പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
3281. ഭാരതപ്പുഴയുടെ പതനസ്ഥാനം ഏതാണ്?
അറബിക്കടൽ

3282. കേരളത്തിൽ ഏറ്റവും കൂടുതൽ കരിമണ്ണ് കാണപ്പെടുന്ന സ്ഥലം?
ചിറ്റൂർ, പാലക്കാട്

3283. സമുദ്രത്തിനഭിമുഖമായി മണൽത്തിട്ടകൾകൊണ്ട് വേർതിരിക്കപ്പെട്ട് കാണപ്പെടുന്ന ജലാശയം?
കായലുകൾ

3284. ശെന്തുറുണി - കുളത്തൂപ്പുഴ നദികൾക്ക് കുറുകെ നിർമ്മിച്ചിട്ടുള്ള പ്രശസ്തമായ അണക്കെട്ട് ഏതാണ്?
പരപ്പാർ ഡാം

3285. കേരളത്തിലെ തെക്കേയറ്റത്തെ നദി ഉത്ഭവിക്കുന്നത് ഏത് മലയിൽ നിന്നുമാണ്?
അഗസ്ത്യമല

3286. മുല്ലപ്പെരിയാര്‍ ഡാം തര്‍ക്കവുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍?
കേരളം-തമിഴ്നാട്

3287. ഇന്ത്യയില്‍ ലിഗ്നൈറ്റ് കാണപ്പെടുന്ന സംസ്ഥാനം?
തമിഴ്നാട്

3288. സര്‍ദാര്‍ സരോവര്‍ അണക്കെട്ട് ഏത് നദിയിലാണ്?
നര്‍മദ

3289. ഇന്ത്യയിലേറ്റവും കൂടുതല്‍ പരുത്തി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?
ഗുജറാത്ത്

3290. നാസിക് ഏത് നദിയുടെ തീരത്താണ്?
ഗോദാവരി

3291. ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് എന്തിനാണ് പ്രസിദ്ധം?
ഗ്ലാസ്വ്യവസായം

3292. വിസ്തീര്‍ണാടിസ്ഥാനത്തില്‍ ലോകത്ത് ഇന്ത്യയുടെ സ്ഥാനം?
ഏഴ്

3293. ഫറാക്ക പിന്നിട്ട് ബംഗ്ലാദേശിലെത്തുമ്പോള്‍ ഗംഗ എന്തുപേരില്‍ അറിയപ്പെടുന്നു?
പദ്മ

3294. സ്ഫടിക മണൽ നിക്ഷേപം കാണപ്പെടുന്ന കേരളത്തിലെ ജില്ലയേത്?
ആലപ്പുഴ

3295. ഭൂമിയുടെ പ്രായം എത്ര ബില്യൻ വർഷമാണ്?
4.6 ബില്യൻ

3296. കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി സ്ഥാപിച്ചിരിക്കുന്ന നദി?
മുതിരപ്പുഴ

3297. തുടര്‍ച്ചയായി രണ്ടുപ്രാവശ്യം എവറസ്റ്റ് കീഴടക്കിയ ഇന്ത്യന്‍ വനിത
സന്തോഷ് യാദവ്

3298. എവറസ്റ്റ് കീഴടക്കിയ അദ്യ മലയാളി?
സി.ബാലകൃഷ്ണന്‍

3299. എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കൂടിയ വ്യക്തി?
യൂയിപ്പിറോ മിയൂര (ജപ്പാന്‍)

3300. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പര്‍ വതനിര?
ഹിമാലയം

3301. ഇന്ത്യയുടെ സോയ സംസ്ഥാനം ?
മധ്യപ്രദേശ്

3302. ടാൻസെൻ സ്മാരകം എവിടെയാണ് ?
ഗ്വാളിയോർ

3303. ഏറ്റവും കുറവ് ദേശീയപാതയുള്ള സംസ്ഥാനം?
സിക്കിം

3304. ഇന്ത്യയിലെ ആദ്യ സൈബർ ഫോറൻസിക് ലബോറട്ടറി ?
ത്രിപുര

3305. ഇന്ത്യയിലെ ആദ്യ സമ്പൂർണ വനിതാ കോടതി ?
മാൽഡ (പശ്ചിമ ബംഗാൾ )

3306. ഹിമാലയൻ മൗണ്ടനീയറിങ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നതെവിടെ ?
ഡാർജിലിങ്

3307. ലോകത്തിലെ ഏറ്റവും വലിയ കപ്പൽ പൊളിക്കൽ കേന്ദ്രം ?
അലാങ് (ഗുജറാത്ത്‌ )

3307. ഇന്ത്യയുടെ കിഴക്കേ അറ്റത്തെ സംസ്ഥാനം
അരുണാചൽ പ്രദേശ്

3309. ജനസാന്ദ്രത കൂടിയ സംസ്ഥാനം
ബീഹാർ

3310. ജനസാന്ദ്രത കുറഞ്ഞ സംസ്ഥാനം
അരുണാചൽ പ്രദേശ്
<Next><Chapters: 01,..., 108109, 110, 111112, 113, ....., 125126>