പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
4961. പോര്‍ച്ചുഗീസുകാര്‍ എവിടെവച്ചാണ് കുഞ്ഞാലി നാലാമനെ വിചാരണചെയ്തത്?
 ഗോവ

4962. 'കിളിപ്പാട്ട്' എന്ന കാവ്യരീതിയുടെ ഉപജ്ഞാതാവ്:
എഴുത്തച്ഛന്‍

4963. 'തന്ത്രസമുച്ചയ'ത്തിന്‍റെ കര്‍ത്താവ്:
ചേന്നാസ് നമ്പൂതിരി

4964. ഏത് പ്രദേശത്തിന്‍റെ പഴയപേരായിരുന്നു 'ഓടനാട്'
കായംകുളം

4965. ഏത് വിദേശ ശക്തിയുടെ സമ്പര്‍ക്കഫലമായാണ് കേരളത്തില്‍' ചവിട്ടുനാടകം' എന്ന കലാരൂപം ആവിര്‍ഭവിച്ചത്?
പോര്‍ച്ചുഗീസുകാര്‍

4966. ഇന്ത്യയിലെ ഒഴുകുന്ന ദേശീയോദ്യാനം എന്നറിയപ്പെടുന്നത്?
കീബൂൾ ലെംജാവൊ

4967. രാജസ്ഥാനിലെ ഖേത്രി ഖനി എന്തിന് പേരുകേട്ടതാണ്?
ചെമ്പ്

4968. തെലങ്കാന നിയമത്തിൽ ഇന്ത്യൻ പ്രസിഡന്റ് ഒപ്പുവെച്ചതെന്നാണ്?
2014 മാർച്ച് 1

4969. ഇ.എസ്.എൽ നരസിംഹൻ ഏതു സംസ്ഥാനത്തിന്റെ ഗവർണറാണ്?
തെലങ്കാന

4970. ഇന്ത്യയിലെ ഏക രത് നഖനിയായ പന്ന ഏത് സംസ്ഥാനത്താണ്?
മധ്യപ്രദേശ്

4971. ചൈനയുമായി അതിർത്തിപങ്കുവയ്ക്കുന്ന ഇന്ത്യൻ സംസ്ഥാനമേത്?
അരുണാചൽ പ്രദേശ്

4972. ഏത് ശിലകളിലാണ് പെട്രോളിയം രൂപം കൊള്ളുന്നത്?
അവസാദ ശില

4973. ആങ്കലേഷ്വർ എണ്ണപ്പാടം ഏത് സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്?
ഗുജറാത്ത്

4974. കൊയാല് എണ്ണശുദ്ധീകരണ ശാല സ്ഥിതിചെയ്യുന്ന സംസ്ഥാനമേത്?
ഗുജറാത്ത്

4975. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിവിധോദ്ദേശ്യ പദ്ധതി ഏത്?
ദാമോദർവാലി പദ്ധതി

4976. കോസി വിവിധോദ്ദേശ്യ പദ്ധതിയിൽ ഇന്ത്യയുമായി സഹകരിക്കുന്ന രാജ്യമേത്?
നേപ്പാൾ

4977. ഇന്ദിരാഗാന്ധി കനാലിലേക്ക് വെള്ളം കൊണ്ടുവരുന്ന നദിയേത്?
സത് ലജ്

4978. ആധുനിക ഭാരതത്തിലെ ക്ഷേത്രങ്ങൾ എന്ന് അണക്കെട്ടുകളെ വിശേഷിപ്പിച്ചതാര്?
ജവഹർലാൽ നെഹ്രു

4979. കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ലയേത്?
കാസർകോട്

4980. വളപട്ടണം പുഴ ഏത് ജില്ലയിലൂടെയാണ് ഒഴുകുന്നത്?
കണ്ണൂർ

4981. ഇന്ത്യയിലെഏറ്റവും വലിയ മണ്ണ് അണക്കെട്ടായ ബാണാസുരസാഗർ ഡാം ഏത് നദിയിൽ സ്ഥിതിചെയ്യുന്നു?
കബനി

4982. കേരളത്തിലെ ഏറ്റവും വലിയ നദീദ്വീപ് ഏത്?
കുറുവാ ദ്വീപ്

4983. കാറ്റിന് ഒരേ വേഗമുള്ള പ്രദേശങ്ങളെ കൂട്ടിയോജിപ്പിച്ച് വരയ്ക്കുന്ന രേഖകൾഏത്?
ഐസൊ ടാക്കുകൾ

4984. സമുദ്രനിരപ്പിൽ നിന്നും തുല്യ ഉയരത്തിലുള്ള സ്ഥലങ്ങളെ കൂട്ടിയോജിപ്പിച്ച് വരയ്ക്കുന്ന രേഖകൾ എങ്ങനെ അറിയപ്പെടുന്നു?
കോണ്ടൂർ രേഖകൾ

4985. മഡഗാസ്‌കർ എന്ന രാജ്യം സ്ഥിതിചെയ്യുന്ന മഹാസമുദ്രമേത്?
ഇന്ത്യൻ മഹാസമുദ്രം

4986. ലോകത്തിലെ ഏറ്റവും വലിയ ദ്വീപസമൂഹമേത്?
ഇൻഡോനേഷ്യ

4987. പാക് കടലിടുക്ക് നീന്തിക്കടന്ന ആദ്യ മലയാളി ആര്?
എസ്.പി. മുരളീധരൻ

4988. ഹണിമൂൺ, ബ്രേക്ക് ഫാസ്റ്റ് എന്നീ ദ്വീപുകൾ സ്ഥിതിചെയ്യുന്ന തടാകം?
ചിൽക്ക

4989. കോസി പദ്ധതിയുടെ നിർമാണത്തിൽ ബീഹാറുമായി സഹകരിച്ച രാജ്യം?
നേപ്പാൾ

4990. ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും ആഴമേറിയ ഭാഗം?
വാർട്ടൺ ഗർത്തം
<Next><Chapters: 01,..., 160161162163164165166167>