പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
4811. നദികൾ വഹിച്ചുകൊണ്ടുവരുന്ന വസ്തുക്കൾ നദീമുഖങ്ങളിൽ അടിഞ്ഞുകൂടി ത്രികോണാകൃതിയിൽ രൂപംകൊള്ളുന്ന ഭൂരൂപങ്ങൾ അറിയപ്പെടുന്നതെങ്ങനെ?
ഡെൽറ്റകൾ

4812. ലോകത്തിലെ ഏറ്റവും വലിയ ഡെൽറ്റയേത്?
സുന്ദർബൻ

4813. ഗ്രേറ്റ് ഇന്ത്യൻ മരുഭൂമി എന്നറിയപ്പെടുന്ന മരുഭൂമിയേത്?
താർ മരുഭൂമി

4814. തന്‍റെ രണ്ട് പുത്രിമാരെ ശ്രീരംഗം ക്ഷേത്രത്തില്‍ ദേവദാസിമാരായി അടിയറവച്ച ചേര രാജാവ്:
കുലശേഖരആഴ്വാര്‍

4815. കേരളത്തിലെ റോബിന്‍ഹുഡ്' എന്ന വിശേഷിപ്പിക്കപ്പെട്ടത്:
തച്ചോളി ഒതേനന്‍

4816. തച്ചോളി ഒതേനന്‍റെ പരദേവത:
ലോകനാര്‍ക്കാവിലെ ഭഗവതി

4817. 'കോകില സന്ദേശം' രചിച്ചത്:
ഉദ്ദണ്ഡശാസ്ത്രികള്‍

4818. ഇന്ത്യയിലേക്കുള്ള രണ്ടാമത്തെ (1500) പോര്‍ച്ചുഗീസ് കപ്പല്‍ സംഘത്തെ നയിച്ചത്:
കബ്രാള്‍

4819. ശ്രീശങ്കരന്‍ പ്രയാഗില്‍ കണ്ടുമുട്ടിയ പ്രസിദ്ധമീമാംസകന്‍:
കുമാരിലഭട്ടന്‍

4820. മുതുകത്ത് മുറിവേറ്റ പടയാളി നിരാഹാരമിരുന്ന് സ്വയം മരണംവരിക്കുന്ന ആചാരമാണ്:
വടക്കിരിക്കല്‍

4821. താഴെപ്പറയുന്നവയില്‍ മാമാങ്കവുമായി ബന്ധമില്ലാത്തത് ഏത്?
മണിഗ്രാമം

4822. ഉദയംപേരൂര്‍ സുന്നഹദോസിന്‍റെ അധ്യക്ഷന്‍:
അലക്സിസ് ഡി മെനസിസ്

4823. കഥകളി ആരംഭിക്കാന്‍ പോകുന്ന വിവരംസന്ധ്യയോടടുത്ത് മാലോകരെ ഔപചാരികമായി അറിയിക്കുന്ന ചടങ്ങ്:
കേളികൊട്ട്

4824. മൈസൂര്‍ സംസ്ഥാനത്തിന്‍റെ പേര് കര്‍ണാടകം എന്നുമാറ്റിയ വര്‍ഷം
 1973

4825. വൈദ്യുതിയുടെ പ്രസരണവും വിതരണവും സ്വകാര്യവല്‍ക്കരിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനം
ഒറീസ

4826. ഹൈദരാബാദിലെ നാഷണണ്‍ പൊലീസ് അക്കാദമി ഏത് നേതാവിന്‍റെ പേരിലാണ് അറിയപ്പെടുന്നത്
 സര്‍ദാര്‍ വല്ലഭായ്പട്ടേല്‍

4827. ഹൈദരാബാദിലെ പ്രശസ്തമായ മ്യൂസിയം
സലാര്‍ജംഗ് മ്യൂസിയം

4828. ചൈന ഇന്ത്യയെ ആക്രമിച്ച വര്‍ഷം
 1962

4829. ചൈന സിക്കിമിനെ ഇന്ത്യയുടെ ഭാഗമായി അംഗീകരിച്ച വര്‍ഷം
2004

4830. ഭോപ്പാല്‍ ദുരന്തം നടന്ന വര്‍ഷം
 1984 (ഡിസംബര്‍ 3)

4831. ലോകത്ത് പ്രധാനമന്ത്രി പദത്തിലെത്തിയ രണ്ടാമത്തെ വനിത 
ഇന്ദിരാഗാന്ധി

4832. ലോക്സഭയില്‍ മുഖ്യപ്രതിപക്ഷമായിട്ടുള്ള പ്രദേശിക കക്ഷി
തെലുങ്കുദേശം

4833. ലോക്സഭയുടെ പിതാവ് എന്നറിയപ്പെട്ടത്
ജി.വി.മാവ് ലങ്കര്‍

4834. ലോക്സഭാ സ്പീക്കറായാറായ ആദ്യ വനിത
മീരാകുമാര്‍

4835. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഒരുമുന്നണി ആദ്യമായി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന വര്‍ഷം
 2004

4836. കോതഗുണ്ടം, രാമഗുണ്ടം എന്നീ സ്ഥലങ്ങള്‍ എന്തിനാണ് പ്രസിദ്ധം
 താപ വൈദ്യുതിനിലയങ്ങള്‍

4837. ഗോവിന്ദ് സാഗര്‍ എന്ന മനുഷ്യനിര്‍മിത തടാകം ഏത് സംസ്ഥാനത്താണ്
ഹിമാചല്‍ പ്രദേശ്

4838. ദേശീയ പട്ടികജാതി പട്ടിക വര്‍ഗ കമ്മീഷന്‍ രൂപവത്കരിച്ചത്
1992

4839. ഭൂമിയുടെ പ്രതലത്തോട് ഏറ്റവും ചേർന്നുള്ള അന്തരീക്ഷപാളിയേത്?
ട്രോപ്പോസ്ഫിയർ

4840. തടാകങ്ങളെപ്പറ്റിയുള്ള ശാസ്ത്രീയ പഠനശാഖയേത്?
ലിംനോളജി
<Next><Chapters: 01,...,159160161162, 163, 164165166167>