്ളത്തോൾ
(സി) ബോധേശ്വരൻ (ഡി) ഉള്ളൂർ
ഉത്തരം : (സി )

1294. “ഹാ പുഷ്പമേ! അധിക തുംഗ പദത്തിലെത്...' എന്നു രചിച്ചത്:
(എ) ഉള്ളൂർ (ബി) വൈലോപ്പിള്ളി
(സി) ചങ്ങമ്പുഴ (ഡി) കുമാരനാശാൻ
ഉത്തരം : (ഡി )

1295, മലയാളത്തിലെ ഏറ്റവും വലിയ നോവൽ:
(എ) കയർ (ബി) അവകാശികൾ
(സി) ഒരു തെരുവിന്റെ കഥ (ഡി) ഒരു ദേശത്തിന്റെ കഥ
ഉത്തരം : (ബി )

1296. "കേരള സൂർദാസ്' എന്നറിയപ്പെടുന്നത്.
(എ) ചെറുശ്ശേരി (ബി) മേൽപ്പത്തൂർ
(സി) പൂന്താനം (ഡി) എഴുത്തച്ഛൻ
ഉത്തരം : (സി )

1297. “വരിക വരിക സഹജരേ സഹന സമരസമരമായ്' എന്നു രചിച്ചത്:
(എ) ബോധേശ്വരൻ (ബി) വള്ളത്തോൾ
(സി) അംശി നാരായണപിള്ള (ഡി) പന്തളം കെ.പി.
ഉത്തരം : (സി )

1298. “തട്ടകം' രചിച്ചത്:
(എ) നന്തനാർ (ബി) എം. മുകുന്ദൻ
(സി) ഉറൂബ് (ഡി) കോവിലൻ
ഉത്തരം : (ഡി )

1299. “അവനവനാത്മ സുഖത്തിനാചരിപ്പതപരന്നു സുഖത്തിനായി വരേണം' രചിച്ചത്:
(എ) ചട്ടമ്പി സ്വാമികൾ (ബി) നാരായണ ഗുരു
(സി) കുമാരനാശാൻ (ഡി) പൂന്താനം
ഉത്തരം : (ബി )

1300. "ശ്രീധരൻ' ഏതു നോവലിലെ കഥാപാത്രമാണ്?
(എ) ഒരു തെരുവിന്റെ കഥ. (ബി) ഒരു ദേശത്തിന്റെ കഥ
(സി) അനുഭവങ്ങൾ പാളിച്ചകൾ (ഡി) ഖസാക്കിന്റെ ഇതിഹാസം
ഉത്തരം : (ബി )


<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here