G K QUESTIONS AND ANSWERS IN MALAYALAM
(CHAPTER-35)

1031.  മൂന്നാം പാനിപ്പത്ത് യുദ്ധം നടന്നത് ഏത് വര്‍ഷം ?
1761

1032. യോഗസൂത്രം ആരുടെ കൃതിയാണ് ?
പതജ്ഞലി

1033. ചിത്രകലയെ പ്രോത്സാഹിപ്പിച്ച മുഗള്‍ രാജാവ് ?
ജഹാംഗീര്‍

1034. മൗര്യസാമ്രാജ്യ സ്ഥാപകന്‍ ?
ചന്ദ്രഗുപ്തമൗര്യന്‍

1035. ഖാള്‍ട്ടി ഘട്ട് യുദ്ധം നടന്ന വര്‍ഷം ?
1576

1036. സിന്ധു നിവാസികള്‍ ആരാധിച്ച ദൈവങ്ങള്‍ ?
പശുപതി മഹാദേവന്‍, മാതൃദേവത

1037. ഷേര്‍ഷയുടെ ഭരണകാലം ?
1540 – 1545

1038. രാഷ്ട്രകൂടരാജവംശത്തിന്റെ തലസ്ഥാനം ?
മാന്‍ഘട്ട്

1039. ജസിയ ആദ്യമായി ഏര്‍പ്പെടുത്തിയത് ആര് ?
ഫിറോസ് ഷാ തുഗ്ലക്ക്

1040. മഹാസ്നാനപ്പുര സ്ഥിതിചെയ്തിരുന്ന സിന്ധു സംസ്ക്കാര കേന്ദ്രം ?
മോഹന്‍ ജദാരോ

1041. ചോരയും ഇരുമ്പും എന്ന നയം സ്വീകരിച്ച അടിമവംശ രാജാവ് ?
ബാല്‍ബന്‍

1042. മഹാവീരന്റെ യഥാര്‍ത്ഥ പേര് ?
വര്‍ദ്ധമാനന്‍

1043. മഹാവീരചരിതം, ഉത്തരരാമചരിതം എന്നിവ രചിച്ചതാര് ?
ഭവഭൂതി

1044. ഗാന്ധാര കലാരൂപത്തിന് തുടക്കം കുറിച്ച രാജാവ് ?
കനിഷ്കന്‍

1045. ഇന്ത്യ സന്ദര്‍ശിച്ച ആദ്യ ചൈനീസ് സഞ്ചാരി ?
ഫാഹിയാന്‍

1046. അഷ്ട ദിഗ്ഗജങ്ങള്‍ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?
കൃഷ്ണദേവരായര്‍

1047. ഗുപ്തവര്‍ഷം ആരംഭിക്കുന്നത് ?
AD 320

1048. കലിംഗ യുദ്ധം നടന്ന വര്‍ഷം ?
ബി.സി.261

1049. ചോളന്മാരുടെ രാജകീയ മുദ്ര ?
കടുവ

1050. ബോധ് ഗയ ഏത് നദീ തീരത്താണ് ?
നിര‍ഞ്ജനം

1051. മൂന്നാം പാനിപ്പത്ത് യുദ്ധം നടക്കുമ്പോള്‍ പേഷ്വാ ആര് ?
ബാലാജി ബാജി റാവു

1052. സുംഗവംശസ്ഥാപകന്‍ ?
പുഷ്യമിത്രസുംഗന്‍

1053. കാശ്മീരിലെ ഷാലിമാര്‍ പൂന്തോട്ടം ആരുടെ കാലത്താണ് നിര്‍മ്മിച്ചത് ?
ജഹാംഗീര്‍

1054. ഹാരപ്പ സ്ഥിതി ചെയ്യുന്നത് ഏത് നദിക്കരയില്‍ ?
രവി

1055. അക്ബര്‍ രൂപീകരിച്ച മതം ഏത് ?
ദിന്‍ ഇലാഹി

1056. ലാൻസ് ഗിബ്സ് എന്ന ക്രിക്കറ്റർ ഏതു രാജ്യക്കാരനാണ്
- വെസ്റ്റ് ഇൻഡീസ്

1057, ഏറ്റവുമൊടുവിൽ ഗാന്ധിജിയെ സന്ദർശിച്ച പ്രമുഖനേതാവ്
- സർദാർ പ ട്ടേൽ

1058. ഒന്നാം കേരളനിയമസഭയിൽ ഇ. എം.എസ്.പതിനിധാനം ചെയ്ത മണ്ഡല൦
- നീലേശ്വര൦

1059, വടക്കുകിഴക്കൻ ഇന്ത്യയിലെ സപ്തസോദരിമാർ എന്നറിയപ്പെടുന്ന സം സ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ വിസ്തീർണമുള്ളത്
- അരുണാചൽ പ്രദേശ്

1060. വടക്കുനോക്കിയന്ത്രം ആദ്യമായി ഉപയോഗിച്ച രാജ്യ൦
- ചൈന
<Next Page><Previous>
<Chapters: 01,...3334, 35, 36, 37, 38, 39,....47>