പി.എസ്.സി . പരീക്ഷകളിലെ മലയാളം ; ചോദ്യോത്തരങ്ങൾ: Chapter -10

901. താഴെക്കൊടുത്തിരിക്കുന്നവയിൽ ശരിയായ രൂപം:
(എ) ഹാർദം (ബി) ഹാർധം
(സി) ഹാർദ്ദവം (ഡി) ഹാർദവം
ഉത്തരം: (a)

902. “Quotation mark'- എന്നതിന്റെ ശരിയായ പരിഭാഷ:
(എ) കോഷ്ഠം (ബി) വിക്ഷേപണി
(സി) ഉദ്ധരണി (ഡി) രോധിനി
ഉത്തരം: (c)

903. ശരിയായ വാക്യം ഏത്?
(എ) ബസ്സിനുള്ളിൽ പുകവലിക്കുകയും കെയോ തലയോ പുറത്തിടുകയോ ചെയ്യരുത്
(ബി) ഇവിടെ കുട്ടികൾക്കാവശ്യമായ എല്ലാ സാധനങ്ങളും വിൽക്കപ്പെടുന്നു (സി) വേറെ ഗത്യന്തരമില്ലാതെ അയാൾ രാജിവച്ചു
(ഡി) എല്ലാം ഒന്നാം തീയതിയും അമ്പലത്തിൽ പ്രത്യേക പൂജയുണ്ട്
ഉത്തരം: (d)

904. മലയാളത്തിലേക്ക് വിവർത്തനം ചെയ്യുക-"Each man's belief is right in his own eyes':
(എ) ഒരു മനുഷ്യന്റെ വിശ്വാസവും അവൻ കാണുന്നതും ശരിയാണ്
(ബി) ഓരോ മനുഷ്യനും കാണുന്നതും വിശ്വസിക്കുന്നതും സത്യമാണ്
(സി) ഒരു മനുഷ്യൻ കാണുന്നത് തന്നെ ശരിയാണെന്നു വിശ്വസിക്കുന്നു
(ഡി) ഓരോ മനുഷ്യന്റെയും വിശ്വാസം അവന്റെ ദൃഷ്ടിയിൽ ശരിയാണ്
ഉത്തരം: (d)

905. "Culprit' എന്ന വാക്കിന്റെ അർഥം:
(എ) മാപ്പുസാക്ഷി (ബി) കുറ്റവാളി
(സി) തടസ്സം (ഡി) ഗർത്തം
ഉത്തരം: (b)

906. ശുദ്ധമായ രൂപമേത്?
(എ) ഇതികർത്തവ്യ മൂഡൻ (ബി) ഇതികർത്തവ്യതാമൂഢൻ
(സി) ഇതികർത്തവ്യവിമൂഢൻ ( ഡി ) ഇതികർത്തവ്യമൂഢൻ
ഉത്തരം: (b)

907.മലയാളത്തിലേക്ക് വിവർത്തനം ചെയ്യുക - "Without an ideal, a man's life has no purpose other than eating and sleeping'.
(എ)ആശയത്തെക്കാൾ പ്രധാനമല്ല ഉറക്കവും ഭക്ഷണവും
 (ബി) ഒരു ആദർശം കൂടാതെ മനുഷ്യജീവിതത്തിന് ഭ ക്ഷണം കഴിക്കലിനും ഉറങ്ങുന്നതിനുമപ്പുറം മറ്റൊരു അർ ത്ഥമില്ല
(സി) ആദർശം കൂടാതെ മനുഷ്യന് ഭക്ഷണത്തിനോ ഉറക്കത്തിനോ കഴിയുകയില്ല.
(ഡി) ആദർശമാണ് ഉറക്കം, ഭക്ഷണം എന്നിവയെക്കാൾ അർത്ഥപൂർണം
ഉത്തരം: (b)

908. താഴെപ്പറയുവയിൽ വ്യഞ്ജന ചിഹ്നമേത്?
(എ)  ാ   (ബി)  ീ  (സി)  െ  (ഡി)  ്യ
ഉത്തരം: (d)

909. "World is under the fear of nuclear weapon' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) ലോകം ആണവായുധ ഭീഷണിയിൽ ഞെരുങ്ങുന്നു
(ബി) ലോകം ആണവായുധത്തിന്റെ ഭീതിയിലാണ്
(സി) ലോകം ആണവായുധത്തിന്റെ പിടിയിലമരുന്നു
( ഡി ) ലോകാ ആണവായുധത്തെ നോക്കി വിറകൊള്ളുന്നു
ഉത്തരം: (b)

910. മലയാളത്തിലേക്ക് വിവർത്തനം ചെയ്യുക-"Poetry is the rhythemic creation of beauty':
(എ) കാവ്യം സൗന്ദര്യത്തിന് താളം സൃഷ്ടിക്കുന്നു
(ബി) സൗന്ദര്യമാകുന്ന താളത്തിന്റെ സൃഷ്ടിയാകുന്നു കാവ്യാ
(സി) സൗന്ദര്യത്തിന്റെ താളാത്മക സൃഷ്ടിയാകുന്നു കാവ്യം
(ഡി) കാവ്യം സൗന്ദര്യ സൃഷ്ടിയുള്ള താളമാകുന്നു
ഉത്തരം: (c)

911. താഴെക്കൊടുത്തിരിക്കുന്നവയിൽ നാവ് എന്നർഥമില്ലാത്ത പദം:
(എ) ജിഹ്വ  (ബി) രസന
(സി) വാചി (ഡി) രസജ്ഞ
ഉത്തരം: (c)

912. "You had better consult a doctor' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) ഡോക്ടറെ കാണുന്നതാണ് കൂടുതൽ അഭികാമ്യം
(ബി) ഡോക്ടറെ കാണുന്നത് ഗുണപ്രദമാണ്
(സി) ഡോക്ടറെ കണ്ടാൽ സ്ഥിതിമാറും
(ഡി) ഡോക്ടറെ കണ്ടാൽ അസുഖം ഭേദമാകും
ഉത്തരം: (a)

913. ശരിയായ രൂപമേത്?
(എ) പാദസ്വരം (ബി) പാദസ്സരം
(സി) പാദസ്സരം (ഡി) പാദസരം
ഉത്തരം: (d)

914. 'Language must express the thought which intended to be conveyed' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) ഭാഷ ചിന്തകളെ പ്രകാശിപ്പിക്കണം
(ബി) അറിയാനുദ്ദേശിക്കുന്ന ചിന്തകളെ ഭാഷ പ്രകാശി പ്പിക്കുന്നു
(സി) ഭാഷ പകരാനുള്ള ആശയങ്ങളെ പ്രകാശിപ്പിക്കുന്നു
(ഡി) ഭാഷ, വിനിമയം ചെയ്യാനുള്ള ചിന്തകളെ പ്രകാശിപ്പിക്കുന്നതായിരിക്കണം
ഉത്തരം: (d)

915. അഞ്ജലി ശബ്ദത്തിന്റെ അർത്ഥം:
(എ) കൈത്തലം (ബി) തൊഴുകൈ
(സി) കൈയൊപ്പ് (ഡി) കൈവള
ഉത്തരം: (b)

916. “താങ്കളുടെ അപേക്ഷ നിരസിക്കുന്നു' എന്നതിനു സമാനമായ ഇംഗ്ളീഷ് വാക്യം:
(എ) Your application is accepted (ബി) Your application is rejected
(സി ) Your application is relieved (ഡി) Your application is expected
ഉത്തരം: (b)

917. ശരിയായ പദമേത്?
(എ) ദ്വന്ദ്വയുദ്ധം  (ബി) അതൃത്തി
(സി) അല്ലങ്കിൽ  (ഡി) അർത്തം
ഉത്തരം: (a)

918. മലയാളത്തിലേക്ക് വിവർത്തനം ചെയ്യുക-"Sanskrit has enriched many Indian languages':
(എ) പല ഭാരതീയ ഭാഷകളെയും സംസ്കൃതം പരിപോഷിപ്പിച്ചിട്ടുണ്ട്
(ബി) പല ഭാരതീയ ഭാഷകളിലും സംസ്കൃതം കലർന്നി ട്ടുണ്ട്
(സി) സംസ്കൃതം ഭാരതീയ ഭാഷകളിലെല്ലാം കലർന്നി രിക്കുന്നു
(ഡി) ഭാരതീയ ഭാഷ സംസ്കൃതഭാഷയിൽ കലർന്നിരി ക്കുന്നു
ഉത്തരം: (a)

919. മലയാളത്തിലേക്ക് വിവർത്തനം ചെയ്യുക- "The Don flows home to the sea':
(എ) ഡോൺ ശാന്തമായൊഴുകുന്നു
(ബി) ഡോൺ സമുദ്രത്തിലേക്കൊഴുകുന്നു
(സി) ഡോൺ സമുദ്രത്തിലേക്ക് തന്നെ ഒഴുകുന്നു
(ഡി) ഡോൺ സമുദ്രഗൃഹത്തിലേക്കൊഴുകുന്നു
ഉത്തരം: (d)

920. “ശ്ലോകത്തിൽ കഴിക്കുക' എന്ന ശൈലിയുടെ അർത്ഥം:
(എ) ശ്ലോകം ചൊല്ലുക (ബി) പതുക്കെ പറയുക
(സി) ഏറെച്ചുരുക്കുക (ഡി) പരത്തിപ്പറയുക
ഉത്തരം: (c)

921. സമാനമായ പഴഞ്ചൊല്ല് എഴുതുക- "Slow and steady wins the race':
(എ) നാടോടുമ്പോൾ നടുകേ ഓടണം
(ബി) പയ്യെത്തിന്നാൽ പനയും തിന്നാം
 (സി) അഴകുള്ള ചക്കയിൽ ചുളയില്ല
(ഡി) മെല്ലെ ഓടിയാൽ വേഗം ജയിക്കാം
ഉത്തരം: (b)

922. "പ്രമാദം' എന്ന വാക്കിനർത്ഥം:
(എ) വിവാദം (ബി) ശരി
(സി) സന്തോഷം (ഡി) തെറ്റ്
ഉത്തരം: (d)

923. ശരിയായ രൂപമേത്?
(എ) ഐക്യകണ്ഠേന  (ബി) കവിത്രയങ്ങൾ
(സി) അസ്തമനം (ഡി) ഇത:പര്യന്തം
ഉത്തരം: (d)

924. പുലിവാൽ, നൂലാമാല, മർക്കടമുഷ്ടി, കുണ്ടാമണ്ടി എന്നീ ശൈലികളിൽ കുഴപ്പം എന്ന അർത്ഥമില്ലാത്തത് ഏ തിനാണ്?
(എ) പുലിവാൽ (ബി) നൂലാമാല
(സി) മർക്കടമുഷ്ടി (ഡി) കുണ്ടാമണ്ടി
ഉത്തരം: (c)

925. മലയാളത്തിലേക്ക് വിവർത്തനം ചെയ്യുക-"Life is not a bed of roses alone':
(എ) ജീവിതം മലർമെത്തയല്ല.
(ബി) ജീവിതത്തിന് മലർമെത്തിയില്ല
(സി) ജീവിതത്തിന്റെ മെത്തയിൽ റോസ്മലർ ഇല്ല
(ഡി) ജീവിതം മലർമെത്ത മാത്രമല്ല
ഉത്തരം: (d)

926. മലയാളത്തിലേക്ക് വിവർത്തനം ചെയ്യുക- "The minister called on the martyr's family':
(എ) മന്ത്രി രക്തസാക്ഷിയുടെ കുടുംബത്തെ വിളിച്ചു
(ബി) മന്ത്രി രക്തസാക്ഷിയുടെ കുടുംബത്ത ആശ്വസിപ്പിച്ചു
(സി) മന്ത്രി രക്തസാക്ഷിയുടെ കുടുംബത്തെ സന്ദർശിച്ചു
(ഡി) മന്ത്രി രക്തസാക്ഷിയുടെ കുടുംബത്തെ സംരക്ഷിച്ചു
ഉത്തരം: (c)

927. മലയാളത്തിലേക്ക് വിവർത്തനം ചെയ്യുക- "The patient came round after getting an injection':
(എ) കുത്തിവയ്പ് നടത്തിയപ്പോൾ രോഗിയുടെ ബോധം നശിച്ചു
(ബി) കുത്തിവയ്പ് ലഭിച്ചപ്പോൾ രോഗിക്ക് ബോധം തിരിച്ചുകിട്ടി
(സി) കുത്തിവയ്പ് നടത്തിയപ്പോൾ രോഗി പരിഭ്രമം കാണിച്ചു
(ഡി) കുത്തിവയ്ക്ക് ലഭിച്ചപ്പോൾ രോഗി കറങ്ങിവീണു
ഉത്തരം: (b)

928. ‘Redress’' എന്നതിന്റെ അർത്ഥം: -
(എ) പശ്ചാത്താപം (ബി) പരിഹരിക്കുക
(സി) നിർദയം  (ഡി) പരാതി
ഉത്തരം: (b)

929. ശരിയായ വാക്യമേത്?
(എ) ഇവിടെ എല്ലാ സാധനങ്ങളും വിൽക്കപ്പെടും
(ബി) ഇവിടെ അരി ആട്ടിക്കൊടുക്കപ്പെടും
(സി) ഞാൻ നിന്നെക്കൊണ്ട് സമാധാനം പറയിക്കും
(ഡി) എല്ലാ ഓരോ വാക്യങ്ങളും ശ്രദ്ധാപൂർവം വായിക്കണം
ഉത്തരം: (c)

930. "A bird in hand is worth two in the bush' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) കാട്ടിലുള്ള രണ്ട് കിളികൾ സമീപത്തുള്ള ഒരു കിളിയെക്കാൾ നല്ലതാണ്
(ബി) കാട്ടിലുള്ള രണ്ട് കിളികളെക്കാൾ ഗുണകരം കൈയിലുള്ള ഒരു കിളിയാണ് (സി) കാട്ടിൽ രണ്ടു കിളിയും കൈയിൽ ഒരു കിളിയുമുണ്ട്
(ഡി) കാട്ടിൽ രണ്ടു കിളികളുള്ളപ്പോൾ കൈയിൽ വന്നത് ഒരു കിളി മാത്രം
ഉത്തരം: (b)

931. ശരിയായ രൂപമേത്?
(എ) അദ്യക്ഷൻ (ബി) അത്യക്ഷൻ -
(സി) അദ്യഷ്ഷ ൻ (ഡി) അധ്യക്ഷൻ
ഉത്തരം: (d)

932. ആകാശം എന്നതിന്റെ പര്യായം:
(എ) ശൈലം (ബി) അവനി
(സി) അനിശം(ഡി) ഗഗനം
ഉത്തരം: (d)

933. ശരിയായ വാചകം തിരഞ്ഞെടുക്കുക:
(എ) എല്ലാ വെള്ളിയാഴ്ചതോറും പ്രാർഥന പതിവായുണ്ട്
(ബി) എല്ലാ വെള്ളിയാഴ്ചയും പ്രാർഥനയുണ്ട്
(സി) എല്ലാ വെള്ളിയാഴ്ചയും പതിവായി പ്രാർഥനയുണ്ട്
(ഡി) വെള്ളിയാഴ്ചതോറും പാർഥിക്കുന്ന പതിവുണ്ട്
ഉത്തരം: (b)

934. "We are competent to grant permission' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) അനുവാദം നൽകാൻ നമുക്ക് എതിർപ്പുണ്ട്
 (ബി) അനുമതി നൽകാൻ നമുക്ക് അധികാരമുണ്ട്
(സി) അനുമതി നൽകാൻ നമ്മൾ മത്സരിക്കുന്നു
(ഡി) അനുവാദം കിട്ടാൻ നമുക്ക് പ്രാർഥിക്കാം
ഉത്തരം: (b)

935. "Hyphen' എന്നതിന് മലയാളത്തിൽ പറയുന്ന പേര്:
(എ) ശൃംഖല (ബി) കാകു
(സി) കോഷ്ഠം (ഡി) ഭിത്തിക
ഉത്തരം: (a)

936. ശരിയായ രൂപമേത്?
(എ) അർദ്ധാന്തരന്യാസം (ബി) വ്യത്യസ്ഥം
(സി) അഭ്യസ്ഥം (ഡി) അസന്നിഗ്ദ്ധം
ഉത്തരം: (d)

937. "Dispute' എന്നതിന്റെ അർത്ഥം :
(എ) ദ്വയാർത്ഥം (ബി) വ്യത്യാസം
(സി) വഴക്കുകൾ (ഡി) തർക്കം
ഉത്തരം: (d)

938. മലയാളത്തിലേക്ക് വിവർത്തനം ചെയ്യുക-"The boy was so sad that words failed him':
(എ) വാക്കുകൾ കിട്ടാത്തതുകൊണ്ട് കുട്ടി ദു:ഖിച്ചു
(ബി) തോറ്റുപോയതുകൊണ്ട് കൂട്ടി അതീവ ദു:ഖിതനായി
(സി) അതീവ ദു:ഖിതനായതുകൊണ്ട് കുട്ടിക്ക് തന്റെ വികാരം വാക്കുകളിലൂടെ പ്രകടിപ്പിക്കാൻ കഴിഞ്ഞില്ല.
(ഡി) ദു: ഖിതനായ കുട്ടി വാക്കുകൾ കിട്ടാത തോറ്റുപോയി.
ഉത്തരം: (d)

939. ശരിയായ വാക്യമേത്?
(എ) ഓരോ വാക്യവും ശ്രദ്ധാപൂർവം വായിക്കണം
(ബി) എല്ലാ വാക്യവും ശ്രദ്ധാപൂർവം വായിക്കണം
(സി) ഓരോ വാക്യങ്ങളും ശ്രദ്ധാപൂർവം വായിക്കണം
(ഡി) എല്ലാ ഓരോ വാക്യങ്ങളും ശ്രദ്ധാപൂർവം വായിക്കണം
ഉത്തരം: (a)

940. സമാനമായ ഭാഷാപദം തിരഞ്ഞെടുക്കുക- "Status quo':
(എ) പദവി  (ബി) ക്രമമായി
(സി) പൂർവസ്ഥിതി (ഡി) പദവിയനുസരിച്ച്
ഉത്തരം: (c)

941. "They murdered him in cold blood' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) അവർ അവനെ കൂരമായി കൊലചെയ്ത
(ബി) അവന്റെ കൊലപാതകം വളരെ ക്രൂരമായിപ്പോയി
(സി)മരണശേഷം അവന്റെ രക്തം തണുത്തുറഞ്ഞുപോയി.
(ഡി) രക്തം തണുപ്പിച്ച് അവനെ ക്രൂരമായി കൊന്നു
ഉത്തരം: (a)

942. ജാഗരണം എന്ന പദത്തിന്റെ വിപരീതം:
(എ) പ്രമാണം (ബി) സുഷുപ്തി
(സി) അചേതനം (ഡി) അപകൃഷ്ടം
ഉത്തരം: (b)

943. തെറ്റായ രൂപമേത്?
(എ) അസുരത്വം (ബി) മൃഗത്വം
(സി) പുരുഷത്വം (ഡി) മടയത്വം
ഉത്തരം: (d)

944. "അക്കരെ പറ്റുക' എന്ന ശൈലിയുടെ അർത്ഥം:
(എ) കാര്യം സാധിക്കുക (ബി) അബദ്ധം പറ്റുക
(സി) നിർബന്ധം  (ഡി) ഇവയൊന്നുമല്ല -
ഉത്തരം: (a)

945. ശരിയായ വാക്യമേത്?
( എ) ദൈവസഹായത്താൽ വന്നുചേർന്ന എല്ലാ ആപത്തുകളും നീങ്ങിക്കിട്ടി
(ബി) ക്ലാസിൽ വരാത്തതിന്റെ കാരണം കുട്ടിയുടെ അസുഖം കൊണ്ടാണ്
(സി) വെള്ളപ്പൊക്കത്തിനിരയായവരെ വീണ്ടും പുനരധിവസിപ്പിക്കണം
(ഡി) ഞാൻ സ്കൂളിലെത്തിയതും മണിയടിച്ചതും ഒരുമിച്ചായിരുന്നു
ഉത്തരം: (d)

946. ജലത്തിന്റെ പര്യായപദമല്ലാത്തത്:
(എ) നീർ (ബി) വാരി
(സി) വഹ്നി (ഡി) അംബു
ഉത്തരം: (c)

947. "ഓലപ്പാമ്പ് കാണിക്കുക' എന്ന ശൈലിയുടെ അർത്ഥം:
(എ) കബളിപ്പിക്കുക (ബി) വെറുതെ പേടിപ്പിക്കുക
(സി) അസ്വസ്ഥനാകുക (ഡി) പറ്റിക്കുക
ഉത്തരം: (b)

948. വിപരീത പദമെഴുതുക- സ്വാഭാവികം:
(എ) അസ്വാഭാവികം (ബി) അസാധാരണം
(സി) സുബദ്ധം (ഡി) ശീതളം
ഉത്തരം: (a)

949. തെറ്റായ പദമേത്?
(എ) അസ്തിവാരം | (ബി) അനുഗ്രഹീതം
(സി) ആഢംബരം (ഡി) സ്ഫു ടം
ഉത്തരം: (c)

950. “ആയം' എന്ന വാക്കിന്റെ വിപരീതം:
(എ) വ്യയം  (ബി) ഉർവരം
(സി) ശീതളം (ഡി) ഉച്ചം
ഉത്തരം: (a)

951 .“ഭീമന്റെ പുത്രി -' എന്നർഥമുള്ളത്:
(എ) ഭൈമി (ബി) ഭൂമിക
(സി) ഭാമിനി  (ഡി) ഭൗമി
ഉത്തരം: (a)

952. "ഉഡു' എന്ന വാക്കിന്റെ അർത്ഥം:
(എ) നക്ഷത്രം  (ബി) ആഭരണം
(സി) ആകാശം (ഡി) സൂര്യൻ
ഉത്തരം: (a)

953. "There is little water in that well' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) കുറച്ചുവെള്ളമേ ആ കിണറ്റിലുള്ളൂ
(ബി) ആ കിണറ്റിൽ വെള്ളം കുറവാണ്
(സി) ആ കിണറ്റിൽ വെള്ളം ഒട്ടുമില്ല
(ഡി) ആ കിണറ്റിൽ വെള്ളം കുറഞ്ഞുവരുന്നു
ഉത്തരം: (c)

954. “രാമേശ്വരത്തെ ക്ഷൗരം' എന്ന ശൈലിയുടെ അർത്ഥം:
(എ) സ്തുതി പാടുക (ബി) അപൂർണമായ പ്രവൃത്തി
(സി) കഠിന പരിശ്രമം (ഡി) ഇവയൊന്നുമല്ല
ഉത്തരം: (b )

955. മലയാളത്തിലേക്ക് വിവർത്തനം ചെയ്യുക
"What a beautiful bird the peacock is':
(എ) മയിൽ എത്ര മനോഹരമായൊരു പക്ഷി
(ബി) മയിൽ മനോഹരമായൊരു പക്ഷിയാണ്
(സി) മയിൽ മാത്രമാണ് മനോഹരമായ പക്ഷി
(ഡി) മയിൽ മനോഹരമായൊരു പക്ഷിയാകുന്നു
ഉത്തരം: (a)

956. "ഉഗ്രം' എന്ന വാക്കിന്റെ വിപരീതം:
(എ) ശാന്തം (ബി) നീചം
(സി) ഉച്ചം (ഡി) ഇവയൊന്നുമല്ല -
ഉത്തരം: (a)

957. "മുൻകൂട്ടി കാണുന്നവൻ' എന്നതിന് ഒറ്റപ്പദമാണ്:
(എ) ദീർഘദർശി (ബി) ചിന്താമഗ്നൻ
(സി) സോദ്ദേശ്യം (ഡി) ഇവയൊന്നുമല്ല -
ഉത്തരം: (a)

958. “രഹിതം' എന്ന വാക്കിന്റെ വിപരീതം:
(എ) സഹിതം (ബി) സഫലം
(സി) ഉർവരം (ഡി) ഉച്ചം
ഉത്തരം: (a)

959. “എങ്ങനെയാണോ അങ്ങനെ'- ഒറ്റപ്പദമാക്കുക:
(എ) തഥം (ബി) തഥൈവ
(സി) യഥാതഥം (ഡി) ഇവയൊന്നുമല്ല
ഉത്തരം: (c)

960. ശരിയായ രൂപമേത്?
(എ) ചീത്തത്വം ( ബി ) മണ്ടത്വ൦
(സി) മുട്ടാളത്വം (ഡി) സ്ത്രീത്വം
ഉത്തരം: (d)

961. "കൂനുള്ള' എന്ന അർത്ഥം വരുന്ന വാക്ക്:
(എ) മന്ധര  (ബി) മന്തര
(സി) മന്ദര (ഡി) മന്ഥര
ഉത്തരം: (d)

962. തെറ്റായ പദമേത്?
(എ) അതാത് (ബി) ഉച്ചസ്തരം
(സി) പീഡനം (ഡി) അന്തച്ഛിദം
ഉത്തരം: (a)

963. “ശിശുവായിരിക്കുന്ന അവസ്ഥ' എന്നതിന്റെ ഒറ്റപ്പദം:
(എ) ശിശുഭാവം (ബി) ശൈശവം
(സി) ശിവാവം ( ഡി ) ശവം
ഉത്തരം: (b)

964. ശരിയായ രൂപമേത്?
(എ) അടിമത്വം (ബി) ആണത്വം
(സി) മുതലാളിത്വം (ഡി) മനുഷ്യത്വം
ഉത്തരം: (d)

965. “തൂണീരം' എന്ന വാക്കിനർത്ഥം:
(എ) ആയുധം (ബി) ആവനാഴി
(സി) അടയാളം (ഡി) തുണി
ഉത്തരം: (b)

966. “Make hay while the sun shines' എന്നതിന്റെ ശരിയായ- പരിഭാഷ: -
(എ) സൂര്യനുദിക്കുമ്പോൾ കൊയ്ത്ത്ത് നടത്തുക
(ബി) സൂര്യപ്രകാശം ആരോഗ്യം തരുന്നു
(സി) സൂര്യൻ പ്രകാശം തരുന്നു
(ഡി) വെയിലുള്ളപ്പോൾ വയ്ക്കോൽ ഉണക്കുക -
ഉത്തരം: (d)

967. "Square bracket' എന്നതിനു മലയാളത്തിൽ പറയുന്ന പേര് :
(എ) കോഷ്ഠ൦  (ബി) വിശ്ളേഷം
(സി) കുറുവര (ഡി) നെടുവര
ഉത്തരം: (a)

968. “സൂകരം' എന്ന വാക്കിനർത്ഥം:
(എ) പശു (ബി) കുതിര
(സി) സിംഹം (ഡി) പന്നി
ഉത്തരം: (d)

969. തെറ്റായ രൂപമേത്?
(എ) ദൈവികം (ബി) ഭാഗികം
(സി) പൈശാചികം (ഡി) വൈദീകൻ
ഉത്തരം: (d)

970. ചന്ദ്രക്കല എന്ന ചിഹ്നത്തിന്റെ മറ്റൊരു പേര്:
(എ) കാകു (ബി) ഭിത്തിക
(സി) മീത്തൽ (ഡി) രോധിനി
ഉത്തരം: (c)

971. "The driver was called to account for the accident എന്നതിന്റെ ശരിയായ പരിഭാഷ:
(എ) അപകടത്തെക്കുറിച്ച് വിളിച്ചുപറയാൻ ഡവറോട് ആവശ്യപ്പെട്ടു
(ബി) അപകടവിവരം ഡവറോട് വിളിച്ചുപറഞ്ഞു
(സി) അപകടത്തെക്കുറിച്ച് വിശദീകരണം നൽകുവാൻ ഡ്രൈവറോട് ആവശ്യപ്പെട്ടു
(ഡി) അ പകടത്തിന്റെ കണക്കു കൊടുക്കുവാൻ ഡ്രൈവറോട് ആവശ്യപ്പെട്ടു
ഉത്തരം: (c)

972. "Carricature' എന്നതിന്റെ ശരിയായ അർഥം:
(എ) കാർട്ടൂൺ (ബി) വ്യക്തിമാഹാത്മ്യം
(സി) വ്യക്തിപൂജ (ഡി) തൂലികാചിത്രം
ഉത്തരം: (d)

973. "പൂച്ചയ്ക്ക് മണികെട്ടുക' എന്ന ശൈലിയുടെ അർത്ഥം:
(എ) നിജസ്ഥിതി അറിയുക (ബി) കബളിപ്പിക്കുക
(സി) അസാധ്യമായത് ചെയ്യുക (ഡി) പുനർനിർമിക്കുക
ഉത്തരം: (c)

974. *Onam must be celebrated even selling the dwelling place' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) കാണം വിൽക്കാതെയും ഓണം കൊള്ളാം
(ബി) കാണം വിറ്റും ഓണം ഉണ്ണണം
(സി) ഓണാഘോഷം കുടുംബത്തെ വിൽപനയിലെത്തി ക്കുന്നു
(ഡി) ഓണംകൊണ്ടും കാണം വിൽക്കാം
ഉത്തരം: (b)

975. "ദീപാളി കുളിക്കുക' എന്ന ശൈലിയുടെ അർത്ഥം:
(എ) ദീപം ചാർത്തുക
(ബി) ദുർവ്യയം ചെയ്ത് ദരിദ്രനാകുക
(സി) മിതവ്യയം ചെയ്ത് സമ്പാദിക്കുക
(ഡി) എണ്ണതേച്ചു കുളിക്കുക
ഉത്തരം: (b)

976. "Intuition' എന്നതിന്റെ പരിഭാഷ.
(എ) പ്രവാചകത്വം (ബി) ഭൂതദയ
(സി) ഭൂതോദയം (ഡി) ഭൂതാവേശം
ഉത്തരം: (c)

977. "പിതാക്കൾ' എന്ന വാക്കിനർഥം:
(എ) അച്ഛനുമമ്മയും (ബി) പൂർവികർ
(സി) അച്ഛന്റെ ബന്ധുക്കൾ (ഡി) അച്ഛനും മുത്തച്ഛനും
ഉത്തരം: (b)

978. ശരിയായ വാക്കേത്?
(എ) വന്യത (ബി) ദൈന്യത
(സി) ദീനത (ഡി) ആസ്വാദ്യകരം
ഉത്തരം: (c)

979. ആനയുടെ പര്യായപദമലാത്തത്:
(എ) കളഭം (ബി) ഹരിണം
(സി) സിന്ധരം (ഡി) കരി
ഉത്തരം: (b)

980. ശരിയായ രൂപമേത്?
(എ) ആസ്വാദ്യകരം (ബി) ആസ്വാദ്യം
(സി) ആസ്വദനീയം (ഡി) ആസ്വാദരം
ഉത്തരം: (b)

981. താഴെക്കൊടുത്തിരിക്കുന്നവയിൽ കർമ്മണി പ്രയോഗം:
(എ) അവൻ ഓടി വന്നു
(ബി) കൃഷ്ണണൻ വാർത്ത വായിച്ചു
(സി) ഉത്സവം നന്നായി ആഘോഷിക്കപ്പെട്ടു
( ഡി ) പുസ്തകം താഴത്തുവീണു
ഉത്തരം: (c)

982. "Add fuel to flames' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) കാറ്റുള്ളപ്പോൾ തൂറ്റുക
(ബി) തീയുണ്ടെങ്കിലേ പുകയുണ്ടാവു
(സി) എരിതീയിൽ എണ്ണയൊഴിക്കുക
(ഡി) ശുഷ്കേന്ധനത്തിൽ തീ പോലെ
ഉത്തരം: (c)

983. "ത്രിശങ്കു സ്വർഗം' എന്ന ശൈലിയുടെ അർഥം:
(എ) വളരെ സുഖകരമായ അവസ്ഥ
(ബി) വളരെ ഉന്നതമായ പദവി
(സി) നീതിയും നിയമവുമില്ലാത്ത സ്ഥലം
( ഡി ) അങ്ങമിങ്ങുമില്ലാത്ത അവസ്ഥ
ഉത്തരം: (d)

984. "Prevention is better than cure' എന്നതിന്റെ ഉചിതമായ പരിഭാഷ:
(എ) സുഖമുണ്ടായാൽ ദു:ഖിക്കേണ്ട
( ബി) സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട
(സി) സുഖത്തെക്കാൾ ദു:ഖമാണ് നല്ലത്
(ഡി) ദു:ഖിക്കാതിരിക്കാൻ സൂക്ഷിക്കുക
ഉത്തരം: (b)

985. താഴെക്കൊടുത്തിരിക്കുന്നവയിൽ സ്ത്രീലിംഗപദം:
(എ) മാടമ്പി (ബി) പിഷാരടി
(സി) അന്തർജനം (ഡി) സന്ന്യാസി
ഉത്തരം: (c)

986. "ദുർമുഖൻ' എന്നതിന്റെ വിപരീതം:
(എ) സുമുഖൻ (ബി) അധോമുഖൻ
(സി) ഉന്മുഖൻ (ഡി) സുന്ദരൻ
ഉത്തരം: (a)

987. "ചെമ്പു പുറത്താവുക' എന്ന ശൈലിയുടെ അർത്ഥം:
(എ) ചതി വെളിപ്പെടുക (ബി) തനിനിറം കാട്ടുക
(സി) അവഗണിക്കുക (ഡി) കുടിയൊഴിപ്പിക്കുക -
ഉത്തരം: (a)

988. ശരിയായ വാക്ക് തിരഞ്ഞെടുക്കുക:
(എ) സാഷ്ഠാംഗം (ബി) സ്വാദിഷ്ടം
(സി) വൃഷ്ഠി  (ഡി) നികൃഷ്ടം
ഉത്തരം: (d)

989. "Fools dream, wisemen act' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) വിഡ്ഢികൾ സ്വപ്നം കാണുന്നു, ബുദ്ധിമാൻമാർ പ്രവർത്തിക്കുന്നു
(ബി) വിഡ് ഢികളുടെ സ്വപ്നത്തിനനുസരിച്ച്
ബുദ്ധിമാൻമാർ പ്രവർത്തിക്കുന്നു
(സി) വിഡ്ഢികളുടെ സ്വപ്നം, ബുദ്ധിമാൻമാരുടെ (പവർത്തിയാണ്
(ഡി) വിഡ്ഢികളും ബുദ്ധിമാൻമാരും പ്രവർത്തിക്കുന്നു
ഉത്തരം: (a)

990. ധനം എന്നർഥമില്ലാത്ത വാക്ക്:
(എ) വിത്തം (ബി) വസു
(സി) ദ്യുമ്നം (ഡി) നക്തം
ഉത്തരം: (d)

991. "The question paper will be in English' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) ചോദ്യക്കടലാസ് ഇംഗ്ലീഷിന്റെതാണ്
(ബി) ഇംഗ്ലീഷിലും ചോദ്യങ്ങൾ ഉണ്ടാവും
(സി) ചോദ്യക്കടലാസ് ഇംഗ്ലീഷിലായിരിക്കും
(ഡി) ചോദ്യക്കടലാസ് ഇംഗ്ളീഷിന്റെതായിരിക്കും
ഉത്തരം: (c)

992. "To retire from the field' എന്നതിന്റെ ശരിയായ പരിഭാഷ:
( എ) വയലിലെ പണി മതിയാക്കുക
(ബി) അന്വേഷണം മതിയാക്കുക
(സി) ആവശ്യത്തിന് വിശ്രമിക്കുക
(ഡി) പ്രവർത്തനരംഗത്തുനിന്ന് പിന്മാറുക -
ഉത്തരം: (d)

993. ശരിയായ രൂപമേത് ?
(എ) സാമ്രാട്ട് (ബി) മഹത്വം
(സി) സൃഷ്ടാവ് (ഡി) പ്രാഗത്ഭ്യം
ഉത്തരം: (d)

994. പ്രത്യക്ഷത്തിന്റെ വിപരീതം:
(എ) അദൃശ്യം (ബി) ശോഷണം
(സി) പരോക്ഷം (ഡി) അവ്യക്തം
ഉത്തരം: (c)

995. തെറ്റായ വാക്കേത്?
(എ) അഷ്ഠമി  (ബി) കനിഷ്ഠൻ
(സി) കോപിഷ്ഠൻ (ഡി) കൃത്യനിഷ്ഠ
ഉത്തരം: (a)

996. "Union is strength' എന്നതിനു സമാനമായ മലയാള പ്രയോഗം:
( എ) സംഘടന ശക്തി തരും
(ബി) സംഘടിക്കൂ, ശക്തരാകൂ
(സി) ഐകമത്യം മഹാബലം
(ഡി) ഒന്നിച്ചാൽ ശക്തി
ഉത്തരം: (c)

997. താമരയുടെ പര്യായപദമല്ലാത്തത് ഏത്?
( എ പത്മം (ബി) ദ്രുമം
(സി) രാജീവം (ഡി) നളിനം
ഉത്തരം: (b)

998. താഴെപ്പറയുന്നവയിൽ തെറ്റായ ജോടി ഏത്?
(എ) സലിലം= വെള്ളം (ബി) പ്രഭാവം= മഹിമ
(സി) അനിലൻ = കാറ്റ് (ഡി) കപാലം=കവിൾ -
ഉത്തരം: (d)

999. താഴെക്കൊടുത്തിരിക്കുന്നവയിൽ ശരിയായ ഉപയോഗം ഏത്?
(എ) തത്വം (ബി) മഹത്വം
(സി) സ്വത്വം (ഡി) ഭോഷത്വം
ഉത്തരം: (c)

1000. മലയാള ഭാഷയ്ക്കില്ലാത്തത്:
(എ) ഏകവചനം (ബി) ബഹുവചനം
(സി) ദ്വിവചനം (ഡി) പൂജക ബഹുവചനം
ഉത്തരം: (c)


<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here