പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
2921. അബ്സല്യൂട് സീറോ എന്ന പദം താഴെ കൊടുത്തിരിക്കുന്നവയിൽ ഏതു വിഭാഗമായി ബന്ധപ്പെട്ടിരിക്കുന്നു?
താപം

2922. പച്ചവിരൽ ആരുടെ ആത്മകഥയാണ്?
ദയാബായി

2923. പ്രാചീനകാലത്ത് ബലിത എന്ന പേരിൽ അറിയപ്പെട്ടിരുന്ന സ്ഥലം?
വർക്കല

2924. തോൽവിറക് സമരം നടന്നത് എവിടെ വെച്ചാണ്?
ചീമേനി

2925. അന്ത്യോദയ ആദ്യം നടപ്പാക്കിയ ഇന്ത്യൻ സംസ്ഥാനം?
രാജസ്ഥാൻ

2926. എഴുത്തച്ഛൻ പുരസ്കാരം ഏർപ്പെടുത്തിയ വർഷം?
1993  

2927. യു എസ് സെനെറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ വനിത?
കമലാ ഹാരിസ്

2928. പർവ്വതങ്ങളെക്കുറിച്ചുള്ള പഠനം?
ഓറോളജി

2929. ലോക്‌സഭയുടെ അധ്യക്ഷൻ?
സ്പീക്കർ

2930. സംസ്ഥാന പുന:സംഘടനാ കമ്മീഷനെ നിയമിച്ച വർഷം?
1953

2931. ബ്യൂട്ടി വിറ്റാമിൻ എന്നറിയപ്പെടുന്ന വിറ്റാമിൻ?
E

2932. ഒന്നാം പഞ്ചവത്സര പദ്ധതി പ്രാധാന്യം കൊടുത്ത മേഖല?
കൃഷി  

2933. നബാർഡിന്റെ ആസ്ഥാനം?
മുംബൈ

2934. പ്ലാനിംഗ് കമ്മീഷൻ രൂപം കൊണ്ട വർഷം?
1950

2935. പാണ്ഡ്യൻമാരുടെ തലസ്ഥാനം ഏത്?
മധുര

2936. ദര്ശനമാലയുടെ കർത്താവ്?
ശ്രീനാരായണ ഗുരു

2937. കേരളത്തിൽ ഉപ്പുസത്യഗ്രഹത്തിന് നേതൃത്വം നൽകിയത്?
കെ കേളപ്പൻ 

2938293. ലക്ഷ്മീപ്ലാനം എന്നറിയപ്പെടുന്ന വിശാലമായ പീഠഭൂമി ഏതു ഗ്രഹത്തിൽ ആണ്?
ശുക്രൻ  

2939. പ്രത്യക്ഷരക്ഷാ ദൈവസഭയുടെ ആസ്ഥാനം എവിടെയാണ്?
ഇരവിപേരൂർ

2940. ഹുട്ടി സ്വർണഖനി ഏതു സംസ്ഥാനത്താണ്?
കർണാടക

2941. നവസാരത്തിന്റെ രാസനാമം എന്ത്?
അമോണിയം ക്ലോറൈഡ്

2942. സാപ്തി എന്ന ഭൂനികുതി സമ്പ്രദായം ഏർപ്പെടുത്തിയ രാജാവ് ആരാണ്?
അക്ബർ

2943. ഇന്ത്യയിലെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹം ഏത് ? 
ആപ്പിൾ  

2944. ഏറ്റവും വലിയ ഉപഗ്രഹം ഏത് ഗ്രഹത്തിനാണ് ഉള്ളത്
വ്യാഴം  

2945. പിന്നോക്ക സമുദായക്കാര്‍ക്ക് നിയമസഭയില്‍ മതിയായ പ്രാതിനിധ്യം നേടാന്‍ സംഘടിക്കപെട്ട പ്രക്ഷോഭം
നിവർത്തന പ്രക്ഷോഭം

2946. ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടി സ്ഥിതിചെയ്യുന്ന നദീ തീരം 
*പെരിയാർ

2947. ആലുവാ പുഴകാലടിപ്പുഴ എന്നീ പേരുകളിൽ അറിയപ്പെടുന്ന നദി 
*പെരിയാർ 

2948. കേരളത്തിൻറെ നൈൽ എന്നറിയപ്പെടുന്ന നദി 
*ഭാരതപ്പുഴ 

2949. പൊന്നാനിപ്പുഴനിള എന്നൊക്കെ അറിയപ്പെടുന്ന നദി 
*ഭാരതപ്പുഴ 

2950. പ്രാചീനകാലത്ത് പേരാർ എന്നറിയപ്പെട്ടിരുന്ന നദി 

*ഭാരതപ്പുഴ
<Chapters: 01,..., 9394959697, 98, 99105><Next>