CURRENT AFFAIRS QUESTIONS AND ANSWERS IN MALAYALAM (സമകാലികം) -2020 OCTOBER
Current Affairs Malayalam Questions and Answers / Current Affairs Malayalam Quiz / Current Affairs (Malayalam) Questions and Answers
കറന്റ് അഫയേഴ്‌സ് (സമകാലികം) 2020 ഒക്ടോബർ: ചോദ്യോത്തരങ്ങള്‍
1. ഗോവധം നിരോധിക്കുമെന്ന് ഈയിടെ പ്രഖ്യാപിച്ച രാജ്യമേത്?
- ശ്രീലങ്ക
ശ്രീലങ്ക രാജ്യത്ത് ഗോവധ നിരോധനത്തിനായുള്ള നിയമനിര്‍മാണം ഉടന്‍ നടപ്പാക്കുമെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹീന്ദ്ര രാജ്പക്‌സയാണ് പ്രഖ്യാപിച്ചത്. എന്നാല്‍ ബീഫ് കഴിക്കുന്നവര്‍ക്കായി അത് ഇറക്കുമതി ചെയ്യുമെന്നും കുറഞ്ഞ വിലയില്‍ വില്‍ക്കുമെന്നുമാണ് ക്യാബിനറ്റ് തീരുമാനങ്ങള്‍.
2. 'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം' എന്ന കൃതി രചിച്ചതാര്?
- അക്കിത്തം
അക്കിത്തം 1926 മാര്‍ച്ച് 18നു പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലാണ് അക്കിത്തം അച്യുതന്‍ നമ്പൂതിരി ജനിച്ചത്. കേരള-കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, പത്മശ്രീ, ഓടക്കുഴല്‍ തുടങ്ങി സാഹിത്യത്തിലെ ഒട്ടുമിക്ക പുരസ്‌കാരങ്ങളും നേടിയ അദ്ദേഹത്തെത്തേടി 2019-ലെ ജ്ഞാനപീഠപുരസ്‌കാരവുമെത്തി. 2020 ഒക്ടോബര്‍ 15-ന് അന്തരിച്ചു. കേരളത്തില്‍ നിന്നുള്ള ആറാമത്തെ ജ്ഞാനപീഠ ജേതാവാണ് അക്കിത്തം.
3. ഇന്ത്യയും മറ്റേത് രാജ്യവും ചേര്‍ന്നുള്ള സൈനികാഭ്യാസമാണ് ബോംഗോസാഗര്‍?
- ബംഗ്ലാദേശ്
ബംഗ്ലാദേശ് ഇന്ത്യന്‍-ബംഗ്ലാദേശ് വ്യോമസേനകള്‍ ചേര്‍ന്ന് നടത്തുന്ന സൈനികാഭ്യാസമാണ് ബോംഗോസാഗര്‍. ഇതിന്റെ രണ്ടാം പതിപ്പ് ഈ വര്‍ഷം ഒക്ടോബറില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വെച്ച് നടന്നു. ഇന്ത്യന്‍ വ്യോമസേനാ കപ്പലുകളായ കില്‍ട്ടന്‍, ഖുക്രി എന്നിവയ്‌ക്കൊപ്പം ബംഗ്ലാദേശ് വ്യോമസേന കപ്പലുകളും അഭ്യാസത്തില്‍ പങ്കെടുത്തു.
4. സമത്വം ഉറപ്പ് വരുത്തുന്നതിനായി സ്‌കൂള്‍ ഹാജര്‍ രജിസ്്റ്ററില്‍ നിന്ന് വിദ്യാര്‍ഥികളുടെ ജാതി, മതം, എന്നിവ നീക്കം ചെയ്യാന്‍ തീരുമാനിച്ച സംസ്ഥാനം
- ആന്ധ്രാപ്രദേശ്
ആന്ധ്രാപ്രദേശ് ആന്ധ്രാപ്രദേശ് സ്‌കൂള്‍ വിദ്യാഭ്യാസ കമ്മീഷണറായ വി. ചിന്ന വീരഭദ്രുവാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനു പുറമേ ഹാജര്‍ രജിസ്റ്ററുകളില്‍ പെണ്‍കുട്ടികളുടെ പേരുകള്‍ ചുവന്ന മഷി കൊണ്ടും ആണ്‍കുട്ടികളുടെ പേരുകള്‍ നീല മഷികൊണ്ടും എഴുതുന്നത് നിര്‍ത്തണമെന്നും ഉത്തരവിലുണ്ട്. കുട്ടികള്‍ക്കിടയില്‍ സമത്വബോധം ഉറപ്പുവരുത്താനായാണ് ഈ നടപടി.
5. 2020 ലെ ഫ്രഞ്ച് ഓപ്പണ്‍ വനിതാ വിഭാഗം കിരീടജേതാവ്
- ഇഗ സ്വിസെഗ്
ഇഗ സ്വിസെഗ് ലോക നാലാംനമ്പര്‍ താരമായ അമേരിക്കയുടെ സോഫിയ കെനിനെ തോല്‍പ്പിച്ചാണ് പോളണ്ടുകാരിയായ ഇഗ സ്വിസെഗ് കിരീടമുയര്‍ത്തിയത്. അന്തരാഷ്ട്ര റാങ്കിങ്ങില്‍ 17-ാമതാണ് ഇഗയുടെ റാങ്ക്. സ്പാനിഷ് താരമായ റാഫേല്‍ നദാലാണ് ഫ്രഞ്ച് ഓപ്പണ്‍ പുരുഷ വിഭാഗം ജേതാവ്. സെര്‍ബിയന്‍ താരമായ നവാക് ജോക്കോവിച്ചിനെയാണ് നദാല്‍ പരാജയപ്പെടുത്തിയയത്.
6. 2020 ഒക്ടോബറില്‍ മികച്ച പാരിസ്ഥിതിക പ്രവര്‍ത്തനങ്ങള്‍ക്കായി ബ്രിട്ടനിലെ വില്യം രാജകുമാരന്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം?
- എര്‍ത്ത് ഷൂട്ട് അവാര്‍ഡ്
എര്‍ത്ത് ഷൂട്ട് അവാര്‍ഡ് ലോകം നേരിടുന്ന ഏറ്റവും വലിയ അഞ്ച് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ കഴിയുന്നവര്‍ക്കായി ബ്രിട്ടനിലെ വില്യം രാജകുമാരന്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണ് എര്‍ത്ത് ഷൂട്ട് അവാര്‍ഡ്. വ്യക്തികള്‍, സംഘടനകള്‍. സ്ഥാപനങ്ങള്‍ തുടങ്ങി ആര്‍ക്കും അവാര്‍ഡിനായി അപേക്ഷിക്കാം. 2021 മുതല്‍ 2030 വരെ ഓരോ വര്‍ഷവും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരില്‍ നിന്നാകും അന്തിമ വിജയികളെ കണ്ടെത്തുക. അഞ്ചുകോടി പൗണ്ടാണ് അവാര്‍ഡ് തുക.
7. കേന്ദ്ര തൊഴില്‍ വകുപ്പ് സെക്രട്ടറിയായി നിയമിതനായതാര്?
- അപൂര്‍വ ചന്ദ്ര
അപൂര്‍വ ചന്ദ്ര മഹാരാഷ്ട്ര കേഡറില്‍ നിന്നുള്ള 1988 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ് അപൂര്‍വ ചന്ദ്ര. ഹീരാലാല്‍ സമരിയ വിരമിച്ച ഒഴിവിലേക്കാണ് അപൂര്‍വ ചന്ദ്ര നിയമിതനായത്.
8. 2020-ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചതാര്‍ക്ക്?
- വേള്‍ഡ് ഫുഡ് പ്രോഗ്രാം
വേള്‍ഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യു.എഫ്.പി) ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി ഐക്യ രാഷ്ട്രസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷ്യസുരക്ഷാ മേഖലയിലെ ഏറ്റവും വലിയ സംഘടനയാണിത്. 1963-ല്‍ സ്ഥാപിക്കപ്പെട്ട സംഘടന റോം ആസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. 10 ദശലക്ഷം സ്വീഡിഷ് ക്രൗണ്‍ (ഏകദേശം 8.26 കോടി രൂപ) ആണ് പുരസ്‌കാരത്തുക. ഡിസംബര്‍ പത്തിന് ഓസ്‌ലോയില്‍ പുരസ്‌കാരം സമ്മാനിക്കും.
9. ഫോബ്‌സ് മാസിക പുറത്ത് വിട്ട 2020 ലെ അതിസമ്പന്നരുടെ പട്ടിക പ്രകാരം ഏറ്റവും സമ്പന്നനായ മലയാളി
- എം.ജി ജോര്‍ജ് മുത്തൂറ്റ്
എം.ജി ജോര്‍ജ് മുത്തൂറ്റ് ഏറ്റവും സമ്പന്നനായ മലയാളിയായ എം.ജി ജോര്‍ജ് മുത്തൂറ്റ് പട്ടികയില്‍ 26-ാം സ്ഥാനത്താണുള്ളത്. 35,500 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. 32,900 കോടി രൂപയുമായി 29-ാം സ്ഥാനത്ത് എം.എ. യൂസഫ് അലിയുമുണ്ട്. പട്ടികയില്‍ ഒന്നാം സ്ഥാനത്ത്് മുകേഷ് അംബാനിയാണ്. 8870 കോടി ഡോളറാണ് (6.56 ലക്ഷം കോടി) അദ്ദേഹത്തിന്റെ ആസ്തി. തുടര്‍ച്ചയായ 13-ാം തവണയാണ് അംബാനി ഈ സ്ഥാനത്ത്.
10. കേരളത്തിലെ അന്താരാഷ്ട്ര വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഏത് ജില്ലയില്‍?
- തിരുവനന്തപുരം
തിരുവനന്തപുരം കേരളത്തിലെ ആദ്യ അന്താരാഷ്ട്ര വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് (ഇന്റര്‍നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്-ഐ.എ.വി) തിരുവനന്തപുരത്തെ തോന്നയ്ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഒക്ടോബര്‍ 15-ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്തത്. ഡല്‍ഹി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്യൂണോളജിയില്‍ വൈറോളജിവിഭാഗം തലവനായിരുന്ന ഡോ. അഖില്‍ സി ബാനര്‍ജിയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍.11. ലോകത്തിലെ ഏറ്റവും ഉയരത്തിലൂള്ളതും ദൈര്‍ഘ്യമേറിയതുമായ
തുരങ്കപാത എവിടെയാണ്?
- മണാലി-ലേ (Manali - Leh)
ഹിമാചല്‍പ്രദേശിലെ റോഹ്‌തങ്ങില്‍ നിര്‍മിച്ചിട്ടുള്ള പാതയുടെ നീളം 9.02 കി.മീറ്റര്‍. സമുദ്രനിരപ്പില്‍നിന്ന് ഉയരം 3100 മീറ്റര്‍.
അടല്‍ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരിക്കെ 2002-ല്‍ തറക്കല്ലിട്ട തുരങ്കത്തിന് അദ്ദേഹത്തിനോടുള്ള ആദരസ്മചകമായി അടല്‍ തുരങ്കപാത'
(Atal Tunnel) എന്ന് നാമകരണം ചെയ്തിട്ടുണ്ട്.
ഒക്ടോബര്‍ 3-ന്‌പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. തുരങ്കപാത യാഥാര്‍ഥ്യമായതോടെ മണാലി -ലേ യാത്രാദൂരം 46 കിലോമീറ്ററോളം കുറഞ്ഞു.
12. ഇന്ത്യന്‍ നാവികസേനയില്‍ ആദ്യമായി യുദ്ധക്കപ്പലിലെ ഹെലികോപ്റ്റര്‍ പറത്തുന്നതിനായി (Airborne tacticians) നിയമിതരായ വനിതാ ലഫ്റനന്‍റുമാര്‍ ആരെല്ലാം?
- റിതി സിങ്, കുമുദിനി ത്യാഗി
13. “പാടും നിലാ” (പാടുന്ന നിലാവ്) എന്നറിയപ്പെടുന്ന ഗായകന്‍:
- എസ്.പി. ബാലസുബ്രഹ്മണ്യം
2020 സെപ്പംബര്‍ 25-ന് എസ്.പി.ബി അന്തരിച്ചു.
ആന്ധ്രാപ്രദേശിലെ നെല്ലൂരിലുള്ള കൊനോട്ടമ്മപേട്ട ഗ്രാമത്തിലാണ് എസ്.പി.ബിജനിച്ചത്.
ഏറ്റവും കൂടുതല്‍ പിന്നണിഗാനങ്ങൾ ആലപിച്ചു ഗായകന്‍ എന്ന ഗിന്നസ് റെക്കോഡ് എസ്.പി.ബിയുടെ പേരിലാണ്. ഗായിക ലതാമങ്കേഷ്കര്‍.
മലയാളം ഉൾപ്പെടെ 16 ഭാഷകളിലായി 40,000 പാട്ടുകൾ പാടി.
14. കോവിഡ്‌ബാധിച്ച് മരണപ്പെട്ട കേന്ദ്രമന്ത്രി?
- സുരേഷ് അംഗഡി
കേന്ദ്ര റെയിൽവേ സഹമന്ത്രി സുരേഷ് അംഗഡി (65) കോവിഡ് ബാധിച്ച് മരിച്ചു. ഡൽഹി എയിംസിൽ കോവിഡ് ചികിത്സയിലായിരുന്നു. കോവിഡ് ബാധിച്ചു മരിക്കുന്ന ആദ്യ കേന്ദ്രമന്ത്രിയും നാലാമത്തെ എംപിയുമാണ് സുരേഷ് അംഗഡി. കർണാടക ബെളഗാവിൽ നിന്നുള്ള ലോക്സഭാംഗമാണ്. 2004 മുതല്‍ ബിജെപിയുടെ അംഗമായി ലോക്സഭയിലുണ്ട്.
15. ന്യൂയോര്‍ക്കില്‍ അടുത്തിടെ അന്തരിച്ച ഹാരോൾഡ്‌ഇവാന്‍സ് ഏത് മേഖലയില്‍ വിഖ്യാതനായ വ്യക്തിയാണ്?
- അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനം
16. മൈക്രോസോഫ്റ്റിന്റെ വൈസ് പ്രസിഡന്‍റാകുന്ന മലയാളി?
- ജോണ്‍ ജോര്‍ജ് ചിറപ്പുറത്ത് (കോട്ടയം)
17. 2020-ലെ ശാന്തിസ്വരൂപ് ഭട്നഗര്‍ പുരസ്കാരം നേടിയ മലയാളികൾ ?
- ഡോ: യു.വി. ആനന്ദവര്‍ധനന്‍ (മാത്സ്), ഡോ. സുബി ജേക്കബ് (കെമിസ്‌ട്രി)
Council of Scientific and Industrial Research (CSIR) രാജ്യത്തെ 35 വയസ്സിന് താഴെയുള്ള മികച്ച ശാസ്ത്രഗവേഷകര്‍ക്ക് നല്‍കിവരുന്ന പുരസ്കാരമാണിത്.
ഇന്ത്യന്‍ ശാസ്ത്ര സാങ്കേതിക ഗവേഷണശാലകളുടെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തിയാണ് ശാന്തിസ്വരൂപ് ഭട്നഗര്‍.
18. അടുത്തിടെ അന്തരിച്ച ഇഷേര്‍ ജഡ്ജ് അലുവാലിയ ഏത് മേഖലയില്‍ പ്രാഗല്ഭ്യം തെളിയിച്ച വനിതയാണ്?
- സാമ്പത്തിക ശാസ്ത്രം
ഏറ്റവും ഒടുവിലത്തെ ആസൂത്രണകമ്മീഷന്‍ ഉപാധ്യക്ഷനായിരുന്ന മോണ്ടേക്‌സിങ് അലുവാലീയയുടെ പത്നിയാണ്.
19. 2020 സെപ്റ്റംബര്‍ 21-ന് ആചരിച്ച ലോക അല്‍ഷിമേഴ്‌സ്
(World Alzheimers) ദിനത്തിന്റെ വിഷയം എന്തായിരുന്നു?
- Let's Talk About Dementia
20. ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റി (INS) യുടെ 2020-21 ലെ പ്രസിഡന്‍റ്?
- എല്‍. ആദിമൂലം
21. ഇന്ത്യയില്‍ ആദ്യമായി മാസ്‌ക് എ.ടി.എം. (Mask ATM) നിലവില്‍
വന്നത് എവിടെയാണ്?
- സഹറാന്‍പുര്‍ (യു,പി.)
22. തീവ്രവാദ സംഘങ്ങളില്‍ ആകൃഷ്ടരാകുന്നവരെ പിന്തിരിപ്പിക്കാനായി കേരളാപോലീസ്‌ആരംഭിച്ചപദ്ധതി?
- ഓപ്പറേഷന്‍ പീജിയന്‍
23. ഓക്‌സിജന്‍ സഹായമില്ലാതെ 10 തവണ എവറസ്റ്റ് കൊടുമുടി കീഴടക്കിയ പര്‍വതാരോഹകന്‍?
- ആങ്റിത ഷെര്‍പ
അടുത്തിടെ അന്തരിച്ച ഇദ്ദേഹം 1983-1996 കാലത്താണ് ഈ വിജയങ്ങൾ നേടിയത്.
24. ചെക്‌റിപ്പബ്ലിക്കിന്റെ ഏറ്റവും പ്രശസ്തമായ സാഹിത്യ പുരസ്കാരങ്ങളിലൊന്നായ ഫ്രാന്‍സ്‌കാഫ്ക അവാര്‍ഡ് നേടിയത്?
- മിലന്‍ കുന്ദേര
ജന്മനാട്ടിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന് അനഭിമതനായി 1975-ല്‍ ചെക്കോസ്സോവാക്യയില്‍ നിന്ന് നാടുവിട്ട് പാരീസില്‍ പ്രവാസജീവിതം നയിക്കുന്ന എഴുത്തുകാരനാണ്‌മിലന്‍ കുന്ദേര.
25. അടുത്തിടെ അന്തരിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും ലോകസഭാംഗവുമായിരുന്ന വനിത?
- റോസാ ദേശ്പാണ്ഡെ
ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായിരുന്ന എസ്.എ. ഡാങ്കെയുടെ പുത്രിയാണ്.
26. ഈയിടെ ഇന്ത്യന്‍ പാര്‍ലമെന്‍റ് പാസാക്കിയ വിവാദം സൃഷ്ടിച്ച മൂന്ന്
കാര്‍ഷിക ബില്ലുകൾ ഏതെല്ലാം?
- അവശ്യസാധന നിയമഭേദഗതി, കാര്‍ഷികോത്പന്ന വ്യാപാര വാണിജ്യനിയമം, കര്‍ഷക (ശാക്തീകരണ, സംരക്ഷണ) നിയമം.
27. 2020-ല്‍ ലോകത്തെ ഏററവുമധികം സ്വാധീനിച്ച 100 വ്യക്തികളില്‍ ഒരാളായി പ്രധാനമന്ത്രി നരേന്ദ്രമോദി തിരഞ്ഞെടുക്കപ്പെട്ടത് ഏത് പ്രസിദ്ധീകരണത്തിന്റെ പട്ടികയിലാണ്?
- ടൈം മാഗസിന്‍
ഷഹീന്‍ ബാഗ് സമര നായിക ബില്‍ക്കിസ്, നടന്‍ ആയുഷ്മാന്‍ ഖുറാന, എയ്ഡ്‌സ് ഭിഷഗ്വരനായ രവീന്ദ്ര ഗുപ്ത, ഇന്ത്യന്‍ വംശജരായ കമലാഹാരിസ് (യു.എസ്; വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥി), സുന്ദര്‍ പിച്ചെ ഗുഗിൾ, ആല്‍ഫബെറ്റ് സി.ഇ.ഒ.) തുടങ്ങിയവരും പട്ടികയിലുണ്ട്.
<സമകാലികം: മുൻ മാസങ്ങളിലെ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക>
<കറന്റ് അഫയേഴ്‌സ് -English ഇവിടെ ക്ലിക്കുക> <ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS (ENGLISH) -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍