Header Ads Widget

Ticker

6/recent/ticker-posts

CURRENT AFFAIRS QUESTIONS AND ANSWERS IN MALAYALAM (സമകാലികം) -2021 APRIL

CURRENT AFFAIRS QUESTIONS AND ANSWERS IN MALAYALAM (സമകാലികം) -2021 APRIL

Current Affairs Malayalam Questions and Answers / Current Affairs Malayalam Quiz / 
Current Affairs (Malayalam) Questions and Answers 

കറന്റ് അഫയേഴ്‌സ് (സമകാലികം) 2021 ഏപ്രിൽ: ചോദ്യോത്തരങ്ങള്‍

1.ഏപ്രില്‍ ഒന്നിന്‌ അന്തരിച്ച ജാപ്പനീസ്‌ ഭൗതികശാസ്ത്രജ്ഞന്‍ ഇസാമു അകാസാകിയുടെ പ്രധാന സംഭാവന എന്താണ്‌?
- നീല എല്‍.ഇ.ഡി. (light emitting diode) കണ്ടുപിടിച്ചു
* ഈ കണ്ടുപിടിത്തത്തിന്റെ പേരില്‍ അകാസാകി, അമാനോഹിറോഷി, നകാമുറ ഷുജി എന്നിവര്‍ക്ക്‌ 2014-ല്‍ ഭൗതികശാസ്ത്ര നൊബേല്‍ ലഭിച്ചിരുന്നു.

2. രാജ്യത്തെ ആദ്യത്തെ ശീതീകരിച്ച (എയര്‍ കണ്ടിഷന്‍ഡ്‌) റെയില്‍വേ ടെര്‍മിനല്‍ ഉദ്ഘാടനത്തിന്‌ ഒരുങ്ങുന്നതെവിടെയാണ്‌?
- ബെംഗളൂരു (സര്‍ എം. വിശ്വേശരയ്യ ടെര്‍മിനല്‍, ബയപ്പനഹള്ളി, ബെംഗളൂരു)
* അന്താരാഷ്ട വിമാനത്താവളത്തിന്റെ മാതൃകയില്‍ നിര്‍മിച്ച ടെര്‍മിനലിന്റെ വിസ്തീര്‍ണം 4200 ചതുരശ്ര മീറ്റര്‍. 50,000 പേരെ ഉൾക്കൊള്ളാനാകും. 314 കോടി രൂപയാണ്‌ നിര്‍മാണലച്ചലവ്‌.
* രാജ്യ തന്ത്രജ്ഞനും എന്‍ജിനീയറും ഇന്ത്യന്‍ ആസൂത്രണത്തിന്റെ പിതാവുമായ മോക്ഷഗുണ്ടം വിശ്വേശ്വരയ്യയുടെ പേരാണ്‌ ടെര്‍മിനലിന്‌ നല്‍കിയിരിക്കുന്നത്‌.
* വിശ്വേശ്വരയ്യയുടെ ജന്മദിനമായ സെപ്ഠുംബര്‍ 15 ഇന്ത്യക്ക്‌ പുറമേ ശ്രിലങ്ക, ടാന്‍സാനിയ എന്നി രാജ്യങ്ങളിലും എന്‍ജിനീയേഴ്‌സ്‌ദിനമായി ആചരിക്കുന്നുണ്ട്.

3. “ഹാര്‍ട്ട്‌ ഓഫ്‌ ഏഷ്യ' യുടെ ഒന്‍പതാമത്‌ സമ്മേളനം ഇയ്യിടെ നടന്നത്‌ എവിടെയാണ്‌?
- താജിക്കിസ്കാന്‍ തലസ്ഥാനമായ ദുഷാന്‍ബെയില്‍
* അഫ്ഗാനിസ്ഥാന്‍, തുര്‍ക്കി എന്നി രാജ്യങ്ങൾ മുന്‍ കൈയെടുത്ത്‌ 2011-ല്‍ രൂപവത്കരിച്ച പ്രാദേശിക സഹകരണ കൂട്ടായ്‌മയായ Heart of Asia- Istanbul Process -ല്‍ ഇന്ത്യ ഉൾപ്പെടെ 15 രാജ്യങ്ങൾ അംഗങ്ങളാണ്‌.

4. കേരളത്തിലെ പുതിയ തിരഞ്ഞെടുപ്പ്‌ കമ്മിഷണര്‍:
- എ. ഷാജഹാന്‍
* വി. ഭാസ്കരന്‍ വിരമിച്ച ഒഴിവിലാണ്‌നിയമനം.

5. 2020-ലെ സരസ്വതി സമ്മാനജേതാവ്‌?
- ശരണ്‍കുമാര്‍ ലിംബാളെ
* മറാഠി എഴുത്തുകാരനായ ലിംബാളെ 2018-ല്‍ പ്രസിദ്ധീകരിച്ച “സനാതന്‍” എന്ന നോവലിനാണ്‌പുരസ്‌കാരം.
* 1991 മുതല്‍ കെ.കെ. ബിര്‍ള ഫൌണ്ടേഷന്‍ നല്‍കിവരുന്ന സരസ്വതി സമ്മാനം ആദ്യമായി നേടിയത്‌ഹിന്ദി സാഹിത്യകാരനായ ഹരിവംശറായ്‌ബച്ചന്‍.
* ഈ പുരസ്‌കാരം നേടിയ ആദ്യ മലയാളി ബാലാമണിയമ്മ (1995).
* കെ. അയ്യപ്പ പണിക്കര്‍ (2005), സുഗതകുമാരി(2012) എന്നിവര്‍ക്കും പില്‍കാലത്ത്‌ പുരസ്കാരം ലഭിച്ചിട്ടുണ്ട്‌.
* 15 ലക്ഷം രൂപയാണ്‌ സരസ്വതി പുരസ്കാരത്തിന്റെ സമ്മാനത്തുക.
* നാല്പതിലേറെ കൃതികൾ രചിച്ച ശരണ്‍ കുമാര്‍ ലിംബാളെയുടെ ആത്മകഥയാണ്‌ “അക്കര്‍മാശി”. ഇത്‌ ദാമോദരന്‍ കാളിയത്ത്‌ ഇതേ പേരില്‍ മലയാളത്തിലേക്ക്‌
പരിഭാഷപ്പെടുത്തിയിട്ടുണ്ട്‌.

6. മൃഗങ്ങൾക്കായുള്ള ആദ്യ കോവിഡ്‌പ്രതിരോധ വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്ത രാജ്യം?
- റഷ്യ
* കാര്‍ണിവാക്‌ കോവ്‌ (Carnivac-cov) എന്നാണ്‌ വാക്‌സിന്റെ പേര് 

7. 132 വര്‍ഷത്തെ സേവനം അവസാനിപ്പിച്ചുകൊണ്ട്‌ 2021 മാര്‍ച്ച്‌31-ന്‌ രാജ്യത്തെ സൈനിക ഫാമുകൾ അടച്ചുപൂട്ടി. എത്ര ഫാമുകളാണ്‌ പൂട്ടപ്പെട്ടത്‌?
- 39
* ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ 1889 ഫെബ്രുവരി ഒന്നിനാണ്‌ അലഹാബാദില്‍ ആദ്യത്തെ സൈനികഫാം ആരംഭിച്ചത്‌.
* സൈനികര്‍ക്ക്‌ പാല്‍ ഉത്പന്നങ്ങൾ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്‌ ഫാമുകൾ പ്രവര്‍ത്തിച്ചിരുന്നത്‌.

8. 2021 ഏപ്രില്‍ ഒന്നിന്‌ സംസ്ഥാനത്തെ ചാരായ നിരോധന നിയമത്തിന്‌ എത്ര വര്‍ഷം തികഞ്ഞു?
- 25
* എ.കെ. ആന്‍റണിമുഖ്യമന്ത്രിയായിരിക്കെ 1996 ഏപ്രില്‍ ഒന്നിനാണ്‌സംസ്ഥാനത്ത്‌ ചാരായനിരോധനം നടപ്പിലാക്കിയത്‌.

9. ഇന്ത്യന്‍ ക്രിക്കററ്‌ ടിം നായകനായി എത്ര അന്താരാഷ്ട്ര മത്സരങ്ങളാണ്‌ വിരാട്‌ കോലി അടുത്തിടെതികച്ചത്‌
- 200
* ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ ക്യാപ്റ്റനാണ്. 
സച്ചിന്‍ തെണ്ടുല്‍ക്കര്‍-സൗരവ്‌ ഗാംഗുലി സഖ്യമാണ്‌ ആദ്യമായി ഈ നേട്ടം കൈവരിച്ച ഇന്ത്യന്‍ താരങ്ങൾ.

10. ഹരിദ്വാറില്‍ ഏപ്രില്‍ ഒന്നിന്കുംഭമേളയ്ക്ക്‌ തുടക്കം കുറിച്ചു. എത്ര വര്‍ഷം കൂടുമ്പോഴാണ്‌ കുംഭമേള നടക്കുന്നത്‌?
- 12
* സാധാരണ നാലുമാസം നീണ്ടുനില്‍ക്കുന്ന കുംഭമേള കോവിഡ്‌ പശ്ചാത്തലത്തില്‍ ചടങ്ങുകൾ മാത്രമാക്കി.

11. ഇന്ത്യയുടെ ഏത്‌ അയല്‍രാജ്യമാണ്‌ അടുത്തിടെ സ്വാതന്ത്ര്യത്തിന്റെ 50-ാം വാര്‍ഷികം ആഘോഷിച്ചത്‌?
- ബംഗ്ലാദേശ്‌
* 1971 മാര്‍ച്ച്‌ 26- നാണ്‌പാകിസ്ഥാന്‍ മേധാവിത്വത്തില്‍നിന്ന്‌ ബംഗ്ലാദേശ്‌ സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്‌.

12. ഏത്‌ കേന്ദ്രഭരണ പ്രദേശമാണ്‌ മാര്‍ച്ച്‌ 24-ന്‌ ക്ഷയരോഗരഹിതപ്രദേശമായി പ്രഖ്യാപിക്കുപ്പെട്ടത്‌.
- ലക്ഷദ്വീപ്‌
* ലക്ഷദ്വിപിനോടൊപ്പം ജമ്മു-കശ്മീരിലെ ബഡ്ഗാം ജില്ലയും ക്ഷയരോഗരഹിതമായി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമമന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധനന്‍ പ്രഖ്യാപിച്ചു.
* ലോകക്ഷയരോഗ (World Tuberculosis) ദിനമായ മാര്‍ച്ച്‌ 24-നായിരുന്നു പ്രഖ്യാപനം.

13. ഏത്‌ സംസ്ഥാന ഭരണകൂടമാണ്‌ മദ്യപിക്കുന്നതിനുള്ള കുറഞ്ഞ പ്രായം 25-ല്‍ നിന്ന്‌ 21- ആയി കുറച്ചത്‌?
- ഡല്‍ഹി

14. എത്രാമത്‌ ഫിലിംഫെയര്‍ അവാര്‍ഡാണ്‌ മാര്‍ച്ച്‌ 27-ന്‌ പ്രഖ്യാപിച്ചത്‌
- 66
ജേതാക്കൾ 
* മികച്ച ചിത്രം: തപ്പഡ്‌(ഹിന്ദി)
* മികച്ച നടന്‍: ഇര്‍ഫാന്‍ഖാന്‍
* മികച്ച നടി: താപ്സിപന്നു
* മികച്ച സംവിധായകന്‍: ഓംറാവുത് 

15. 2019-ലെ ദാദാ സാഹെബ്‌ഫാല്‍ക്കെ പുരസ്‌കാരം നേടിയത്‌?
- രജനികാന്ത്‌
* ഇന്ത്യന്‍ സിനിമയുടെ പിതാവ് എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന ദാദാസാഫെബ്‌ ഫാല്‍ഒക്കെയുടെ പേരിലുള്ള 51-മത്‌ പുരസ്‌കാരമാണ്‌ രജനീകാന്തിന്‌ ലഭിച്ചത്‌.
* ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയാണ് ദാദാ സാഹെബ്‌ഫാല്‍ക്കെ പുരസ്‌കാരം.
* ആദ്യ ജേതാവ്‌ ദേവികാറാണി. വിനോദ്‌ ഖന്ന (2017), അമിതാഭ്‌ ബച്ചന്‍ (2018) എന്നിവരാണ്‌ രജനികാന്തിന്‌ തൊട്ടുമുന്‍പുള്ള ജേതാക്കൾ.
* ഫാല്‍ക്കെ പുരസ്കാരം നേടിയ ഏക മലയാളിയാണ്‌ അടൂര്‍ ഗോപാലകൃഷ്ണന്‍ (2004)
* 1996-ല്‍ ശിവാജി ഗണേശനുശേഷം ഈ പുരസ്കാരം നേടുന്ന തമിഴ്‌ നടനാണ്‌ സ്റ്റൈല്‍ മന്നൻ. 
16. ഇന്ത്യന്‍ വിദേശകാര്യ സര്‍വീസിലെ ആദ്യ രക്തസാക്ഷിത്വത്തിന്‌ 2021 ഏപ്രില്‍ 19-ന്‌ 60 വര്‍ഷം തികഞ്ഞു. ആരായിരുന്നു രക്തസാക്ഷി?
- കെ. ശങ്കരപ്പിള്ള
* കനഡയിലെ ഒട്ടാവയിലുള്ള ഇന്ത്യന്‍ സ്ഥാനപതിമന്ദിരത്തില്‍വെച്ചു 1961 ഏപ്രില്‍19-നാണ്‌ ഫസ്റ്റ്‌ സെക്രട്ടറിയായിരുന്ന കായംകുളം സ്വദേശിയായ ശങ്കരപ്പിള്ള ഒരു കനഡക്കാരന്റെ വെടിയേറ്റ്‌ മരിച്ചത്‌.

17. പ്രമുഖ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ (Reuters) പുതിയ എഡിറ്റര്‍ ഇന്‍ ചീഫ്‌:
- അലക്‌സാന്‍ഡ്ര ഗലൊനി
* ലണ്ടന്‍ ആസ്ഥാനമായ റോയിട്ടേഴ്സിന്റെ 170 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ്‌ ഒരു, വനിത ഈ പദവിയിലെത്തിയത്‌.

18. ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചിക (Global Press Freedom Index 2021) യില്‍ ഇന്ത്യയുടെ സ്ഥാനം എത്രയാണ്‌?
- 142,
* പാരീസ്‌ ആസ്ഥാനമായിപ്രവര്‍ത്തിക്കുന്ന റിപ്പോര്‍ട്ടേഴ്‌സ്‌ വിത്തൗട്ട്‌ ബോര്‍ഡേഴ്‌സ്‌ എന്ന മാധ്യമസംഘടനയാണ്‌180 രാജ്യങ്ങളുടെ സൂചിക പുറത്തിറക്കിയത്‌.
* നോര്‍വേയാണ്‌ ഒന്നാംസ്ഥാനത്ത്‌. രണ്ടാമത്‌ ഫിന്‍ലന്‍ഡ്‌. ഡെന്മാര്‍ക്കിന്‌ മൂന്നാംസ്ഥാനം. ഏറ്റവും പിന്നില്‍ എറിത്രിയ
* ഏഷ്യന്‍ രാജ്യങ്ങളില്‍ നേപ്പാൾ -106, ശ്രിലങ്ക 127, മ്യാന്‍മര്‍-140, പാകിസ്ഥാന്‍-145, ബംഗ്ലാദേശ്‌- 152, ചൈന-177, ഉത്തരകൊറിയ-180 എന്നിങ്ങനെയാണ്‌ സ്ഥാനം.
* 2016-ല്‍ 133-ാം സ്ഥാനത്തായിരുന്ന ഇന്ത്യ പിന്നിട്‌ തുടര്‍ച്ചയായി പിന്നാക്കം പോകുകയായിരുന്നു.

19. ഏപ്രില്‍ 19-ന്‌ അന്തരിച്ച ടി.വി. സ്കറിയ ഏത്‌ മേഖലയില്‍ മികവ്‌ തെളിയിച്ച വ്യക്തിയാണ്‌?
- കുടനിര്‍മാണം, വിപണനം
* പോപ്പി അംബ്രല്ലാമാര്‍ട്ട്‌ സ്ഥാപകനാണ്‌.

20. മഹാരാഷ്ട്രയിലെ സത്താറസ്വദേശിയായ പ്രിയങ്ക മൊഹിതെ (28) വാര്‍ത്താ പ്രാധാന്യം നേടിയത്‌ എങ്ങനെയാണ്‌?
- ലോകത്തിലെ ഏറ്റവും ഉയരംകൂടിയ പത്താമത്തെ കൊടുമുടിയായ അന്നപൂര്‍ണ കീഴടക്കി.
* ഈനേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ ഇന്ത്യക്കാരിയാണ്‌.
* ഹിമാലയത്തില്‍ നേപ്പാളിനോട്‌ചേര്‍ന്നാണ്‌ 8,091 മീറ്റര്‍ ഉയരമുള്ള അന്നപൂര്‍ണ സ്ഥിതി ചെയ്യുന്നത്‌.
* 2013-ല്‍ ഇവര്‍ എവറസ്റ്റ്‌ കൊടുമുടി കീഴടക്കിയിരുന്നു.

21. ലോക ഭൗമദിനം എന്നായിരുന്നു?
- ഏപ്രില്‍ 22
* Restore our Earth എന്നതായിരുന്നു 2021-ലെ ഭൗദിന വിഷയം

22. ഏപ്രില്‍ 21-ന്‌ അന്തരിച്ച ബംഗാളികവി:
- ശംഖഘോഷ്‌
* സരസ്വതി സമ്മാനം (1998), ജ്ഞാനപീഠം (2016) തുടങ്ങിയവ നേടിയിട്ടുണ്ട്‌.
 
23. കേരളത്തിലെ കോണ്‍ഗ്രസ്‌പാര്‍ട്ടിയുടെ ചരിത്രത്തില്‍ 2021 ഏപ്രില്‍ 23- ന്റെ പ്രാധാന്യം എന്താണ്‌?
- കേരള പ്രൊവിന്‍ഷ്യല്‍ കോണ്‍ഗ്രസ്‌ കമ്മിറ്റി(കെ.പി.സി.സി.)യുടെ ഒറ്റപ്പാലം സമ്പൂര്‍ണ സമ്മേളനം നടന്നിട്ട്‌ ഒരു നൂറ്റാണ്ട്‌ തികഞ്ഞദിനം
* 1921 ഏപ്രില്‍ 23 മുതല്‍ 26 വരെയായിരുന്നു സമ്മേളനം.
* ആന്ധ്രാകേസരി എന്നറിയപ്പെട്ട ടി. പ്രകാശമായിരുന്നു സമ്മേളനത്തിന്റെ അധ്യക്ഷന്‍.

24. “ഇന്ത്യയിലെ ബാങ്കിങ്‌ പരിഷ്കാരങ്ങളുടെ പിതാവ്" എന്ന് വിശേഷിപ്പിക്കപ്പെട്ട 
എം. നരസിംഹം (Maidavolu Narasimham) അന്തരിച്ചതെന്ന്?
- ഏപ്രിൽ 20 
* നരസിംഹം കമ്മിറ്റികളുടെ (1991,1998) അധ്യക്ഷനായി പ്രവര്‍ത്തിച്ചു.
* റിസര്‍വ്‌ബാങ്ക്‌ കേഡറില്‍നിന്ന്‌ ആര്‍.ബി.ഐ. ഗവര്‍ണറായ ഏക വ്യക്തി കൂടിയാണ്‌.
25. ലോക പുസ്തകദിനം (പകര്‍പ്പവകാശദിനം) എന്നായിരുന്നു?
- ഏപ്രില്‍ 23
* യുനെസ്‌കോയുടെ ആഭിമുഖ്യത്തില്‍ 1996-ല്‍ ലോക പുസ്തകദിനം ആഘോഷിച്ചുവരുന്നു.
* 25-ാം ആഘോഷമാണ്‌ 2021-ല്‍ നടക്കുന്നത്‌.
* വില്യം ഷേക്സ്പിയര്‍ ഉൾപ്പെടെയുള്ള വിശ്രുത എഴുത്തുകാരുടെ ജനനദിനമോ മരണദിനമോ ആണ്‌ ഏപ്രില്‍ 23.
* ഈ വര്‍ഷത്തെ ലോകപപുസ്തക തലസ്ഥാനമായി ജോര്‍ജിയയിലെ ടിബിലിസി നഗരത്തെയാണ്‌ യുനെസ്‌കോ തിരഞ്ഞെടുത്തിട്ടുള്ളത്‌.
* To share a story എന്നതാണ്‌ 2021-ലെ പുസ്തകദിന വിഷയം.

26. യു.എസിലെ അസോസിയേറ്റ്‌ അറ്റോര്‍ണി ജനറലായിനിയമിക്കപ്പെട്ട ഇന്ത്യന്‍ വംശജ:
- വനിത ഗുപ്ത 
* യു.എസ്‌. നീതിന്യായ വകുപ്പിലെ മൂന്നാമത്തെ സുപ്രധാന പദവിയാണ്‌ ഇത്‌. ഈ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജയാണ്‌വനിത ഗുപ്ത.

27. കേരളത്തില്‍നിന്ന്‌ ഇത്തവണ എതിരില്ലാതെ രാജ്യസഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട മൂന്നുപേര്‍:
- വി. ശിവദാസന്‍, ജോണ്‍ ബ്രിട്ടാസ്‌ (സി.പി.എം), പി.വി. അബ്ദുൾവഹാബ്‌ (മുസ്ലിംലീഗ്‌).

28. 2021 ഏപ്രില്‍ 19-ന്‌ ചൊവ്വയുടെ പ്രതലത്തില്‍ പറന്നുയര്‍ന്ന ഹെലികോപ്റ്ററിന്റെ പേര്‌:
- ഇന്‍ജെന്യുറ്റി (Ingenuity)
* 1.8 കി.ഗ്രാം മാത്രം ഭാരമുള്ള ഹെലികോപ്റ്ററിലൂടെ ചൊവ്വയിലും പറക്കാനാകുമെന്ന്‌ നാസ തെളിയിച്ചു.
* ഫെബ്രുവരി 18-ന്‌ ചൊവ്വയുടെ ജസേറോക്രേറ്ററില്‍ ഇറങ്ങിയ നാസയുടെ ചൊവ്വാ
ദൗത്യപേടകമായ പേര്‍സിവിയറന്‍സില്‍ (Perseverence) ഘടിപ്പിച്ചാണ്‌ റോബോട്ടിക്‌ ഹെലികോപ്റ്റര്‍ 'ചുവന്ന ഗ്രഹ'ത്തില്‍ എത്തിച്ചത്‌.
* ചൊവ്വയില്‍ ജീവന്‍ നിലനിന്നിരുന്നോയെന്ന് പഠനം നടത്തുകയാണ് പേടകത്തിന്റെ ലക്ഷ്യം. 2031 ല്‍ സാന്പിളുമായി പേടകം ഭൂമിയില്‍ മടങ്ങിയെത്തും.
* പരീക്ഷണത്തിനുള്ള ഏഴ് ഉപഗ്രഹങ്ങളും 23 കാമറകളും രണ്ട് മൊക്രോഫോണും പേടകത്തിലുണ്ട്. 
* 1903 ഡിസംബര്‍ 17-ന്‌യു.എസിലെ നോര്‍ത്ത്‌ കരോലിനയിലെ കിറ്റിഹോക്കില്‍ റൈറ്റ്‌ സഹോദരന്മാര്‍ ഫ്ലയര്‍ I എന്ന വിമാനം വിജയകരമായി പറത്തിയ പ്രാധാന്യത്തോടെയാണ് ഇതും ശാസ്ത്രലോകം കാണുന്നത്.
* ഒരു അന്യഗ്രഹത്തിൽ ഇതാദ്യമായാണ് ഒരു റോട്ടർക്രാഫ്റ്റ് പര്യവേഷണ വാഹനം പറത്തുന്നത്. 1.8 കിലോ ഗ്രാം മാത്രം ഭാരമുള്ള ഇൻജെന്യുറ്റി തലയിലെ രണ്ട് റോട്ടറുകൾ മിനിട്ടിൽ 2500 തവണ കറക്കിയാണ് ചൊവ്വയുടെ അന്തരീക്ഷത്തിൽ 30 സെക്കൻഡ് നേരം പറന്നത്.
* 2020 ജൂലൈ 30 ന് അറ്റ്‌ലസ് 5 റോക്കറ്റിലാണു പെഴ്‌സെവറന്‍സ് വിക്ഷേപിച്ചത്.
* ആറ്റിറ്റ്യൂഡ് കണ്‍ട്രോള്‍ സിസ്റ്റം ടെറെയ്ന്‍ റിലേറ്റീവ് നാവിഗേഷന്‍ എന്ന പെഴ്‌സെവറന്‍സിലെ ഗതിനിര്‍ണയ സംവിധാനം വികസിപ്പിച്ചെടുത്ത സംഘത്തിനു നേതൃത്വം നല്‍കിയത് ഇന്ത്യന്‍ വംശജയായ ഡോ. സ്വാതി മോഹന്‍ ആണ്.
* ഒരാഴ്ചയ്ക്കുള്ളില്‍ ചൊവ്വയിലെത്തുന്ന മൂന്നാമത്തെ ദൗത്യമാണിത്. യുഎഇയുടെയും ചൈനയുടെയും ഉപഗ്രഹങ്ങള്‍ ചൊവ്വയെ വലയം വയ്ക്കുന്നുണ്ട്. 
* ഇതുവരെ ഒന്‍പത് ഉപഗ്രഹങ്ങള്‍ മാത്രമേ വിജയകരമായി ചൊവ്വയില്‍ ലാന്‍ഡ് ചെയ്തിട്ടുള്ളൂ. ഒന്‍പതും യുഎസ് വിക്ഷേപിച്ചവയാണ്.
* ചൊവ്വയിലിറങ്ങുന്ന അഞ്ചാമത്തെ റോവറാണ് പെഴ്സെവറന്‍സ്. സോജണര്‍, ഓപ്പര്‍ച്യൂണിറ്റി, സ്പിരിറ്റ്, ക്യൂരിയോസിറ്റി എന്നിവ നേരത്തെ വിജയകരമായി ചൊവ്വയിൽ എത്തിയിരുന്നു.
* ഏപ്രില്‍ 20-ന്‌ പെഴ്‌സിവിയറന്‍സ്‌ദൌത്യം ചൊവ്വയില്‍ ഓക്‌സിജന്‍ ഉത്പാദിപ്പിക്കുന്നതിലും വിജയിച്ചു.

29. ഇന്ത്യയുടെ അയല്‍രാജ്യമായ ബംഗ്ലാദേശ് 2021 മാര്‍ച്ച്‌ 26 ന്‌ സ്വാതന്ത്ര്യത്തിന്റെ
സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചു.

30. അനന്യ കുമാരി അലക്സാണ്‌ കേരളത നിയമസഭയിലേക്ക്‌ മത്സരിക്കുന്ന ആദ്യ ട്രാന്‍സ്ജന്‍ഡര്‍ സ്ഥാനാര്‍ത്ഥി. മലപ്പുറംജില്ലയിലെ വേങ്ങര മണ്ഡലത്തിലാണ്‌ മത്സരിക്കുന്നത്‌.

31. ജപ്പാനില്‍ നടക്കുന്ന ടോക്യോ ഒളിമ്പിക്സിന്റെ ദീപശിഖാ പ്രയാണം ഫൂക്കുഷിമ എന്ന സ്ഥലത്തുനിന്ന്‌ ആരംഭിച്ചു.

32. ആഭ്യന്തര വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ 2021
മാര്‍ച്ചില്‍ കേരള ടൂറിസം വകുപ്പ്‌ മൈഫസ്റ്റ്‌ ട്രിപ്പ്‌ 2021 എന്ന ക്യാമ്പയിന്‍ ആവിഷ്കരിച്ചു.

33. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണസംഘടനയുടെ സേവനമികവിനുള്ള പുരസ്‌കാരത്തിന്‌ സുജ എബ്രഹാം അര്‍ഹനായി.

34. ഷേഖ്‌ മുജീബുര്‍ റഹ്മാന്‍ 2020 ലെ ഗാന്ധി സമാധാന പുരസ്കാര ജേതാവായി.

35. ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ച ആദ്യ മൊബൈല്‍ ആപ്പ്‌ സ്റ്റോറാണ്‌ മൊബൈല്‍ സേവ് ആപ്പ്‌ സ്റ്റോര്‍.

36. രാജ്യാന്താര 20 ട്വന്റി ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടുന്ന ക്യാപ്റ്റനെന്ന എം.എസ്‌. ധോണിയുടെ റെക്കോര്‍ഡ്‌ അഫ്ഗാനിസ്ഥാന്റെ അസ്ഗര്‍ അഫ്‌ഗാന്‍ മറികടന്നു.

37. അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ  ജൂനിയര്‍ സെലക്ഷന്‍ കമ്മിറ്റിയുടെ ചെയര്‍പേഴ്‌സണായി പി.ടി. ഉഷ നിയമിതയായി.

38. ജസ്റ്റിസ്‌ എന്‍.വി. രമണ സുപ്രീം കോടതിയുടെ 48-ഠാമത്‌ ചീഫ്‌ ജസ്റ്റിസായി നിയമിതനാകും.

39. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ അഡ്മിനിസ്‌ട്രേറ്ററായി ബില്‍ നെല്‍സണ്‍ നിയമിതനാകും.

40. ഈയിടെ കമ്മിഷന്‍ ചെയ്ത ഇന്ത്യന്‍ കോസ്റ്റ്‌ ഗാര്‍ഡിന്റെ നിരീക്ഷണകപ്പലാണ്‌ വജ്ര.

41. കുഞ്ചന്‍ നമ്പ്യാര്‍ സാംസ്കാരിക സമിതി ഏര്‍പ്പെടുത്തിയ അക്ഷരശ്രീ പുരസ്‌കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക്‌ ലഭിച്ചു.

42. ഇന്റര്‍നാഷണല്‍ ഒളിമ്പിക്‌ കമ്മിറ്റിയുടെ പ്രസിഡന്റായി തോമസ്‌ ബാക് വീണ്ടും
തിരഞ്ഞെടുക്കപ്പെട്ടു. 

43. ഇന്ത്യയിലെ ആദ്യത്തെ സെൻട്രലൈസഡ്‌ എം.സി. റെയില്‍വേ ടെര്‍മിനല്‍ ബംഗളൂരുവില്‍ സ്ഥാപിതമായി.

44. ഗാര്‍ഹികപീഡനത്തില്‍ നിന്ന്‌ വനിതകളുടെ സംരക്ഷണം ലക്ഷ്യമാക്കി സംസ്ഥാന വനിത ശിശുവികസന വകുപ്പും തപാല്‍ വകുപ്പും ചേര്‍ന്ന്‌ നടപ്പിലാക്കുന്ന പദ്ധതിയാണ്‌ 'രക്ഷാദൂത്‌'.

45. സെൺട്രല്‍ അമേരിക്കന്‍ രാജ്യമായ എരസാല്‍വഡോറിനെ ആദ്യ മലമ്പനി മുക്ത രാജ്യമായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു.

46. കേരള ഐ.ടി. പാര്‍ക്കിന്റെ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസറായി ജോണ്‍. എം. തോമസ്‌ ചുമതലയേറ്റു.

47. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ 2021 ലെ മല്ലപ്പിള്ളി ഗോവിന്ദന്‍കുട്ടി നായര്‍
സ്മാരക പുരസ്കാരത്തിന്‌ വാദ്യകലാകാരനായ കിഴക്കൂട്ട് അനിയന്‍ മാരാര്‍
അര്‍ഹനായി.

48. ആര്‍ക്കിടെക്ച്ചറിലെ നോബേല്‍ എന്ന ഖ്യാതിയുള്ള 2021 ലെ പ്രിറ്റ്സ്കര്‍ പുരസ്‌കാരത്തിന്‌ ആന്‍ ലക്കാറ്റണ്‍, ജിന്‍-ഫിലിപ്പ്‌ വാസല്‍ എന്നിവര്‍ അര്‍ഹരായമി.

49. നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ പുതിയ ഡയറകടര്‍ ജനറലായി എം.എ. ഗണപതി നിയമിതനായി.
50. ഇന്‍ഷ്വറന്‍സ്‌ മേഖലയിലെ നേരിട്ടുള്ള നിക്ഷേപ പരിധി 49% ല്‍ നിന്ന്‌ 24% ആയി ഉയര്‍ത്താനുള്ള ബില്ലിന്‌ രാജ്യസഭ അംഗികാരം നൽകി.

51. ടാൻസാനിയൻ പ്രസിഡന്റായിരുന്ന John Magufuli അന്തരിച്ചതിനെ തുടര്‍ന്ന്‌ ടാന്‍സാനിയയുടെ ആദ്യ വനിത പ്രസിഡന്റ്‌ ആയി Samia Suluhu നിയമിതയാകും.

52. അടുത്തിടെ ദയാവധം നിയമപരമാവുന്നതിനുള്ള ബില്‍ പാസ്സാക്കിയ ഏഴാമത്തെ
രാജ്യമായി സ്പെയിന്‍. ആദ്യ രാജ്യം നെതര്‍ലന്‍ഡ്സ്‌.

53. കേന്ദ്ര കായിക മന്ത്രാലത്തിന്റെ നേതൃത്വത്തില്‍ ഗുല്‍മാര്‍ഗില്‍ വിന്റര്‍ സ്പോര്‍ട്‌സ്‌ അക്കാദമി നിലവില്‍ വരും.

54. സംസ്ഥാന സാക്ഷരതാമിഷന്‍ മുഖേന പാലക്കാട്‌ ജില്ലയില്‍ നടക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ പ്രത്യേക സാക്ഷരത പദ്ധതിയാണ്‌ “പഠനാ ലിഖ്ന അഭിയാന്‍'

55. തെലങ്കാനയിലെ രാമഗുണ്ടം എന്ന സ്ഥലത്ത്‌ 100 മെഗാവാട്ട് ശേഷിയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഒഴുകുന്ന സോളാര്‍ പവര്‍പ്ലാന്റ്‌ നിലവില്‍ വരും.

56. പുരുഷ ലോങ്‌ ജംപില്‍ ദേശീയ റിക്കാര്‍ഡ്‌ സ്വന്തമാക്കി മലയാളിയായ എം.ശ്രീശങ്കർ ടോക്കിയോ ഒളിമ്പിക്സിന്‌ യോഗ്യത നേടി.

57. ഇംഗ്ലീഷ്‌ ഭാഷാ വിഭാഗത്തിലുളള 2020 ലെ കേന്ദ്ര സാഹിത്യ അക്കാദമി യുവ
പുരസ്കാരം യാഷിക ദത്തിന്‌ ലഭിച്ചു. Coming Out as Dalit എന്ന പുസ്തകത്തിനാണ്‌ പുരസ്കാരം.

58. എറണാകുളം ജില്ലയിലെ തൃപ്പുണിത്തുറയിലാണ്‌ കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ വനിതാ പാസ്പോര്‍ട്ട് സേവാകേന്ദ്രം 

59. പ്രശസ്ത നടന്‍ പി.സി. സോമന്‍ അന്തരിച്ചു.

60. സി.ആര്‍.പി.എഫ്‌. ന്റെ ഡയറകടര്‍ ജനറലായി കൂല്‍ദീപ്‌ സിങ്‌ നിയമിതനായി.

61. ദേശിയ ചലച്ചിത്ര പുരസകാരങ്ങള്‍
മികച്ചു ചിത്രം - മരക്കാര്‍ അറബിക്കടലിന്റെ സിംഹം
മികച്ച നടന്‍ - ധനുഷ്‌, മനോജ്‌ ബാജ്പേയി
മികച്ച നടി - കങ്കണ റണൗട്ട് 
മികച്ച സംവിധായകന്‍ - സജ്ഞയ്‌ പൂരന്‍ സിങ്‌ ചൗഹാന്‍
മികച്ച സഹനടന്‍ - വിജയ്‌ സേതുപതി
മികച്ച പുതുമുഖ സംവിധായകന്‍ - മാത്തുക്കുട്ടി സേവ്യര്‍
മികച്ച മലയാള ചിതം - കള്ളനോട്ടം
മികച്ച ഗാനരചയിതാവ്‌ - പ്രഭാവര്‍മ്മ
സ്പെഷ്യല്‍ ഇഫക്ട്‌ - സിദ്ധാര്‍ത്ത്‌ പ്രിയദര്‍ശന്‍

62. 2019 ലെ ദാദാ സാഹേബ്‌ ഫാൽകെ പുരസ്കാരം (51 മത്‌) ചലച്ചിത്രനടന്‍
രജനീകാന്തിന്‌ ലഭിച്ചു.

63. Meet in India എന്ന പേരില്‍ ഇന്ത്യയെ ഒരു World-Class MICE (Meetings, Incentives, Conferences and Exhibitions) Destination ആക്കുന്നതിന്‌ കേന്ദ്ര ടുറിസം
മന്ത്രാലയം ക്യാമ്പയിന്‍ ആരംഭിച്ചു.

64. 2021 മാര്‍ച്ചിൽ പശ്ചിമഘട്ടത്തില്‍ നിന്നും കണ്ടത്തിയ പുതിയ ഇനം ചിത്രശലഭത്തിന്‌ Nacaduba Sinhla Ramaswami Sadasivan എന്ന്‌ നാമകരണം ചെയ്തു.

65. ചലച്ചിത്ര സംവിധായകന്‍ ടി.എസ്‌. സുരേഷ്‌ ബാബൂ 2021 ലെ പ്രേംനസീര്‍ ചലച്ച്രത ശേഷ്ഠ പുരസ്കാരത്തിന്‌ അര്‍ഹനായി.

66. ചൈനയുമായി സഹകരിച്ച്‌ യു.എ.ഇ ഹയാത്ത്‌ വാക്സ്‌ എന്ന പേരില്‍ കോവിഡ്‌ വാക്സിന്‍ നിര്‍മ്മിക്കും. കോവിഡ്‌ വാക്സിന്‍ നിര്‍മ്മിക്കുന്ന ആദ്യ അറബ്‌ രാജ്യമാണ്‌.
 
67. ആഭ്യന്തര (പ്രശ്നങ്ങളെ തുടര്‍ന്ന്‌ ബ്രസീലില്‍ മൂന്ന്‌ സേനാവിഭാഗങ്ങളിലെയും തലവന്‍മാര്‍ ഒരുമിച്ച്‌ രാജിവച്ചു.

68. രാജസ്ഥാനിൽ Mukhyamanthri Chiranjeevi Swasthiya Bima Yojana എന്ന പേരില്‍ എല്ലാ കുടുംബങ്ങള്‍ക്കും 5 ലക്ഷം രൂപയുടെ വാര്‍ഷിക ആരോഗ്യ ഇ൯ഷുറന്‍സ്‌ ആരംഭിച്ചു. ഇതോടെ എല്ലാ പൗരന്‍മാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ്‌ ഏര്‍പ്പെടുത്തുന്ന ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനമായി മാറി രാജസ്ഥാന്‍ (ആദ്യ സംസ്ഥാനം- മഹാരാഷ്ട്ര)

69. വേള്‍ഡ്‌ ഇക്കണോമിക്‌ ഫോറം തയ്യാറാക്കുന്ന Global Gender Gap Report ൽ ഇന്ത്യക്ക്‌ 140-ഠം സ്ഥാനം. ഐസ്‌ലാന്റ്‌ ഒന്നാം സ്ഥാനം നേടി. അഫ്ഗാനിസ്ഥാനാണ്‌ ഏറ്റവും പിന്നിലുള്ള രാജ്യം (156).
70. ഹിമാചല്‍പ്രദേശില്‍ വജ്രപ്രഹാര്‍ (2021) എന്ന പേരില്‍ ഇന്ത്യ-അമേരിക്ക സംയുക്ത സൈനികാഭ്യാസം നടന്നു.

71. പഞ്ചാബില്‍ 2021 ഏപ്രില്‍ 1 മുതല്‍ സര്‍ക്കാര്‍ ബസ്സുകളില്‍ സ്ര്രീകള്‍ക്ക്‌ സൗജന്യ യാത്ര അനുവദിച്ചു.

72. താജിക്കിസ്ഥാനിലെ ദുഷാന്‍ബെയില്‍ നടന്ന Heart of Asia Ministerial Conference ന് ഇന്ത്യയെ പ്രതിനിധീകരിച്ച്‌ വിദേശകാര്യമ്യന്തി എസ്‌.ജയശങ്കര്‍ പങ്കെടുത്തു.

73. മിയ്യാമി ഓപ്പണ്‍ ടെന്നീസ്‌ വനിതാ സിംഗിള്‍സ്‌ കിരീടം ഓസ്ട്രേലിയയുടെ ആഷ്‌ലി ബാര്‍ട്ടിക്ക്‌ ലഭിച്ചു.

74. നീല എല്‍.ഇ.ഡി.യുടെ കണ്ടുപിടിത്തത്തിന്‌ നൊബേല്‍ പുരസ്കാരം നേടിയ ഗവേഷണ സംഘത്തില്‍ അംഗമായിരുന്ന ജാപനീസ്‌ ശാസ്ത്രജ്ഞൻ ഇസാമുകി അന്തരിച്ചു.

75. ചീഫ്‌ ജസ്റ്റിസായി എന്‍.വി. രമണ നിയമിതനാകും. ഇന്ത്യയുടെ 48-ാമത്തെ ചിഫ്‌ ജസ്റ്റിസായാണ്‌ നിയമിതനാകുന്നത്‌.

76. ബ്രിട്ടനിലെ എലിസബത്ത്‌ രാജ്ഞിയുടെ ഭര്‍ത്താവും എഡിൻബറ പ്രഭുവുമായ ഫിലിപ്പ്‌ രാജകുമാരന്‍ അന്തരിച്ചു.

77. ജനവാസകേന്ദ്രങ്ങളിലേക്കിറങ്ങുന്ന കാട്ടാനകളെ തുരത്താന്‍ ഖാദിഗ്രാമവ്യവസായ കമ്മിഷന്‍ ആരംഭിച്ച പദ്ധതിയാണ്‌ ആനക്കെതിരെ തേനീച്ച.

78. സിഡ്ബി ചെയര്‍മാനായി എസ്‌. രമണ്‍ നിയമിതനായി.

79. കേരള സംസ്ഥാന ആരോഗ്യ വകുപ്പ്‌ ആരംഭിച്ച മാസ്‌ വാക്സിനേഷന്‍ ഡ്രൈവ്‌ ആണ്‌ ക്രഷിങ്‌ ദ കര്‍വ്‌.

80. ഇന്ത്യയുടെ പുതിയ റവന്യൂ സെകട്ടറിയായി തരുണ്‍ ബജാജും പുതിയ സാമ്പത്തികകാര്യ സ്രെകട്ടറിയായി അജയ്‌ സേത്തും നിയമിതരായി.

81. ഇന്ത്യയിലെ ആദ്യത്തെ കാര്‍ഷികാധിഷ്ഠിത സൗരോര്‍ജ്ജ പ്ലാന്റ്‌ രാജസ്ഥാനില്‍
നിലവിൽ വരും.

82. ആമസോണ്‍ മേധാവിയായ ജെഫ്‌ ബെസോസ്‌ 2021 ലെ ഫോര്‍ബ്സ്‌ വേള്‍ഡ്‌സ്‌ ബില്ല്യണെയര്‍ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത്. മലയാളികളില്‍ ഒന്നാം സ്ഥാനത്ത്‌ എത്തിയത്‌ എം.എ. യൂസഫലി ആണ്‌.

83. ടോക്യോ ഒളിമ്പിക്സില്‍ പടങ്കെടുക്കാനില്ല എന്ന്‌ അടുത്തിടെ പ്രഖ്യാപിച്ചു രാജ്യമാണ്‌ നോര്‍ത്ത്‌ കൊറിയ.

84. കുമാരനാശാന്‍ദേശീയ സാംസ്കാരിക ഇന്‍സ്റ്റിറ്റ്യുട്ടിന്റെ വിണ പൂവ്‌ ശതാബ്ദി പുരസ്കാരത്തിന്‌ ജി. പ്രിയദര്‍ശന്‍ അർഹനായി.

85. 2021 ലെ ടോക്യോ ഒളിമ്പിക്സിന്‌ ഇന്ത്യന്‍ വനിതാ തുഴച്ചില്‍ താരമായ നേത്രകുമാനന്‍ ആദ്യമായി യോഗ്യത നേടി.

86. ബി. സി.സി.ഐ.യുടെ അഴിമതി വിരുദ്ധ യൂണിറ്റിന്റെ മേധാവിയായി ഷബീര്‍ ഹുസൈ൯ ഷേഖ് ആദം ഖണ്ഡ്വാല നിയമിതനായി.

87. വിയറ്റ്നാമിന്റെ പുതിയ പ്രസിഡന്റായി ന്യുയെന്‍ സുവാന്‍ഫുക്കിനെയും പ്രധാനമന്ത്രിയായി ഫാം മിങ്‌ ചിന്നിനെയും തെരഞ്ഞെടുത്തു.

88. കംലിംഗരത്ന അവാര്‍ഡിന്‌ വിശ്വഭൂഷണ്‍ ഹരിചന്ദ൯ അര്‍ഹനായി.

89. ലോകത്ത്‌ ആദ്യമായി മൃഗങ്ങള്‍ക്ക്‌ വേണ്ടിയുള്ള കോവിഡ്‌ 19 വാക്സിന്‍ രജിസ്റ്റര്‍
ചെയ്ത രാജ്യമായി റഷ്യ.

90. നാടക തിരക്കഥാകൃത്തും നടനും സംവിധായകനുമായ പി.ബാലചന്ദ്രന്‍ അന്തരിച്ചു.

91. മികച്ച പുതുമുഖ സംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം മാത്തുക്കുട്ടി സേവ്യറിന്‌ ലഭിച്ചു. 
<സമകാലികം: മുൻ മാസങ്ങളിലെ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക> 
<കറന്റ് അഫയേഴ്‌സ് -English ഇവിടെ ക്ലിക്കുക>  
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS (ENGLISH) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments