CURRENT AFFAIRS QUESTIONS AND ANSWERS IN MALAYALAM (സമകാലികം) -2020 DECEMBER

Current Affairs Malayalam Questions and Answers / Current Affairs Malayalam Quiz / 
Current Affairs (Malayalam) Questions and Answers 

കറന്റ് അഫയേഴ്‌സ് (സമകാലികം) 2020 ഡിസംബർ: ചോദ്യോത്തരങ്ങള്‍

1. ബ്രിക്‌സ്‌ (BRICS) രാജ്യങ്ങളുടെ 12-മത്‌ ഉച്ചകോടിക്ക്‌ (വെർച്വല്‍) ആതിഥ്യം വഹിച്ച രാജ്യം?
- റഷ്യ
ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങൾ ചേര്‍ന്ന്‌ 2009-ല്‍ രൂപം കൊടുത്ത BRIC കൂട്ടായ്മയില്‍ 2010-ല്‍ ദക്ഷിണാഫ്രിക്ക കൂടി അംഗത്വം നേടി. ഇതോടെ BRICS എന്ന്‌ അറിയപ്പെടാന്‍തുടങ്ങി.

2. പശുസംരക്ഷണത്തിനായി പ്രത്യേക “പശുമന്ത്രിസഭയ്ക്ക്‌' (Cow Cabinet) രൂപംകൊടുത്തത്‌ ഏതുസംസ്ഥാനത്താണ്‌?
- മധ്യപ്രദേശ്‌
മൃഗസംരക്ഷണം, വനം, കൃഷി, പഞ്ചായത്ത്‌, ഗ്രാമവികസനം, ആഭ്യന്തരം തുടങ്ങിയ വകുപ്പുകളുടെ മന്ത്രിമാരടങ്ങുന്നതാണ്‌ മധ്യപ്രദേശിലെ Cow Cabinet.

3. ഗെയിലി(GAIL) ന്റെ ആസ്ഥാനമെവിടെയാണ്‌?
- ന്യൂഡല്‍ഹി
ഗെയിലിന്റെ പൂര്‍ണരൂപം (Gas Authority of India Ltd)
ഗെയില്‍ 1984 ഓഗസ്റ്റ്‌ 16-നാണ്‌ രൂപംകൊണ്ടത്‌.
ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ പ്രകൃതിവാതക ഉത്പാദന വിതരണ കമ്പനിയാണ്‌ ഗെയില്‍.

4. 2020-ലെ മാതൃഭൂമി സാഹിത്യപുരസ്കാരം ലഭിച്ചത്‌ ആര്‍ക്കാണ്‌?
- കെ. സച്ചിദാനന്ദന്‍
മൂന്നുലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ്‌ പുരസ്കാരം 
 
5. നാല് ബഹിരാകാശയാത്രികരെ വഹിച്ചുകൊണ്ട്‌ 2020 നവംബര്‍ 16-ന്‌
പുറപ്പെട്ട നാസയുടെ ദൗത്യത്തിന്  യു.എസ്സിലെ ഏത്‌ സ്വകാര്യ കമ്പനിയുടെ പേടകമാണ് ഉപയോഗിച്ചത്?
സ്പേസ് എക്സ്
2002-ല്‍ എലന്‍ മസ്‌കാണ്‌ ഇത്‌ സ്ഥാപിച്ചത്‌
ക്രൂ ഡ്രാഗണ്‍ പേടകത്തിലാണ്‌ സഞ്ചാരികൾ യാത്രചെയ്തത്‌
മൂന്ന് അമേരിക്കക്കാരും (മൈക്കൽ ഹോപ്കിൻസ്, വിക്ടർ ഗ്ലോവർ, ഷാനൻ വാക്കർ) ജപ്പാനിലെ സോചി നൊഗുചി എന്നിവരുമാണ്  ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് യാത്രതിരിച്ചത്. ഇതോടെ ബഹിരാകാശ യാത്രയ്ക്ക് റഷ്യയുടെ ആശ്രയം തേടുന്നത് അമേരിക്ക അവസാനിപ്പിച്ചു. ഇതുവരെ റഷ്യയുടെ സോയൂസ് റോക്കറ്റുകളിലായിരുന്നു നാസയുടെ യാത്രികരും ബഹിരാകാശ നിലയത്തിലേക്ക് പോയിരുന്നത്.

6. International Book of Records ന്റെ ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ എഴുത്തുകാരി എന്ന അംഗികാരം ലഭിച്ച ഏഴു വയസ്സുകാരിയായ ഇന്ത്യന്‍ പെണ്‍കുട്ടി?
- അഭിജിത ഗുപ്ത 
Asian Book of Records ന്റെ Grand Master of Writing എന്ന ബഹുമതിയും അഭിജിതയ്ക്ക് ലഭിച്ചിരുന്നു.
ഗാസിയാബാദുകാരിയായ ഈ ബാലിക ഈയിടെ പ്രസിദ്ധപ്പെടുത്തിയ കൃതിയാണ്‌ Happiness All Around.

7. സാമ്പത്തികരംഗത്ത്‌ സാങ്കേതികവിദ്യയിലധിഷ്ഠിതമായ പുതിയ കണ്ടെത്തലുകൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപം നല്‍കിയ Reserve Bank Innovation Hub - RBIH ന്റെ ആദ്യ ചെയര്‍മാനായി നിയമിത
നായത്‌?
- ക്രിസ്‌ ഗോപാലകൃഷ്ണന്‍
ഇന്‍ഫോസിസ്‌ സഹസ്ഥാപകനും മുന്‍ ചെയര്‍മാനുമാണ്‌. 

8. ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി വീണ്ടെടുക്കുന്നതിന്‌ ഒരുമിച്ചു പൊരുതുക എന്ന ഉദ്ദേശ്യത്തോടെ ഏഴ്‌രാഷ്ട്രീയകക്ഷികൾ ചേര്‍ന്നു രൂപം നല്‍ കിയ സഖ്യം?
ഗുപ്കര്‍ (Gupkar Alliance)
People's Alliance for Gupkar Diclaration (PAGD) എന്നും അറിയപ്പെടുന്ന സഖ്യത്തിന്റെ അധ്യക്ഷന്‍ ഫാറൂഖ്‌ അബ്ദുള്ള (നാഷണല്‍ കോണ്‍ഫറന്‍സ്‌) യാണ്‌.

9. 2020-ലെ സഞ്ജയന്‍ പുരസ്കാരം നേടിയത്‌?
- എന്‍.കെ. ദേശം

10. 2020 നവംബര്‍ 18-ന്‌ അന്തരിച്ച ഹിന്ദി സാഹിത്യകാരിയായ മൃദുല സിന്‍ഹ ഏതു സംസ്ഥാനത്തെ ഗവര്‍ണര്‍കൂടിയായിരുന്നു?
- ഗോവ

11. 2020-ലെ ബുക്കര്‍ സമ്മാന ജേതാവ്‌?
- ഡഗ്ലസ്‌ സ്റ്റുവര്‍ട്ട്‌ (Douglas stuart)
ആത്മകഥാപരമായ ഷഗ്ഗി ബെയ്ൻ (Shuggie Bain) എന്ന നോവലാണ്‌പുരസ്കാരം നേടിക്കൊടുത്തത്‌.
സ്‌കോട്ടിഷ്‌-അമേരിക്കന്‍ എഴുത്തുകാരനായ ഡഗ്ലസ്‌ സ്റ്റുവർട്ടിന് ഏക ദേശം 49 ലക്ഷം രൂപ സമ്മാനത്തുകയായിലഭിക്കും.
Margeret Atwood (കാനഡ), Bernadine Evaristo (യു.കെ) എന്നിവരാണ്‌ 2019-ലെ ബുക്കര്‍ സമ്മാന ജേതാക്കൾ .

12. സ്വകാര്യ വാര്‍ത്താചാനലുകളുടെ ദേശീയകൂട്ടായ്മയായ സ്യൂസ്‌ ബ്രോഡ്കാസ്റ്റേഴ്സ്‌ അസോസിയേഷന്റെ (NBI) പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടത്‌?
- രജത്‌ ശര്‍മ

13. സംസ്ഥാന മുഖ്യ വിവരാവകാശ കമ്മിഷണര്‍ പദവിയില്‍നിന്ന്‌ 2020 നവംബറില്‍ വിരമിച്ചത്‌?
- വിന്‍സന്റ് എം പോള്‍
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വ്യവസായ മന്ത്രിയും ചേര്‍ന്ന കമ്മറ്റിയാണ് വിവരാവകാശ കമ്മീഷണര്‍മാരെ തീരുമാനിക്കുന്നത്. 
14. സംസ്ഥാന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ “നോട്ട"(NOTA) ക്കു പകരം വോട്ടു രേഖപ്പെടുത്താതെ മടങ്ങാന്‍ അവസരം നല്‍കുന്ന ബട്ടണ്‍ ഏതാണ്‌?
- എന്‍ഡ്‌ (END)
നിയമസഭ, ലോക്‌സഭാതിരഞ്ഞെടുപ്പുകളില്‍, നിഷേധവോട്ട്‌ ഉപയോഗിക്കാനുള്ള സംവിധാനമാണ്‌ None of the Above (NOTA)

15. സംസ്ഥാനത്ത്‌ സൈബര്‍ ആക്രമണങ്ങൾ തടയുന്നതിനായി പോലീസ്‌ നിയമത്തില്‍ ഏതു വകുപ്പു ചേര്‍ത്ത ഭേദഗതിയാണ്‌ വിവാദത്തിലാവുകയും നടപ്പിലാക്കുന്നില്ലെന്ന്‌ സര്‍ക്കാര്‍ പിന്നീട്‌ പ്രഖ്യാപിക്കുകയും ചെയ്തത്‌?
- 118 എ
2000-ലെ ഐ.ടി. ആക്ടിലെ 66 എ, 2011-ലെ കേരള പോലീസ്‌ ആക്ടിലെ 118 ഡി എന്നീ വകുപ്പുകൾ അഭിപ്രായ സ്വാതന്ത്രത്തിനെതിരാണെന്നു പരിഗണിച്ച്‌
2015-ല്‍ സുപ്രീം കോടതി റദ്ദാക്കിയിരുന്നു.

16. 2121-ലെ International Birds Festival നടക്കുന്നത്‌ എവിടെയാണ്‌?
- ഗോരഖ്പൂർ (യു.പി)

17. യു.എസ്സിലെ അലാസ്ക സംസ്ഥാനത്ത്‌ എവിടെയാണ്‌ ഇനിരണ്ടുമാസം സൂര്യനെ കാണാന്‍ കംഴിയാതെവരുന്നത്‌?
- ഉട്ക്വാഗിക്ക്‌ (Urqiagvik)
1867-ല്‍ റഷ്യയില്‍നിന്ന്‌ യു.എസ്‌.എ. വിലയ്ക്കുവാങ്ങിയ പ്രദേശമാണ്‌ അലാസ്ക.
1959 ജനുവരി മൂന്നിനാണ്‌ അലാസ്‌കയ്ക്ക്‌ യു.എസ്സിലെ 49-ാം സംസ്ഥാനമെന്ന പദവി ലഭിച്ചത്‌.
50 യു.എസ്‌. സംസ്ഥാനങ്ങളില്‍ ഏറ്റവും വലുത്‌ അലാസ്‌കയും ചെറുത്‌ റോഡ്‌ ഐലന്‍ഡു (Rhode Island) മാണ്‌.

18. ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ (ഐ.എസ്‌.എല്‍.) ഫുട്‌ബോഠം മത്സരങ്ങൾ  ഇത്തവണ നടക്കുന്നത്‌ എവിടെയാണ്‌?
- ഗോവ
കോവിഡ്‌കാലത്തെ രാജ്യത്തെ ഏറ്റവും വലിയ കായികമത്സരം ഗോവയിലെ മൂന്ന് സ്റ്റേഡിയങ്ങളിലായാണു നടക്കുന്നത്‌
11 ടീമുകളാണു മത്സരിക്കുന്നത്.

19. “കിഫ്ബി” (Kerala Infrastructure Investment Fund Board (KIIFB) അടിസ്ഥാന സൌകര്യവികസനത്തിനായി നടത്തിയ ധനസമാഹരണരീതിയായ മസാല ബോണ്ടുകളുടെ (Masala Bonds) പ്രത്യേകതയെന്ത്‌?
- അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യന്‍ രൂപയില്‍ത്തന്നെ കടപ്പത്രമിറക്കി പണം സമാഹരിക്കുന്നു.
സുഗന്ധദ്രവ്യങ്ങൾ (Spices) എന്ന അര്‍ഥത്തിലുള്ള ഇന്ത്യന്‍ പദമാണ്‌ മസാല.
ഇന്ത്യന്‍ രൂപയിലുള്ള ബോണ്ടുകൾക്ക്‌ ഇന്‍റര്‍നാഷണല്‍ ഫിനാന്‍സ്‌ കോര്‍പ്പറേഷനാണ്‌ (IFC) മസാല എന്ന പേരു നല്‍കിയത്‌.
2014 നവംബറിലാണ് IFC ആദ്യമായി മസാല ബോണ്ട് പുറത്തിറക്കിയത്. 
Euro bond, Dimsum bond, Samurai bond തുടങ്ങിയവ മറ്റ് ബോണ്ടുകളാണ്.
 
20. 2020 ഡിസംബറിൽ എം.കെ. ആർ. ഫൗണ്ടേഷന്റെ കർമ പുരസ്കാരത്തിന് അർഹയായത്
- കെ. കെ. ശൈലജ

21. 2020 ഡിസംബറിൽ ബി.സി.സി.ഐ. യുടെ All India Selection Committee (Men)- ന്റെ ചെയർമാനായി നിയമിതനായത്
- ചേതൻ ശർമ (മെമ്പറായി നിയമിതനായ മലയാളി- എബി കുരുവിള

22. COVID- 19-Sabhyata Ka Sankat aur Samadhan (COVID-19 crisis of Civilisation and Solutions) എന്ന പുസ്തകത്തിന്റെ രചയിതാവ്
- കൈലാഷ് സത്യാർത്ഥി

23. 'ഓർമ്മത്തിളക്കത്തിൽ ശ്രീനിയുടെ നാട് എന്ന പുസ്തകത്തിന്റെ രചയിതാവ്
- മാലൂർ ശ്രീധരൻ

24. 2020 ഡിസംബറിൽ ഉത്തേജക മരുന്നിന്റെ ഉപയോഗം കണ്ടെത്തിയതിനെ തുടർന്ന് National Anti Doping Agency (NADA) വിലക്കേർപ്പെടുത്തിയ ഇന്ത്യൻ ബാസ്കറ്റ് ബോൾ താരം
- Satnam Singh Bhamara

25. National Cadet Corps- ന്റെ വിവിധ പരിശീലനങ്ങൾ, സാമൂഹ്യ സേവനങ്ങൾ തുടങ്ങിയവയിൽ പങ്കെടുത്ത NCC കേഡറ്റുകൾക്ക് അവരുടെ അനുഭവങ്ങൾ പങ്കിടുന്നതിനായി ആരംഭിച്ച ഡിജിറ്റൽ സംവിധാനം
- DGNCC Digital Forum

26. ഇന്ത്യയിലെ ആദ്യ ലിഥിയം റിഫൈനറി നിലവിൽ വരുന്നത്
- ഗുജറാത്ത് 

27. 2020 ഡിസംബറിൽ നടന്ന അന്താരാഷ്ട്ര ചെസ് ഫെഡറേഷൻ (FIDE) വേൾഡ് യുത്ത് ആൻഡ് കേഡറ്റ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ മലയാളികൾ
നിഹാൽ സരിൻ (അണ്ടർ-18 വിഭാഗത്തിൽ)  
- ഡി. ഗുകേഷ് (അണ്ടർ 14 വിഭാഗത്തിൽ) 
- രക്ഷിത രവി- (അണ്ടർ 16 പെൺകുട്ടികളുടെ വിഭാഗത്തിൽ)

28. 2020 ഡിസംബറിൽ പ്രസിദ്ധീകരിച്ച Ayodhya എന്ന പുസ്തകത്തിന്റെ രചയിതാവ്
- Madhav Bhandari

29. Kamaladevi Chattopadhyay New India Foundation Book Prize 2020 പുരസ്കാര ജേതാക്കൾ
- Amit Ahuja (Book- Mobilizing the Marginalized: Ethnic Parties without Ethnic Movement) 
- Jairam Ramesh (Book- A Chequered Brilliance: The Many Lives of V.K. Krishna Menon)

30. 2020- ലെ ദേശീയ ഉപഭോക്ത്യ ദിനം (ഡിസംബർ 24)- ന്റെ പ്രമേയം
- New Features of the Consumer Protection Act, 2019

31. ISRO- യുടെ 5-ാമത്തെ Regional Academic Centre for Space നിലവിൽ വരുന്ന സ്ഥാപനം
- IIT Varanasi 

32. 2020- ലെ CII-ITC Sustainability Awards 2020- ൽ Corporate Social Responsibility (CSR) വിഭാഗത്തിൽ പുരസ്കാരം നേടിയത്
- NTPC (National Thermal Power Corporation Ltd)

33. 20000 കാണികളെ ഉൾക്കൊള്ളിക്കാൻ കഴിയുന്ന ഇന്ത്യയിലെ ഏറ്റവും വലിയ Hockey Stadium നിലവിൽ വരുന്നത്
- Rourkela (ഒഡീഷ)

34. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ ജന്മദിനമായ December- 25 (Good Governance Day)- ൽ Lok Sabha Secretariat പ്രസിദ്ധീകരിച്ച പുസ്തകം
- Atal Bihari Vajpayee in Parliament: A Commemorative Volume

35. 2020 ഡിസംബറിൽ Ramsar Convention of Wetland of International Importance - പട്ടികയിൽ ഉൾപ്പെടുത്തിയ ഇന്ത്യൻ തണ്ണീർത്തടം
- Tso Kar Wetland (Ladakh)

36. 2021- ലെ Global Media and Film Summit- ന് വേദിയാകുന്ന രാജ്യം
- ഇന്ത്യ

37. MR-SAM മിസൈലിന്റെ അടുത്തിടെ പരീക്ഷിച്ച സൈനിക പതിപ്പ് ഇന്ത്യയും ഏതു രാജ്യവും സംയുക്തമായി രൂപകൽപ്പന ചെയ്തതാണ്
- ഇസ്രായേൽ 

38. സംസ്ഥാനത്തെ മുഴുവൻ തെരുവ് വിളക്കുകളും എൽ.ഇ.ഡി ബൾബുകൽ ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആരംഭിച്ച പദ്ധതി
- നിലാവ് 

39. രാജ്യത്തെ രണ്ടാമത്തെ സ്വാകാര്യ തീവണ്ടി
- അഹമ്മദാബാദ് - മുംബ തേജസ് എക്സ്പ്രസ് 
ആദ്യ സ്വകാര്യ ട്രെയിൻ- ലക്നൗ - ഡൽഹി തേജസ് എക്സ്പ്രസ് 

40. സാധാരണ ജനങ്ങളിൽ ഇന്റർനെറ്റ് അവബോധം വളർത്തുന്നതിയാനി കേരള സർക്കാർ ആവിഷ്ക്കരിച്ച പദ്ധതി
- ഇ-കേരളം 

41. മലയാള സിനിമകൾ മാത്രം റിലീസ് ചെയ്യുന്ന ആദ്യ OTT പ്ലാറ്റ്ഫോം
- പ്രൈംറീൽസ് 
42. സർക്കാർ ഓഫീസ് സേവനങ്ങൾ ജനങ്ങൾക്ക് വിലയിരുത്തുന്നതിനായി നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷൻ
- എന്റെ ജില്ല 

43. കോവിഡ്- 19 വാക്സിൻ നിർമ്മിക്കുന്നതിനും വിൽക്കുന്നതിനുമായി യു.എസ്. ആസ്ഥാനമായുളള COVAXX മായി ലൈസൻസ് കരാറിൽ ഏർപ്പെട്ട ഇന്ത്യൻ സ്ഥാപനം
- അരബിന്ദോ ഫാർമ

45. ഐ.ടി.ഐ. കളിലെ ഡിജിറ്റൽ പഠന ഉളളടക്കത്തിനായി നൈപുണ്യ വികസന മന്ത്രാലയവും നാസ്കോമും കൈകോർത്ത കമ്പനി
- മൈക്രോസോഫ്റ്റ്

46. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ്
- രേഷ്മ മറിയം റോയ് (അരുവാപ്പുലം പഞ്ചായത്ത്, പത്തനംതിട്ട) 

47. അടുത്തിടെ ഇന്ത്യയുടെ കോസ്റ്റൽ റഡാർ നെറ്റ്‌ വർക്കിൽ ഉൾപ്പെടുത്തിയ രാജ്യങ്ങൾ
- മാലിദ്വീപ്, ബംഗ്ലാദേശ്, മ്യാൻമാർ 

48. End of Train Telemetry (EoTT) System ഉപയോഗിക്കുന്ന ആദ്യ റയിൽവേ സോൺ
- ഈസ്റ്റ് കോസ്റ്റ് റയിൽവേ

49. അടുത്തിടെ ഫിഫ മാറ്റിവച്ച് 2021- ൽ നടത്തേണ്ടിയിരുന്ന U- 20 ലോക കപ്പിന് 2023- ൽ വേദിയാകുന്നത്
- ഇന്തോനേഷ്യ
U-17 ലോകകപ്പിന് 2023- ൽ വേദിയാകുന്നത്- പെറു 

50. റൊമാനിയയുടെ പ്രധാനമന്ത്രിയായി നിയമിതനായത്
- Florin Citu 

51. അടുത്തിടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻനിരയിൽ പ്രവർത്തിക്കുന്ന കുടിയേറ്റക്കാർക്ക് പൗരത്വം നൽകു മെന്ന് പ്രഖ്യാപിച്ച രാജ്യം
- ഫ്രാൻസ്

52. നാഷണൽ ബാസ്കറ്റ് ബോൾ ലീഗിലെ മുഴുവൻ സമയ റഫറിയാകുന്ന ആദ്യ ഇന്ത്യൻ വംശജൻ
- സുയാഷ് മേത്ത

53. 2021-ലെ 16-ാമത് ഇന്ത്യ-യൂറോപ്യൻ യൂണിയൻ ഉച്ചകോടി നടക്കുന്ന രാജ്യം
- പോർച്ചുഗൽ 

54. ഏതു രാജ്യത്തെ ദൂരദർശിനിയാണ് സൗരയൂഥത്തിനു പുറത്തുനിന്നുളള റേഡിയോ സിഗ്നലുകൾ ആദ്യമായി കണ്ടെത്തിയത്
- നെതർലാൻഡ്സ്
<സമകാലികം: മുൻ മാസങ്ങളിലെ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
<കറന്റ് അഫയേഴ്‌സ് -English ഇവിടെ ക്ലിക്കുക>  
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS (ENGLISH) -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here