G K QUESTIONS AND ANSWERS IN MALAYALAM
(CHAPTER-22)

641. സ്ത്രീകള്‍ അഭിനയിച്ചിട്ടില്ലാത്ത മലയാള ചിത്രങ്ങള്‍
മതിലുകള്‍, ദി. ഗാര്‍ഡ്

642. നക്ഷത്രങ്ങള്‍ക്കിടയിലെ ദൂരം അളക്കാനുള്ള ഏകകം
പ്രകാശ വര്‍ഷം

643. ഔഷധസസ്യങ്ങളുടെ മാതാവ്
തുളസി

644. തലയില്‍ ഹൃദയമുള്ള ജീവി
കൊഞ്ച്

645. കുതിര, കഴുത തുടങ്ങിയ ജന്തുക്കള്‍ക്ക് എത്ര കുളമ്പുകളുണ്ട്
ഒന്ന്

646. ഇന്ത്യയുടെ പാല്‍ത്തൊട്ടി എന്നറിയപ്പെടുന്ന സംസ്ഥാനം
ഹരിയാന

647. സൂപ്പര്‍ കമ്പ്യൂട്ടറുകളുടെ പിതാവെന്നറിയപ്പെടുന്നത്
സെയ്മൂര്‍ ക്രേ

648. ഇന്റര്‍നെറ്റില്‍ ഉപയോഗിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് ഹൈലെവല്‍ ലാംഗ്വേജ്
ജാവ

649. വീല്‍ ചെയര്‍ അത്‌ലറ്റ് എന്നറിയപ്പെടുന്ന ഇന്ത്യാക്കാരി
മാലതിഹൊള്ള

650. ഏഴുകടലിടുക്കുകള്‍ നീന്തിക്കടന്ന ലോകത്തിലെ ആദ്യ വനിത
ബുലാചൗധരി

651. എവണ്‍ നദിയിലെ രാജഹംസം എന്നറിയപ്പെടുന്നത് ആര്
ഷേക്‌സ്പിയര്‍

652. ഡ്രീംസ് ഫ്രം മൈ ഫാദര്‍ ആരുടെ ആത്മകഥയാണ്
ബരാക്ക് ഒബാമ

653. ആദ്യമായി രണ്ട് ഓസ്‌കാര്‍ ലഭിച്ച ഇന്ത്യാക്കാരന്‍
എ.ആര്‍. റഹ്മാന്‍

654. കലിംഗ പുരസ്‌കാരം ഏത് മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കി വരുന്നു
ശാസ്ത്രരംഗം

655. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം
ബുര്‍ജ് ഖലീഫ (ദുബായ്)

656. മലകളും കുന്നുകളും ഇല്ലാത്ത കേരളത്തിലെ ജില്ല
ആലപ്പുഴ

657. കുടുംബശ്രീ പദ്ധതിയുടെ അടിസ്ഥാന തത്വം
സ്വയംസഹായം

658. മലയാളം അച്ചടിയുടെ പിതാവ്
ബെഞ്ചമിന്‍ ബെയ്‌ലി

659. ഇന്ത്യ കഴിഞ്ഞാല്‍ സ്റ്റാമ്പുകളില്‍ ഗാന്ധിജിയുടെ ചിത്രം അച്ചടിച്ച ആദ്യ രാജ്യം
അമേരിക്ക

660.  ''രക്തവും കണ്ണീരും വിയർപ്പും കഠിനാധ്വാനവുമല്ലാതെ മറ്റൊന്നും നിങ്ങൾക്ക് തരാൻ എനിക്കില്ല '' - ആരുടെ വാക്കുകൾ ?
വിൻസ്റ്റൺ  ചർച്ചിൽ

661. അശോകന്റെ ശിലാലിഖിതങ്ങളുടെ പൊരുൾ തിരിച്ചറിഞ്ഞ ഗവേഷകൻ
- ജയിംസ് പ്രിൻസെപ്

662. അശോകന്റെ സാമാജ്യത്തിൽ വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിലുള്ള ശിലാലിഖിതങ്ങളിൽ ഏതു ലിപിയാണ് ഉപയോഗിച്ചിട്ടുള്ളത്
- ഖരോഷ്ടി

663. മൗര്യ സാമ്രാജ്യ സ്ഥാപകൻ ചന്ദ്രഗുപ്തമൗര്യൻ അന്തരിച്ച സ്ഥലം
- ശ്രാവണബലഗോള

664, മൗലികാവകാശങ്ങൾ നടപ്പാക്കാൻ സുപ്രീം കോടതി എന്താണ് പുറപ്പെടു വിക്കുന്നത്
- റിട്ട്

665. ആരുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിലാണ് 1938-ൽ തിരുവിതാം കുറിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ശാഖ രൂപംകൊണ്ടത്
- പട്ടാഭി സീതാരാമയ്യ

666. ഇന്ത്യയുടെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹം
- ആപ്പിൾ

667. കേരളത്തിലെ പ്രസിദ്ധമായ തടാക ക്ഷേത്രം
- അനന്തപുരം

668. ഓറഞ്ച് ദിനം (വനിതകൾക്കെതിരെ യുള്ള അതിക്രമ നിവാരണ ദിനം)
- നവംബർ 25

669. അനാനസ് കോമോസസ് എന്തിന്റെ ശാസ്ത്രനാമമാണ്
- ബനാന

670. ഇറാനിലെ (ഗ്രീൻ സാൽറ്റ് പ്രൊജക് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
- യുറേനിയം സംസ്കരണം
<Next Page><Previous>
<Chapters: 01,...192021, 22, 2324,....47>