CURRENT AFFAIRS QUESTIONS AND ANSWERS IN MALAYALAM (സമകാലികം) -2020 NOVEMBER

Current Affairs Malayalam Questions and Answers / Current Affairs Malayalam Quiz / 
Current Affairs (Malayalam) Questions and Answers 

കറന്റ് അഫയേഴ്‌സ് (സമകാലികം) 2020 നവംബർ: ചോദ്യോത്തരങ്ങള്‍ 


1. ജെയിംസ് ബോണ്ടിനെ ആദ്യമായി വെള്ളിത്തിരയില്‍ അവതരിപ്പിച്ച നടനാര്?
- ഷോണ്‍ കോണറി
1962-ല്‍ പുറത്തിറങ്ങിയ 'ഡോ.നോ' എന്ന ആദ്യ ജെയിംസ് ബോണ്ട് ചിത്രത്തിലാണ് ഷോണ്‍ കോണറി നായകനായത്. 1963-1983 കാലത്തിറങ്ങിയ ഏഴ് ചിത്രങ്ങളില്‍ ബോണ്ട് കഥാപാത്രമായി കോണറിയെത്തി. 1957-ല്‍ പുറത്തിറങ്ങിയ 'നോ റോഡ് ബാക്കാ'ണ് ആദ്യ സിനിമ. 2020 ഒക്ടോബര്‍ 31-ന് ഇദ്ദേഹം അന്തരിച്ചു.

2. അമേരിക്കയിലെ ആദ്യ വനിതാ വൈസ്പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതാര്?
- കമലാ ഹാരിസ്
റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി മൈക്ക് പെന്‍സിനെ തോല്‍പ്പിച്ചാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയംഗവും ഇന്ത്യന്‍ വംശജയായുമായ കമലാ ഹാരിസ് വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തിയത്. അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ജോ ബൈഡന്‍ തിരഞ്ഞെടുക്കപ്പെട്ടു. 290 ഇലക്ട്രല്‍ വോട്ടുകളാണ് ബൈഡന്‍ നേടിയത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന് 214 വോട്ടുകള്‍ ലഭിച്ചു.

3. യു.എസ്‌.എയുടെ 36-ാമത്‌ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട
ജോ ബൈഡന്‍ ഇതിനുമുന്‍പ്‌വഹിച്ചിരുന്ന പ്രധാന പദവി:
- യു.എസ്‌. വൈസ്‌ പ്രസിഡന്‍റ്‌
2008- 2016 വരെ രണ്ടുവട്ടം. പ്രസിഡന്‍റ്‌ ബരാക്‌ ഒബാമയ്‌ക്കൊപ്പം വൈസ്‌പ്രസിഡന്‍റായിപ്രവര്‍ത്തിച്ചിരുന്നു.
ഏറ്റവും കൂടിയ പ്രായത്തില്‍ (77) അമേരിക്കന്‍ പ്രസിഡന്‍റാവുന്ന വൃക്തിയാണ്‌ ബൈഡന്‍
ഇന്ത്യന്‍ വംശജയായ കമലാ ഹാരിസ്‌(56) ആണ്‌ പുതിയ വൈസ്‌പ്രസിഡന്‍റ്‌
അമേരിക്കന്‍ ചരിത്രത്തിലെ ആദ്യ വനിതാ വൈസ്‌ പ്രസിഡന്‍റുകൂടിയാണ്‌കമല.
മൈക്‌ പെന്‍സിനെ തോല്‍പ്പിച്ച കമലാദേവി ഹാരിസ്‌ ചെന്നൈ (തുളസേന്ദ്രപുരം) സ്വദേശി ശ്യാമള ഗോപാലന്റെയും ജമൈക്കക്കാരനായ ഡൊണാൾഡ്‌ ഹാരിസിന്റെയും പുത്രിയായി 1964-ല്‍ കാലിഫോര്‍ണിയയിലെ ഓക്‌ലന്‍ഡിലാണ്‌ജനിച്ചത്‌.

4. ഈയിടെ കരിയറിലെ 1000 വിജയങ്ങള്‍ തികച്ച ടെന്നീസ് താരമാര്?
- റഫേല്‍ നദാല്‍
പാരീസ് മാസ്റ്റേഴ്‌സ് ടൂര്‍ണമെന്റില്‍ സ്പാനിഷ് താരം ഫെലിസിയാനോ ലോപ്പസിനെ തോല്‍പ്പിച്ചാണ് ഓപ്പണ്‍ കാലഘട്ടത്തില്‍ 1000 വിജയം തികയിക്കുന്ന നാലാമന്‍ എന്ന ബഹുമതി നദാല്‍ നേടിയത്. ജിമ്മി കോണേഴ്‌സ് (1274), റോജര്‍ ഫെഡറര്‍ (1242), ജവാന്‍ ലെന്‍ഡല്‍ (1068) തുടങ്ങിയവരാണ് ഈ സ്പാനിഷ് താരത്തിന് മുന്നിലുള്ളത്.

5. 2020-ലെ എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിച്ചതാര്‍ക്ക്?
- പോള്‍ സക്കറിയ
സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത ബഹുമതിയാണിത്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. ആനന്ദാണ് 2019-ലെ പുരസ്‌കാര ജേതാവ്. 1993-ലാണ് ആദ്യമായി ഈ പുരസ്‌കാരം നല്‍കുന്നത്. നാല്‍പ്പത്തി നാലാമത് വയലാര്‍ പുരസ്‌കാരത്തിന് കവി ഏഴാച്ചേരി രാമചന്ദ്രന്‍ അര്‍ഹനായി. 'ഒരു വെര്‍ജീനിയന്‍ വെയില്‍കാലം' എന്ന കൃതിക്കാണ് അവാര്‍ഡ്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ തീര്‍ത്ത ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. 2020-ലെ മാതൃഭൂമി സാഹിത്യ പുരസ്‌കാരം കവി സച്ചിദാനന്ദനാണ്. മൂന്നു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവുമടങ്ങുന്നതാണ് പുരസ്‌കാരം.

6. നവംബര്‍ ഒന്നുമുതല്‍ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ സുരക്ഷാ ചുമതല ഏല്‍പ്പിച്ചത്‌ കേരളപോലീസിന്റെ ഏതു വിഭാഗത്തെയാണ്‌"
- സ്റ്റേറ്റ്‌ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ്‌ 

7. താഴെപ്പറയുന്നതില്‍ ഏത് സ്ഥാപനമാണ് 'മേരി സഹേലി' യെന്ന പേരില്‍ സ്ത്രീ സുരക്ഷാ പദ്ധതിയാരംഭിച്ചത്?
- ഇന്ത്യന്‍ റെയില്‍വേ
ട്രെയിനില്‍ യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇന്ത്യന്‍ റെയില്‍വേ ആരംഭിച്ച പദ്ധതിയാണിത്. വനിതാ ഓഫീസര്‍മാര്‍ ഓരോ കോച്ചുകളിലും എത്തി ഒറ്റയ്‌ക്കോ കൂട്ടമായോ യാത്ര ചെയ്യുന്ന സ്ത്രീകളുടെ വിവരങ്ങള്‍ രേഖപ്പെടുത്തി അവരുടെ സുരക്ഷയുറപ്പുവരുത്തും.

8. ഏത് രാജ്യത്തിന്റെ പ്രസിഡന്റാണ് ജോണ്‍ മഗുഫുലി?
- ടാന്‍സാനിയ
കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയില്‍ രണ്ടാം തവണയാണ് ടാന്‍സാനിയന്‍ പ്രസിഡന്റായി ജോണ്‍ മഗുഫുലി അധികാരത്തിലേറുന്നത്. 2025 വരെയാണ് മഗുഫുലിയുടെ കാലാവധി. ഡോഡോമയാണ് ടാന്‍സാനിയയുടെ തലസ്ഥാനം.
9. 2020-ലെ ഐ.പി.എല്‍ വിജയിച്ച ടീമേത്?
- മുംബൈ ഇന്ത്യന്‍സ്
നവംബര്‍ 10-ന് നടന്ന ഫൈനല്‍ മല്‍സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ചു വിക്കറ്റിന് തോല്‍പ്പിച്ചാണ് മുംബൈ ഇന്ത്യന്‍സ് 13-ാമത് ഐ.പി.എല്‍ കീരിടം സ്വന്തമാക്കിയത്. മുംബൈയുടെ അഞ്ചാം ഐ.പി.എല്‍ കിരീട നേട്ടമാണിത്. കോവിഡ് പ്രതിസന്ധികളെത്തുടര്‍ന്ന് യു.എ.ഇയില്‍ വെച്ചാണ് ഐ.പി.എല്‍ മല്‍സരങ്ങള്‍ നടന്നത്.

10. 2020 നവംബര്‍ രണ്ടിന്‌ അന്തരിച്ച പ്രൊഫ. ടി.എന്‍. കൃഷ്ണന്‍ ഏതു നിലയിലാണ്‌പ്രശസ്തി നേടിയത്‌?
- വയലിന്‍ വിദ്വാന്‍
ലാല്‍ഗുഡി ജയരാമന്‍, എം.എസ്‌. ഗോപാലകുഷ്ണന്‍ എന്നിവര്‍ക്കൊപ്പം കര്‍ണാടക സംഗീതത്തിലെ വയലിന്‍ ത്രിമൂര്‍ത്തികളിലൊരാളായി ടി.എന്‍. കൃഷ്ണൻ വിശേഷിപ്പിക്കപ്പെടുന്നു.

11. പശുക്കളുടെ സംരക്ഷണത്തിനായി കൗ ക്യാബിനറ്റ് ആരംഭിച്ച സംസ്ഥാനമേത്?
- മധ്യപ്രദേശ്
ഗോക്കളുടെ സംരക്ഷണവും ക്ഷേമവും മുന്‍നിര്‍ത്തിയാണ് കൗ ക്യാബിനറ്റ് നിര്‍മിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചത്. മൃഗസംരക്ഷണ വകുപ്പ്, വനം വകുപ്പ്, ഗ്രാമീണ വികസനം, കര്‍ഷക ക്ഷേമ വകുപ്പുകള്‍ എന്നിവ ക്യാബിനറ്റിന്റെ ഭാഗമാകുമെന്നും മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

12. 2019-ലെ ജെ.സി ഡാനിയേല്‍ പുരസ്‌കാരം ലഭിച്ചതാര്‍ക്ക്?
- ഹരിഹരന്‍
സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയാണ് ജെ.സി.ഡാനിയേല്‍ പുരസ്‌കാരം. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. മലയാള സിനിമയിലെ സമഗ്ര സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് ചലച്ചിത്ര സംവിധായകന്‍ ഹരിഹരന് 2019-ലെ പുരസ്‌കാരം നല്‍കിയത്. ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിക്കാണ് 2020-ലെ പത്മപ്രഭാ പുരസ്‌കാരം. 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
27 മത്തെ ജെ.സി. ഡാനിയേല്‍ പുരസ്കാരമാണ്‌സംവിധായകന്‍ ഹരിഹരന്‌ലഭിച്ചത്‌.
1992-ലെ ആദ്യപുരസ്താരം ലഭിച്ചത്‌ ടി.ഇ. വാസുദേവനാണ്‌. നടി ഷീലയ്ക്കായിരുന്നു 2018-ലെ പുരസ്കാരം.

13. ന്യൂസിലന്‍ഡ്‌ സര്‍ക്കാരില്‍ മന്ത്രി പദവിയിലെത്തിയ ആദ്യ ഇന്ത്യക്കാരി?
- പ്രിയങ്ക രാധാകൃഷ്ണന്‍
ജസിന്‍ഡ ആര്‍ഡേന്‍ മന്ത്രിസഭയില്‍ യുവജനക്ഷേമ-സാമൂഹികവികസന വകുപ്പുകളുടെ ചുമതലയാണ്‌പ്രിയങ്കക്ക്‌.
കേരളത്തിലെ വടക്കന്‍ പറവൂരില്‍ കുടുംബവേരുകളുള്ള ഇവര്‍ ജനിച്ചത്‌ ചെന്നൈയിലാണ്‌.

14. രാജ്യത്തെ 11-ാമത് മുഖ്യ വിവരാവകാശ കമ്മീഷണറാര്?
- യശ് വര്‍ധന്‍ കുമാര്‍ സിന്‍ഹ
മുന്‍ മുഖ്യവിവരാവകാശ കമ്മീഷണര്‍ ബിമല്‍ ജുല്‍ക്കയുടെ കാലാവധി ഈ വര്‍ഷം ആഗസ്റ്റില്‍ അവസാനിച്ചതോടെയാണ് റിട്ടയേര്‍ഡ് ഫോറിന്‍ സര്‍വീസസ് ഉദ്യോഗസ്ഥനായ യശ് വര്‍ധന്‍ കുമാര്‍ സിന്‍ഹയെ ഈ തസ്തികയില്‍ നിയമിച്ചത്. ഉദയ് മഹൂര്‍കര്‍, ഹീരാ ലാല്‍ സമരിയ, സരോജ് പുന്‍ഹാനി എന്നിവരെ വിവരാവകാശ കമ്മീഷണര്‍മാരായും നിയമിച്ചു.

15. പടിഞ്ഞാറത്തറ ബാണാസുരമലനിരയില്‍ മാവോവാദിയെ വധിച്ച കേരള പോലീസ്‌ സേനയുടെ പേര്‌?
- തണ്ടര്‍ബോൾട്ട്‌
നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്‌ മാതൃകയില്‍ കേരള പോലിസ് 2012 - ൽ രൂപവത്കരിച്ച കമാൻഡോ സംഘമാണ് കേരള തണ്ടർ ബോൾട്ട് (Kerala Thunderbolts).
തീവ്രവാദ ആക്രമണം മുതൽ വിമാനം റാഞ്ചൽ വരെ നേരിടാനുള്ള ഓപ്പറേഷനുകൾ നടപ്പിലാക്കാൻ സജ്ജരായ ഇരുന്നൂറോളം കമാൻഡോകളുടെ സംഘമാണിത്. 
Swift, Strong and Secure എന്നതാണ്‌ആപ്തവാക്യം
 
16. 2020-ലെ പത്മ പ്രഭാ പുരസ്കാരം നേടിയത്‌ ആര് ?
- ശ്രീകുമാരന്‍ തമ്പി

17. ഹോക്കി ഇന്ത്യ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടത്‌?
- ഗ്യാനേന്ദ്രോ നിങോബാം (മണിപ്പുര്‍)
വടക്കുകിഴക്കന്‍ മേഖലയില്‍നിന്നുള്ള ആദ്യ പ്രസിഡന്‍റാണ്‌.

18. 2020 നവംബര്‍ ഏഴിന്‌അന്തരിച്ച ഫെര്‍ണാണ്ടോ സൊളാനസ്‌ ഏത്‌ നിലയില്‍ വ്യക്തിമുദ്ര ചാര്‍ത്തിയ വ്യക്തിയാണ് ?
- ചലച്ചിത്ര സംവിധായകന്‍
പ്രശസ്ത അര്‍ജന്‍റീനിയന്‍ സംവിധായകന്‍ ഫെര്‍ണാണ്ടോ സൊളാനസ്‌ രാഷ്ട്രീയ ചിത്രങ്ങളിലൂടെ ലോകശ്രദ്ധ നേടിയ സംവിധായകനാണ്. ലാറ്റിനമേരിക്കൻ വിപ്ലവ പോരാട്ടങ്ങളുടെയും ആക്ടിവിസ്റ്റ് പ്രവർത്തനങ്ങളുടെയും മുൻനിരയിലുള്ള സൊളാനസ്സിനു സിനിമ പോലെ തന്നെയാണ് ജീവിതവും. അർജന്റീനിയൻ രാഷ്ട്രീയത്തിലും തന്റേതായ സാന്നിധ്യം അറിയിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ വർഷത്തെ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ് സമ്മാനിച്ച് കേരളം ഫെര്‍ണാണ്ടോ സൊളാനസിനെ ആദരിച്ചിരുന്നു. സൊളാനസിന്റെ അഞ്ച് ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.
<സമകാലികം: മുൻ മാസങ്ങളിലെ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
<കറന്റ് അഫയേഴ്‌സ് -English ഇവിടെ ക്ലിക്കുക>  
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS (ENGLISH) -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here