ആധുനിക ഭാരതം: ചോദ്യോത്തരങ്ങൾ (അദ്ധ്യായം - 02)

* ഭാരത്‌ മാതാ സൊസൈറ്റി എന്ന വിപ്ലവസംഘടനയുടെ സ്ഥാപകന്‍
- അജിത്‌ സിങ്‌

* പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക എന്ന്‌ ഗാന്ധിജി പറഞ്ഞ അവസരം
- ക്വിറ്റിന്ത്യാ സമരം

* 1931 ഫെബ്രുവരി 27ന്‌ അലഹാബാദിലെ ആല്‍ഫ്രഡ്‌ പാര്‍ക്കില്‍വെച്ച്‌ പോലീസുകാരോടേറ്റുമൂട്ടി മരിച്ച വിപ്പവകാരി
- ചന്ദ്രശേഖര്‍ ആസാദ്‌

* 1938 ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ സംഘടിപ്പിച്ച നാഷണല്‍ പ്ലാനിങ്‌ കമ്മിറ്റിയുടെ അധ്യക്ഷനായി ആരെയാണ്‌ ചുമതലപ്പെടുത്തിയത്‌
- ജവാഹര്‍ലാല്‍ നെഹ്രു

* ഇല്‍ബര്‍ട്ട്‌ ബില്‍ തര്‍ക്കത്തെത്തുടര്‍ന്ന്‌ രാജിവച്ച വൈസ്രോയി
- റിപ്പണ്‍

* പ്രസിഡന്റിന്റെ ഓദ്യോഗിക വസതിയായ രാഷ്ട്രപതിഭവന്‍ രൂപകല്‍പന ചെയ്‌തത്‌
 - എഡ്വിന്‍ ലൂട്യന്‍സ്‌.

* പ്രാദേശികഭാഷാ പത്ര നിയമം റദ്ദാക്കിയ വൈസ്രോയി
- റിപ്പണ്‍ പ്രഭു

* 1946- ലെ നാവിക കലാപം ഏത്‌ തുറമുഖത്താണ്‌ ആരംഭിച്ചത്‌
- മുംബൈ

* 1947 ഓഗസ്റ്റ്‌ 15ന്‌ ഇന്ത്യയുടെ ഗവര്‍ണര്‍ ജനറല്‍ ആയിരുന്നത്‌
- മൌണ്ട്ബാറ്റണ്‍ പ്രഭു

* 1947 ഓഗസ്ത്‌ 15 ന്‌ അന്തരിച്ച സ്വാത്രത്ര്യ സമരസേനാനി
- സർദാർ അജിത്‌ സിങ്‌

* ബ്രിട്ടീഷിന്ത്യയിലെ ആദ്യത്തെ വൈസ്രോയി
- കാനിങ്‌ പ്രഭൂ

* ബ്രിട്ടിഷിന്ത്യയിലെ ഓറംഗസീബ്‌ എന്നറിയപ്പെട്ടത്‌
- കഴ്‌സണ്‍ പ്രഭൂ

* 1857-ലെ കലാപകാലത്ത്‌ ലക്നൗവില്‍ കലാപം നയിച്ചതാര്‍
- ബീഗം ഹ്രസത്ത്‌ മഹല്‍

* 1864-ല്‍ ബ്രിട്ടീഷ്‌ ഇന്ത്യയുടെ വേനല്‍ക്കാല തലസ്ഥാനമായ നഗരം
- ഷിംല

* ബ്രിട്ടീഷിന്ത്യയുടെ വേനല്‍ക്കാല തലസ്ഥാനമായിരുന്ന നഗരം
- ഷിംല

* ബ്രിട്ടീഷുകാര്‍ മ്രദാസില്‍ പണികഴിപ്പിച്ച കോട്ട
- സെന്റ്‌ ജോര്‍ജ്‌ കോട്ട

* ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ സ്ഥാപിച്ച ആദൃത്തെ യൂണിവേഴ്‌സിറ്റി
- കൊല്‍ക്കത്ത

* ബ്രിട്ടീഷ്‌ പാര്‍ലമെന്റില്‍ അംഗമായ ആദൃത്തെ ഭാരതീയന്‍
- ദാദാഭായ്‌ നവറോജി

* ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ പാര്‍ലമെന്റ്‌ അറിയപ്പെട്ടിരുന്നത്‌
- സെൺട്രല്‍ ലജിസ്സേറ്റീവ് അസംബ്ലി

* ബ്രിട്ടീഷ്‌ ഭരണാധികാരികള്‍ ഇന്ത്യക്കാരുമായി കൂടിയാലോചിച്ചാണ്‌ ഭരണം നടത്തേണ്ടത്‌ എന്ന ആശയം ഇന്ത്യന്‍ രാഷ്‌ട്രീയരംഗത്ത്‌ ആദ്യമായി അവതരിപ്പിച്ച നിയമം
- 1861-ലെ ഇന്ത്യന്‍ കൗണ്‍സില്‍സ്‌ ആക്ട്‌

*ബ്രിട്ടീഷ്ഭരണകാലത്ത്‌ ഏത്‌ നിയമം പ്രകാരമാണ്‌ കല്‍ക്കട്ടയില്‍ സുപ്രീം കോടതി സ്ഥാപിതമായത്‌
- 1773-ലെ റഗുലേറ്റീങ്‌ ആക്ട്‌

* ബ്രിട്ടണിലെത്തിയ ആദ്യ ബ്രാഹ്മണന്‍
- രാജാറാം മോഹന്‍ റോയ്‌

* ബ്രഹ്മസമാജം സ്ഥാപിക്കപ്പെട്ട വര്‍ഷം
- 1828

* ബ്രഹ്മസമാജം സ്ഥാപിച്ചത്‌
- രാജാറാം മോഹന്‍ റോയ്‌

* ശ്രീരാമകൃഷ്ണമിഷന്റെ അധ്യക്ഷനായ ആദ്യ മലയാളി
- സ്വാമി രംഗനാഥാനന്ദ

* ശ്രീരാമകൃഷ്ണമിഷന്റെ ആസ്ഥാനമായ ബേലൂര്‍ ഏതു സംസ്ഥാനത്താണ്‌
- പശ്ചിമ ബംഗാള്‍

* ശ്രീരംഗപട്ടണം ഉടമ്പടി പ്രകാരം ഇംഗ്ലീഷ് ഈസ്റ്റ്‌ ഇന്ത്യാകമ്പനിക്ക്‌ ലഭിച്ച മലബാര്‍ പ്രദേശത്തെ ഭരണം ചിട്ടപ്പെടുത്താന്‍ കമ്മിഷണര്‍മാര്‍ എത്തിയത്‌ ഏത്‌ വര്‍ഷത്തില്‍
- എ.ഡി. 1792

* ശ്രീരംഗപട്ടണം ഉടമ്പടിയില്‍ (1792) ഒപ്പുവച്ചത്‌
- ടിപ്പുവും (ബ്രിട്ടീഷുകാരും

* ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ ചിഹ്നം
- ഉദയ സുര്യന്‍

* ദ്രാവിഡ മുന്നേറ്റ കഴകം സ്ഥാപിച്ചതാര്‍
-സി.എന്‍.അണ്ണാദുരൈ

* ദ്രാവിഡ കഴകം സ്ഥാപിച്ചത്‌
- ഇ.വി.രാമസ്വാമി നായ്ക്കര്‍

* ക്ലമന്‍റ്‌ ആറ്റ്ലി ഇന്ത്യയുടെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുമ്പോള്‍ വൈസ്രോയി ആയിരുന്നത്‌
- വേവല്‍ പ്രഭു

* ക്ലമന്റ്‌ ആറ്റ്ലി ഇന്ത്യയുടെ സ്വാതന്ത്ര്യം സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ച തീയതി
- 1947 ഫെബ്രുവരി 20

* 1739-ല്‍ നാദിര്‍ഷാ ഇന്ത്യ ആക്രമിക്കുമ്പോള്‍ മുഗള്‍ ഭരണാധികാരിയായിരുന്നത്‌
- മുഹമ്മദ്‌ ഷാ

* 1857 ലെ കലാപത്തെ ഇന്ത്യയുടെ ഒന്നാമത്തെ സ്വാത്രന്ത്രയസമരമായി ആദ്യം വിശേഷിപ്പിച്ച ഭാരതീയന്‍.
- വി.ഡി.സവാര്‍ക്കര്‍

* 1857ലെ കലാപഠ പൊട്ടിപ്പുറപ്പെട്ട സ്ഥലം
- മീററ്റ്‌

* 1827-ല്‍ ആനന്ദ മോഹന്‍ ബോസുമായി ചേര്‍ന്ന്‌ ഇന്ത്യന്‍ നാഷണല്‍ അസോസിയേഷന്‍ രുപവത്കരിച്ചതാര്‍
 -സുര്രേന്ദനാഥ്‌ ബാനര്‍ജി

* 1886 മുതല്‍ 1937 വരെ ബ്രിട്ടീഷ്‌ ഇന്ത്യയുടെ ഭാഗമായിരുന്ന രാജ്യം
- മ്യാന്‍മര്‍

* ബ്രിട്ടീഷ്‌ ഇന്ത്യയിലെ ഗവര്‍ണര്‍ ജനറല്‍മാരില്‍ ഏറ്റവും കൂടുതല്‍കാലം പദവി വഹിച്ചത്‌
- വാറന്‍ ഹേസ്റ്റിംഗ്സ്‌

* ബ്രിട്ടീഷ്‌ രാജാവ്‌ ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ്‌ ബില്ലില്‍ ഒപ്പുവെച്ച തീയതി
- 1947 ജൂലൈ 18

* 1893ല്‍ ചിക്കാഗോയില്‍ നടന്ന മതസമ്മേനത്തില്‍ പങ്കെടുത്ത ഭാരതീയന്‍
- സ്വാമി വിവേകാനന്ദന്‍

* 1912ല്‍ ജനഗണമന എന്തു ശീര്‍ഷകത്തിലാണ്‌ തത്ത്വബോധിനിയില്‍ പ്രസിദ്ധീകരിച്ചത്
- ഭാരത്‌ വിധാത

* 1914ല്‍ സര്‍ ബഹുമതി നിരസിച്ച സ്വാതന്ത്ര്യ സമര സേനാനി
-ഗോപാലകൃഷ്ണഗോഖലെ

* 1920ല്‍ ചേര്‍ന്ന എ.ഐ.ടി.യു.സി.യുടെ ഒന്നാം സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത്
- ലാലാ ലജ്പത്‌ റായി

* 1921ല്‍ രൂപംകൊണ്ട Kകേന്ദ്ര ലജിസ്ലേറ്റീവ്‌ അസംബ്ലിയുടെ ആദ്യ സ്പീക്കറായിരുന്നത്‌
-സര്‍ ഫ്രഡറിക്‌ വൈറ്റ്‌

* 1926- ലെ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച ഇന്ത്യയിലെ ആദ്യത്തെ വനിതാ സ്ഥാനാര്‍ഥി
- കമലാദേവി ചതോപാധ്യായ

* 1927ല്‍ ബ്രസ്സല്‍സില്‍ നടന്ന മര്‍ദ്ദിത ജനതകളുടെ ലോകസമ്മേളനത്തില്‍ കോണ്‍ഗ്രസ്‌ പ്രതിനിധിയായി പങ്കെടുത്തത്‌
- ജവാഹര്‍ലാല്‍ നെഹ്‌റു

* 1929 ലെ കോണ്‍ഗ്രസ്‌ സമ്മേളനം നടന്ന സ്ഥലം
- ലാഹോര്‍

* 1929ല്‍ സെന്‍ട്രല്‍ ലെജിസ്സേറ്റീവി അസംബ്ലിയില്‍ ബോംബ്‌ പൊട്ടിക്കാന്‍ നേതൃത്വം നല്‍കിയത്‌ ആര്‌?
- ഭഗത്‌ സിങ്‌

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here