CURRENT AFFAIRS QUESTIONS AND ANSWERS IN MALAYALAM (സമകാലികം) -2021 FEBRUARY
1. ബഹിരാകാശ മേഖലയിലെ വാണിജ്യ സാധ്യതകൾ പ്രയോജനപ്പെടുത്താൻ കേന്ദ്ര സർക്കാർ രൂപീകരിച്ച ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് ചെയർമാനും മാനജിംഗ് ഡയറക്ടറുമായ വ്യക്തി :
- ജി.നാരായണൻ
ISROയും ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡും ചേർന്നുള്ള ആദ്യ വാണിജ്യ ദൗത്യമാണ് അടുത്തിടെ വിജയിച്ചത്.
2. കേരളത്തിൻ്റെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിതനായ വ്യക്തി :
- വി.പി.ജോയ്
സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറി ഡോക്ടർ വിശ്വാസ് മെഹ്ത സംസ്ഥാനത്തിൻ്റെ മുഖ്യ വിവരാവകാശ കമ്മീഷണറായി ചുമതലയേറ്റു.
3. ISL വിന്നേഴ്സ് ഷീൽഡ് സ്വന്തമാക്കിയ ടീം :
- മുംബൈ സിറ്റി FC
ഇന്ത്യയിൽ നിന്നും അടുത്ത സീസൺ AFC ചാമ്പ്യൻസ് ലീഗ് ലീഗിന് യോഗ്യത നേടിയ ടീമുകൾ : മുംബൈ സിറ്റി FC , FC ഗോവ
4. ISSF ഷോട്ട് ഗൺ വേൾഡ് കപ്പ് വേദി :
- കെയ്റോ, ഈജിപ്റ്റ്
5. അടുത്തിടെ ആസാം പോലീസിൽ DSP യായി നിയമിതയായ അത്ലറ്റ് :
- ഹിമാ ദാസ്
World Athletics U20 ട്രാക്ക് മത്സരത്തിൽ സ്വർണ്ണം നേടിയ ആദ്യ ഇന്ത്യൻ അത്‌ലറ്റ് ആണ് ഹിമാ ദാസ്.
6. അടുത്തിടെ ഓൺലൈൻ റമ്മി നിരോധിച്ച സംസ്ഥാന സർക്കാർ ഏതാണ് :
- കേരളം
ഓൺലൈൻ റമ്മി നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി 1960 ലെ കേരള ഗെയിമിങ് ആക്റ്റ് സെക്ഷൻ 14എയിലാണ് ഓൺലൈൻ റമ്മി കൂടി ഉൾപ്പെടുത്തി ഭേദഗതി വരുത്തിയത്.
7. ഐക്യരാഷ്ട്ര സംഘടന ആഹ്വാനപ്രകാരം, 2014 മുതൽ വിവേചനരഹിത ദിനമായി (Zero Discrimination Day) ആചരിക്കുന്നത് ഏത് ദിവസമാണ് :
- മാർച്ച് 01
8. മൂലൂർ സ്മാരക കവിതാ പുരസ്കാരം ജേതാവ് :
- അസീം താന്നിമൂട്
കവിത : 'മരത്തിനെ തിരിച്ചുവിളിക്കുന്ന വിത്ത്'
സരസകവി മൂലൂർ എസ് പത്മനാഭപ്പണിക്കരുടെ സ്മരണയ്ക്കായി മൂലൂർ സ്മാരക സമിതി ഏർപ്പെടുത്തിയ പുരസ്കാരമാണ്.
9. 2021ലെ ഗോൾഡൻ ഗ്ലോബ് അവാർഡ് - മികച്ച സിനിമ :
- നൊമാഡ്ലാൻഡ്
വെനീസ് ചലച്ചിത്ര മേളയിൽ മികച്ച സിനിമയായിരുന്നു.
സംവിധായിക : ക്ലോയ് ഷാവോ (Chloé Zhao)
10. 2021 ലെ ഗോൾഡൻ ഗ്ലോബ് അവാർഡ് - മികച്ച നടൻ :
- ചാഡ്വിക് ബോസ്മാൻ (Ma Rainey's Black Bottom)
11. 2021 ലെ ഗോൾഡൻ ഗ്ലോബ് അവാർഡ് മികച്ച നടി :
- ആന്ദ്രേ ഡേ (The United States vs Billie Holiday)
12. മികച്ച സംവിധാനത്തിനുള്ള 2021ലെ ഗോൾഡൻ ഗ്ലോബ് അവാർഡ് :
- ക്ലോയ് ഷാവോ
ഈ പുരസ്കാരം നേടുന്ന ആദ്യ ഏഷ്യൻ വംശജയും രണ്ടാമത്തെ വനിതയുമാണ്.
13. ചൈനയുമായുള്ള അതിർത്തിയിൽ ഇന്ത്യയുടെ അധികാരപരിധിയിലുള്ള പ്രദേശങ്ങൾ കൃത്യമായി രേഖപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള കരസേനയുടെ പർവ്വതാരോഹണം ദൗത്യം :
- ആർമെക്സ് - 21
ലഡാക്കിലെ കാരക്കോറം ചുരം മുതൽ ഉത്തരാഖണ്ഡിലെ ലിപുലേഖ് ചുരം വരെ ഉള്ള 1500 കിലോമീറ്റർ ആയിരിക്കും രേഖപ്പെടുത്തുക.
14. അടുത്തിടെ കേന്ദ്രസർക്കാർ ഡയറക്റ്റ് ടാക്സ് ബോർഡ് (CBDT) ചെയർമാന്റെ കാലാവധി നീട്ടി, ആരാണ് നിലവിലെ ചെയർമാൻ ?
- പി.സി. മോഡി (Pramod Chandra Mody)
15. ഏത് പ്രശസ്ത എഴുത്തുകാരനും സർക്കാരിന്റെ വിമർശകനുമായ വ്യക്തിയുടെ ബംഗ്ലാദേശ് ജയിലിൽ വച്ചുള്ള മരണത്തെ തുടർന്നാണ് പ്രതിഷേധം നടക്കുന്നത് :
- മുഷ്താഖ് അഹമ്മദ്
16. രാജ്യസഭ ടിവിയും ലോക്സഭ ടിവിയും ലയിപ്പിച്ച് പുതുതായി രൂപീകരിച്ച ടിവി ചാനൽ :
- സൻസദ് ടിവി
സൻസദ് ടിവിയുടെ സിഇഒ : രവി കപൂർ
സൻസദ് 1 , സൻസദ് 2 എന്നിങ്ങനെയാണ് ചാനലിൻ്റെ പേര്.
17. ഇൻസ്റ്റഗ്രാമിൽ 100 ദശലക്ഷം ഫോളോവേഴ്സുള്ള ആദ്യത്തെ ഏഷ്യക്കാരൻ :
- വിരാട് കോഹ്‌ലി
ഈ നേട്ടം കൈവരിക്കുന്ന ആദ്യ ക്രിക്കറ്റ് താരവുമാണ് ഇന്ത്യൻ ക്യാപ്റ്റനായ വിരാട് കോഹ്‌ലി.
100 million ക്ലബിൽ എത്തുന്ന നാലാമത്തെ കായികതാരമാണ് വിരാട് കോഹ്ലി
ഒന്നാം സ്ഥാനത്തുള്ളത് ക്രിസ്ത്യാനോ റൊണാൾഡോ.
18. 5 മുതൽ 12 വരെയുള്ള പ്രായ വിഭാഗത്തിൽ കായിക അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി പരിശീലനം നൽകാൻ കേരള കായിക വകുപ്പ് ആരംഭിച്ച പദ്ധതി :
- സ്പ്രിൻ്റ്
ഫുട്ബോൾ പ്രതിഭകളെ സൃഷ്ടിക്കാനുള്ള പദ്ധതി : കിക്കോഫ്
നീന്തൽ പരിശീലന പദ്ധതി : സ്പ്ലാഷ്
ബാസ്ക്കറ്റ് ബോൾ കോൾ പരിശീലനപദ്ധതി : ഹൂപ്സ്
19. ലോക വന്യജീവി ദിനം (world wildlife day) :
- മാർച്ച് 3
theme "Forests and Livelihoods: Sustaining People and Planet"
20. ലോക കേൾവി ദിനം (world hearing day) :
- മാർച്ച് 3
21. ഇന്ത്യയും ജപ്പാനും ചേർന്ന് ഏത് രാജ്യത്തെ തുറമുഖമാണ് അടുത്തിടെ വികസിപ്പിക്കാൻ വേണ്ടി പദ്ധതി ഇട്ടത് :
- ശ്രീലങ്ക
ശ്രീലങ്കയിലെ കൊളംബോ തുറമുഖത്തിൻ്റെ വെസ്റ്റ് കണ്ടെയ്നർ ടെർമിനൽ ആണ് വികസിപ്പിക്കുന്നത്.
22. അടുത്തിടെ ഏത് സംസ്ഥാനത്തിലാണ് ഏഷ്യയിലെ ഏറ്റവും വലിയ ലൈവ്സ്റ്റോക്ക് റിസർച്ച് സെൻറർ പ്രവർത്തനമാരംഭിച്ചത്:
- തമിഴ്നാട് (സേലം)
Advanced Institute of Integrated Research in Livestock and Animal Science (AIIRLAS)
23. അതിർത്തികളിലെ മുൻനിര സൈനികർക്കായി ഇന്ത്യൻ സൈന്യം 6,000 പുതിയ ലൈറ്റ് മെഷീൻ ഗൺസ് (LMG) ഉൾപ്പെടുത്താൻ തീരുമാനിച്ചു., ഏത് രാജ്യത്ത് നിന്നാണ് LMG വാങ്ങിയത്?
- ഇസ്രായേൽ
24. ദീർഘദൂര ബാലിസ്റ്റിക്ക് മിസൈലുകൾക്കെതിരായ പ്രതിരോധ സംവിധാനമായ ' ആരോ -2' വികസിപ്പിച്ചെടുത്ത രാജ്യമേത് ?
- ഇസയേൽ
25. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തെ എൻജിനീയറിങ് മേഖലയ്ക്കുള്ള സംഭാവന 45 ശതമാനമായി ഉയർത്തുന്നതിനായി രാജ്യത്തെ ആദ്യമായി എഞ്ചിനീയറിംഗ് റിസർച്ച് & ഡവലപ്മെന്റ് (ER & D) നയം രൂപീകരിച്ച സംസ്ഥാനം?
- കർണാടക
26. ദേശിയ സുരക്ഷാ ദിനം (National Security Day) :
- മാർച്ച് 04
ദേശിയ സുരക്ഷാ കൗൺസിൽ സ്ഥാപിതമായത് : 1998 November 19 ,
27. അന്തരാഷ്ട്ര ബോക്സിങ് അസോസിയേഷൻ്റെ ചാമ്പ്യൻസ് & വെറ്ററൻസ് കമ്മിറ്റിയുടെ ചെയർേഴ്സണായി നിയമിക്കപ്പെട്ട വ്യക്തി :
- മേരി കോം
2012 Olympic bronze-medallist
28. അടുത്തിടെ ഏത് വർഷമാണ് UN പൊതു സഭ അന്തരാഷ്ട്ര തിന വർഷമായി (International Year of Millets ) ആചരിക്കാൻ തീരുമാനിച്ചത് ?
- 2023
The resolution titled ‘International Year of Millets 2023’ was initiated by India with Bangladesh, Kenya, Nepal, Nigeria, Russia and Senegal and was co-sponsored by over 70 nations. The 193-member General Assembly unanimously adopted the resolution, declaring 2023 as the International Year of Millets.
29. ലോക ഭക്ഷ്യസുരക്ഷാദിനമായി ആചരിക്കുന്നതെന്ന് ?
- ജൂൺ 7
30. ഐക്യരാഷ്ട്ര സഭാ ഇന്റർനാഷണൽ ഇയർ ഓഫ് ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾസ് ആയി ആചരിക്കാൻ തീരുമാനിച്ച വർഷം :
- 2021
31. 2021 മാർച്ച് മാസം ഏതു രാജ്യത്താണ് മാർപാപ്പ ചരിത്രത്തിലാദ്യമായി സന്ദർശനം നടത്തുന്നത് :
- ഇറാഖ്
ഇറാഖ് തലസ്ഥാനം : ബാഗ്ദാദ്
ഇറാഖ് പ്രധാനമന്ത്രി : മുസ്തഫ അൽ കാദിമി
32. യുഎസ് ഡിജിറ്റൽ അവകാശ ഗ്രൂപ്പായ 'ആക്സസ് നൗ' റിപ്പോർട്ട് പ്രകാരം ലോകത്ത് ഏറ്റവും അധികം ഇൻറർനെറ്റ് വിച്ഛേദിച്ച രാജ്യം :
- ഇന്ത്യ
29 രാജ്യങ്ങളിലായി 155 ഇൻറർനെറ്റ് വിച്ഛേദം ഉണ്ടായതിൽ 109 എണ്ണവും ഇന്ത്യയിൽ ആണെന്നാണ് റിപ്പോർട്ട്.
രണ്ടാം സ്ഥാനത്ത് യെമൻ(6), മൂന്നാം സ്ഥാനത്ത് എത്യോപ്യ (4)
33. നഗരസഭകളുടെ പ്രവർത്തനമികവ് വ്യക്തമാക്കുന്ന ദേശീയ സൂചികയിൽ ഭരണനിർവഹണ വിഭാഗത്തിൽ ഒന്നാം റാങ്ക് നേടിയ നഗരസഭ :
- കൊച്ചി
വിദ്യാഭ്യാസ കാര്യത്തിൽ രാജ്യത്ത് ഒന്നാം റാങ്ക് ഉള്ള നഗരസഭ : തിരുവനന്തപുരം
34. അടുത്തിടെ രാജ്യാന്തര ക്രിക്കറ്റിൽ ഒരോവറിൽ ആറു പന്തിൽ ആറ് സിക്സർ അടിച്ച താരം :
- കെയ്‌റൻ പൊള്ളാർഡ്
രാജ്യാന്തര ക്രിക്കറ്റിൽ ഒരോവറിൽ ആറു പന്തിൽ ആറ് സിക്സർ അടിക്കുന്ന മൂന്നാമത്തെ താരം. (മറ്റ് താരങ്ങൾ ഹേർഷൽ ഗിബ്സ്,യുവരാജ് സിംഗ് )
35. ഏത് സംസ്ഥാനവുമായി സഹകരിച്ചാണ് IBM യുവാക്കൾക്ക് തൊഴിൽ നൈപുണ്യ പരിശീലനം നൽകാൻ ധാരണയായത് :
- ഗോവ
36. UAE ആതിഥേയത്വം വഹിക്കുന്ന ഏത് വാർഷിക ബഹുരാഷ്ട്ര യുദ്ധ പരിശീലനത്തിലാണ് ഇന്ത്യൻ വ്യോമസേന ആദ്യമായി പങ്കെടുക്കുന്നത് :
- ഡെസേർട്ട് ഫ്ലാഗ് 6
37. ഏത് രാജ്യത്തെ വ്യോമസേനയുടെ എഴുപതാം വാർഷികത്തിൽ ആണ് ഇന്ത്യൻ വ്യോമസേന അടുത്തിടെ പങ്കെടുത്തത് :
- ശ്രീലങ്ക
ഇന്ത്യൻ വ്യോമസേനയുടെ എയർ ചീഫ് മാർഷൽ : RKS ബദൗരിയ
38. 2021 ഫെബ്രുവരിയില്‍ ഇന്ത്യന്‍ നാവികസേനയുടെ മുംബൈ ആസ്ഥാന്മായുളള പടിഞ്ഞാറന്‍ കമാന്‍ഡിന്റെ മേധാവിയായി നിയമിതനായ മലയാളി
- വൈസ് അഡ്മില്‍ ആര്‍. ഹരികുമാര്‍
39. 2021 ഫെബ്രുവരിയില്‍ വൈസ്മെൻ ഇന്റർനാഷണലിന്റെ രാജ്യാന്തര പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മലയാളി
- കെ.സി സാമുവല്‍
40. 2021 ഫെബ്രുവരിയില്‍ കേരളത്തില്‍ നിലവില്‍ വന്ന മത്സ്യബന്ധന തുറ്മുഖങ്ങള്‍
- ചെല്ലാനം (എറണാകുളം, താനുര്‍ (മലപ്പുറം) വെളളയില്‍ (കോഴിക്കോട്)
41. 2021 ഫെബ്രുവരിയില്‍ ശ്രീനാരായണ ഗുരുവിന്റെ പേരില്‍ ആരംഭിച്ച സാംസ്കാരിക സമുച്ചയം നിലവില്‍ വന്നത്
- ആശ്രാമം [കൊല്ലം]
42. 2021 ഫെബ്രുവരിയില്‍ ജലജീവി രോഗ നിര്‍ണയ ലബോറട്ടറി നിലവില്‍ വന്നത്
- Marine Products Export Development Authority, Rajiv Gandhi Centre for Aquaculture (വല്ലാര്‍പാടം, ഏറണാകുളം]
43. തൊഴില്‍ ദാദാക്കളേയും തൊഴില്‍ അന്വേഷകരേയും ബന്ധിപ്പിക്കുന്ന്തിനായി
എറണാകുളം ജില്ലാ നൈപുണ്യ വികസന സമിതിയുടെ നേതൃത്വത്തില്‍ ആരംഭിച്ച
- വെബ് പോര്‍ട്ടല്‍ - തൊഴില്‍ജാലകും
44. ഇന്ത്യയിലെ ആദ്യ undersea tunnel നിലവില്‍ വരുന്ന നഗരം
- മുംബൈ
45. 2021 ഫെബ്രുവരിയില്‍ അവിശ്വാസ പ്രമേയത്തെത്തുടര്‍ന്ന് മുഖ്യമന്ത്രി
രാജിവെച്ചതിനാല്‍ രാഷ്ട്രപതിഭരണം പ്രഖ്യാപിച്ച കേന്ദ്രഭരണപ്രദേശം
- പുതുച്ചേരി
46. 2021 ഫെബ്രുവരിയില്‍ വിജയ് ഹസാരെ ട്രോഫിക്രിക്കറ്റ് ടൂർണമെന്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടിയ താരം
- Prithvi Shaw (227 റണ്‍സ്)
47. 2021 ഫെബ്രുവരിയില്‍ അന്തരിച്ച പത്മശ്രീ പുരസ്കാര ജേതാവായ പ്രശസ്ത മലയാള കവി
- വിഷ്ണുനാരായണന്‍ നമ്പുതിരി
48. അമേരിക്കന്‍ വൈസ് പ്രസിഡന്റായ കമല ഹാരിസിന്റെ സാമ്പത്തിക നയരുപികരണ സംഘത്തില്‍ ഉള്‍പ്പെട്ട മലയാളി
- മൈക്കിള്‍ സി.ജോര്‍ജ്ജ്
49. സംസ്ഥാന ഫോട്ടോഗ്രഫി അവാര്‍ഡ് 2019 ല്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്
- എ. പ്രസാദ് [തിരുവനന്തപുരം]
50. 2021 ഫെബ്രുവരിയില്‍ അമേരിക്ക പുതുതായി, ആരംഭിച്ച international anti corruption champions award ല്‍ പുരസ്കാരം നേടിയ ഇന്ത്യന്‍ സാമൂഹ്യപ്രവര്‍ത്തക - Anjali Bhardwaj
51. 2021 ഫെബ്രുവരിയില്‍ എല്ലാ ക്രിക്കറ്റ് ഫോര്‍മാറ്റുകളിലും നിന്ന് വിരമിച്ച മുന്‍
ഇന്ത്യന്‍ ക്രിക്കറ്റ് താരം
- യുസുഫ് പത്താന്‍
52. സംസ്ഥാന പുരാവസ്തു, പുരാരേഖ, മുസിയം വകുപ്പുകളുടെ കഴിഞ്ഞ അഞ്ച്
വര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ ഉള്‍ക്കൊള്ളിച്ച് തയ്യാറാക്കിയ പുസ്തകം
- പാഥേയം
53. ഇന്ത്യന്‍ കമ്പനിയായ മോഡേണ്‍ ഫുഡ്‌സിനെ ഏറ്റെടുക്കാന്‍ തീരുമാനിച്ച
മെക്സിക്കന്‍ ഫുഡ്‌സ് കമ്പനി
- ഗ്രുപോ ബിംബോ
54. റോഡ്‌കുഴിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരങ്ങള്‍ BSNL നെ അറിയിക്കുന്നതിനായി ആരംഭിച്ച 24 മണിക്കുറും പ്രവര്‍ത്തിക്കുന്ന ടോള്‍ ഫ്രീ സര്‍വ്വീസ് പദ്ധതി
- ഡയല്‍ ബിഫോര്‍ ഡിഗ്
55. 2021 ഫെബ്രുവരിയില്‍ ആറാമത് ഇന്ത്യന്‍ റെസ്പോണ്‍സിബിള്‍ ടുറിസം
പുരസ്‌കാരത്തില്‍ ബെസ്റ്റ് ഫ്യുച്ചര്‍ ഫോര്‍വേഡ് സ്റ്റേറ്റ് വിഭാഗത്തില്‍ സുവര്‍ണ
പുരസ്കാരം നേടിയ സംസ്ഥാനം
- കേരളം
56. 2021 ഫെബ്രുവരിയില്‍ ഹിമാചല്‍ പ്രദേശിലെ State Transport Department
പൊതുജനങ്ങള്‍ക്ക് വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി ആരംഭിച്ച ഓണ്‍ലൈന്‍ സംവിധാനം
- ‘e-Parivahan Vyavstha’
57. ജമ്മുകാശ്മീരിലെ Katra യേയും ശ്രിനഗറിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയില്‍പ്പാലം
- Chenab Bridge (1178 അടി ഉയരത്തില്‍ നിര്‍മിച്ചത്)
58. 2021 ഫെബ്രുവരിയില്‍ കൊല്ലപെട്ട, ആഫ്രിക്കന്‍ രാജ്യമായ Democratic Republic of the Congo യിലെ ഇറ്റാലിയന്‍ അംബാസഡര്‍
- Luca Attanasio
<സമകാലികം: മുൻ മാസങ്ങളിലെ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക>
<കറന്റ് അഫയേഴ്‌സ് -English ഇവിടെ ക്ലിക്കുക> <ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS (ENGLISH) -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍