പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
3671. ഇന്ത്യയുടെ അയല്‍ രാജ്യങ്ങളില്‍ ഭരണഘടനാവിധേയമായ രാജഭരണം ഉള്ളത്?
(ഡി) ഭൂട്ടാന്‍

3672. ഇന്ത്യയുടെ കിഴക്കന്‍ തീരത്തിന്‍റെ ഭാഗമായത്?
കൊറമാണ്ടല്‍ തീരം

3673. ഇന്ത്യയുടെ മൊത്തം ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് കേരളം?
1.18

3674. ശകവര്‍ഷത്തിലെ അവസാനത്തെ മാസം:
ഫാല്‍ഗുനം

3675. കിഴക്കുനിന്ന് പടിഞ്ഞാറുദിശയില്‍ സൂര്യനെപ്രദക്ഷിണം ചെയ്യുന്ന ഗ്രഹം:
ശുക്രന്‍

3676. ബ്രോഡ്ഗേജ് തീവണ്ടിപ്പാതയില്‍ പാളങ്ങള്‍ തമ്മിലുള്ള അകലം എത്ര മില്ലിമീറ്ററാണ്?
1676

3677. ലോക ഉപഭോക്തൃദിനം:
മാര്‍ച്ച് 15

3678. 'സ്വപ്നാവാസവദത്തം' രചിച്ചത്:
ഭാസന്‍

3679. 'വിളക്കേന്തിയ വനിത'എന്നറിയപ്പെട്ടത്:
ഫ്ളോറന്‍സ് നൈറ്റിംഗേല്‍

3680. ഏതവയവത്തിന്‍റെ പ്രവര്‍ത്തനമാണ് ഇലക്ട്രോഎന്‍സെഫാലോഗ്രാഫ് ഉപയോഗിച്ച് നിരീക്ഷിക്കുന്നത്?
മസ്തിഷ്കം

3681. ഒരു അടി എത്ര ഇഞ്ചിനു സമമാണ്?
12

3682. 'ഡേവിഡ് കോപ്പര്‍ഫീല്‍ഡ്' ആരുടെ സൃഷ്ടിയാണ്?
ചാള്‍സ് ഡിക്കന്‍സ്

3683. പഞ്ചവത്സരപദ്ധതികള്‍ക്ക്അന്തിമ അംഗീകാരം നല്‍കുന്നത്:
ദേശീയ വികസനസമിതി

3684. പത്രപ്രവര്‍ത്തനരംഗത്തെ 'ഓസ്കര്‍' എന്നറിയപ്പെടുന്നത്:
പുലിറ്റ്സര്‍ സമ്മാനം

3685. 'മറക്കുടയ്ക്കുള്ളിലെ മഹാനരകം' രചിച്ചതാര്?
എം.ആര്‍.ബി.

3686. 1961 ഏപ്രിലിൽ നിലവിൽ വന്ന ഡബ്ല്യു.ഡബ്ല്യു. എഫിന്റെ സ്ഥാപകരായി അറിയപ്പെടുന്നത് ആരെല്ലാം?
ബെൺഹാർഡ് രാജകുമാരൻ, ജൂലിയാൻ ഹക്സ്ലി, ഗോഡ് ഫ്രീ റോക്ക് ഫെല്ലർ, മാക്സ് നിക്കോൾസൺ

3687. ഡബ്ല്യൂ ഡബ്ല്യു എഫിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് എവിടെയാണ്?
ഗ്ലാന്റ്

3688. ഡബ്ല്യു ഡബ്ല്യു എഫിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഭൗമമണിക്കൂ ർ പരിപാടി എല്ലാവർഷവും ഏത് ദിവസമാണ് ആചരിക്കുന്നത്?
മാർച്ചിലെ അവസാന ശനിയാഴ്ച രാത്രി 8.30 മുതൽ 9.30 വരെ

3689. വംശനാശം സംഭവിക്കുന്ന ജീവികളെപ്പറ്റിയുള്ള റെഡ് ഡാറ്റാലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന അന്തർദ്ദേശീയ സംഘടനയേത്?
ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ

3690. ഐ.യു.സി എന്നിന്റെ ആസ്ഥാനം എവിടെയാണ് സ്ഥിതിചെയ്യുന്നത്?
ഗ്ലാന്റ്

3691. ഐ.യു.സി.എന്നിന്റെ പ്രസിഡന്റായിരുന്ന രണ്ടാമത്തെ ഭാരതീയൻ ആരാണ്?
അശോക് ഖോസ്ല

3692. ഏത് അന്തർദ്ദേശീയ പരിസ്ഥിതി സംഘടനയുടെ മുൻഗാമി ആയിരുന്നു 196972 ലെ ഡോണ്ട് മേക്ക് എ വേവ് കമ്മിറ്റി?
ഗ്രീൻപീസ്

3693. ഗ്രീൻപീസിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നതെവിടെ?
ആംസ്റ്റർഡാം

3694. 2004 ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാന ജേതാവായ വംഗാരി മാതായി കെനിയയിൽ സ്ഥാപിച്ച പരിസ്ഥിതി സംരക്ഷണ സംഘടനയേത്?
ഗ്രീൻ ബെൽറ്റ് മൂവ്‌മെന്റ്

3695. ഗാന്ധിയൻ ആദർശങ്ങളായ സത്യാഗ്രഹം,അഹിംസ എന്നിവയിലൂന്നിയ സമരമാർഗ്ഗങ്ങളിലൂടെ പരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങൾ സംഘടിപ്പിച്ച ആദ്യത്തെ പ്രസ്ഥാനമേത്?
ചിപ് കോ പ്രസ്ഥാനം

3696. കുരുമുളകിന് എരിവ് നൽകുന്ന വസ്തു?
കാരിയോഫിലിൻ

3697. പ്രാദേശിക പത്ര നിയമം റദ്ദു ചെയ്ത വെസ്രോയി?
റിപ്പൺ പ്രഭു

3698. സെലന്റ് വാലി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത് ഏത് താലൂക്കിലാണ്?
മണ്ണാർക്കാട്

3699. ഭാഷാടിസ്ഥാനത്തിൽ രൂപം കൊണ്ട ആദ്യ ഇന്ത്യൻ സംസ്ഥാനം ഏതാണ്?
ആന്ധ്രാപ്രദേശ്

3700. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കരബദ്ധ രാജ്യം?
മംഗോളിയ
<Next><Chapters: 01,..., 121122, 123, 124125126>