പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
4871.  ഭൗമോപരിതലത്തിൽ കിഴക്കുപടിഞ്ഞാറ് ദിശയിൽ വരയ്ക്കുന്ന സാങ്കല്പികരേഖകൾ അറിയപ്പെടുന്നത്?
അക്ഷാംശരേഖകൾ

4872. ഭൂമധ്യരേഖ കടന്നുപോകുന്ന ഏക ഏഷ്യൻ രാജ്യമേത്?
ഇൻഡോനേഷ്യ

4873. യുദ്ധം, രാജ്യഭാരം എന്നിവയുടെ വര്‍ണ്ണനകള്‍ നിറഞ്ഞ കാവ്യസമാഹാരമാണ്:
പുറനാനൂറ്

4874. ഏത് മൂഷകരാജാവിന്‍റെ ആസ്ഥാനകവിയായിരുന്നു അതുലന്‍?
ശ്രീകണ്ഠന്‍

4875. കോസ്മസ് ഇന്‍ഡികോ പ്ലൂസ്റ്റസ് കേരളം സന്ദര്‍ശിച്ചത് ഏത് ശതകത്തിലാണ്?
എഡി ആറാം ശതകം

4876. രണ്ടാം ചേരസാമ്രാജ്യത്തിന്‍റെ കാലഘട്ടം
എഡി 800-1102

4877. തിരുവനന്തപുരം ശാസനത്തില്‍ 'തെക്കന്‍നാട്ടിലെ ഭോജരാജാവ്' എന്ന് വിശേഷിപ്പിക്കപ്പെട്ടത്:
രവിവര്‍മ കുലശേഖരന്‍

4878. കേരളത്തില്‍ പ്രാചീനകാലത്ത് 'ഊഴിയവേല'എന്നറിയപ്പെട്ടിരുന്നത്:
അടിമപ്പണി

4879. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ ഭരണസമിതിയായിരുന്നത്:
എട്ടരയോഗം

4880. ഏത് മതക്കാരുടെ ഇടയില്‍ പ്രചാരമുള്ള കലാരൂപമാണ് മാര്‍ഗംകളി?
 ക്രിസ്ത്യാനികള്‍

4881. 'എന്തരോ മഹാനുഭാവലു....' എന്നാരംഭിക്കുന്ന ഗാനം രചിച്ചത്:
ത്യാഗരാജസ്വാമികള്‍

4882. 'മോഹനകല്യാണി' രാഗം ആവിഷ്കരിച്ചത്:
സ്വാതിതിരുനാള്‍

4883. മൊറാര്‍ജിയുടെ അന്ത്യവിശ്രമ സ്ഥലം 
അഭയ്ഘട്ട് (അഹമ്മദാബാദ്)

4884. കൊയാലി എന്തിനു പ്രസിദ്ധം
 എണ്ണശുദ്ധീകരണശാല

4885. മൈ പ്രസിഡന്‍ഷ്യല്‍ ഇയേഴ്സ് രചിച്ചത്
ആര്‍ വെങ്കിട്ടരാമന്‍

4886. ഭോപ്പാല്‍ ദുരന്തത്തിനു കാരണമായ കമ്പനി
യൂണിയന്‍ കാര്‍ബൈഡ്

4887. മേധാ പട്കര്‍ സ്ഥാപിച്ച രാഷ്ട്രീയ പാര്‍ട്ടി
പീപ്പിള്‍സ് പൊളിറ്റിക്കല്‍ ഫ്രണ്ട്

4888. ലോക്സഭ രൂപവല്‍ക്കരിച്ച തീയതി
1952 ഏപ്രില്‍ 17

4889. ലോക്സഭ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്ത ആദ്യ പ്രസിഡന്‍റ്
കെ.ആര്‍.നാരായണന്‍(1998)

4890. ലോക്സഭാ പ്രതിപക്ഷനേതാവായ ആദ്യ വനിത
 സോണിയാ ഗാന്ധി

4891. കേന്ദ്ര ധനമന്ത്രിയായ ആദ്യ മലയാളി
ജോണ്‍ മത്തായി

4892. കോണ്‍സ്റ്റിറ്റ്യൂവന്‍റ് അസംബ്ലി 1948-ല്‍ നിയമിച്ച ലിംഗ്വിസ്റ്റിക് പ്രൊവിന്‍സസ് കമ്മീഷന്‍റെ അധ്യക്ഷന്‍ 
ജസ്റ്റിസ് എസ്.കെ.ധര്‍

4893. ദേശീയ പതാകയുടെ വീതിയുടെ എത്ര ഇരട്ടിയാണ് നീളം
ഒന്നര

4894. ദക്ഷിണേന്ത്യയിലെ ആദ്യത്തെ വനിതാ ഗവര്‍ണര്‍
ശാരദാ മുഖര്‍ജി (1977-78)

4895. ദക്ഷിണ ഗംഗോത്രി, മൈത്രി, ഭാരതി എന്നീ ഗവേഷണ കേന്ദ്രങ്ങള്‍ ഇന്ത്യ എവിടെയാണ് സ്ഥാപിച്ചത് 
അന്‍റാര്‍ട്ടിക്ക

4896. ദലിത് വിഭാഗത്തില്‍ നിന്നും രാഷ്ട്രപതിയായ ആദ്യ വ്യക്തി
 കെ.ആര്‍.നാരായണന്‍

4897. ദലൈലാമയുടെ പ്രവാസ ഗവണ്മെന്‍റിന്‍റെ ആസ്ഥാനം
 ധര്‍മശാല

4898. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഗ്ലേസിയർ ഏത്?
സിയാച്ചിൻ

4899. ലോകത്തിലെ ഏറ്റവും വലിയ അഗ്നിപർവതമേത്?
താമുമാസിഫ് (ദക്ഷിണ പസഫിക്)

4900. ക്രാക്കത്തോവ അഗ്നിപർവതം സ്ഥിതിചെയ്യുന്ന രാജ്യമേത്?
ഇൻഡോനേഷ്യ
<Next><Chapters: 01,..., 160161162163164165166167>