CURRENT AFFAIRS QUESTIONS AND ANSWERS IN MALAYALAM (സമകാലികം) -2021 MARCH

Current Affairs Malayalam Questions and Answers / Current Affairs Malayalam Quiz / 
Current Affairs (Malayalam) Questions and Answers 

കറന്റ് അഫയേഴ്‌സ് (സമകാലികം) 2021 മാർച്ച്: ചോദ്യോത്തരങ്ങള്‍

1. " International Transgender Day of Visibility"
- മാർച്ച് 31

2. രണ്ട്‌ Green Energy Efficient  പട്ടണങ്ങള്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം
- ബിഹാര്‍
പട്ടണങ്ങള്‍ - രാജ്ഗിര്‍, ബോധ്ഗയ

3. അടുത്തിടെ "Maharaja Chhatrasal Convention Centre" സ്ഥാപിതമായത്‌
- ഖജുരാഹോ, മധ്യപ്രദേശ്‌

4. സമാന്തര റണ്‍വേയുളള തെക്കേ ഇന്ത്യയിലെ ആദ്യ ഏയര്‍പോര്‍ട്ട്‌
- കെമ്പഗൗഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌

5. അടുത്തിടെ കൊച്ചിന്‍ ഷിപ്പിയാര്‍ഡില്‍ നിര്‍മ്മിച്ച്‌ ആൻഡമാൻ നിക്കോബാറിന്‌ നല്‍കിയ പാസഞ്ചര്‍ കം കാര്‍ഗോ വെസല്‍
- M V Sindhu 

6. 2021 -ലെ ഗ്രാന്‍ഡ്പിക്സ്‌ ഫോര്‍മുല വണ്‍ ചാംപ്യന്‍ഷിച്‌ നേടിയത്‌
- ലൂയിസ്‌ ഹാമിള്‍ട്ടണ്‍

7. അടുത്തിടെ ഷഹിദ്‌ അഷ്ഫക്‌ ഉല്ലോഖാന്‍ മൃഗശാല സ്ഥാപിതമായത്‌
- ഉത്തര്‍പ്രദേശ്‌

8. "Willand wilful: Tale of 15 Iconic Indian Species'' എനന കൃതി എഴുതിയത്‌
- നേഹ സിന്‍ഹ

9. ഫുഡ്‌ കോര്‍ലറേഷന്‍ ഓഫ്‌ ഇന്ത്യയുടെ ചെയര്‍മാര്‍ & മാനേജിംഗ്‌ ഡയറക്ടറായി നിയമിതനായത്‌
- Atish Chandra 

10. അടുത്തിടെ ഗിന്നസ്‌ ബുക്ക്‌ ഓഫ്‌ വേള്‍ഡ്‌ റെക്കോര്‍ഡില്‍ ഇടം നേടിയ ലോകത്തെ ഏറ്റവും വലിയ മാര്‍ക്കര്‍ പേന നിര്‍മ്മിച്ചത്‌
- ഹില്‍വ്യു ഇന്റര്‍നാഷണല്‍ സ്‌കൂള്‍, കൂടത്തായ്‌, കോഴിക്കോട്‌

11. 1950-53 ലെ കൊറിയൻ യുദ്ധത്തില്‍ ഇന്ത്യയുടെ സഹകരണം അനുസ്മരിച്ച്‌ നിര്‍മ്മിച്ച പാര്‍ക്ക്‌
- ഇന്‍ഡോ - കൊറിയന്‍ ഫ്രണ്ട്ഷിപ്പാര്‍ക്ക്‌ (ന്യൂഡല്‍ഹി)
* ഉദ്ഘാടനം ചെയ്തത്‌ - Suh Wook (കൊറിയൻ പ്രതിരോധമന്ത്രി
* രാജ്‌നാഥ്‌ സിംഗ്‌ (ഇന്ത്യന്‍ പ്രതിരോധമന്ത്രി)

12. NATHEALTH- 7 Annual Summit ന്റെ പ്രമേയം
- Indian Health System Expansion in post-Covid Era

13. അടുത്തിടെ IUCN (International Union for Conservation of Nature), WCPA (World Commission on Protected Areas) എന്നീ സംഘടനകള്‍ ചേര്‍ന്നു നല്‍കുന്ന International Ranger Award നേടിയ ഇന്ത്യാക്കാരന്‍
- Mahindra Giri (Rajaji Tiger Reserve) 

14. 11 Confederation of Indian Industry National HR Excellence Award 2020-21 ലെ റോള്‍ മോഡല്‍ അവാര്‍ഡ്‌ നേടിയത്‌
- National Thermal Power Corporation Limited 

15. Standing Conference of Public Enterprises (SCOPE) ന്റെ ചെയര്‍മാനായി നിയമിതയായത്‌
- Soma Mondal 

16. അടുത്തിടെ പ്പിച്ച National Book Critics Circle (NBCC) അവാര്‍ഡ്സില്‍ ഫിക്ഷന്‍ കാറ്റഗറിയില്‍ വിജയിച്ച കൃതി
- Hamnet 
- രചയിതാവ്‌ : Maggie O' Farrell

17. Kargil Renewable Energy Development Agency (KREDA) യുടെ ആദ്യ സോളാര്‍ ലിഫ്റ്റ്‌ ഇറിഗേഷന്‍ സ്കിം ഉദ്ഘാടനം ചെയ്തത്‌
- Latoo Village 

18. സ്വകാര്യ മേഖലയിൽ 50,000 രൂപവരെ മാസശമ്പളം ഉള്ള ജോലികൾക്ക് 75 % പ്രാദേശിക സംവരണം ഏർപ്പെടുത്തുന്ന നിയമം പാസാക്കിയ സംസ്ഥാനം: 
- ഹരിയാന
ഹരിയാനയിൽ ജനിച്ചവർക്കും അഞ്ചു വർഷമെങ്കിലും സംസ്ഥാനത്ത് താമസിക്കുന്നവർക്കും ആനുകൂല്യം ലഭിക്കും.

19. 25 -ാം രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണചകോരം : - ദിസ് ഈസ് നോട്ട് എ ബറിയൽ , ഇറ്റ് ഈസ് എ റിസ്റക്ഷൻ (സംവിധാനം: ലെമോഹാങ് ജെർമിയ മൊസെസ്) 
• മികച്ച സംവിധായകനുള്ള രജതചകോരം : ബാഹ്മാൻ തവോസി (ദി നെയിംസ് ഓഫ് ദി ഫ്ളവേഴ്സ് )
• പ്രേക്ഷകപ്രീതി നേടിയ ചിത്രമായി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി തെരഞ്ഞെടുക്കപ്പെട്ടു
• മികച്ച നവാഗത സംവിധായകനുള്ള രജതചകോരം : അലഹാൻഡ്രോ റ്റെലമാക്കോ ടറാഫ് (ലോൺലി റോക്ക്)
• മികച്ച ചിത്രത്തിനുള്ള ഫിപ്രസി രാജ്യാന്തര പുരസ്കാരം : ഇൻ ബിറ്റ് വീൻ ഡയിങ് 
• ഈ വിഭാഗത്തിലെ മികച്ച മലയാള ചിത്രമായി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ തെരഞ്ഞെടുക്കപ്പെട്ടു
• ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള FFSA - കെ.ആർ മോഹനൻ പുരസ്കാരം : അക്ഷയ് ഇൻഡിക്കർ (ചിത്രം സ്ഥൽ പുരാൻ (മറാത്തി) ). 
• ഏറ്റവും മികച്ച മലയാള ചിത്രത്തിനുളള പുരസ്കാരം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വെർഷൻ 5.25 കരസ്ഥമാക്കി.
• ഏറ്റവും മികച്ച ഏഷ്യൻ ചിത്രത്തിനുളള നെറ്റ്പാക്ക് പുരസ്കാരം : സ്ഥലപുരാൺ ( മറാത്തിചിത്രം ). 
• ഏറ്റവും മികച്ച മലയാള ചിത്രത്തിനുളള നെറ്റ്പാക്ക് പുരസ്കാരം : മ്യൂസിക്കൽ ചെയർ (സംവിധാനം: വിപിൻ ആറ്റ്ലി)

20. ദീർഘദൂര Air to Air മിസൈലുകൾ വികസിപ്പിക്കാൻ ഡിആർഡിഒയെ പ്രാപ്തമാക്കുന്ന അടുത്തിടെ ഒഡീഷയിലെ ചാന്ദിപൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്ന് ഫ്ലൈറ്റ് ഡെമോൻസ്ട്രേഷൻ വിജയകരമായി നടത്തിയ സാങ്കേതികവിദ്യയുടെ പേര് നൽകുക :  
- Solid Fuel Ducted Ramjet (SFDR) 

21. ഇറാഖിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് ആരാണ്?  
- ബർഹാം സാലിഹ്

22. 2022 ലെ സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിന്റെ ആഘോഷം ആസൂത്രണം ചെയ്യുന്നതിനായി കേന്ദ്രം ഒരു ഉന്നതതല സമിതി രൂപീകരിച്ചു. 259 അംഗങ്ങളുള്ള ഈ ദേശീയ സമിതിയുടെ തലവൻ ആരാണ്?  
- നരേന്ദ്ര മോദി  
23. ഐക്യരാഷ്ട്രസഭയുടെ അസിസ്റ്റന്റ് സെക്രട്ടറി ജനറലായും UNEPയുടെ ന്യൂയോർക്ക് ഓഫീസ് മേധവുയായും നിയമിക്കപ്പെട്ട ഇന്ത്യക്കാരി ? 
- ലിഗിയ നോരോണ 
Noronha joins a growing list of women from India appointed to helm key UN agencies. Last week, Guterres appointed leading investment professional Usha Rao-Monari of India as Under-Secretary-General and Associate Administrator of the United Nations Development Programme (UNDP).

24. പുത്തൂർ ഉണ്ണികൃഷ്ണൻ മെമ്മോറിയൽ ട്രസ്റ്റിന്റെ 2021ലെ പുത്തൂർ അവാർഡ് ലഭിച്ച വ്യക്തി : 
- ശ്രീകുമാരൻ തമ്പി 

25. സ്വിസ് ഓപ്പൺ ബാഡമിൻ്റൺ ഫൈനൽ ജേതാവ് :
കരോലിന മാരിൻ (സ്പെയിൻ)
ഫൈനലിൽ ലോക ചാമ്പ്യൻ പി.വി.സിന്ധുവിനെ തോല്പിച്ചു.
കരോലിന മരിൻ്റെ ഈ വർഷത്തെ മൂന്നാം കിരീട നേട്ടമാണ്.

26. മാറ്റിയോ പെലികോൺ റാങ്കിംഗ് ഗുസ്തി ചാംപ്യൻഷിപ്പിൽ സ്വർണ്ണം നേടിയ ഇന്ത്യൻ ഗുസ്തി താരം : 
- വിനീഷ് ഫോഗാട്ട് 
മത്സര വേദി : റോം
53 കിലോ വിഭാഗത്തിൽ കാനഡയുടെ ഡയാന മേരി ഹെലനെ തോൽപിച്ചാണ് സ്വർണ്ണം നേടിയത്. 
ടോക്കിയോ ഒളിമ്പിക്സിൽ ഇതുവരെ യോഗ്യത നേടിയ ഒരേയൊരു ഇന്ത്യൻ വനിത ഗുസ്തി തരമാണ്.  
ഇതോടെ ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തി.

27. പുരുഷ ടെന്നീസിൽ ഏറ്റവും കൂടുതൽ കാലം ലോക ഒന്നാംനമ്പർ പദവിയിൽ തുടരുന്ന താരത്തിനുള്ള റെക്കോർഡ് സ്വന്തമാക്കിയത് : 
- നൊവാക് ജോക്കോവിച് (സെർബിയ) 
310 ആഴ്ച ഒന്നാം റാങ്കിൽ തുടർന്ന സ്വിസ്താരം റോജർ ഫെഡററെ മറികടന്നാണ് ഈ നേട്ടം.
311 ആഴ്ച പൂർത്തിയാക്കി.

28. ഖത്തർ ഓപ്പൺ വനിതാ ടെന്നിസ് കിരീട ജേതാവ് : 
- പെട്ര ക്വിട്ടോവ

29. അന്താരാഷ്ട്ര വനിതാദിനം (International Women's Day) : 
- മാർച്ച് 8
theme for International Women's Day 2021 is 'Choose To Challenge'

30.  സംസ്ഥാനത്തെ ഇലക്ഷൻ ഐക്കണായി തെരഞ്ഞെടുക്കപെട്ട ക്രിക്കറ്റ് താരം : 
- സഞ്ജു സാംസൺ 
മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറാണ് ഐക്കണെ തെരഞ്ഞെടുക്കുന്നത്.
ഇ.ശ്രീധരനും കെ.എസ്. ചിത്രയും ആയിരുന്നു ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഐക്കൺ. എന്നാൽ ബിജെപിയിൽ ചേർന്നതിനാൽ ഇ.ശ്രീധരനെ ഒഴിവാക്കിയിട്ടുണ്ട്. കെ.എസ് ചിത്ര തുടർന്നേക്കും.

31. അടുത്തിടെ കേന്ദ്രമന്ത്രി മൻസുഖ് മാന്ധവ്യ ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഏത് കപ്പലിലാണ് വനിതകൾ മാത്രം ഉള്ള ക്രൂവിൻ്റെ യാത്ര ഫ്ലാഗ് ഓഫ് ചെയ്തത്   
- m.t. സ്വർണ്ണ കൃഷ്ണ  

32. അടുത്തിടെ റെയിൽവേയുടെ മുഴുവൻ സേവനങ്ങളും ഏത് ഹെല്പ്ലൈൻ നുമ്പറിലേക്കാണ് ലഭ്യമാക്കിയത് : 
- 139 

33. ഓൺലൈൻ ടാക്സി പ്ലാറ്റ്ഫോമായ ഓലയുടെ വർഷത്തിൽ 10 മില്യൺ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ നിർമിക്കാൻ ശേഷിയുള്ള പ്ലാൻ്റ് സ്ഥാപിക്കാൻ പോകുന്നത് ഏത് സംസ്ഥാനത്താണ് ? 
- തമിഴ്നാട്(കൃഷ്ണഗിരി) 
ലോകത്ത് മൊത്തം ഉൽപാദിപ്പിക്കുന്ന ഇലക്ട്രിക് സ്കൂട്ടറിൻ്റെ 15% വരും ഇത്.

34. സംവരണം പരമാവധി 50 % എന്ന് നിർദ്ദേശിച്ച 1992 ലെ വിധി പുനപരിശോധിക്കണോ എന്ന് വ്യക്തമാക്കാൻ സംസ്ഥാനങ്ങളോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ഏത് കേസുമായി ബന്ധപ്പെട്ടാണ് ഇങ്ങനെ ഒരു വിധി പുറപ്പെടുവിച്ചിരുന്നത് ?
- ഇന്ദിര സാഹ്‌നി കേസ് (മണ്ഡൽ കമ്മീഷൻ കേസ്) 
തീർത്തും ഒഴിവാക്കാനാവാത്ത സാഹചര്യത്തിൽ ഒഴികെ സംവരണം 50% കവിയരുത് എന്നാണ് 1992ലെ ഇന്ദിരാ സാഹ്നി കേസ് വിധിയിൽ ഒൻപതംഗ ബെഞ്ച് വ്യക്തമാക്കിയത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ജോലിക്കും മറാഠ വിഭാഗത്തിന് സംവരണം അനുവദിച്ച മഹാരാഷ്ട്ര നിയമസഭ പാസാക്കിയ നിയമം ചോദ്യം ചെയ്തുള്ള ഹർജികളിലാണ് ഇങ്ങനെയൊരു ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് നടപടി ആരാഞ്ഞത്. 
പിന്നോക്ക വിഭാഗങ്ങളിലെ നിർണയിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം ഇല്ലാതാക്കിയ 102 ഭരണഘടന ഭേദഗതിയെക്കുറിച്ചും സംസ്ഥാനങ്ങൾ നിലപാട് അറിയിക്കണം.
2018 ഓഗസ്റ്റിൽ പ്രാബല്യത്തിൽ വന്ന 102 ആം ഭരണഘടനാ ഭേദഗതിയിലൂടെ ദേശീയ പിന്നോക്ക വിഭാഗ കമ്മീഷന് ഭരണഘടനാ പദവി നൽകി ഒപ്പം സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നോക്ക വിഭാഗങ്ങൾ ഏതെന്ന് തീരുമാനിക്കാൻ സംസ്ഥാനങ്ങൾക്കുള്ള അധികാരം ഒഴിവാക്കി.
നിലവിൽ വിൽ പിന്നാക്ക വിഭാഗങ്ങൾ ഏതെന്ന് തീരുമാനിക്കാൻ രാഷ്ട്രപതിക്കും പട്ടിക പരിഷ്കരിക്കാൻ പാർലമെൻ്റിനുമാണ് ഇപ്പോൾ അധികാരം.

35. വിവാഹത്തിലൂടെയോ മറ്റേതെങ്കിലും മാർഗ്ഗത്തിലൂടെയോ മതം മാറുന്നത് തടയുന്ന ബിൽ പാസാക്കിയ സംസ്ഥാനം : 
- മധ്യപ്രദേശ്  
2021 ജനുവരിയിലാണ് ഓർഡിനൻസ് പുറപ്പെടവിച്ചത്.
മധ്യപ്രദേശ് മുഖ്യമന്ത്രി : ശിവരാജ് സിംഗ് ചൗഹാൻ 
മധ്യപ്രദേശ് ഗവർണർ : ആനന്ദി ബെൻ പട്ടേൽ

36. സ്ത്രീകളുടെയും പെൺകുട്ടികളുടെയും ശാക്തീകരണത്തിനായി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സാമൂഹിക സ്ഥാപനങ്ങൾക്ക് അടുത്തിടെ 2.5 കോടി ഡോളർ ഗ്രാൻഡ് നൽകാൻ തീരുമാനിച്ചു സ്ഥാപനം : 
- ഗൂഗിൾ 
ഇന്ത്യയിലെ കർഷക വനിതകളെ സഹായിക്കാൻ 5 ലക്ഷം ഡോളറിന് ഗ്രാൻഡ് ഗൂഗിൾ പ്രഖ്യാപിച്ചു.
കാർഷികമേഖലയിലെ ഒരുലക്ഷം സ്ത്രീകളെ സഹായിക്കാൻ നാസ്കോം ഫൗണ്ടേഷനുമായി സഹകരിച്ചാണ് ഗൂഗിൾ പദ്ധതി.

37. മാറ്റിയോ പെലിക്കൺ റാങ്കിംഗ് ഗുസ്തി ചാമ്പ്യൻഷിപ്പിൽ 65 കിലോഗ്രാം വിഭാഗത്തിൽ സ്വർണ്ണം നേടിയ ഇന്ത്യൻ ഗുസ്തി താരം : 
- ബജ്രംഗ് പുനിയ 
ഇതോടെ ലോക ഒന്നാം റാങ്കിൽ എത്തി.
80 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യൻ താരം വിശാൽ കാളിരമണ വെങ്കലം നേടി.
വനിതകളുടെ 53 കിലോഗ്രാം വിഭാഗത്തിൽ സ്വർണ്ണം നേടിയ പുതിയ തരം വിനേഷ് ഫോഗട്ട്.

38. 50,000 വരെ പ്രതിമാസ ശമ്പളമുള്ള 75% ജോലികളും സംസ്ഥാനത്തെ സ്വന്തം താമസക്കാർക്ക് നൽകുന്നുവെന്ന് ഉറപ്പാക്കാൻ ഹരിയാനയിലെ സമീപകാലത്ത് വന്ന നിയമം : 
- Haryana State Employment of Local Candidates Act
Andhra Pradesh (AP) had passed a similar law in 2019, and the Madhya Pradesh CM has promised one to reserve 70% private-sector jobs. 

39. 2021 മാർച്ച് മാസം രാജിവെച്ച ത്രിവേന്ദ്ര സിംഗ് റാവത്ത് ഏത് സംസ്ഥാനത്തെ മുഖ്യമന്ത്രി ആണ് ? 
- ഉത്തരാഖണ്ഡ് 
ഉത്തരാഖണ്ഡ് ഗവർണർ : ബേബി റാണി മൗര്യ 

40. ഇന്ത്യൻ കായികരംഗത്ത സമഗ്രസംഭാവനയ്ക്കുള്ള ബി ബിസിയുടെ 2021ലെ" ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ലഭിച്ച താരം : 
- അഞ്ചു ബോബി ജോർജ്
the only Indian athlete to have won a world championship medal in long jump in 2003.

41. 2021 വർഷത്തെ ഇന്ത്യൻ വനിതാ കായികതാരത്തിനുള്ള പുരസ്കാരം ലഭിച്ചത് : - കോനേരു ഹംപി
ഷൂട്ടിങ് താരം മനു ഭക്കർ മികച്ച വാഗ്ദാനമായി തെരഞ്ഞെടുക്കപ്പെട്ടു 
42. അടുത്തിടെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത മൈത്രി സേതു പാലം ഇന്ത്യയെ ഏത് രാജ്യവുമായിട്ടാണ് ബന്ധിപ്പിക്കുന്നത് :
-  ബംഗ്ളാദേശ് 
ത്രിപുരയിൽ ഫെനി നദിക്കു കുറുകെയാണ് പാലം നിർമി ച്ചിരിക്കുന്നത്. 
1.9 കിലോമീറ്റർ നീളമുള്ള പാലം ഇന്ത്യയിലെ സംബ്രൂമിനെ ബംഗ്ലാദേശിലെ രാംഘട്ടുമായി ബന്ധിപ്പിക്കും .

43. ഫെബ്രുവരി മാസത്തിലെ മികച്ച പുരുഷ (player of the month) താരത്തിനുള്ള ഐസിസി പുരസ്കാരം ലഭിച്ചത് : 
- ആർ.അശ്വിൻ 
മികച്ച വനിതാ താരം : ടാമി ബ്യുമോണ്ട് (ഇംഗ്ലണ്ട്)
ആദ്യ player of the month അവാർഡ് ലഭിച്ചത് : ഋഷബ് പന്ത്

44. ഏതൊക്കെ രാജ്യങ്ങളാണ് അടുത്തിടെ ചാന്ദ്ര ഗവേഷണ കേന്ദ്രം (Lunar Station) സ്ഥാപിക്കാൻ തീരുമാനിച്ചത് : 
- റഷ്യ,ചൈന
ചന്ദ്രൻ്റെ ഉപരിതലത്തിൽ, ഭ്രമണ പഥത്തിലോ ആയിരിക്കും കേന്ദ്രം സ്ഥാപിക്കുക.

45. അടുത്തിടെ നടക്കാൻ പോകുന്ന പ്രഥമ ക്വാഡ് രാജ്യങ്ങളുടെ കൂട്ടായ്മയുടെ ഉച്ചകോടിയിൽ ഇന്ത്യയും ഏതൊക്കെ രാജ്യങ്ങളുമായി അംഗങ്ങൾ : 
- അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ
2019 സെപ്റ്റംബറിൽ ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ നിലവാരത്തിലേക്ക് ഉയർത്തപ്പെട്ടതിന് ശേഷം ഏകദേശം ഒന്നര വർഷത്തിന് ശേഷമാണ് ഉച്ചകോടി നടക്കുന്നത്.
United States President: Joe Biden 
Japanese Prime Minister: Yoshihide Suga
Australian Prime Minister: Scott Morrison

46. ഉത്തരാഖണ്ഡിൻ്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റ വ്യക്തി : 
- തിരാത് സിംഗ് റാവത്ത് 

47. ബ്രസീലിനെ വിഖ്യാതമായ മാരക്കാന സ്റ്റേഡിയത്തിന് ഏത് ഏത് ഫുട്ബാൾ താരത്തിൻ്റെ പേരാണ് നല്കിയിരിക്കുന്നത് : 
- പെലെ 
എഡ്‌സൺ അറാൻ്റസ് ഡോ നാസിമെൻ്റോ റെയ് പെലെ എന്നതാണ് സ്റ്റേഡിയത്തിൻ്റെ പുതിയ പേര്.
പോർച്ചുഗീസ് ഭാഷയിൽ റെയ് എന്ന വാക്കിന്റെ അർഥം ‘രാജാവ്’ എന്നാണ്
ബ്രസീലിനായി മൂന്നു ലോകകപ്പ് നേടിയ കളിക്കാരൻ ആണ് പെലെ.
1940 ലാണ് മാരക്കാന സ്റ്റേഡിയം പണികഴിപ്പിച്ചത്.
1950,2014 ലോകകപ്പ് ഫുട്ബോൾ ഫൈനൽ വേദി.
1969ൽ പെലെ തന്റെ കരിയറിലെ 1000–ാം ഗോൾ നേടിയതു മാറക്കാനയിലാണ്. 1950 ലോകകപ്പിൽ ബ്രസീൽ യുറഗ്വായോടു തോറ്റതും മാറക്കാനയിൽ തന്നെ
2016 ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങ് വേദി.

48. ഏത് ഫുട്‌ബോൾ താരത്തിന്റെ പേരാണ് ഇറ്റാലിയൻ ക്ലബായ നപോളി തങ്ങളുടെ ഹോം ഗ്രൗണ്ടായ സാൻ പൗലോ സ്റ്റേഡിയത്തിന് ഇടുന്നത് : 
- ഡിയേഗോ മറഡോണ 

49. ഇന്ത്യയും ഏത് രാജ്യവുമായിട്ടുള്ള സംയുക്ത സൈനികാഭ്യാസമാണ് 'DUSTLIK II' : - ഉസ്ബെക്കിസ്ഥാൻ 
This is the Second Edition of the annual bilateral joint exercise of both armies. 
The first edition of the exercise was held in Uzbekistan in November 2019.

50. ലോകാരോഗ്യ സംഘടന കോവിഡ് 19 മഹാമാരിയായി പ്രഖ്യാപിച്ചതിൻ്റെ ഒരു വർഷം 2021 മാർച്ച് മാസം തികഞ്ഞു. ഏത് ദിവസമാണ് പ്രഖ്യാപനം നടന്നത് ?, 
- 2020 മാർച്ച് 11

51. കോവിഡ് മഹാമാരി കാരണം ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് : 
- 30 January 2020

52. ലോക വൃക്ക ദിനം എന്നാണ് ? 
- മാർച്ച് 11

53. രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയുടെ (IOC) പ്രസിഡൻ്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട വ്യക്തി : 
- തോമസ് ബാക് 
2025 വരെയാണ് കാലാവധി.

54. 2021 മാർച്ച് മാസം കമ്മീഷൻ ചെയ്ത നാവികസേന മുങ്ങി കപ്പൽ : 
- INS കരഞ്ച് 
പൂർണമായും ഇന്ത്യയിൽ നിർമിച്ചത്.
പ്രവർത്തന ശബ്ദം വളരെ കുറവ്.
സ്‌കോർപീൻ ക്ലാസിലെ മൂന്നാമത് മുങ്ങി കപ്പലാണ് INS കരഞ്ച് 
ഈ വിഭാഗത്തിലെ മറ്റ് മുങ്ങികപ്പലുകൾ
1. INS കാൽവരി (2017)
2. INS ഖണ്ടെരി (2019)
3. INS കരഞ്ച് (2021)
4. INS വേല (2019)
5. INS വാഗിർ (2020)

55.  69മത് ദേശീയ സീനിയർ വോളിബോൾ വനിതാ വിഭാഗം ചാമ്പ്യന്മാർ : 
- കേരളം
ഫൈനലിൽ റെയിൽവേയെ തോൽപ്പിച്ചു.
കേരള വനിതാ ടീമിൻ്റെ ഹാട്രിക് കിരീടമാണ്.
ദേശീയ സീനിയർ വോളി ചരിത്രത്തിൽ വനിതാ വിഭാഗത്തിൽ കേരളത്തിൻ്റെ പതിമൂന്നാം കിരീടമാണിത്. 
പുരുഷ വിഭാഗം മൂന്നാം സ്ഥാനം നേടി.

56. ഇന്ത്യയുടെ ഏത് സംസ്ഥാന അതിർത്തിയോട് ചേർന്നുള്ള പ്രദേശത്താണ് ചൈന തങ്ങളുടെ പുതിയ ജലവൈദ്യുത പദ്ധതിക്ക് അംഗീകാരം നൽകിയത് ? 
- അരുണാചൽ പ്രദേശ് 
അരുണാചൽപ്രദേശ് അതിർത്തിയോട് ചേർന്ന് ടിബറ്റിൽ ബ്രഹ്മപുത്ര നദിയിലാണ് ജലവൈദ്യുത പദ്ധതി.

57. “നിയമവിരുദ്ധമായ” ഉള്ളടക്കം നീക്കംചെയ്യുന്നതിൽ ട്വിറ്റർ പ്ലാറ്റ്ഫോം പരാജയപ്പെട്ടതിനാൽ ഏത് രാജ്യമാണ് ട്വിറ്ററിന്റെ സേവനങ്ങളെ തടസ്സപ്പെടുത്തുമെന്ന് അടുത്തിടെ പ്രഖ്യാപിച്ചത്?  
- റഷ്യ 

58. രാജ്യാന്തര ക്രിക്കറ്റിൽ 10,000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരം:
- മിതാലി രാജ് 
ഇന്ത്യൻ ഏകദിന ടീം ക്യാപ്റ്റൻ 
ഈ നേട്ടം കൈവരിച്ച ആദ്യ താരം : ഷാർലേറ്റ് എഡ്വേഡ്സൺ (ഇംഗ്ലണ്ട്)
1999ലാണ് അരങ്ങേറ്റം. 
2019-ൽ T20- ൽ നിന്ന് വിരമിച്ചു.

59. 2021 മാർച്ച് മാസം വിരമിച്ച ഇന്ദു മൽഹോത്ര ഇത് പദവിയാണ് വഹിച്ചത് ? 
- സുപ്രീം കോടതി ജസ്റ്റിസ് 
അ​ഭി​ഭാ​ഷ​ക പ​ദ​വി​യി​ൽ​നി​ന്ന്​ നേ​രി​ട്ട്​ സു​പ്രീം കോ​ട​തി ജ​ഡ്​​ജി​യാ​യി നി​യ​മി​ത​യാ​വുന്ന ആ​ദ്യ വ​നി​ത​യാണ്​ ജ​സ്​​റ്റി​സ്​ മ​ൽ​ഹോ​ത്ര​. 
2018ൽ ​ആ​ണ്​ സു​പ്രീം​കോ​ട​തി ജ​ഡ്​​ജി​യാ​യി നേ​രി​ട്ട്​ നി​യ​മി​ക്ക​പ്പെ​ടു​ന്ന​ത്​​
സുപ്രീം കോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം : 65 വയസ് 

60. കൊങ്കണി ഭാഷയിലുള്ള മികച്ച സാഹിത്യ കൃതിക്കുളള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച മലയാളി : 
- ആർ.എസ്.ഭാസ്കർ 
കവിതാസമാഹാരമായ ' യുഗപരിവർത്തനചൊയാത്രി' ക്കാണ് അവാർഡ്.

61. കന്നഡ ഭാഷയിലുള്ള മികച്ച സാഹിത്യ കൃതിക്കുളള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച മുൻ കേന്ദ്ര മന്ത്രി : 
- വീരപ്പ മൊയ്‌ലി
ഇതിഹാസ കാവ്യം : ' ശ്രീ ബാഹുബലി അഹിംസാദിവിജയം '

62. ഇംഗ്ലീഷ് ഭാഷയിലുള്ള മികച്ച സാഹിത്യ കൃതിക്കുളള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത് : 
- അരുന്ധതി സുബ്രഹ്മണ്യം (when god is a traveller)
കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറി : ഡോ. കെ.ശ്രീനിവാസ റാവു.

63. കേരള സംസ്ഥാന വനിതാ കമ്മീഷൻ രൂപീകരണത്തിൻ്റെ എത്രാമത് വാർഷികമാണ് മാർച്ച് മാസം ആചരിച്ചത് : 
- 25 
1996 മാർച്ച് 14 നാണ് രൂപീകരണം.
ആദ്യ അധ്യക്ഷ : സുഗതകുമാരി
ആദ്യ ഡയറക്ടർ : അലക്സാണ്ടർ ജേക്കബ് 
നിലവിൽ അധ്യക്ഷ : എം.സി. ജോസഫൈൻ 
നിലവിൽ ഡയറക്ടർ : വി. യു കുര്യാക്കോസ് 
രൂപീകരണ സമയത്ത് കേരളാ മുഖ്യമന്ത്രി : എ കെ ആൻ്റണി 

64. 2020 ലെ കൊങ്കണി ഭാഷയിലെ മികച്ച ബാലസാഹിത്യ കൃതിക്കുള്ള അവാർഡ് ലഭിച്ച മലയാളി : 
- വി.കൃഷണ വാധ്യാർ (ബാലു എന്ന നോവലറ്റ് )

65. 2020 ലെ ഇംഗ്ലീഷ് ഭാഷയിലെ മികച്ച ബാലസാഹിത്യ കൃതിക്കുള്ള അവാർഡ് ലഭിച്ചത് : 
- വേനീറ്റ കൊയ്‌ലോ, (Dead As A Dodo - fiction)

66. 2020 ലെ ഇംഗ്ലീഷ് ഭാഷയിലെ കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം ലഭിച്ചത് : 
- യാഷിക ദത്ത് (Coming Out As Dalit)

67. 2021 - ൽ നടന്ന ഐഎസ്എൽ ഏഴാം സീസൺ ഫുട്ബോൾ കിരീട ജേതാക്കൾ: 
- മുംബൈ സിറ്റി FC 
മുംബൈയുടെ കന്നി കിരീടം.
8 കോടി രൂപയാണ് സമ്മാന തുക.
ഫൈനലിൽ എടികെ മോഹൻബഗാനെ തോല്പിച്ചു.   
68. 2021 വിജയ് ഹസാരെ ക്രിക്കറ്റ് ടൂർണമെൻ്റ് ജേതാക്കൾ : 
- മുംബൈ 
ഫൈനലിൽ ഉത്തർപ്രദേശിനെ തോല്പിച്ചു.
വിജയ് ഹസാരെ ടൂർണ്ണമെൻ്റിൻ്റെ ഒരു പതിപ്പിൽ ഏറ്റവും കൂടുതൽ റൺസ് എടുക്കുന്ന താരമെന്ന റെക്കോർഡ് സ്വന്തമാക്കിയത് : പൃഥ്വി ഷാ (827 റൺസ്) (മുംബൈ ക്യാപ്റ്റൻ)

69. ട്വൻ്റി 20 ക്രിക്കറ്റിൽ 3000 റൺസ് തികയ്കുന്ന ആദ്യ ബാറ്റ്സ്മാൻ എന്ന് റെക്കോർഡ് നേടിയ താരം : 
- വിരാട് കോഹ്‌ലി

70. ഏകദിന ക്രിക്കറ്റിൽ 7000 റൺസ് തികയ്ക്കുന്ന ആദ്യ വനിതാ താരം :
- മിതാലി രാജ് 

71.ബുർഖ ധരിക്കുന്നത് തടയുന്നതിനും ആയിരത്തിലധികം മദ്രസകൾ അടച്ചുപൂട്ടാനും തീരുമാനിച്ച ഇന്ത്യയുടെ അയൽ രാജ്യം : 
- ശ്രീലങ്ക 

72. International Day of Action for Rivers (രാജ്യാന്തര നദീസംരക്ഷണദിനം): 
- മാർച്ച് 14

73. പൈ (Pi) ദിനം എന്നാണ്?
- മാർച്ച് 14

74. ലോക ഉപഭോക്തൃ അവകാശ ദിനം (World Consumer Rights Day) എന്നാണ് ? - മാർച്ച് 15
1962 മാർച്ച് 15 ന് യുഎസ് കോൺഗ്രസിന് ഒരു പ്രത്യേക സന്ദേശം അയച്ച പ്രസിഡന്റ് ജോൺ എഫ് കെന്നഡിയാണ് ലോക ഉപഭോക്തൃ അവകാശ ദിനത്തിന് പ്രചോദനമായത്, അതിൽ ഉപഭോക്തൃ അവകാശങ്ങളുടെ കുറിച്ച് ഔദ്യോഗികമായി അഭിസംബോധന ചെയ്തിട്ടുണ്ട്.
ദേശിയ ഉപഭോക്തൃ അവകാശ ദിനം : ഡിസംബർ 24
Loading...
75. അടുത്തിടെ അന്തരിച്ച ഗുരു ചെമെഞ്ചേരി കുഞ്ഞിരാമൻ നായർ ഏത് മേഖലയിൽ പ്രശസ്തനായ വ്യക്തിയാണ് : 
- കഥകളി  

76. ടോക്യോ ഒളിമ്പിക്സിൽ യോഗ്യത നേടിയ ആദ്യ ഇന്ത്യൻ ഫെൻസിങ് താരം : 
- ഭവാനി ദേവി 

77. 63 മത് ഗ്രാമി അവാർഡ് നാല് വിഭാഗങ്ങളിലായി അവാർഡുകൾ സ്വന്തമാക്കി ഏറ്റവും കൂടുതൽ ഗ്രാമി നേടുന്ന ഗായികയായി മാറിയത് : 
- ബിയോൺസ് (28 ഗ്രാമി)
27 ഗ്രാമി നേടിയ അലിസൻ ക്രോസിനെ മറികടന്നു. 
മികച്ച ആൽബം : black parade (ബിയോൺസ്) 

78. ഈ നൂറ്റാണ്ടിൽ ഒരു ടെസ്റ്റ് മത്സരത്തിൽ ഏറ്റവും കൂടുതൽ ഓവർ ബൗൾ ചെയ്ത റെക്കോർഡ് സ്വന്തമാക്കിയ താരം : 
- റാഷിദ് ഖാൻ (അഫ്ഗാനിസ്താന്റെ ലെഗ് സ്പിന്നർ )
സിംബാബ്വെക്കെതിരായ രണ്ടാം ടെസ്റ്റിൽ രണ്ട് ഇന്നിങ്സിലുമായി 99.2 ഓവറാണ് റാഷിദ് എറിഞ്ഞത്. 
2002 മാർച്ചിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ 98 ഓവർ ബൗൾ ചെയ്ത ഓസ്ട്രേലിയൻ സ്പിന്നർ ഷെയ്ൻ വോണിന്റെ റെക്കോഡ് മറികടന്നു.
ഇംഗ്ലണ്ടിനെതിരേ 97 ഓവറും (2001) 96 ഓവറും (2003) ബൗൾ ചെയ്ത ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനാണ് മൂന്നാംസ്ഥാനത്ത്.

79. അടുത്തിടെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രാഫി രാജ്യത്ത് ആദ്യമായി ജീനോം മാപ്പിംഗ് നടത്താൻ പോകുന്നത് ഏത് സമുദ്രത്തിലാണ് ? 
- ഇന്ത്യൻ മഹാസമുദ്രം 
National Institute of Oceanography (NIO) സ്ഥിതിചെയ്യുന്നത് : പനാജി,ഗോവ
സിന്ധു സാധന എന്ന കപ്പലിലാണ് ഗവേഷണത്തിൻ്റെ ഭാഗമായി പര്യടനം നടത്തുന്നത്.

80. അടുത്തിടെ പുറത്തിങ്ങിയ "Karunanidhi: A Life" ആരെഴുതിയ ജീവ ചരിത്രമാണ്? 
- എ.എസ്. പനീശെൽവം  

81. ഉത്പാദന ശേഷി അനുസരിച്ച് രാജ്യത്തെ ഏറ്റവും വലിയ ഒഴുകുന്ന സോളാർ പ്ലാൻ്റ് സ്ഥാപിക്കാൻ പോകുന്ന സംസ്ഥാനം : 
- തെലങ്കാന 

82. ദേശീയ വാക്സിനേഷൻ ദിനം(National Vaccination Day) എന്നാണ് ? 
- മാർച്ച് 16
ഇന്ത്യയിൽ പൾസ് പോളിയോ പദ്ധതി ആരംഭിച്ച 1995 മുതൽ തന്നെ ദേശീയ പ്രതിരോധ ദിനവും ആചരിക്കുന്നുണ്ട്. 1995 മാർച്ച് 16 നായിരുന്നു ഇന്ത്യയിൽ ആദ്യത്തെ പോളിയോ വാക്സിൻ ആദ്യ ഡോസ് നൽകിയത്.
ലോകാരോഗ്യ സംഘടന 2014 ൽ ഇന്ത്യയെ പോളിയോ രഹിത രാജ്യമായി പ്രഖ്യാപിച്ചിരുന്നു. 2011 ജനുവരി 30 ന് പശ്ചിമ ബംഗാളിലാണ് ഇന്ത്യയിലെ അവസാനത്തെ പോളിയോ കേസ് റിപ്പോർട്ട് ചെയ്തത്
ഇന്ത്യയിലെ വാക്സിനേഷൻ പദ്ധതികൾ
* യൂണിവേഴ്സൽ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാം (യുഐപി) (1978)
* മിഷൻ ഇന്ദ്രധനുഷ് (2014 ഡിസംബർ 25)

 <സമകാലികം: മുൻ മാസങ്ങളിലെ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
<കറന്റ് അഫയേഴ്‌സ് -English ഇവിടെ ക്ലിക്കുക>  
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS (ENGLISH) -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here