പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
3371. മനുഷ്യകമ്പ്യൂട്ടർ എന്ന ബഹുമതി നേടിയ ഇന്ത്യാക്കാരി?
ശകുന്തളാ ദേവി

3372. ഐക്യരാഷ്ട്ര ജനറൽ അസംബ്ളിയുടെ ആദ്യ പ്രസിഡന്റ്?
പോൾ ഹെന്റിസ്പാക്ക്

3373. ആധുനിക ചിത്രകലയുടെ പിതാവ്?
നന്ദലാൽ ബോസ്

3374. കടൽക്കാറ്റ് വീശുന്നത് ഏത് സമയത്താണ്? എന്തുകൊണ്ട്?
പകൽസമയത്ത്, പകൽ സമയം കടലിനേക്കാൾ വേഗത്തിൽ കര  ചൂടാകുന്നത് കാരണം

3375. മെക്സിക്കോയുടെ തീരങ്ങളിൽ വീശുന്ന തീവ്രമായ വരണ്ടകാറ്റുകൾ അറിയപ്പെടുന്നത്? 
പാപാഗാവോ.

3376. ജമ്മുകാശ്മീരിലെ ഔദ്യോഗികഭാഷ?
ഉര്‍ദു

3377. പാക് കടലിടുക്ക് ഏതെല്ലാം രാജ്യങ്ങള്‍ക്ക് ഇടയിലാണ്?
ഇന്ത്യക്കും ശ്രീലങ്കയ്ക്കും ഇടയില്‍

3378. ബാബറി മസ്ജിദ് ഉള്‍പ്പെടുന്ന അയോധ്യാനഗരം ഏത് നദിയുടെ തീരത്താണ്?
സരയു

3379. കെ2 കൊടുമുടി സ്ഥിതി ചെയ്യുന്ന പര്‍വതനിരയുടെ പേര്?
കാരക്കോറം

3380. ദിഗ്ബോയ് (അസം) എന്തിനാണ് പ്രസിദ്ധം?
എണ്ണപ്പാടം

3381. ഇന്ത്യയില്‍ പടിഞ്ഞാറേയറ്റത്ത് സ്ഥിതിചെയ്യുന്ന സംസ്ഥാനം
ഗുജറാത്ത്

3382. രണ്ടു സംസ്ഥാനങ്ങളുടെ തലസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നഗരം?
ചണ്ഡിഗഢ്

3383. ഇന്ത്യയില്‍ ന്യൂസ്പ്രിന്‍റ് വ്യവസായം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്?
നേപ്പാനഗര്‍

3384. ഇന്ത്യയിലെ ആദ്യത്തെ റെയില്‍വെ ലൈന്‍?
ബോംബെ-താനെ

3385. 'ഇന്ത്യയിലെ സിലിക്കണ്‍വാലി' എന്നറിയപ്പെടുന്നത്?
ബാംഗ്ലൂര്‍

3386. ഇന്ത്യയിലേറ്റവും കൂടുതല്‍ തോറിയം ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?
കേരളം

3387. ഇന്ത്യയുടെ ഏതുഭാഗമാണ് രാജ്യത്തെ തേയിലയുടെ നാലില്‍ മൂന്നും ഉല്പാദിപ്പിക്കുന്നത്?
വടക്ക് കിഴക്കന്‍ ഇന്ത്യ

3388. ബംഗാളിന്‍റെ ദുഃഖം ഏതാണ്?
ദാമോദര്‍ നദി

3389. ഇന്ത്യയില്‍ നിന്നും കൂടുതലായി ഇരുമ്പയിര് കയറ്റുമതി ചെയ്യുന്നത്?
മര്‍മഗോവ

3390. ബന്ദിപ്പൂര്‍ നാഷണല്‍ പാര്‍ക്ക് ഏത് സംസ്ഥാനത്താണ്?
കര്‍ണാടകം

3391. ഗുല്‍മാര്‍ഗ് സുഖവാസകേന്ദ്രം ഏത് ഇന്ത്യന്‍ സംസ്ഥാനത്താണ്  സ്ഥിതിചെയ്യുന്നത്?
ജമ്മുകാശ്മീര്‍

3392. പഹാരിഭാഷ ഏതു സംസ്ഥാനത്താണ് സംസാരിക്കുന്നത്?
ഹിമാചല്‍പ്രദേശ്

3393. ഇന്ത്യയില്‍ ആദ്യമായി സ്വകാര്യവല്‍ക്കരിക്കപ്പെട്ട ഷിയോനാഥ് പുഴ ഏത് സംസ്ഥാനത്താണ്?
ഛത്തിസ്ഗഢ്

3394. ഇന്ത്യയില്‍ മഴ കൂടുതല്‍ ലഭിക്കുന്ന കാലം?
തെക്ക്-പടിഞ്ഞാറന്‍ മണ്‍സൂണ്‍

3395. കാര്‍ഷിക ആദായനികുതി ഏര്‍പ്പെടുത്തിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം?
പഞ്ചാബ്

3396. ഉദയ സൂര്യനെറ കുന്നുകൾ എന്നറിയപ്പെടുന്ന സംസ്ഥാനം
അരുണാചൽ പ്രദേശ്

3397. ചെറുകിട വ്യവസായങ്ങളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം
പഞ്ചാപ്

3398. ദക്ഷിണേന്ത്യയെയും ഉത്തരേന്ത്യയയും ബന്ധിപ്പിക്കുന്ന സംസ്ഥാനം
ആന്ധ്രപ്രദേശ്

3399. ഇന്ത്യയുടെ പടിഞ്ഞാറ്റ അറ്റത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനം
ഗുജറാത്ത്

3400. ഇന്ത്യയുടെ ഹൃദയം അഥവ കടുവാ സംസ്ഥാനം എന്നീ പേരുകളിൽ അറിയപ്പെടുന്നത്
മധ്യപ്രദേശ്
<Next><Chapters: 01,..., 111112, 113, 114115, 116, ....., 125126>