പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
3791. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതി:
ഇടുക്കി

3792. കേരളത്തിലെ ജില്ലകളില്‍ ഏറ്റവും കൂടുതല്‍ റെയില്‍വെ സ്റ്റേഷനുകള്‍ ഉള്ളത്:
തിരുവനന്തപുരം

3793. ബേക്കല്‍ കോട്ട ഏത് ജില്ലയിലാണ്?
കാസര്‍കോട്

3794. വനിതാ ജയില്‍ സ്ഥിതി ചെയ്യുന്ന ഒരു സ്ഥലം:
തിരുവനന്തപുരത്ത് അട്ടകുളങ്ങര

3795. ചുറ്റമ്പലമില്ലാത്ത ക്ഷേത്രം:
ഓച്ചിറ

3796. തച്ചോളി ഒതേനന്‍റെ ജډസ്ഥലമായ വടകര ഏത് ജില്ലയിലാണ്?
കോഴിക്കോട്

3797. പട്ടിണി ജാഥ നയിച്ചത്
എ കെ ഗോപാലന്‍

3798. കേരളത്തിലെ ഏറ്റവും വലിയ പരമ്പരാഗത വ്യവസായം:
കയര്‍

3799. കുമാരനാശാന്‍റെ ജډ സ്ഥലം:
 കായിക്കര

3800. കേരള ബുക്സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റിയുടെ ആസ്ഥാനം എവിടെയാണ്?
തൃക്കാക്കര

3801. ഇന്ത്യയിലെ രണ്ടാമത്തെ മാസ്റ്റര്‍ കണ്‍ട്രോള്‍ ഫെസിലിറ്റി സെന്‍റര്‍ ഐ.എസ്.ആര്‍.ഒ. എവിടെയാണ് സ്ഥാപിച്ചത് 
അയോധ്യനഗര്‍

3802. നാഷണണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ യുനാനി മെഡിസിന്‍ എവിടെയാണ് 
ബാംഗ്ലൂര്‍

3803. നാഷണണ്‍ ലേബര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആരുടെ പേരില്‍ നാമകരണം ചെയ്തിരിക്കുന്നു
വി.വി.ഗിരി

3804. നാണയത്തില്‍ ചിത്രം മുദ്രണം ചെയ്യപ്പെട്ട ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി 
ജവാഹര്‍ലാല്‍ നെഹ്രു

3805. പിന്നോക്ക വിഭാഗത്തില്‍ നിന്നും രാഷ്ട്രപതിയായ ആദ്യ വ്യക്തി 
ഗ്യാനി സെയില്‍ സിങ്

3806. 1956-ല്‍ സംസ്ഥാന പുനസംഘടനയിലൂടെ നിലവില്‍വന്ന സംസ്ഥാനങ്ങള്‍  
14

3807. 1971-ലെ ഇന്തോ-പാക് യുദ്ധസമയത്ത് പ്രതിരോധ മന്ത്രിയായിരുന്നത്
ജഗ്ജീവന്‍ റാം 

3808. 1998-ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി എ.ബി.വാജ്പേയിയും പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും പ്രഖ്യാപനത്തില്‍ ഒപ്പുവെച്ച നഗരം
ലാഹോര്‍

3809. 2005 ഒക്ടോബറില്‍ വിവരാവകാശനിയമം നടപ്പില്‍ വരാത്ത സംസ്ഥാനം 
ജമ്മുകാശ്മീര്‍

3810. മദ്രാസ് സംസ്ഥാനത്തിന്‍റെ പേര് തമിഴ്നാട് എന്നാക്കി മാറ്റിയ വര്‍ഷം
1969

3811. അണ്ണാ ഹസാരേ ഏത് സംസ്ഥാനക്കാരനാണ്
മഹാരാഷ്ട്ര

3812. അമ്പതു വര്‍ഷം പാര്‍ലമെന്‍റംഗമായിരുന്ന സ്വാതന്ത്ര്യ സമര സേനാനി
എന്‍.ജി.രംഗ

3813. അവസാനമായി ഇന്ത്യ വിട്ടുപോയ വിദേശീയര്‍ ആര്  
പോര്‍ച്ചുഗീസുകാര്‍

3814. അഹമ്മദാബാദിലെ അഭയഘട്ടില്‍ അന്ത്യനിദ്ര കൊള്ളുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി
മൊറാര്‍ജി ദേശായി

3815. മഹാരാഷ്ട്രയില്‍ പെനിസെലിന്‍ ഫാക്ടറി എവിടെയാണ് 
പിംപ്രി

3816. ഇന്ത്യയിലെ ആദ്യത്തെ വർത്തമാനപത്രം?
ബംഗാൾ ഗസറ്റ്

3817. ബംഗാൾ ഗസറ്റ് പത്രം പ്രസിദ്ധീകരണം ആരംഭിച്ചത് എന്ന്?
1780 ജനുവരി 29

3818.ഗാന്ധിജി ഹരിജൻ വാരികയുടെ പ്രസിദ്ധീകരണം ആരംഭിച്ചത്?
1933

3819. കേരളത്തിന്റെ ആദ്യത്തെ ദിനപത്രത്തിന്റെ പേര്?
രാജ്യസമാചാരം 

3820. രാജ്യസമാചാരം പ്രസിദ്ധീകരണം ആരംഭിച്ചത്ഏത് വർഷം?
1847
<Next><Chapters: 01,...,125126127128, 129,....,165166167>