പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
4781. ഭൂഗുരുത്വാകർഷണം ഏറ്റവും കുറഞ്ഞ മണ്ഡലമേത്?
തെർമോസ്ഫിയർ

4782. ഓസോൺസുഷിരം ആദ്യമായി കണ്ടെത്തിയ സ്ഥലമേത്?
അന്റാർട്ടിക്കയിലെ ഹാലിബേ

4783. ഏത് വിദേശശക്തിക്കെതിരെയാണ് കുഞ്ഞാലിമരയ്ക്കാര്‍ പോരാടിയത്?
പോര്‍ച്ചുഗീസുകാര്‍

4784. എഴുത്തച്ഛന്‍ എവിടെവച്ചാണ് സമാധിയടഞ്ഞത്.
ചിറ്റൂര്‍

4785. ഡച്ചുകാരുടെ അധീനതയില്‍ കേരളത്തിലുണ്ടായിരുന്ന പ്രദേശങ്ങള്‍ ഭരിച്ചിരുന്ന ഗവര്‍ണറുടെ ആസ്ഥാനം:
കൊച്ചി

4786. 'കേരളോദ്യാനം' എന്നറിയപ്പെടുന്ന കൃതി:
ഹോര്‍ത്തൂസ് മലബാറിക്കൂസ്

4787. 'മാര്‍ത്ത' എന്ന് വിദേശീയര്‍ വിളിച്ചിരുന്ന ചെറുരാജ്യം:
കരുനാഗപ്പള്ളി

4788. 'ഇസ്ലാമിന്‍റെ സംരക്ഷകന്‍', 'പോര്‍ച്ചുഗീസുകാരെ തുരത്തിയവന്‍' എന്നീ ബിരുദങ്ങള്‍ സ്വയം സ്വീകരിച്ചത് എത്രാമത്തെ കുഞ്ഞാലിമരയ്ക്കാരായിരുന്നു?
നാലാമത്തെ

4789. ഹിന്ദിയില്‍ തുളസീദാസനും തമിഴില്‍ കമ്പര്‍ക്കും ഉള്ളതിനു തുല്യമായ സ്ഥാനം മലയാളത്തിലുള്ള കവി:
എഴുത്തച്ഛന്‍

4790. കേരളചരിത്രത്തിലെ ആദ്യ ലത്തീന്‍ കത്തോലിക്ക ഇടവക രൂപം കൊണ്ടതെവിടെയാണ്?
കൊല്ലം

4791. 1663-ല്‍ പോര്‍ച്ചുഗീസുകാരില്‍ നിന്ന് കണ്ണൂരിലെ സെന്‍റ് ആഞ്ചലോ കോട്ട പിടിച്ചടക്കിയ യൂറോപ്യന്‍ ശക്തി
ഡച്ചുകാര്‍

4792. തിരുവനന്തപുരത്ത് 'കുതിരമാളിക' പണികഴിപ്പിച്ചത്:
സ്വാതി തിരുനാള്‍

4793. ലോകസുന്ദരിപ്പട്ടത്തിനുവേദിയായ ആദ്യ ഇന്ത്യന്‍ നഗരം (1996)
ബാംഗ്ലൂര്‍

4794. ലോക് നായക് എന്നറിയപ്പെട്ടത്
 ജയപ്രകാശ് നാരായണ്‍

4795. ആദ്യമായി ലോക്സഭയില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍നേടി അധികാരത്തിലേറിയ നേതാവ്
രാജീവ്ഗാന്ധി

4796. ലോക്സഭയിലെ ആദ്യത്തെ വനിതാ പ്രതിപക്ഷനേതാവ്
സോണിയാ ഗാന്ധി

4797. കേന്ദ്ര മന്ത്രിയായ ആദ്യ മലയാളി വനിത
ലക്ഷ്മി എന്‍. മേനോന്‍

4798. കോണ്‍ഗ്രസിന്‍റെ 125-മത്തെ വാര്‍ഷികത്തില്‍ അധ്യക്ഷ പദവി വഹിച്ചത്
സോണിയാ ഗാന്ധി

4799. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആദ്യമായി നടപ്പാക്കിയത് എന്ന്
 2006 ഫെബ്രുവരി 2

4800. ദേശീയ സാക്ഷരതാമിഷന്‍ പ്രവര്‍ത്തനമാരംഭിച്ചത്
1988

4801. ദേശീയപതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം
3:2

4802. ജസ്റ്റിസ് ഫാത്തിമാബീവി ഗവര്‍ണറായ സംസ്ഥാനം
തമിഴ്നാട്

4803. ഇന്ത്യയുടെ ദേശീയ പതാകയ്ക്ക് രൂപം നല്‍കിയത് 
 പിംഗലി വെങ്കയ്യ

4804. ഇന്ത്യയുടെ ദേശീയമൃഗം
 കടുവ

4805. ജവാഹര്‍ലാല്‍ നെഹ്രു അന്തരിച്ചത്
1964 മെയ് 27

4806. ജിപ്മെര്‍ (ജവാഹര്‍ലാര്‍ നെഹ്രു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്‍റ് റിസര്‍ച്ച്) എവിടെയാണ്
പുതുച്ചേരി

4807. നെഹ്രു കഴിഞ്ഞാല്‍ ചൈന സന്ദര്‍ശിച്ച ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി
 രാജീവ് ഗാന്ധി

4808. അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്‌സൈഡിന്റെ മാറ്റങ്ങൾ രേഖപ്പെടുത്തുന്ന ഗ്രാഫ് ഏത്?
കീലിങ് കർവ്

4809. വാർത്താവിനിമയ കൃത്രിമോപഗ്രഹങ്ങൾ സ്ഥിതിചെയ്യുന്ന മണ്ഡലമേത്?
അയണോസ്ഫിയർ

4810. റേഡിയോതരംഗങ്ങൾ സഞ്ചരിക്കുന്ന അന്തരീക്ഷ പാളിയേത്?
അയണോസ്ഫിയർ
<Next><Chapters: 01,..., 158159160161, 162,....,165166167>